CLASS 12 THAFSEER 4| SKSVB | Madrasa Notes

تنعّم المؤ منين في دار النّعيم
അനുഗ്രഹീത ഭവനത്തിൽ സത്യവിശ്വാസികളുടെ സുഖവാസം

المؤمن..................................الجنّة
ഭക്തിയുള്ള സത്യവിശ്വാസികളാണ് സ്വർഗ്ഗീയ വാസികൾ.

وأهل................................المقيم
സ്വർഗ്ഗ നിവാസികൾ എക്കാലവും നിലനിൽക്കുന്ന അനുഗ്രഹത്തിലാണ്.

متمتّعون................................سمعت
ഒരു കണ്ണും കാണാത്തതും ഒരു ചെവിയും കേൾക്കാത്തതും ഒരാളുടെ ഹൃദയത്തിലും ഉതിക്കാത്തതുമായ വിവിധ സുഖാ സ്വാധീനങ്ങളിൽ അവർ അഭിരമിക്കുന്നവരാണ്.

ولاخطر علی قلب بشر وهم متلذّذون....................العالمين
ലോകരക്ഷിതാവായ അല്ലാഹു വിനെ കണ്ടു കൊണ്ട് അവർ സൂഖിക്കുന്നതാണ്.

مستأنسون بالحور العين
ഹൂറുൽഈങ്ങളായ സ്ത്രീകളുമായി അവർ സമയം ചിലവിടുന്നതാണ്.

وهم مع...............................المترفين
അവർ അവരുടെ ഇണകളുമായി സുഖലോലുപരായ ആളുകളെ പോലെ കട്ടിലുകളിൽ ചാരിയിരിക്കുന്നവരാണ്.

يظفرون............................يشتهون
അവർ ചിന്തിക്കുന്നതെന്തും അവർക്ക് ലഭിക്കും.

ويعتزّون..............................الرّحيم
കാരുണ്യവാനായ റബ്ബിൽ നിന്നുള്ള രക്ഷയിൽ അവർ അഭിമാനം കൊള്ളും

*۞إنّ أصحٰب......................فٰكهون۞*
അന്നേദിവസം സ്വർഗ്ഗാവകാശികൾ ഓരോ പ്രവർത്തികളിലായി പരമാനന്ദത്തിലായിരിക്കും.

*۞هم وأزواجهم...........................متّكئون۞*
അവരും അവരുടെ ഇണകളും സ്വർഗ്ഗ തണലുകളിൽ കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും.

*۞لهم فيها...............................مايدّعون۞*
അവർക്ക് അവിടെ രുചികരമായ പഴങ്ങളുണ്ട് അവർ ആവശ്യപ്പെടുന്നദെന്തും അവിടെ ലഭിക്കും.

*۞سلٰم قولا من رّبّ رّحيم۞*
സമാധാനം : ഇതായിരിക്കും കാരുണ്യവാനായ നാഥനിൽ നിന്ന് അവർക്കുള്ള അഭിവാദ്യം.

*التفسير* ********
إنّ أهل.................................العظيم
തീർച്ചയായും സത്യവിശ്വാസികളും സച്ചരിതരായിട്ടുള്ള സ്വർഗീയ വാസികളും മഹത്തായ വിജയം നേടിയവരും ശാശ്വതമായ അനുഗ്രഹങ്ങളുമാകുന്ന വിവിധ സുഖാഡംമ്പരങ്ങളിൽ സുഖലോലുപരായി കഴിയുന്നതാണ്.

فرحين..................................غيرهم
മറ്റുള്ളവരിലേകൊന്നും ശ്രദ്ധിക്കാതെ സന്തോഷഭരിതരായി ജീവിക്കുന്നതാണ്.

هم وأزواجهم............................متّكئون
അവരും അവരുടെ ഇണകളും സ്വർഗ്ഗീയ തണലിൽ അലങ്കരിക്കപ്പെട്ട കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും.

لهم فيها..................................مايشتهون
എല്ലാ ഇനങ്ങളിലും പെട്ട പഴങ്ങളും അവർക്ക് അവിടെ ലഭിക്കും. അവർ ആഗ്രഹിക്കുന്നതെന്തും ലഭ്യമാകും.

فإنّهم......................................من غير بطء
അവർ കൊതിക്കുന്നതെന്തും താമസംവിനാ തൽസമയം അവർക്ക് ലഭിക്കും.

ولهم فيها..............................ويقرئهم السلام
അല്ലാഹു അവരിലേക്ക് വെളിവാവുകയും സലാം പറയുകയും ചെയ്യുന്ന സന്ദർഭത്തിൽ മറ്റൊരു വലിയ അനുഭൂതി തന്നെ അവർക്ക് ഉണ്ടാകും.

وعند ذلك................................الوجوه
ആ സമയം എല്ലാ നിലക്കും പരിപൂർണമായ സുരക്ഷിതത്വം അവർക്ക് ലഭിക്കും.

*مفاد الآيات* +++++++++
الظّفر...................................العظيم
സ്വർഗ്ഗീയ അനുഗ്രഹങ്ങൾ ലഭിക്കലാണ് ഏറ്റവും വലിയ വിജയം.

ففيها....................................الإنسان
മനുഷ്യൻ ആഗ്രഹിക്കുന്നതെന്തും സ്വർഗ്ഗത്തിൽ ഉണ്ട്.

يتنعّم فيها أبد الآباد
സ്വർഗ്ഗവകാശി സ്വർഗത്തിൽ ശാശ്വതമായി അനുഗ്രഹങ്ങൾ ലഭിക്കുന്നവരാണ്.

ويلتذّ....................................بسلامه
അല്ലാഹുവിനെ കണ്ടു സായൂജ്യം അടയുകയും അവനിൽ നിന്നുള്ള സലാം അനുഭവിക്കുകയും ചെയ്യും.

وإنّمايسعد.............................بالإيمان
ഈ മഹത്തായ വിജയം ഒരാൾക്ക് നേടാനാവുക ഈമാനിലൂടെ മാത്രമാണ്.

فمن أراد.................................المتّقين
അതിനാൽ ആരെങ്കിലും ഈ വിജയം ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ ഭക്തനായി സത്യവിശ്വാസികളുടെ കൂട്ടത്തിൽ പ്രവേശിക്കാനായി അങ്ങേയറ്റം അധ്വാനിച്ചു കൊള്ളട്ടെ.

1 Comments

Post a Comment