HSM SCHOLARSHIP RESULT 2025 | HSM സ്കോളർഷിപ്പ് ഫൈനൽ പരീക്ഷ റിസൾട്ട്

HSM SCHOLARSHIP RESULT 2025 | HSM സ്കോളർഷിപ്പ് ഫൈനൽ പരീക്ഷ റിസൾട്ട്


HSM സ്കോളർഷിപ്പ് ഫൈനൽ പരീക്ഷ റിസൾട്ട് താഴെ ലിങ്ക് വഴി അറിയാൻ സാധിക്കും. 30 ന് താഴെ മാർക്ക് നേടിയത് D എന്നാണ് രേഖപ്പെടുത്തിയത്.

HSM SCHOLARSHIP RESULT 2025


HSM സ്കോളർഷിപ്പ് ഫൈനൽ പരീക്ഷ റിസൾട്ട് പ്രസിദ്ധീകരിച്ചു.
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ മദ്റസകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ സ്കോളർഷിപ്പ് ഫൈനൽ പരീക്ഷ റിസൾട്ട് പ്രസിദ്ധീകരിച്ചു. https://hsmscholarshipkerala.in/search എന്ന ലിങ്ക് വഴി പരീക്ഷാർത്ഥികളുടെ രജിസ്റ്റർ നമ്പർ കൊടുത്ത് റിസൾട്ട് അറിയാനാകും. 30 ന് താഴെ മാർക്ക് നേടിയവർക്ക് D യും മുകളിലുള്ളവർക്ക് ലഭിച്ച മാർക്കും രേഖപ്പെടുത്തിയാണ്റിസൾട്ട് ക്രമീകരിച്ചത്.

മലപ്പുറം വെസ്റ്റ് ജില്ലയിലെ തവനൂർ റൈഞ്ചിലെ അയിങ്കലം ഹയാത്തുൽ ഇസ്ലാം മദ്റസയിലെ ആയിശ പി ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ മലയമ്മ റൈഞ്ചിലെ മലയമ്മ ഹിദായത്തുൽ ഇസ്ലാം മദ്റസയിലെ അഫ്ര പി കെ രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലയിലെ കണ്ണൂർ സിറ്റി റൈഞ്ചിലെ ആദികടലായി സലാമുൽ ഇസ്ലാം മദ്രസയിലെ നവാർ വി മൂന്നാം സ്ഥാനവും നേടി സ്വർണ മെഡലുകൾക്ക് അർഹരായി.

സംസ്ഥാന തലത്തിൽ ആകെ 267 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി. റെയ്ഞ്ച് തലങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് ലഭിക്കും.
2024 ഡിസംബർ 24ന് വിവിധ ജില്ലകളിൽ നിന്നും 3881 സെന്ററുകളിലായി പ്രാഥമിക പരീക്ഷ എഴുതിയ 76,650 വിദ്യാർത്ഥികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 12,209 കുട്ടികളാണ് ഫൈനൽ പരീക്ഷയിൽ പങ്കെടുത്തത്.

മലപ്പുറം വെസ്റ്റ് ജില്ല 2,956, കോഴിക്കോട് 2,339, മലപ്പുറം ഈസ്റ്റ് 2,634, കണ്ണൂർ 1,727, തൃശൂർ 1,048, വയനാട് 652, എറണാകുളം 430, ആലപ്പുഴ 172, കൊല്ലം 152, തിരുവനന്തപുരം 99 എന്നിങ്ങനെയാണ് ജില്ലയിൽ നിന്നും ഫൈനൽ പരീക്ഷക്ക് പങ്കെടുത്തവർ. ജില്ലകളിലെ തെരെഞ്ഞെടുക്കപ്പെട്ട 347 സെന്ററുകളിലാണ് പരീക്ഷ നടന്നത്. പുനഃപരിശോധനക്ക് ഫെബ്രുവരി 5 വരെ റെയ്ഞ്ച് സെക്രട്ടറിമാർ മുഖേനെ 100രൂപ ഫീസോട് കൂടി
അപേക്ഷിക്കാവുന്നതാണ്.

5 Comments

Post a Comment

Previous Post Next Post

Hot Posts