CLASS 12 THAFSEER 5| SKSVB | Madrasa Notes

توبيخ المجرمين يوم القيامة

إنّ اللّه تعالی.....................يعبدوا الشّيطان
അള്ളാഹു അവന്റെ ദൂതൻമാരിലൂടെ മനുഷ്യരോട് ശൈത്വാനിനെ ആരാധിക്കരുതെന്ന് ഉപദേശിച്ചു.

فإنّه عدوّ مبين للإنسان
കാരണം അവൻ മനുഷ്യരുടെ വ്യക്തമായ ശത്രുവാകുന്നു.

كما أوصاهم بعبادة ربّهم وحده
അവരുടെ രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് അല്ലാഹുവിന്റെ ദൂതന്മാർ മനുഷ്യരോട് ഉപദേശിച്ചത് പോലെ.

ولكنّ المجرمين اتّبعوا الشيطان
പക്ഷേ അക്രമകാരികൾ പിശാചിനെ പിന്തുടർന്നു.

فضلّــــو ضـــــلالا بعيـــــــدا
അങ്ങനെ അവർ അങ്ങേയറ്റം വഴിപിഴച് പോവുകയും ചെയ്തു.

فيوم القيامة يذكّرهم اللّٰه تعالی هذه الو صيّة
അന്ത്യനാളിൽ അല്ലാഹു ഈ ഉപദേശം അവരെ ഓർമ്മപ്പെടുത്തും.

ويوبّخهم علی عبادة الشّيطان بالكفر والعصيان
അവിശ്വസിച്ചു കൊണ്ടും തെറ്റ് ചെയ്ത്കൊണ്ടും ശൈത്വാനേ ആരാധിച്ചതിന്റെ പേരിൽ അല്ലാഹു അവരെ അധിക്ഷേപിക്കുകയും ചെയ്യും

*﴿وٱمتٰزو...............ٱلمجرمون﴾*
ഓ കുറ്റവാളികളെ അക്രമികളെ ഇന്നേദിവസം നിങ്ങൾ സത്യവിശ്വാസികളിൽ നിന്നും മാറിനിൽക്കുക.

*﴿ألم أعهد..........................عدوّ مبين﴾*
ഓ ആദം സന്തതികളേ എന്റെ പ്രവാചകരിലൂടെ നിങ്ങളെ ഞാൻ താക്കീത് ചെയ്തില്ലേ. നിങ്ങൾ ശൈത്വാനെ ആരാധിക്കരുതെന്ന്. തീർച്ചയായും ശൈത്വാൻ നിങ്ങൾക്ക് വ്യക്തമായ ശത്രുവാണ്.

*﴿وأن ٱعبدونی هٰذا صرٰط مستقيم﴾*
എന്നെ മാത്രം നിങ്ങൾ ആരാധിക്കുക. ഇതാണ് യഥാർത്ഥ സൽപാന്ഥാവ് എന്ന് ഞാൻ നിങ്ങളോട് അനുശാസിച്ചില്ലേ.

*﴿ولقد أضلّ...........................تكون تعقلون﴾*
തീർച്ചയായും നിങ്ങളിൽ നിന്ന് ഒരുപാട് പേരെ അവൻ വഴി പിഴപ്പിച്ചിരിക്കുന്നു. എന്നിട്ടും നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നവരായില്ലേ.

*التفسير* ----------------
يقال لهم يوم القيامة
ഖിയാമത് ന്നാളിൽ അവരോട് പറയപ്പെടും

أيّها المجرمون...................الصّالحين
ഓ തെറ്റ് ചെയ്ത് ജീവിക്കുന്നവരെ സ്വാലിഹീങ്ങളായ മുഅ്മിനീങ്ങളേ തൊട്ട് നിങ്ങൾ മാറി നിൽക്കണം

ألم أوصيكم علی لسان رسلي
ഞാനെന്റെ മുർസലുകളിലൂടെ നിങ്ങളോട് ഞാൻ ഉപദേശിച്ചില്ലേ.

بأن لا تعبدوا....................والعصيان
ശൈത്വാൻ ദുർബോധനം ചെയ്തു തരുന്ന അവിശ്വാസത്തിലും തെറ്റ്കുറ്റങ്ങളിൽ പെട്ടു കൊണ്ട് അവനെ വഴിപ്പെട്ട് കൊണ്ട് അവന് ആരാധിക്കരുതെന്ന്.

فإنّه لكم عدوّ بيّن العداوة
കാരണം തീർച്ചയായിട്ടും അവൻ നിങ്ങൾക്ക് വ്യക്തമായ ശത്രുവാകുന്നു.

وألم أمرتكم..............................والطّاعة
ഏകദൈവ വിശ്വാസത്തിലൂടെയും വഴിപ്പെട്ടു കൊണ്ടും എന്നെ ആരാധിക്കണമെന്ന് ഞാൻ നിങ്ങളോട് കൽപ്പിച്ചിരുന്നില്ലേ.

فعبادتي وطاعتي ومعصة الشّيطان
എന്നെ വഴിപ്പെടലും ആരാധിക്കലും പിശാചിന് എതിര് പ്രവർത്തിക്കലാണ്.

هي الطّريق......................وجنّـــاتي
ഇതാണ് എന്റെ തൃപ്തിയിലേക്കും സ്വർഗ്ഗത്തിലേക്കും എത്തിക്കുന്ന നേരായ വഴി.

ولكــــنّكم سلكتم........................فضللتم
എങ്കിലും നിങ്ങൾ വേറെ വഴിയിലൂടെ പ്രവേശിച് ശൈത്താനെ പിന്തുടരുകയും പിഴച്ചു പോവുകയും ചെയ്തു.

واللّه لقد أغوی.......................خلقا كثيرل
അല്ലാഹുവിനെ തന്നെ സത്യം ആദം സന്തതികളെ നിശ്ചയം ശൈത്വാൻ നിങ്ങളിൽ ധാരാളം ആളുകളെ വഴി പിഴപ്പിച്ചിരിക്കുന്നു

حتّی وقعوا في الكفر والعصيان
അങ്ങനെ അവർ അവിശ്വാസത്തിലും ദോഷത്തിലുമായിരുന്നു.

أفلم تكن لكم.......................وسوسة الشّيطان
ശൈത്വാന്റെ ദുർബോധനങ്ങൾക്ക് വഴി പെടലിലൂടെയും അല്ലാഹുവിന്റെ കൽപനകൾക്ക് എതിര് പ്രവർത്തിക്കുന്നതിലൂടെയും നിങ്ങൾ പരാജിതരാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങൾക്ക് ഉണ്ടായിരുന്നില്ലേ..

*مفاد الآيات* ------------------
الشّيطان عدوّ الإنسان
ശൈത്വാൻ മനുഷ്യന്റെ ശത്രുവാണ്

يدعو إلی الكفر والعصيان
സത്യനിഷേധത്തിലേക്കും കുഫ്റിലേക്കും അവൻ ക്ഷണിക്കുന്നു.

حتّي يلقي من أطاعه واتّبعه في الجحيم
അങ്ങനെ അവന് വഴി പെട്ടവരെ നരകത്തിലേക്ക് എറിയപ്പെടും.

فعلی العاقل....................أوصی اللّه تعالی
അതിനാൽ ബുദ്ധിയുള്ളവൻ അള്ളാഹു ഉപദേശിച്ചത് പോലെ അവനെ ശത്രുവായി കാണേണ്ടതുണ്ട്.

وإلّا يكن ملوما مذموما عند اللّه
ഇല്ലെങ്കിൽ അവൻ അല്ലാഹുവിന്റെ അടുക്കൽ ആക്ഷേബാർഹനും കുറ്റവാളിയുമായിത്തീരും

وقرين الشّيطان في نار الجحيم
നരകത്തിൽ ശൈത്വാന്റെ കൂട്ടാളിയുമാകും

Post a Comment