CLASS 10 FIQH 7 | SKSVB | Madrasa Notes

معاشرة الزوجين
ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള പരസ്പര സഹവർത്ത്വിത്ത്വം

قال تعالى : يا ايها الذين ..... كرها
ഓ.. സത്യവിശ്വാസികളെ ബലാൽക്കാരമായി സ്ത്രീകളെ അനന്തരസ്വത്താക്കി മാറ്റൽ നിങ്ങൾക്ക് അനുവദനീയമാകുകയില്ല

ولا تعضلوهن ........... مبينة
നിങ്ങൾ അവർക്ക് നൽകിയ മഹ്റിൽ നിന്നും വല്ലതും ലഭിക്കാൻ വേണ്ടി നിങ്ങൾ അവരെ തടഞ്ഞ് വെക്കുകയും ചെയ്യരുത് വ്യക്തമായ ഒരു മോശമായ പ്രവർത്തി അവർ ചെയ്താലൊഴികെ

وعا شر وهن ............ كثيرا
നിങ്ങൾ അവരോട് നല്ല നിലയിൽ പെരുമാറുക. നീങ്ങൾക്ക് അവരോട് വെറുപ്പു കണ്ടെങ്കിൽ (നിങ്ങൾ ക്ഷമിക്കുക ) . കാരണം നിങ്ങൾ ഒരു കാര്യത്തെ വെറുക്കുകയും അല്ലാഹു ആ കാര്യത്തിൽ ധാരാളം നന്മയെ വെക്കുകയും ചെയ്തേക്കാം

وقال رسول اللهﷺ . كلكم ......... رعيته
നബി (സ്വ) പറഞ്ഞു: നിങ്ങൾ എല്ലാവരും ഭരണാധികാരികളാണ്. നിങ്ങൾ എല്ലാവരും തന്റെ ഭരണത്തെ കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്

والامير ...... عن رعيته
അമീർ ഭരാണാധികാരിയാണ് പുരുഷൻ അവരുടെ വീട്ടുകാരുടെ മേൽ ഭരണാധികാരിയാണ് സ്ത്രീ അവളുടെ ഭർത്താവിന്റെ വീടിന്റെയും മക്കളുടെയും മേൽ ഭരണാധികാരിയാണ് നിങ്ങൾ എല്ലാവരും ഭരണാധികാരികളും ഭരണത്തെ കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്

عن ام سلمة قالت :......... دخلت الجنة
ഉമ്മു സലമ (റ) നെ തൊട്ട് നിവേദനം . മഹതി പറഞ്ഞു: നബി(സ്വ) പറഞ്ഞിരിക്കുന്നു. തന്റെ ഭർത്താവ് തൃപ്തനായിരിക്കെ മരണപ്പെട്ട ഏതൊരു സ്ത്രീയും സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്

حكم المعاشرة
സമ്പർക്കത്തിന്റെ വിധി

يجب ........ بالمعروف
പരസ്പരം നല്ല നിലയിൽ സഹവർത്തിക്കൽ ഭാര്യ ഭർത്താക്കൻമാരുടെ മേൽ നിർബന്ധമാണ്.

فيمتنع كل .......... وكلفة في ذالك
അപ്പോൾ ഒരോരുത്തരും തന്റെ പങ്കാളി വെറുക്കുന്ന കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുകയും തന്റെ പങ്കാളിയുടെ കടമകളെ ചെലവിലേക്കോ ബുദ്ധിമുട്ടിലേക്കോ ആവശ്യമില്ലാതെ തൃപ്തിയോടെയും മുഖപ്രസന്നതയോടെയും വീട്ടി കൊടുക്കുകയും ചെയ്യണം.

وحقوقه عليها ........... المسكن
അവനോടുള്ള അവളുടെ കടമകൾ നാലാണ്. 1- അവന് വഴിപ്പെട്ടൽ 2- നല്ല നിലയിൽ അവനോട് സഹവർത്തിക്കൽ 3 - തന്റെ ശരീരത്തിനെ അവനിലേക്ക് സമർപ്പിക്കൽ 3 - വീട്ടിൽ സ്ഥിരമാകൽ

وحقوقها عليه ........... والقسم
അവളോടുള്ള അവന്റെ കടമകളും നാലാണ് .1-നല്ല നിലയിൽ സഹവർത്തിക്കൽ 2- ചിലവ് കൊടുക്കൽ 3 - മഹ്റ് 4 - വിഹിതം (ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ )

وإذا ظهرت ........ وعظها
ഭാര്യയിൽ നിന്നും പിണക്കത്തിന്റെ ലക്ഷണം വെളിവായാൽ അവളെ ഉപദേശിക്കൽ അവന്ന് സുന്നത്താണ് .

وإذا تحقق ............. بالوعظ
പിണക്കം യാഥാർത്ഥ്യമായാൽ അവളെ കിടപ്പറയിൽ വെടിയലും മുറിവുണ്ടാകാത്ത രൂപത്തിൽ അവളെ അടിക്കലും അവന് അനുവദനീയമാണ്. ഏറ്റവും നല്ലത് മാപ്പ് നൽകലും ഉപദേശം കൊണ്ട് മതിയാക്കലുമാണ്

و يندب .......... والجماع
സംയോഗത്തെ തൊട്ടും രാപ്പാർക്കലിനെ തൊട്ടും അവളെ മുടക്കാതിരിക്കൽ അവന് സുന്നത്താണ്

الصداق = മഹ്റ് يحب ............ صداقا
നികാഹ് കൊണ്ടും സംയോഗം കൊണ്ടും മഹ്റ് നിർബന്ധമാകും. വിലയായി കണക്കാൻ പറ്റുന്നതെല്ലാം മഹ്റാ കാൻ പറ്റുന്നതാണ്.

نعم ......... درهم
എങ്കിലും മഹ്റ് വെളളിയാകലും പത്ത് ദിർഹമിനേക്കാൾ ചുരുങ്ങാതിരിക്കലും അഞ്ഞൂറ് ദിർഹമിനേക്കാൾ കൂടുതലാകാതിരിക്കലും സുന്നത്താണ്

ويسن ........ الدخول
മഹ്റിനെ നികാഹിൽ പറയലും സംയോഗത്തിന്റെ മുമ്പ് അൽപം ഏൽപിച്ച് കൊടുക്കലും സുന്നത്താണ് .

يستقر ........ الزوجين
സംയോഗം കൊണ്ടും ഭാര്യ ഭർത്താക്കൻമാരിൽ നിന്ന് ഒരാളുടെ മരണം കൊണ്ടും മഹ്റ് മുഴുവൻ അവളുടെതായി സ്ഥിരപ്പെടും

ويتشطر ........ كالفسخ
സംയോഗത്തിന്റെ മുമ്പ് ത്വലാഖ് ചൊല്ലൽകൊണ്ട് മഹ്റ് പകുതിയാകും. സംയോഗത്തിന്റെ മുമ്പ് അവളിൽ നിന്നോ അവളുടെ കാരണം കൊണ്ടോ ഫസ്ഖ് പോലോത്ത വിട്ട് പിരിയൽ കൊണ്ട് മഹ്റ് ഒഴിവാകുന്നതാണ്

وللزوجة ........ مؤجل
അവധി നിശ്ചയിക്കാത്ത മഹ്റ് ലഭിക്കാൻ വേണ്ടി സംയോഗത്തിന്റെ മുമ്പ് തന്റെ ശരീരം പിടിച്ച് വെക്കൽ ഭാര്യക്ക് അനുവദനീയമാണ്

ولا يزوج ........... باكثر منه
മഹ്റ് മിസ് ലിനേക്കാൾ (അവളുടെ കുടുംബത്തിൽ അവളെ പോലോത്ത സ്ത്രീകൾക്ക് നൽകുന്ന മഹ്റ് ) കുറഞ്ഞത് കൊണ്ട് ഒരു ചെറിയ പെൺകുട്ടിയെയും മഹ്റ് മിസ് ലിനേക്കാൾ കൂടിയത് കൊണ്ട് ഒരു ചെറിയ ആൺകുട്ടിയെയും രക്ഷിതാവ് വിവാഹം ചെയ്ത് കൊടുക്കരുത്.

و ليس .......... وحقوفها
തന്റെ അധികാരത്തിലെ സ്ത്രീ യുടെ മഹ്റിനെ മാപ്പ് ചെയ്ത് കൊടുക്കാനുള്ള അധികാരം രക്ഷിതാവിനില്ല. അവളുടെ മറ്റു കടങ്ങളും കടമകളും പോലെ തന്നെ.

ويصح ............ بالمهر
പ്രായപൂർത്തിയായ പെണ്ണിന് അവളുടെ മഹ്റ് ഒഴിവാക്കി കൊടുക്കാൻ പറ്റുന്നതാണ്.

فِضَّة വെള്ളി
يَنْقُصُ ചുരുങ്ങുക
يَزِيدُ കൂടുതലാകുക
يَتَشَطَّرُ പകുതിയാകുക

مؤنة الزوجة :
ഭാര്യയുടെ ചെലവ്

تجب على الزوج ............. من الاستمتاع بها
അവളെ ആസ്വദിക്കാൻ സൗകര്യം ചെയ്യുന്ന കാരണത്താൽ ഭാര്യയുടെ ചെലവുകൾ വഹിക്കൽ ഭർത്താവിന്റെ മേൽ നിർബന്ധമാണ്.

وهي عشرة اشياء : الطعام ........... ممن تخدم عادة .
അവ പത്ത് കാര്യങ്ങളാണ് 1-ഭക്ഷണം 2- സാധാരാണ രീതിയിലുള്ള കൂട്ടാൻ 3 - അവളുടെ നാട്ടിന്റെ പതിവനുസരിച്ചുള്ള മാസം 4- അവൾക്ക് മതിയാകുന്ന വസ്ത്രം 5 - ഇരിക്കാനുള്ള വസ്തുക്കൾ 6 - ഉറങ്ങാനുള്ള വസ്തുക്കൾ 7- തിന്നാനും കുടിക്കാനും പാചകത്തിനും ഉള്ള ഉപകരണങ്ങൾ 8 - ശുദ്ധീകരണത്തിനുള്ള ഉപകരണങ്ങൾ 9 - സാധാരണ നിലക്ക് അവളോട് യോജിച്ച വീട് 10 - സാധാരണ സേവനം ചെയ്യപ്പെടുന്നവളാണെങ്കിൽ ഒരു സേവകൻ

تجب الكسوة .......... كالعادة
എല്ലാ ആറ് മാസവും വസ്ത്രം നൽകലും എല്ലാ ദിവസവും ഭക്ഷണവും കൂട്ടാനും നൽകലും നിർബന്ധമാണ്. പതിവ് പോലെ ഉപകരണങ്ങൾ പുതുക്കൽ നിർബന്ധമാണ്.

وتسقط ............. ولو لحظة
അവൾ ഭർത്താവിനോടൊപ്പം ഭക്ഷിക്കൽ കൊണ്ടും അവനോടുള്ള ബഹുമാനത്തിന്റെ ഭാഗമായി അവളെ ഒരാൾ സൽക്കരിക്കൽ കൊണ്ടും അവനെ കൂടാതെ അവൾ യാത്ര പോകൽ കൊണ്ടും ഒരു നിമിഷമാണെങ്കിൽ പോലും അവൾ പിണങ്ങൽ കൊണ്ടും അവളുടെ ചെലവുകൾ മുഴുവൻ ഒഴിവാകുന്നതാണ്

فتسقط ........ مالم يتمتع بها
അവളെ ആസ്വദിക്കാത്ത കാലത്തോളം അന്നേ ദിവസത്തെ ചിലവും ആ സീസണിലെ വസ്ത്രവും ഒഴിവാകുന്നതാണ്.

والنشوز ........ بلا عذر
പിണക്കം എന്നാൽ ഭർത്താവിനെ അനുസരിക്കാതിരിക്കലാണ് കാരണമില്ലാതെ ആസ്വദിക്കലിനെ തടയും പോലെ .

Post a Comment