CLASS 12 THAFSEER 11 | SKSVB | Madrasa Notes

قطع شبهة للخصم حول قدرة اللّه علی البعث
പുനർജ്ജീവിപ്പിക്കാനുള്ള അല്ലാഹുവിന്റെ കഴിവിനെ പറ്റിയുള്ള എതിരാളിയുടെ സംശയത്തേ നിഷ്ക്കാസനം ചെയ്യൽ

جاء رجل............................بين يديه
അവിശ്വാസികളിൽ പെട്ട ഒരു മനുഷ്യൻകയ്യിൽ നിറവ്യത്യാസം സംഭവിച്ച (പഴകിയ) ഒരു എല്ലുമായിനബി ﷺ യുടെ അടുക്കൽ വരികയും നബി ﷺ തങ്ങളുടെ മുന്നിൽ വെച്ച് അതിനെ പൊട്ടിച്ചു കളയുകയും ചെയ്തു.

وقال :- يا..........................ما أرّمّ......؟
എന്നിട്ട് ചോദിച്ചു: ഓ...മുഹമ്മദ്! ഇത് നുരുമ്പിപ്പോയതിനു ശേഷം അല്ലാഹു ഇതിനെ പുനർജീവിപ്പിക്കുമോ...?

قال :- نعم ، يبعث اللّه هذا
നബി(സ) പറഞ്ഞു: അല്ലാഹു ഇതിനെ പുനർജീവിപ്പിക്കും.

ويميتك............................جهنّم
നിന്ന അല്ലാഹു മരിപ്പിക്കും പിന്ന ജീവിപ്പിക്കും. പിന്നെ നിന്നെ നരകത്തിൽ പ്രവേശിപ്പിക്കും.

فنزلت هذه الآيات التّالية
അപ്പോൾ താഴെ പറയുന്ന ഈ ആയത്ത് ഇറങ്ങി.

وهي عامّة........................البعث
പുനർ ജീവിതത്തെ നിഷേധിക്കുന്ന എല്ലാവർക്കും മറുപടിയായി പൊതുവായി ഇറങ്ങിയിട്ടുള്ള ആയത്താണിത്.

*۞أولم ير.......................مبين۞*
മനുഷ്യനെ നാം ഒരു ബീജകണത്തിൽ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അവൻ മനസ്സിലാകുന്നില്ലേ....? എന്നിട്ടിപ്പോൾ അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു.

*۞وضرب لنا............................رميم۞*
അവൻ നമുക്ക് ഉപമചമച്ചിരിക്കുന്നു. തന്നെ സൃഷ്ടിച്ച കാര്യം അവൻ തീരെ മറന്നുകളഞ്ഞു. അവൻ ചോദിക്കുന്നു. എല്ലുകൾ പറ്റേ ദ്രവിച്ചു കഴിഞ്ഞ ശേഷം അവയെ ആര് ജീവിക്കാനാണ്....?

*۞قل يحييها...........................عليم۞*
പറയുക ഒന്നാം തവണ അവയെ സൃഷ്ടിച്ചവൻ തന്നെ വീണ്ടും അവയെ ജീവിപ്പിക്കും. അവൻ എല്ലാവിധ സൃഷ്ടിപ്പിനെ പറ്റിയും നന്നായി അറിയുന്നവനാണ്.

*۞الّذي....................................توقدون۞*
പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കി തന്നവനാണവൻ. അങ്ങനെ നിങ്ങൾ ഇപ്പോഴിതാ അതുപയോഗിച്ച് തീ കത്തിക്കുന്നു.

*التفسير*
الم يتفكّر......................حقيرة
നിസ്സാരമായ ഒരു ബീജത്തുള്ളിയിൽ നിന്നും നാം മനുഷ്യന്റെ സൃഷ്ടിപ്പ് തുടങ്ങിയത് അവൻ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നില്ലേ.... ?

ولم يكن قبلها شيئا يذكر
അതിനുമുമ്പ് പറയപ്പെടാൻ പറ്റിയ ഒരു വസ്തുവേ അല്ലായിരുന്നു അവൻ.

ثم جعله بشرا سويّا
പിന്നെ അല്ലാഹു അവനെ ചൊവ്വായൊരു മനുഷ്യനാക്കി.

فأخذ يخاصم ربّه
അപ്പോൾ അവൻ തന്റെ രക്ഷിതാവിനോട് തർക്കിക്കാൻ തുടങ്ങി.

وينكر...........................بالية.....؟
ദ്രവിച്ച് നുരുമ്പിപ്പോയ എല്ലുകളെ പുനർജീവിപ്പിക്കാനുള്ള അല്ലാഹുവിന്റെ കഴിവിനെ അവൻ നിഷേധിക്കാൻ തുടങ്ങി.

وأورد لنا.........................الخلق
നമ്മുടെ കഴിവിനെ സൃഷ്ടികളുടെ കഴിവിനോട് തുലനം ചെയ്തതിനാൽ ഉപമ പറയും പോലെ വിചിത്രമായ സംസാരം അവൻ നമ്മോട് നടത്തി.

ونسي......................الأشياء
ഏറ്റവും നിസ്സാര വസ്തുവായ ഇന്ദ്രിയത്തുള്ളിയിൽ നിന്നും നാം അവനെ സൃഷ്ടിച്ചത് അവൻ മറന്നു.

وهو أغرب.....................رميم
അതാവട്ടെ നുരുമ്പിയ എല്ലിൻ കഷണത്തിൽ നിന്നും അവന്റെ പുനർ സൃഷ്ടിപ്പിനേക്കാൾ വിചിത്രമാണ്.

قال علی.........................بعد الموت
മരണ ശേഷമുള്ള പുനർജീവിതത്ത വളരെ അസംഭവ്യമായി കണ്ടു കൊണ്ട് അവൻ പറഞ്ഞു :

من يبعث.........................بالية...... ؟
ദ്രവിച്ചതായ ഈ എല്ലുകളെ ആര് പുനർജീവിപ്പിക്കും....?

قل له :- ..................أوّل مرّة
തങ്ങൾ അവനോട് പറയുക :- ആദ്യത്തെ പ്രാവശ്യം ഇല്ലായ്മയിൽ നിന്നും അവയെ ഉണ്ടാക്കിയ അല്ലാഹു അവയെ പുനർജീവിപ്പിക്കും.

وهو بكلّ......................وبعد خلقه
അവൻ എല്ലാ സൃഷ്ടികളെ കുറിച്ചും മൊത്തത്തിലും ഓരോന്നിനെ കുറിച്ചും സ്പഷ്ഠമായും അവയെ സൃഷ്ടിക്കുന്നതിന് മുമ്പും ശേഷവും അറിയുന്നവനാണ്.

هو الّذي.......................الأخضر نارا
നിങ്ങൾക്കായും നിങ്ങളുടെ ഉപകാരത്തിനുമായി പച്ച മരത്തിൽ നിന്നും തീയിനെ സൃഷ്ഠിച്ചവനാണവൻ.

فإنّ المرخ...................بإذن اللّه تعالی
മർഖ് , അഫാർ എന്നീ രണ്ട് മരങ്ങളിൽ നിന്നും രണ്ട് കൊമ്പ് മുറിക്കുകയും പച്ചയായ അവസ്ഥയിൽ ഒന്ന് മറ്റേതിന്റെ മേൽ അടിക്കുകയും ചെയ്താൽ അതിൽ നിന്നും അല്ലാഹുവിന്റെ ഉദ്ദേശ്യ പ്രാകാരം തീ പ്രവഹിക്കുന്നതാണ്.

فإذا أنتم............................البالية
നിങ്ങൾ ആ മരിത്തിൽ നിന്നും തീ കത്തിക്കുന്നുവെങ്കിൽ ആ രണ്ട് മരങ്ങളുടെയം കൊമ്പുകളിൽ തീയിനെ സൃഷ്ടിക്കാൻ കഴിവുള്ളവൻ നുരുമ്പിയ എല്ലിൽ ജീവൻ സൃഷ്ടിക്കാൻ കഴിവുള്ളവനാണ്.

*مفاد الآيات*
الكافر..............................السّاعة
പുനർജീവിതത്തെ നിഷേധിക്കുന്ന അവിശ്വാസി അതിനെ അസംഭവ്യമായി കാണുകയും അന്ത്യനാൾ സംഭവിക്കലിനെ അതി വിദൂരമായി കാണുകയും ചെയ്യുന്നു.
ونفسه من أقرب الأدلّة عليه
എന്നാൽ അവന്റെ ശരീരം തന്നെ അതിന്റെ ഏറ്റവും ഉത്തമ തെളിവുകളിൽ പെട്ടതാണ്.

فقد خلق...........................ماء مهين
വളരെ നിസ്സാര ദ്രാവകമായ ഇന്ദ്രിയത്തിൽ നിന്നും അല്ലാഹു അവനെ ചൊവ്വായ മനുഷ്യനായി സൃഷ്ടിച്ചു.

ومن الأدلّة......................الأخضر
പച്ച മരത്തിൽ നിന്നും തീ പുറപ്പെടുവിക്കുന്നത് അതിന് ഒരു തെളിവാണ്.

فلا ينكر.............................معاند
മാത്സര്യ ബുദ്ധിയുള്ള അവിശ്വാസിയല്ലാതെ അല്ലാഹുവിന്റെ പുനരുജ്ജീവനത്തിന്റെ കഴിവിനെ നിഷേധിക്കുകയില്ല.

1 Comments

Post a Comment