മുഹറം 10 പ്രാധാന്യവും പ്രധാന സംഭവങ്ങളും | Virtues of the 10th of Muharram

മുഹർറം പത്തിനും, മുഹർറം ഒമ്പതിനും നോമ്പനുഷ്‌ഠിക്കൽ ശക്തമായ സുന്നത്താണ്. നബി പത്തിന് നോമ്പനുഷ്ഠിക്കുകയും അടുത്ത വർഷം ജീവി ച്ചിരിപ്പുണ്ടെങ്കിൽ ഒമ്പതിനുകൂടി നോമ്പനുഷ്‌ഠിക്കുമെന്ന് പ്രസ്‌താവിക്കുകയും ചെയ്‌തിട്ടുണ്ട്. 




മുഹർറം പത്തിൻ്റെ നോമ്പ് ഒരു വർഷത്തെ പാപത്തെ പൊറുപ്പിക്കു മെന്ന് ഹദീസിൽ വന്നിട്ടുണ്ട്. 

ഒമ്പതിനുകൂടി നോമ്പനുഷ്ഠിക്കുന്നത് ജൂതന്മാരോടു ള്ള സാദൃശ്യം ഒഴിവാക്കാനാണെന്നും പത്തിൻ്റെ നോമ്പ് കരസ്ഥമാക്കുന്നതിൽ സൂക്ഷ്മതക്കുവേണ്ടിയാണെന്നും അഭിപ്രായമുണ്ട്.

മൂസാനബി(അ)മിനേയും സത്യവിശ്വാ സികളേയും ഫറോവയുടേയും സത്യനി ഷേധികളുടേയും ശല്യത്തിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയതും ഫിർഔനിനേയും പാർട്ടിയേയും നൈൽ നദിയിൽ മുക്കി നശിപ്പിച്ചതും മുഹർറം പത്തിനായിരുന്നു.. ആ അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിച്ച് ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുകയും ഒരാഘോഷദിവസമായി അതിനെ കാണുകയും ചെയ്‌തിരുന്നു.

മുഹറം 10


നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വിഹിച്ച ദിവസമാണ് മുഹർറം പത്ത്. ആദം നബി(അ), ഹവ്വാഅ്(റ), സ്വർഗ്ഗം, നരകം, ഖലം തുടങ്ങിയവ സൃഷ്ടിക്കപ്പെട്ടത് മുഹർറം പത്തിനാണെന്ന് പറയപ്പെടുന്നു. 
ആദം നബി(അ)യുടെ തൗബ അല്ലാഹു സ്വീക രിച്ചതും മുഹർറം പത്തിനായിരുന്നു.

ഇദ് രീസ്  നബി(അ)യെ അല്ലാഹു ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തിയതും, ഇബ്റാഹീം നബി(അ)യെ അല്ലാഹു തീ യിൽ നിന്ന് രക്ഷപ്പെടുത്തിയതും, മൂസാന ബി(അ)ക്ക് അല്ലാഹു തൗറാത്ത് നൽകി യതും, യൂസുഫ് നബി(അ)യെ ജയിലിൽ നിന്ന് രക്ഷപ്പെടുത്തിയതും മുഹർറം പത്തിനായിരുന്നു.

യഅ്ഖൂബ് നബി(അ)യുടെ കണ്ണിൻ്റെ കാഴ്‌ച തിരിച്ചുകിട്ടിയതും, അയ്യൂബ് നബി (അ)യുടെ പ്രയാസം നീങ്ങിക്കിട്ടിയതും, യൂനുസ് നബി(അ) മത്സ്യത്തിൻ്റെ വയറ്റിൽ നിന്ന് രക്ഷപ്പെട്ടതും, ബനൂഇസ്‌റാഈല്യർക്ക് സമുദ്രം പിളർത്തിക്കൊടുത്തതും മുഹർറം പത്തിനായിരുന്നു.

ദാവൂദ് നബി(അ)ക്ക് അല്ലാഹു പൊറുത്തുകൊടുത്തതും, സുലൈമാൻ നബി (അ)ക്ക് അധികാരം നൽകിയതും, മുഹമ്മദ് നബി()ക്ക് മുന്തിയതും പിന്തിയതു മായ പാപങ്ങൾ പൊറുത്തുകൊടുത്തതും മുഹർറം പത്തിനായിരുന്നു.

അല്ലാഹു ദുൻയാവ് പടക്കാൻ തുടങ്ങിയ ദിവസവും ആകാശത്തിൽ നിന്ന് ആദ്യമായി ഭൂമിയിലേക്ക് മഴ വർഷിച്ചതും ഭൂമിയിലേക്ക് പ്രഥമമായി അല്ലാഹുവിൻറെ അനുഗ്രഹം ഇറങ്ങിയതും മുഹർറം പത്തി നായിരുന്നു. 

മഹാനായ നൂഹ് നബി(അ)യും വിശ്വാ സികളും കപ്പലിറങ്ങിയത് മുഹർറം പത്തിനാണെന്ന് ഇമാം ബൈഹഖി(റ) ശുഅബുൽ ഈമാനിൽ നിവേദനം ചെ യ്‌ത ഹദീസിൽ കാണാം.

ഫറോവയെയും അനുയായികളെയും അല്ലാഹു സമുദ്രത്തിൽ മുക്കിക്കൊന്നതും വിശ്വാസികളെ രക്ഷപ്പെടുത്തിയതും മു ഹർറം പത്തിനായിരുന്നുവെന്നത് പ്രബല മായ ഹദീസുകൾകൊണ്ട് സ്ഥിരപ്പെട്ടതാണ്

ഫിർഔനിനും സാഹിരീങ്ങൾക്കുമെ തിരെ മഹാനായ മൂസാനബി(അ)ക്ക് അല്ലാഹു വിജയം നൽകിയത് മുഹറം പത്തിനായിരുന്നു

നബിയുടെ പൌത്രൻ ഹുസൈൻ(റ) രക്തസാക്ഷിയായത് മുഹറം പത്തിനായിരുന്നുവെന്ന് ഇമാം ത്വബ്റാനി(റ) അൽ മുഅ്ജമുൽ കബീറിൽ രേഖപ്പെടുത്തിയ ഹദീസിൽ കാണാം

Post a Comment

Previous Post Next Post

Hot Posts