ഇന്ന് സന്ധ്യാമാനത്ത് ഒരു
വരിയായി നീങ്ങിപ്പോകുന്ന നിരവധി നക്ഷത്ര ബിന്ദുക്കൾ കാണാം.
എപ്പോൾ, എവിടെ നോക്കണം?
രാത്രി 7.26 ന് ഈ പ്രകാശബിന്ദുക്കൾ ആകാശത്ത് വടക്കു പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഒരു വരിയായി ഉയർന്നു വരും. 7.44 ആകുമ്പോൾ തെക്കു കിഴക്കു ഭാഗത്ത് അപ്രത്യക്ഷമാകും. മൊത്തം 18 മിനുട്ട് സമയം കാണാമെങ്കിലും ഏതാണ്ട് 7.35 ന് നമ്മുടെ തലക്ക് മുകളിൽ നിന്നും അൽപം മാത്രം വടക്കു മാറിയുള്ള (14 ഡിഗ്രി) പാതയിലൂടെ അവ പാസ് ചെയ്യുമ്പോൾ കൂടുതൽ വ്യക്തമാകും.
നിരീക്ഷിക്കുന്ന സ്ഥലം പരമാവധി ഇരുട്ടുള്ളതാവണം. ലൈറ്റുകളെല്ലാം ഓഫ് ചെയ്യണം. (നാളെ പൗർണമിയാണ് എന്ന പ്രശ്‌നം അപ്പോഴും നില നിൽക്കുന്നു. നിലാവ് ചെറിയ പ്രശ്നമുണ്ടാക്കും). ആകാശം പരമാവധി കാണുന്ന സ്ഥലമാവണം.
കേരളത്തിൽ മുഴുവൻ ഈ കാഴ്ച ദൃശ്യമാകും. സമയവും ഉച്ചിയിലെ സ്ഥാനവും മലപ്പുറത്തെ അടിസ്ഥാനമാക്കിയാണ് നൽകിയിട്ടുള്ളത്. മറ്റു ജില്ലകളിൽ സമയത്തിൽ ഒന്നോ രണ്ടോ മിനുട്ടിൻ്റെയും സ്ഥാനത്തിൽ ഒന്നോ രണ്ടോ ഡിഗ്രിയുടെയും മാറ്റമുണ്ടാകും.
എന്താണ് ഈ വരിയായി നിങ്ങിപ്പോകുന്ന നക്ഷത്രബിന്ദുക്കൾ?
നൂറിലധികം ' രാജ്യങ്ങളിൽ അതിവേഗ ഇൻ്റർനെറ്റ് സൗകര്യം നൽകാനായി ഇലോൺ മസ്കിൻ്റെ Space - X കമ്പനി വിക്ഷേപിച്ച ഏഴായിരത്തോളം വരുന്ന കൃതിമോപഗ്രഹങ്ങളിൽപ്പെട്ട, ഒരുമിച്ച് വിക്ഷേപിക്കപ്പെട്ട ഒരു കൂട്ടം ഉപഗ്രഹങ്ങളാണിവ. 2019 മുതൽ പല തിയ്യതികളിലായി 50 മുതൽ 60 വരെ ഉപഗ്രഹങ്ങളുടെ കൂട്ടങ്ങളായാണ് ഇവയെ ബഹിരാകാശത്തെത്തിച്ചത്. 2024 നവംബർ 14 ന് വിക്ഷേപിച്ച Starlink 6- 68 ഉപഗ്രഹ ശൃംഖലയാണ് ഇന്ന് സന്ധ്യക്ക് നമ്മുടെ തലക്ക് മുകളിലൂടെ കടന്നു പോകുന്നത്. മൊത്തം 12,000 ഉപഗ്രഹങ്ങളാണ് ഇലോൺ മസ്ക് ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. Low Earth Orbit (LEO) ലൂടെ ഭൂമിയെ ചുറ്റുന്ന ചെറിയ ഉപഗ്രഹങ്ങളാണ് Star link.
കൂടെ വിടുന്ന ഈ ചിത്രത്തിലെ പോലെയാകും ഏതാണ്ട് കാണുക. (ഇത് പഴയ ഒരു ഫോട്ടോ ആണ്. കാണുന്ന എണ്ണവും ദിശയും മാറ്റമുണ്ടാകും. മുകളിൽ പറഞ്ഞ ദിശ നോക്കുക). കാണുന്നവർ ഫോട്ടോയും വീഡിയോയും എടുത്ത് ഷെയർ ചെയ്യുമല്ലോ.
അമേച്വർ ആസ്ട്രോണമർ
9745 200 510
Njan kathirikkum
ردحذفOru thengem illa😤
ردحذفYes
حذفNoki ninna nammal vadiyayi
ആന ബഡായി
ردحذفNjan kaanunnilla
ردحذفإرسال تعليق