HSM Scholarship | സ്റ്റഡി മെറ്റീരിയൽസ് | റമദാനും നോമ്പുകളും Part -2 | 23 - 43 പേജ്


1➤ റമദാൻ നിർബന്ധമാക്കപ്പെട്ട വർഷം

=> ഹിജ്റ 2 ശഅബാൻ

2➤ നബി (സ) തങ്ങൾക്ക് ലഭിച്ച റമളാനുകളുടെ എണ്ണം

=> 9

3➤ നബി തങ്ങൾക്ക് എത്ര പൂർണ്ണ റമദാനുകൾ (30 ദിവസം) ലഭിച്ചിട്ടുണ്ട്

=> 1

4➤ നബിതങ്ങൾക്ക് ലഭിച്ച 8 റമളാനുകൾ എങ്ങനെ യുള്ളതായിരുന്നു

=> 29 ദിവസങ്ങളുള്ളത്

5➤ വർഷം മുഴുവൻ നോമ്പ് എടുത്താലും പരിഹാരമാവുകയില്ല എന്തിന്

=> അല്ലാഹു അനുവദിച്ച ഇളവ് കാരണമായിട്ടല്ലാതെ റമദാനിലെ നോമ്പ് ഒഴിവാക്കിയാൽ

6➤ ഒരുലക്ഷം റമദാനിന്റെ പ്രതിഫലം ലഭിക്കും എവിടെ- എങ്ങിനെ

=> മക്കയിലായിരിക്കേ റമളാൻ കടന്നുവന്നു, റമളാനിലെ നോമ്പെടുക്കുകയും നിസ്കാരം നിർവഹിക്കുകയും ചെയ്താൽ

7➤ റമളാനിലെ അമലുകൾ ഉയത്തപ്പെടാൻ എന്ത് ചയ്യണം

=> ഫിത്റ് സകാത് നൽകണം

8➤ نومُ الصائمِ عبادةٌ അർത്ഥം എന്ത്

=> നോമ്പുകാരന്റെ ഉറക്കം ഇബാദതാകുന്നു

9➤ ആരുടെ ഉറക്കമാണ് ഇബാദത്

=> നോമ്പുകാരൻ്റെ

10➤ അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ള അടിമകൾ ആര്

=> നോമ്പ് ധൃതിയിൽ മുറിക്കുന്ന അടിമയെ

11➤ സ്വർഗം മുഴുവർ അലങ്കരിക്കപ്പെടും എന്തിന്

=> റമദാനിനെ വരവേൽക്കാൻ

12➤ റമദാനിലെ ഓരോ രാത്രിയിലും അല്ലാഹു നരകവിമുക്തമാക്കുന്ന അടിമകളുടെ എണ്ണം

=> ആറുലക്ഷം

13➤ മറ്റു നാടുകളിലെ ആയിരം റമദാനുകളെക്കാൾ ശ്രേഷ്‌ഠമായ സ്ഥലം

=> മദീന

14➤ നോമ്പുകാരന് പല്ലുതേക്കൽ സുന്നത്ത് ഇല്ലാത്ത സമയം

=> വൈകുന്നേരം

15➤ രണ്ട് ഹജ്ജ് - ഉംറയുടെ പ്രതിഫലം കിട്ടുന്ന പുണ്യം

=> റമദാനിലെ അവസാന പത്തിൽ ഇഅതികാഫ് ഇരിക്കൽ

16➤ മൗനം തസ്ബീഹാണ് ആരുടെ

=> നോമ്പുകാരന്റെ

17➤ റമദാൻ വ്രതം നിർബന്ധമാകുന്നത് എങ്ങനെ

=> നേരിട്ട് മാസം കാണുക, ശഅ്ബാൻ 30 പൂർത്തിയാവുക, മാസം കണ്ടെന്ന് സ്ഥിരപ്പെടുക

18➤ റമളാൻ പിറവ കാണാത്ത നാട്ടിൽ നിന്നും റമദാൻ ആയ നാട്ടിലേക്ക് ഒരാൾ യാത്ര പോയാൽ അയാൾ എന്ത് ചെയ്യണം

=> അവരോടൊപ്പം നോമ്പ് നോൽക്കൽ നിർബന്ധമാണ്

19➤ റമദാൻ 30ന് നോമ്പെടുത്ത് പെരുന്നാൾ ആഘോഷിക്കുന്ന നാട്ടിലേക്ക് യാത്ര പോയാൽ അവൻ ചെയ്യേണ്ടത്

=> നിർബന്ധമായും പെരുന്നാൾ ആഘോഷിക്കുക

20➤ പെരുന്നാൾ ആഘോഷിക്കുന്ന ഒരാൾ നോമ്പനുഷ്ഠിക്കുന്ന നാട്ടിലേക്ക് യാത്ര പോയാൽ ചെയ്യേണ്ടത്

=> ഇംസാക്ക്

21➤ മാസപ്പിറവി കണ്ടാൽ ഓതൽ സുന്നത്തായ സൂറത്ത്

=> സൂറത്തുൽ മുൽക്ക്

22➤ ഇസ്ലാമിലെ പുതുവർഷം, പുതുമാസം, പെരുന്നാൾ സുദിനങ്ങൾ എന്നിവ വരുമ്പോൾ പ്രത്യേകം സുന്നത്തായ കാര്യങ്ങൾ

=> ആശസംസകളർപ്പിക്കലും, അതിന് മറുപടി പറയലും, പറ്റുന്നവർ ഹസ്തദാനം ചെയ്യലും സുന്നത്താണ്

23➤ ചന്ദ്ര മാസങ്ങൾക്കുള്ള ദിവസങ്ങളുടെ എണ്ണം

=> 29, 30

24➤ ഓരോ ചന്ദ്ര മാസവും 29 പൂർത്തിയായാൽ മാസപ്പിറവി നോക്കുന്നതിൻ്റെ വിധി

=> ഫർള് കിഫായ

25➤ ഒരുനാട്ടിൽ ആരും മാസം നോക്കാതിരുന്നാൽ

=> എല്ലാവരും കുറ്റക്കാരാവും

26➤ റമദാൻ തുടങ്ങാനും റമദാൻ അവസാനിപ്പിച്ച് പെരുന്നാൾ കഴിക്കാനും എന്തു വേണം

=> ചന്ദ്രക്കലയെ കാണുകതന്നെ വേണം

27➤ ശഅ്ബാൻ 29 ന് ആകാശം മേഘാവൃതമായാൽ എന്തു ചെയ്യണം

=> ശഅ്ബാൻ 30 പൂർത്തിയാക്കണം

28➤ എങ്ങനെയാണ് മാസപ്പിറവി കാണേണ്ടത്

=> നഗ്നനേത്രം കൊണ്ട് മാത്രം

29➤ മാസപ്പിറവി ദൂരദർശിനിയിലൂടെ കണ്ടാൽ മാസം കണ്ടതായി കണക്കാക്കുമോ

=> ഇല്ല

30➤ റമദാൻ മാസപ്പിറവി കണ്ടതായി സാക്ഷി നിൽക്കേണ്ടത് എത്ര പേരാണ്

=> ഒരാൾ

31➤ മറ്റു മാസങ്ങൾക്ക് സാക്ഷി നിൽക്കേണ്ടത് എത്ര പേർ

=> രണ്ടുപേർ

32➤ ആരാണ് സാക്ഷി നിൽക്കാൻ പറ്റുന്നവർ

=> ഫാസിഖ് ആണെന്ന് അറിയപ്പെടാത്ത സന്മാർഗിയാണെന്ന് ബാഹ്യമായി തോന്നുന്ന പ്രായപൂർത്തി എത്തിയ മുസ്ലിം പുരുഷന്മാർ

33➤ ആരാണ് ഫാസിഖ്

=> വൻദോഷം ചെയ്യുകയോ ചെറു ദോഷങ്ങൾ പതിവാക്കിയതിനോട് കൂടി സൽകർമ്മങ്ങൾ ദോഷങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ ആവാതിരിക്കുകയോ ചെയ്‌ത ആൾ

34➤ സാക്ഷി നിൽക്കാൻ പറ്റാത്തവർ

=> ഫാസിഖ്, സ്ത്രീ, കുട്ടി, അമുസ്ലിം

35➤ മാസപ്പിറവിയുടെ സാക്ഷി സാക്ഷികൾ പറയേണ്ടത് ആരുടെ മുമ്പാകെയാണ്

=> ഖാളിയുടെ

36➤ ഖാളി മാസപ്പിറവി സ്ഥിരപ്പെടുത്തുന്നത് എവിടെ വെച്ചായിരിക്കണം

=> ഖാളിയുടെ അധികാരപരിധിയിൽപ്പെട്ട മഹല്ലിൽ

37➤ ഒരു ഖാളി മാസപ്പിറവി സ്ഥിരപ്പെടുത്തിയാൽ നോമ്പ് നിർബന്ധമാകുന്നത് ആർക്ക്

=> അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള എല്ലാവർക്കും

38➤ ഇഹപര മോക്ഷത്തിൻ്റെ മാധ്യമമായിട്ട് ഖുർആൻ വിശേഷിപ്പിച്ചത് ഒരു കാര്യം

=> നോമ്പ്

39➤ മതത്തിൽ നിന്ന് പുറത്തു പോകും ആര്

=> റമദാൻ നോമ്പ് നിഷേധിച്ചവൻ

40➤ നോമ്പ് പിടിക്കൽ നിർബന്ധമില്ലാത്തവർ

=> കുട്ടികൾ, ഭ്രാന്തന്മാർ, ദീർഘയാത്രക്കാർ, ഹൈള് - നിഫാസ്എന്നീ അശുദ്ധിയുള്ളവർ, നോമ്പ് എടുക്കാൻ സാധിക്കാത്ത രോഗികൾ, വാർദ്ധക്യം എത്തിയവർ

41➤ ഒരാൾ ഇസ്ലാമിലേക്ക് വരുന്നതിനു മുമ്പുള്ള കാലത്തെ നോമ്പുകൾ ഖളാഅ് വീട്ടേണ്ടതുണ്ടോ

=> ഇല്ല

42➤ എത്ര വയസ്സ് ആകുമ്പോഴാണ് കുട്ടികളോട് നോമ്പ് പിടിക്കാൻ കൽപ്പിക്കൽ രക്ഷിതാക്കൾക്ക് നിർബന്ധമാകുന്നത്

=> ഏഴു വയസ്സ്

43➤ നോമ്പ് ഒഴിവാക്കിയതിന്റെ പേരിൽ അടിക്കേണ്ട പ്രായം

=> 10 വയസ്സ്

44➤ സ്ത്രീക്ക് നോമ്പ് പിടിക്കൽ നിർബന്ധമില്ലാത്ത സമയം

=> ഹൈള്, നിഫാസ് ഉള്ളപ്പോൾ

45➤ മതദൃഷ്ട്യാ എപ്പോഴാണ് ഒരാൾക്ക് പ്രായപൂർത്തി എത്തുക

=> ആർത്തവം തുടങ്ങൽ, ഇന്ദ്രിയ സ്ഖലനം, 15 ചാന്ദ്രിക വർഷം പൂർത്തിയാക്കൽ ഇവയിൽ ഏതെങ്കിലും ഒന്ന് കൊണ്ട് ഒരാൾക്ക് പ്രായപൂർത്തി എത്തും

46➤ ഒരാൾക്ക് ഇസ്ലാമിക നിയമങ്ങൾ ബാധകമാകൽ എപ്പോഴാണ്

=> പ്രായപൂർത്തിയോടെ

47➤ മെഡിസിൻ കൊണ്ട് ഹൈള് പിന്തിപ്പിക്കാമോ

=> അനുവദനീയമാണ്

48➤ നോമ്പുപേക്ഷിച്ചതിന് ഫിതിയ(മുദ്ദ്) നൽകേണ്ടത് ആര്

=> മുലയൂട്ടുന്നവളും, ഗർഭിണിയും കുഞ്ഞിന് വല്ല നാശവും സംഭവിച്ചേക്കുമോ എന്ന ഭയം കൊണ്ടാണ് നോമ്പ് ഉപേക്ഷിച്ചതെങ്കിൽ

49➤ എന്താണ് ഫിതിയ നൽകേണ്ടത്

=> ഓരോ നോമ്പിനും ഓരോ മുദ്ദ്

50➤ ഒരു മുദ്ദ് എത്രയാണ്

=> 800 മി.ലി

51➤ ഗർഭിണിക്കും മുലയൂട്ടുന്നവൾക്കും നോമ്പ് ഖളാ വീട്ടുന്നതിനോടൊപ്പം മുദ്ദ് നൽകേണ്ടതില്ലാത്തത് എപ്പോൾ

=> തന്റെ നാശമോ തന്റെയും കുഞ്ഞിൻ്റെയും നാശമോ ഭയന്നാണ് നോമ്പ് ഉപേക്ഷിച്ചതെങ്കിൽ

52➤ മതപരമായ കാരണങ്ങൾ കൊണ്ടല്ലാതെ (ഉദാ: സൗന്ദര്യസംരക്ഷണം)നോമ്പ് ഒഴിവാക്കുന്നതിൻ്റെ വിധി

=> ഹറാം

53➤ മതിയായ കാരണമില്ലാതെ നോമ്പ് ഒഴിവാക്കിയാൽ ഖളാഅ് വീട്ടിൽ കൊണ്ടുമാത്രം ഉപേക്ഷിച്ച കുറ്റത്തിൽ നിന്ന് ഒഴിവാകുമോ

=> ഇല്ല

54➤ സുഖപ്രതീക്ഷയില്ലാത്ത രോഗികൾ എന്തു ചെയ്യണം

=> ഓരോ നോമ്പിന് പകരവും ഓരോ ഭക്ഷ്യധാന്യം കൊടുക്കണം

55➤ എല്ലാ രോഗികൾക്കും നോമ്പ് ഉപേക്ഷിക്കാമോ

=> ഇല്ല - നോമ്പ് പിടിക്കാൻ സാധിക്കാത്ത വിധമുള്ള രോഗങ്ങൾക്ക് മാത്രമേ നോമ്പ് ഒഴിവാക്കാൻ പറ്റൂ

56➤ രോഗി, വാർദ്ധക്യം ഉള്ളവർ, ഗർഭിണി എന്നിവർക്കോ ജീവിച്ചിരിപ്പുള്ള മറ്റൊരാൾക്കോ പകരമായി വേറൊരാൾ നോമ്പു നോക്കുന്നതിന്റെ വിധി

=> ഹറാം

57➤ നോമ്പ് ഹറാമാകുന്ന ഘട്ടങ്ങൾ

=> പേജ് 38 നോക്കുക

58➤ ഒരു മുദ്ദ് ഭക്ഷ്യധാന്യം സാധുക്കളായ മുസ്ലിംകൾക്ക് നൽകുന്നതിനെ പറയുന്നത്

=> ഫിദ് യ

59➤ ഫിതിയ എപ്പോൾ നൽകണം

=> ഒരോ പകലിന്റെയും തൊട്ടുമുമ്പുള്ള സൂര്യാസ്‌തമയം മുതൽ

60➤ ഒരു റമദാനിൽ നഷ്‌ടപ്പെട്ട നോമ്പ് അകാരണമായി അടുത്ത റമദാൻ വരെ ഖളാ വീട്ടാതെ പിന്തിപ്പിക്കുന്നതിൻ്റെ വിധി

=> ഹറാം

61➤ ഫിദ് യ നൽകേണ്ടത് ആർക്ക്

=> ഫഖീറോ മിസ്കീനോ ആയ മുസ്ലിംകൾക്ക് (സക്കാത്തിൻ്റെ മറ്റ് അവകാശികൾക്ക് നൽകാൻ പാടില്ല)

62➤ ഒന്നിലേറെ മുദ്ദുകൾ ഒരാൾക്ക് കൊടുത്താൽ മതിയാകുമോ

=> മതിയാകും

63➤ ഒരു മുദ്ദ് ഒന്നിൽ കൂടുതൽ ആളുകൾക്ക് നൽകാമോ

=> നൽകിയാൽ സാധുവാകുന്നതല്ല

64➤ മുദ്ദുകൾ നാട് മാറി കൊടുക്കാമോ

=> കൊടുക്കാം, മുദ്ദും കഫാറതും അന്യനാട്ടിൽ കൊടുത്താലും വീടും

65➤ നോമ്പിന് വിട്ടുവീഴ്ച്‌ച ലഭിക്കാനുള്ള യാത്രയുടെ ദൈർഘ്യം

=> 132 കി.മീ

66➤ നോമ്പിന് വിട്ടുവീഴ്ച്‌ച ലഭിക്കാനുള്ള യാത്രയുടെ സ്വഭാവം

=> നിർദ്ദിഷ്ട ലക്ഷ്യ സ്ഥാനമുള്ളതും, അനുവദനിയവുമാകണം

67➤ യാത്ര കാരണം നോമ്പിന് ഇളവ് ലഭിക്കാൻ യാത്ര ആരംഭിക്കേണ്ട സമയം

=> സുബ്ഹിക്ക് മുമ്പ്

68➤ റമദാൻ നോമ്പ് ഉടൻതന്നെ ഖളാ വീട്ടൽ നിർബന്ധമാകുന്നത് എപ്പോൾ

=> അകാരണമായി നോമ്പ് ഉപേക്ഷിച്ചാൽ

69➤ ഫിദ് യ നൽകുകയോ കുടുംബക്കാർ നോമ്പ് നോറ്റ് വീട്ടുകയോ ചെയ്യൽ നിർബന്ധമാകുന്ന സന്ദർഭം

=> ശറഇയ്യായ ഒരു കാരണവും കൂടാതെ ഒരാൾ നോമ്പ് ഉപേക്ഷിച്ചു മരണപ്പെട്ടാൽ

32 Comments

  1. Thanks kutta🥰🥰🥰😀

    ReplyDelete
  2. 𝕋ℍ𝔸𝕂 𝕐𝕆𝕐❤️

    ReplyDelete
  3. Very helpful for everyone😊...
    Thank you... ✨...

    ReplyDelete
  4. Super ❤️
    Thanks ❣️

    ReplyDelete
  5. Ellavarum enikku muzhuvanum Kittanning dua cheyyanam please 🙏 😢

    ReplyDelete
  6. Very helpful this ....but I don't know what I read...but I know this helpful everyone🤩

    ReplyDelete
  7. Anike muyuvanum ketten prartekane pleas

    ReplyDelete
  8. Page no 38 ulla answer paranju tharomo

    ReplyDelete
  9. Very very thanks. Ith nannayi enikk ഉപകാരപ്പെടും

    ReplyDelete

Post a Comment

Previous Post Next Post

Hot Posts