CLASS 12 THAFSEER 3| SKSVB | Madrasa Notes

دهشة الكفّاروحسرة الفجّار അവിശ്വാസികളുടെ പരിഭ്രാന്തിയും തെമ്മാടികളുടെ ഖേദവും

إذابعث....................................والمخاوف
രണ്ടാമത്തെ ഊതോടുകൂടി സൃഷ്ടികളെ അവരുടെ ഖബറിൽനിന്ന് പുനർജീവിപ്പിക്കപെട്ടാൽ. അവിശ്വാസികളും തെമ്മാടികളുമായ ജനങ്ങൾ അന്ത്യനാളിന്റെ ഭീകരതയും ഭയാനതകളും കണ്ടുകൊണ്ട് പരിഭ്രാന്തിയിലാകും.

وقدكانوا................................العظيم
അവർ പുനർജീവിതത്തെ നിഷേധിക്കുന്നവരും ഈ ഭയാനക ദിവസത്തെ തള്ളിക്കളയുന്ന വരുമായിരുന്നു.

فيقول..................................من مرقدنا....؟
ദുഃഖത്തോടെ അവർ ചോദിക്കും : ആരാണ് ഉറക്കത്തിൽ നിന്നും ഞങ്ങളെ ഉണർത്തിയത്..?

ثمّ يقرّون...............................المرسلون
പിന്നെ അവർ അംഗീകരിച്ചുകൊണ്ട് ഉറപ്പിച്ചു പറയും. ഇത് കാരുണ്യവാനായ അള്ളാഹു വാഗ്ദത്വം ചെയ്തിട്ടുള്ളതും അവന്റെ ദൂതന്മാർ സത്യമായി പറഞ്ഞിട്ടുള്ളതുമാകുന്നു.

وهذا اليوم يوم العدل
ഇത് നീതിയുടെ ദിവസമാകുന്നു.

فالجزاء...................................بلا ظلم
കർമ്മങ്ങൾക്കുള്ള പ്രതിഫലം അക്രമരഹിതമായും നീതിയുക്തമായും നടപ്പാക്കപ്പെടുന്നതാണ്.

فلا ينقص.................احد
ഒരാളുടെ നന്മയെയും ചുരുക്കപെടുകയില്ല,

ولا يزاد في سيّئات أحد
ഒരാളുടെ തിന്മകളിൽ വർദ്ധനവ് നടത്തുന്നതുമല്ല.

*۞قالوا يٰويلنا................................المرسلون۞*
പുനർജന്മം ലഭിക്കുമ്പോൾ കാഫിരീങ്ങൾ പറയും ആരാണ് ഞങ്ങളെ ഉറക്കിൽ നിന്നും ഉണർത്തിയത്. ഇത് കാരുണ്യവാനായ അല്ലാഹു വാഗ്ദത്വം ചെയ്തിട്ടുള്ളതും അവന്റെ ദൂതന്മാർ സത്യമായി പറഞ്ഞിട്ടുള്ളതുമാകുന്നു.

*۞إن كانت..................................محضرون۞*
അതൊരു ഗോര ശബ്ദമായിരിക്കും അപ്പോഴേക്കും അവർ ഒന്നടങ്കം നമ്മുടെ സന്നിധിയിൽ ഹാജരാക്കപ്പെടും

*۞فاليوم لا...................................تعملون۞*
ആ ദിവസം ആരോടും അൽപവും അനീതി ഉണ്ടാവുകയില്ല. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമാണ് നിങ്ങൾകുണ്ടാവുക.

*التفسير* +++++++++
إذابعث............................من نومنا...؟
സൃഷ്ടികളെ അവരുടെ കബറുകളിൽ നിന്നും പുനർജ്ജീവിപ്പിക്കപെട്ടാൽ അവിശ്വാസികൾ പറയും : ഞങ്ങളുടെ നാശമേ..! ഞങ്ങളുടെ ഉറക്കത്തിൽനിന്നും ആരാണ് ഞങ്ങളെ ഉണർത്തിയത്....?

فيجيبون..............................المرسلون
അവർ തന്നെ സ്വയം മറുപടി പറയും : ഇത് അള്ളാഹു വാഗ്ദത്വം ചെയ്ത കാര്യമാണ് ഇക്കാര്യത്തിൽ അവന്റെ ദൂതന്മാർ സത്യം പറഞ്ഞിരിക്കുന്നു.

ماكانت...................................لدينا
രണ്ടാമത്തെ ഊത്ത് ഒരൊറ്റ അട്ടഹാസം മാത്രമാണ്. തൽക്ഷണം അവരെല്ലാം നമ്മുടെ അടുക്കൽ ജീവനോടെ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്.

محضرون في موفق الحساب
വിചാരണ സന്നിധിയിൽ ഹാജറാക്ക പെടുന്നതാണ്.

ففي هذا................................عقاب
ഈ ഭയാനക ദിവസത്തിൽ ഒരു ശരീരത്തിനും സൽകർമ്മങ്ങളുടെ പ്രതിഫലം കുറച്ചുകൊണ്ടോ ശിക്ഷ ഏറ്റിക്കൊണ്ട് അക്രമം കാണിക്കപ്പെടുന്നതല്ല.

ولاتجوون...............................أوشرّ
നിങ്ങൾ പ്രവർത്തിച്ചിരുന്ന നന്മകൾക്കും തിന്മകൾകുമുള്ള പ്രതിഫലമല്ലാതെ നിങ്ങൾക്ക് നൽകപ്പെടുന്നതുമല്ല.

*مفاد الآيات* +++++++++
السّاعة حقّ لا ريب فيها تأتي بغتة
അന്ത്യനാൾ സത്യമാകുന്നു അതിൽ യാതൊരു സംശയവുമില്ല. അത് പെട്ടെന്ന് സംഭവിക്കുന്നതാണ്.

فلا بدّ.....................................الصّالح
അതിനാൽ ഈമാനോടുകൂടി സൽകർമ്മങ്ങൾ അനുഷ്ഠിച്ച് അതിനായി ഒരുങ്ങി തയ്യാറാക്കേണ്ടത് അനിവാര്യമാണ്.

فمن لم يكترث.......................النّدامة
ആരെങ്കിലും ഇക്കാര്യം ഗൗനിച്ചില്ല എങ്കിൽ അവൻ കേദങ്ങളൊന്നും ഉപകാരപ്പെടാത്ത ദിവസത്തിൽ അങ്ങേയറ്റത്തെ കേദത്തിലാകപെടുന്നതാണ്.

ووقع......................................الحسرة
തീരാ ദുഃഖത്തിന്റെ നാട്ടിൽ അവൻ ദുഃഖിതനായി മാറുന്നതാണ്.

Post a Comment