CLASS 12 THASAWUF 6| SKSVB | Madrasa Notes

الغيبة والنّميمة

من أخطر.................والنّميمة
നാവിന്റെ അപകടങ്ങളിൽ ഏറ്റവും അപകടകരവും വ്യാപകവുമായതിൽ പെട്ടതാണ് പരദൂഷണവും ഏഷണിയും.

والغيبة....................غيرك
നിന്റെ നാവുകൊണ്ട് മറ്റുള്ളവരുടെ ന്യൂനതകൾ പറയലാണ് പരദൂഷണം.

قال رسول اللّه ﷺ :-..........فيه فقد بهتّه
നബി ﷺ ചോദിച്ചു :- പരദൂഷണം എന്താണെന്ന് നിങ്ങൾക്കറിയുമോ...? അവർ പറഞ്ഞു :- അല്ലാഹുവിനും റസൂലിനും ﷺ അറിയാം. അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു :- നിന്റെ സഹോദരനെപ്പറ്റി അവന് വെറുപ്പുള്ള കാര്യം പറയലാകുന്നു. അപ്പോൾ ചോദിക്കപ്പെട്ടു :- ഞാൻ പറയുന്നത് അയാളിൽ ഉണ്ടെങ്കിലോ..? നബി ﷺ തങ്ങൾ പറഞ്ഞു :- അയാളിൽ നീ പറയുന്ന കാര്യം ഉണ്ടെങ്കിലും നീ അയാളെ പരദൂഷണം പറഞ്ഞിരിക്കുന്നു. അയാളിൽ ആ കാര്യം ഇല്ലെങ്കിൽ നീ അയാളുടെ മേൽ ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് പറഞ്ഞിരിക്കുന്നു.

وعن جابر وأبي........................يغفرله صاحبه
ജാബിർ (റ) വിനെ തൊട്ടും അബൂസഈദ് (റ) വിനെ തൊട്ടും ഉദ്ധരിക്കപ്പെടുന്നു. അവർ പറഞ്ഞു :- നബി ﷺ തങ്ങൾ പറഞ്ഞു :- നിങ്ങൾ പരദൂഷണതെ സൂക്ഷിക്കുക. പരദൂഷണം വ്യഭിചാരത്തേക്കാൾ കഠിനമായ തെറ്റാകുന്നു. തീർച്ചയായും ഒരു മനുഷ്യൻ ചിലപ്പോൾ വിചാരിച്ചേക്കാം എന്നിട്ട് അവൻ പശ്ചാത്തപിക്കുകയും ചെയ്തേക്കാം. അപ്പോൾ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കും. എന്നാൽ പരദൂഷണം പറഞ്ഞവൻ ആരെ പറ്റിയാണ് പറഞ്ഞത് അവൻ പൊറുത്തുകൊടുക്കും വരെ ഇവന് പൊറുക്കപ്പെടുകയില്ല.

ويجب علی المغتاب...............المغتاب
പരദൂഷണം പറഞ്ഞവന്റെ മേൽ അല്ലാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങലും പരദൂഷണം പറയപ്പെട്ട വനോട് അതിനെ പൊരുത്തപെട്ട് തരാൻ ആവശ്യപ്പെടലും നിർബന്ധമാണ്.

فقد قال رسول اللّهﷺ :- من كانت.......فطرحت عليه
നബി ﷺ തങ്ങൾ പറഞ്ഞു :- ആരുടെയെങ്കിലും അടുത്ത് തന്റെ സഹോദരന് അവകാശപ്പെട്ട വല്ല അവകാശവും ഉണ്ടെങ്കിൽ പരലോകത്ത് വെച്ച് അവന്റെ നന്മകളിൽ നിന്നും പിടിക്കപ്പെടുന്നതിനു മുമ്പായി അവനോട് അതിൽനിന്നും പൊരുത്തപ്പെട്ട് തരാൻ ആവശ്യപ്പെട്ടു കൊള്ളട്ടെ. നിശ്ചയം പരലോകത്ത് ദിർഹമുകളോ ദീനാറുകളോ ഇല്ല. ഇവന്റെ സൽകർമ്മങ്ങളിൽ നിന്ന് തന്റെ സഹോദരനുവേണ്ടി നന്മകളെ പിടിക്കപ്പെടുന്നതിനുമുമ്പ്. ഇവന് നന്മകൾ ഒന്നുമില്ലെങ്കിൽ അവന്റെ തിന്മകളെടുത്ത് ഇവന്റെ മേൽ ചാർത്തപെടുന്നതാണ്.

فلا بدّ...................إقدر عليه
അപ്പോൾ സാധ്യമാകുമെങ്കിൽ പൊരുത്തപ്പെട്ട് തരാൻ ആവശ്യപ്പെടൽ അത്യാവശ്യമാണ്.

فإذا كان غائبا......................من الحسنات
പ്രസ്തുത വ്യക്തി സ്ഥലത്തില്ലെങ്കിലോ മരണപ്പെട്ടയാളോ ആണെങ്കിൽ അയാൾക്ക് വേണ്ടിയുള്ള പൊറുക്കൽ തേടലും പ്രാർത്ഥനയും നന്മകളും അധികരിപ്പിക്കണം.

قال رسول اللّه ﷺ :- كفّارة من اغتبت أن تستغفر له
നബി ﷺ തങ്ങൾ പറഞ്ഞു :- നീ പരദൂഷണം പറഞ്ഞ വ്യക്തിക്ക് വേണ്ടിയുള്ള പ്രായശ്ചിത്വം അയാൾക്ക് വേണ്ടി പൊറുക്കലിനെ തേടലാകുന്നു.

كما تحرم........................بالقلب
നാവു കൊണ്ട് പരദൂഷണം പറയൽ ഹറാമാകും പോലെ തന്നെ ഹൃദയം കൊണ്ടുള്ള പരദൂഷണവും ഹറാമാകും.

فسوء الظّنّ............................القول فيه
അപ്പോൾ ഒരു മുസൽമാനെ പറ്റി മോശമായ ധാരണ വെച്ച് പുലർത്തുന്നത് അയാളെ പറ്റി മോശമായ വാക്ക് പറയുന്നത് പോലെതന്നെ നിഷിദ്ധമാണ്.

فكما يمتنع.........................الظّنّ به
നിന്റെ നാവുകൊണ്ട് അന്യന്റെ ന്യൂനതകൾ മറ്റുള്ളവരോട് പറയൽ വിലക്കപ്പെട്ടതുപോലെതന്നെ മറ്റൊരാളെ പറ്റി നിന്റെ മനസ്സിൽ നീ തെറ്റായ ധാരണ വെച്ചുപുലർത്തലും വിലക്കപ്പെട്ടതാണ്.

ولكن لامؤا.............................إصرار عليها
പക്ഷേ മനസ്സിലുണ്ടാകുന്ന തോന്നലുകളുടെയോ വിചാരങ്ങളുടെയോ പേരിൽ അവകളെ തൊട്ടു തൽക്ഷണം തിരിഞ്ഞു കളയുകയാണെങ്കിൽ അള്ളാഹു ശിക്ഷിക്കുന്നതല്ല.

وسوء الظّنّ..........................القلب اليه
തെറ്റായ ധാരണ യിലേക്കുള്ള ഹൃദയത്തിന്റെ ആകർഷണവും ചായ്വുമാണ് മോശമായ വിചാരം.

وعلامته أن...........................ومراعاته
ആ വ്യക്തിയോട് മുമ്പ് തോന്നിയിരുന്ന ബഹുമാനത്തിൽ നിന്നും പരിഗണനയിൽ നിന്നും ഹൃദയത്തിന് മാറ്റം സംഭവിക്കുന്നതാണ് അതിന്റെ പ്രത്യക്ഷ അടയാളം.

ومن ثمرات سوء الظّنّ..التُجسّس
തെറ്റിദ്ധാരണയുടെ ഫലങ്ങളിൽ പെട്ടതാണ്. രഹസ്യങ്ങൾ ചൂഴ്ന്നന്വേഷിക്കൽ.

فإنّ القلب لايقنع بالظّنّ
ഹൃദയം കേവല ധാരണ കൊണ്ട് തൃപ്തി പ്പെടുകയില്ല.

ويطلب التّحقيق
അതിനാൽ ഹൃദയം യാഥാർത്ഥ്യത്തെ തേടി കൊണ്ടിരിക്കും.

فيشتغل بالتّجسّس
അങ്ങനെ ഹൃദയം കാര്യങ്ങൾ ചൂഴ്ന്നന്വേഷിക്കാൻ തുടങ്ങും.

ولذلك نهی........................آية واحدة
അതുകൊണ്ടാണ് അള്ളാഹു ഒരേ ആയത്തിൽ പരദൂഷണം ത്തെയും തെറ്റിദ്ധാരണയെയും കാര്യങ്ങൾ ചൂയ്ന്നന്വേഷിക്കുനത്തിനെയും നിരോധിച്ചത്.

قال تعالی :- *۞يٰٓأيّها الًذين........رّحيم۞*
അല്ലാഹു പറഞ്ഞു :- ഓ.. സത്യവിശ്വാസികളേ നിങ്ങൾ അധികമായ ധാരണകളെ വെടിയുക നിശ്ചയം ചില ധാരണകൾ കുറ്റകരമാകുന്നു. നിങ്ങൾ രഹസ്യങ്ങൾ ചൂഴ്ന്നന്വേഷിക്കരുത്. നിങ്ങൾ പരസ്പരം പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും തന്റെ മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം ഭക്ഷിക്കാൻ ഇഷ്ടപ്പെടുമോ...? നിങ്ങളത് വെറുക്കും. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയം അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും പൊറുക്കുന്നവനുമാകുന്നു.

فاترك عباد اللّه تحت ستی اللّه
അതുകൊണ്ട് അല്ലാഹുവിന്റെ അടിമകളെ അവന്റെ മറക്ക് കീഴിൽ നിങ്ങൾ ഉപേക്ഷിച്ചു കൊള്ളുക.

ولاتتوصّل إلی هتك السّتر
ആമറയെ പൊളിക്കാൻ നീ പ്രവേഷിക്കരുത്.

فإذاخطر.................ومراعاته
ഒരു മുസ്ലിമിനെ പറ്റി തെറ്റായ എന്തെങ്കിലും ധാരണ നിന്റെ മനസ്സിൽ ഉദയം ചെയ്താൽ അവനോടുള്ള ആദരവും ബഹുമാനവും നീ അധികരിപ്പിച്ചോ.

حتّی يطيب................الشّيطان
അതുമൂലം നിന്റെ ഹൃദയം സമാധാനം കൊള്ളുകയും ശൈത്താൻ ഹൃദയത്തെ തൊട്ട് മറയുകയും ചെയ്യും.

ومهما عرفت..................اغتيابه
തെളിവിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു മുസ്ലിമിന്റെ വീഴ്ചയെ നീ അറിഞ്ഞാൽ അവരെ രഹസ്യമായി ഉപദേശിചോ. പരദൂഷണം പറയാൻ തിരിയണ്ട.

وأمّا النّميمة...................الإفساد
Lനാശമുണ്ടാക്കാനായി ജനങ്ങൾക്കിടയിൽ അനാവശ്യ സംസാരങ്ങൾ പ്രചരിപ്പിക്കലാണ് ഏഷണി.

قال رسول اللّه ﷺ..........للبرآء العنت
നബി ﷺ തങ്ങൾ പറഞ്ഞു :- ഏഷണിക്കാരൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല ; നിങ്ങളിൽ ഏറ്റവും നികൃഷ്ടരെ പറ്റി ഞാൻ പറഞ്ഞു തരട്ടെ....? ഏഷണിയുമായി നടക്കുന്നവരും സ്നേഹിതർക്കിടയിൽ ഫാസാദുണ്ടാക്കുന്നവരും നിരപരാധികളായ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരുമാണ്.

Post a Comment