=> ഓ യുവാക്കളെ നിങ്ങളിൽ ആർക്കെങ്കിലും വിവാഹത്തിനുള്ള ചിലവ് സാധ്യമാണെങ്കിൽ അവൻ വിവാഹം കഴിക്കട്ടെ കഴിക്കട്ടെ. കാരണം തീർച്ചയായും അത് കണ്ണിനെ പൂട്ടി കളയുന്നതും ഗുഹ്യ സ്ഥാനത്തെ സംരക്ഷിക്കുകയും ചെയ്യും. അതിന് അവന് കഴിയില്ലെങ്കിൽ അവൻ നോമ്പുനോറ്റു കൊള്ളട്ടെ. തീർച്ചയായും അത് അവന് ഒരു രക്ഷാകവചമാണ്
2➤ ആർക്കാണ് നിക്കാഹ് സുന്നത്തുള്ളത്?
=> ഭക്ഷണം, വസ്ത്രം. മഹർ പോലോത്ത ചെലവ് കൊടുക്കാൻ കഴിവുള്ള ആഗ്രഹമുള്ള പുരുഷന്മാർക്കും, തെമ്മാടികളിൽ നിന്ന് പേടിക്കുന്ന ചിലവിലേക്ക് ആവശ്യമായ ആഗ്രഹമുള്ള സ്ത്രീകൾക്കും
3➤ നിക്കാഹിന്റെ റുക്നുകൾ എത്ര, ഏവ?
=> അഞ്ച് 1. ഭർത്താവ് 2. ഭാര്യ 3. രക്ഷകർത്താവ് 4. രണ്ട് സാക്ഷികൾ 5. സ്വീഗ (വിവാഹ പദം)
4➤ ഈജാബിന്റെയും ഖബൂലിന്റെയും വാചകം പറയുക?
=> والْاِيجَابُ قَوْلُ الْوَلِيِّ "زَوَّجْتُكَ أَوْ أَنْكَحْتُكَ مَوْلِيَّتِى فُلَانَةَ". وَالْقَبُولُ قَوْلُ الزَّوْجِ "قَبِلْتُ نِكَاحَهَا أَوْ تَزْوِيجَهَا" എന്റെ അധികാരത്തിലുള്ള ഇന്നാലിന്ന പെണ്ണിനെ നിനക്ക് ഞാൻ വിവാഹം ചെയ്തു തന്നു അല്ലെങ്കിൽ കൂട്ടിച്ചേർത്ത് തന്നു എന്ന് രക്ഷിതാവ് പറയുന്നതിന് ഇജാബ് എന്ന് പറയുന്നു. അവളെ ഇണയാക്കി തന്നതിനെ അല്ലെങ്കിൽ കൂട്ടിച്ചേർത്തു തന്നതിനെ ഞാൻ സ്വീകരിച്ചു എന്ന് ഭർത്താവ് പറയുന്നതിനാണ് ഖബൂല് എന്ന് പറയുന്നത്
5➤ നിക്കാഹിൽ ആരാണ് രക്ഷിതാവ്?
=> പിതാവ്, പിന്നെ പിതാവിന്റെ പിതാവ്, അടുത്തബന്ധുക്കൾ, പിന്നെ അവളുടെ കുടുംബക്കാരായ അനന്തരാവകാശികളിൽ നിന്നുള്ള അടുത്തബന്ധുക്കൾ, പിന്നെ ഖാളി, അല്ലെങ്കിൽ ഖാളിയുടെ പകരക്കാരൻ, പിന്നെ നീതിമാനായ വിധിപറയാൻ നിശ്ചയിക്കപ്പെട്ടവൻ
=> ചേർച്ചയുടെ കാര്യങ്ങൾ ആറാണ് . 1 - സ്വാതന്ത്ര്യം 2- ചാരിത്രശുദ്ധി 3 - മതം 4- തറവാട് 5-മോശമായി കാണപ്പെടുന്ന ജോലികളിൽ നിന്ന് ഒഴിവാകൽ 6 ഭ്രാന്ത് പോലെയുള്ള നികാഹിന്റെ ന്യൂനതകളിൽ നിന്ന് ഒഴിവകൽ
9➤ നിഹാക്കിന്റെ മേൽ സ്ത്രീയെ നിർബന്ധക്കും. ആര്?
=> പിതാവ്, ഉപ്പയുടെ ഉപ്പ എന്നിവർ അല്ലാത്ത ഒരു വലിയ്യിനും നിക്കാഹിന്റെ മേൽ സ്ത്രീയെ നിർബന്ധിപ്പിക്കൽ അനുവദനീയമല്ല
10➤ നിക്കാഹിന്റെ സുന്നത്തുകൾ
=> 1. ഭാര്യഭർത്താക്കന്മാരിൽ നിന്നുള്ള ഓരോരുത്തരും മറ്റൊരാളുടെ നിസ്കാരത്തിലെ ഔറത്ത് അല്ലാത്ത ഭാഗത്തേക്ക് നോക്കുക. 2. ഭാര്യ ഭർത്താവിൽ നിന്നുള്ള ഓരോരുത്തരും ദീനുള്ളവരെയും, തറവാടിത്തമു ള്ളവരെയും, ഭംഗിയുള്ള വരെയും, കന്യകയും, കൂടുതൽ പ്രസവിക്കുന്ന വളെയും, നല്ല സ്നേഹമുള്ള വരെയും, ബുദ്ധിസാമർത്ഥ്യമുള്ളവരെയും, നല്ല സ്വഭാവമുള്ള വരെയും, അകന്ന കുടുംബത്തിൽ നിന്നാവൽ എന്നിവയെ തെരഞ്ഞെടുക്കണം. നിരുപാധികം ദീനിനെ മുന്തിക്കലും സുന്നത്താണ്. 3. നികാഹിന്റെ ഖുതുബ ഓതൽ 4. നിക്കാഹ് കൊണ്ട് സുന്നത്തിനെയും, ദീനിനെ സംരക്ഷിക്കലിനെയും, സ്വാലിഹായ സന്താനത്തിന് വേണ്ടിയാണെന്നും കരുതുക. 5. നിക്കാഹ് ഇടപാട് പള്ളിയിലാവലും. അത് പകലിന്റെ ആദ്യത്തിൽ ആവലും, വെള്ളിയാഴ്ച ദിവസത്തിലാവലും, ശവ്വാൽ മാസത്തിലാവലും സുന്നത്തുണ്ട്. 6. ഇടപാടിന് മുമ്പ് വലിയ്യ് പറയണം. أُزَوِّجُكَ........بِإِحْسَانْ (നല്ല നിലയിൽ ജീവിക്കുക അല്ലെങ്കിൽ നല്ല നിലക്ക് വിട്ടയക്കുക എന്ന അല്ലാഹുവിന്റെ കൽപ്പനപ്രകാരം നിനക്ക് ഞാൻ കെട്ടിച്ചു തരുന്നു.) 7. ഇടപാടിൽ മഹറിനെ പറയൽ. 8. നിക്കാഹിന് സന്നിഹിതരായ അവർ ഉടനെ بَارَكَ اللَّهُ.........فِي خَيْرْ എന്ന് പ്രാർത്ഥിക്കുക. 9. ആദ്യമായി ഭാര്യയെ കാണുമ്പോൾ മൂർദാവ് പിടിച്ച് بَارَكَ اللّهُ......صَاحِبِهِ എന്ന് പറയുക. 10. അവളുമായുള്ള ശാരീരിക ബന്ധം ശവ്വാലിലാകുക. 11. നിക്കാഹ് ഇടപാടിന് ശേഷം കല്യാണ സദ്യ സുന്നത്തുണ്ട്. ഏറ്റവും നല്ലത് സംയോഗത്തിനു ശേഷമാണ്. അത് തന്നെ രാത്രിയാവലും ആട് കൊണ്ടാവലും സുന്നതാണ്
=> നിങ്ങൾ അവരോട് നല്ല നിലയിൽ പെരുമാറുക.നിങ്ങൾക്ക് അവരോട് വെറുപ്പു കണ്ടെങ്കിൽ (നിങ്ങൾ ക്ഷമിക്കുക ) . കാരണം നിങ്ങൾ ഒരു കാര്യത്തെ വെറുക്കുകയും അല്ലാഹു ആ കാര്യത്തിൽ ധാരാളം നന്മയെ വെക്കുകയും ചെയ്തേക്കാം.
=> നിങ്ങൾ എല്ലാവരും ഭരണാധികാരികളാണ്. നിങ്ങൾ എല്ലാവരും തന്റെ ഭരണത്തെ കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്.
3➤ ഭാര്യാഭർത്താക്കന്മാർ നല്ല നിലയിൽ എങ്ങനെയാണ് ബന്ധംപുലർത്തേണ്ട്
=> പരസ്പരം നല്ല നിലയിൽ സഹവർത്തിക്കൽ ഭാര്യ ഭർത്താക്കൻമാരുടെ മേൽ നിർബന്ധമാണ്. അപ്പോൾ ഒരോരുത്തരും തന്റെ പങ്കാളി വെറുക്കുന്ന കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുകയും തന്റെ പങ്കാളിയുടെ കടമകളെ ചെലവിലേക്കോ ബുദ്ധിമുട്ടിലേക്കോ ആവശ്യമില്ലാതെ തൃപ്തിയോടെയും മുഖപ്രസന്നതയോടെയും വീട്ടി കൊടുക്കുകയും ചെയ്യണം.
4➤ ഭർത്താവിന് ഭാര്യയുടെ മേലുള്ള കടമകൾ എത്ര? ഏവ?
=> 1-നല്ല നിലയിൽ സഹവർത്തിക്കൽ 2- ചിലവ് കൊടുക്കൽ 3 - മഹ്റ് 4 - വിഹിതം (ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ)
5➤ ഭാര്യക്ക് ഭർത്താവിനോടുള്ള കടമകൾ ഏവ?
=> 1- അവന് വഴിപ്പെട്ടൽ 2- നല്ല നിലയിൽ അവനോട് സഹവർത്തിക്കൽ 3 - തന്റെ ശരീരത്തിനെ അവനിലേക്ക് സമർപ്പിക്കൽ 4 - വീട്ടിൽ സ്ഥിരമാകൽ
6➤ ഭാര്യയിൽ നിന്നും പിണക്കത്തിന്റെ അടയാളങ്ങൾ പ്രകടമായാൽ എന്തു ചെയ്യണം?
=> ഭാര്യയിൽ നിന്നും പിണക്കത്തിന്റെ ലക്ഷണം വെളിവായാൽ അവളെ ഉപദേശിക്കൽ അവന്ന് സുന്നത്താണ്. പിണക്കം യാഥാർത്ഥ്യമായാൽ അവളെ കിടപ്പറയിൽ വെടിയലും മുറിവുണ്ടാകാത്ത രൂപത്തിൽ അവളെ അടിക്കലും അവന് അനുവദനീയമാണ്. ഏറ്റവും നല്ലത് മാപ്പ് നൽകലും ഉപദേശം കൊണ്ട് മതിയാക്കലുമാണ്
=> തന്റെ ഭർത്താവ് തൃപ്തനായിരിക്കെ മരണപ്പെട്ട ഏതൊരു സ്ത്രീയും സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്.
8➤ പരസ്പരം നല്ല നിലയിൽ സഹവർത്തിക്കൽ
=> ഭാര്യ ഭർത്താക്കൻമാരുടെ മേൽ നിർബന്ധമാണ്
9➤ മഹ്റിൻ്റെ വിധിയും അളവും
=> നികാഹ് കൊണ്ടും സംയോഗം കൊണ്ടും മഹ്റ് നിർബന്ധമാകും. വിലയായി കണക്കാൻ പറ്റുന്നതെല്ലാം മഹ്റാകാൻ പറ്റുന്നതാണ്. എങ്കിലും മഹ്റ് വെളളിയാകലും പത്ത് ദിർഹമിനേക്കാൾ ചുരുങ്ങാതിരിക്കലും അഞ്ഞൂറ് ദിർഹമിനേക്കാൾ കൂടുതലാകാതിരിക്കലും സുന്നത്താണ്
10➤ മഹ്റ് മുഴുവൻ അല്ലെങ്കിൽ പകുതി അവളുടെതായി സ്ഥിരപ്പെടും എപ്പോൾ
=> സംയോഗം കൊണ്ടും ഭാര്യ ഭർത്താക്കൻമാരിൽ നിന്ന് ഒരാളുടെ മരണം കൊണ്ടും മഹ്റ് മുഴുവൻ അവളുടെതായി സ്ഥിരപ്പെടും. സംയോഗത്തിന്റെ മുമ്പ് ത്വലാഖ് ചൊല്ലൽകൊണ്ട് മഹ്റ് പകുതിയാകും
11➤ ഭാര്യക്ക് ഭർത്താവ് ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ
=> - ഭക്ഷണം 2- സാധാരാണ രീതിയിലുള്ള കൂട്ടാൻ 3- അവളുടെ നാട്ടിന്റെ പതിവനുസരിച്ചുള്ള മാംസം 4- അവൾക്ക് മതിയാകുന്ന വസ്ത്രം 5- ഇരിക്കാനുള്ള വസ്തുക്കൾ 6- ഉറങ്ങാനുള്ള വസ്തുക്കൾ 7- തിന്നാനും കുടിക്കാനും പാചകത്തിനും ഉള്ള ഉപകരണങ്ങൾ 8- ശുദ്ധീകരണത്തിനുള്ള ഉപകരണങ്ങൾ 9- സാധാരണ നിലക്ക് അവളോട് യോജിച്ച വീട് 10- സാധാരണ സേവനം ചെയ്യപ്പെടുന്നവളാണെങ്കിൽ ഒരു സേവകൻ
12➤ അവളുടെ ചെലവുകൾ മുഴുവൻ ഒഴിവാകുന്നതാണ്. എപ്പോഴെല്ലാം
=> അവൾ ഭർത്താവിനോടൊപ്പം ഭക്ഷിക്കൽ കൊണ്ടും അവനോടുള്ള ബഹുമാനത്തിന്റെ ഭാഗമായി അവളെ ഒരാൾ സൽക്കരിക്കൽ കൊണ്ടും അവനെ കൂടാതെ അവൾ യാത്ര പോകൽ കൊണ്ടും ഒരു നിമിഷമാണെങ്കിൽ പോലും അവൾ പിണങ്ങൽ കൊണ്ടും അവളുടെ ചെലവുകൾ മുഴുവൻ ഒഴിവാകുന്നതാണ്
=> ഓ നബിയേ ... നിങ്ങൾ സ്ത്രീകളെ വിവാഹ മോചനം നടത്തുകയാണെങ്കിൽ ഇദ്ധയുടെ കാലം കണക്കാക്കി അവരെ നിങ്ങൾ വിവാഹ മോചനം നടത്തുകയും ഇദ്ധയെ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ നാഥനായ അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക.
2➤ الطَّلَاقُ
=> الطَّلَاقُ حَلُّ عَقْدِ النِّكَاحِ بِمَا يَدُلُّ عَلَى الْفِرَاقِ ത്വലാഖ് എന്നാൽ വേർപിരിയുന്നതിന്റെ മേൽ അറിയിക്കുന്ന പദം കൊണ്ട് നിക്കാഹ് എന്ന ബന്ധത്തെ വിച്ഛേദിക്കലാണ്.
3➤ إِحْدَادٌ
=> وَهُوَ تَرْكُ التَّطَيَّبِ وَالتَّزَيُّنِ بِلُبْسٍ مَصْبُوغٍ وَتَرْكُ التَّحّلِّي نَهَارًا وَالاِكْتِحَالِ لِغَيْرِ حَاجَةٍ وَدَهْنِ رَأْسٍ وَخِطَابِ الْوَجْهِ وَالْأَطْرَافِ ഇഹ്‌ദാദ് എന്നാൽ സുഗന്ധം ഉപയോഗിക്കൽ, ചായം പൂശിയ വസ്ത്രം ധരിച്ച് ഭംഗിയാകൽ , പകലിൽ ആഭരണം അണിയൽ , ആവശ്യമില്ലാതെ സുറുമയിടൽ, തലയിൽ എണ്ണ തേക്കൽ, മുഖത്തും കൈകാലുകളിലും ചായം പൂശൽ എന്നീ കാര്യങ്ങൾ ഉപേക്ഷിക്കലാണ്.
=> الْعِدَّةُ مُدَّةٌ تَتَرَبَّصُ فِيهَا الْمَرْأَةُ عَقِبَ فِرَاقِ زَوْجِهَا ഭർത്താവിന്റെ വേർപാടിന്നുടനെ സ്ത്രീ പ്രതീക്ഷിച്ചിരിക്കുന്ന കളായലവാണ് ഇദ്ധ.
6➤ സംയോഗം ഉദ്ദേശിച്ചിട്ടില്ലാത്ത മൂലി ത്വലാഖ്
=> واجب
7➤ അവൾക്ക് നൽകേണ്ട അവകാശങ്ങളിൽ വീഴ്ച വരുമോ എന്ന് ഭയപ്പെട്ടുള്ളവന്റെ ത്വലാഖ്
=> مندوب
8➤ അവളോട് താൽപര്യമില്ലാത്തത് കൊണ്ടുള്ള ഒരാളുടെ ത്വലാഖ്
=> مباح
9➤ ഹൈളിലായി ത്വലാഖ്
=> حرام
10➤ ഒരു കാരണവുമില്ലാതെ ഒരാൾ സ്ത്രീയെ ത്വലാഖ് ചൊല്ലൽ
=> كراهة
11➤ ത്വലാഖ് സ്വീകാര്യമാകും. ആരിൽനിന്ന്?
=> സ്വയം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്ന എല്ലാ മുകല്ലഫിൽ നിന്നും വ്യക്തമായ പദം കൊണ്ട് അല്ലെങ്കിൽ നിയ്യത്തോട് കൂടി സൂചന പദം കൊണ്ട് ത്വലാഖ് സ്വഹീഹാകും
12➤ ത്വലാഖിനുള്ള വ്യക്തമായ പദത്തിന് ഉദാഹരണം?
=> طَلَّقْتُكِ- (നിന്നെ ഞാൻ ത്വലാഖ് ചൊല്ലി)
13➤ റജ്ഇയ്യായ ത്വലാഖ് (മടക്കിയെടുക്കാവുന്ന) എന്നാൽ എന്ത്?
=> മുനജ്ജസായ (മറ്റൊന്നിനോട് ബന്ധിക്കാത്ത) പദം ഏതാണ്? ഒരാൾ അയാളുടെ ഭാര്യയെ ഒന്നോ രണ്ടോ ത്വലാഖ് പ്രതിഫലമാഗ്രഹിക്കാതെ ചൊല്ലിയാൽ ഇദ്ദ കഴിയും മുമ്പ് മുനജ്ജസായ (മറ്റൊന്നിനോട് ബന്ധിക്കാത്ത) പദം കൊണ്ട് മടക്കിയെടുക്കാവുന്ന ത്വലാഖാണ് റജ്ഇയ്യ്. رَاجَعْتُ زَوْجَتِي إِلَى نِكَاحِي- ('ഞാനെന്റെ ഭാര്യയെ എന്റെ നിക്കാഹ് ലേക്ക് മടക്കിയെടുത്തു')
=> 1- നികാഹിന്റെ ന്യൂനത. ഭ്രാന്ത് പോലെ 2- ശർത്വിന് വൈരുദ്ധ്യം സംഭവിക്കൽ . നല്ലവനാകൽ പോലെ . 3 - ഭാവനക്ക് വൈരുദ്ധ്യം സംഭവിക്കൽ . ന്യൂനതകളിൽ നിന്ന് രക്ഷപ്പെടൽ പോലെ . 4- ഭർത്താവ് ദരിദ്രനാകൽ
15➤ ഇദ്ധ എന്തിന് വേണ്ടിയാണ് ശർആക്കപ്പെട്ടത്?
=> അടിസ്ഥാനപരമായി ഇദ്ധയെ നിയമമാക്കപ്പെട്ടത് അവളുടെ ഗർഭപാത്രം ശൂന്യമാണെന്ന് അറിയാൻ വേണ്ടിയും തറവാടിനെ കൂടിക്കലരലിനെ തൊട്ടും തിരിച്ചറിയാതിരിക്കലിനെ തൊട്ടും സംരക്ഷിക്കാൻ വേണ്ടിയുമാണ്
16➤ ഇദ്ധ നിർബന്ധമാകുന്ന കാരണങ്ങൾ ഏവ ?
=> 1- സംയോഗത്തിന് ശേഷം ത്വലാഖ് കൊണ്ടോ ഫസ്ഖ് കൊണ്ടോ ഭർത്താവ് വേർപിരിയൽ. 2- ശുബ്ഹത്തിന്റെ സംയോഗം. (ഭാര്യയാണെന്ന് കരുതി മറ്റൊരു സ്ത്രീയെ സംയോഗം ചെയ്യൽ ) 3 - ഭർത്താവിന്റെ മരണം
17➤ ഇദ്ധയുടെ കാലയളവിൽ ഇദ്ധയിരിക്കുന്നവളുടെ ചെലവ് ആർക്കാണ് നിർബന്ധമാവുക?
=> ഭർത്താവിന്
18➤ ഇദ്ധയുടെ കാലയളവിൽ ത്വലാഖ് ചൊല്ലപ്പെട്ടവൾ എവിടെയാണ് കഴിയേണ്ടത്?
=> ഭർത്താവ് വേർപിരിയുന്ന സമയത്ത് അല്ലെങ്കിൽ ഭർത്താവ് മരിക്കുന്ന സമയത്ത് അവൾ ഉണ്ടായിരുന്ന വീട്ടിൽ ഇദ്ധ കഴിയുന്നത് വരെ താമസിക്കൽ അവളുടെ മേൽ നിർബന്ധമാണ്.
=> പലിശ ഭക്ഷിക്കുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞ് വീണവൻ എഴുന്നേറ്റ് നിൽക്കുന്നത് പോലെയല്ലാതെ ഏഴു ന്നേറ്റ് നിൽക്കുകയില്ല.
2➤ കച്ചവടത്തിന്റെ റുക്നുകൾ എത്ര, ഏവ?
=> കച്ചവടത്തിന്റെ റുക്നുകൾ ആറാണ്. 1- വിൽക്കുന്നവൻ 2- വാങ്ങുന്നവൻ 3 - വിൽപന ചരക്ക് 4- വില 5 - ഈജാബ് 6-ഖബൂൽ
3➤ വിൽക്കുന്നവന്റെയും വാങ്ങുന്നവന്റെയും ശർത്വുകൾ?
=> വിൽക്കുന്നവനിലും വാങ്ങുന്നവനിലും പ്രായപൂർത്തിയും ബുദ്ധിയും ഉണ്ടാകലും സ്വയം ഇഷ്ടപ്രകാരമാകലും മുസ്ഹഫ് ഉടമപ്പെടുത്തുന്നതിൽ മുസ്‌ലിമായിരിക്കലും ആയുധം ഉടമപ്പെടുത്തുന്നതിൽ ശത്രു അല്ലാതിരിക്കലും ശർത്വാണ്
4➤ കച്ചവടത്തിൽ ഈജാബും ഖബൂലും കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
=> ഈജാബ് എന്നാൽ ഉടമയാക്കി കൊടുക്കുന്നതിന്റെ മേൽ പ്രത്യക്ഷമായി അറിയിക്കുന്ന പദമാണ്. ഉദാ: ഇന്നാലിന്നതിന് പകരം ഇതിനെ ഞാൻ നിനക്ക് വിറ്റു. ഖബൂൽ എന്നാൽ ഉടമപ്പെടുത്തുന്നതിന്റെ മേൽ പ്രത്യക്ഷമായി അറിയിക്കുന്ന പദമാണ്. ഉദാ: ഇന്നാലിന്നതിന് പകരം ഇതിനെ ഞാൻ വാങ്ങി അല്ലെങ്കിൽ സ്വീകരിച്ചു
5➤ കൊടുക്കലും വാങ്ങലും കൊണ്ട് കച്ചവടമായി കണക്കാക്കും എന്തിൽ?
=> റൊട്ടി, മാംസം പോലോത്ത നിസ്സാര സാധനങ്ങളിൽ
6➤ ഈജാബ്, ഖബൂൽ എന്നിവയുടെ പദങ്ങളുടെ ശർത്വകുൾ?
=> ഈജാബിന്റെയും ഖബൂലിന്റെയും ഇടയിൽ ഇടവേള ഇല്ലാതിരിക്കൽ , ബന്ധപ്പെടുത്താതിരിക്കൽ, സമയം നിശ്ചയിക്കാതിരിക്കൽ , അർത്ഥത്തിൽ രണ്ടും യോജിക്കൽ , തുടങ്ങുന്നവൻ രണ്ട് ഘടകങ്ങളും ( വില, ചരക്ക്) പറയൽ എന്നീ കാര്യങ്ങൾ
7➤ കള്ളന് ആയുധം വിൽക്കൽ-
=> ഹറാമും സ്വഹീഹും
8➤ മൃഗത്തിന്റെ ബീജം വിൽക്കൽ-
=> ഹറാമും ബാത്വിലും
9➤ എണ്ണവും തൂക്കവും അറിയാതെ തേങ്ങ മൊത്തമായി വിൽക്കൽ-
=> സ്വഹീഹും കറാഹത്തും
10➤ വീണ അല്ലെങ്കിൽ നായയെ വിൽക്കൽ-
=> ഹറാമും ബാത്വിലും
11➤ കാഫിറിന് മുസ്വ് ഹഫ് വിൽക്കൽ-
=> ഹറാമും ബാത്വിലും
12➤ പട്ടണത്തിലുള്ളവൻ ഗ്രാമത്തിലുള്ളവന് വേണ്ടി വിൽക്കൽ-
=> നബി ﷺ തങ്ങൾ പറഞ്ഞു :- കച്ചവടത്തിന് വേണ്ടി നിങ്ങൾ യാത്രാ സംഘത്തെ അഭിമുഖീകരിക്കരുത്. നിങ്ങളിൽ നിന്ന് ചിലർ മറ്റു ചിലരുടെ കച്ചവടത്തിനെതിരിൽ കച്ചവടം നടത്തരുത്. മറ്റൊരാളെ ചതിക്കാൻ വേണ്ടി വില കൂട്ടി പറഞ്ഞ് കച്ചവടം നടത്തരുത്. നഗരവാസി ഗ്രാമീണവാസിക്ക് വേണ്ടി കച്ചവടം നടത്തരുത്. ഒട്ടകത്തിനെയും ആടിനെയും നിങ്ങൾ അകിട് കെട്ടരുത്. അകിട് കെട്ടിയതിന് ശേഷം അതിനെ ഒരാൾ വാങ്ങിയവൻ അവന് അതിനെ കറന്നതിന് ശേഷം രണ്ട് കാര്യങ്ങളിൽ നിന്ന് ഉത്തമമായത് ചെയ്യാം. ആ മൃഗത്തിൽ അവൻ തൃപ്തനാണെങ്കിൽ അതിനെ അവൻ പിടിച്ച് വെക്കണം. അതിനോട് അവന് അനിഷ്ടം തോന്നിയാൽ അതിനെയും ഒരു സ്വാഹ് കാരക്കയെയും അവൻ മടക്കി കൊടുക്കണം
14➤ വിൽക്കുന്നവനിലും വാങ്ങുന്നവനിലും ശർത്വാണ്?
=> പ്രായപൂർത്തിയും ബുദ്ധിയും ഉണ്ടാകലും സ്വയം ഇഷ്ടപ്രകാരമാകലും മുസ്ഹഫ് ഉടമപ്പെടുത്തുന്നതിൽ മുസ്‌ലിമായിരിക്കലും ആയുധം ഉടമപ്പെടുത്തുന്നതിൽ ശത്രു അല്ലാതിരിക്കലും ശർത്വാണ്
15➤ വിൽപന ചരക്കിലും വിലയിലും ശർത്വാണ്??
=> ഉടമസ്ഥാവകാശം, ശുദ്ധി, ഉപകാരം, ഏൽപിച്ച് കൊടുക്കാൻ കഴിയൽ, നിർണ്ണിത വസ്തുവാണെങ്കിൽ കാണൽ , ഉത്തരാവാദിത്വത്തിലുള്ളതാണെങ്കിൽ അളവും വിശേഷണവും അറിയൽ എന്നിവ ശർത്വാണ്
16➤ സലമിന്റെ റുക്നുകൾ അഞ്ചാണ് .
=> 1- ഏൽപിക്കുന്നവൻ 2- ഏൽപിക്കപ്പെടുന്നവൻ 3 - ഏൽപിക്കപ്പെടുന്ന വസ്തു. 4- മൂലധനം അഥവാ വില 5 - സലമിന്റെ പദം
17➤ സലമിന്റെ ശർത്വുകൾ ഏഴ് .
=> 1 - വില റൊക്കമായിരിക്കുക. 2- സദസ്സ് വിട്ട് പിരിയുന്നതിന്റെ മുമ്പ് വില സ്വീകരിക്കുക. 3 - ഏൽപിക്കപ്പെടുന്ന വസ്തു കടം (മുന്നിൽ കാണാത്തത് ) ആകുക. അത് റൊക്കമാകട്ടെ അവധി നിശ്ചയിച്ചതാകട്ടെ. 4- ഏൽപിക്കപ്പെടുന്ന വസ്തു തൂക്കത്തി നാലോ അളവിനാലോ എണ്ണത്തിനാലോ അറിയപ്പെട്ട അളവ് കോല് കൊണ്ട് അളവ് അറിയപ്പെട്ടതാകുക. 5- അവധിയെത്തുന്ന സമയത്ത് ഏൽപിച്ച് കൊടുക്കാൻ കഴിയുന്നതാകുക. 6- ആവസ്തു വിശേഷണങ്ങൾ കൊണ്ട് തിട്ടപ്പെടുത്താൻ സാധിക്കുന്നതാകുക. 7- ഏൽപിച്ച് കൊടുക്കുന്ന സ്ഥലം വ്യക്തമാക്കുക.
=> നബി (സ്വ) പറഞ്ഞു: കപട വിശ്വാസിയുടെ അടയാളം മൂന്നാണ്. 1- സംസാരിച്ചാൽ കളവ് പറയും. 2- വാഗ്ദത്തം ചെയ്താൽ ലംഘിക്കും. 3. വിശ്വസിച്ചാൽ വഞ്ചിക്കും. അവൻ നിസ്കരിച്ചാലും നോമ്പ് നോറ്റാലും മുസ്‌ലിമാണെന്ന് വാദിച്ചാലും ശരി.
=> ഒരാൾ ഒരു വെള്ളിയെ രണ്ട് തവണ കടം നൽകിയാൽ അത് ഒരു തവണ സ്വദഖനൽകിയതിന് തുല്യമാണ്
3➤ الْقِرَاضُ
=> هُوَ أَنْ يَعْقِدَ عَلَى مَالٍ يَدْفَعُهُ لِغَيْرِهِ لِيَتَّجِرَ فِيهِ عَلَى أَنْ يَكُونَ الرِّبْحُ مُشْتَرَكًا بَيْنَهُمَا ലാഭം രണ്ട് പേർ പങ്കിട്ടെടുക്കുക എന്ന ഉപാധിയോടെ കച്ചവടം നടത്താൻ വേണ്ടി ഒരാൾ മറ്റൊരാൾക്ക് സമ്പത്ത് നൽകുന്ന ഇടപാടിനാണ് ഖിറാള് എന്ന് പറയുന്നത്.
4➤ الْقَرَضُ
=> هُوَ تَمْلِيكُ شَيْءٍ عَلَى أَنْ يُرَدَّ مِثْلُهُ കടം എന്നാൽ തത്തുല്ല്യമായത് തിരിച്ച് തരണമെന്ന ഉപാധിയോടെ ഒരു വസ്തുവിനെ മറ്റൊരാൾക്ക് ഉടമായാക്കി കൊടുക്കലാണ്.
5➤ الرَّهْنُ
=> هُوَ جَعْلُ عَيْنٍ يَجُوزُ بَيْعُهَا وَثِيقَةً بِدَيْنٍ يُسْتَوْفَى مِنْهَا عِنْدَ تَعَذُّرِ وَفَائِهِ പണയം എന്നാൽ വിൽക്കാൻ പറ്റുന്ന വസ്തുവിനെ കടത്തിന് പകരമായി ഗ്യാരണ്ടിയാക്കലാണ്. തിരിച്ച് നൽകൽ പ്രയാസമാകുന്ന സമയത്ത് അതിൽ നിന്നും കടം പൂർത്തിയാക്കപ്പെടും
6➤ شِرْكَةُ الْعِنَانِ
=> هُوَ أَنْ يَشْتَرِكَ اثْنَانِ فِي مَالٍ لَهُمَا لِيَتَّجِرَا فِيهِ അത് കച്ചവടം ചെയ്യാൻ വേണ്ടി രണ്ട് പേർ അവരുടെ സമ്പത്തിൽ പങ്കുകാരാവലാണ്
7➤ الْوَكَالَة
=> هِيَ تَفْوِيضُ شَخْصٍ أَمْرَهُ إِلَى آخَرَ فِيمَا يَقْبَلُ النِّيَابَةَ لِيَفْعَلَهُ فِي حَيَاتِهِ വകാലത്ത് എന്നാൽ തന്റെ ജീവിത കാലത്ത് ചെയ്യാൻ വേണ്ടി പകരമാക്കൽ സ്വീകരിക്കുന്ന വിഷയത്തിൽ ഒരാൾ തന്റെ കാര്യത്തെ മറ്റൊരാളിലേക്ക് ഏൽപിക്കലാണ്.
8➤ ഖിറാളിന്റെ മറ്റൊരു പേര്?
=> മുളാറബത്
9➤ ഖിറാളിന്റെ ശർത്വുകൾ എത്ര?
=> ഉടമസ്ഥനും തൊഴിലാളിയും ഇടപാട് അനുവദനീയമായവരാകലും സമ്പത്ത് ഗണത്താലും അളവാലും വിശേഷണത്താലും അറിയപ്പെട്ട നാണയമാകലും സമ്പത്ത് തൊഴിലാളിക്ക് ഏൽപിക്കപ്പെട്ടതാകലും ഖിറാളിൽ ശർത്വാണ്. ലാഭം മുഴുവൻ രണ്ട് പേർക്കിടയിൽ പങ്ക് വെക്കപ്പെട്ടതാകലും പകുതി, മൂന്നിലൊന്ന് പോലെയുള്ള ശതമാനക്കണക്ക് കൊണ്ട് അറിയപ്പെട്ടതാകലും ഇടപാടിനെ മറ്റൊന്നിനോട് ബന്ധിപ്പിക്കാതിരിക്കലും സമയം നിശ്‌ചയിക്കാതിരിക്കലും ഖബൂൽ ഉടനെയാകലും ശർത്വാണ്
10➤ ഖർളിന്റെ മറ്റൊരു പേര്? ഖർളിന്റെ വിധിയെന്ത്?
=> سلف- സുന്നത്ത്
11➤ കടം വാങ്ങൽ അനുവദനീയമാകും, ആരിൽ നിന്ന്?
=> ഇടപാടിന് പറ്റിയവരിൽ നിന്ന്
12➤ പണയം എന്തിലാണ് സ്വഹീഹാവുക? ആരിൽ നിന്ന്?
=> വിൽക്കാൻ പറ്റുന്ന വസ്തുവിനെ ഈജാബ് , ബബൂലോടെ പണയം സ്വഹീഹാകും. സൗജ്യന്യം നൽകൽ അർഹനായവനിൽ നിന്ന് മാത്രം
13➤ പണയവസ്തുവിന്റെ ചെലവ് ആരുടെ മേലാണ് നിർബന്ധമാവുക?
=> റാഹിനിന്റെ മേൽ (പണയം വെച്ചവന്റെ മേൽ)
14➤ ശിർകതുൽ ഇനാന് എത്ര റുക്നുകൾ? ഏവ?
=> അഞ്ചാണ്. രണ്ട് ഇടപാടുകാർ, കരാറിലേർപ്പെടുന്ന സമ്പത്ത്, പദം, ജോലി പറയൽ
15➤ ശിർകതുൽ ഇനാനിന്റെ ശർത്വുകൾ വ്യക്തമാക്കുക?
=> 1- ഇടപാട് നടത്തപ്പെടുന്ന സമ്പത്ത് ഗോതമ്പ്, നാണയം പോലെ തുല്യതയള്ളതാകൽ. 2- രണ്ട് സമ്പത്തുകളും ഗണത്താലും വിശേഷണത്താലും യോജിച്ചതാകൽ. 3 - വേർതിരിച്ചറിയാൻ കഴിയാത്ത വിധം ഇടപാടിന് മുമ്പ് രണ്ട് സമ്പത്തുകളും കൂട്ടിക്കലർത്തൽ . 4-രണ്ട് പേരും പരസ്പരം കച്ചവടത്തിന് സമ്മതം കൊടുക്കൽ. 5 -ലാഭവും നഷ്ടവും രണ്ട് സമ്പത്തിന്റെയും അളവ് അനുസരിച്ചാകൽ
16➤ ശിർകതുൽ ഇനാൻ ഒഴിവാകുന്നത് എങ്ങനെ?
=> രണ്ടിൽ നിന്ന് ഒരാൾ ഒഴിവാകൽ കൊണ്ടും മരിക്കൽ കൊണ്ടും ഭ്രാന്തനാകൽ കൊണ്ടും ബോധക്ഷയം സംഭവിച്ചവനാകൽ കൊണ്ടും ശിർകത്ത് ഒഴിവാകുന്നതാണ്
=> നിന്നെ വിശ്വാസിച്ചേല്പിച്ചവന് വിശ്വസിച്ചേല്പിച്ച സ്വത്ത് നീ തിരിച്ചു നൽകണം, നിന്നെ വഞ്ചിച്ചവനെ വഞ്ചിക്കരുത്.
2➤ എന്താണ് വായ്പ? റുക്നുകൾ ഏവ?
=> തടി അവശേഷിക്കലോടെഒരു വസ്തുവിന്റെ ഉപകാരത്തെ അനുവദനീയമാക്കിക്കൊടുക്കലിനെ ഉൾക്കൊള്ളുന്ന ഇടപാടാണ് വായ്പ . അതിന്റെ റുക്നുകൾ നാലാണ്. 1 -വായ്പ നൽകുന്നവൻ. 2 - വായ്പ സ്വീകരിക്കുന്നവൻ. 3 - വായ്പ വസ്തു . 4- പദം
=> ഒരു ഉപകാരത്തെ ഉടമപ്പെടുത്തിക്കൊടുക്കലാണ് ഇജാറത്(വാടക) .ഇജാറത് രണ്ട് വിധമുണ്ട് ,1 ഇജാറത് ഐൻ 2 ഇജാറത്ദിമ്മത്
5➤ ഇജാറതിന്റെ റുക്നുകൾ ഏവ?
=> 1,മുകരിന്(വാടക വസ്തു കൊടുക്കുന്ന ആൾ). 2,മുക്തരിൻ(വാടക വസ്തു സ്വീകരിക്കുന്ന ആൾ). 3 വാടക കൂലി . 4 ഉപകാരം. 5 ഈജാബും ഖബൂലും
6➤ ഇജാറതിന്റെ ശർത്വുകൾ?
=> 1. അവർ രണ്ട് പേരും പ്രായപൂർത്തിയെത്തിയ വരും വിവേകിയും സ്വയം ഇഷ്ടപ്രകാരം ചെയ്യുന്നവരും ആയിരിക്കുക . 2,വാടക കൂലി അറിയപ്പെട്ടത് ആയിരിക്കുക . 3, ഉപകാരം ഹലാലായ അറിയപ്പെട്ട വാടക വസ്തു വാങ്ങുന്നയാൾക്ക് കരസ്ഥമായ വസ്തു അവശേഷിക്കുന്നതോട് കൂടെ ഏൽപ്പിച്ചു കൊടുക്കാൻ കഴിവുള്ളതും ആയിരിക്കുക. 4, തടി വാടക നൽകുമ്പോൾ ഉപകാരത്തിന് അവധി വെക്കാതിരിക്കുക. 5, അർത്ഥത്തിൽ ഈജാബും ഖബൂലും യോജിക്കൽ 6, രണ്ടിനുമിടയിൽ ഇടവേള ഇല്ലാതിരിക്കൽ. 7, രണ്ടിലും മറ്റൊന്നുമായി ബന്ധിപ്പിക്കുക എന്നത് ഇല്ലാതിരിക്കൽ
7➤ വദീഅത് ആരിൽ നിന്നാണ് സ്വഹീഹാവുക? അതിന്റെ പദം എന്ത്?
=> ഇടപാട് അനുവദനീയമായവൻ ഇടപാട് അനുവദനീയമായവന്റെ അടുത്ത് വന്ദിക്കപ്പെടുന്ന ഒരു വസ്തുവിനെ സൂക്ഷിക്കാൻ ഏൽപിക്കൽ സ്വഹീഹാണ്. "ഇതിനെ സൂക്ഷിക്കാൻ നിന്നെ ഏൽപിച്ചു " എന്ന് പറയുന്നത് പോലെ
=> വിശ്വാസികളാകാതെ നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കാതെ വിശ്വാസികളാകുകയില്ല. ഞാൻ ഒരു കാര്യം പറഞ്ഞ് തരെട്ടയോ? അത് നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കിടയിൽ പരസ്പര സ്നേഹമുണ്ടാകും. "നിങ്ങൾക്കിടയിൽ സലാമിനെ വ്യാപിപ്പിക്കുക.
2➤ ഫർള് കിഫായയിൽ നിന്ന് 5 എണ്ണം എഴുതുക?
=> 1 - വിശ്വാസങ്ങൾ വ്യക്തമാകാനും അവ്യക്തതകൾ നീങ്ങാനും വേണ്ടി മതപരമായ തെളിവുകൾ സ്ഥാപിക്കലും മതപരമായ സംശയങ്ങൾ ദൂരീകരിക്കലും. 2-വിധി പറയലും ഫത് വ കൊടുക്കലും പൂർണ്ണമാകാൻ മതപരമായ വിജ്ഞാനങ്ങളെയും അവയോട് ബന്ധപ്പെട്ടതിനെയും കരസ്ഥമാക്കൽ. 3 - വിശപ്പ്, ദാഹം, നഗ്നത, രോഗം തുടങ്ങിയ ബുദ്ധിമുട്ടുകളിൽ നിന്ന് മുസ്‌ലിമും ദിമ്മിയ്യുമായ സംരക്ഷണം നൽകേണ്ടവരെ തടയൽ. 4 നന്മ കല്പിക്കുക തിന്മ വിരോധിക്കുക 5 - സാക്ഷിത്വം ഏറ്റെടുക്കലും പൂർത്തീകരിക്കലും . ഒരാൾ മാത്രമാണെങ്കിൽ അത് ഏറ്റെടുത്തവന്റെ മേൽ ഫർള് ഐനാകും
3➤ സലാം പറയലാണോ മടക്കലാണോ ഏറ്റവും ശ്രേഷ്ടം?
=> സലാം പറയൽ
4➤ കേൾവി ഇല്ലാത്തവന്റെ മേൽ സലാം മടക്കുന്നതെങ്ങിനെ?
=> ചെവി കേൾക്കാത്തവനോട് സലാം മടക്കുമ്പോൾ വാക്യവും ആംഗവും ഒരുമിച്ച് കൊണ്ട് വരൽ നിർബന്ധമാണ്
5➤ സ്ഥലത്തില്ലാത്ത ഒരാൾ നിനക്ക് സലാം പറഞ്ഞയച്ചാൽ നീ എങ്ങനെയാണ് സലാം മടക്കുക?
=> സലാമിനെ എത്തിച്ച് തന്നവനോടും സലാം മടക്കൽ നിർബന്ധമാണ്. അപ്പോൾ അവൻ وعليك وعليه السلام എന്ന് പറയണം
6➤ വിജനമായ സ്ഥലത്ത് പ്രവേശിക്കുമ്പോൾ സലാം പറയേണ്ടതെങ്ങിനെ?
=> വിജനമായ സ്ഥലത്തേക്ക് പ്രവേശിച്ചവൻ السلام علينا وعلى عباد الله الصالحين എന്ന് പറയൽ സുന്നത്താണ്
7➤ സലാം ഹറാമാകുന്നതും കറാഹത്താകുന്നതും എപ്പോൾ?
=> കണ്ടാൽ ആഗ്രഹിക്കപ്പെടുന്ന തനിച്ച ഒരു സ്ത്രീ അന്യപുരുഷനോട് സലാം പറയലും മടക്കലും ഹറാമാണ് അവൻ അവളോട് സലാം പറയലും മടക്കലും കറാഹത്താണ്
8➤ സലാം പറയൽ സുന്നത്തില്ലാത്ത 3 ആളുകൾ?
=> തെമ്മാടി , പുത്തൻ വാദി, മലമൂത്രവിസർജനം നടത്തുന്നവൻ , സംയോഗത്തിലേർപ്പെട്ടവൻ
9➤ സാക്ഷിയുടെ ശർത്വുകൾ വിശദമാക്കുക?
=> സാക്ഷി മുസ്‌ലിമും സ്വതന്ത്രനും മുകല്ലഫും നീതിമാനും സംസാരശേഷിയുള്ളവനും തന്റേടമുള്ളവനും ഉണർവ്വുള്ളവനും മുറുവത്ത് പ്രത്യക്ഷമായവനും തെറ്റിദ്ധരിക്കപ്പെടാത്തവനും കാണപ്പെടുന്ന വിഷയത്തിൽ കാഴ്ചയുള്ളവനും കേൾക്കപ്പെടുന്ന വിഷയത്തിൽ കേൾവിശക്തിയുള്ളവനും ആകൽ ശർത്വാണ്
10➤ എന്താണ് മുറൂഅത്ത് അഥവാ മാന്യത?
=> മുറുവത്ത് എന്നാൽ അങ്ങാടിയിൽ വെച്ച് തിന്നുക, കുടിക്കുക പോലെയുള്ള സാധാരണയിൽ മോശമായ കാര്യങ്ങളെ ഉപേക്ഷിക്കലാണ്
11➤ വ്യഭിചാരം- സാക്ഷിയുടെ എണ്ണം
=> 4- നാല്
12➤ സാമ്പത്തിക ഇടപാട്-സാക്ഷിയുടെ എണ്ണം
=> രണ്ട് പുരുഷൻമാർ അല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും അല്ലെങ്കിൽ ഒരു പുരുഷനും
13➤ പ്രസവം സ്ഥിരപ്പെടൽ- സാക്ഷിയുടെ എണ്ണം
=> നാല് സ്ത്രീകൾ അല്ലെങ്കിൽ രണ്ട് പുരുഷൻമാർ അല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും
5,7 എങ്ങനെ കിട്ടും
ReplyDelete11ഉം12 എങ്ങനെ കിട്ടും
ReplyDeleteKay monddddd
ReplyDeleteArabi Malayalam koodi ayiunnengil nannayirunnu
ReplyDeleteArabi Malayalam kittoooooooo
ReplyDeleteJazakallah
ReplyDeleteMashaallah❤️🫂☺️
ReplyDeleteThathreebath muzhuvanum eduth ettathan lle
ReplyDeleteEthayalum nalla karyaman
Mashaallah
Eth undakiyavarkk allahu barakath cheyyatte ......aameen Yara alameen
Thathreebath mathramalla evacuees sure question und
DeleteJazakallahulhair
Examin ethellaam chapter aanullath
ReplyDeleteSuper
ReplyDeletegood job madrasa guide thanks
ReplyDeletePost a Comment