HSM Scholarship | സ്റ്റഡി മെറ്റീരിയൽസ് | റമദാനും നോമ്പുകളും Part -1 | 1 - 23 പേജ്
TUMs18
1➤ റമദാനും നോമ്പുകളും എന്ന ഗ്രന്ഥം രചിച്ചത്
=> പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്
2➤ ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ എത്രാമത്തെതാണ് റമദാനിലെ നോമ്പ്
=> 4
3➤ സുഖലോക സ്വർഗത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുകയും ഭയാനക നരകത്തിന്റെ കതകുകൾ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന പവിത്രമായ മാസം ഏത്
=> റമളാൻ
4➤ റമളാനിൽ ഒരു സുന്നത്ത് കർമ്മം ചെയ്താൽ ലഭിക്കുന്ന കൂലി
=> ഒരു ഫർള് ചെയ്ത കൂലി
5➤ റമളാനിൽ ഒരു ഫർള് ചെയ്താലുള്ള കൂലി
=> ഇതര മാസങ്ങളിൽ ആ ഫർള് 70 തവണ അനുഷ്ഠിച്ച കൂലി
6➤ സയ്യിദു ശ്ശുഹൂർ (മാസങ്ങളുടെ നേതാവ്) എന്നറിയപ്പെടുന്ന മാസം
=> റമളാൻ
7➤ റമദാനിന്റെ ഓമന നാമം
=> സയ്യിദു ശ്ശുഹൂർ
8➤ റമദാനിന്റെ മാറ്റുകൂട്ടുന്ന രണ്ട് കാര്യങ്ങൾ
=> വിശുദ്ധ ഖുർആന്റെ അവതരണം, ലൈലത്തുൽ ഖദർ
9➤ റമദാനിലെ മൂന്ന് ഘട്ടങ്ങൾ ഏതൊക്കെ
=> ആദ്യഘട്ടം കരുണ വർഷം, രണ്ടാംഘട്ടം പാപമോചനം, മൂന്നാം ഘട്ടം നരകവിമുക്തി
10➤ മാനവരാശിയുടെ സമ്പൂർണ്ണ വിമോചനത്തിന്റെ മധുര മന്ത്രം
=> വിശുദ്ധ ഖുർആൻ
11➤ ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ രാവ്
=> ലൈലത്തുൽ ഖദർ
12➤ صَوْمْ എന്ന പദത്തിന്റെ ഭാഷാർത്ഥം
=> നിയന്ത്രിക്കൽ, പിടിച്ചുനിൽക്കൽ
13➤ നോമ്പ് എന്നതുകൊണ്ടുള്ള മതപരമായ ഉദ്ദേശം
=> നിയ്യത്ത് ചെയ്തു പ്രഭാതം മുതൽ പ്രദോഷം വരെ ചില കാര്യങ്ങൾ ചെയ്യാതെ നിയന്ത്രിച്ചു പിടിച്ചുനിൽക്കൽ
14➤ ഈ ഉമ്മത്തിൻ്റെ സവിശേഷമായ പ്രത്യേകതകളിൽ പെട്ടതാണ് എന്ത്
=> ഇന്നത്തെ രീതിയിലുള്ള നോമ്പ്
15➤ നോമ്പുകാർ മാത്രം പ്രവേശിക്കുന്ന സ്വർഗ്ഗത്തിലെ വാതിൽ
=> റയ്യാൻ
16➤ ഏതൊരാൾക്കും നരക പ്രവേശനത്തെ തൊട്ടുള്ള പരിചയാണ് എന്ത്
=> നോമ്പ്
17➤ നോമ്പാകുന്ന പരിച ഓട്ടയാക്കുന്ന കാര്യങ്ങൾ
=> കളവ്, പരദൂഷണം
18➤ നോമ്പ് പരിചയാണ് എന്ന ഹദീസിനെ 'നോമ്പിൻ്റെ യഥാർത്ഥ നേട്ടം ലഭിക്കണമെങ്കിൽ ചീത്തയായ വാക്കുകളും പ്രവർത്തികളും അവൻ ഒഴിവാക്കിയിരിക്കണം' എന്ന് വിശദീകരിച്ചതാര്
=> ഇബ്നു ഹജർ (റ)
19➤ الصِّيامُ جُنَّةٌ، حَصينةٌ مِن النَّارِ അർത്ഥം എന്ത്
=> നോമ്പ് നരകത്തെ തൊട്ട് സംരക്ഷിക്കുന്ന ശക്തമായ പരിചയാണ്
20➤ ഒരു ദിവസത്തെ നോമ്പ് കൊണ്ട് എത്ര നന്മകളെ എഴുതപ്പെടും
=> 10
21➤ നോമ്പ് കാരനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ എന്തു പറയണം
=> ഞാൻ നോമ്പുകാരനാണ് എന്ന് പറയണം
22➤ ഏറ്റവും മുന്തിയ കസ്‌തൂരിയുടെ ഗന്ധത്തേക്കാൾ അല്ലാഹുവിന് ഇഷ്ടമാണ് എന്ത്
=> നോമ്പ്‌കാരന്റെ വായയുടെ ദുർഗന്ധം
23➤ അല്ലാഹുവിന്റെ സർവ്വവിധ ശിക്ഷകളെയും തടയുന്നതാണ് എന്ത്
=> വ്രതാനുഷ്ഠാനം
24➤ അല്ലാഹു നോമ്പിന് മറ്റുള്ള കർമ്മങ്ങൾക്ക് നൽകുന്നതിനേക്കാൾ വലിയ പ്രതിഫലം നൽകും കാരണം
=> നോമ്പ് അല്ലാഹുവിനു വേണ്ടി മാത്രം ചെയ്യുന്ന കർമ്മമാണ്
25➤ ഞാൻ നോമ്പുകാരനാണ് എന്ന് പറയുന്നതിൽ ഒരാൾക്ക് ലോകമാന്യം വരുന്നുവെങ്കിൽ എന്ത് ചെയ്യണം
=> അവൻ ഹൃദയത്തിൽ മാത്രം പറയണം
26➤ നോമ്പുകാരന് രണ്ട് സന്തോഷമുണ്ടാകും അവ ഏതെല്ലാം
=> 1- നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷം, 2- അന്ത്യനാളിൽ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം
27➤ സാധാരണ കർമ്മങ്ങൾക്ക് അല്ലാഹു നൽകുന്ന പ്രതിഫലം
=> 10 മുതൽ 700 ഇരട്ടി (നോമ്പിന് അതിലും എത്രയോ ഏറെ പ്രതിഫലം നൽകുന്നു)
28➤ 'നോമ്പ് എനിക്കുള്ളതാണ് അതിന് ഞാൻ പ്രത്യേകം പ്രതിഫലം നൽകും' എന്ന ഹദീസിലെ 'നോമ്പ് എനിക്കുള്ളതാണ്' എന്ന വാക്കിന് നൽകപ്പെട്ട വ്യാഖ്യാനങ്ങൾ
=> 1) നോമ്പ് രഹസ്യമായ ആരാധനയാണ്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ചെയ്യാൻ കഴിയില്ല. 2) നോമ്പ് മറ്റു ദൈവങ്ങൾക്ക് അർപ്പിക്കപ്പെടാറില്ല. 3) നോമ്പ് അനുഷ്ഠിക്കുമ്പോൾ അന്ന പാനീയങ്ങൾ വെടിയുന്നു
29➤ അല്ലാഹുവിൻറെ ഏത് സ്വഭാവമാണ് നോമ്പിലൂടെ സ്വായത്തമാക്കുന്നത്
=> അന്ന പാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, സ്നേഹം, കരുണ, നന്മ എന്നിവ കാണിക്കുക
30➤ خَلَّقُوا بِأَخْلاَقِ اللهِ അർത്ഥം എന്ത്
=> നിങ്ങൾ അല്ലാഹുവിൻറെ സ്വഭാവം കൊണ്ട് സ്വഭാവം സ്വീകരിച്ചവരാകൂ
31➤ പ്രബലമായ അഭിപ്രായത്തിൽ ഏറ്റവും ശ്രേഷ്ഠമായ കർമ്മം ഏത്
=> നിസ്കാരം
32➤ നിസ്കാരത്തെക്കാൾ ശ്രേഷ്ടം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ട ആരാധന
=> നോമ്പ്
33➤ ഇത്ഹാഫ് ആരുടെ ഗ്രന്ഥമാണ്
=> ഇബ്നു ഹജർ (റ)
34➤ അവന് സ്വർഗ്ഗമല്ലാത്ത മറ്റൊരു പ്രതിഫലം കൊണ്ടും അല്ലാഹു ഇഷ്ടപ്പെടില്ല' ആർക്ക്
=> സുന്നത്തായ നോമ്പ് രഹസ്യമായി അനുഷ്‌ഠിച്ചവന്
35➤ അല്ലാഹുവിലേക്ക് അടുക്കുവാനും വിലായത്ത് ലഭിക്കുവാനുമുള്ള കാരണമായി പലരും എടുത്തു പറഞ്ഞ സൽകർമ്മം
=> നോമ്പ്
36➤ ആദം നബി (അ) മുതൽക്കുള്ള നബിമാരിലും സമൂഹങ്ങളിലും ഉള്ള സവിശേഷമായ ചര്യ
=> നോമ്പ്
37➤ ശരീരത്തെ റബ്ബിന്റെ വഴിയിൽ ഒതുക്കി നിർത്താൻ ഏറ്റവും ഫലപ്രദമായ ആരാധന
=> നോമ്പ്
38➤ വിശ്വാസികൾക്ക് വലിയ രക്ഷാകവചമാണ് എന്ത്
=> ഫർള്, സുന്നത്ത് എന്ന വ്യത്യാസമില്ലാതെ സാധിക്കുന്ന ദിവസങ്ങളിലെല്ലാം നോമ്പെടുക്കൽ
39➤ ദിനചര്യയായി നോമ്പിനെ സ്വീകരിച്ചവർക്ക് ഉദാഹരണം
=> ഉവൈസുൽ കർനി (റ), ശൈഖ് ജീലാനി (റ)
40➤ ഒന്നിടവിട്ട ദിനങ്ങളിൽ നോമ്പ് പതിവാക്കിയ പ്രവാചകൻ
=> ദാവൂദ് (അ)
41➤ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ്
=> ദാവൂദ് (അ) ൻ്റെ നോമ്പ്
42➤ സ്വർഗ്ഗം ലഭിക്കാനോ നരക മോചനത്തിനു വേണ്ടിയോ ഇബാദത്ത് ചെയ്താലും അത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയ ഗ്രന്ഥം
=> തഫ്സീർ റാസി
43➤ ഇമാം ഗസ്സാലി(റ) യുടെ അഭിപ്രായത്തിൽ നോമ്പ് എത്രവിധം ഏതെല്ലാം
44➤ യഥാർത്ഥ വിശ്വാസി അവൻറെ ഇബാദത്തുകൾ കൊണ്ട് ലക്ഷ്യമാക്കേണ്ടത്
=> അല്ലാഹുവിനെ
45➤ നോമ്പ് മനുഷ്യ മനസ്സിൽ ഉൾപ്രേരണയുണ്ടാക്കി തീർക്കുന്നു എന്ത്
=> പാവങ്ങളുടെ വിശപ്പിനെ കുറിച്ച് അനുഭവിച്ചറിയാനും, ദരിദ്രനെ സഹായിക്കാനും
46➤ എല്ലാ വസ്തുക്കൾക്കും സക്കാത്ത് ഉണ്ട് ശരീരത്തിൻറെ സക്കാത്ത് ആണ് എന്ത്
=> നോമ്പ്
47➤ നോമ്പിലൂടെ ശരീരത്തിന് വരുന്നു എന്ത്
=> ശുദ്ധി- ആത്മ വിശുദ്ധി മാത്രമല്ല രോഗങ്ങളെ തൊട്ടും മറ്റും ശുദ്ധിയാക്കുന്നു
48➤ صُومُوا تَصِحُّوا അർത്ഥം എന്ത്
=> നോമ്പ് എടുത്തു നിങ്ങൾ ആരോഗ്യമുള്ളവരാകൂ
49➤ നമ്മുടെ ശരീരത്തിന് പോഷക ഘടകങ്ങൾ രോഗപ്രതിരോധത്തിന് ആവശ്യമായ ഉത്തേജനം ലഭിക്കുന്നതും എങ്ങനെ
=> നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്ന്
50➤ ശരീരത്തിൻറെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു എന്ത്
=> അമിതാഹാരം
51➤ അമിതാഹാരം കാരണമാകുന്നു എന്തിനെല്ലാം
=> മാരകമായ ഹൃദ്രോഗം, ബ്ലഡ് പ്രഷർ, പ്രമേയം, തുടങ്ങിയ രോഗങ്ങൾക്കും. അലസത, ശരീരഭാരം, തളർച്ച, കിതപ്പ് ശരീരത്തിൻറെ തൂക്കം അമിതമായി വർദ്ധിക്കുക തുടങ്ങിയവക്ക്
Javad
ردحذفFuck
حذفSupran
ردحذفSuper
ردحذفShahza
ردحذفShifinshafas
ردحذفShifinshafas
ردحذفShifinshafas
ردحذفVery Helpful... Thanks😊
ردحذفGood think but this is very boring
ردحذفit's so help full 👍😭
ردحذفBruh do for allah don't be bored💖
حذفThanks❤️🫂
ردحذفThanks
ردحذفThanks
ردحذف🤗
ردحذفThanks 🫂❤️
ردحذفThanks
ردحذفإرسال تعليق