تلاوة القرآن
أفضل الذّكر............................وثواب كريم
ഏറ്റവും ശ്രേഷ്ടമായ ദിക്റ് ഖുർആൻ ആകുന്നു. ഖുർആൻ പാരായണം ഏറ്റവും ശ്രേഷ്ഠമായ ഇബാദത്തിൽ പെട്ടതാകുന്നു മഹത്തായ പുണ്യകർമ്മങ്ങളിൽ പെട്ടതാണ്. അതിനു വലിയ കൂലിയും മഹത്തായ പ്രതിഫലവും ഉണ്ട്.
قال اللّه تعالی :- *۞إنّ ٱلّذين.........لّن تبور۞*
അല്ലാഹു പറഞ്ഞു :- അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നിസ്കാരം നിലനിർത്തുകയും നാം നൽകിയ സമ്പത്തിൽ നിന്നും രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവർ ഒരിക്കലും നഷ്ടം സംഭവിക്കാത്ത കച്ചവടത്തെയാണ് പ്രതീക്ഷിക്കുന്നത്.
*۞ليوفّيهم..................................شكور۞*
അല്ലാഹു അവർക്ക് പരിപൂർണ്ണമായ കൂലി നൽകുകയും അവന്റെ ഔദാര്യത്തെ അധികരിപ്പിച്ചു കൊടുക്കുകയും ചെയ്യും. തീർച്ചയായും അല്ലാഹു പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു.
قال رسول اللّه ﷺ :- اقرؤوا..........لأصحابه
നബി ﷺ തങ്ങൾ പറഞ്ഞു :- നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക തീർച്ചയായും ഖുർആൻ അതിന്റെ ആളുകൾക്ക് ശുപാർശകരായി അന്ത്യനാളിൽ വരുന്നതാണ്.
من قرأ حرفا...........................وميم حرف
അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നും ഒരു അക്ഷരം ഒരാൾ ഓതിയാൽ അതിന് ഉത്തമമായ ഒരു ഹസനത്ത് ലഭിക്കും . ഒരു ഹസനത്ത് പത്തിരട്ടി ആകുന്നു. *الٓمٓ* എന്നത് ഒരു ഹർഫ് ആണെന്ന് ഞാൻ പറയുന്നില്ല. അലിഫ് ഒരു ഹർഫാണ്. ലാം ഒരു ഹർഫാണ്. മീം ഒരു ഹർഫാണ്.
وتلاوة القرآن..........................العيوب
ന്യൂനതയാകുന്ന അഴുക്കിൽനിന്നും ദോഷങ്ങളാകുന്ന തുരുമ്പിൽ നിന്നും ഹൃദയത്തെ ശുദ്ധിയാക്കി എടുക്കുന്നത് ഖുർആൻ പാരായണമാകുന്നു.
قال ﷺ :- إنّ هذه.....................وتلاوة القرآن
നബി ﷺ തങ്ങൾ പറഞ്ഞു :- വെള്ളം തട്ടുമ്പോൾ ഇരുമ്പ് തുരുമ്പ് പിടിക്കും പോലെ ഹൃദയങ്ങളും തുരുമ്പ് പിടിക്കും നബി ﷺ യോട് ചോദിക്കപ്പെട്ടു. അതിനെ ശുദ്ധീകരിക്കാനുള്ള മാർഗ്ഗമെന്താണ്.നബി ﷺ തങ്ങൾ പറഞ്ഞു :- അധികമായി മരണത്തെ ഓർക്കുകയും, ഖുർആൻ പാരായണം ചെയ്യുകയും ചെയ്യുക.
وصاحب القرآن...........................والعمل
ഖുർആൻ മനഃപാഠമാക്കുകയും പതിവായി പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നയാൾ സ്വാർഗത്തിൽ ഉന്നതമായ പദവികൾ കയറി കൊണ്ടിരിക്കും.
قال رسول اللّه ﷺ :- يقال لصاحب...............تقرؤها
നബി ﷺ തങ്ങൾ പറഞ്ഞു :- ഖുർആനിന്റെ ആളോട് പറയപ്പെടും "നീ ഓതുക സ്വർഗീയ പദവികളിലേക്ക് കയറുക". ദുൻയാവിൽ സ്വരമാധുര്യതോടെയും നിയമങ്ങൾ പാലിച്ചും ഓതിയത് പോലെ നീ ഓതുക. തീർച്ചയായും നിന്റെ സ്ഥാനം നീ പാരായണം ചെയ്ത് നിർത്തുന്ന അവസാനത്തെ സൂക്തത്തിന്റെ അടുക്കലാകുന്നു.
إنّ أفضل.............................في الصّلاة
നിസ്കാരത്തിലെ പാരായണത്തിനാകുന്നു ഏറ്റവും ശ്രേഷ്ഠം.
وإنّ تطويل.............................وغيره
നിസ്കാരത്തിൽ പാരായണം ദീർഘിപ്പിച്ചു കൊണ്ട് നിർത്തം നീട്ടൽ സുജൂദിനെയും മറ്റു പ്രവർത്തനങ്ങളെയും നീട്ടുന്നതിനേകാൾ ഉത്തമമാണ്.
وأمّاالقراءة.............................الّليل
നിസ്കാരം അല്ലാത്തപ്പോയുള്ള ഏറ്റവും ശ്രേഷ്ഠമായ പാരായണം രാത്രിയിലെ പാരായണമാകുന്നു.
والنّصف...................................من الأوّل
ഖുർആൻ പാരായണം ചെയ്യുന്നതിന് രാത്രിയിലെ അവസാനത്തെ പകുതി ആദ്യപകുതി യെക്കാൾ ഉത്തമമാകുന്നു.
والقراءة.............................محبوبة
ഇശാ മഗ്റിബിനിടയിൽ ഖുർആൻ പാരായണം ചെയ്യൽ നല്ലകാര്യമാണ് .
وأمّاقراءة.............................صلاة الصّبح
പകലിൽ ഏറ്റവും ശ്രേഷ്ഠമായത് സുബഹിക്ക് ശേഷമുള്ള പാരായണമാകുന്നു.
وينبغي أن..............................وحضرا
രാത്രിയിലും പകലിലും യാത്രയിലും യാത്ര അല്ലാത്തപ്പോഴും പതിവായി ഖുർആൻ പാരായണം ചെയ്യൽ അത്യാവശ്യമാണ്.
ولاكراهة...........................من الأوقات
ഖുർആൻ പാരായണം ചെയ്യൽ കറാഹത്തായ ഒരു സമയവുമില്ല.
ويختار من.........................ويوم عرفة
ദിവസങ്ങളിൽ നിന്ന് വെള്ളി, തിങ്കൾ,വ്യാഴം, അറഫാ ദിനം എന്നീ ദിവസങ്ങളെ ഖുർആൻ പാരായണത്തിന് തിരഞ്ഞെടുക്കണം
ومن الأعشار........................شهر رمضان
10 ദിവസം ഖുർആൻ പാരായണം ചെയ്യാൻ തീരുമാനിച്ചാൽ ദുൽഹജ്ജയിലെ ആദ്യ പത്ത് ദിവസം, റമദാനിലെ അവസാന പത്ത് ദിവസവും തിരഞ്ഞെടുക്കട്ടെ.
ومن الشّهور شهر رمضان
മാസങ്ങളിൽ നിന്ന് ഖുർആൻ പാരായണം ചെയ്യാൻ അവൻ തീരുമാനിച്ചാൽ റമളാൻ മാസം തിരഞ്ഞെടുക്കേണ്ടതാണ്.
قال أبو اللّيث...........................علی الزّيادة
അബുല്ലൈസ് (റ) പറഞ്ഞു :- ഒരു ഖാരിഇന് വർഷത്തിൽ രണ്ട് തവണ ഖുർആൻ ഖത്മ് തീർക്കൽ അനിവാര്യമാണ്. അതിനേക്കാൾ കൂടുതൽ സാധിച്ചിട്ടില്ലെങ്കിൽ.
قال أبوحنيفة..............................أدّی حقّه
അബൂ ഹനീഫ പറഞ്ഞു :- ആരെങ്കിലും എല്ലാ വർഷവും രണ്ടു പ്രാവശ്യമെങ്കിലും ഖുർആൻ ഖത്മ് തീർത്താൽ അവർ ഖുർആനിനോടുള്ള ബാധ്യത നിർവഹിച്ചവരായി.
وقال احمد...............................بلاعذر
ഇമാം അഹ്മദ് (റ) പറഞ്ഞു :- കാരണം കൂടാതെ 40 ദിവസത്തിലധികം ഒരു ഖത്മിനെ പിന്തിക്കൽ കറാഹത്താകുന്നു.
قال الإمام النّوويّ.......................شهرين ختمة
ഇമാം നവവി (റ) പറഞ്ഞു :- മുൻഗാമികളിൽ നിന്നുള്ള ഒരു വിഭാഗം ഓരോ ഈരണ്ട് മാസത്തിലും ഓരോ ഖത്മ് തീർക്കുമായിരുന്നു.
وآخرون في شهر................سبع ليال ختمة
മറ്റുചിലർ ഓരോ മാസവും ഓരോ ഖത്മ്, ചിലർ 10 രാത്രി കൂടുമ്പോൾ ഓരോ ഖത്മ്, ചിലർ ഏട്ട് രാത്രിയിൽ ഓരോ ഖത്മ്, ചിലർ 7 രാത്രിയിൽ ഓരോ ഖത്മ്,
وهٰذا فعل الأكثرين
അധിക ആളുകളും ഇങ്ങനെയായിരുന്നു.
وكان كثيرون.......................وليلة ختمة
ധാരാളമാളുകൾ ഓരോ രാപ്പകലിൽ ഓരോ ഖത്മ് തീർക്കുമായിരുന്നു.
وجماعة ختمتين....................ثماني ختمات
ഒരു രാപ്പകലിൽ ചിലർ രണ്ട് ഖത്മ്,ചിലർ മൂന്ന് ഖത്മ്,ചിലർ ഏട്ട് ഖത്മ് ഓതാറുണ്ടായിരുന്നു.
أربعا في اللّيل ، وأربعا في النّهار
പകലിൽ നാല് രാത്രിയിൽ നാല്.
ويسنّ ان يقرأ.........................العزيز الحكيم
എല്ലാ ഫർള് നമസ്കാരങ്ങൾക്ക് ശേഷവും فاتحة،إخلاص،معِّوّذتين،آية الكرسيّ،شهداللّه انّه........الحكيم എന്നിവ ഓതൽ സുന്നത്താണ്.
*۞شهد اللّه..........................الحكيم۞*
അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല എന്ന് അള്ളാഹുവും മലക്കുകളും അറിവുള്ളവരും സാക്ഷ്യം വഹിച്ചിരിക്കുന്നു.അള്ളഹു നീതി നിർവഹിക്കുന്നവനാണ്. പ്രതാപിയും യുക്തിമാനുമായ അവനല്ലാതെ മറ്റൊരു ഇലാഹില്ല.
ويسنّ أن يقرأ.........................إلی فراشه
ഉറങ്ങാൻ കിടക്കുന്ന സന്ദർഭത്തിൽ ഈ പറഞ്ഞതും അതിനുപുറമേ ءامن الرّسول ، كافرون എന്നിവയും ഓതൽ സുന്നത്താണ്.
ويسنّ أن يواظب.....................والتكاثر
എല്ലാദിവസവും سورة السّجد ، سورة يسٓ ، سورة الواقعة ، سورة الملك ، سورة الزّلزلة ، سورة التّكاثر എന്നിവ നിത്യമാക്കൽ സുന്നത്താണ്.
ويسنّ..................................وليلتها
വെള്ളിയാഴ്ച രാവിലും പകലിലും അൽ കഹ്ഫ് സൂറത്ത് ഓതൽ സുന്നത്താണ്.
وقراءتها نهارا آكد
പകലിൽ ഓതൽ ശക്തമായ സുന്നത്താണ്.
وأولاه بعد الصّبح
പകലിൽ ഏറ്റവും നല്ലത് സുബഹിക്ക് ശേഷമാണ്

Nice
ReplyDeletePost a Comment