പൊതുപരീക്ഷയിൽ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2024 ഏപ്രില്‍ 21ന് ഞായറാഴ്ച നടക്കുന്ന ''സേ’’പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നിനുള്ളില്‍ മദ്റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്തര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം.
സേ പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും. പുനർ മൂല്യനിർണയം ആഗ്രഹിക്കുന്നവരും ഏപ്രിൽ 3ന് മുമ്പായി മദ്രസയിലെ പ്രധാന ഉസ്താദുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്
- സേ പരീക്ഷക്ക് ഒരു കുട്ടിക്ക് 220 രൂപയും,
- പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്.
- ''സേ’’പരീക്ഷ : 2024 ഏപ്രില്‍ 21ന്
- രജിസ്തര്‍ ഡേറ്റ് : മാര്‍ച്ച് 27 - ഏപ്രില്‍ 3
2024 മാര്‍ച്ച് 27 മുതല്‍ 2024 ഏപ്രില്‍ 3 വരെയാണ് അപേക്ഷിക്കേണ്ടത്
❇️റിവാല്വേഷന്‍ (പുനഃപരിശോധന (ഒരു വിഷയത്തിന് 100രൂപയാണ് ഫീസ്)
❇️
Revaluation എന്നതില്‍ ക്ലിക്ക് ചെയ്താല്‍ Students Reg.no. എന്നുള്ളിടത്ത് കുട്ടിയുടെ രജിസ്തര്‍ നമ്പര്‍ എന്റര്‍ ചെയ്ത് ക്ലാസും സെലക്ട് ചെയ്ത് Search Student എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ കുട്ടിയുടെ വിവരങ്ങള്‍ കാണിക്കും. അതില്‍ ഫോണ്‍ നമ്പര്‍ കൊടുത്ത് പുനഃപരിശോധനക്കുള്ള വിഷയം മാത്രം സെലക്ട് ചെയ്ത് Register എന്നതില്‍ ക്ലിക്ക് ചെയ്യുക. (മദ്റസയിലെ റിവാല്വേഷന്‍ കൊടുക്കാനുള്ള എല്ലാ കുട്ടികളുടെയും ഒരുമിച്ച് തന്നെ രജിസ്തര്‍ ചെയ്ത് ഫീസടക്കുക) അപ്പോള്‍ താഴെ വിഷയങ്ങളും Amount എന്നുള്ളിടത്ത് അടക്കാനുള്ള ഫീസും കാണിക്കും. അത് ഉറപ്പ് വരുത്തി പേമെന്‌റ് ചെയ്യാനുള്ള ഒപ്ഷന്‍ വരും. പേമെന്റ് ചെയ്യാന്‍ പച്ചകളറില്‍ Pay എന്ന് കാണിക്കും. പേമെന്റ് കംപ്ലീറ്റ് ആയാല്‍ പേമെന്റ് ഡീറ്റയില്‍സില്‍ Action എന്നതിന് താഴെ പ്രിന്റ് വരും. അതാണ് പൈസ അടച്ച റസീതി.
❇️സേപരീക്ഷ (സേ പരീക്ഷാ ഫീസ് 220രൂപ)
❇️
Say - Exam എന്നതില്‍ ക്ലിക്ക് ചെയ്താല്‍ Students Reg.no. എന്നുള്ളിടത്ത് കുട്ടിയുടെ രജിസ്തര്‍ നമ്പര്‍ എന്റര്‍ ചെയ്ത് ക്ലാസും സെലക്ട് ചെയ്ത് Search Student എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ കുട്ടിയുടെ വിവരങ്ങള്‍ കാണിക്കും. അതില്‍ ഫോണ്‍ നമ്പര്‍ കൊടുത്ത് Register എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ മദ്‌റസയില്‍ സേ പരീക്ഷക്കുള്ള കുട്ടികളെ എല്ലാം ഒരുമിച്ച് രജിസ്തര്‍ ചെയ്യണം. അപ്പോള്‍ താഴെ കുട്ടികളുടെ ഫീസും പേമെന്റ് ചെയ്യാന്‍ പച്ചകളറില്‍ Pay എന്ന് കാണിക്കും. അത് ഉറപ്പ് വരുത്തി പേമെന്‌റ് ചെയ്യാനുള്ള ഒപ്ഷന്‍ വരും. പേമെന്റ് പ്രൊസസിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കുട്ടികളെ ഡിലീറ്റ് ചെയ്യരുത്. പേമെന്റ് കംപ്ലീറ്റ് ആയാല്‍ പേമെന്റ് ഡീറ്റയില്‍സില്‍ Action എന്നതിന് താഴെ പ്രിന്റ് വരും. അതാണ് പൈസ അടച്ച രസീതി.
റിവാല്വേഷന്‍/സേ പരീക്ഷ FEE PAYMENT ചെയ്യേണ്ട വിധം
കുട്ടികളെ സേ/റിവാല്വേഷന്‍ എന്നിവക്ക് രജിസ്തര്‍ ചെയ്തതിന് ശേഷം എല്ലാം ഉറപ്പ് വരുത്തിയതിന് ശേഷം പച്ച ബട്ടണിലെ PAY ക്ലിക്ക് ചെയ്യുക ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ ബാങ്കിന്റെ പേജിലേക്ക് കടന്നു. TERMS AND CONDITIONS ടിക്ക് ചെയ്ത് Payment Options ല്‍ താഴെ CREDIT CARD/DEBIT CARD/INTERNET BANKING/UPI എന്നിങ്ങനെ മൂന്ന് ഒപ്ഷന്‍ കാണാം. ഇതില്‍ ഏത് മുഖേനെയാണോ ഫീസ് അടക്കുന്നത് അത് മാത്രം ക്ലിക്ക് ചെയ്ത് താഴെ പറയുന്ന വിവരങ്ങള്‍ കൊടുക്കുക.
പ്രത്യേകം ശ്രദ്ധിക്കുക, ഇത് കംപ്ലീറ്റ് ആകുന്നത് വരെ ബേക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്യുകയോ, ക്ലോസാക്കുകയോ ചെയ്യരുത്
പേമെന്‍റ് ചെയ്യാന്‍ മൂന്ന് വിധമുണ്ട്. അതില്‍ എളുപ്പമുള്ള വിധമാണ് താഴെയുള്ളത്.
⏩ UPI എന്ന് ക്ലിക്ക് ചെയ്ത് Enter UPI ID എന്നുള്ളിടത്ത് GPay/PhonePe/Paytm/മറ്റു മൊബൈല്‍ ബാങ്കിംഗ് ആപുകള്‍ എന്നിവയില്‍ പ്രൊഫൈലില്‍ UPI ID കാണാം. (ഉദാഹരണം: xxxxxxxx@oksbi, xxxxxxxx@ybl, xxxxxxxx@paytm, xxxxxxxx@okaxis, xxxxxxxx@federal) ഇത് Enter UPI Id എന്നുള്ളിടത്ത് അക്ഷരങ്ങള്‍ തെറ്റാതെ അതുപോലെ തന്നെ കൊടുക്കുക. തുടർന്ന് Verify Code എന്നുള്ളിടത്ത് കുറച്ച് അക്ഷരങ്ങള് കാണാം. അതും അതിലുള്ളത്പോലെ തന്നെ എന്‍റര്‍ ചെയ്യുക. താഴെ അടക്കേണ്ട ഫീസ് എമൗണ്ടും കാണാം. അത് ഉറപ്പ് വരുത്തി സബ്മിറ്റ് ക്ലിക്ക് ചെയ്താല്‍ അപ്പോള്‍ തന്നെ യു.പി.ഐ ഐഡി രജിസ്തര്‍ ചെയ്തതിലേക്ക് (ഉദാ: GPay/PhonePe/Paytm മൊബൈല്‍ ബാങ്ക് ആപിലേക്ക്) ആ ഫീസ് അടക്കാനുള്ള റിക്വസ്റ്റ് പോവും. ആ റിക്വസ്റ്റ് മൂന്ന് മിനുട്ടിനുള്ളില്‍ തന്നെ Pay എന്ന് ക്ലിക്ക് ചെയ്യുക. യുപിഐ ഐഡിയുടെ പാസ് വേര്‍ഡ് കൊടുത്ത് Confirm ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ ഫീസടച്ച റസിപ്റ്റ് കാണിക്കും. അത് പ്രിന്‍റ് എടുക്കുകയോ, പിഡിഫ് ആയി ഡൗണ്‍ ലോഡ് ചെയ്യുകയോ ചെയ്യാം.
⏩ കാര്‍ഡ് സെലക്ട് ചെയ്യുകയാണങ്കില്‍ അതില്‍ ചോദിക്കുന്ന കാര്‍ഡിലെ വിവരങ്ങള്‍ നല്കി സബ്മിറ്റ് കൊടുത്താല്‍ അപ്പോള്‍ ബാങ്ക് അക്കൗണ്ട് രജിസ്തര്‍ ചെയ്ത മൊബൈലിലേക്ക് ഒ.ടിപി വരും. മൂന്ന് മിനുറ്റിനാണ് ഉണ്ടാവുക. അത് അവിടെ തെറ്റാതെ എന്‍റര്‍ ചെയ്ത് Confirm ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ ഫീസടച്ച റസിപ്റ്റ് കാണിക്കും. അത് പ്രിന്‍റ് എടുക്കുകയോ, പിഡിഫ് ആയി ഡൗണ്‍ ലോഡ് ചെയ്യുകയോ ചെയ്യാം.
CHECK FOR UPDATE
കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് അപ്ഡേഷന്‍ വരാതിരിക്കുമ്പോഴാണ് ഈ മെസേജ് വരുന്നത്. (ഉദാഹരണം: പേമെന്‍റ് കംപ്ലീറ്റ് ആയി സക്സക്സ് ആകുന്നതിന് മുമ്പ് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്യുക, ക്ലോസാക്കുക, നെറ്റ് വര്‍ക്ക് ഡിസ്കണക്ടാവുക........ എന്നിവ ഉണ്ടായാല്‍ ഈ മെസേജ് വരും)
CHECK FOR UPDATE എന്ന് വന്നാല്‍ ബാങ്ക് പേജ് ആയതു കൊണ്ട് 1മണിക്കൂര്‍ സമയത്തിനുള്ളില്‍ CHECK FOR UPDATE എന്നതില്‍ ക്ലിക്ക് ചെയ്താല്‍ പേമെന്‍റ് ചെയ്യാനുള്ള ഒപ്ഷന്‍ അവിടെ വീണ്ടും വരും.
പേമെന്‍റ് ചെയ്ത് റിസിപ്റ്റ് വന്നാലേ രജിസ്ത്രേഷന്‍ കംപ്ലീറ്റ് ആവുകയുള്ളൂ
إرسال تعليق