مَعَ الجِيرَانِ
رابطة الجوار.....................عظيمة
അയൽപക്കബന്ധം ഇസ്ലാമിന്റെ വീക്ഷണത്തിൽ വളരെ ദൃഢമേറിയതും അതിന്റെ ബാധ്യതകൾ വളരെ വലുതുമാണ്.
فمنها كفّ الأذی.
ആ ബാധ്യതകളിൽ പെട്ടതാണ് നമ്മിൽ നിന്ന് അയൽവാസിക്ക് പ്രയാസം ഇല്ലാതിരിക്കുക.
واحتمال الأذی
അവനിൽ നിന്നുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യുക,
وإسداء المعروف
അവന് നന്മ ചെയ്യുക,
والإكرام والإحترام
അയൽവാസിയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക.
فقد قال رسول اللّه ﷺ :- مازال........سيورّثه
നബി(സ്വ) പറഞ്ഞു :- അയൽവാസിയുടെ കാര്യത്തിൽ ജിബ്രീൽ(അ) എന്നോ ഉപദേശിച്ചു കൊണ്ടേയിരുന്നു. അങ്ങനെ ജിബ്രീൽ (അ) അയൽവാസിക്ക് അനന്തരാവകാശം കൊടുക്കുമോ എന്ന് ഞാൻ വിചാരിച്ചുപോയി.
وقال ﷺ :- لايدخل الجنّة من لا يأمن جاره بوائقه
നബി (സ്വ) പറഞ്ഞു :- ഒരുത്തന്റെ ദ്രോഹങ്ങളെ തൊട്ട് അവന്റെ അയൽവാസി നിർഭയനായിട്ടില്ലെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കില്ല.
من كان يؤمن.....................إلی جاره
ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസിക്ക് ഗുണം ചെയ്തു കൊള്ളട്ടെ.
من كان يؤمن.......................جاره
ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസിയെ ആദരിച്ചു കൊള്ളട്ടെ.
والإحسان.........................كافرا
അയൽവാസി അവിശ്വാസിയാണെങ്കിലും അയൽവാസിക്ക് ഗുണം ചെയ്യൽ ഇസ്ലാം അനുശാസിച്ചിട്ടുള്ള കാര്യമാണ്.
ويزداد حقّ الجوار إن كان مؤمنا
അയൽവാസി സത്യവിശ്വാസിയാണെങ്കിൽ അവനുമായുള്ള ബാധ്യത വർധിക്കും.
ويتضاعف إن كان ذا قرابة
കുടുംബക്കാരൻ കൂടിയാണെങ്കിൽ ആ ബാധ്യത വീണ്ടും ഇരട്ടിക്കും.
قال رسول اللّه ﷺ :- الجيران ثلاثة
നബി (സ്വ) പറഞ്ഞു : അയൽവാസികൾ മൂന്ന് വിധമാണ്.
فمنهم من له ثلاثة حقوق
അവരിൽ മൂന്ന് അവകാശങ്ങളുള്ളവരുമുണ്ട്.
ومنهم من له حقّان
അവരിൽ രണ്ട് അവകാശങ്ങളുള്ളവരുമുണ്ട്.
ومنهم من له حقّ
അവരിൽ ഒരു അവകാശം മാത്രമുള്ളവരുമുണ്ട്.
فأمّا الّذي له..........................القريب
അപ്പോൾ മൂന്ന് അവകാശമുള്ളവൻ കുടുംബക്കാരനും മുസ്ലിമുമായ അയൽവാസിയാകുന്നു.
له حقّ الجار....................وحقّ القرابة
അവന് അയൽവാസിയുടെയും ഇസ്ലാമിന്റെയും കുടുംബ ബന്ധത്തിന്റെയും അവകാശമുണ്ട്.
وأمّا الّذي له.....................وحقّ الإسلام
രണ്ട് അവകാശമുള്ളവൻ മുസ്ലിമായ അയൽവാസിയാകുന്നു. അവന് അയല്പക്കത്തിന്റെയും ഇസ്ലാമിന്റെയും പേരിലുള്ള അവകാശമുണ്ട്.
وأمّا الّذي له.....................حقّ الجوار
ഒരു അവകാശമുള്ളവൻ അവിശ്വാസിയായ അയൽവാസിയാണ്. അവന് അയല്പക്കത്തിന്റെ അവകാശമുണ്ട്.
لايكون المرء.........................بالإحسان
ഒരു മനുഷ്യൻ തന്റെ അയൽവാസിക്ക് ഗുണം ചെയ്ത് കൊടുക്കുകയും അയൽവാസി ഇയാളുടെ നന്മക്ക് സാക്ഷി നിൽക്കുകയും ചെയ്താലല്ലാതെ അയാൾ സജ്ജനങ്ങളിൽ പെട്ടവനാവുകയില്ല.
فقد قال رسول اللّه ﷺ ..........خيرهم لجاره
റസൂലുല്ലാഹി (സ്വ) പറഞ്ഞു : കൂട്ടുകാരിൽ വെച്ച് അല്ലാഹുവിന്റടുക്കൽ ഏറ്റവും ഉത്തമൻ അവരിൽ തന്റെ സ്നേഹിതന് ഏറ്റവും ഗുണം ചെയ്തവനാണ്.അയൽവാസികളിൽ വെച്ച് അല്ലാഹുവിന്റടുക്കൽ ഏറ്റവും ഉത്തമൻ സ്വന്തം അയൽവാസിക്ക് ഗുണം ചെയ്തവനാണ്.
قال رجل لرسول اللّه ﷺ ............وإذا أسأت....؟
ഒരു മനുഷ്യൻ റസൂലുല്ലാഹി (സ്വ) യോട് ചോദിച്ചു : ഞാൻ ഗുണവാനാകുമ്പോഴും മോശക്കാരനാകുമ്പോഴും എനിക്കെങ്ങനെ അറിയാൻ കഴിയും....?
فقال النّبيّ ﷺ ..................فقد أحسنت
നബി (സ്വ) പറഞ്ഞു : നീ നന്മ ചെയ്തിരിക്കുന്നു എന്ന് നിന്റെ അയൽവാസികൾ പറയുന്നതായി നീ കേട്ടാൽ നിശ്ചയം നീ ഗുണവാനായിരിക്കുന്നു.
وإذا سمعتهم......................فقد أسأت
നീ മോശമായി പെരുമാറിയിരിക്കുന്നുവെന്ന് അയൽവാസി പറയുന്നതായി നീ കേട്ടാൽ നീ മോശക്കാരനായിരിക്കുന്നു.
ينبغي تعميم..........................أو متباعدة
വീടുകൾ അടുത്തായാലും വിദൂരത്തായാലും അയൽവാസികളെ മൊത്തം നന്മ ചെയ്യുന്നതിൽ ഉൾപ്പെടുത്തൽ അനിവാര്യമാണ്.
فإنّ أربعين..........................جيران
തീർച്ചയായും എല്ലാ ഭാഗത്തു നിന്നുമുള്ള നാൽപതു വീടുകൾ അയൽവാസികളാകുന്നു.
فقد روی الزّهريّ..................يسكو جاره
ഇമാം സുഹ്രി (റ) ഉദ്ധരിക്കുന്നു : ഒരു മനുഷ്യൻ നബി (സ്വ) തങ്ങളുടെ അടുക്കൽ വന്ന് തന്റെ അയൽവാസിയെ പറ്റി പരാതി പറയാനാരംഭിച്ചു.
فأمره النّبيّ ﷺ ..............دارا جار
അപ്പോൾ നബി (സ്വ) അയാളോട് പള്ളിയുടെ വാതിൽക്കൽ ചെന്ന് ഇപ്രകാരം വിളിച്ചുപറയാൻ കല്പിച്ചു : അറിയുക! നിശ്ചയം നാൽപതു വീടുകൾ അയൽവാസികളാകുന്നു.
ولكنّ الجار...........................البعيد الدّار
എങ്കിലും വീടുമായി അടുത്ത അയൽവാസി അകന്ന അയൽവാസിയെക്കാൾ ഏറ്റവും അർഹതപ്പെട്ടവനാണ്.
فإنّ عائشة رضي الله عنه.............منك بابا
ആഇശാ (റ) പറഞ്ഞു : അല്ലാഹുവിന്റെ റസൂലെ... എനിക്ക് രണ്ട് അയൽവാസികളുണ്ട്. അവരിൽ ആരിലേക്കാണ് ഞാൻ ഹദ് യ നൽകേണ്ടത്. നബി (സ്വ) പറഞ്ഞു : അവരിൽ നിന്നും നീയുമായി വാതിൽ ഏറ്റവും അടുത്ത ആളിലേക്ക്.
قال معاوية..........................جاري عليّ
മുആവിയതുബ്നു ഹയ്ദത് (റ) പറഞ്ഞു : ഞാൻ ചോദിച്ചു : അല്ലാഹുവിന്റെ റസൂലെ.. എന്റെ അയൽവാസിയോട് എനിക്കുള്ള ബാധ്യതകൾ എന്തൊക്കെയാണ്...?
قال :- إن مرض عدته
നബി (സ്വ) പറഞ്ഞു : അവൻ രോഗിയായാൽ അവനെ നീ സന്ദർശിക്കുക ,
وإنّ مات سيّعته
മരിച്ചാൽ അവന്റെ സംസ്കരണ ചടങ്ങുകളിൽ പങ്കെടുക്കുക ,
وإن استقرضك أقرضته
അവൻ നിന്നോട് കടം ചോദിച്ചാൽ നീ കടം കൊടുക്കുക ,
وإن أعور سترته
അവന് വസ്ത്രം ഇല്ലാതായാൽ നീ അവന് വസ്ത്രം നൽകുക ,
إذا استعانك أعنته
അവൻ നിന്നോട് സഹായം തേടിയാൽ സഹായിക്കുക ,
وإن احتاج أعطيته
അവനെന്തെങ്കിലും ആവശ്യമായാൽ അവന് നീ നൽകുക ,
وإذا افتقر عدت عليه
അവൻ ദരിദ്രനായാൽ അവനാവശ്യമായ നന്മ ചെയ്തു കൊടുക്കുക , (അവന് നന്മകൾ ചെയ്തു കൊടുക്കണം)
وإذا أصابه خير هنّأته
അവന് എന്തെങ്കിലും നന്മയെത്തിയാൽ അവനെ ആശംസയർപ്പിക്കുക ,
وإذا أصابته مصيبة عزّيته
അവനെന്തെങ്കിലും ആപത്തെത്തിയാൽ അവനെ ആശ്വസിപ്പിക്കുക , (ക്ഷമിക്കാൻ അവനെ പ്രേരിപ്പിക്കണം)
ولا تستطيل..........،................إلّا بإذنه
അവന്റെ സമ്മതത്തോട് കൂടിയല്ലാതെ അവന്റെ വീട്ടിലേക്കെത്തുന്ന കാറ്റിനെ തടയും വിധം നിന്റെ ബിൽഡിങ്ങിനെ നീ നീട്ടി പണിയരുത്.
ولا تؤذيه............................له منها
നിന്റെ ചാട്ടിയിൽ നിന്നും നീ അവന് കോരി കൊടുക്കുന്നില്ലെങ്കിൽ അതിൽ നിന്നും ഉയരുന്ന ഇറച്ചിയുടെ വാസന കൊണ്ട് നീ അവനെ ബുദ്ധിമുട്ടിക്കരുത്.
وإن استريت فاكهة فأهدله
നീ പഴങ്ങൾ വാങ്ങുകയാണെങ്കിൽ അവന് ഹദ്യ നൽകുക ,
فإن لم تفعل فأدخلها سرّا
ഇല്ലെങ്കിൽ രഹസ്യമായി മാത്രം നിന്റെ വീട്ടിലേക്ക് കൊണ്ടുവരിക ,
ولايخرج بها ولدك ليغيظ بها ولده
അയൽവാസിയുടെ കുട്ടിയെ ദേഷ്യം പിടിപ്പിക്കാതിരിക്കാനായി നിന്റെ കുട്ടി അതുമായി പുറത്തേക്ക് പോകാരുത്.
وإيذاء الجار كبيرة من الكبائر
അയൽവാസിയെ ബുദ്ധിമുട്ടിക്കൽ വൻപാപങ്ങളിൽ പെട്ട കുറ്റമാകുന്നു.
قال رسول اللّه ﷺ :- ............يستقيم لسانه
റസൂലുല്ലാഹി (സ്വ) പറഞ്ഞു : ഒരു മനുഷ്യന്റെ ഹൃദയം നന്നായാലല്ലാതെ അവന്റെ ഈമാൻ നേരാവുകയില്ല. അവന്റെ നാവ് നന്നായാലല്ലാതെ അവന്റെ ഹൃദയം നന്നാവുകയില്ല.
ولا يدخل........................بوائقه
തന്റെ അയൽവാസിക്ക് തന്റെ ബുദ്ധിമുട്ടുകളിൽ നിന്നും നിർഭയത്വം കിട്ടിയാലല്ലാതെ ഒരാൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.
وقال رجل :- ....................وصدقتها
ഒരാൾ നബി (സ്വ) തങ്ങളോട് പറഞ്ഞു : അല്ലാഹുവിന്റെ റസൂലെ ﷺ.. ഇന്നാലിന്ന സ്ത്രീ ധാരാളം നിസ്കരിക്കുന്നതായും നോമ്പനുഷ്ടിക്കുന്നതായും ധർമം ചെയ്യുന്നതായും പറയപ്പെടുന്നു.
غيرأنّها.........................بلسانها
പക്ഷെ അവൾ നാവ് കൊണ്ട് അവളുടെ അയൽവാസികളെ ബുദ്ധിമുട്ടിക്കുന്നവളാണ്.
قال هي في النّار
നബി (സ്വ) പറഞ്ഞു : അവൾ നരകത്തിലാണ്.
قال :- يا رسول اللّه.................وصلاتها
അയാൾ പറഞ്ഞു :- ഓ നബി ﷺ യെ ഇന്നാലിന്ന പെണ്ണ് നിസ്കാരം, നോമ്പ്, ധർമം തുടങ്ങിയവയിലൊക്കെയും പിന്നിലാണെന്ന് പറയപ്പെടുന്നു.
وإنّما تصدّق بالأثور من الأقط
അവൾ പുളിയുള്ള പാൽക്കട്ടിയുടെ ചെറിയ കഷ്ണങ്ങളൊക്കെയാണ് സ്വദഖ ചെയ്യുന്നത്.
ولا تؤذي جيرانها بلسانها
അവൾ നാവ് കൊണ്ട് അയൽവാസികളെ ബുദ്ധിമുട്ടിക്കുന്നില്ല.
قال هي في الجنّة
നബി (സ്വ) പറഞ്ഞു : അവൾ സ്വർഗത്തിലാണ്.
وقال رسول اللّه ﷺ :- ..........أعبد النّاس
റസൂലുല്ലാഹി (സ്വ) പറഞ്ഞു : അള്ളാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ നീ സൂക്ഷിക്കുക. എന്നാൽ നീ ഏറ്റവും വലിയ ഇബാദത് കാരനാവും.
وارض بما........................أغنی النّاس
അള്ളാഹു നിനക്ക് വീതിച്ചു തന്നത് കൊണ്ട് നീ തൃപ്തിപ്പെടുക. എന്നാൽ നീ ജനങ്ങളിൽ ഏറ്റവും വലിയ ഐശ്വര്യവാനാകും.
وأحسن.............................مؤمنا
നീ നിന്റെ അയൽവാസിക്ക് ഗുണം ചെയ്യുക. എന്നാൽ നീ മുഅ്മിനാവും.
وأحبّ للنّاس......................مسلما
നീ നിനക്കിഷ്ടപ്പെടുന്ന കാര്യം മറ്റു ജനങ്ങൾക്കും ഇഷ്ടപ്പെടുക. എന്നാൽ നീ മുസ്ലിമാവും.
ولا تكثر الضّحك
നീ ചിരിയെ അധികരിപ്പിക്കരുത്.
فإنّ كثرة الضّحك تميت القلب
നിശ്ചയം അധികരിച്ച ചിരി ഹൃദയത്തെ മരിപ്പിക്കും.

Post a Comment