എച്ച്. എസ്. എം സ്കോളർഷിപ്പ് പരീക്ഷ 24 ന് രാവിലെ 8 മണിക്ക്
ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടത്തുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സ്കോളർഷിപ്പ് പരീക്ഷ ഡിസംബർ 24 ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. നേരത്തെ നിശ്ചയിച്ചിരുന്ന സമയം 10 മണിയായിരുന്നു. വിദ്യാർത്ഥികളുടെയും മുഅല്ലിം കളുടെയും കൂടുതൽ സൗകര്യം പരിഗണിച്ചാണ് പരീക്ഷ സമയം പുന :ക്രമീകരിച്ചത്.പരീക്ഷ ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയതാതായി ചേളാരി സമസ്താലയത്തിൽ നിന്നും അറിയിച്ചു.
എന്ന്,
കോ ഓഡിനേറ്റർ (ഒപ്പ് )
22-12-2024
HSM സ്കോളർഷിപ്പ് പരീക്ഷ നിർദ്ദേശങ്ങൾ
▪മദ്റസാ തല പരീക്ഷ 2024 ഡിസംബർ 24 ചൊവ്വ രാവിലെ 8 മണി മുതൽ 10 മണി വരെ നമ്മുടെ മദ്റസയിൽ വെച്ച് നടക്കുന്നതാണ്.
▪പരീക്ഷ തുടങ്ങുന്നതിന്റെ 15 മിനുട്ട് മുമ്പ് പരീക്ഷ ഹാളിൽ എത്തിച്ചേരേണ്ടതാണ്.
▪വൈകി എത്തുന്നവർക്ക് കൂടുതൽ സമയം അനുവദിക്കുന്നതല്ല.
▪പരീക്ഷ ഹാളിൽ ഫോൺ, പുസ്തകം, എന്നിവ കൈവശം വെക്കാൻ പാടുള്ളതല്ല.
▪വെച്ചെഴുതാൻ റൈറ്റിംഗ് പാഡ് മാത്രമേ ഉപയോഗിക്കാവൂ... ന്യൂസ് പേപ്പർ, മാസിക etc...അനുവദിക്കില്ല.
▪പരീക്ഷ തുടങ്ങി 15 മിനുട്ട് കഴിഞ്ഞു വരുന്നവരെ പരീക്ഷക്കിരിക്കാൻ അനുവദിക്കുന്നതല്ല.
▪പരീക്ഷക്ക് ഹാൾടിക്കറ്റ് നിർബന്ധമായും കൊണ്ട് വരണം.
▪ഉത്തര പേപ്പറിൽ നിർദേശിക്കപ്പെട്ട സ്ഥലത്ത് നിങ്ങളുടെ രജിസ്റ്റർ നമ്പറും ചോദ്യ പേപ്പർ കോഡ് ലെറ്ററും നിർബന്ധമായും എഴുതുക.
▪ഉത്തര പേപ്പറിൽ നിങ്ങളുടെയോ മദ്റസയുടെയോ പേര് എഴുതാൻ പാടുള്ളതല്ല.
▪പരീക്ഷ സമയം രണ്ട് മണിക്കൂർ ആയിരിക്കും.
▪ആകെ 50 ചോദ്യങ്ങൾ ആയിരിക്കും.
▪50 ചോദ്യങ്ങളിൽ പാർട്ട് ഒന്നിലെ 25 ചോദ്യങ്ങൾ റമളാനും നോമ്പുകളും എന്ന പുസ്തകത്തിൽ നിന്നും, പാർട്ട് രണ്ടിലെ 15 ചോദ്യങ്ങൾ 1 മുതൽ 5 വരെ യുള്ള മദ്റസ പാഠ പുസ്തകത്തിൽ നിന്നും, പാർട്ട് മൂന്നിലെ 10 ചോദ്യങ്ങൾ സ്കൂൾ അഞ്ചാം തരം വരെയുള്ള സിലബസിൽ നിന്നുള്ള പൊതുവായ ചോദ്യങ്ങളും, സമസ്തയുമായി ബന്ധപ്പെട്ടുള്ളതുമായിരിക്കും. (പരമാവധി 100 മാർക്ക്).
▪ഓരോ ശരിയുത്തരത്തിനും രണ്ട് മാർക്ക് ലഭിക്കുന്നതും തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് കുറക്കുന്നതുമായിരിക്കു.
▪ഏതെങ്കിലും ചോദ്യത്തിന് ഒന്നും അടയാളപ്പെടുത്തിയില്ലങ്കിൽ അത് തെറ്റായ ഉത്തരമായി പരിഗണിക്കുന്നതല്ല.
▪ഓരോ ചോദ്യത്തിനും നാല് ഉത്തരങ്ങൾ ഉണ്ടായിരിക്കും. ശരിയായ ഓപ്ഷൻ തെരെഞ്ഞെടുത്ത് ഉത്തരപേപ്പറിൽ അനുയോജ്യമായ കോഡിന് നേരെ അടയാളപ്പെടുത്തുകയാണ് വേണ്ടത്.
▪ടിക് അടയാളപ്പെടുത്താൻ കറുപ്പ് /നീല മഷിയുള്ള പേന മാത്രമേ ഉപയോഗിക്കാവൂ.
▪പെൻസിൽ കൊണ്ട് ടിക്ക് അടയാളപ്പെടുത്തിയതും ഒരു ചോദ്യത്തിന് ഒന്നിലധികം ടിക് അടയാളപ്പെടുത്തിയതും തെറ്റായ ഉത്തരമായി മാത്രമേ പരിഗണിക്കൂ...
▪ഉത്തര പേപ്പറിലെ സ്റ്റുഡന്റ് സൈൻ എന്ന കള്ളിയിൽ നിങ്ങൾ ഒപ്പിട്ടതിന് ശേഷമേ തിരിച്ച് നൽകാവൂ...
▪ചോദ്യ പേപ്പർ കിട്ടിയാലുടൻ മുകളിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ എഴുതി ഒപ്പിടണം.
_*ആത്മ വിശ്വാസത്തോടെ പരീക്ഷ എഴുതൂ.... ഉന്നത വിജയം നേടൂ... വിജയാശംസകൾ...*_
Insha Allah
ReplyDeleteInshallah
ReplyDeletePost a Comment