അധ്യാപകനാണോ..? ക്ലാസ് മുറികളെ ഉദ്യാനമാക്കാം

കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമൂഹജീവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രഹവും ലക്ഷ്യവുമാണ്. വീട്ടിലും സ്കൂളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ, നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികാസത്തിലും നേരിടുന്ന വെല്ലുവിളികൾ, സഹജമായ താൽപ്പ ര്യങ്ങൾ എന്നിവ ഓരോ കുട്ടിയുടെയും മറ്റു കുട്ടികളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യ തകൾ പരമാവധി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തി ലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് അധ്യാപകൻ്റെ കടമ.

ക്ലാസ് മുറികളിൽ എപ്പോഴും പഠനം മാത്രമാകുന്നത് കുട്ടികളിൽ നിരാശയും മടുപ്പും ഉളവാക്കും. പഠനത്തിൻ്റെ കൂടെ രസകരമാക്കുന്ന ചില ആക്ടിവിറ്റികൾ കൂടി ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികൾക്ക് ഉന്മേഷം പകരുകയും ഉണർവേകുകയും ചെയ്യുന്നു. അധ്യാപകൻ വരാൻ കാത്തിരിക്കുന്ന വിധത്തിൽ കുട്ടികളിൽ ആവേശം പകരുകയും ചെയ്യും. ക്ലാസ്സുകൾക്കിടയിൽ നടത്താൻ സാധിക്കുന്ന ചില ആക്ടിവിറ്റികൾ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിൽ.
 

നല്ല അധ്യാപകനാകാൻ ചില തീരുമാനങ്ങളെടുക്കാം

1. കുട്ടിയെ ക്ഷമയോടെ കേൾക്കുകയും സമീപിക്കുകയും ചെയ്യും.
2. അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നുപറയാൻ ഓരോ കുട്ടിക്കും അവസരം നൽകും.
3. ഓരോ ഘട്ടത്തിലും അധ്യാപകനെന്ന നിലയിൽ എനിക്കുണ്ടായ തിരിച്ചറിവുകൾ തുടർപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തും.
4. കുട്ടിയുടെ ഓരോ നേട്ടത്തെയും പ്രോത്സാഹിപ്പിക്കും.
5. കുട്ടിയുടെ സാമൂഹികവും, കുടുംബപരവുമായ പശ്ചാത്തലം ഞാൻ അന്വേഷിച്ച് അറിയുകയും തുടർ സഹായങ്ങൾ നൽകുകയും ചെയ്യും.
6. പ്രവർത്തനങ്ങളിൽ എല്ലാവർക്കും പങ്കാളിത്തം നൽകും. വ്യക്തിപരമായ ശ്രദ്ധ നൽകും. 
7. സവിശേഷ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കും.
8. പഠനപുരോഗതി രക്ഷിതാക്കളെ നിരന്തരം അറിയിക്കും. കുട്ടിയെ പിന്തുണയ്ക്കാൻ സജ്ജരാകും.
10. എല്ലാവർക്കും തുല്യപരിഗണന നൽകും.
11. ശിശുസൗഹാർദസമീപനം സ്വീകരിക്കും.

Post a Comment

Previous Post Next Post

Hot Posts