മടങ്ങുന്ന ഹാജിമാർ
ﻋَﻦْ ﻋَﺒْﺪِ اﻟﻠﻪِ ﺑْﻦِ ﻋُﻤَﺮَ رضي الله عنه ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﺇِﺫَا ﻟَﻘِﻴﺖَ اﻟْﺤَﺎﺝَّ ﻓَﺴَﻠِّﻢْ ﻋَﻠَﻴْﻪِ ﻭَﺻَﺎﻓِﺤْﻪُ، ﻭَﻣُﺮْﻩُ ﺃَﻥْ ﻳَﺴْﺘَﻐْﻔِﺮَ ﻟَﻚَ ﻗَﺒْﻞَ ﺃَﻥْ ﻳَﺪْﺧُﻞَ ﺑَﻴْﺘَﻪُ، ﻓَﺈِﻧَّﻪُ ﻣَﻐْﻔُﻮﺭٌ ﻟَﻪُ "(مسند أحمد:٥٣٧١)
ﻋﻦ ﻣﺠﺎﻫﺪ ﻗﺎﻝ: ﻗﺎﻝ ﻋﻤﺮ: ﻳﻐﻔﺮ ﻟﻠﺤﺎﺝ ﻭﻟﻤﻦ اﺳﺘﻐﻔﺮ ﻟﻪ اﻟﺤﺎﺝ ﺑﻘﻴﺔ ﺫﻱ اﻟﺤﺠﺔ ﻭﻣﺤﺮﻡ ﻭﺻﻔﺮ ﻭﻋﺸﺮ ﻣﻦ ﺭﺑﻴﻊ اﻷﻭﻝ.(لطائف المعارف:١/٦٥)
ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു:നീ ഒരു ഹാജിയെ കണ്ടുമുട്ടിയാല്‍ അദ്ദേഹത്തിന് സലാം പറയുകയും മുസാഫഹത്ത് ചെയ്യുകയും അദ്ദേഹം വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പായി നിനക്കുവേണ്ടി പൊറുക്കലിനെ തേടുന്നതിനായി ആവശ്യപ്പെടുകയും ചെയ്യുക. കാരണം, അദ്ദേഹത്തിന്‍റെ പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു.
(മുസ്നദ് അഹ്‌മദ്:5371)
ഉമർ(റ) പറയുന്നു: ഹാജിക്കും, ഹാജി ബാക്കിയുള്ള ദുൽഹിജ്ജയുടെ ദിവസങ്ങൾ, മുഹറം, സ്വഫർ, റബീഉൽ അവ്വലിലെ പത്ത് ദിവസങ്ങൾ എന്നീ കാലങ്ങളിൽ പാപമോചനം തേടുന്നവർക്കും അല്ലാഹു പൊറുത്തു തരുന്നതാണ്.
(ലത്വാഇഫുൽ മആരിഫ്:1/65)
▪ യാത്രകഴിഞ്ഞെത്തുന്നവരെ വഴിയിൽ ചെന്ന് എതിരേൽക്കലും അവരെ അണച്ചുകൂട്ടലും മുസ്വാഫഹത്ത് ചെയ്യലും സുന്നത്താണ്. ഹാജിയെ സ്വീകരിക്കുന്നവർ സലാം പറയുകയും ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം.
قَبِلَ اللَّهُ حَجَّكَ، وَغَفَرَ ذَنْبَكَ، وأخْلَفَ نَفَقَتَكَ.(അല്ലാഹു നിന്റെ ഹജ്ജ് സ്വീകരിക്കട്ടെ. പാപം പൊറുത്തുതരട്ടെ. ചിലവഴിച്ച ധനത്തിന് പകരം നൽകുകയും ചെയ്യട്ടെ)
ഹാജിയുടെ ദുആക്ക് പ്രത്യേകം പ്രാധാന്യമുള്ളതിനാൽ സ്വശരീരത്തിനും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കണം. ഹജ്ജ് കഴിഞ്ഞെത്തുന്നവരെ കണ്ടാൽ ദുആ ചെയ്യാൻ ആവശ്യപ്പെടലും സുന്നത്താണ്.
✍️മുഹമ്മദ് ശാഹിദ് സഖാഫി
Post a Comment