പരിശുദ്ധ റമളാന്‍ വിടപറയുകയായി. പരിശുദ്ധ റമളാനിലെ ദിനരാത്രങ്ങള്‍ ആരാധനാ കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കി ശവ്വാല്‍ പിറവിയോട് കൂടി ചെറിയ പെരുന്നാളിനെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍. മുപ്പത് ദിവസത്തെ വൃതാനുഷ്ടാനത്തോടെ നേടിയെടുത്ത ആത്മീയ ചൈതന്യം പെരുന്നാള്‍ ദിവസത്തില്‍ നഷ്ടപ്പെടുത്താന്‍ പാടില്ല. ആഘോഷമെന്ന വാക്കിന് ആടിത്തിമിര്‍ക്കാനുള്ള അര്‍ത്ഥമല്ല. മറിച്ച് ഒരു വര്‍ഷത്തിലെ രണ്ട് ദിവസങ്ങള്‍ ഇസ്ലാം ആഘോഷത്തിന് വേണ്ടി മാറ്റിവെക്കുന്നത് ആഘോഷ പൂര്‍വം ആരാധന നടത്താനുള്ള അവസരമായും സന്തോഷിക്കാന്‍ വേണ്ടിയുമാണ്.
ആഘോഷത്തിന്റെ ഭാഗമായുള്ളതാണ് ഭക്ഷണം. പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പെടുക്കല്‍ നിഷിദ്ധമാണ്. പകരം നല്ല ഭോജനവും കൂടി വേണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സന്തോഷിക്കാന്‍ അല്ലാഹു അവസരം തരുമ്പോള്‍ അവനെ മറക്കുന്ന പ്രവര്‍ത്തികള്‍ നമ്മില്‍ നിന്ന് ഉണ്ടായിക്കൂട. സന്തോഷിക്കാനും ആനന്ദിക്കാനും കൂടുതല്‍ അവസരം നല്‍കിയ അല്ലാഹുവിനെ കൂടുതല്‍ ഓര്‍ക്കാനുള്ള സമയമായാണ് നാം കാണേണ്ടത്.
തക്ബീര്‍ ചൊല്ലിയും നിസ്‌ക്കാരം നിര്‍വഹിച്ചും ദിക്‌റുചൊല്ലിയും കുടുംബ സന്ദര്‍ശനം നടത്തിയും പെരുന്നാളിനെ വരവേല്‍ക്കണം. ലോകമെമ്പാടും കൊറോണ പ്രതിസന്ധി മൂലം പ്രയാസപ്പെടുമ്പോള്‍ നമുക്ക് ചെയ്യാനാവുന്ന കാര്യങ്ങള്‍ ചെയ്തുകൊടുത്തും ദാനധര്‍മങ്ങള്‍ ചെയ്തുമാണ് പെരുന്നാളില്‍ സമയം ചെലവിടേണ്ടത്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സൗഹൃദങ്ങള്‍ പുലര്‍ത്തുക.
Related Topic:ഫിത്വർ സകാത്ത്
പെരുന്നാൾ നിസ്കാരം
ഏറ്റവും ശ്രേഷ്ഠമായ സുന്നത്ത് നിസ്കാരം വലിയ പെരുന്നാളിന്റെതും പിന്നെ ചെറിയ പെരുന്നാളിന്റെയും നിസ്കാരമാണ്. അതിന്റെ ചുരുങ്ങിയ രൂപം വുളൂഇന്റെ സുന്നത്ത് പോലെ രണ്ട് റക്അത് നിസ്കാരമാണ്. പരിപൂർണ്ണമായ രൂപം: ഒന്നാമത്തെ റക്അത്തിൽ ദുആഉൽ ഇഫ്തിതാതിന് ശേഷം അഊദുവിനു മുമ്പ് 7 കബീറും രണ്ടാമത്തെ റക്അത്തിൽ അഊദുവിനു മുമ്പ് 5 തക്ബീറും ചൊല്ലുകയും കൈ ഉയർത്തുകയും രണ്ടു തക്ബീറുകൾക്കിടയിൽسبحان الله والحمد لله ولا اله الا الله والله اكبر
എന്നത് ചൊല്ലുകയും ചെയ്യലാണ്.
പെരുന്നാൾ നിസ്കാര സമയം:- പെരുന്നാൾ ദിവസം സൂര്യൻ ഉദിച്ചത് മുതൽ ഉച്ചവരെ. അഫ്ളൽ ആയ സമയം സൂര്യൻ ഒരു ക്കുന്തത്തിന്റെ അത്രയും ഉയർന്ന ശേഷം ആണ്. ഫിത്വർ സകാത്ത് നൽകുന്നതിനുവേണ്ടി ചെറിയ പെരുന്നാൾ നിസ്കാരം പിന്തിക്കലും സുന്നത്തുണ്ട്.. നിസ്കാരശേഷം ജുമുഅയുടെ ഖുത്തുബ പോലെ 2 ഖുതുബയും സുന്നത്താണ്. ഒന്നാം ഖുത്തുബ 9 തക്ബീർ കൊണ്ടും രണ്ടാമത്തേത് 7 തക്ബീർ കൊണ്ടും തുടങ്ങലും ഖുതുബക്കിടയിൽ തക്ബീറിനെ വർധിപ്പിക്കുകലും സുന്നത്താണ്.
പെരുന്നാൾ ദിവസത്തിലെ തക്ബീർ
രണ്ടു പെരുന്നാൾ ദിവസങ്ങളിൽ തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്. സൂര്യനസ്തമിച്ചത് മുതൽ തുടങ്ങാം ജമാഅത്തായി നിസ്കരിക്കുന്നവനു ഇമാമിൻറെ തക്ബീറത്തുൽ ഇഹ്റാം വരെയും, ഒറ്റയ്ക്ക് നിസ്കരിക്കുന്നവന് സ്വന്തം തക്ബീറത്തുൽ ഇഹ്റാം വരെയും, നിസ്കരിക്കാത്ത വർക്ക് ഉച്ചവരെയുമാണ് തത്ബീറിന്റെ സമയം.Related post:വീട്ടിലെ പെരുന്നാള്‍ നിസ്‌ക്കാരം
പെരുന്നാളും സംശയങ്ങളും
1) പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ?Ans:: അല്ല. ശക്തിയായ സുന്നത്താണ്. (തുഹ്ഫ 3/39)
2) പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ?
Ans:: സഹ്'വിന്‍റെ സുജൂദ് ചെയ്യരുത്. (തുഹ്ഫ 3/45)
3) പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത്?
Ans:: വജ്ജഹ്തുവിന് ശേഷം. (തുഹ്ഫ 3/41)
4) പെരുന്നാള്‍ ദിവസത്തിലെ സുന്നത്ത് കുളി സുബ്ഹിക്ക് മുമ്പ് കുളിക്കാമോ?
Ans:: കുളിക്കാം. പെരുന്നാള്‍ രാത്രി പകുതിയായത് മുതല്‍ കുളിയുടെ സമയം പ്രവേശിക്കും. (തുഹ്ഫ 3/47)
5) പെരുന്നാള്‍ കുളി ആര്‍ത്തവ സ്ത്രീകള്‍ക്ക് സുന്നത്തുണ്ടോ?
Ans:: എല്ലാവര്‍ക്കും സുന്നത്തുണ്ട്. (തുഹ്ഫ 3/47)
6) സൂര്യന്‍ ഉദിച്ച് ഒരു മുഴം ഉയര്‍ന്നാലാണോ പെരുന്നാള്‍ നിസ്കാരത്തിന്‍റെ സമയം പ്രവേശിക്കുക?
ഉ: അല്ല. സൂര്യന്‍ ഉദിക്കലോടു കൂടെ പെരുന്നാള്‍ നിസ്കാരത്തിന്‍റെ സമയം പ്രവേശിക്കും. (തുഹ്ഫ 3/40)
7) പെരുന്നാള്‍ നിസ്കാരത്തിന് പോകുന്നതും വരുന്നതും വ്യത്യസ്ത വഴിയിലൂടെ ആകല്‍ സുന്നത്തുണ്ടോ?
Ans:: സുന്നത്തുണ്ട്. (തുഹ്ഫ 3/49)
8) പെരുന്നാളും ജുമുഅഃയും ഒരേ ദിവസം വന്നാല്‍ ജുമുഅഃ ഉപേക്ഷിക്കാമോ?
Ans:: പാടില്ല. ജുമുഅഃ നിര്‍ബന്ധവും പെരുന്നാള്‍ നിസ്കാരം സുന്നത്തുമാണല്ലോ. (മുഗ്നി 1/596)
9) പെരുന്നാള്‍ നിസ്കാരം ഈദ്ഗാഹില്‍ നിര്‍വ്വഹിക്കുന്നതാണോ കൂടുതല്‍ പുണ്യം?
Ans:: പള്ളിയില്‍ സൗകര്യമുണ്ടെങ്കില്‍ പള്ളിയില്‍ നിസ്കരിക്കലാണ് ഉത്തമം. (തുഹ്ഫ 3/47)
10) പെരുന്നാള്‍ ഖുതുബ ഒഴിവാക്കിയവന്‍റെ നിസ്കാരം സ്വീകാര്യമാകുമോ?
Ans:: സ്വീകാര്യമാകും.
11) പെരുന്നാള്‍ നിസ്കാരം ഖളാഉ വീട്ടാമോ?
Ans:: വീട്ടാം. (തുഹ്ഫ 3/56)
12) പെരുന്നാള്‍ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്‌താല്‍ നിസ്കാരം ശരിയാകുമോ?
Ans:: ശരിയാകില്ല. ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്ന്‍ വേര്‍തിരിച്ച് നിയ്യത്ത് ചെയ്യേണ്ടതാണ്. (തുഹ്ഫ 3/41)
13) ബലി പെരുന്നാള്‍ ദിവസങ്ങളില്‍ സുന്നത്ത് നിസ്കാരങ്ങള്‍ക്ക് ശേഷം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടോ?
Ans:: ഉണ്ട്. (തുഹ്ഫ 3/53)
14) പെരുന്നാള്‍ നിസ്കാരത്തിന്‍റെ ശേഷം തക്ബീര്‍ സുന്നത്തുണ്ടോ?
Ans:: സുന്നത്തുണ്ട്. എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും സുന്നത്താണ്. (തുഹ്ഫ 3/53)
15) നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള തക്ബീര്‍ മറ്റ് ദിക്റുകള്‍ക്ക് ശേഷമാണോ മുമ്പാണോ?
Ans:: നിസ്കാരം കഴിഞ്ഞ ഉടനെയാണ് ചൊല്ലേണ്ടത്. (തുഹ്ഫ 3/51)
16) ചെറിയ പെരുന്നാള്‍ നിസ്കാരം അല്‍പം വൈകിപ്പിക്കലും ബലി പെരുന്നാള്‍ നിസ്കാരം മുന്തിക്കലും സുന്നത്തുണ്ടോ?
Ans:: ഉണ്ട്. ചെറിയ പെരുന്നാളിന് മുമ്പാണല്ലോ ഫിത്വറ് സകാത്ത് വിതരണം ചെയ്യേണ്ടത്. ബലി പെരുന്നാള്‍ നിസ്കാരത്തിന് ശേഷമാണ് ഉള്ഹിയ്യത്ത്. ഇതിന് സൗകര്യം ലഭിക്കാനാണ് ഇങ്ങനെ സുന്നത്തായത്. (തുഹ്ഫ 3/50)
17) നബി ﷺ ആദ്യമായി നിസ്കരിച്ചത് ചെറിയ പെരുന്നളോ ബലി പെരുന്നളോ?
Ans:: ചെറിയ പെരുന്നാള്‍ നിസ്കാരമാണ് നബി ﷺ ആദ്യമായി നിസ്കരിച്ചത്. ഹിജ്റ രണ്ടാം വര്‍ഷമായിരുന്നു ഇത്. (തുഹ്ഫ 3/39)
18) പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് സുന്നത്ത് നിസ്കരിക്കുന്നതിന്‍റെ വിധിയെന്ത്?
Ans:: ഇമാം അല്ലാത്തവര്‍ക്ക് തഹിയ്യത്ത് പോലുള്ള സുന്നത്ത് നിസ്കാരം നിര്‍വ്വഹിക്കാം. എന്നാല്‍ പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് പ്രത്യേക സുന്നത്ത് നിസ്കാരമില്ല. ഇമാം സുന്നത്ത് നിസ്കരിക്കാതെ നേരെ പെരുന്നാള്‍ നിസ്കാരം തുടങ്ങുകയാണ് വേണ്ടത്. (തുഹ്ഫ 3/50)
19) പെരുന്നാള്‍ നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നവന്‍ എങ്ങനെയാണ് ഖുതുബ നിര്‍വ്വഹിക്കുക?
Ans:: ഒറ്റക്ക് നിസ്കരിക്കുന്നവന് ഖുതുബ സുന്നത്തില്ല. (തുഹ്ഫ 3/40)
20) പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകള്‍ ഇമാം മറന്നാല്‍ മഅമൂമിന് ചൊല്ലാമോ?
Ans:: പാടില്ല. (തുഹ്ഫ 3/42)
21) ബലി പെരുന്നാള്‍ ദിനങ്ങളില്‍ ഖളാആയ നിസ്കാരം പിന്നീട് ഖളാഉ വീട്ടുമ്പോള്‍ അവകള്‍ക്ക് ശേഷം തക്ബീര്‍ സുന്നത്തുണ്ടോ?
Ans:: അയ്യാമുത്തശ്'രീഖ് കഴിഞ്ഞതിന് ശേഷമാണ് ഖളാഉ വീട്ടുന്നതെങ്കില്‍ തക്ബീര്‍ ചൊല്ലരുത്. അയ്യാമുത്തശ്'രീഖുകളിലാണ് വീട്ടുന്നതെങ്കില്‍ തക്ബീര്‍ സുന്നത്താണ്. (തുഹ്ഫ 3/43)
22) ആദ്യ റക്അത്തില്‍ സുന്നത്തായ തക്ബീര്‍ മറന്നാല്‍ രണ്ടാം റക്അത്തില്‍ അത് വീണ്ടെടുക്കാണോ?
Ans:: വീണ്ടെടുക്കരുത്. കാരണം, തക്ബീര്‍ മറന്നാല്‍ അതിന്‍റെ അവസരം നഷ്ടപ്പെട്ടു. (തുഹ്ഫ 3/44)
23) പെരുന്നാളിന് ആശംസ കൈമാറുന്നതിന്‍റെ വിധിയെന്ത്?
Ans:: ആശംസ കൈമാറല്‍ അനുവദനീയമാണ്. സുന്നത്താണെന്ന്‍ ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. (തുഹ്ഫ 3/56)
24) പെരുന്നാള്‍ ഖുതുബയുടെ മുമ്പ് ഇരിക്കല്‍ സുന്നത്തുണ്ടോ?
Ans:: അതെ, സുന്നത്താണ്. (നിഹായ 2/392)
25) പെരുന്നാള്‍ നിസ്കാരത്തിന് ഇമാമത്ത് നിന്നവന്‍ തന്നെ ഖുതുബ നിര്‍വ്വഹിക്കണമെന്നുണ്ടോ?
Ans:: നിര്‍ബന്ധമില്ല. മറ്റുള്ളവര്‍ക്കും നിര്‍വ്വഹിക്കാം. (തഖ്'രീറു ഫത്ഹുല്‍ മുഈന്‍ 110)
26) പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകളില്‍ കൈയുയര്‍ത്തല്‍ സുന്നത്തുണ്ടോ?
Ans:: സുന്നത്തുണ്ട്. (തുഹ്ഫ 3/42)
27) പെരുന്നാള്‍ നിസ്കാരത്തിന് നടന്ന്‍ പോകല്‍ പ്രത്യേകം സുന്നത്തുണ്ടോ?
Ans:: വാഹനം കയറാന്‍ കാരണമൊന്നുമില്ലെങ്കില്‍ നടന്ന്‍ പോകലാണ് സുന്നത്ത്. (തുഹ്ഫ 3/50)
28) ദുല്‍ഹിജ്ജ പതിനൊന്നിന് പെരുന്നാള്‍ നിസ്കരിക്കാമോ?
Ans:: ദുല്‍ഹിജ്ജ പത്ത് സൂര്യന്‍ മദ്യത്തില്‍ നിന്ന്‍ തെറ്റലോടു കൂടി പെരുന്നാള്‍ നിസ്കാരത്തിന്‍റെ അദാആയ സമയം കഴിഞ്ഞു. പിറ്റേ ദിവസം നിസ്കരിച്ചാല്‍ ഖളാആണ്. (തുഹ്ഫ 3/56)
29) ദുല്‍ഹിജ്ജ എട്ടിന് നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ടോ?
Ans:: ദുല്‍ഹിജ്ജ ഒന്നു മുതല്‍ ഒമ്പത് വരെ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. എട്ടിന് പ്രത്യേകം സുന്നത്താണ്. (തുഹ്ഫ 3/455)
30) അറഫാ നോമ്പാണോ ആശൂറാഉ (മുഹറം 10) നോമ്പാണോ കൂടുതല്‍ പുണ്യം?
Ans:: അറഫാ നോമ്പ്. (തുഹ്ഫ 3/455)
31) പെരുന്നാളിന് ടൂര്‍ പോകുന്നതിന്‍റെ വിധിയെന്ത്?
Ans:: ഏതൊരു യാത്രയുടെയും വിധി അതിന്‍റെ ഉദ്ദേശ്യത്തിനനുസരിച്ചാണ്. സിയാറത്ത് പോലുള്ള നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയോ നാട് കാണല്‍ പോലുള്ള അനുവദനീയ കാര്യങ്ങള്‍ക്ക് വേണ്ടിയോ യാത്ര പോകാം. എന്നാല്‍ യാത്രയില്‍ ഹറാം വരാതിരിക്കാന്‍ ശ്രദ്ധിക്കണം...
إرسال تعليق