CLASS 3 | DURUS - I (1 - 10 പാഠങ്ങൾ) | SEM 2 CHAPTERS | വാർഷികപരീക്ഷാ പരിശീലനം

പാഠം 01
أَعْظَمُ الْمُعْجِزَاتِ
 


1➤ നബിയുടെ ഖുർആൻ പാരായണം ശ്രവിക്കാൻ ഇടയായി ആര്

=> ഉത്ബത്

2➤ ഉതുബത്ത് ആരായിരുന്നു

=> വലിയ സാഹിത്യകാരനായിരുന്നു

3➤ ഖുർആനിക വചനങ്ങൾ അത്ഭുതപ്പെടുത്തി ആരെ

=> ഉത്ബതിനെ

4➤ ഉത്ബത് ഖുർആനെ പറ്റി പറഞ്ഞതെന്ത്

=> ഇത് നിങ്ങൾ പറയുന്നതുപോലെ കവിതയോ മാരണമോ ജ്യോത്സ്യമോ ഒന്നുമല്ല തീർച്ചയായും ഇതിന് മഹത്തായ ഒരു വശീകരണ ശക്തിയുണ്ട്

5➤ ഉത്തബത്ത് ഖുർആനെ കുറിച്ച് ആരോടാണ് പറഞ്ഞത്

=> മക്കക്കാരോട്

6➤ വിശുദ്ധ ഖുർആനിന്റെ സാഹിത്യ .......... മുമ്പിൽ സാഹിത്യ സാമ്രാട്ടുകൾ മുഴുവൻ മുട്ടുമടക്കി

=> മികവിന്

7➤ ഖുർആനിന്റെ മഹത്വം മനസ്സിലാക്കിയിട്ടും .......... മൂലം അവർ സത്യധീനിൽ പ്രവേശിച്ചില്ല

=> അഹങ്കാരം

8➤ ഇതുപോലെ ഖുർആൻ കൊണ്ടുവരാൻ മനുഷ്യരും .......... ഒരുമിച്ചാൽ പോലും കഴിയില്ല

=> ജിന്നുകളും

9➤ എങ്ങനെയാണ് ഖുർആൻ വെല്ലുവിളിച്ചത്

=> ഇതുപോലൊരു ഖുർആൻ കൊണ്ടുവരാൻ മനുഷ്യരും ജിന്നുകളും ഒരുമിച്ചാൽ പോലും കഴിയില്ല അവർ പരസ്പരം സഹായികളായാലും നാം നമ്മുടെ അടിമക്ക് അവതരിപ്പിച്ചതിൽ സംശയമുണ്ടെങ്കിൽ അതിന് സമാനമായ ഒരു സൂറത്ത് കൊണ്ടുവരൂ അല്ലാഹുവല്ലാത്ത നിങ്ങളുടെ സഹായികളെയും വിളിച്ചോളൂ

10➤ നബിയുടെ ഏറ്റവും വലിയ മുഅ്ജിസത്ത്

=> വിശുദ്ധ ഖുർആൻ

11➤ നബിയുടെ ഇന്നും നിലനിൽക്കുന്ന മുഅ്ജിസത്ത്

=> വിശുദ്ധ ഖുർആൻ

12➤ മറ്റു വേദഗ്രന്ഥങ്ങളെല്ലാം ദുർബലമായി എപ്പോൾ

=> വിശുദ്ധ ഖുർആനിൻറെ അവതരണത്തോടെ

13➤ മറ്റു വേദഗ്രന്ഥങ്ങൾ വായിക്കാനും അതനുസരിച്ച് .......... ചെയ്യാനും പാടില്ല

=> കർമ്മം

14➤ ഖുർആൻ .......... വരെ ഒരു മാറ്റവും ഇല്ലാതെ നിലനിൽക്കും

=> ഖിയാമത്ത് നാൾ

15➤ ഖുർആൻ .......... വലിയ ശ്രേഷ്ഠതയുണ്ട്

=> പാരായണത്തിന്

16➤ അന്ത്യനാളിൽ ഖുർആൻ ശുപാർശ ചെയ്യാൻ എന്ത് വേണം

=> ഖുർആൻ ഓതണം

17➤ നിങ്ങളിൽ ഉത്തമർ ആരാണ്

=> ഖുർആൻ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും

18➤ ഖുർആൻ തീരെ മനസ്സിലാക്കാത്തവർ ഏതു പോലെയാണ്

=> നശിച്ച വീടു പോലെയാണ്

19➤ അർത്ഥസഹിതം കാണാതെ പഠിക്കുക خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ

=> പരിശുദ്ധ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളിൽ ഉത്തമർ

പാഠം 02
تَقْوَى الْقُلُوب
 


1➤ തിരുനബിയുടെ പള്ളിയിൽ വച്ച് ശബ്ദമുയർത്തി സംസാരിച്ചത് ഏത് നാട്ടുകാരാണ്

=> ത്വാഇഫ്

2➤ നിങ്ങൾ ഈ നാട്ടുകാർ ആയിരുന്നെങ്കിൽ ഞാൻ നിങ്ങളെ ശിക്ഷിക്കുമായിരുന്നു -ആരു പറഞ്ഞു

=> ഖലീഫ ഉമർ (റ)

3➤ ഖലീഫ ഉമ്മർ എന്തിനാണ് ത്വാഇഫുകാരോട് ക്ഷോഭിച്ചത്

=> നബിയുടെ ഹുജ്റതു ശരീഫയുടെ അടുത്ത് ഉച്ചത്തിൽ സംസാരിച്ചതിന്

4➤ ആദരണീയ വ്യക്തികൾ .......... എന്നിവയെ ആദരിക്കൽ മുസ്ലിമിന് നിർബന്ധമാണ്

=> വസ്തുക്കൾ

5➤ ഇബിലീസ് ശാപത്തിനിരയായത് എന്തിന്

=> ആദരവ് ഇല്ലാത്തതിനാൽ, ആദം നബിയെ ആദരിച്ച സുജൂദ് ചെയ്യാൻ അല്ലാഹു കൽപ്പിച്ചപ്പോൾ അവൻ അനുസരിച്ചില്ല

6➤ നബിയെ .......... വളരെയധികം ആദരിച്ചിരുന്നു

=> സ്വഹാബികൾ

7➤ മദീനയിൽ വാഹനപ്പുറത്ത് സഞ്ചരിക്കാ ഉണ്ടായിരുന്നില്ല ഏത് ഇമാം

=> ഇമാം മാലിക്

8➤ ഇമാം മാലിക്ക്(റ) എന്തുകൊണ്ടായിരുന്നു മദീനയിൽ വാഹനപ്പുറത്ത് സഞ്ചരിക്കാതിരുന്നത്

=> നബിയുടെ ഖബർ ശരീഫ് ഉള്ളതിനാൽ

9➤ നമ്മൾ ആദരിക്കേണ്ടവർ ആരെല്ലാം

=> നബിമാർ, സ്വഹാബത്ത്, അഹ്ലുബൈത്ത്, വലിയ്യുമർ, ആലിമുകൾ, സജ്ജനങ്ങൾ, മാതാപിതാക്കൾ, ഗുരുനാഥന്മാർ, മുതിർന്നവർ

10➤ നമ്മൾ ആദരിക്കേണ്ട വസ്തുക്കൾ ഏതെല്ലാം

=> ഖുർആൻ, മതഗ്രന്ഥങ്ങൾ, കഅ്ബത്തുൽ മുകറമ, ഹുജ്റതു ശരീഫ, മസ്ജിദുകൾ, മുഅ്മിനീങ്ങളുടെ ഖബറുകൾ

11➤ അർത്ഥസഹിതം കാണാതെ പഠിക്കുക وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ

=> അല്ലാഹുവിൻറെ ചിഹ്നങ്ങൾ ആദരിക്കൽ ഭക്തിയിൽ പെട്ടതാണ്

12➤ ആരാണ് ഖലീഫ

=> നബിയുടെ പ്രതിനിധി

13➤ ഖലീഫ ഉമർ എത്രാമത്തെ ഖലീഫയാണ്

=> രണ്ടാം ഖലീഫ

14➤ മക്കയുടെ അടുത്തുള്ള ഒരു നാട്

=> ത്വാഇഫ്

15➤ നബിയുടെ മസ്ജിദ് ഏത്

=> മസ്ജിദു നബവി

16➤ ആരാണ് ഇബ്ലീസ്

=> ചെകുത്താന്മാരുടെ നേതാവ്

17➤ ആരാണ് സ്വഹാബത്ത്

=> നബിയുടെ അനുചരന്മാർ

18➤ ഹുജ്റതു ശരീഫ എന്താണ്

=> നബിയുടെ തിരു ശരീരം മറവ് ചെയ്ത മുറി

19➤ അഹ്ലു ബൈത്ത് ആരാണ്

=> നബിയുടെ കുടുംബം

20➤ ആരാണ് വലിയ്യ്

=> അല്ലാഹുവിൻറെ ഇഷ്ടദാസൻ

21➤ ആലിം (عَالِمْ) എന്നാൽ അർത്ഥം

=> പണ്ഡിതൻ

22➤ സത്യവിശ്വാസി എന്നതിൻറെ അറബി

=> മുഅ്മിൻ(مُؤْمِنْ)

പാഠം 03
الْغَنَمُ بَرَكَةٌ
 


1➤ ബറക്കത്ത് ഉണ്ടെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട് ഏത് മൃഗത്തിൽ

=> ആട്

2➤ .......... സ്വർഗ്ഗത്തിലെ മൃഗമാണ്

=> ആട്

3➤ നബിയും മറ്റു .......... എല്ലാം ആടുകളെ മേച്ചിട്ടുണ്ട്

=> നബിമാരും

4➤ നബി തങ്ങളുടെ കുട്ടിക്കാലം എങ്ങനെയായിരുന്നു

=> കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു

5➤ ഉപ്പയുടെ മരണത്തോടെ നബി തങ്ങൾ ആരുടെ സംരക്ഷണത്തിലാണ് വളർന്നത്

=> അബു ത്വാലിബിന്റെ

6➤ അബു ത്വാലിബ് നബിയുടെ ആരായിരുന്നു

=> പിതൃ സഹോദരൻ

7➤ എന്തിനാണ് നബി തങ്ങൾ ആടിനെ മേച്ചത്

=> നബിയുടെ കുട്ടിക്കാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു അതിനാൽ ആളുകളെ മേച്ചും കച്ചവടക്കാരെ സഹായിച്ചും നബി തങ്ങൾ ജോലി ചെയ്തു ജീവിച്ചു

8➤ നബി തങ്ങൾ ആടിനെ മേച്ച് കിട്ടുന്ന വരുമാനം കൊണ്ട് .......... സഹായിക്കും

=> മൂത്താപ്പയെ

9➤ ആടിനെ മേയ്ക്കുന്നതിലൂടെ എന്തൊക്കെ പഠിക്കും

=> ക്ഷമയും സഹനവും പഠിക്കും, എല്ലാവരോടും കാരുണ്യത്തോടെ പെരുമാറാൻ ശീലിക്കും

10➤ എന്തിനാണ് പ്രവാചകന്മാർക്ക് ആടുകളെ മേക്കാൻ അല്ലാഹു അവസരം നൽകിയത്

=> ക്ഷമയും സഹനവും പഠിക്കാനും എല്ലാവരോടും കാരുണ്യത്തോടെ പെരുമാറാൻ ശീലിക്കാനും

11➤ നബി തങ്ങൾ ആടിനെ മേച്ച കാലം ഓർത്തത് എങ്ങനെ

=> ഒരിക്കൽ സഹാബികളോട് കൂടെ അറാക്ക് മരത്തിൻറെ പഴം പറിക്കുകയായിരുന്നു അപ്പോൾ നബി തങ്ങൾ പറഞ്ഞു കറുത്തത് പറിക്കുക അതാണ് ഏറ്റവും നല്ലത് ചെറുപ്പത്തിൽ ആടിനെ മേയ്ക്കുന്ന സമയത്ത് ഞാൻ അത് പറിക്കാറുണ്ടായിരുന്നു

12➤ നബി തങ്ങൾ ആർക്കുവേണ്ടിയാണ് ആടിനെ മേച്ചിരുന്നത്

=> മക്കക്കാർക്ക് വേണ്ടി

13➤ പ്രവാചകന്മാർ എല്ലാവരും .......... മേച്ചിട്ടുണ്ട്

=> ആടിനെ

14➤ അർത്ഥസഹിതം കാണാതെ പഠിക്കുക - مَا مِنْ نَبِيِّ إِلَّا رَعَى الْغَنَمَ

=> ഒരു നബിയും ആടിനെ മേക്കാതിരുന്നിട്ടില്ല

15➤ മിസ്വാക്ക് ചെയ്യൽ അഫ്ളലാണ് - ഏതുകൊണ്ട്

=> അറാക്

16➤ എന്താണ് അറാക്ക്

=> മരുഭൂമിയിൽ കാണുന്ന ഒരു ചെടി

പാഠം 04
مَرَحًا مَرَحًا
 


1➤ هَبَّ الرِّيحُ سَارَ الْمُزْنُ - .......... مَعَ الْإِنْدَارِ

=> قَبْلَ الْمَطَرِ

2➤ بَرَقَ الْبَرْقُ صَاحَ الرَّعْدُ - .......... عَلَى الدِّيَارِ

=> نَزَلَ الْمَطَرُ

3➤ رَقَصَ .......... مَالَ الْغُصْنُ - طَارَ الطَّيْرُ عَلَى الْأَشْجَارِ

=> الزَّهْرُ

4➤ مَرَحًا مَرَحًا مَرَحًا مَرَحًا - .......... السَّقْفُ إِلَى انْحِدَارِ

=> سَالَ

5➤ مَلَأ الْبُسْتَان رَبَتِ الْأَرْضُ - مَرَحًا سَالَ .......... الدَّارِ

=> فِنَاءُ

6➤ مَلَأُ .......... مَلَأَ الْحَقْلُ - مَلَأَ الْقَلْبُ بِاسْتِبْشَارِ

=> الْبِئْرُ

7➤ سَالَ الْجَبَلُ مَلَأَ الْوَادِي - فَاضَ .......... إِلَى الْأَبْحَارِ

=> النَّهْرُ

8➤ رَفَعُوا الذِّكْرَ وَالْأَدْعِيَةَ - .......... شُكْرًا لِلْغَفَّارِ

=> حَمْدًا

9➤ മഴ എന്നതിന്റെ അറബി പദം

=> مَطَرٌ

10➤ അർത്ഥം എന്ത് زَهْرٌ

=> പൂവ്

11➤ അർത്ഥം എന്ത് غُصْنٌ

=> കൊമ്പ്

12➤ അർത്ഥം എന്ത് طَائِرٌ

=> പക്ഷി

13➤ അർത്ഥം എന്ത് أَشْجَارٌ

=> മരങ്ങൾ

14➤ അർത്ഥം എന്ത് بَرْقٌ

=> മിന്നൽ

15➤ അർത്ഥം എന്ത് فِنَاءٌ

=> മുറ്റം

16➤ അർത്ഥം എന്ത് بِئْرٌ

=> കിണർ

പാഠം 05
وَأَزْوَاجُهُ أُمَّهَاتُهُمْ
 


1➤ നബി തങ്ങൾ ധാരാളം മദ്ഹ് ചെയ്യാറുണ്ടായിരുന്നു ആരെ

=> ഖദീജ ബീവിയെ

2➤ നബിതങ്ങളെ ഖദീജ ബീവിയെ ധാരാളം മദ്ഹ് ചെയ്യാറുണ്ടായിരുന്നു എന്ന് പറഞ്ഞതാര്

=> ആയിഷ ബീവി

3➤ ഖദീജ ബീവിക്ക് വേണ്ടി നബിതങ്ങൾ എന്താണ് ചെയ്യാറുണ്ടായിരുന്നത്

=> പലപ്പോഴും ആടിനെ അറുത്ത് ഖദീജ ബീവിയുടെ കൂട്ടുകാരികൾക്ക് അതിൻറെ മാംസം നബി തങ്ങൾ അയച്ചു കൊടുക്കാറുണ്ടായിരുന്നു

4➤ നബി തങ്ങൾ പറയുമായിരുന്നു .......... വലിയ മഹതിയാണ്

=> ഖദീജ

5➤ നബി തങ്ങൾക്ക് മക്കൾ ഉണ്ടായത് ആരിൽ

=> ഖദീജ ബീവിയിൽ

6➤ വിശ്വാസികളുടെ ഉമ്മമാരാണ് ആര്

=> നബിയുടെ ഭാര്യമാർ

7➤ നബിയുടെ ഭാര്യമാർ എന്തു പേരിൽ അറിയപ്പെടുന്നു

=> ഉമ്മഹാത്തുൽ മുഅ്മിനീൻ

8➤ നബി തങ്ങളെ സ്നേഹിക്കുകയും പരിചരിക്കുകയും ദീനിന് വേണ്ടി ത്യാഗം സഹിക്കുകയും ചെയ്തവരാണ്..........

=> ഉമ്മഹാത്തുൽ മുഅ്മിനീൻ

9➤ ഉമ്മഹാത്തുൽ മുഅ്മിനീങ്ങൾ മഹത്തായ പങ്കുവഹിച്ചിട്ടുണ്ട് ഏതിൽ

=> മതവിജ്ഞാനങ്ങൾ വിശ്വാസികൾക്ക് പകർന്നു കൊടുക്കുന്നതിൽ

10➤ വിശ്വാസികൾക്ക് സ്വന്തം ശരീരത്തേക്കാൾ പ്രധാനം ഉള്ളവരാണ് ആര്

=> നബിതങ്ങൾ

11➤ വിശ്വാസികൾ നബി തങ്ങളെ സ്നേഹിക്കണം എങ്ങനെ

=> സ്വന്തം മാതാപിതാക്കളെക്കാളും ഭാര്യയേക്കാളും മക്കളെക്കാളും മറ്റെല്ലാ മനുഷ്യരെക്കാളും സ്വന്തം ശരീരത്തേക്കാളും വിശ്വാസികൾ നബിയെ സ്നേഹിക്കണം

12➤ അവരുടെ പേരുകൾ പഠിക്കൽ വിശ്വാസികൾക്ക് നിർബന്ധമാണ് ആരുടെ

=> ഉമ്മഹാത്തുൽ മുഅ്മിനീങ്ങളുടെ

13➤ ഉമ്മഹാത്തുൽ മുഅ്മിനീൻ ആരൊക്കെ

=> ഖദീജ ബീവി, ആയിഷ ബീവി, ഹഫ്സ ബീവി, സഫിയ ബീവി, മൈമൂന ബീവി, സൗദ ബീവി, റംല ബീവി, ഹിന്ത് (റ) സൈനബ് ബീവി, സൈനബ് ബീവി, ജുവൈരിയ ബീവി,

14➤ പൂരിപ്പിക്കുക خَدِيجَةٌ عَائِشَةٌ ...................... أُمَّهَاتُ مَرْضِيَّة

=> خَدِيجَةٌ عَائِشَةٌ وَحَفْصَةٌ - صَفِيَّةٌ مَيْمُونَةٌ وَسَوْدَة رَمْلَةٍ - وَهِنْدٌ زَيْنَبَانِ جُوَيْرِيَة - لِلْمُؤْمِنِينَ أُمَّهَاتُ مَرْضِيَّة

പാഠം 06
الْمُؤْمِنُ لَا يَسْرِقُ
 


1➤ കളവു നടത്തിയ സ്ത്രീയുടെ ഗോത്രം ഏത്

=> മഖ്സൂം

2➤ മഖ്‌സും ഗോത്രക്കാരിയായ സ്ത്രീയുടെ ശിക്ഷയിൽ ഇളവ് ലഭിക്കാൻ അവർ സമീപിച്ചത് ആരെ

=> നബിയുടെ സ്നേഹനിധിയായ ഉസാമത്ത് ബ്നു സൈദിനെ

3➤ നിങ്ങളുടെ മുമ്പുള്ളവരെ നശിപ്പിച്ചത് അവരുടെ .......... യാണ്

=> അനീതിയാണ്

4➤ മോഷണത്തിന്റെ ശിക്ഷ എന്ത്

=> കൈ മുറിക്കൽ

5➤ മഹാപാപമാണ് എന്ത്

=> മോഷ്ടിക്കൽ

6➤ വിശ്വാസി മോഷ്ടിക്കുകയില്ലെന്ന് .......... പറഞ്ഞിട്ടുണ്ട്

=> നബി തങ്ങൾ

7➤ മോഷ്ടാക്കൾക്ക് ഈ ലോകത്ത് എന്താണ് ലഭിക്കുക

=> നിന്ദ്യതയും അപമാനവും

8➤ മോഷ്ടാക്കൾക്ക് പരലോകത്ത് എന്താണ് ലഭിക്കുക

=> കഠിന ശിക്ഷ

9➤ ആളുകളുടെ സ്വത്ത് .......... കൈമുതലാക്കരുത്

=> അനർഹമായി

10➤ ഇസ്ലാം സംരക്ഷണം നൽകിയിട്ടുണ്ട് എന്തിന്നെല്ലാം

=> മറ്റുള്ളവരുടെ സ്വത്തിനും, അഭിമാനത്തിനും, ജീവനും

11➤ വിശ്വസ്തതയും .......... കൈക്കൊള്ളണം

=> സത്യസന്ധതയും

12➤ സാധനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും മറ്റ് ഇടപാടുകൾ നടത്തുമ്പോഴും എന്തു പാലിക്കണം

=> സത്യസന്ധത പാലിക്കണം

13➤ ചെറിയ മോഷണവും വലിയ മോഷണവും .......... തന്നെയാണ്

=> മോഷണം

14➤ ആരാണ് വലിയ കള്ളന്മാർ ആകുന്നത്

=> ചെറിയ വസ്തുക്കൾ കട്ട് ശീലിച്ചവർ

15➤ ആന കട്ടവനും അടക്ക കട്ടവനും .......... തന്നെ

=> കള്ളൻ

16➤ അർത്ഥസഹിതം കാണാതെ പഠിക്കുക - لَا يَسْرِقُ حِينَ يَسْرِقُ وَهُوَ مُؤْمِنٌ

=> വിശ്വാസിയായിരിക്കെ ഒരാൾക്കും മോഷ്ടിക്കാൻ കഴിയില്ല

പാഠം 07
النَّبِيُّ المنتظر
 


1➤ യാത്ര സംഘത്തെ കണ്ട പുരോഹിതൻ ആരാണ്

=> ബഹീറ

2➤ ബഹീറ ആരായിരുന്നു

=> വേദപണ്ഡിതൻ, ഒരു ക്രിസ്തീയ പുരോഹിതൻ

3➤ യാത്രാ സംഘത്തെ ബഹീറ നിരീക്ഷിച്ചപ്പോൾ കണ്ടത് എന്ത്

=> യാത്രാ സംഘത്തിന് മുകളിൽ ഒരു പ്രത്യേക ഭാഗത്ത് കാർമേഘം നിഴൽ വിരിച്ചിരുന്നു. അവരുടെ സഞ്ചാര ഗതിക്കനുസരിച്ച് അത് മുകളിലൂടെ തെന്നി നീങ്ങുന്നു

4➤ ബഹീറ കച്ചവട സംഘത്തെ മഠത്തിലേക്ക് വിളിക്കാൻ കാരണമെന്ത്

=> യാത്രാ സംഘത്തിന് മുകളിൽ ഒരു പ്രത്യേക ഭാഗത്ത് കാർമേഘം നിഴൽ വിരിച്ചിരുന്നു അവരുടെ സഞ്ചാര ഗതിക്കനുസരിച്ച് അത് മുകളിലൂടെ തെന്നി നീങ്ങുന്നു. കാര്യം മനസ്സിലാക്കാൻ അദ്ദേഹം എല്ലാവരെയും തൻറെ മഠത്തിലേക്ക് ക്ഷണിച്ചു

5➤ ബഹീറ എല്ലാവരെയും മഠത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ചോദിച്ചു എന്ത്

=> എല്ലാവരും വന്നിട്ടില്ലേ

6➤ നബിയിൽ ബഹീറ എന്താണ് കണ്ടത്

=> അന്ത്യപ്രവാചകനെ കുറിച്ച് പൂർവ വേദങ്ങളിൽ പറഞ്ഞ ലക്ഷണങ്ങളെല്ലാം

7➤ അബൂത്വാലിബ് ഇത് എൻറെ മകനാണ് എന്ന് പറഞ്ഞപ്പോൾ ബഹീറ എന്തു പറഞ്ഞു

=> അല്ല, ഈ കുട്ടിയുടെ പിതാവ് ജീവിച്ചിരിക്കാൻ ഇടയില്ല

8➤ നബിയുടെ പിതാവിന് എന്ത് സംഭവിച്ചു

=> നബി ഗർഭത്തിൽ ആയിരിക്കെ മരിച്ചു

9➤ ബഹീറ അബൂത്വാലിബിനോട് എന്താണ് നിർദ്ദേശിച്ചത്

=> നബിയുമായി ഉടൻ നാട്ടിലേക്ക് മടങ്ങുക ജൂതന്മാരെ സൂക്ഷിക്കുക അവർ ഈ കുട്ടിയെ അപായപ്പെടുത്തിയേക്കാം ഈ കുഞ്ഞിന് മഹത്തായ ഒരു ഭാവിയുണ്ട്

10➤ അർത്ഥസഹിതം കാണാതെ പഠിക്കുക - إِنَّ لِهَذَا الصَّبِيِّ شَأْنَا عَظِيمًا

=> നിശ്ചയം ഈ കുഞ്ഞിന് മഹത്തായ ഒരു ഭാവിയുണ്ട്

പാഠം 08
جَرِيدَةُ سِرَاج
 


1➤ മൂന്നു പേനകൾ എന്ന് അറബിയിൽ എങ്ങനെ പറയും

=> ثَلَاثَةُ أَقْلَامٍ

2➤ .......... - وَاحِدٌ – اثْنَانِ – ثَلَاثَةٌ 

=> أَرْبَعَةٌ

3➤ പുസ്തകം എന്നതിന്റെ അറബി പദം

=> كِتَابٌ

4➤ എത്ര എന്ന് അറബിയിൽ എങ്ങനെ പറയും

=> എത്ര എന്ന് അറബിയിൽ എങ്ങനെ പറയും

5➤ എനിക്ക് വേണം അറബിയിൽ എങ്ങനെ പറയും

=> أُرِيدُ

പാഠം 09
هؤُلَاءِ أَهْلُ بَيْتِي
 


1➤ നബിയോട് സംസാരത്തിൽ സാദൃശ്യമുള്ള ആൾ ആരാണ്

=> ഫാത്തിമ ബീവി

2➤ സ്വർഗ്ഗത്തിലെ സ്ത്രീകളിൽ ഏറ്റവും ശ്രേഷ്ഠർ ആര്

=> ഖുവൈലിദിന്റെ മകൾ ഖദീജയും, മുഹമ്മദ് നബിയുടെ മകൾ ഫാത്തിമയും, മുസാഹിമിന്റെ മകൾ ആസിയയും, ഇംറാൻ്റെ മകൾ മർയമുമാണ്

3➤ ഖദീജ ബീവിയുടെ പിതാവിൻറെ പേര്

=> ഖുവൈലിദ്

4➤ ആസിയ ബീവിയുടെ പിതാവിൻറെ പേര്

=> മുസാഹിം

5➤ മറിയം ബീവിയുടെ പിതാവിൻറെ പേര്

=> ഇംറാൻ

6➤ നബി തങ്ങൾക്ക് എത്ര മക്കൾ ഉണ്ട്

=> 7

7➤ നബി തങ്ങളുടെ ആൺമക്കൾ എത്ര പെൺമക്കൾ എത്ര

=> നാല് പെൺമക്കളും, മൂന്ന് ആൺമക്കളും

8➤ നബി കുടുംബത്തോടുള്ള നമ്മുടെ കടമയെന്ത്

=> നബിയുടെ കുടുംബത്തെ സ്നേഹിക്കലും ബഹുമാനിക്കലും

9➤ നബിയുടെ മക്കളുടെ പേരുകൾ പഠിക്കൽ നമുക്ക് ..........

=> നിർബന്ധമാണ്

10➤ എങ്ങനെയാണ് നബി കുടുംബം വ്യാപിച്ചത്

=> ഫാത്തിമ ബീവിയുടെ മക്കളായ ഹസൻ(റ) ഹുസൈൻ(റ) എന്നിവരുടെ സന്താന പരമ്പരയിലൂടെയാണ് നബി കുടുംബം വ്യാപിച്ചത്

11➤ ഫാത്തിമ ബീവിയുടെ മക്കൾ ആരെല്ലാം

=> ഹസൻ (റ), ഹുസൈൻ(റ)

12➤ നബിയുടെ മക്കളുടെ പേരുകൾ അടങ്ങുന്ന ബൈത്ത് കാണാതെ പഠിക്കുക

=> وَسَبْعَةٌ أَوْلَادُهُ هُمْ قَاسِمُ - زَيْنَبُ رُقَيَّةً فَاطِمَةٍ يَا فَاهِمُ - وَأُمُّ كُلْثُومٍ وَعَبْدُ اللَّهِ مِنْ -  خَدِيجَةَ الْكُبْرَى بِتَرْتِيب زُكِن -  أَتَاهُ إِبْرَاهِيمُ مِنْ سُرِيَّة -   وَأُمُّهُ مَارِيَّةُ الْقِبْطِيَّة

13➤ അർത്ഥസഹിതം കാണാതെ പഠിക്കുക - أُذَكِّرُكُمُ اللَّهَ فِي أَهْلِ بَيْتِي

=> എൻറെ കുടുംബത്തിൽ ഞാൻ നിങ്ങൾക്ക് അല്ലാഹുവിനെ ഓർമിപ്പിക്കുന്നു

14➤ നബിയുടെ മക്കളുടെ പേരുകൾ

=> ഖാസിം, സൈനബ്, റുഖയ്യ, ഫാത്തിമ, ഉമ്മു കുൽസു, അബ്ദുല്ല, ഇബ്രാഹിം

15➤ നബിയുടെ മകൻ ഇബ്രാഹിം എന്നിവരുടെ മാതാവ് ആര്

=> മാരിയത്തുൽ ഖിബ്തിയ്യ

16➤ നബിയുടെ മക്കളുടെ മാതാക്കൾ ആരെല്ലാം

=> ഖദീജത്തുൽ കുബ്റ, മാരിയത്തുൽ ഖിബ്തിയ്യ

പാഠം 10
فَلْيُكْرِمْ جَارَهُ
 


1➤ സഹലുബ്നു അബ്ദുല്ലാഹി തുസ്തുരി എന്നിവരുടെ അയൽവാസി ആരായിരുന്നു

=> ഒരു മജൂസി

2➤ സഹലുബ്നു അബ്ദുല്ലാഹി തുസ്തുരി എന്നവർ മജൂസിയായ അയൽവാസിയോട് വിഷമങ്ങൾ പരാതി പറയാതിരിക്കാൻ കാരണമെന്ത്

=> അയൽവാസികളെ ബഹുമാനിക്കണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് അയൽവാസിയെ ബുദ്ധിമുട്ടിക്കുന്നവൻ സത്യവിശ്വാസിയാവുകയില്ല എന്ന കാരണത്താൽ

3➤ മജൂസിയായ മനുഷ്യൻ ഇസ്ലാം സ്വീകരിക്കാൻ കാരണമെന്ത്

=> ഇസ്ലാമിൻറെ മഹത്വം മനസ്സിലാക്കിയത് കൊണ്ട്

4➤ ആരാണ് അയൽവാസികൾ

=> നമ്മുടെ വീടിൻറെ പരിസരത്ത് താമസിക്കുന്നവർ

5➤ അയൽവാസികളോടുള്ള കടമകൾ എന്തെല്ലാം

=> അവരെ സ്നേഹിക്കണം, ബഹുമാനിക്കണം, അവർക്ക് വിഷമമുണ്ടാകുന്ന ഒന്നും ചെയ്യരുത്

6➤ അയൽവാസികളെ കുറിച്ച് നബി തങ്ങൾ എന്തു പറഞ്ഞു

=> مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلَا يُؤْذِ جَارَهُ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ അയൽവാസിയെ ഉപദ്രവിക്കരുത്

7➤ പൂരിപ്പിക്കുക لَيْسَ الْمُؤْمِنُ ................. إِلَى جَنْبِهِ

=> لَيْسَ الْمُؤْمِنُ الَّذِي يَشْبَعُ وَجَارُهُ جَائِعٌ إِلَى جَنْبِهِ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറക്കുന്നവൻ സത്യവിശ്വാസി അല്ല

8➤ അർത്ഥസഹിതം കാണാതെ പഠിക്കുക مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُحْسِنُ إِلَى جَارِهِ

=> അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ അയൽവാസിക്ക് നന്മ ചെയ്യണം

9➤ അർത്ഥസഹിതം കാണാതെ പഠിക്കുക مَنْ أَرَادَ اللَّهُ بِهِ خَيْرًا حَبَّبَهُ إِلَى جِيرَانِهِ

=> അല്ലാഹു ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ അവനെ തൻറെ അയൽക്കാർക്ക് പ്രിയങ്ക ആകും

10➤ ആരാണ് സഹ്ലുബ്നു അബ്ദുല്ലാഹി തുസ്തുരി

=> ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച പ്രശസ്ത സൂഫി പണ്ഡിതൻ

9 Comments

Post a Comment