CLASS 11 TAFSEER 3 | SKSVB | Madrasa Notes

مَوْقِفُ الْقَوْمِ مِنَ الدِّينِ القَوِيم
ശരിയായ മതത്തോട് അവിശ്വാസികളുടെ നിലപാട്

لَقَدْ حق القول................يُؤْمِنُون
അവരിൽ നിന്ന് അധികമാളുകളുടെയും മേൽ ശിക്ഷാ വചനം യാഥാർത്ഥമായിരിക്കുന്നു .അതിനാൽ അവർ വിശ്വസിക്കുകയില്ല

اِنَّا جعلنا .................مُقْمَحُون
താടിയെല്ലുകൾ വരെ നീളുന്ന വളയങ്ങൾ അവരുടെ കഴുത്തുകളിൽ നാം ബന്ധിപ്പിച്ചിരിക്കുന്നു. അതിനാ ൽ തന്നെ അവർ തല ഉയർത്തിയാണ് നടക്കുന്നത് .

وَجَعَلْنَا.............يُبْصِرُون
അവരുടെ മുന്നിലും പിന്നിലും നാം മതിലുകൾ തീർത്തിരിക്കുന്നു.. അതിനാൽ തന്നെ അവർ കാണുകയില്ല .

اَلتَّفْسِير
വിശദീകരണം

وَاللّهِ........ . . . . . . . . .الْعَذَابَ
അല്ലാഹുവിനെ തന്നെ സത്യo ! നമ്മുടെ അസ് ലിയ്യായ അറിവിലുണ്ട് : അവരിൽ അധികപേരും ഈ മാനിനെ തിരഞ്ഞെടുക്കുകയില്ല. അവരുടെ പ്രവാചകനെ അവർ സത്യമായി അംഗീകരിക്കുകയും ഇല്ല . അപ്പോൾ അവരുടെ സംഭവങ്ങൾ നാം അവരെ കുറിച്ച് അറിഞ്ഞതിനോട് യോജിച്ചു അതിനാൽ വിശ്വസിക്കുകയില്ല. അത് കൊണ്ട് അവർ ശിക്ഷക്ക് അർഹരായി .

اِنَّا مَنَعْنَا....... .... .....اِلَی شَيْءٍ
പരാജിതരാണെന് നാം അറിഞ്ഞ ആളുകളെ നന്മയെ തൊട്ട് അഹങ്കരിച്ച കാരണം ഈ മാനിൽ നിന്നും അനുസരണയിൽ നിന്നും നാം തടഞ്ഞു. അത് കൊണ്ട് തന്നെ അവർ യാഥാർത്ഥ്യത്തിലേക്ക് തിരിഞ്ഞ് നോക്കുകയില്ല . അപ്പോൾ അവരുടെ കഴുത്തുകളിൽ താടി യെല്ലുകളിലേക്ക് കൈകൾ ചേർത്ത് വെച്ച നിലയിൽ വളയങ്ങൾ കുടുക്കി യത്പോലെയുണ്ട്. തലകൾ ഉയർത്തിപ്പിടിച്ച നിലയിലും കണ്ണുകൾ ചിമ്മിയ നിലയിലും . അത് കൊണ്ട് തന്നെ ഒന്നിലേക്കും തലതാഴ്ത്താനോ തിരിഞ്ഞ് നോക്കാനോ അവർക്ക് സാധിക്കില്ല .

وَسَدَدْنَا..................نَافِعٍ
അവരുടെ വിരോധവും അഹങ്കാരവും കാരണം അവരെ തൊട്ട് വിശ്വാസത്തിന്റെയും അനുസരണയുടെയും വഴികളെ നാം തടഞ്ഞ് വെച്ചു. അപ്പോൾ അവർ രണ്ട് ശക്തമായ മറ കൊണ്ട് വലയം ചെയ്യപ്പെട്ടത് പോലെയുണ്ട്. ഒരു മറ മുൻ ഭാഗത്തും മാറ്റാന്ന് പിൻ ഭാഗ ത്തും. അങ്ങിനെ അവരെ നാം മൂടി അത് കൊണ്ട് തന്നെ അവർക്ക് മുൻഭാഗത്തുള്ളതും പിൻ ഭാഗത്തുള്ളതും കാണാൻ സാധിക്കില്ല അവരുടെലക്ഷ്യത്തിലേക്ക് എത്തിച്ചേരാനും സാധിക്കില്ല അപ്പോൾ അവർ ഉപകാരപ്രദമായ എല്ലാ നന്മയെ തൊട്ട് ബന്ധിക്കപ്പെട്ടവരാണ് .

مَفَادُ الاَيَاتِ
ആയത്തുകളുടെ ഉള്ളടക്കം

لَقَدْ عَلِمَ الله تعالى................. .عَلَی اِنْكَارِهِمْ
ആ സമൂഹത്തിലെ അധികപേരും സത്യത്തെ നിഷേധിക്കുന്നവരും എതിർക്കുന്നവരും ചിന്തയെ തൊട്ട് തിരിഞ്ഞ് കളഞ്ഞ വരുമാണെന്ന് അല്ലാഹുവിന് അറിയാം അപ്പോൾ അവർ കൈകൾ കഴുത്തിലേക്കിട്ട് ചങ്ങലക്കിടപ്പെട്ടവരും തല ഉയർത്തി നിൽക്കുന്നവരും പോലെയുണ്ട്. ഒന്നും കാണാത്ത വിധം അവരുടെ മുന്നിലും പിന്നിലും മറയുള്ളത് പോലെയാണ് അപ്പോൾ അവരുടെ നിഷേധത്തിൽ ദുഖിതനാകാതിരിക്കാൻ തങ്ങളെ ആശ്വസിപ്പിച്ച് കൊണ്ട് അവർ ' വിശ്വസിക്കുകയില്ലെന്ന് നബിക്ക് അല്ലാഹു അറിയിച്ച് കൊടുത്തു.

Post a Comment