റമളാൻ മസ്അല:01
➡️ നോമ്പിന്റെ ഫർളുകളിൽ ഒന്ന് നിയ്യത്താണ്. നിയ്യത്ത് മനസ്സിൽ കരുതലാണ് നിർബന്ധം. ഉച്ചരിക്കൽ സുന്നത്താണ്.
وفرضه أي الصوم نية بالقلب ولا يشترط التلفظ بها بل يندب.(فتح المعين)
➡️ശാഫിഈ മദ്ഹബ് അനുസരിച്ച് റമളാനിലെ ഒരോ ദിവസത്തിനും നിയ്യത്ത് വേണം. മാസം മുഴുവൻ നോമ്പനുഷ്ഠിക്കുന്നുവെന്ന് ആദ്യ രാത്രി നിയ്യത്ത് ചെയ്താൽ ആദ്യ ദിനത്തിലെ നോമ്പിന് മാത്രമെ അതു പരിഗണിക്കൂ.
فلو نوى أول ليلة رمضان صوم جميعه: لم يكف لغير اليوم الأول.(فتح المعين)
➡️റമളാൻ നോമ്പ്, നേർച്ചയാക്കിയ നോമ്പ് പോലുള്ള ഫർളായ നോമ്പുകൾക്ക് അത് രാത്രി തന്നെ നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്. സൂര്യാസ്തമയം മുതൽ ഫജ്റ് വെളിവാകുന്നതിനുമിടക്കുള്ളതിനാണ് രാത്രി എന്നു പറയുക. വകതിരിവുള്ള കുടിയുടെ നോമ്പിനും ഇതു ബാധകമാണ്.
وشرط لفرضه أي الصوم ولو نذرا أو كفارة أو صوم استسقاء أمر به الإمام.
تبييت أي إيقاع النية ليلا: أي فيما غروب الشمس وطلوع الفجر ولو في صوم المميز. (فتح المعين)
➡️നോമ്പ് തുറന്നയുടനെ അടുത്ത ദിവസത്തേക്കുള്ള നോമ്പിനെ കരുതൽ സുന്നത്താണ്. പിന്നീട് മറന്നുപോകാതിരിക്കാനാണത്.
وأن ينوي الصوم عند إفطاره؛ خوف أن ينسى النية بعد، (بشرى الكريم)
➡️നിയ്യത്തിനു ശേഷം പ്രഭാതത്തിന് മുമ്പായി ഭക്ഷിക്കലോ, സംയോഗമോ മറ്റോ ഉണ്ടാവുന്നതു കൊണ്ട് നിയ്യത്ത് നഷ്ടപ്പെടുകയില്ല. ഫജ്റിന് മുമ്പ് നിയ്യത്ത് മുറിച്ചാൽ വീണ്ടും ചെയ്യൽ നിർബന്ധമാണ്.
ولا يبطلها نحو أكل وجماع بعدها وقبل الفجر نعم لو قطعها قبله احتاج لتجديدها قطعا.(فتح المعين)
➡️നിയ്യത്തിന്റെ ഫർള് വീടാൻ نَوَيْتُ صَوْمَ رَمَضَانَ (റമളാനിലെ നോമ്പിനെ ഞാന്‍ കരുതി) എന്നത് മതി.
നിയ്യത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്:
نَوَيْتُ صَوْمَ غَدٍ عَنْ اَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ لِلَّهِ تَعَالَى
(ഈ വർഷത്തെ റമളാനിലെ നിർബന്ധമായ അദാആയ നാളത്തെ നോമ്പ് അല്ലാഹുവിന് വേണ്ടി അനുഷ്ഠിക്കാൻ ഞാന്‍ കരുതി)
✍️മുഹമ്മദ് ശാഹിദ് സഖാഫി
🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه 🌹
إرسال تعليق