CLASS 10 | TAZKIYA | SEM 2 CHAPTERS | പൊതുപരീക്ഷാ പരിശീലനം

പാഠം 06
لاَ تَغْتَبَنْ أَحَدًا
 

1➤ لَا تَغْتَبَنْ أَحَدًا فَضْلًا عَنِ الْعُلَمَا وَلَوْ بِسَهْوٍ لِمَا فِي لَحْمِهِمْ ذَعْفُ

=> നീ ഒരാളെയും പരദൂഷണം പറയരുത്. പ്രത്യേകിച്ച് പണ്ഡിതന്മാരെ. അത് മറന്നുകൊണ്ടാണെങ്കിലും ശരി. കാരണം അവരുടെ മാംസത്തിൽ വിഷമുണ്ട്.

2➤ فَتِّشْ عُيُوبَكَ قَبْلَ عَيْبِ غَيْرِكَ مَنْ قُلْ لِّي مِنَ النَّاسِ مِنْ عَيْبٍ لَهُ سَلِمَا

=> മറ്റുള്ളവരുടെ ന്യൂനത പരിശോധിക്കുന്നതിന് മുമ്പ് നീ നിന്റെ സ്വന്തം ന്യൂനത പരിശോധിക്കുക. മനുഷ്യരിൽ ന്യൂനത ഇല്ലാത്ത ആരാണുള്ളത് എന്ന് നീ എനിക്ക് പറഞ്ഞു തരിക.

3➤ وَلَا تَكُنْ كَذُبَابٍ بِالْجُرُوحِ وَقَعْ دُونَ الصِّحَاحِ مِنَ الأَعْضَاءِ مُسْتَلِمًا

=> രോഗമില്ലാത്ത അവയവങ്ങളിലൊന്നും ഇരിക്കാതെ മുറിവ് ഭാഗത്ത് മാത്രം ഇരിക്കുന്ന് രക്തം ഊറ്റി കുടിക്കുന്ന ഈച്ചയെ പോലെ നീ ആകരുത്.

4➤ وَقُلْ إِذَا قُلْتَ قَوْلًا لَيِّنًا وَبِهِ مَالَتْ إِلَيْكَ قُلُوبُ النَّاسِ كُلِّهِمِ

=> സംസാരിക്കുകയാണെങ്കിൽ മൃദുലമായി സംസാരിക്കുക എന്നാൽ എല്ലാ മനുഷ്യരുടെ മനസ്സും നിന്നിലേക്ക് ആകർഷിക്കുന്നതാണ്.

5➤ وَيُنْكَرُ الصَّوْتُ مِنْ حُمُرٍ إِذَا نَهَقَتْ وَالْعَنْدَلِيبُ مُحَبٌّ صَوْتُهُ بِفَمٍ

=> കഴുത കരഞ്ഞാൽ ആ ശബ്ദം എല്ലാവരും വെറുക്കും. രാപ്പാടി പാടിയാൽ ആ ശബ്ദം എല്ലാവർക്കും ഇഷ്ടവുമാണ്.

6➤ ذَعْفٌ

=> വിഷം

7➤ ذُبَابٌ

=> ഈച്ച

8➤ عَنْدَلِيبٌ

=> രാപ്പാടി

9➤ الْفِعْلُ يُذَكَّرُ إِذَا كَانَ فَاعِلُهُ مُذَكَّرًا وَيُؤَنَّثُ إِذَا كَانَ فَاعِلُهُ مُؤَنَّثًا.

=> ഫാഇല് (കർത്താവ്) പുല്ലിംഗമായാൽ ഫിഅ്ലും(കർമ്മം) പുല്ലിംഗമാവും. ഫാഇല് സ്ത്രീലിംഗമായാൽ ഫിഅ്ലും സ്ത്രീലുംഗമാവും.

10➤ لَا يَسْلَمُ رَجُلٌ مِنْ عَيْبٍ

=> لَا يَسْلَمُ: فِعْلٌ مُضَارِعٌ مَنْفِيٌّ. رَجُلٌ: فَاعِلٌ مُذَكَّرٌ

11➤ لَا تَسْلَمُ امْرَأَةٌ مِنْ عَيْبٍ

=> لَا تَسْلَمُ: فِعْلٌ مُضَارِعٌ مَنْفِيٌّ. امْرَأَةٌ: فَاعِلٌ مُؤَنَّثٌ

പാഠം 07
قَيِّدِ الْهَوَى بِقَيْدِ التَّقْوَى
 

1➤ دَخَلَ رَسُولُ اللَّهِ ﷺ مَكَّةَ فَاتِحًا, سَنَةَ ثَمَانٍ مِنَ الْهِجْرَةِ, فِي عَشَرَةِ آلَافٍ مِنْ أَصْحَابِهِ

=> ഹിജ്‌റ എട്ടാം വർഷം പതിനായിരം സ്വഹാബത്തുമായി, ജേതാവായി റസൂലുള്ള മക്കയിൽ പ്രവേശിച്ചു

2➤ فَأَرَادَ فَضَالَةُ بْنُ عُمَيْرِ اللَّيْثِيُّ قَتْلَ النَّبِيِّ ﷺ

=> ഫളാലത് ബ്നു ഉമൈർ ലൈസി നബിയെ വധിക്കാൻ ഉദ്ദേശിച്ചു

3➤ لَا شَيْئَ, كُنْتُ أَذْكُرُ اللَّهَ عَزَّوَجَلَّ

=> ഒഴിവാക്കുക കഅ്ബ ത്വവാഫ് ചെയ്യുകയായിരുന്ന നബിയെ കൊല്ലാൻ വന്ന ഫളാലയോട് നബി എന്താണ് മനസ്സിൽ സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഫളാല പറഞ്ഞ മറുപടിയാണിത്. "ഒന്നുമില്ല. ഞാൻ അല്ലാഹുവിനു ദിക്റ് ചൊല്ലുകയായിരുന്നു."

4➤ هَلُمَّ إِلَى الْحَدِيثِ"

=> മുത്തുനബിയുടെ കൈ സ്പർശനം കൊണ്ട് സന്മാർഗത്തിലായ ഫളാല നാട്ടിലേക്ക് മടങ്ങുമ്പോൾ പതിവായി സംസാരിക്കാറുണ്ടായിരുന്ന സ്ത്രീയുടെ അടുത്തെത്തി. അപ്പോൾ അവൾ ഫളാല(റ)നെ സംസാരിക്കാൻ ക്ഷണിച്ചു. "വരൂ. നമുക്ക് സംസാരിച്ചിരിക്കാം".

5➤ يَا عَنَاقُ! "إِنَّ اللَّهَ حَرَّمَ الزِنَا

=> മർസദുബ്നു അബീ മർസദ്(റ)വിന്റെ അഞ്ജതാ കാലത്തെ കൂട്ടുകാരിയായിരുന്നു വേശ്യയായ അനാഖ്. മക്കയിലെ ഒരു തോട്ടത്തിൽ അനാഖിനോടു കൂടെ ചേരാനുള്ള എല്ലാവിധ സാഹചര്യങ്ങളും അനുകൂലമായി വന്നപ്പോൾ മുസ്ലിമാണെന്നതും ഇസ്ലാം വ്യപിചാരം ഹറാമാക്കിയതാണെന്നുമുള്ള ബോധ്യം വന്നപ്പോൾ മർസദ്(റ) അനോഖിനോട് പറഞ്ഞതാണിത്. ഓ, അനാഖേ. നിശ്‌ചയം അല്ലാഹു വ്യപിചാരം ഹറാമാക്കിയിട്ടുണ്ട്.

6➤ "لَا تَنْكِحْهَا"

=> മക്കയിലെ തോട്ടത്തിൽ വെച്ച് അനാഖിനെ കണ്ടുമുട്ടിയ ശേഷം നബിയുടെ അടുക്കൽ വന്ന് മർസദ്(റ) അനാഖിനെ വിവാഹം ചെയ്യാൻ നബിയോട് സമ്മതം ചോദിച്ചു. അപ്പോൾ ആയത് ഇറങ്ങി. വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. (Sura 24 : Aya 3) നബി ﷺ മർസദിനോദ്‌ പറഞ്ഞു. അവളെ വിവാഹം ചെയ്യരുത്.

7➤ കഥ ചുരുക്കിയെഴുതുക------ قِصَّةُ فَضَالَةَ بْنِ عُمَيْرِ اللَّيْثِيُّ

=> മക്കവിജയത്തിന് ശേഷം നിരവധി പേർ ഇസ്ലാമിലേക്ക് കടന്നുവന്നു. ഫളാലതുബ്നു ഉമൈർനബിയെ വധിക്കാൻ തീരുമാനിച്ച് ത്വവാഫ് ചെയ്യുകയായിരുന്ന നബിയുടെ അടുത്തെത്തി. ഫളാലയാണോയെന്നും എന്താണ് മനസ്സിൽ പറഞ്ഞതെന്നും നബി ചോദിച്ചു. ഒന്നിമെന്നും അല്ലാഹുവിന് ദിക്റ് ചൊല്ലുകയാണെന്നും ഫളാല മറുപടി പറഞ്ഞു. നബി ചിരിച്ച് അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കാൻ പറയുകയും തൃക്കരം ഫളാലയുടെ നെഞ്ചിൽ വെക്കുകയും ചെയ്തപ്പോൾ ഫളാലക്ക് ഏറ്റവും ഇഷ്ടമുള്ളവരായി നബി ﷺമാറി. ശേഷം നാട്ടിലേക്ക് മടങ്ങുകയും സാധാരണ സംസാരിക്കാറുള്ള സ്ത്രീ വിളിച്ചപ്പോൾ ഫളാല മറുപടി പറഞ്ഞു. ഞാൻ ഇല്ല. അല്ലാഹുവും ഇസ്‌ലാമും നിന്നിൽ നിന്ന് എന്നെ തടയുന്നു.

8➤ قِصَّةُ مَرْثَدُ بْنُ أَبِي مَرْثَدٍ الغَنَوِيُّ

=> ശക്തവാനും മല്ലനുമായിരുന്ന മർസദു ബ്നു അബീ മർസദ് മക്കയിൽ നിന്നും മദീനയിലേക്ക് ബന്ധികളെ കൊണ്ടുപോകാൻ കരാർ ചെയ്തു. തന്റെ ഉത്തരവാദിത്വ പൂർത്തീകരണത്തിന് വേണ്ടി പുറപ്പെട്ട മർസദ് മക്കയിലെ തോട്ടത്തിലെത്തുകയും ജാഹിലിയ്യാ കാലത്തെ കൂട്ടുകാരിയായ അനാഖിനെ കണ്ടുമുട്ടുകയും ചെയ്തു. അവൾ ദുർനടപ്പുകാരിയായിരുന്നു. തോട്ടത്തിൽ അനാഖുമായി ചേരാനുള്ള എല്ലാവിധ സാഹചര്യങ്ങളുണ്ടായിട്ടും മുസ്ലിമാണെന്നും വ്യപിചാരം ഇസ്ലാം വിലക്കിയതാണെന്നുമുള്ള ബോധ്യം മർസദിനെ പിന്തിരിപ്പിച്ചു. ശേഷം നബിﷺയുടെ അടുക്കൽ വന്ന് അനാഖിനെ വിവാഹം ചെയ്യാൻ സമ്മതം ചോദിച്ചു. ആയതിന്റെ പശ്ചാത്തലത്തിൽ നിക്കാഹ് ചെയ്യരുതെന്ന് നബിﷺ പറഞ്ഞു. ബദ്റിലും ഉഹ്ദിലും പങ്കെടുത്ത മർസദ്(റ) റജീഇന്റെ ദിവസമാണ് കൊല്ലപ്പെട്ടത്.

9➤ الْاِسْمُ الْمُتَصَرَّفُ

=> زَاهِدٌ - ضَاحِكٌ- حَدِيثٌ

10➤ الْاِسْمُ غَيْرُ الْمُتَصَرَّفُ

=> هَذَا أَيْنَ كَيْفَ أَنَّى حَيْثُمَا

പാഠം 08
رِجْلٌ فِي الدَّاخِلِ وَرِجْلٌ فِي الْخَارِجِ
 

1➤ ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ന്റെ അടുത്ത് ഒരു സ്ത്രീ വന്നിട്ട് പറഞ്ഞത്

=> إِنِّى امْرَأَةٌ أَغْزِلُ فِي اللَّيْلِ عَلَى ضَوْءِ السِّرَاجِ. وَرُبَّمَا طَفِئَ السِّرَاجُ فَأَغْزِلُ عَلَى ضَوْءِ الْقَمَرِ فَهَلْ عَلَيَّ عِنْدَ الْبَيْعِ أَنْ أُمَيِّزَ غَزْلَ السِّرَاجِ مِنْ غَزْلِ الْقَمَرِ ഞാൻ രാത്രിയിൽ വിളക്കിന്റെ വെളിച്ചത്തിൽ നൂലുണ്ടാകുന്ന ഒരു സ്ത്രീയാണ്. ചിലപ്പോൾ വിളക്ക് കെടുമ്പോൾ നിലാ വെളിച്ചത്തിൽ ഞാൻ നൂൽ ഉണ്ടാക്കും. അത് കൊണ്ട് വിൽപന നടത്തുന്ന സമയത്ത് വിളക്കിന്റെ വെളിച്ചത്തിൽ ഉണ്ടാക്കിയ നൂലും നിലാ വെളിച്ചത്തിൽ ഉണ്ടാക്കിയ നൂലും വേർതിരിക്കണോ?

2➤ ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ന്റെ മകൻ

=> عَبْدَ اللَّهِ

3➤ ആരായിരുന്നു ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ന്റെ അടുക്കൽ വന്ന സ്ത്രീ

=> ബി ശ്റുൽ ഹാഫിയുടെ സഹോദരി " مُخَّة

4➤ ആരാണ് ബിശ്റുൽ ഹാഫി

=> وَبِشْرٌ الْحَافِي هُوَ بِشْرُ بْنُ الْحَارِثِ الْمَرْوَزِيُّ. كَانَ مِنْ كِبَارِ الْعُبَّادِ الصَّالِحِينَ وَأَعْيَانِ الزُّهَّادِ الْعَالِمِينَ. ബിശ്റുൽ ഹാഫി ബിശ്റു ബ്നു ഹാരിസ് അൽ മർവസി എന്നവരാണ് അദ്ധേഹം സ്വാലിഹീങ്ങളായ ആബിദുകകളുടെ നേതാക്കളിൽ പെട്ടവരും ആലിമീങ്ങളായ പരിത്യാഗികളിൽ പ്രമുഖരുമാണ്.

5➤ ബിശ്റുൽ ഹാഫിയുടെ പാശ്ചതാപ കാരണം

=> അദ്ധേഹം ആദ്യ കാലത്ത് ദുർനടപ്പുകാരനായിരുന്നു. അങ്ങിനെ ഒരു വഴിയിൽ കാൽപാദങ്ങൾ ചവിട്ടിയ നിലയിൽ അല്ലാഹുവിന്റെ നാമമുള്ള ഒരു കടലാസ് കഷ്ണം അദ്ധേഹത്തിന് ലഭിച്ചു. അദ്ധേഹം അതിനെ എടുത്തു മേൽ പോട്ടേക്ക് തല ഉയർത്തിയിട്ട് പറഞ്ഞു: എന്റെ യജമാനേ......നിന്റെ നാമം ഇവിടെയിതാ ചവിട്ടപ്പെടുന്ന നിലയിൽ നിലത്ത് വീണ് കിടക്കുന്നു. അദ്ദേഹം തന്റെ കൈവശമുള്ള ഒരു ദിർഹമിന് അമ്പറും കസ്തൂരിയും ചേർത്ത സുഗന്ധദ്രവ്യം വാങ്ങി. എന്നിട്ട് ആ സുഗന്ധം കടലാസിൽ പുരട്ടി . അതിനെ ഒരു മതിലിന്റെ പൊത്തിൽ വെച്ചു. അങ്ങനെ അദ്ധേഹത്തോട് സ്വപ്നത്തിൽ പറയപ്പെട്ടു. അല്ലയോ ബിശ്ർ... ..നീ എന്റെ നാമത്തെ സുഗന്ധം പുരട്ടി നന്നാക്കി .അതിനാൽ നിന്റെ നാമത്തെ ഇഹലോകത്തും പരലോകത്തും ഞാൻ നന്നാക്കും. ഇതായിരുന്നു അദ്ധേഹത്തിന്റെ പാശ്ചതാപ കാരണം

6➤ كَانَ أَصْلُهُ مِنْ مَرْوَ. وَكَانَ مَوْلِدُهُ سَنَةَ خَمْسِينَ وَمِائَةٍ (150هـ). وَنَزَلَ بَغْدَادَ فَسَكَنَهَا وَتُوُفِّيَ بِهَا سَنَةَ سِتٍّ وَعِشْرِينَ وَمِائَتَيْنِ (226هـ)

=> മര്‍വയാണ് അദ്ദേഹത്തിന്റെ ജന്മനാട്. ഹിജ്‌റ 150 ലായിരുന്നു ജനനം. ബഗ്ദാദില്‍ വന്നു താമസമാക്കി ഹിജ്‌റ 226ല്‍ ബഗ്ദാദില്‍ വഫാതായി.

7➤ فَاجْتَمَعَ عَلَى جَنَازَتِهِ أَهْلُ بَغْدَادَ جَمِيعًا. فَكَانَ ذَلِكَ يَوْمًا مَشْهُودًا. فَأُخْرِجَ مِنْ دَارِهِ بَعْدَ صَلَاةِ الْفَجْرِ. وَلَكِنَّهُ لَمْ يُوضَعْ فِي قَبْرِهِ إِلَّا بَعْدَ الْعَتَمَةِ. وَذَلِكَ لِكَثْرَةِ الْمُصَلِّينَ وَزَحْمَةِ الْمُشَيِّعينَ.

=> ബഗ്ദാദിലെ ജനങ്ങൾ മുഴുവനും അദ്ധേഹത്തിന്റെ മയ്യിത്ത് സംസ്കരണത്തിന് ഒരുമിച്ച് കൂടി. അതൊരു ജനങ്ങൾ സമ്മേളിച്ച അവിസ്മരണീയ ദിനമായിരുന്നു. സുബ്ഹി നിസ്‌ക്കാരത്തിനു ശേഷം വീട്ടില്‍ നിന്നു വീട്ടില്‍ നിന്നിറങ്ങിയെങ്കിലും രാത്രിയാണ് ഖബറടക്കിയത്. നിസ്‌ക്കരിക്കുന്നവരുടെയും ജനാസയെ അനുഗമിച്ചവരുടെയും ആധിക്യമായിരുന്നു കാരണം

8➤ ബിശ്റുൽ ഹാഫിയെ കുറിച്ച് പണ്ഡിതർ പറഞ്ഞതെന്തായിരുന്നു

=> قَالَ الْعُلَمَاءُ: "هَذَا وَاللَّهِ شَرَفُ الدُّنْيَا قَبْلَ شَرَفِ الْآخِرَةِ". പണ്ഡിതൻമാർ പറഞ്ഞു: അല്ലാഹുവാണെ സത്യം !ഇത് പരലോകത്തിലെ മഹത്ത്വത്തിന് മുമ്പുള്ള ഇഹലോകത്തെ മഹത്ത്വമാണ്

9➤ ഇസ്മുൽ മുതസ്വർറഫ് എത്ര വിധം ഏവ

=> الْاِسْمُ الْمُتَصَرَّفُ نَوْعَانِ جَامِدٌ وَمُشْتَقٌّ ഇസ്മുൽ മുതസ്വർറഫ് രണ്ട് വിധമാണ്. جَامِدٌ وَمُشْتَقٌّ

10➤ الْجَامِدُ مَالَمْ يُؤْخَذْ مِنْ أَصْلِ الْفِعْلِ مِثْلُ دِرْهَمٍ

=> ജാമിദായ ഇസ്മ് എന്നാൽ ഫിഅ്ലിന്റെ അടിസ്ഥാന രൂപത്തിൽ നിന്ന് പിടിക്കപ്പെടാത്തതാണ്. ഉദാഹരണം: دِرْهَمٍ

11➤ وَالْمُشْتَقُّ مَاأُخِذَ مِنْ أَصْلِ الْفِعْلِ مِثْلُ مَرِيضٍ

=> മുശ്തഖായ ഇസ്മ് എന്നാൽ ഫിഅ്ലിന്റെ അടിസ്ഥാന രൂപത്തിൽ നിന്ന് പിടിക്കപ്പെട്ടതാണ്. ഉദാഹരണം: مَرِيضٍ

12➤ الْاِسْمُ الْجَامِدُ

=> اِمْرَأَةٌ مِثْلٌ لَيْلٌ إِبْنٌ سِرَاجٌ أُخْتٌ قَمَرٌ غَايَةٌ

13➤ الْاِسْمُ الْمُشْتَقُّ

=> مُحَالٌ شَاطِرٌ كَبِيرٌ مَشْهُودٌ عَابِدٌ مُشَيَّعٌ صَالِحٌ وَاسِعَةٌ

14➤ إِنْ كَانَ عِنْدَكِ فَرْقٌ فَعَلَيْكِ أَنْ تُمَيِّزِي ذَلِكِ

=> വിളക്കിന്റെ വെളിച്ചത്തിൽ നൂൽ ഉണ്ടാക്കുകയും വിളക്ക് കെടുമ്പോൾ നിലാ വെളിച്ചത്തിൽ നൂലുണ്ടാക്കുകയും ചെയ്ത ഒരു സ്ത്രീ ഇമാം അഹ്മദ് ബ്നു ഹമ്പൽ(റ)ന്റെ അടുക്കൽ വന്ന് വില്പന നടത്തുന്ന സമയത്ത് രണ്ട് നൂലും വേർതിരിക്കണോ എന്ന് ചോദിച്ചപ്പോൾ ഇമാം നൽകിയ മറുപടി.

15➤ مُحَالٌ أَنْ تَكُونَ هَذِهِ الْمَرْأَةُ إِلَّا أُخْتَ بِشْرٍ الْحَافِي

=> സൂക്ഷ്മതയിൽ അതീവ ശ്രദ്ധപുലർത്തിയിരുന്ന ആ സ്ത്രീ ആരാണെന്നറിയാൻ മകൻ അബ്ദുല്ലയെ പറഞ്ഞയക്കുകയും അത് ബിശ്റുൽ ഹാഫി(റ)ന്റെ സഹോദരി മുഖ്ഖയാണെന്ന് അറിയുകയും ചെയ്തപ്പോൾ ഇമാം അഹ്മദ് ബ്നു ഹമ്പൽ പറഞ്ഞതാണിത്.

16➤ تَفَكَّرْتُ فِي بِشْرٍ النَّصْرَانِيِّ وَبِشْرٍ الْيَهُودِيِّ وَبِشْرٍ الْمَجُوسِيِّ وَفِي نَفْسِى

=> ഒരു രാത്രി ബിശ്റുൽ ഹാഫി ഒരു കാൽ അകത്തും ഒരു കാൽ പുറത്തുമായി പ്രഭാതം വരെ ഒരേ നിൽപ്പ് നിന്നത് കണ്ടു ചോദിച്ചപ്പോൾ മഹാൻ നൽകിയ മറുപടിയാണിത്.

17➤ هَذَا وَاللَّهِ شَرَفُ الدُّنْيَا قَبْلَ شَرَفِ الْآخِرَةِ

=> ബിശ്റുൽ ഹാഫി(റ) വഫാതായപ്പോൾ രാവിലെ എടുത്ത ജനാസ രാത്രിയാണ് ഖബറടക്കാൻ സാധിച്ചത്. നിസ്‌ക്കരിക്കുന്നവരുടെയും ജനാസയെ അനുഗമിച്ചവരുടെയും ആധിക്യം കാരണമായിരുന്നു അത്. അപ്പോൾ അവിടെയുണ്ടായിരുന്ന പണ്ഡിതർ പറഞ്ഞതാണിത്.

പാഠം 09
اَحْضِرْ قَلْبَكَ فِي الصَّلَاةِ
 

1➤ تُصَلِّى بِلَا قَلْبٍ صَلَاةً بِمِثْلِهَا يَكُونُ الْفَتَى مُسْتَوْجِبًا لِلْعُقُوبَةِ

=> ഹൃദയസാന്നിധ്യമില്ലാതെ നീ നിസ്കരിക്കുന്നു അത്തരം നിസ്കാരം കൊണ്ട് ഒരു വ്യക്തി ശിക്ഷാർഹനായിത്തീരും.

2➤ فَوَيْلَكَ تَدْرِي مَنْ تُنَاجِيهِ مُعْرِضًا وَبَيْنَ يَدَيْ مَنْ تَنْحَنِي غَيْرَ مُخْبِتٍ

=> നിനക്കാണ് നാശം! കാരണം മന:സ്സാന്നിധ്യമില്ലാത്ത നിലയിൽ നീ ആരോടാണ് അഭിമുഖം നടത്തുന്നത് എന്നും ഭയഭക്തി കാണിക്കാതെ നീ ആരുടെ മുന്നിലാണ് കുനിയുന്നത് എന്നും നിനക്കറിയാം.

3➤ تُخَاطِبُهُ إِيَّاكَ نَعْبُدُ مُقْبِلًا عَلَى غَيْرِهِ فِيهَا لِغَيْرِ ضَرُورَةٍ

=> ഒരു അനിവാര്യതയും ഇല്ലാതെ നിസ്കാരത്തിൽ അല്ലാഹു അല്ലാത്ത മറ്റൊരാളിലേക്ക് തിരിഞ്ഞ് കൊണ്ട് നീ അവനോട് "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു " എന്ന് പറയുന്നു.

4➤ وَلَوْ رَدَّ مَنْ نَاجَاكَ لِلْغَيْرِ طَرْفَهُ تَمَيَّزْتَ مِنْ غَيْظٍ عَلَيْهِ وَغِيَرَةٍ

=> നിന്നോട് സംഭാഷണം നടത്തുന്ന ഒരാൾ അവന്റെ ദൃഷ്ടിയെ മറ്റൊരാളിലേക്ക് തിരിച്ചാൽ നീ അവനോട് ദേഷ്യവും ഈർഷതയും പ്രകടിപ്പിക്കും.

5➤ أَمَا تَسْتَحِي مِنْ مَالِكِ الْمُلْكِ أَنْ يَرَي صُدُودَكَ عَنْهُ يَا قَلِيلَ الْمُرُوءَةِ

=> ഓ... മാനം കുറഞ്ഞവനേ ... നിന്റെ ഈ അവഗണന രാജാധി രാജനായ അല്ലാഹു കാണുന്നതിൽ നിനക്ക് ലജ്ജ തോന്നുന്നില്ലേ ...?

6➤ اِذَا قُلْتَ أَتَى الْوَزِيرُ رَاكِبًا فَرَاكِبًا حَالٌ وَالْوَزِيرُ صَاحِبُ الْحَالِ

=> أَتَى الْوَزِيرُ رَاكِبًا -(മന്ത്രി വാഹനം കയറിയവനായ നിലയിൽ വന്നു) എന്ന വാചകത്തിലെ رَاكِبًا(വാഹനം കയറിയവനായ നിലയിൽ) എന്ന പദം حَالٌ ഉം الْوَزِير (മന്ത്രി) എന്ന പദം صَاحِبُ الْحَالِ വുമാണ്.

7➤ وَالْحَالُ نَكِرَةٌ مُشْتَقَّةٌ مَنْصُوبَةٌ تُبَيِّنُ هَيْئَةَ صَاحِبِهَا عِنْدَ صُدُورِ الْفِعْلِ

=> പ്രവർത്തനം ഉണ്ടാകുന്ന സമയത്ത് സ്വാഹിബ് ഹാലിന്റെ അവസ്ഥയെ കുറിച്ച് വ്യക്തമാക്കിത്തരുന്ന നസ്ബ് ചെയ്യപ്പെട്ട, മുശ്തഖായ, നകിറയായ ഇസ്മാണ് ഹാൽ.

8➤ صَلَّى الشَّيْخُ وَهُوَ قَائِمٌ ഇതിലെ ഹാൽ കണ്ടെത്തുക

=> وَهُوَ قَائِمٌ

9➤ تُنَاجِيهِ مُعْرِضًا ഇതിലെ صاحب حال ഏതാണ്

=> اَنْتَ

പാഠം 10
الْعَامِلُ وَالْعَامِدُ سِيَّانِ فِي الْأَجْرِ وَالْوِزْرِ
 

1➤ إِذَا السِّرُّ وَالإِعْلَانُ فِي الْمُؤْمِنِ اسْتَوَى فَقَدْ عَزَّ فِي الدَّارَيْنِ وَاسْتَوْجَبَ الثَّنَا

=> ഒരു വിശ്വാസിയുടെ രഹസ്യവും പരസ്യവും സമമാണെങ്കിൽ ഇരുലോകത്തും അവൻ പ്രതാപിയായി, അവൻ പ്രശംസ അർഹിക്കുന്നു.

2➤ فَإِنْ خَالَفَ الْإِعْلَانُ سِرًّا فَمَالَهُ عَلَى سَعْيِهِ فَضْلٌ سِوَى الْكَدِّ وَالْعَنَا

=> പരസ്യ കാര്യം അവന്റെ രഹസ്യത്തിനു വിരുദ്ധമാണെങ്കിൽ അദ്ധ്വാനവും തളർച്ചയുമല്ലാതെ പരിശ്രമതിനു ഒരു നേട്ടവുമില്ല.

3➤ إِنْ كُنْتَ غَنِيًّا فَأَنْفِقْ فِي وَجُوهِ الْخَيْرِ, وَلَا تَخْشَ الْفَقْرَ, فَإِنَّهُ مَانَقَصَ مَالٌ مِنْ صَدَقَةٍ,

=> നീ ധനികൻ ആണെങ്കിൽ ധനം നല്ല മാർഗത്തിൽ ചെലവഴിക്കണം. ദാരിദ്ര്യത്തെ ഭയപ്പെടരുത്. ദാനം ധനം കുറച്ചിട്ടേയില്ല.

4➤ وَإِنْ كُنْتَ مُعْدِمًا فَلَا تَفْتَحْ بَابَ السُّؤَالِ, فَإِنَّهُ لَا يَفْتَحُ إِلَّا بَابَ الْفَقْرِ

=> നീ ദരിദ്രൻ ആണെങ്കിൽ യാചനയുടെ വാതിൽ തുറക്കരുത്. ദാരിദ്ര്യത്തിന്റെ വാതിൽ മാത്രമേ തുറക്കപ്പെടു.

5➤ وَلْيَكُنْ قَصْدُكَ عِنْدَ الْعُدْمِ الْجُودَ وَالسَخَاءَ إِذَا ظَفِرْتَ بِالْغِنَى, تَكُنْ كَالْغَنِيِّ السَّخِيِّ فِي الْأَجْرِ

=> ഇല്ലായ്മയുടെ സമയത്ത് സമ്പത്ത് ലഭിച്ചാൽ ധർമ്മവും ഔദാര്യവും ചെയ്യും എന്നതായിരിക്കട്ടെ നിന്റെ ഉദ്ധേശം എന്നാൽ നീ പ്രതിഫലത്തിൽ ധർമ്മിഷ്ഠനായ സമ്പന്നനെ പോലെയാകും

6➤ وَإِيَّاكَ وَقَصْدَ التَبْذِيرِ إِذَا ظَفِرْتَ بِالْغِنَى بَعْدَ الْفَقْرِ, فَإِنْ قَصَدتَّ ذَلِكَ تَكُنْ كَمِثْلِ الْغَنِيِّ الْمُبَذِّرِ فِي الْوِزْرِ

=> ദാരിദ്ര്യത്തിന് ശേഷം സമ്പത്തുണ്ടായാൽ ദുർവ്യയം ചെയ്യുമെന്ന ഉദ്ദേശം നീ ഒഴിവാക്കുക. അങ്ങിനെ നീ ഉദ്ദേശിച്ചാൽ കുറ്റത്തിൽ ദുർവ്യയം ചെയ്യുന്ന സമ്പന്നനെ പോലെ നീ ആകും

7➤ سَمِعَ رَسُولَ اللَّهِ ﷺ يَقُولُ : "ثَلَاثٌ أُقْسِمُ عَلَيهِنَّ, وَأُحَدِّثُكُمْ حَدِيثًا فَاحْفَظُوهُ, فَأَمَّا الَّذِي أُقْسِمُ عَلَيْهِنَّ فَإِنَّهُ مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ, وَلَا ظُلِمَ عَبْدٌ مَظْلِمَةً صَبَرَ عَلَيْهَا إِلَّا زَدَاهُ اللَّهُ بِهَا عِزًّا, وَلَا فَتَحَ عَبْدٌ بَابَ مَسْأَلَةٍ إِلَّا فَتَحَ اللَّهُ عَلَيْهِ بَابَ فَقْرٍ.

=> നബി (സ്വ) പറയുന്നതായി കേട്ടു. "മൂന്ന് കാര്യങ്ങൾ ഞാൻ സത്യം ചെയ്ത് പറയുന്നു. ചില കാര്യങ്ങൾ നിങ്ങളോട് ഞാൻ പറയുന്നു അവ നിങ്ങൾ സൂക്ഷിക്കുക. ഞാൻ സത്യം ചെയ്ത് പറയുന്ന കാര്യങ്ങൾ: 1- ധർമ്മം ചെയ്തത് കൊണ്ട് ഒരു അടിമയുടെ സമ്പത്തും കുറഞ്ഞിട്ടില്ല. 2- ഒരു അടിമക്ക് ഒരു ഉപദ്രവം ഏൽക്കുകയും അതിന്റെ മേൽ അവൻ ക്ഷമിക്കുകയും ചെയ്താൽ അത് കാരണം അല്ലാഹു അവന് പ്രതാപത്തെ വർദ്ധിപ്പിക്കുന്നതാണ്. 3 - ഒരു അടിമ യാചനയുടെ കവാടം തുറന്നാൽ അത് കാരണം അല്ലാഹു അവന് ദാരിദ്ര്യത്തിന്റെ കവാടം തുറന്ന് കൊടുക്കുന്നതാണ്.

8➤ إنَّمَا الدُّنْيَا لِأَرْبَعَةِ نَفَرٍ : عَبْدٌ رَزَقَهُ اللَّهُ مَالًا وَعِلْمًا, فَهُوَ يَتَّقِي فِيهِ رَبَّهُ, وَيَصِلُ رَحِمَهُ, وَيَعْمَلُ للَّهِ فِيهِ بِحَقِّهِ, فَهَذَا بِأَفْضَلِ الْمَنَازِلِ

=> ഭൗതിക ലോകം നാല് വിഭാഗത്തിനുള്ളതാണ്. 1- അല്ലാഹു സമ്പത്തും അറിവും നൽകിയ ഒരു അടിമ. ആ സമ്പത്തിൽ അവൻ അല്ലാഹുവിനെ സൂക്ഷിക്കുന്നു. കുടുംബ ബന്ധം ചേർക്കുന്നു. അറിവിൽ അല്ലാഹുവിനോടുള്ള കടമകൾ നിർവഹിക്കുന്നു. ഇതാണ് ഏറ്റവും ശ്രേഷ്ടമായ പദവി

9➤ وَعَبْدٌ رَزَقَهُ اللَّهُ عِلْمًا وَلَمْ يَرَزُقْهُ مَالًا, فَهُوَ صَادِقُ النِّيَّةِ. يَقُولُ: لَوْ أَنَّ لِي مَالًا لَعَمِلْتُ بِعَمَلِ فُلَانٍ فَأَجْرُ هُمَا سَوَاءٌ.

=> 2- അല്ലാഹു അറിവ് നൽകുകയും സമ്പത്ത് നൽകാതിരിക്കുകയും ചെയ്ത ഒരു അടിമ. അവൻ സദുദ്ധേശമുള്ളവനാണ്. അവൻ പറയുന്നു: എനിക്ക് സമ്പത്തുണ്ടായിരുന്നെങ്കിൽ ആ നല്ല വ്യക്‌തി ചെയ്യുന്നത് പോലെ ഞാനും ചെയ്യുമായിരുന്നു. അപ്പോൾ ഇവർ രണ്ട് പേരുടെയും പ്രതിഫലം തുല്യമാണ്.

10➤ وَعَبْدٌ رَزَقَهُ اللَّهُ مَالًا وَلَمْ يَرْزُقُهُ عِلْمًا, فَهُوَ يَتَخَبَّطُ فِي مَالِهِ بِغَيْرِ عِلْمٍ, لَا يَتَّقِي فِيهِ رَبَّهُ, وَلَا يَصِلُ فِيهِ رَحِمَهُ, وَلَايَعْمَلُ فِيهِ بِحَقٍّ, فَهَذَا بِأَخْبَثِ الْمَنَازِلِ

=> 3 - അല്ലാഹു സമ്പത്ത് നൽകുകയും അറിവ് നൽകാതിരിക്കുകയും ചെയ്ത ഒരു അടിമ. അതിൽ അറിവില്ലാതെ തോന്നിയത് പോലെ കൈകാര്യം ചെയ്യുന്നു. അല്ലാഹുവിനെ അവൻ സൂക്ഷിക്കുന്നില്ല. കുടുംബ ബന്ധം ചേർക്കുന്നില്ല. അല്ലാഹുവിനോടുള്ള കടമകൾ നിർവഹിക്കുന്നില്ല. ഇതാണ് ഏറ്റവും നീചമായ പദവി

11➤ وَعَبْدٌ لَمْ يَرْزُقْهُ اللَّهُ مَالًا وَلَا عِلْمًا, فَهُوَ يَقُولُ: "لَوْ أَنَّ لِي مَالًا لَعَمِلْتُ فِيهِ بِعَمَلِ فُلَانٍ, فَهُوَ نِيَّتُهُ وَوِزْرُهُمَا سَوَاءٌ

=> മറ്റൊരു മനുഷ്യൻ, അല്ലാഹു ധനമോ അറിവോ അയാൾക്കു നൽകിയിട്ടില്ല. അദ്ദേഹം പറയുന്നു. എനിക് ധനമുണ്ടായിരുന്നെങ്കിൽ തിന്മ ചെയ്യുന്ന ഇന്ന ആളെപ്പോലെ ഞാൻ പ്രവർത്തിക്കുമായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ കരുതൽ. എന്നാൽ രണ്ടുപേർക്കുമുള്ള കുറ്റം ഒരേപോലെയാണ്.

12➤ ധനികനാണെങ്കിൽ നീ എന്താണ് ചെയ്യേണ്ടത്?

=> ധനം നല്ല മാർഗത്തിൽ ചെലവഴിക്കണം

13➤ ദരിദ്രനാണെങ്കിൽ നീ എന്താണ് ചെയ്യേണ്ടത്?

=> യാചനയുടെ വാതിൽ തുറക്കരുത്.

14➤ ഇല്ലായ്മയുടെ സമയത്ത് അവൻ എന്ത് ഉദ്ദേശിക്കണം?

=> ഇല്ലായ്മയുടെ സമയത്ത് സമ്പത്ത് ലഭിച്ചാൽ ധർമ്മവും ഔദാര്യവും ചെയ്യും എന്നതായിരിക്കട്ടെ നിന്റെ ഉദ്ധേശം

15➤ ഒന്നുമില്ലാത്ത ഫഖീർ ധൂർത്തടിക്കുന്ന ധനികനെപ്പോലെ കുറ്റക്കാരനാകും. എപ്പോൾ?

=> ദാരിദ്ര്യത്തിന് ശേഷം സമ്പത്തുണ്ടായാൽ ദുർവ്യയം ചെയ്യുമെന്ന ഉദ്ദേശം നീ ഒഴിവാക്കുക

16➤ ഒന്നുമില്ലാത്ത ഫഖീർ പ്രതിഫലത്തിൽ ധർമ്മിഷ്ടനായ ധനികനെപ്പോലെയാകും. എപ്പോൾ?

=> ഇല്ലായ്മയുടെ സമയത്ത് സമ്പത്ത് ലഭിച്ചാൽ ധർമ്മവും ഔദാര്യവും ചെയ്യും എന്നതായിരിക്കട്ടെ നിന്റെ ഉദ്ധേശം എന്നാൽ നീ പ്രതിഫലത്തിൽ ധർമ്മിഷ്ഠനായ സമ്പന്നനെ പോലെയാകും

17➤ നബിതങ്ങൾ സത്യം ചെയ്ത മൂന്ന് കാര്യങ്ങൾ ഏതെല്ലാം?

=> 1- ധർമ്മം ചെയ്തത് കൊണ്ട് ഒരു അടിമയുടെ സമ്പത്തും കുറഞ്ഞിട്ടില്ല. 2- ഒരു അടിമക്ക് ഒരു ഉപദ്രവം ഏൽക്കുകയും അതിന്റെ മേൽ അവൻ ക്ഷമിക്കുകയും ചെയ്താൽ അത് കാരണം അല്ലാഹു അവന് പ്രതാപത്തെ വർദ്ധിപ്പിക്കുന്നതാണ്. 3 - ഒരു അടിമ യാചനയുടെ കവാടം തുറന്നാൽ അത് കാരണം അല്ലാഹു അവന് ദാരിദ്ര്യത്തിന്റെ കവാടം തുറന്ന് കൊടുക്കുന്നതാണ്

18➤ وَالنَّعْتُ هُوَ تَابِعٌ مُبَيَّنٌ صِفَةً مِنْ صِفَاتِ مَنْعُوتِهِ وَالنَّعْتُ يُطَابِقُ مَنْعُوتَهُ فِي إِعْرَابِهِ وَفِي تَعْرِيفِهِ وَتَنْكِيرِهِ

=> വിശേഷണം പറയപ്പെടുന്ന വ്യക്തിയുടെ ഏതെങ്കിലും വിശേഷണം വ്യക്തമാക്കുന്ന താബിഇനാണ് സ്വിഫത് അല്ലെങ്കിൽ നഅ്ത് എന്നു പറയുന്നത്. നഅ്ത് മൻഊതിനോട് നക്കിറ, മഅ് രിഫ, ഇഅ്റാബ് എന്നീ കാര്യങ്ങളിൽ യോജിക്കും.

പാഠം 11
سُورَةُ قُرَيْش
 

1➤ ഈ സൂറത്ത് ഒരു ഓർമ്മപ്പെടുത്തലാണ്. ആരെ? എന്ത്?

=> هَذِهِ السُّورَةُ تَذْكِيرٌ لِقُرَيْشٍ نِعْمَةً عَظِيمَةً أَنْعَمَ اللَّهُ بِهَا عَلَيْهِمْ, لِيَشْكُرُوا لِلَّهِ تَعَالَى, بِالتَّوْحِيدِ وَالتَّقْوَي ഈ സൂറത്ത് ഖുറൈശികൾക്ക് അല്ലാഹു നൽകിയ വലിയ അനുഗ്രഹത്തെ ഓർമ്മിപ്പിക്കലാണ്. തഖ്‌വ കൊണ്ടും ഏക ദൈവ വിശ്വാസം കൊണ്ടും ആ അനുഗ്രഹത്തിന്റെ മേൽ അല്ലാഹുവിന് അവർ നന്ദി ചെയ്യാൻ വേണ്ടി

2➤ ഖുറൈശികൾക്ക് രണ്ട് യാത്രകളുണ്ടായിരുന്നു. ഏവ?

=> أَنَّ قُرَيْشًا كَانَتْ مَعِيشَتُهُمُ التِّجَارَةَ, فَكَانَتْ لَهُمْ رِحْلَتَانِ: رِحْلَةٌ فِي الشِّتَاءِ إِلَى الْيَمَنِ, وَرِحْلَةٌ فِي الصَّيْفِ إِلَى الشَّامِ ശൈത്യകാലത്ത് യമനിലേക്കുള്ള യാത്രയും ഉഷ്ണകാലത്ത് ശാമിലേക്കുള്ള യാത്രയും

3➤ ഖുറൈശികൾ അവരുടെ യാത്രകളിൽ സുരക്ഷിതരും നിർഭയരുമായിരുന്നു. എന്തുകൊണ്ട് ?

=> കാരണം അവർ അല്ലാഹുവിന്റെ ഹറമിന്റെ ആളുകളും അവന്റെ വിശുദ്ധ ഭവനത്തിന്റെ ഭരണകർത്താക്കളുമായിരുന്നു

4➤ لِإِيلَافِنَا قَرَيْشًا, وَلِجَعْلِنَا إِيَّاهُمْ يَأْلَفُونَ ارْتِحَالَهُمْ فِي الشِّتَاءِ إِلَى الْيَمَنِ لِأَنَّهَا حَارَّةٌ وَارْتَحَالَهُمْ فِي الصَّيْفِ إِلَى الشَّامِ, لِأَنَّهَا بَارِدَةٌ, فَلْيَعْبُدُوا – مُوَحِّدِينَ – مَالِكِ هَذَا الْبَيْتِ, الَّذِي أَعْطَاهُمُ الطَّعَامَ بَدَلَ جُوعٍ شَدِيدٍ, وَأَعْطَاهُمُ الْأَمْنَ بَدَلَ الْخَوْفِ الشَّدِيدِ

=> ശൈത്യകാലത്തെ യമനിലേക്കുള്ള യാത്രയുമായും ഉഷ്ണകാലത്തെ ശാമിലേക്കുള്ള യാത്രയുമായും ഖുറൈശികളെ നാം ഇണക്കമുള്ളവരാക്കിയതിന് വേണ്ടി ശക്തമായ വിശപ്പിന് പകരം ഭക്ഷണവും ശക്തമായ ഭയത്തിന് പകരം നിർഭയത്വവും നൽകിയവനായ ഈ ഭവനത്തിന്റെ ഉടമസ്ഥനെ ഏക ദൈവ വിശ്വാസികളായ നിലയിൽ അവർ ആരാധിച്ചു കൊള്ളട്ടെ.

5➤ ﴿لِإِيلَافِ قُرَيْشٍ(1)﴾: لِإِيَلافِنَا قُرَيْشًا أَيْ لِجَعْلِنَا إِيَّاهُمْ يَأْلِفُونَ.

=> ഖുറൈശികളെ കൂട്ടിയിണക്കിയതിന് വേണ്ടി അഥവാ അവരെ ഇണക്കമുള്ളവരാക്കിയതിന് വേണ്ടി

6➤ ﴿إِيلَافِهِمْ﴾ : لِجَعْلِنَا إِيَّاهُمْ يَأْلَفُونَ (تَأْكِيدٌ لِلْأَوَّلِ أَوْ بَدَلٌ مِنْهُ, بِلَايَاءٍ خَطًّا وَبِالْيَاءِ نُطْقًا)

=> അവരെ ഇണക്കമുള്ളവരാക്കിയതിന് വേണ്ടി (ഇത് ഒന്നാമത്തേതിന് تَأْكِيد ആണ് .അല്ലെങ്കിൽ ഒന്നാമത്തതിൽ നിന്ന് بَدَل ആണ്. എഴുത്തിൽْيَاء ഇല്ല ഉച്ചാരത്തിൽْيَاء ഉണ്ട് )

7➤ ﴿رِحْلَةَ الشِّتَآءِ وَالصَّيْفِ(2)﴾ : ارْتِحَالَهُمْ فِي الشِّتَاء وارْتِحَالَهُمْ فِي الصَّيْفِ: فِي الشِّتَاءِ إِلَى الْيَمَنِ لِأَنَهَا حَارَّةٌ، وَفِي الصَّيْفِ إِلَى الشَّامِ لِأَنَّهَا بَارِدَةٌ.

=> ശൈത്യകാലത്തെയും ഉഷ്ണ കാലത്തെയും അവരുടെ യാത്രയുമായി . ശൈത്യകാലത്ത് യമനിലേക്കും കാരണം അത് ഉഷ്ണ പ്രദേശമാണ്. ഉഷ്ണ കാലത്ത് ശാമിലേക്കും കാരണം അത് ശൈത്യ പ്രദേശമാണ്

8➤ ﴿فَلْيَعْبُدُواْ رَبَّ هَذَا الْبَيْتِ(3)﴾ : فَلْيَعْبُدُوا- مُوَحِّدِينَ – مَالِكَ هَذَا الْبَيْتِ

=> ഏക ദൈവ വിശ്വാസികളായി ഈ ഭവനത്തിന്റെ ഉടമസ്ഥനെ അവർ ആരാധിക്കട്ടെ

9➤ ﴿الَّذِي أَطْعَمَهُمْ مِّنْ جُوعٍ﴾ :الَّذِي أَعْطَاهُمُ الطَّعَامَ بَدَلَ الْجُوعِ الشَّدِيدِ

=> ശക്തമായ വിശപ്പിന് പകരം അവർക്ക് ഭക്ഷണം നൽകിയവനായ

10➤ ﴿وَءَامَنَهُمْ مِنْ خَوْف(4)﴾ : وَأَعْطَاهُمُ الْأَمْنَ بَدَلَ الْخَوْفِ الشَّدِيدِ.

=> ശക്തമായ ഭയത്തിന് പകരം അവർക്ക് നിർഭയത്വം നൽകിയവനുമായ

11➤ عَطْفُ النَّسْقِ ---هُوَ تَابِعٌ يُشَارِكُ مَتْبُوعَهُ بِوَاسِطَةِ حَرْفِ الْعَطْفِ. وَحُرُوفُ الْعَطْفِ تِسْعَةٌ

=> عَطْفُ النَّسْقْ എന്നാൽ عَطْف ന്റെ ഹർഫ് മുഖേന മത്ബൂഉനോട് പങ്കാളിയാകുന്ന ഒരു تَابِعْ ആണ്. عَطْف ന്റെ ഹർഫുകൾ ഒമ്പതാണ്.

12➤ عَطْف ന്റെ ഹർഫുകൾ

=> الواو, الفاء, ثمَّ, حَتَّى, لَكِنْ, لَا, بَلْ, أَوْ, اَمْ

3 Comments

  1. Ethantha muzhuvanum arabic malayalam mathiyeni

    ReplyDelete
  2. Arabi Malayalam koodi ayiunnengil nannayirunnu

    ReplyDelete
  3. അറബിമലയാളത്തിൽ കിട്ടുമോ

    ReplyDelete

Post a Comment