CLASS 11 TAFSEER 11 | SKSVB | Madrasa Notes

تعاقب الليل والنّهار ، وجريان الشمس والقصر آيات علی قدره ربّ العالمين
രാപകലുകൾ ഇടവിട്ട് വരലും സൂര്യ ചന്ദ്രന്മാരുടെ സഞ്ചാരവും ലോക രക്ഷിതാവിന്റെ കഴിവിന്റെ മേലുള്ള ദൃഷ്ടാന്തമാണ്

يجيء النّهار فيقضيء العالم
പകൽ വരികയും ലോകം പ്രകാശിതമാവുകയും ചെയ്യുന്നു.

فيشرع........................وأسغالهم
അപ്പോൾ ജനങ്ങൾ അവരുടെ ജോലികളിലും തൊഴിലുകളിലും വ്യാപൃതരാവുന്നു.

ثمّ يذهب......................إلی مضاجعهم
പിന്നെ പകൽ അപ്രത്യക്ഷമായി രാത്രി വരുന്നു അപ്പോൾ ലോകം ഇരുൾ മൂടിയതാവുകയും ജനങ്ങൾ അവരുടെ കിടപ്പാടങ്ങളിലേക്ക് പ്രാപിക്കുകയും ചെയ്യുന്നു.

ويرتاحون.........................الأصوات
പകലിന്റെ ക്ഷീണത്തിൽ നിന്നും ശബ്ദങ്ങളെല്ലാം അടങ്ങിയ ഘട്ടത്തിലുള്ള ഉറക്കിലൂടെ ജനങ്ങൾ വിശ്രമം കണ്ടെത്തുകയും ചെയ്യുന്നു.

وتعاقب......................وغروبها
രാപ്പകലുകളുടെ ഇടവിട്ടുകൊണ്ടുള്ള ഈ വരവ് സൂര്യന്റെ ഉദയാസ്തമയങ്ങൾക്കനുസരിച്ച് ഉണ്ടാവുന്നതാണ്.

والقمر..............................علی الأرض
ചന്ദ്രൻ അതിന്റെ പ്രകാശത്തെ സൂര്യനിൽ നിന്നും ആഗിരണം ചെയ്യുകയും അത് ഭൂമിയിൽ പതിപ്പിക്കുകയും ചെയ്യുന്നു.

فينير عالم الأرض في ظلام اللّيالي
അപ്പോൾ ഭൂമിലോകം രാത്രിയുടെ ഇരുളിലും പ്രകാശിക്കുന്നു.

فيعرف النّاس بذلك عدّة الشّهور
അതിലൂടെ ജനങ്ങൾ മാസങ്ങളുടെ എണ്ണത്തെ മനസ്സിലാക്കുന്നു.

كما يعرف.......................وأوقاتهما
സൂര്യന്റെ സഞ്ചാരത്തിലൂടെ രാപ്പകലുകളെയും അവയുടെ സമയത്തെയും മനസ്സിലാക്കുന്നത് പോലെ.

وجريان...............................الحكيم
ഈ ഘടനയിലുള്ള സൂര്യ ചന്ദ്രന്മാരുടെ സഞ്ചാരം പ്രതാപശാലിയും തന്ത്രജ്ഞനുമായ അല്ലാഹുവിന്റെ കഴിവിന്റെ മേലുള്ള ദൃഷ്ഠാന്തമാണ്.

*۞وداية.............................مظلمون۞*
രാത്രി അവർക്കൊരു ദൃഷ്ടാന്തമാണ്. അതിൽനിന്നു പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ അവർ ഇരുളിലകപ്പെടുന്നു.

*۞والشّمس.....................العليم۞*
സൂര്യൻ അതിന്റെ സ്ഥിരമായുള്ള ഒരു നിശ്ചിത അവധിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷ്മമായ കണക്കാക്കലാണത്.

*۞والقمر..........................القديم۞*
ചന്ദ്രനും നാം ചില ഘട്ടങ്ങൾ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നു പോയി അത് ഉണങ്ങി വളഞ്ഞ ഈത്തപ്പന ക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു.

*۞لاالشّمس................يسبحون۞*
ചന്ദ്രനെ എത്തിപ്പിടിക്കാൻ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാൻ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപദത്തിൽ നീന്തി തുടിക്കുകയാണ്

*التفسير*
وعلامة واضحة ............... في الظلام
നമ്മുടെ കഴിവിന്റെ സമ്പൂർണ്ണതക്ക് അവർക്കുള്ള വ്യക്തമായ ദൃഷ്ടാന്തമാണ് രാത്രി. അതിൽ നിന്ന് നാം പകലിനെ ഊരിയെടുക്കുന്നു. അപ്പോൾ അവർ ഇരുട്ടിലേക്ക് പ്രവേശിക്കുന്നു.

والشمس .................. هذا العالم
സൂര്യൻ നമ്മുടെ കഴിവിലൂടെ ഈ വിശാലമായ പ്രബഞ്ചത്തിൽ അതിന്റെ കറക്കം അവസാനിക്കുന്ന നിശ്ചിത സമയം വരെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. അത് ഈ ലോകം അവസാനിക്കുന്ന അന്ത്യദിനമാണ്.

وذالك الجريان .......... ... معلوم
ഈ കൃത്യമായ അൽഭുതകരമായ സഞ്ചാരം തന്റെ കഴിവ് കൊണ്ട് എല്ലാ നിശ്ചയങ്ങളെയും അതിജയിക്കുന്ന എല്ലാ അറിയേണ്ടതിനെയും വ്യക്തമായി അറിയുന്ന അല്ലാഹുവിന്റെ നിശ്ചയമാണ്

والقمر..............................واحد منها
ചന്ദ്രന് അതിന്റെ സഞ്ചാരത്തിനായി സഞ്ചാര പഥങ്ങളെ നാം നിശ്ചയിച്ചു ഓരോ രാത്രിയിലും അവയിൽ ഓരോന്നിലും ചന്ദ്രൻ ഇറങ്ങുന്നു.

ويستتر.............................القديم
എല്ലാ ചുരുങ്ങിയ മാസവും അവസാനം ഒരു രാത്രിയും - പരിപൂർണ മാസമാണെങ്കിൽ രണ്ട് രാത്രിയും ചന്ദ്രൻ മറയുന്നു. അങ്ങനെ അവസാന സഞ്ചാര പഥത്തിലെത്തുമ്പോൾ കണ്ണിന്റെ ദൃഷ്ഠിയിൽ ഈത്തപ്പനക്കുലയുടെ തണ്ട് പോലെ മഞ്ഞ നിറത്തിലുള്ള വില്ലാകൃതിയിലുള്ള വളരെ നേർത്ത രൂപത്തിലാക്കിയിത്തീരുന്നു.

لاالشمس.............................سيره
അതിവേഗ സഞ്ചാരത്തിന്റെ കാര്യത്തിൽ സൂര്യന് ചന്ദ്രനെ എത്തിക്കുക എന്നത് പ്രായോഗികമോ സാധ്യമോ അല്ല.

فإنّ ذلك.............................الحيوان
അത് സസ്യലതാദികളുടെ വളർച്ചയേയും ജീവികളുടെ ജീവതത്തെയും ദോഷകരമായി ബാധിക്കും.

فالقمر يقطع فلكه في شهر
ചന്ദ്രൻ അതിൻറെ സഞ്ചാര പഥത്തെ ഒരു മാസം കൊണ്ട് മുറിച്ചു കടക്കും.

والشّمس لا تقطع فلكها إلّا في سنة
എന്നാൽ സൂര്യൻ അതിന്റെ സഞ്ചാര പഥത്തെ ഒരു വർഷം കൊണ്ടല്ലാതെ മുറിച്ച് കടക്കുകയില്ല.

ولااللّيل.............................اللّيل
പകൽ രാത്രിയെ മുൻകടക്കാത്തതു പോലെ രാത്രി പകലിനെയും മുൻകടക്കുകയില്ല.

فلايجيء.............................وقته
രാത്രിയോ പകലോ അതിന്റേതായ സമയത്തിന് മുമ്പ് വരുന്നതല്ല.

وكلّ من الشّمس.........................في الماء
മത്സ്യം വെള്ളത്തിൽ നീന്തും പോലെ സൂര്യനും ചന്ദ്രനും മറ്റ് നക്ഷത്രങ്ങളുമെല്ലാം അതിന്റേതായ പ്രത്യേക സഞ്ചാര പഥത്തിലൂടെ സ്വതന്ത്രമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

*مفاد الآيات*
الكواكب.............................الباهرة
നക്ഷത്രങ്ങളും ഗോളങ്ങളും പ്രാപഞ്ചിക പ്രതിഭാസങ്ങളും അല്ലാഹുവിന്റെ ഉൺമയുടെയും അവന്റെ ഏകത്വത്തിന്റെയും അവന്റെ ഉന്നതമായ കഴിവിന്റെയും അപാരമായ തത്വജ്ഞാനത്തിന്റെയും മേൽ അറിയിക്കുന്ന തെളിവുകളാണ്.

فالعاقل.............................فاتّقی اللّه تعالی
അതിനാൽ അവകളെ പറ്റി ചിന്തിക്കുകയും പാഠമുൾക്കൊള്ളുകയും അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുന്നവനാണ് വിജയിയും ബുദ്ധിമാനും.

والغبيّ.............................فغوی
അവകളെ പറ്റി ചിന്തിക്കാതെ അവകളെ തൊട്ട് തിരിഞ്ഞ് കളയുകയും ശരീരേശ്ചകളെ പിന്തുടർന്ന് വഴി തെറ്റിപ്പോവുകയും ചെയ്തവൻ വിണ്ഡിയും പരാജിതനുമാണ്.

1 Comments

Post a Comment