1➤ مَا الْوَدِيعَةُ؟ വദീഅത്ത് എന്നാൽ എന്താണ്?
👁 Show Answer => اَلْوَدِيعَةُ عَقْدٌ يَقْتَضِی الْاِسْتِحْفَاظَ വദീഅത്ത് എന്നാൽ സൂക്ഷിക്കാനാവശ്യപ്പെടുന്നതിനെ തേടുന്ന ഇടപാട്
2➤ بِمَ يَصِحُّ الْاِيدَاعُ؟ എന്തുകൊണ്ടാണ് വദീഅത്ത് ഏൽപിക്കൽ ശരിയാവുന്നത്?
👁 Show Answer => صَحَّ اِيدَاعُ شَيْئٍ مُحْتَرَمٍ عِنْدَ شَخْصٍ لِيَحْفَظَهُ بِلَفْظٍ مِنْ أَحَدِ الْجَانِبَيْنِ مَعَ عَدْمِ الرَّدِّ مِنَ الْاَخَرِ വന്ദിക്കപ്പെടുന്ന വസ്തു സൂക്ഷിക്കാൻ ഒരു വ്യക്തിയെ ഏൽപ്പിക്കുന്നതോടൊപ്പം രണ്ടിൽ നിന്നൊരാൾ പ്രസ്തുത പദം പറയുകയും അപരൻ അത് തള്ളാതിരിക്കുകയും വേണം
3➤ عَلَی مَنْ يَحْرُمُ قَبُولُ الْوَدِيعَةِ وَعَلَی مَنْ يُكْرَهُ؟ ആരുടെ മേലാണ് വദീ അത്ത് സ്വീകരിക്കൽ ഹറാം(നിഷിദ്ധം) ആരുടെ മേലാണ് വദീഅത്ത് സ്വീകരിക്കൽ കറാഹത്ത് ?
👁 Show Answer => حَرُمَ قَبُولُ الْوَدِيعَةِ عَلَی مَنْ يَعْجِزُ عَنْ حِفْظِهَا-وَكُرِهَ أَخْذُهَا عَلَی غَيْرِ وَاثِقٍ بِأَمَانَتِهِ അതിനെ സൂക്ഷിക്കാൻ അശക്തനായവൻ്റെ മേൽ നിഷിദ്ധവും (ഹറാം) സൂക്ഷിക്കാമെന്നു ഉറപ്പില്ലാത്തവനു സ്വീകരിക്കൽ കറാഹത്തുമാണ്
4➤ فِيمَ يُصَدِّقُ الوَدِيعُ بِيَمِينٍ؟ എന്തിലാണ് സൂക്ഷിപ്പ് സ്വത്ത് ഏറ്റെടുത്തവൻ സത്യം ചെയ്യുന്നത് കൊണ്ട് അവനെ സത്യമാക്കപ്പെടുന്നത്?
👁 Show Answer => فِي دَعْوَی رَدِّهَاعَلَی مُؤْتَمِنِهِ لَا عَلَی وَارِثِهِ وَفِي دَعْوَی تَلَفِهَا إِمَّا مُطْلَقًا أَو بِسَبَبٍ സൂക്ഷിപ്പ് വസ്തു ഏൽപ്പിച്ചവനു തന്നെ തിരിച്ചു കൊടുത്തു എന്നതിലും സൂക്ഷിപ്പ് വസ്തു നിരുപാധികമോ കാരണത്തോടെയോ നശിച്ചു എന്നതിലും
5➤ مَنْ كَانَتْ عِنْدَهُ وَدِيعَةً وَلَمْ يَعْرِفْ صَاحِبَهَا فَمَا ذَا يَفْعَلُ؟ ഒരാളുടെയടുക്കൽ സൂക്ഷിപ്പ് സ്വത്തുണ്ട് എന്നാൽ ഉടമയെ അറിയില്ലെങ്കിൽ എന്ത് ചെയ്യും?
👁 Show Answer => صَرَفَهَافِي أَهَمِّ مَصَالِحِ الْمُسْلِمِينَ അതിനെ മുസ്ലിംകളുടെ മുഖ്യ ആവശ്യങ്ങൾക്കു വേണ്ടി വിനിയോഗിക്കണം
6➤ مَا الشِّرْكَةُ؟ എന്താണ് ഷെയർ കച്ചവടം ?
👁 Show Answer => ثُبوتُ الْحَقِّ فِي شَيْئٍ لِأَكْثَرَ مِنْ وَاحِدٍ عَلَی جِهَةِ الشُّيُوعِ ഒന്നിലധികം പേർക്ക് വ്യാപക രീതിയിൽ ഒരു വസ്തുവിൽ അവകാശം സ്ഥിരമാവൽ
7➤ كَمْ أَنْوَاعُ الشِّرْكَةِ؟ കൂറ് കച്ചവടം എത്ര ഇനം?
👁 Show Answer => نَوْعَانِ രണ്ട് ഇനം
8➤ مَاذَا يُشْتَرَطُ فِي الشِّرْكَةِ؟ ഷെയർ കച്ചവടത്തിൽ എന്താണ് നിബന്ധന?
👁 Show Answer => لَفْظٌ يَدُلُّ عَلَی الْإِذْنِ فِي التَّصَرُّفِ ഇടപാട് നടത്തുന്നതിൽ സമ്മതത്തിൻ്റെ മേൽ അറിയിക്കുന്ന പദം.
9➤ كَيْفَ يُقَدَّرُ الرِّبْحُ وَالْخُسْرَانُ؟ എങ്ങനെയാണ് ലാഭവും നഷ്ടവും കണക്കാക്കപ്പെടുന്നത്?
👁 Show Answer => بِقَدْرِ الْمَالَيْنِ രണ്ട് പങ്കാളികളുടെയും സ്വത്തിൻ്റെ കണക്കനുസരിച്ച്
10➤ بِمَ تَنْفَسِخُ الشِّرْكَةُ؟ കൂറ് കച്ചവടം എന്ത് കൊണ്ടാണ് ദുർബലപ്പെടുന്നത്?
👁 Show Answer => بِمَوتِ أَحَدِهِمَا وَجُنُونِهِ രണ്ടിൽ നിന്നൊരാൾ മരിക്കൽ,ഭ്രാന്താവൽ എന്നിവ കൊണ്ട്
11➤ بِمَ يَتَسَلَّطُ كُلُّ وَاحِدٍ مِنَ الشَّرِيكَيْنِ؟ രണ്ട് പങ്കാളിയിൽ നിന്നും എല്ലാ ഓരോരുത്തരും എന്തു കൊണ്ട് അധികാരം നടത്തണം?
👁 Show Answer => بِمَصْلَحَةٍ ഗുണപരമായ രീതിയിൽ
12➤ اَلصَّحِيحُ مِنْ أَقْسَامِ النَّوْعِ الثَّانِي؟ രണ്ടാമത്തെ വിഭാഗത്തിലെ ഇനങ്ങളിൽ നിന്നും ശരിയായ ഇനം ഏതാണ്
👁 Show Answer => أَنْ يَشْتَرِكَ اثْنَانِ فِي مَالٍ لَهُمَالِيَتَّجِرَا فِيهِ കച്ചവടം ചെയ്യാൻ വേണ്ടി രണ്ടു പേർക്കുമുള്ള സമ്പത്തിൽ രണ്ടു പേർ പങ്കാളികളാവലാണ്.
13➤ مَا الْوَقْفُ؟ എന്താണ് വഖ്ഫ് ?
👁 Show Answer => حَبْسُ مَالٍ يُمْكِنُ الْإِنْتِفَاعُ بِهِ مَعَ بَقَاءِ عَيْنِهِ بِمَنْعِ التَّصَرُّفِ فِي رَقَبَتِهِ عَلَی مَصْرَفٍ مُبَاحٍ مَوْجُودٍ ഉള്ളതും അനുവദിക്കപ്പെട്ടതുമായ തിരിക്കുന്ന ഒരു മാർഗത്തിലേക്ക് സ്വയം ഇടപാട് നടത്തൽ തടസ്സമാവലോടെ പ്രസ്തുത വസ്തു അവശേഷിക്കുന്നതോടൊപ്പം അതു കൊണ്ട് ഉപകാരമെടുക്കാൻ സാധ്യമാവുന്ന സമ്പത്തിനെ തടഞ്ഞു വെക്കലാണ് വഖ്ഫ്
14➤ كَمْ أَرْكَانُ الْوَقْفِ وَمَا هِيَ؟ വഖ്ഫിൻ്റെ റുക്നുകൾ എത്ര? ഏവ?
👁 Show Answer => أَرْبَعَةٌ ┋١┋ وَاقِفٌ┋٢┋ مَوْقُوفٌ عَلَيْهِ ┋٣┋ مَوْقُوفٌ┋٤┋صِيغَةٌ നാല് . ( 1 ) വഖ്ഫ് ചെയ്തവൻ (2) വഖ്ഫ് ചെയ്യപ്പെട്ട വ്യക്തി (3) വഖ്ഫ് ചെയ്യപ്പെട്ട വസ്തു (4) പദം.
15➤ مَا شُرُوطُ صِحَّةِ الْوَقْفِ؟ വഖ്ഫ് ശരിയാവാനുള്ള നിബന്ധനകൾ എന്തെല്ലാമാണ്?
👁 Show Answer => يُشْتَرَطُ لِصِحَّةِ الْوَقْفِ صِيغَةٌ، وَتَأْبِيدٌ، وَتَنْجِيزٌ، وَإِمْكَانُ تَمْلِيكٍ لِلْمَوْقُوفِ عَلَيْهِ വഖ്ഫ് ശരിയാകാൻ സ്വീഗ (പദം) ഉണ്ടായിരിക്കൽ, എന്നെന്നേക്കുമായിരിക്കൽ,നിരുപാധികമായിരിക്കൽ, വഖ്ഫ് ചെയ്യപ്പെട്ട വസ്തു ഏൽപ്പിച്ചു കൊടുക്കൽ സാധ്യമാവൽ എന്നിവ ശർത്വാണ്.
16➤ هَلْ يُشْتَرَطُ لِصِحَّةِ الْوَقْفِ قَبُولٌ؟ വഖ്ഫ് സ്വഹീഹാവാൻ ഖബൂൽ ചെയ്യൽ ശർത്വാണോ
👁 Show Answer => لَايُشْتَرَطُ لِصِحَّةِ الْوَقْفِ قَبُولٌ വഖ്ഫ് സ്വഹീഹാവാൻ ഖബൂൽ ചെയ്യൽ ശർത്വാകുകയില്ല.
17➤ مَاذَا يَصِحُّ وَقْفُهُ؟ അവൻ്റെ വഖ്ഫ് ശരിയാകുന്നത് ഏതിലാണ് ?
👁 Show Answer => صَحَّ وَقْفُ عَيْنٍ مُعَيَّنَةٍ مَمْلُوكَةٍ تُفِيدُ فَائِدَةً حَالًا اَوْ مَالًا നിർണ്ണയിക്കപ്പെട്ടതും കൈമാറാൻ പറ്റിയ ഉടമസ്ഥാവകാശമുള്ളതും ഇപ്പോഴോ (വഖ്ഫ് ചെയ്യുന്ന അവസരത്തിലോ) ഭാവിയിലോ ഉപകാരം ലഭിക്കുന്നതുമായ വസ്തു വഖ്ഫ് ചെയ്താൽ ശരിയാകും.
18➤ هَلْ يَصِحُ الْوَقْفُ عَلَی مَعْدُومٍ؟ ഇല്ലാത്തതിന് വഖ്ഫ് ചെയ്താൽ ശരിയാകുമോ?
👁 Show Answer => لَا يَصِحُّ ശരിയാവുകയില്ല.
19➤ يُشْتَرَطُ إِمْكَانُ التَّمْلِكِ-مَتَی വഖ്ഫ് സാധനം ഉടമപ്പെടുത്തി കൊടുക്കൽ സാധ്യമാവൽ ശർത്വാക്കപ്പെടും എപ്പോൾ ?
👁 Show Answer => إِنْ وَقَفَ عَلَی مُعَيَّنٍ وَاحِدٍ أَوْ لِجَمْعٍ നിശ്ചയിക്കപ്പെട്ട വ്യക്തിക്കോ സമൂഹത്തിനോ വഖ്ഫ് ചെയ്യുകയാണെങ്കിൽ
20➤ اَلْوَصِيَّةُ مَاهِيَ؟ എന്താണ് വസ്വിയ്യത്ത്?
👁 Show Answer => اَلْوَصِيَّةُ تَبَرُّعٌ بِحَقٍّ مُضَافٍ لِمَا بَعْدَ الْمَوْتِ മരണാനന്തര കാലത്തേക്ക് ചേർത്തുകൊണ്ട് ഒരവകാശത്തെ മറ്റൊരാൾക്ക് ദാനം ചെയ്യലാണ് വസ്വിയ്യത്ത്.
Very good
ReplyDeletePost a Comment