HSM Scholarship | സ്റ്റഡി മെറ്റീരിയൽസ് | റമദാനും നോമ്പുകളും Part -1 | 1 - 23 പേജ്



1➤ റമദാനും നോമ്പുകളും എന്ന ഗ്രന്ഥം രചിച്ചത്

=> പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്


2➤ ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ എത്രാമത്തെതാണ് റമദാനിലെ നോമ്പ്

=> 4


3➤ സുഖലോക സ്വർഗത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുകയും ഭയാനക നരകത്തിന്റെ കതകുകൾ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന പവിത്രമായ മാസം ഏത്

=> റമളാൻ


4➤ റമളാനിൽ ഒരു സുന്നത്ത് കർമ്മം ചെയ്താൽ ലഭിക്കുന്ന കൂലി

=> ഒരു ഫർള് ചെയ്ത‌ കൂലി

5➤ റമളാനിൽ ഒരു ഫർള് ചെയ്താലുള്ള കൂലി

=> ഇതര മാസങ്ങളിൽ ആ ഫർള് 70 തവണ അനുഷ്ഠിച്ച കൂലി

6➤ സയ്യിദു ശ്ശുഹൂർ (മാസങ്ങളുടെ നേതാവ്) എന്നറിയപ്പെടുന്ന മാസം

=> റമളാൻ

7➤ റമദാനിന്റെ ഓമന നാമം

=> സയ്യിദു ശ്ശുഹൂർ

8➤ റമദാനിന്റെ മാറ്റുകൂട്ടുന്ന രണ്ട് കാര്യങ്ങൾ

=> വിശുദ്ധ ഖുർആന്റെ അവതരണം, ലൈലത്തുൽ ഖദർ

9➤ റമദാനിലെ മൂന്ന് ഘട്ടങ്ങൾ ഏതൊക്കെ

=> ആദ്യഘട്ടം കരുണ വർഷം, രണ്ടാംഘട്ടം പാപമോചനം, മൂന്നാം ഘട്ടം നരകവിമുക്തി

10➤ മാനവരാശിയുടെ സമ്പൂർണ്ണ വിമോചനത്തിന്റെ മധുര മന്ത്രം

=> വിശുദ്ധ ഖുർആൻ

11➤ ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ രാവ്

=> ലൈലത്തുൽ ഖദർ

12➤ صَوْمْ എന്ന പദത്തിന്റെ ഭാഷാർത്ഥം

=> നിയന്ത്രിക്കൽ, പിടിച്ചുനിൽക്കൽ

13➤ നോമ്പ് എന്നതുകൊണ്ടുള്ള മതപരമായ ഉദ്ദേശം

=> നിയ്യത്ത് ചെയ്തു പ്രഭാതം മുതൽ പ്രദോഷം വരെ ചില കാര്യങ്ങൾ ചെയ്യാതെ നിയന്ത്രിച്ചു പിടിച്ചുനിൽക്കൽ

14➤ ഈ ഉമ്മത്തിൻ്റെ സവിശേഷമായ പ്രത്യേകതകളിൽ പെട്ടതാണ് എന്ത്

=> ഇന്നത്തെ രീതിയിലുള്ള നോമ്പ്

15➤ നോമ്പുകാർ മാത്രം പ്രവേശിക്കുന്ന സ്വർഗ്ഗത്തിലെ വാതിൽ

=> റയ്യാൻ

16➤ ഏതൊരാൾക്കും നരക പ്രവേശനത്തെ തൊട്ടുള്ള പരിചയാണ് എന്ത്

=> നോമ്പ്

17➤ നോമ്പാകുന്ന പരിച ഓട്ടയാക്കുന്ന കാര്യങ്ങൾ

=> കളവ്, പരദൂഷണം

18➤ നോമ്പ് പരിചയാണ് എന്ന ഹദീസിനെ 'നോമ്പിൻ്റെ യഥാർത്ഥ നേട്ടം ലഭിക്കണമെങ്കിൽ ചീത്തയായ വാക്കുകളും പ്രവർത്തികളും അവൻ ഒഴിവാക്കിയിരിക്കണം' എന്ന് വിശദീകരിച്ചതാര്

=> ഇബ്നു ഹജർ (റ)

19➤ الصِّيامُ جُنَّةٌ، حَصينةٌ مِن النَّارِ അർത്ഥം എന്ത്

=> നോമ്പ് നരകത്തെ തൊട്ട് സംരക്ഷിക്കുന്ന ശക്തമായ പരിചയാണ്

20➤ ഒരു ദിവസത്തെ നോമ്പ് കൊണ്ട് എത്ര നന്മകളെ എഴുതപ്പെടും

=> 10

21➤ നോമ്പ് കാരനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ എന്തു പറയണം

=> ഞാൻ നോമ്പുകാരനാണ് എന്ന് പറയണം

22➤ ഏറ്റവും മുന്തിയ കസ്‌തൂരിയുടെ ഗന്ധത്തേക്കാൾ അല്ലാഹുവിന് ഇഷ്ടമാണ് എന്ത്

=> നോമ്പ്‌കാരന്റെ വായയുടെ ദുർഗന്ധം

23➤ അല്ലാഹുവിന്റെ സർവ്വവിധ ശിക്ഷകളെയും തടയുന്നതാണ് എന്ത്

=> വ്രതാനുഷ്ഠാനം

24➤ അല്ലാഹു നോമ്പിന് മറ്റുള്ള കർമ്മങ്ങൾക്ക് നൽകുന്നതിനേക്കാൾ വലിയ പ്രതിഫലം നൽകും കാരണം

=> നോമ്പ് അല്ലാഹുവിനു വേണ്ടി മാത്രം ചെയ്യുന്ന കർമ്മമാണ്

25➤ ഞാൻ നോമ്പുകാരനാണ് എന്ന് പറയുന്നതിൽ ഒരാൾക്ക് ലോകമാന്യം വരുന്നുവെങ്കിൽ എന്ത് ചെയ്യണം

=> അവൻ ഹൃദയത്തിൽ മാത്രം പറയണം

26➤ നോമ്പുകാരന് രണ്ട് സന്തോഷമുണ്ടാകും അവ ഏതെല്ലാം

=> 1- നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷം, 2- അന്ത്യനാളിൽ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം

27➤ സാധാരണ കർമ്മങ്ങൾക്ക് അല്ലാഹു നൽകുന്ന പ്രതിഫലം

=> 10 മുതൽ 700 ഇരട്ടി (നോമ്പിന് അതിലും എത്രയോ ഏറെ പ്രതിഫലം നൽകുന്നു)

28➤ 'നോമ്പ് എനിക്കുള്ളതാണ് അതിന് ഞാൻ പ്രത്യേകം പ്രതിഫലം നൽകും' എന്ന ഹദീസിലെ 'നോമ്പ് എനിക്കുള്ളതാണ്' എന്ന വാക്കിന് നൽകപ്പെട്ട വ്യാഖ്യാനങ്ങൾ

=> 1) നോമ്പ് രഹസ്യമായ ആരാധനയാണ്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ചെയ്യാൻ കഴിയില്ല. 2) നോമ്പ് മറ്റു ദൈവങ്ങൾക്ക് അർപ്പിക്കപ്പെടാറില്ല. 3) നോമ്പ് അനുഷ്ഠിക്കുമ്പോൾ അന്ന പാനീയങ്ങൾ വെടിയുന്നു

29➤ അല്ലാഹുവിൻറെ ഏത് സ്വഭാവമാണ് നോമ്പിലൂടെ സ്വായത്തമാക്കുന്നത്

=> അന്ന പാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, സ്നേഹം, കരുണ, നന്മ എന്നിവ കാണിക്കുക

30➤ خَلَّقُوا بِأَخْلاَقِ اللهِ അർത്ഥം എന്ത്

=> നിങ്ങൾ അല്ലാഹുവിൻറെ സ്വഭാവം കൊണ്ട് സ്വഭാവം സ്വീകരിച്ചവരാകൂ

31➤ പ്രബലമായ അഭിപ്രായത്തിൽ ഏറ്റവും ശ്രേഷ്ഠമായ കർമ്മം ഏത്

=> നിസ്കാരം

32➤ നിസ്കാരത്തെക്കാൾ ശ്രേഷ്ടം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ട ആരാധന

=> നോമ്പ്

33➤ ഇത്ഹാഫ് ആരുടെ ഗ്രന്ഥമാണ്

=> ഇബ്നു ഹജർ (റ)

34➤ അവന് സ്വർഗ്ഗമല്ലാത്ത മറ്റൊരു പ്രതിഫലം കൊണ്ടും അല്ലാഹു ഇഷ്ടപ്പെടില്ല' ആർക്ക്

=> സുന്നത്തായ നോമ്പ് രഹസ്യമായി അനുഷ്‌ഠിച്ചവന്

35➤ അല്ലാഹുവിലേക്ക് അടുക്കുവാനും വിലായത്ത് ലഭിക്കുവാനുമുള്ള കാരണമായി പലരും എടുത്തു പറഞ്ഞ സൽകർമ്മം

=> നോമ്പ്

36➤ ആദം നബി (അ) മുതൽക്കുള്ള നബിമാരിലും സമൂഹങ്ങളിലും ഉള്ള സവിശേഷമായ ചര്യ

=> നോമ്പ്

37➤ ശരീരത്തെ റബ്ബിന്റെ വഴിയിൽ ഒതുക്കി നിർത്താൻ ഏറ്റവും ഫലപ്രദമായ ആരാധന

=> നോമ്പ്

38➤ വിശ്വാസികൾക്ക് വലിയ രക്ഷാകവചമാണ് എന്ത്

=> ഫർള്, സുന്നത്ത് എന്ന വ്യത്യാസമില്ലാതെ സാധിക്കുന്ന ദിവസങ്ങളിലെല്ലാം നോമ്പെടുക്കൽ

39➤ ദിനചര്യയായി നോമ്പിനെ സ്വീകരിച്ചവർക്ക് ഉദാഹരണം

=> ഉവൈസുൽ കർനി (റ), ശൈഖ് ജീലാനി (റ)

40➤ ഒന്നിടവിട്ട ദിനങ്ങളിൽ നോമ്പ് പതിവാക്കിയ പ്രവാചകൻ

=> ദാവൂദ് (അ)

41➤ അല്ലാഹുവിന് ഏറ്റവും ഇഷ്ട‌പ്പെട്ട നോമ്പ്

=> ദാവൂദ് (അ) ൻ്റെ നോമ്പ്

42➤ സ്വർഗ്ഗം ലഭിക്കാനോ നരക മോചനത്തിനു വേണ്ടിയോ ഇബാദത്ത് ചെയ്താലും അത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയ ഗ്രന്ഥം

=> തഫ്സീർ റാസി

43➤ ഇമാം ഗസ്സാലി(റ) യുടെ അഭിപ്രായത്തിൽ നോമ്പ് എത്രവിധം ഏതെല്ലാം

=> 3 വിധം, 1- സാധാരണക്കാരുടെ നോമ്പ് 2- പ്രത്യേകക്കാരുടെ നോമ്പ് 3- പ്രത്യേകക്കാരിലും പ്രത്യേകക്കാരുടെ നോമ്പ്

44➤ യഥാർത്ഥ വിശ്വാസി അവൻറെ ഇബാദത്തുകൾ കൊണ്ട് ലക്ഷ്യമാക്കേണ്ടത്

=> അല്ലാഹുവിനെ

45➤ നോമ്പ് മനുഷ്യ മനസ്സിൽ ഉൾപ്രേരണയുണ്ടാക്കി തീർക്കുന്നു എന്ത്

=> പാവങ്ങളുടെ വിശപ്പിനെ കുറിച്ച് അനുഭവിച്ചറിയാനും, ദരിദ്രനെ സഹായിക്കാനും

46➤ എല്ലാ വസ്തുക്കൾക്കും സക്കാത്ത് ഉണ്ട് ശരീരത്തിൻറെ സക്കാത്ത് ആണ് എന്ത്

=> നോമ്പ്

47➤ നോമ്പിലൂടെ ശരീരത്തിന് വരുന്നു എന്ത്

=> ശുദ്ധി- ആത്മ വിശുദ്ധി മാത്രമല്ല രോഗങ്ങളെ തൊട്ടും മറ്റും ശുദ്ധിയാക്കുന്നു

48➤ صُومُوا تَصِحُّوا അർത്ഥം എന്ത്

=> നോമ്പ് എടുത്തു നിങ്ങൾ ആരോഗ്യമുള്ളവരാകൂ

49➤ നമ്മുടെ ശരീരത്തിന് പോഷക ഘടകങ്ങൾ രോഗപ്രതിരോധത്തിന് ആവശ്യമായ ഉത്തേജനം ലഭിക്കുന്നതും എങ്ങനെ

=> നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്ന്

50➤ ശരീരത്തിൻറെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു എന്ത്

=> അമിതാഹാരം

51➤ അമിതാഹാരം കാരണമാകുന്നു എന്തിനെല്ലാം

=> മാരകമായ ഹൃദ്രോഗം, ബ്ലഡ് പ്രഷർ, പ്രമേയം, തുടങ്ങിയ രോഗങ്ങൾക്കും. അലസത, ശരീരഭാരം, തളർച്ച, കിതപ്പ് ശരീരത്തിൻറെ തൂക്കം അമിതമായി വർദ്ധിക്കുക തുടങ്ങിയവക്ക്

52➤ ആഹാരത്തിലെ ആവശ്യ ഘടകങ്ങൾ

=> അന്നജം, മാംസ്യം, കൊഴുപ്പ്, ലവണങ്ങൾ, വെള്ളം, വിറ്റാമിനുകൾ

53➤ ഇസ്ലാമിക വ്രതം മറ്റു മതങ്ങളുടെ ഉപവാസ നിരാഹാരം വ്രത രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് പറയുന്നു- കാരണം

=> ക്രമപ്പെടുത്തിയ വിശ്രമവും ക്ലിപ്തപ്പെടുത്തിയ ആഹാരരീതിയും

54➤ ശരീരത്തെ ചീത്തയാക്കുന്ന കാര്യം

=> വയറു നിറച്ചു ഭക്ഷണം കഴിക്കൽ

55➤ കണക്കാക്കപ്പെട്ട തടിയുടെ എത്ര ശതമാനം വർദ്ധിച്ചാൽ ആണ് അനാവശ്യ ശരീരപുഷ്ടിയായി കണക്കാക്കുക

=> 20%

56➤ ചില രോഗങ്ങൾ ഒഴിവാക്കാൻ നോമ്പ് സഹകമാണെന്ന് നവശാസ്ത്രം പറയുന്നു ഏതൊക്കെ രോഗങ്ങളാണ്

=> ഹാർട്ടറ്റാക്ക്, ഡയബെറ്റിസ്, പിത്താശയ രോഗങ്ങൾ, ശ്വസനാവയവ രോഗങ്ങൾ, സന്ധിവാതം, ക്യാൻസർ

57➤ നോമ്പ് പരലോകത്ത് ഉപകരിക്കാൻ എന്തുവേണം

=> ഹഖായ ഈമാനും നിയ്യത്തും വേണം

58➤ ഇസ്ലാമിലെ നോമ്പിൻറെ നാലു വിധികൾ ഏവ

=> 1- നിർബന്ധമായ നോമ്പ് 2- സുന്നത്തായ നോമ്പ് 3- കറാഹത്തായ നോമ്പ് 4- ഹറാമായ നോമ്പ്

59➤ വാജിബായ നോമ്പുകൾ ആകെ 6 വിധമാണ് ഏതെല്ലാം

=> 1-റമദാനിലെ നോമ്പ്, 2- റമദാനിൽ നഷ്ടപ്പെട്ടത് ഖളാ വീട്ടുന്ന നോമ്പ്, 3- കഫാറത്ത് നോമ്പ്, 4- ഹജ്ജിലും ഉംറയിലും അറവിന് പകരമായി വരുന്ന നോമ്പ്, 5- മഴയെ തേടാൻ പോകുന്നതിനു മുമ്പ് ഖാളി കൽപ്പിച്ച നോമ്പ്, 5- നേർച്ചയാക്കിയ നോമ്പ്

60➤ സുന്നത്തായ നോമ്പുകൾ മൂന്നുവിധമാണ് ഏതെല്ലാം

=> 1- വർഷത്തിൽ വരുന്നത്, 2- മാസത്തിൽ വരുന്നത്, 3- ആഴ്ചയിൽ വരുന്നത്

61➤ വർഷത്തിൽ വരുന്ന സുന്നത്ത് നോമ്പുകൾ ഏതെല്ലാം

=> അറഫാ നോമ്പ്- ആശൂറാഅ് നോമ്പ്- താസൂആ നോമ്പ്- മിഅ്റാജ് നോമ്പ്

62➤ മാസങ്ങളിൽ വരുന്ന നോമ്പുകൾ ഏതെല്ലാം

=> എല്ലാ മാസത്തെയും തുടക്കത്തിലുള്ള മൂന്ന് നോമ്പ്- എല്ലാ മാസത്തേയും മധ്യത്തിലുള്ള മൂന്ന് നോമ്പ്- എല്ലാ മാസത്തെയും ഒടുവിലുള്ള മൂന്ന് നോമ്പ്

63➤ ആഴ്ചകളിൽ വരുന്ന നോമ്പുകൾ

=> തിങ്കളാഴ്ച നോമ്പ്- വ്യാഴാഴ്ച നോമ്പ്- ബുധനാഴ്ച നോമ്പ്

64➤ കറാഹത്തായ നോമ്പ് ഏതാണ്

=> വെള്ളിയാഴ്ച ദിവസം മാത്രം നോമ്പ് പിടിക്കൽ

65➤ ഹറാമായ നോമ്പ് സ്വഹീഹാകുന്നത് ഏതാണ്

=> ഭർത്താവിൻറെ സമ്മതമില്ലാതെ അവൻറെ സാന്നിധ്യത്തിൽ ഭാര്യ സുന്നത്ത് നോമ്പ് അനുഷ്ടിക്കൽ

66➤ ഹറാമായ നോമ്പ് സ്വഹീഹാകാത്തവ ഏതെല്ലാം

=> ഹറാമായ നോമ്പ് സ്വഹീഹാകാത്തവ ഏതെല്ലാം ചെറിയപെരുന്നാളിലെ നോമ്പ്, വലിയ പെരുന്നാളിലെ നോമ്പ്, ദുൽഹിച്ച 11 12 13 എന്നീ അയ്യാമുതശ്രീഖ് ദിവസങ്ങളിലെ നോമ്പ്, ശഅ്ബാൻ 15 ന്റെ ശേഷമുള്ള നോമ്പ്, ശക്കിന്റെ ദിനത്തിലെ നോമ്പ്

67➤ ശഅ്ബാൻ 15 ന്റെ ശേഷവും ശക്കിന്റെ ദിവസവും മൂന്നുവിധം നോമ്പുകൾ അനുവദനീയമാണ് ഏതെല്ലാം

=> നിർബന്ധമായ നോമ്പുകൾ, പതിവനുസരിച്ചുള്ള നോമ്പുകൾ, 15 നോട് ചേർത്തു നോൽക്കൽ (മൂന്നും വിശദമായി പഠിക്കുക- പേജ് 23)

68➤ റമദാൻ എന്ന വാക്കിൻറെ അർത്ഥം

=> കരിക്കുന്നത്

69➤ റമദാനിനെ ആ ആ പേര് വരാൻ കാരണം എന്ത്- എന്നതിലെ രണ്ട് അഭിപ്രായങ്ങൾ ഏതെല്ലാം

=> മാസങ്ങൾക്ക് പേര് വെക്കുന്ന കാലത്ത് നല്ല ചൂടുകാലമായതിനാലാണ് ഈ പേര് വന്നത്, സർവ്വ പാപങ്ങളെയും കരിയിച്ചു കളയുന്ന മാസമാകയാൽ ഈ പേര് ലഭിച്ചു

66 Comments

  1. Very Helpful... Thanks😊

    ReplyDelete
  2. Good think but this is very boring

    ReplyDelete
  3. it's so help full 👍😭

    ReplyDelete
    Replies
    1. Bruh do for allah don't be bored💖

      Delete
  4. Good👍👍 like this

    ReplyDelete
  5. Thanks a lot... 🤍 it's very helpful 😌

    ReplyDelete
  6. Good luck 👍👍👍

    ReplyDelete
  7. Good luck 👍👍👍

    ReplyDelete
  8. Very helpful questions

    ReplyDelete
  9. Replies
    1. Perfect question 's 💞💞💞💞💞💖💖💖💖💖💖💖💖💖💖😍😍😍😍😍

      Delete
    2. Masha allah 😍😍🥰🥰

      Delete
  10. 💗💙🤍♥️🖤🤎💜💙💚💛🧡❤️🔵⚪🔴⚫🟤🟣🟢🟡🟠🔴

    ReplyDelete
  11. I want sing a song
    Song (chathy)^*!

    ReplyDelete
  12. 🥰thank you 🥰 it's very usefull to me

    ReplyDelete
  13. 1 doubt
    examine options undo

    ReplyDelete
  14. Very help full👍🏻

    ReplyDelete
  15. 🤍🤍🤍🤍🤍🤍🤍

    ReplyDelete
    Replies
    1. Anonymous
      Please gift you freefire you youtube
      Chanel subcriebe iam free fire uiD:6661806715

      Delete
  16. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    ReplyDelete
  17. Thanks❤️❤️

    ReplyDelete

Post a Comment

Previous Post Next Post

Hot Posts