CLASS 10 TAZKIYA 6 | SKSVB | Madrasa Notes

لَا تَغْتَبَنْ أَحَدًا
നീ പരദൂഷണം പറയരുത്

لاتغتبن................................ذعف
നീ ഒരാളെയും പരദൂഷണം പറയരുത്. പ്രത്യേകിച്ച് പണ്ഡിതന്മാരെ. അത് മറന്നുകൊണ്ടാണെങ്കിലും ശരി. കാരണം അവരുടെ മാംസത്തിൽ വിഷമുണ്ട്.

فتّش........................................له سلما
മറ്റുള്ളവരുടെ ന്യൂനത പരിശോധിക്കുന്നതിന് മുമ്പ് നീ നിന്റെ സ്വന്തം ന്യൂനത പരിശോധിക്കുക. മനുഷ്യരിൽ ന്യൂനത ഇല്ലാത്ത ആരാണുള്ളത് എന്ന് നീ എനിക്ക് പറഞ്ഞു തരിക.

ولا تكن................................مستلما
രോഗമില്ലാത്ത അവയവങ്ങളിലൊന്നും ഇരിക്കാതെ മുറിവ് ഭാഗത്ത് മാത്രം ഇരിക്കുന്ന് രക്തം ഊറ്റി കുടിക്കുന്ന ഈച്ചയെ പോലെ നീ ആകരുത്.

وقل إذا قلت.....................النّاس كلّهم
സംസാരിക്കുകയാണെങ്കിൽ മൃദുലമായി സംസാരിക്കുക എന്നാൽ എല്ലാ മനുഷ്യരുടെ മനസ്സും നിന്നിലേക്ക് ആകർഷിക്കുന്നതാണ്.

وينكر الصّوت.......................صوته بفـــم
കഴുത കരഞ്ഞാൽ ആ ശബ്ദം എല്ലാവരും വെറുക്കും. രാപ്പാടി പാടിയാൽ ആ ശബ്ദം എല്ലാവർക്കും ഇഷ്ടവുമാണ്.

Post a Comment