മദ്രസ പഠനാരംഭം പുതുമകളോടെ...

Untitled

മദ്റസാ പഠരാംഭത്തിൻ്റെ സെഷൻ ഭംഗിയാക്കാൻ ആദ്യമായി മദ്റസ അഡ്മിഷൻ പ്രക്രിയകൾ പൂർത്തീകരിക്കുന്നത് നന്നായിരിക്കും. ഉസ്താദുമാരുടെയും രക്ഷിതാക്കളുടെയും പൂർണ സാന്നധ്യം ഉറപ്പാക്കാനും ഇതുപകരിക്കും. അഡ്മിഷൻ നേരത്തെ ഉറപ്പാക്കാൻ ഒരു ദിവസം അതിനായി മാറ്റിവെക്കുകയോ ഗൂഗിൾ ഫോമോ മറ്റോ ഉപയോഗപ്പെടുത്തി ഡാറ്റാ കളക്ഷൻ നടത്താവുന്നതാണ്.



മദ്രസയുടെ അകവും പുറവും തോരണങ്ങളാൽ വർണ്ണാഭമാവുക (വ്യത്യസ്തമായി ഡെക്കറേറ്റ് ചെയ്യുക). സാധാരണ പോലെ മാലയും തോരണവും പതാകയും മാത്രം കെട്ടി ചെയ്യാതെ വ്യത്യസ്ഥമായി പുതുമ തോന്നുന്ന വിധത്തിൽ ചെയ്യുകയാണെങ്കിൽ കുട്ടികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായിരിക്കും. പൂർവവിദ്യാർത്ഥികളെ ഉപയോഗപ്പെടത്തി ചെയ്യാം.



പഠനാരംഭ പരിപാടി വിജയിപ്പിക്കുവാൻ ജനങ്ങളുടെ സാന്നിധ്യം അനിവാര്യമാണ്. അവധിക്കാലമായത് കൊണ്ടുതന്നെ പൂർവവിദ്യാർത്ഥകളും മറ്റും നമ്മുടെ നാടുകളിൽ ഉണ്ടായിരിക്കും. ഒഴിവ് വേളയായത് കൊണ്ട് അവർക്കും പങ്കെടുക്കാൻ പറ്റുന്ന വിധത്തിൽ പരിപാടി സംഘടിപ്പിക്കുകയും അവരെ ക്ഷണിക്കുകയും വേണം. പോസ്റ്റർ, നോട്ടീസ്, വോയ്സ് നോട്ട് തുടങ്ങയവയിലൂടെ വാട്ട്സപ്പ് ഗ്രൂപ്പ് വഴിയും പേഴ്സണലായും എല്ലാവരെയും ക്ഷണിക്കുക. വേദിയിൽ കമ്മറ്റി ഭാരവാഹികൾ, നാട്ടിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് പ്രത്യേക ഇരിപ്പിടവും അവസരവും നൽകുക. മുതിർന്ന പ്രായമായ ആളുകൾ,കമ്മിറ്റി ഭാരവാഹികൾ,പൂർവ്വ വിദ്യാർത്ഥികൾ ഇവരെ സദർ ഉസ്താദ് /മഹല്ല് ഖത്തീബ് നേരിട്ട് ക്ഷണിക്കുക. ക്ഷണിക്കപ്പെട്ട പ്രധാന ഭാരവാഹികൾക്ക് വേദിയിൽ ഇരിപ്പിടം സജ്ജമാക്കുക.



പ്രോഗ്രാം ലിസ്റ്റ് ഷെഡ്യൂൾ ചെയ്യുക (പ്രധാനപ്പെട്ട ആളുകളെ അതിൽ ഉൾക്കൊള്ളിക്കുക). തലേദിവസം തന്നെ തയ്യാറാക്കി കൃത്യമായി പ്ലാൻ ചെയ്ത് സമയബന്ധിതമായി ചെയ്യുക. പ്രസംഗിക്കാനുള്ളവർക്ക് ടൈം മുൻകൂട്ടി അറിയിച്ചു കൊടുക്കുക. സ്മാർട്ട് ടിവി പ്രൊജക്ടർ ഉള്ളമദ്രസകൾ നമ്മുടെ പ്രധാനപ്പെട്ട ഉസ്താദുമാരുടെ ആശംസകൾ മുൻകൂട്ടി റെക്കോർഡ് ചെയ്തുപ്രോഗ്രാമിന് ഇടയിൽ പ്രദർശിപ്പിക്കുക. നാട്ടിലില്ലാത്ത പ്രവാസികളെ കൂടി ഉൾപ്പെടുത്താൻ ലൈവ് സ്ട്രീമിംഗോ അവരുടെ ആശംസകൾ വേദിയിൽ പ്രദർശപ്പിക്കാൻ അവസരമൊരുക്കുക.



പ്രോഗ്രാം തുടങ്ങുന്ന തിന്നു മുൻമ്പ് പുതിയ വിദ്യാർത്ഥികളെ മറ്റൊരു ക്ലാസ്സിൽ ഇരുത്തി പ്രോഗ്രാം തുടങ്ങിയാൽ സദസ്സിലേക്ക് അവരെ ആനയിച്ചു കൊണ്ടുവരുക (കൈകളിൽ ബലൂൺ/ഫ്ലവർ കൊടുത്ത് ത്വലഅൽ ബദ്റു പാടി). അവർക്ക് പ്രത്യേക ഇരിപ്പിടം തയ്യാറാക്കുക. സമ്മാനങ്ങൾ നൽകുക (വിദ്യാർത്ഥികളെ വിളിക്കുമ്പോൾ രക്ഷിതാവിന്റെ പേര് ചേർത്തു വിളിക്കുക). കൂട്ടായ പരിശ്രമം ഇതിനാവശ്യമാണ്.



എല്ലാ മദ്റസയിലും നടക്കുന്ന പരിപാടിയാണ്. പ്രധാന സയ്യിദിനെയോ ഉസ്താദുമാരെയോ വെച്ച് ഇത് നടത്തേണ്ടതാണ്. സോഷ്യൽ മീഡിയ കാലഘട്ടമായത് കൊണ്ട് തന്നെ കുട്ടികളുടെ ഫോട്ടോ നല്ല രീതിയിൽ ഡിസൈൻ ചെയ്ത് രക്ഷിതാക്കൾക്ക് അയച്ചു കൊടുക്കാം.



മധുര വിതരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, പുസ്തക വിതരണ ഉദ്ഘാടനം, ടോപ് പ്ലസ് ഓഫ് ദെ ഇയർ / സ്റ്റാർ ഓഫ് ദെ ഇയർ / ബെസ്റ്റ് സ്‌റ്റുഡെന്റ് ഓഫ് ദെ ഇയർ പ്രൈസ് പ്രഖ്യാപനം, പ്രോഗ്രാമുകളെല്ലാം പോസ്റ്ററുകൾ /വീഡിയോ വഴി പബ്ലിക്കിലി ഷെയർ ചെയ്യുക.



ലഹരി വിരുദ്ധ പ്രതിജ്ഞ
ഞാൻ ഒരു മുസൽമാനാണ്...
ഇസ്ലാമിക തത്വങ്ങൾ അനുഷ്ഠിച്ച് ജീവിക്കുന്നവനുമാണ്... എന്റെ മതം നിരോധിക്കുന്ന കാര്യങ്ങളെ നിരോധിക്കാൻ ഞാൻ ബാധ്യസ്ഥനാണ്,
എന്റ ഓരോ സഹപാഠിയും എനിക്ക് പ്രിയപ്പെട്ടവരാണ്... ഈ മദ്രസയിൽ, ഈ സമൂഹത്തിൽ നമ്മളെല്ലാം ഒന്നാണ്,നമ്മളിലെല്ലാം ഉള്ളത് ഒരേ ജീവനും,നമുക്കെല്ലാം ഉള്ളത് ഒരേ പ്രതീക്ഷയും സ്വപ്നങ്ങളുമാണ്. ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾ ആ സ്വപ്നങ്ങൾക്കു മേൽ നിഴൽ വിഴ്ത്താതെ നോക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്...
എന്റെ രക്ഷിതാവായ അല്ലാഹുവും ഇഷ്ട തോഴനായ മുത്ത് നബിയും വിലക്കിയ മദ്യവും മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും നീച പ്രവർത്തനങ്ങളും, എന്റെ ജീവിത ഭാഗമാക്കില്ലെന്നും... ഒരു സഹപാഠിയെയും സഹജീവിയെയും ഉപദ്രവിക്കില്ലെന്നും വേദനിപ്പിക്കില്ലെന്നും, ഈ നാടിന്റെയും നാട്ടുകാരുടെയും എന്റെ പ്രിയപ്പെട്ട അധ്യാപകരുടെയും കൂട്ടുകാരുടെയും മുമ്പിൽ ഞാൻ സത്യ പ്രതിജ്ഞ ചെയ്യുന്നു...
നേരറിവ് നല്ല നാളേക്ക്...

1 Comments

Post a Comment

Previous Post Next Post

Hot Posts