CLASS 10 | TAREEKH | SEM 2 CHAPTERS | പൊതുപരീക്ഷാ പരിശീലനം

പാഠം 09
ഇസ്ലാം കേരളത്തിൽ
 

1➤ سَنَةَ خَمْسٍ എന്നെഴുതിയ ശിലാഫലകമുള്ള പള്ളി

=> മാടായി

2➤ അറബി അക്ഷരങ്ങൾക്ക് പുള്ളിയിടുന്ന സമ്പ്രദായം തുടങ്ങി

=> ഹിജ്റ 60 നു ശേഷം

3➤ മഹാബലി ഇസ്ലാം സ്വീകരിച്ചു

=> ഹിജ്റ 64 ൽ.

4➤ ചേരമാൻ പെരുമാളിന്റെ ഭരണ തലസ്ഥാനമായിരുന്നു

=> കൊടുങ്ങല്ലൂർ

5➤ മുസ്ലിമായ ചേരമാൻ പെരുമാളിന്റെ പേര്

=> താജുദ്ദീൻ

6➤ അറക്കൽ രാജകുടുംബം

=> കണ്ണൂർ

7➤ ആദം മല സ്ഥിതി ചെയ്യുന്ന രാജ്യം

=> ശ്രീലങ്ക

8➤ താജുദ്ദീൻ രാജാവ് വഫാതായ സ്ഥലം

=> ശഹർ

9➤ കേരളത്തെ അറബികൾ ............ എന്നാണ് വിളിച്ചിരുന്നത്

=> മലബാർ

10➤ മുഹമ്മദ് അലി രാജാ .................... സഹോദരി പുത്രനാണ്

=> ചേരമാൻ പെരുമാളിന്റെ

11➤ ഇസ്ലാമിന്റെ ഉദയ കാലത്ത് തന്നെ അത് മലബാറിലെത്തിയതിന് തെളിവ്

=> മാടായി പള്ളിയിലെ سَنَةَ خَمْسٍ എന്നെഴുതിയ ഫലകവും നിലാമുറ്റത്തെ മഖ്ബറയിലെ ശിലകളിൽ കൊത്തിയ പുള്ളിയില്ലാത്ത അറബിയെഴുത്തും

12➤ കണ്ണൂരിലെ അറക്കൽ കൊട്ടാരത്തിൽ കണ്ടെത്തിയ രേഖകളിൽ ഇതിന് തെളിവാണ്. ഏതിന്?

=> ആദ്യമായി മുസ്ലിംകൾ ഭരിച്ച നാട് മലബാർ ആണെന്നത്

13➤ അറക്കൽ രാജവംശം.

=> കണ്ണൂരിലെ അറക്കൽ കൊട്ടാരത്തിൽ നിന്നും കണ്ടെത്തിയ രേഖകൾ ആദ്യമായി മുസ്ലിംകൾ ഭരിച്ച നാട് മലബാർ എന്നതിന് തെളിവാണ്. ഇന്ത്യയിലെ ഒന്നാമത്തെ ഇസ്ലാമിക ഭരണ കുടുംബം അലി രാജാ കുടുംബമാണ്. ചേരമാൻ പെരുമാളിന്റെ സഹോദരിയായ ശ്രീദേവിയുടെ മകനാണ് മുഹമ്മദ് അലി രാജാ. ഹിജ്റ 64 ൽ ഇസ്ലാം സ്വീകരിച്ച ഇദ്ദേഹത്തിന്റെ ആദ്യ നാമം മഹാബലി എന്നായിരുന്നു. അറക്കൽ കുടുംബത്തിന്റെ സ്ഥാപകനായ ഇദ്ദേഹത്തിന് ആദിരാജ എന്നും പേരുണ്ട്. പോർച്ചുഗീസുകാരെയും ബ്രിട്ടീഷുകാരെയും ചെറുത്തു നിന്ന ഇവരുടെ ഭരണം അവസാനത്തെ രാജാവിനെ ബ്രിട്ടീഷുകാർ മുഖേന വധിച്ചതോടെ അവസാനിച്ചു.

14➤ ചേരമാൻ പെരുമാളിന്റെ ഇസ്ലാം ആശ്ലേഷണം

=> ദക്ഷിണേഷ്യ ഭരിച്ച രാജകുടുംബമായ ചേര വംശത്തിലെ അവസാന രാജാവാണ് ചേരമാൻ പെരുമാൾ. കൊടുങ്ങല്ലൂർ പട്ടണം തലസ്ഥാനമാക്കി മലബാറിന്റെ സിംഹഭാഗവും അദ്ദേഹം ഭരിച്ചിരുന്നു. ആദം മല സന്ദർശിക്കാൻ ശ്രീലങ്കയിലേക്ക് പോകും വഴി കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ഒരു അറേബ്യൻ കച്ചവട സംഘത്തിൽ നിന്ന് അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കേൾക്കാനിടയായ ചേരമാൻ രാജാവ് ഇസ്ലാം ആശ്ലേഷിക്കുകയും നബിയെ നേരിൽ കാണാൻ മടക്ക യാത്രയിൽ അവരോടൊപ്പം അറേബ്യയിലേക്ക് യാത്രയായവുകയും ചെയ്തു. മക്കയിൽ നബിയെ കണ്ട് താജുദ്ദീൻ എന്ന പേര് സ്വീകരിച്ചു. മടക്കയാത്രയിൽ രോഗബാധിതനായ താജുദ്ദീൻ ശഹർ എന്ന പട്ടണത്തിൽ വെച്ചു വഫാതായി.

15➤ മാലിക് ബ്നു ദീനാർ (റ)ന്റെ കേരള യാത്ര.

=> ചേരമാൻ രാജാവിന്റെ വസിയ്യത് പ്രകാരം മാലിക് ബ്നു ദീനാറും കൂട്ടുകാരും മലബാറിൽ ഇസല്മിക പ്രചാരണം നടത്തുന്നതിനായി യാത്ര തുടർന്നു. രാജാവ് നൽകിയ കത്തുകൾ മലബാർ രാജാക്കന്മാർക്കു കൈമാറി. അവർക്ക് എല്ലാവിധ സഹായസൌകര്യങ്ങളും ചെയ്തു കൊടുത്തു. വീടുകളും പള്ളികളും നിർമ്മിക്കാൻ സ്ഥലങ്ങൾ നൽകി. കൊടുങ്ങല്ലൂർ, കൊല്ലം, ഏഴിമല, ശ്രീകണ്ഠപുരം, ധർമ്മ പട്ടണം, പന്തലായനി, ചാലിയം, കാസർഗോഡ്, മംഗലാപുരം, പട്ക്കൽ എന്നിവടങ്ങളിൽ പള്ളികൾ പണിതു. ഈ പള്ളികളായിരുന്നു അവരുടെ പ്രബോധന കേന്ദ്രങ്ങൾ. പിന്നീട് ശഹറിൽ ചേരമാൻ രാജാവിനെ സിയാറത്ത് ചെയ്ത് മാലിക് ബ്നു ദീനാർ(റ) ഖുറാസാനിലേക്ക് യാത്ര തിരിച്ചു



പാഠം 10
കേരള മുസ്ലിംകളുടെ ആത്മീയ പുരോഗതി
 

1➤ അസ്സയ്യിദ് അഹ്മദ് ജലാലുദ്ദീനുൽ ബുഖാരി(റ) ബുഖാറയിൽ നിന്നും വളപട്ടണത്തെത്തി

=> ഹിജ്റ 800ൽ

2➤ യമനിൽ നിന്ന് കേരളത്തിലെത്തിയ മഹാൻ

=> അസ്സയ്യിദ് ഹസൻ ജിഫ്രി(റ)

3➤ മമ്പുറം സയ്യിദ് അലവി(റ) കോഴിക്കോട്ടെത്തുമ്പോൾ വയസ്സ്

=> 17

4➤ ബ്രിട്ടീഷുകാർ തമിഴ്നാട്ടിലെ വേലൂരിലേക്ക് നാടുകടത്തി

=> സയ്യിദ് ഹുസൈൻ ആറ്റക്കോയ(റ)

5➤ അസ്സയ്യിദ് ഹസൻ ജിഫ്രി കോഴിക്കോട്ടെത്തി

=> ഹിജ്റ 1168ൽ

6➤ മമ്പുറം സയ്യിദ് അലവി(റ) കോഴിക്കോട്ടെത്തി

=> ഹിജ്റ 1183ൽ

7➤ അശ്ശൈഖ് മുഹമ്മദുൽ ഹിംസ്വി(റ) വഫാതായി

=> ഹിജ്റ 981ൽ

8➤ അശ്ശൈഖ് ജലാലുദ്ദീനുൽ ബുഖാരി(റ) വളപട്ടണത്തെത്തി

=> ഹിജ്റ 800ൽ

9➤ മമ്പുറം സയ്യിദ് അലവി(റ) ............ എന്ന പേരിലാണ് അറിയപ്പെടുന്നത്

=> ഖുതുബുസ്സമാൻ

10➤ അശ്ശൈഖ് മുഹമ്മദുൽ ഹിംസ്വി(റ) ........... എന്ന മഹാ ഗുരുവിന്റെ ഖലീഫയായിത്തീർന്നു

=> ഖുതുബുൽ ഗാഇബ്

11➤ മമ്പുറം സയ്യിദ് അലവി(റ) തന്റെ അമ്മാവന്റെ മകൾ ...............യെയാണ് വിവാഹം ചെയ്തത്

=> സയ്യിദതു ഫാത്വിമ

12➤ മമ്പുറം സയ്യിദ് അലവി(റ) വഫാതായത്

=> ഹിജ്റ 1260 ലാണ്

13➤ സുമാത്ര ദ്വീപ് സ്ഥിതി ചെയ്യുന്നത്

=> ഇന്തോനേഷ്യയിലാണ്

14➤ ഇസ്ലാം കേരളത്തിൽ വളരെ വേഗത്തിൽ പ്രചരിക്കാൻ കാരണമെന്ത്?

=> ഇസ്ലാമിക വിശ്വാസത്തിന്റെ സൗന്ദര്യം, മുസ്ലിംകൾക്കിടയിലെ സമത്വം, പരസ്പര സാഹോദര്യം, ഇസ്ലാമിക പ്രബോധകരുടെ മാതൃകാ ജീവിതം എന്നിവയായിരുന്നു കാരണം

15➤ കേരള മുസ്ലിംകളുടെ വൈജ്ഞാനിക, ആത്മീയ പുരോഗതിയിൽ ഗണ്യമായ പങ്ക് വഹിച്ചു. ആരെല്ലാം?

=> മഹാന്മാരായ സയ്യിദുമാരും സ്വൂഫി വര്യന്മാരും പണ്ഡിതന്മാരും

16➤ കേരളത്തിലേക്ക് വന്ന സയ്യിദുമാരിലധികവും ഏത് രാജ്യങ്ങളിൽ നിന്ന് വന്നവരാണ്?

=> ബുഖാറയിൽ നിന്നും യമനിൽ നിന്നും

17➤ യമനിൽ നിന്ന് കേരളത്തിലെത്തിയ മൂന്ന് സയ്യിദുമാരുടെ പേരെഴുതുക?

=> സയ്യിദ് മുഹമ്മദ് ബ്നു മുഹമ്മദ് ജിഫ്രി(റ), സയ്യിദ് ഹസൻ ജിഫ്രി, മമ്പുറം സയ്യിദ് അലവി(റ)

18➤ മമ്പുറം സയ്യിദ് അലവി(റ).

=> മമ്പുറം സയ്യിദ് അലവി(റ) ഹിജ്റ 1183ൽ തന്റെ 17 ആം വയസ്സിൽ കോഴിക്കോട്ടെത്തി. അമ്മാവൻ ഹസൻ ജിഫ്രി(റ)ന്റെ വസിയ്യത്ത് പ്രകാരം അദ്ദേഹത്തിന്റെ മകൾ ഫാത്വിമയെ വിവാഹം ചെയ്തു. വലിയ്യും സയ്യിദുമായ മഹാനവർകൾ ഖുതുബുസ്സമാൻ എന്നാണ് അറിയപ്പെട്ടത്. ബ്രിട്ടീഷുകാരുടെ അക്രമ ഭരണത്തിനെതിരെ സമരം ചെയ്ത സ്വാതന്ത്ര പോരാളിയായ അദ്ദേഹം ഹിജ്റ 1260ൽ വഫാതായി

19➤ സയ്യിദ് അലി ശിഹാബുദ്ദീൻ(റ)

=> യമനിൽ നിന്നു വന്ന സയ്യിദ് അലി ശിഹാബുദ്ദീൻ(റ) വളപട്ടണത്തു താമസിച്ചു. മകൻ സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ(റ) കുടുംബസമേതം കോഴിക്കോട്ടേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ പൌത്രന്മാരിലൊരാളാണ് പാണക്കാട് സയ്യിദ് കുടുംബത്തിന്റെ പിതാമഹനായ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ

20➤ അശ്ശൈഖ് വലിയുല്ലാഹിൽ ഫരീദ്(റ).

=> കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ച സ്വൂഫി ശൈഖുമാരിലൊരാളാണ് അശ്ശൈഖ് വലിയുല്ലാഹിൽ ഫരീദ്(റ). മുൾട്ടാനിൽ നിന്ന് ഹിജ്റ 600ആം വർഷം വന്ന മഹാനവർകൾ കേരളത്തിലുടനീളം ചുറ്റിസഞ്ചരിച്ച് ജനങ്ങൾക്ക് ആത്മീയോപദേശം നൽകി. പൊന്നാനിയിലെ ഏറ്റവും പ്രാചീനമായ പള്ളി നിർമ്മിച്ച അദ്ദേഹം ഹിജ്റ 664ൽ വഫാതായി. തെക്കൻ കേരളത്തിലെ കാഞ്ഞിരമുറ്റത്താണ് അന്ത്യവിശ്രമം.

21➤ അശ്ശൈഖ് അലിയ്യുൽ കൂഫി(റ)വിന്റെ ഒരു കറാമത്.

=> അശ്ശൈഖ് അലിയ്യുൽ കൂഫി(റ) തന്റെ ജനാസ മാത്രമേ പള്ളിയുടെ ചാരത്ത് വെക്കാവൂ എന്ന് വസ്വിയ്യത്ത് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇത് ഗൌനിക്കാതെ നാട്ടിലെ ഖാളിയുടെ ജനാസ അവർ ശൈഖിന്റെ ചാരത്ത് ഖബ്റടക്കി. നേരം പുലർന്നപ്പോൾ ഖബ്ർ മതിലിനു പുറത്ത് സ്ഥിതി ചെയ്യുന്നതാണവർ കണ്ടത്. മതിൽ പൊട്ടിപ്പിളർന്നിട്ടുണ്ടായിരുന്നു.

22➤ അശ്ശൈഖ് മുഹമ്മദുൽ ഹിംസ്വി(റ)വിന്റെ ജനാസ.

=> ശൈഖ് മാമുക്കോയ എന്ന പേരിൽ പ്രസിദ്ധനായ അശ്ശൈഖ് മുഹമ്മദുൽ ഹിംസ്വി(റ) സിറിയയിൽ നിന്ന് കോഴിക്കോട്ട് വന്ന അലാഉദ്ദീനുൽ ഹിംസ്വിയുടെ മകനാണ്. ഹിജ്റ 981 റജബ് 15ന് വഫാതായി. ജന്മ സ്ഥലത്ത് സ്വന്തമായി തയ്യാർ ചെയ്ത ഖബ്റിടത്തിൽ വസ്വിയ്യത്ത് പ്രകാരം ഖബ്റടക്കി. ഒരു നൂറ്റാണ്ടിന് ശേഷം കടൽ ക്ഷോഭം നിമിത്തം മഖ്ബറ തകരാറായി. അപ്പോൾ തന്നെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് അദ്ദേഹം ഇടിയങ്ങരയിലെ ഖാളിയെയും നേതാക്കളെയും സ്വപ്നം വഴി അറിയിച്ചു. അവർ ആ വിശുദ്ധ ജനാസ ബഹുമാന പൂർവ്വം ഇടിയങ്ങര മസ്ജിദിനു ചാരത്തേക്ക് മാറ്റി. ജനാസ തദവസരം യാതൊരു മാറ്റവും സംഭവിച്ചിട്ടുണ്ടായിരുന്നില്ല



പാഠം 11
കേരള മുസ്ലിംകളുടെ വൈജ്ഞാനിക നവോത്ഥാനം
 

1➤ മഖ്ദൂം കുടുംബത്തിന്റെ ആസ്ഥാനമായിരുന്ന പട്ടണം

=> പൊന്നാനി

2➤ മഖ്ദൂം കുടുംബത്തിന് അസ്ഥിവാരമിട്ട മഹാൻ

=> ശൈഖ് സൈനുദ്ദീൻ ഇബ്റാഹീം(റ)

3➤ അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂം അവ്വൽ ജനിച്ച സ്ഥലം

=> കൊച്ചി

4➤ പൊന്നാനിയിലെ പ്രസിദ്ധമായ വലിയ ജുമുഅത്ത് പള്ളി സ്ഥാപിച്ചു

=> ശൈഖ് സൈനുദ്ദീൻ മഖ്ദൂം അവ്വൽ

5➤ അൽ മഖ്ദൂമുൽ അവ്വൽ രചിച്ച ഗ്രന്ഥമാണ്

=> ഹിദായതുൽ അദ്കിയാഅ്

6➤ മുഹ്യുദ്ദീൻ മാലയുടെ രചയിതാവ്

=> ഖാളീ മുഹമ്മദ് ഒന്നാമൻ

7➤ ഒരു നൂറ്റാണ്ട് മുമ്പ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കവിതാ സമാഹാരം

=> ഫത്ഹുൽ മുബീൻ

8➤ മലബാറിലെ മക്ക എന്നറിയപ്പെട്ടു-

=> പൊന്നാനി

9➤ മഖ്ദൂം രണ്ടാമൻ ഉപരിപഠനത്തിന് പോയ സ്ഥലം

=> ഹിജാസ്

10➤ മഖ്ദൂം രണ്ടാമൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം

=> കുഞ്ഞിപ്പള്ളി

11➤ ഖാളീ മുഹമ്മദ്(റ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം

=> കുറ്റിച്ചിറ

12➤ ഒന്നാം മഖ്ദൂം രചിച്ച ഗ്രന്ഥം

=> മുർശിദുത്തുല്ലാബ്

13➤ രണ്ടാം മഖ്ദൂം രചിച്ച ഗ്രന്ഥം

=> ഇർശാദുൽ ഇബാദ്

14➤ ഖാളി മുഹമ്മദ് ഒന്നാമൻ രിചിച്ച ഗ്രന്ഥം

=> മഖാസ്വിദുന്നികാഹ്

15➤ അശ്ശൈഖ് അബ്ദുൽ അസീസ് അൽമഖ്ദൂം രചിച്ച ഗ്രന്ഥം

=> മുതഫര്റിദ്

16➤ ഹിജ്റ 1273 ............ മാസത്തിലാണ് ഉമർ ഖാളി വഫാതായത്

=> മുഹറം 22

17➤ 2. മഖ്ദൂം ഒന്നാമൻ .................... നേരിടുന്നതിന് മുസ്ലിംകൾക്ക് ധൈര്യം പകർന്നു

=> പോർച്ചുഗീസുകാരെ

18➤ 3. മഖ്ദൂം ഒന്നാമന്റെ മകനായ .................യുടെ മകനാണ് മഖ്ദൂം സാനി

=> ശൈഖ് മുഹമ്മദുൽഗസ്സാലി

19➤ മഖ്ദൂം രണ്ടാമൻ .......... വർഷക്കാലം മക്കയിൽ താമസിച്ചു വിദ്യ നുകർന്നു

=> 10

20➤ ഫത്ഹുൽ മുഈൻ രചിച്ച രണ്ടാം മഖ്ദൂം അന്ത്യവിശ്രമം കൊള്ളുന്നത് .............. ഗ്രാമത്തിലെ കുഞ്ഞിപ്പള്ളിയുടെ മുൻവശത്താണ്

=> ചോമ്പാൽ

21➤ കേരള മുസ്ലിംകളുടെ വൈജ്ഞാനിക നവോത്ഥാനത്തിൽ പ്രധാനമായും പങ്കാളികളായ രണ്ടു കുടുംബങ്ങൾ?

=> മഖ്ദൂം കുടുംബവും കോഴിക്കോട്ടെ ഖാളി കുടുംബവും

22➤ മഖ്ദൂം കുടുംബത്തിന് അസ്ഥിവാരമിട്ട ശൈഖ് സൈനുദ്ദീൻ ഇബ്റാഹീം എവിടെയെല്ലാം താമസിച്ചു?

=> തമിഴ്നാട്ടിലെ കീളക്കര, കായൽപട്ടണം, കൊച്ചി, പൊന്നാനി

23➤ മഖ്ദൂം അൽഅവ്വൽ(റ) എവിടെയെല്ലാം പഠനം നടത്തിയിട്ടുണ്ട്?

=> കൊച്ചി, പൊന്നാനി, കോഴിക്കോട്, ഈജിപ്ത്

24➤ ഒന്നാം മഖ്ദൂം(റ)ന്റെ രചനകളിൽ പ്രധാനപ്പെട്ട മൂന്നെണ്ണം എഴുതുക?

=> മുർശിദുത്തുല്ലാബ്, ഹിദായതുൽ അദ്കിയാ, ശർഹുൽ ഖുലാസ്വ

25➤ ഹിദായതുൽ അദ്കിയാ എന്ന പദ്യത്തിന് വ്യാഖ്യാനമെഴുതിയ മഖ്ദൂം ആര്?

=> ശൈഖ് അബ്ദുൽ അസീസിൽ മഖ്ദൂമുൽ മഅ്ബരി

26➤ മഖ്ദൂം സാനി(റ)വിന്റെ കൃതികളിൽ നാലെണ്ണം?

=> ഫത്ഹുൽ മുഈൻ, ഇഹ്കാമു അഹ്കാമിന്നികാഹ്, അൽ അജ്വിബതുൽ അജീബ, ഇർശാദുൽ ഇബാദ്.ഫത്ഹുൽ മുഈൻ, ഇഹ്കാമു അഹ്കാമിന്നികാഹ്, അൽ അജ്വിബതുൽ അജീബ, ഇർശാദുൽ ഇബാദ്.

27➤ മഖ്ദൂം കുടുംബം

=> കേരള മുസ്ലിംകളുടെ വൈജ്ഞാനിക നവോത്ഥാനത്തിൽ പങ്കുവഹിച്ചവരാണ് മഖ്ദൂം കുടുംബം. മഖ്ദൂം കുടുംബത്തിന്റെ ആസ്ഥാനം പൊന്നാനി പട്ടണമാണ്. മഖ്ദൂം ഒന്നാമൻ, അബ്ദുൽ അസീസ് അൽമഅ്ബരി, മഖ്ദൂം രണ്ടാമൻ എന്നിവർ മഖ്ദൂം കുടുംബത്തിലെ പ്രധാനികളാണ്

28➤ അൽമഖ്ദൂം അൽഅവ്വൽ(റ)

=> കൊച്ചിയിൽ ജനനം കൊണ്ട മഖ്ദൂം ഒന്നാമൻ പണ്ഡിതനും യോദ്ധാവും കവിയും ഗ്രന്ഥകാരനും ചിശ്ചി ത്വരീഖതുകാരനായ സ്വൂഫിയുമായിരുന്നു. കൊച്ചി, പൊന്നാനി, കോഴിക്കോട്, ഈജിപ്ത് എന്നിവിടങ്ങളിൽ പഠനം നടത്തി. പൊന്നാനി വലിയ ജുമുഅത്ത് പള്ളി സ്ഥാപിച്ചു. പോർച്ചുഗീസുകാരെ നേരിടാൻ ധൈര്യം നൽകി. മുർശിദുത്തുല്ലാബ്, അദ്കിയാഅ് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. പൊന്നാനി പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു

29➤ അൽമഖ്ദൂം സാനി(റ)

=> മഖ്ദൂം ഒന്നാമന്റെ മകനായ ശൈഖ് മുഹമ്മദുൽ ഗസ്സാലിയുടെ മകനാണ്. പിതാവിൽ നിന്ന് പ്രാഥമിക പഠനം പൂർത്തിയാക്കി. ശേഷം പിതൃവ്യൻ അബ്ദുൽ അസീസ് മഅ്ബരിയുടെ അടുത്ത് പഠനം നടത്തി. ഉപരിപഠനത്തിന് ഹിജാസിലേക്ക് പോയി. പത്ത് വർഷം മക്കയിൽ താമസിച്ചു. ഇബ്നു ഹജറിൽ ഹൈതമി അടക്കമുള്ള പണ്ഡിതരിൽ നിന്ന് വിദ്യ നുകർന്നു. 36 വർഷം പൊന്നാനി ജുമുഅത്ത് പള്ളിയിൽ സേവനമനുഷ്ടിച്ചു. ഫത്ഹുൽ മുഈനടക്കം നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ചോമ്പാൽ ഗ്രാമത്തിലെ കുഞ്ഞിപ്പള്ളിയിൽ അന്ത്യവിശ്രമം

30➤ അശ്ശൈഖ് അബ്ദുൽ അസീസ് അൽമഖ്ദൂൽ മഅ്ബരി(റ)

=> മഖ്ദൂം അവ്വലിന്റെ ഒന്നാമനും മഖ്ദൂം സാനിയയുടെ പിതൃവ്യനുമാണ്. പിതാവിന്റെ മരണ ശേഷം പൊന്നാനി ജുമുഅത്ത് പള്ളിയിൽ മുദരിസായി. പത്തു കിതാബിലെ മുതഫരിദ് അടക്കമുള്ള ആറു കിതാബുകൾ രചനകളാണ്. ഹിജ്റ 994ൽ വഫാതായി. പിതാവിന്റെ സമീപം പൊന്നാനി ജുമുഅത്ത് പള്ളിയിൽ അന്ത്യവിശ്രം കൊള്ളുന്നു

31➤ കോഴിക്കോടിന്റെ ദീനി ചൈതന്യം

=> വിജ്ഞാനത്തിന്റെയും ദീനിചൈതന്യത്തിന്റെയും കേന്ദ്രമായിരുന്നു കോഴിക്കോട്. വിജ്ഞാനത്തിന്റെ പ്രചാരണത്തിലും ജനങ്ങളുടെ സംസ്കരണത്തിലും വലിയ പങ്ക് വഹിച്ച കോഴിക്കോട് ഖാസിമാർ ഏറെ പ്രശസ്തരാണ്

32➤ ഖാളി മുഹമ്മദ്(റ) ഒന്നാമൻ

=> ഖാളി കുടുംബത്തിലെ പ്രസിദ്ധനാണ് ഖാളി മുഹമ്മദ് ഒന്നാമൻ. അഞ്ഞൂറോളം ഗ്രന്ധങ്ങളുടെ കർത്താവാണ്. മഖാസിദുന്നികാഹ്, ഫത്ഹുൽ മുബീൻ, മഹ്യുദ്ദീൻ മാല പ്രസിദ്ധമാണ്. മുഹ്യുദ്ദീൻ മാല അറബി മലയാളത്തിലെ പ്രാചീന കൃതിയാണ്. ഹിജ്റ 1064ൽ വഫാതായ മഹാൻ കോഴിക്കോട് കുറ്റിച്ചിറ മിസ്ഖാൽ പള്ളിക്കു സമീപം വിശ്രമം കൊള്ളുന്നു

33➤ ഉമർ ഖാളി(റ)യുടെ കറാമതുകൾ

=> ഇന്ത്യൻ സ്വാതന്ത്ര്യ സമര വക്താവായ ഉമർഖാളി(റ)വിനെ ബ്രിട്ടീഷുകാർ തടവിലാക്കിയപ്പോൾ ഭദ്രമായി അടച്ച ജയിൽ വാതിൽ അത്ഭുതകരമായി തുറക്കപ്പെടുകയും അദ്ദേഹം പുറത്ത് വരികയും ചെയ്തു. മദീനയിൽ റസൂലുല്ലാഹിയെ സിയാറത്ത് ചെയ്തു അദ്ദേഹത്തിന്റെ പ്രസിദ്ധമായ സ്വല്ലൽ ഇലാഹ് എന്ന കാവ്യം ആലപിച്ചപ്പോൾ ഹുജ്റതു ശ്ശരീഫയുടെ പൂട്ടിയ കവാടം അത്ഭുതകരമായി അദ്ദേഹത്തിന് വേണ്ടി തുറക്കപ്പെടുകയുണ്ടായി



പാഠം 12
ആധുനിക ഇസ്ലാമിക ലോകം
 

1➤ ലോക ജനസംഖ്യയിൽ മുസ്ലിംകളുടെ ശതമാനം

=> അഞ്ചിലൊന്ന്

2➤ ജനസംഖ്യയിൽ ഇന്ന് ഏറ്റവും വലിയ ഇസ്ലാമിക രാജ്യം

=> ഇന്തോനേഷ്യ

3➤ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യം

=> സഊദി അറേബ്യ

4➤ ഉമാനിന്റെ തലസ്ഥാനം

=> മസ്ഖത്

5➤ യുഎഇയുടെ തലസ്ഥാനം

=> അബൂളബ് യ്

6➤ ഈജിപ്തിന്റെ അറബി നാമം -

=> മിസ്വർ

7➤ യമനിന്റെ തലസ്ഥാനം

=> സ്വൻആഅ്

8➤ ഖത്വറിന്റെ തലസ്ഥാനം

=> ദൂഹ

9➤ കയ്റോ സിറ്റി

=> അൽഖാഹിറ

10➤ ഇസ്ലാമിക ലോകത്തെ ഇന്ന് ........... ആയി വിഭജിക്കാം

=> മൂന്ന്

11➤ അറബി ഇസ്ലാമിക രാജ്യങ്ങൾ അറബ് ............. ഉള്ളതാണ്

=> ലീഗിൽ

12➤ മക്ക,മദീന എന്നീ രണ്ട് പുണ്യ നഗരങ്ങളുള്ളത്

=> സഊദി അറേബ്യയിലാണ്

13➤ യുണൈറ്റഡ് അറബ് എമിറേറ്റ്സ് രാജ്യങ്ങളാണുള്ളത്

=> 7

14➤ ഖത്വർ സ്ഥിതി ചെയ്യുന്നത് സഊദി അറേബ്യക്കും .......... ഇടയിലാണ്

=> യുഎഇക്കും

15➤ ഗൾഫ് തീരത്ത് ഇറാഖിനും സഊദി അറേബ്യക്കും ഇടയിൽ ..... സ്ഥിതി ചെയ്യുന്നു

=> കുവൈത്ത്

16➤ മുസ്ലിംകൾ അധിവസിക്കുന്ന ഭൂരിഭാഗം നാടുകളും ഏത് ഭൂഖണ്ഡത്തിലാണ്

=> ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡളിൽ

17➤ അറബി ഇസ്ലാമിക രാജ്യത്തിൽ എട്ടെണ്ണം എഴുതുക?

=> ഈജിപ്ത്, ലുബ്നാൻ, ഇറാഖ്, ജോർദാൻ, സിറിയ, സഊദി അറേബ്യ,യമൻ, ലിബിയ

18➤ അനറബി ഇസ്ലാമിക രാജ്യത്തിൽ എട്ടെണ്ണം എഴുതുക?

=> അഫ്ഗാനിസ്ഥാൻ, അൽബേനിയ, ആദർബൈജാൻ, ഇന്തോനേഷ്യ, ഇറാൻ, ഉസ്ബക്കിസ്ഥാൻ, ഐവറി കോസ്റ്റ്, തുർക്കി

19➤ മുസ്ലിംകൾ ന്യൂനപക്ഷമായ നാടുകളിൽ എട്ടെണ്ണം എഴുതുക?

=> ഇന്ത്യ, ചൈന, ഉഗാണ്ട, കെനിയ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ബ്രിട്ടൻ

20➤ ഐക്യ അറബ് എമിറേറ്റ്സിൽ 7 രാജ്യങ്ങൾ ഏതെല്ലാം?

=> • ദുബൈ • അബൂദാബി • ശാർജ • അജ്മാൻ • ഉമ്മുൽഖൈവീൻ • റാസൽഖൈമ • ഫുജൈറ

21➤ അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾ

=> അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യം സഊദി അറേബ്യയാണ്. റിയാളാണ് തലസ്ഥാനം. മക്ക, മദീന എന്നീ പുണ്യനഗരങ്ങളും സഊദിയിലാണ്. ഉമാനാണ് രണ്ടാമത്തെ വലിയ രാജ്യം. തലസ്ഥാനം മസ്ഖത്വ്. അറേബ്യൻ ഉപദ്വീപിന്റെ തെക്ക് ഭാഗത്ത് ചെങ്കടൽ തീരത്ത് സ്ഥിതി ചെയ്യുന്നരാജ്യമാണ് യമൻ. സ്വൻആഅ് പട്ടണമാണ് തലസ്ഥാനം. ഏഴു എമിറേറ്റ്സുകൾ ഉൾക്കൊള്ളുന്നതാണ് യുഎഇ



പാഠം 13
ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ മുസ്ലിംകളുടെ പങ്ക്
 

1➤ ബ്രിട്ടീഷുകാർ ഡൽഹി കീഴ്പ്പെടുത്തി

=> 1857

2➤ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്നു

=> ബഹദൂർഷാ

3➤ കേരളത്തിൽ ആദ്യം അധിനിവേശം നടത്തിയവർ

=> പോർച്ചുഗീസുകാർ

4➤ ഇംഗ്ലണ്ടിലെ വട്ടമേശ സമ്മേളനം നടന്നു

=> 1930ൽ

5➤ മൗലാനാ മുഹമ്മദ് അലി വഫാതായി

=> ലണ്ടനിൽ

6➤ മൗലാനാ മുഹമ്മദ് അലിയുടെ ജനനം-

=> ക്രി. 1878

7➤ ഗാന്ധിജിയുടെ മലബാർ സന്ദർശനം

=> ക്രി. 1920

8➤ ബ്രിട്ടീഷ് പട്ടാളക്കാർ കലാപം നടത്തി

=> ക്രി. 1921

9➤ മൗലാനാ മുഹമ്മദ് അലി വഫാത്

=> ക്രി. 1931

10➤ മൗലാനാ മുഹമ്മദ് അലിയുടെ ജനാസ .................ക്ക് സമീപം മറവ് ചെയ്തു

=> മസ്ജിദുൽ അഖ്സ്വ

11➤ അസ്സയ്യിദ് മുഹമ്മദുൽ ഹൈദറൂസി എന്ന മഹാൻ ............ എന്ന പേരിലാണ് അറിയപ്പെടുന്നത്

=> ചെമ്പ്രശ്ശേരി തങ്ങൾ

12➤ മൗലാനാ മുഹമ്മദ് അലി ലണ്ടനിൽ ............... യൂണിവേഴ്സിറ്റിയിലാണ് ഉപരിപഠനം നടത്തിയത്

=> ഓക്സ്ഫോർഡ്

13➤ യൂറോപ്യർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിനിവേശം നടത്തി. എന്തിന്?

=> അസംസകൃത വസ്തുക്കളും ഉൽപ്പന്നങ്ങളുടെ വിപണിയും തേടി

14➤ ഇന്ത്യയിൽ അധിനിവേശം നടത്തിയ വിദേശ രാജ്യങ്ങൾ ഏതെല്ലാം?

=> പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ

15➤ ഇന്ത്യയിൽ ബ്രിട്ടീഷുകാർ ഗതാഗത സൌകര്യങ്ങൾ വർദ്ധിപ്പിച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?

=> അസംസ്കൃത വസ്തുക്കൾ സ്വദേശത്തേക്ക് കടത്തുന്നതിനും ഉൽപന്നങ്ങൾ കമ്പോളത്തിൽ എത്തിക്കുന്നതിനും പട്ടാളക്കാരെ വിന്യസിക്കുന്നതിനും

16➤ ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ബ്രിട്ടീഷുകാർ ലക്ഷ്യം വെച്ചത് എന്തായിരുന്നു?

=> ഇംഗ്ലണ്ടിനുവേണ്ടി പണിയെടുക്കുന്ന ദേശീയ ബോധമില്ലാത്ത ആളുകളെ സൃഷ്ടിക്കുന്നതിന്

17➤ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ചരിത്രം പഠിപ്പിച്ചത് എങ്ങനെയായിരുന്നു?

=> ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന വിധത്തിൽ

18➤ മുസ്ലിം, ബ്രിട്ടീഷ് ഭരണാധികാരികൾ തമ്മിലുള്ള അന്തരം

=> മുസ്ലിം ഭരണാധികാരികൾ ഇവിടെ താമസിക്കുകയും ഇന്ത്യ സ്വന്തം രാജ്യമായി കണ്ട് ആത്മാർത്ഥതയോടെ വികസന പ്രവർത്തനങ്ങൾ നടത്തി. എന്നാൽ ബ്രിട്ടീഷുകാർ ഇംഗ്ലണ്ടിലിരുന്ന് ഇന്ത്യ ഭരിക്കുകയും ഇന്ത്യയിലെ സമ്പത്ത് കടത്തി കൊണ്ട് പോവുകയും തങ്ങളുടെ നേടത്തിനു വേണ്ടിയുള്ള വികസനങ്ങളിൽ ഊന്നുകയും ചെയ്തു.

19➤ മൗലാനാ മുഹമ്മദ് അലിയുടെ സ്വഭാവങ്ങൾ

=> പാശ്ചാത്യ വിദ്യാഭ്യാസം നേടിയെങ്കിലും അടിയുറച്ച ഇസ്ലാമിക വിശ്വാസിയായിരുന്നു അദ്ദേഹം. മികച്ച പ്രഭാഷകനും എഴുത്തുകാരനും കവിയും പത്രാധിപനുമായ അദ്ദേഹം തന്റെ അറിവും കഴിവും രാജ്യത്തെ സേവിക്കുന്നതിനും സമുദായത്തെ സമുദ്ധരിക്കുന്നതിനും വിനിയോഗിച്ചു

20➤ 1930ലെ ലണ്ടൻ വട്ടമേശ സമ്മേളനം

=> 1930ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഇംഗ്ലണ്ടിൽ വിളിച്ചു ചേർത്ത വട്ടമേശ സമ്മേളനത്തിൽ മൗലാനാ മുഹമ്മദ് അലി പങ്കെടുത്തു. രോഗം മൂലം അങ്ങേയറ്റം അവശനായിരുന്ന അദ്ദേഹത്തെ സ്ട്രക്ചറിൽ കിടത്തിയാണ് കൊണ്ടുപോയത്. വട്ടമേശ സമ്മേളനത്തിൽ അദ്ദേഹം ഉജ്വലമായി പ്രസംഗം നടത്തി.



പാഠം 14
സമസ്ത കേരള ജംഇയ്യതുൽ ഉലമാ
 

1➤ ബ്രിട്ടീഷുകാരുടെ ഭാഗത്ത് നിന്നുള്ള മലബാർ കലാപം നടന്നത്

=> 1921

2➤ സമസ്തയുടെ കീഴിൽ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നു

=> 1951

3➤ സമസ്തയുടെ പ്രഥമ പ്രസിദ്ധീകരണം

=> അൽബയാൻ

4➤ സുന്നി യുവജന സംഘത്തിന്റെ മുഖപത്രം

=> സുന്നിവോയ്സ്

5➤ സമസ്ത കേരള ജംഇയ്യതുൽ ഉലമാ രൂപീകരിച്ചു

=> 1926ൽ

6➤ സുന്നി യുവജന സംഘം രൂപീകരിച്ചു

=> 1954ൽ

7➤ സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ രൂപീകരിച്ചു

=> 1973ൽ

8➤ കേരള മുസ്ലിം ജമാഅത്ത് രൂപീകരിച്ചു

=> 2015ൽ

9➤ കേരള മുസ്ലിംകൾ വിശ്വാസപരമായി ............. ത്വരീഖതുകാരായിരുന്നു

=> അശ്അരി

10➤ കേരള മുസ്ലിംകൾ കർമ്മപരമായി ..............മദ്ഹബ് പിന്തുടരുന്നവരാണ്

=> ശാഫിഈ ഹനഫി

11➤ അസ്സയ്യിദ് അബ്ദുർറഹ്മാൻ ബാ അലവി എന്നവർ .................... എന്ന പേരിൽ അറിയപ്പെടുന്നു

=> വരക്കൽ മുല്ലകോയതങ്ങൾ

12➤ അൽബയാൻ അറബി മലയാള മാസികയുടെ പ്രഥമ പത്രാധിപർ............. ആയിരുന്നു

=> പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

13➤ സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ .................. എന്ന പേരിൽ മാസിക പ്രസിദ്ധീകരിക്കുന്നു

=> സുന്നത്ത് മാസിക

14➤ കേരള മുസ്ലിംകൾ മുൻകാലങ്ങളിൽ മതപരമായും സാംസ്കാരിക പരമായും വലിയ ഉണർവ്വ് നേടിയിരുന്നു. കാരണം?

=> അഹ്ലുസ്സുന്നതി വൽജമാഅത്തിന്റെ ആദർശത്തിന് കീഴിൽ സയ്യിദുമാരും പണ്ഡിതന്മാരും നേതൃത്വം നൽകിയതാണ് കാരണം

15➤ സമസ്തയുടെ സ്ഥാപക നേതാക്കളിൽ നാലാളുടെ പേരെഴുതുക?

=> • അസ്സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി (വരക്കൽ മുല്ലക്കോയ തങ്ങൾ) • അല്ലാമ മുഹമ്മദ്കുട്ടി ബ്നു നൂറുദ്ദീൻ മുസ്ലിയാർ (പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ) • അല്ലാമ അബ്ദുൽ ബാരി മുസ്ലിയാർ • അഹ്മദ് കോയ ശാലിയാത്തി

16➤ ജാമിഅതുൽ ഹിന്ദ് പ്രവർത്തിക്കുന്നു. എന്തിന്?

=> ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്

17➤ സമസ്തയും കീഴ്ഘടകങ്ങളും പ്രസിദ്ധീകരണ രംഗത്ത് സജീവമാകാൻ കാരണം?

=> ആദർശ പ്രചരണത്തിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വേണ്ടി

18➤ സമസ്തയുടെ കീഴിൽ പല ഘടകങ്ങൾ രൂപീകരിച്ചത് എന്തിന്?

=> ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ജനങ്ങൾ സമുദ്ധരിക്കുന്നതിനും

2 Comments

  1. Good 👍🏻i like this method
    It is very usefull 😊thank youu✨

    ReplyDelete
  2. കഴിഞ്ഞ പാഠങ്ങൾ എങ്ങനെ ലഭിക്കും..?

    ReplyDelete

Post a Comment