CLASS 3 | DURUS - II (11 - 20 പാഠങ്ങൾ) | SEM 2 CHAPTERS | വാർഷികപരീക്ഷാ പരിശീലനം
പാഠം 11
زَوَاجُ النَّبِيِّ ﷺ
1➤ നബി (സ്വ) യുടെ ആദ്യ ഭാര്യ ?
=> ഖദീജ (റ)
2➤ ആരായിരുന്നു ഖദീജ(റ)
=> മക്കയിലെ കുലീനയും സമ്പന്നയും ആയിരുന്നു
3➤ ഖദീജ ബീവിയുടെ ആദ്യ ഭർത്താവ് ?
=> عُتَيَّقْ
4➤ ഖദീജ ബീവിയുടെ രണ്ടാം ഭർത്താവ് ?
=> أَبُوهَالَة
5➤ നബി (സ്വ) ഖദീജ ബീവിയുടെ എത്രാം ഭർത്താവ് ആണ്?
=> മൂന്നാമത്തെ ഭർത്താവ്
6➤ മക്കയിലെ വലിയ കച്ചവടക്കാരി ?
=> ഖദീജ (റ)
7➤ ആദ്യ രണ്ട് വിവാഹത്തിൽ ഖദീജാ ബീവിക്ക് എത്ര മക്കളുണ്ട് ?
=> അഞ്ച് മക്കൾ
8➤ ഖദീജ ബീവി എപ്പോഴാണ് കച്ചവടത്തിലേക്ക് ഇറങ്ങിയത്
=> ഭർത്താക്കന്മാരും പിതാവ് ഖുവൈലിദും മരിച്ചപ്പോൾ അവർ വലിയ പ്രയാസത്തിൽ ആയി ആ സന്ദർഭത്തിലാണ് കച്ചവടത്തിലേക്ക് ഇറങ്ങിയത്
9➤ ഖദീജ ബീവി (റ) ആളുകളെ കൂലിക്ക് വിളിച്ചു എന്തിന് വേണ്ടി ?
=> കച്ചവടത്തിൽ സഹായിക്കാൻ
10➤ ഖദീജ ബീവി നബി (സ്വ)യെ സഹായത്തിന് വിളിച്ചു എന്തിന് ?
=> കച്ചവട ചരക്കുകളുമായി സിറിയയിലേക്ക് പോകാൻ
11➤ അന്ന് നബി (സ്വ)ക്ക് എത്ര വയസുണ്ടായിരുന്നു?
=> 25
12➤ നബി (സ്വ) സിറിയയിൽ പോയത് ആരുടെ കൂടെയാണ്?
=> ഖദീജ ബീവിയുടെ വേലക്കാരൻ മൈസറ യുമൊന്നിച്ച്
13➤ നബിയോടൊപ്പമുള്ള യാത്രയിൽ .......... പല അത്ഭുതങ്ങളും കണ്ടു
=> മൈസറത്
14➤ കച്ചവടത്തിൽ അവർക്ക് അസാധാരണ .......... ലഭിച്ചു
=> ലാഭം
15➤ നബി (സ്വ)ക്ക് മുകളിൽ എന്താണ് തണൽ വിരിച്ചത് ?
=> മേഘം
16➤ യാത്ര കഴിഞ്ഞെത്തിയ മൈസറത്ത് ഖദീജ ബീവിയോട് പറഞ്ഞത് എന്ത്
=> ഈ യാത്രയിൽ ഞാൻ ഒരുപാട് അത്ഭുതങ്ങൾ കണ്ടു, അൽഅമീനു മുകളിൽ മേഘം തണൽ വിരിച്ചിരുന്നു, യാത്രയ്ക്കിടയിൽ ഞങ്ങൾ ഒരു മരച്ചുവട്ടിൽ ഇരുന്നു അപ്പോൾ നെസ്തൂറ എന്ന പുരോഹിതൻ പറഞ്ഞു ഈ മരച്ചുവട്ടിൽ ഇരിക്കുന്നത് പ്രവാചകന്‍ തന്നെയാണ്. ഞങ്ങളുടെ ചരക്കുകൾ പെട്ടെന്ന് ചെലവായി. കൂടുതൽ ലാഭം ലഭിച്ചു. അൽഅമീൻ കാരണമാണ് ഇതെല്ലാം സംഭവിച്ചത്
17➤ അൽഅമീനു മുകളിൽ .......... തണൽ വിരിച്ചിരുന്നു
=> മേഘം
18➤ ഈ മര ച്ചുവട്ടിലിരിക്കുന്നത് പ്രവാചകൻ തന്നെയാണ് ഇത് ആരാണ് പറഞ്ഞത്?
=> നസ്ത്വൂറാ എന്ന പുരോഹിതൻ
19➤ നബി (സ്വ)യെ ഖദീജ ബീവി വിവാഹം ചെയ്യാൻ ആഗ്രഹിക്കാൻ കാരണം?
=> നബി (സ്വ)യുടെ മഹത്വം മനസിലാക്കിയപ്പോൾ
20➤ നബിയുമായി വിവാഹം ആലോചിക്കാൻ ഖദീജ ബീവി ആരുടെ അടുത്തേക്കാണ് നാളെ അയച്ചത്
=> അബൂത്വാലിബ്
21➤ നബി (സ്വ)യും ഖദീജാ ബീവിയും തമ്മിലുള്ള വിവാഹം ആരുടെ സാന്നിധ്യത്തിൽ വെച്ചാണ് നടന്നത് ?
=> മലവെള്ളപ്പാച്ചിൽ കാരണം കഅ്ബക്ക് കേട്പാടുകൾ സംഭവിച്ചതിനാൽ
6➤ എങ്ങനെയായിയുന്നു നിർമാണം?
=> ആളുകൾക്ക് ജോലികൾ വീതിച്ച് കൊടുത്ത് കൊണ്ടായിരുന്നു
7➤ നബി (സ്വ) ഏത് വിഭാഗത്തിലായിരുന്നു ?
=> കല്ല് ചുമക്കുന്ന വിഭാഗത്തിൽ
8➤ നിർമാണത്തിന് ഖുറൈശികൾ എന്താണ് തീരുമാനിച്ചിരുന്നത് ?
=> നിർമാണത്തിന് ഹലാലായ പണം മാത്രമേ ഉപയോഗിക്കാവൂ എന്ന്
9➤ ഹലാലായ പണം തികഞ്ഞില്ല എന്തിന് ?
=> ഇബ്രാഹീം നബി (അ ) നിർമിച്ച അതേ അടിത്തറയിൽ നിർമാണം പൂർത്തിയാക്കാൻ
10➤ അപ്പോൾ എന്ത് ചെയ്തു ?
=> അൽപ്പഭാഗം പുറത്താക്കി ഇപ്പോൾ കാണുന്ന രീതിയിൽ പണി തീർത്തു
11➤ കഅ്ബയിൽ പെട്ടതും കെട്ടിടത്തിന് പുറത്തുള്ളതുമായ വളച്ചു കെട്ടിയ ഈ ഭാഗത്തിന്റെ പേര് ?
=> ഹിജ്റ് ഇസ്മാഈൽ
12➤ ................കഅ്ബ ശരീഫിൽ പെട്ടതാണ്
=> ഹിജ്റ് ഇസ്മാഈൽ
13➤ വളച്ചുകെട്ടിയ സ്ഥലത്ത് നിസ്കരിക്കുന്നതി ഏതു പോലെയാണ്
=> കഅ്ബയിൽ വെച്ചുള്ള നിസ്കാരം പോലെയാണ്
14➤ ഹിജ്റ് ഇസ്മാഈൽ വളച്ചു കെട്ടിയത് എന്തിനു വേണ്ടിയാണ് ?
=> അത് കഅബയുടെ ഭാഗമാണെന്ന് മനസ്സിലാക്കാൻ
15➤ കഅബ പുനർ നിർമാണ സമയത്തുണ്ടായ തർക്കം ?
=> ഹജറുൽ അസ് വദ് യഥാസ്ഥാനത്ത് ആരാണ് വെക്കേണ്ടത് എന്ന കാര്യത്തിൽ
16➤ വഴക്ക് എവിടെ വരെ എത്തി ?
=> യുദ്ധത്തിന്റെ വക്കോളം വരേയെത്തി
17➤ തർക്കം തീർക്കാൻ അബൂ ഉമ്മയ്യ നിർദേശിച്ച പരിഹാരം ?
=> ബനൂ ശൈബ വാതിലിലൂടെ ആദ്യം കടന്ന് വരുന്നയാളെ നമുക്ക് വിധി കർത്താവാക്കാം
18➤ ആരാണ് ആ വാതിലിലൂടെ ആദ്യം കടന്ന് വന്നത് ?
=> അൽഅമീൻ (നബി [സ])
19➤ നബി (സ) അവർക്ക് എങ്ങനെയായിരുന്നു ?
=> വിശ്വസ്ഥനും അവരുടെ കണ്ണിലുണ്ണിയുമായിരുന്നു വില പിടിച്ച വസ്തുക്കൾ സൂക്ഷിക്കാൻ അവർ നബിയെ ഏൽപ്പിച്ചിരുന്നു
20➤ നബി (സ) എങ്ങനെ തർക്കം പരിഹരിച്ചു?
=> നബി (സ) തന്റെ തട്ടം നിലത്ത് വിരിച്ച് ഹജറുൽ അസ് വദ് അതിൽ എടുത്ത് വെച്ചു എല്ലാ ഗോത്ര നേതാക്കളോടും തട്ടത്തിന്റെ അറ്റങ്ങൾ പിടിക്കാൻ പറഞ്ഞു എല്ലാവരും കൂടി അത് ഉയർത്തി നബി (സ) കല്ലെടുത്ത് യഥാസ്ഥാനത്ത് സ്ഥാപിച്ചു.
21➤ كَانَ .......... حَكَمًا حَكِيمًا
=> الْأَمِينُ
22➤ അൽ അമീൻ............ മധ്യസ്തനായിരുന്നു
=> യുക്തിമാനായ
23➤ ത്വവാഫ് എന്നാൽ എന്ത്
=> കഅ്ബയെ ചുറ്റൽ
24➤ എന്താണ് സഅയ് ?
=> സഫാ മർവാ മലകൾക്കിടയിലുള്ള നടത്തം
25➤ മത്വാഫ് എന്നാൽ എന്ത്
=> കഅ്ബക്ക് ചുറ്റും ത്വവാഫ് ചെയ്യുന്ന സ്ഥലം ?
26➤ ഹിജ്റ് ഇസ്മാഈൽ ?
=> കഅബയിൽ പെട്ടതും കെട്ടിടത്തിന് പുറത്തുള്ളതുമായ സ്ഥലം
27➤ ഹജറുൽ അസ് വദ് ?
=> സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ട കല്ല്
28➤ ഹജറുൽ അസ് വദ് എവിടെ സ്ഥിതി ചെയ്യുന്നു ?
=> കഅ്ബയുടെ തെക്ക് കിഴക്ക് മൂലയിൽ
29➤ كَانَ الْأَمِينُ .... حَكِيمًا
=> حَكَمًا
പാഠം 16
سُورَةُ الْفَاتِحَة
1➤ بِسْمِ اللهِ
=> അല്ലാഹുവിന്റെ നാമത്തിൽ
2➤ اَلْحَمْدُ لِله
=> സർവ്വ സ്തുതിയും അല്ലാഹുവിനാണ്
3➤ اَلرَّحْمٰن
=> ഈ ലോകത്ത് എല്ലാവർക്കും അനുഗ്രഹം ചെയ്യുന്നവൻ
4➤ الرَّحِيم
=> അള്ളാഹുന് വഴിപ്പെട്ടവർക്ക് മാത്രം പരലോകത്ത് അനുഗ്രഹം ചെയ്യുന്നവൻ
5➤ അള്ളാഹുന് വഴിപ്പെട്ടവർക്ക് മാത്രം പരലോകത്ത് അനുഗ്രഹം ചെയ്യുന്നവൻ
=> പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ
6➤ يَوْمِ الدِّينِ
=> പ്രതിഫലം നൽകുന്ന ദിനം
7➤ إِيَّاكَ نَعْبُدُ
=> നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു
8➤ إِيَّاكَ نَسْتَعِينُ
=> നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു
9➤ نَسْتَعِينُ
=> ഞങ്ങൾ സഹായം തേടുന്നു
10➤ إِهْدِنَا
=> ഞങ്ങളെ വഴികാട്ടേണമേ
11➤ صِرَاطَ الْمُسْتَقِيمَ
=> നേരായ മാർഗത്തിൽ
12➤ أَنْعَمْتَ عَلَيْهِمْ
=> നീ അനുഗ്രഹിച്ചവർ
13➤ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ
=> കോപത്തിന് വിധേയരല്ലാത്തവർ
14➤ آمِينَ
=> ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകേണമേ
15➤ എങ്ങനെയാണ് ഖുർആൻ പാരായണം തുടങ്ങേണ്ടത്
=> ബിസ്മി ചൊല്ലിയാണ്
16➤ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങേണ്ടത് എങ്ങിനെ
=> ബിസ്മി ചൊല്ലി
17➤ ബിസ്മി ചൊല്ലിയെങ്കലേ ........... ലഭിക്കൂ
=> ബറകത്
18➤ ബിസ്മി ചൊല്ലിയെങ്കലേ ........... നീങ്ങൂ
=> തടസ്ഥങ്ങൾ
19➤ നന്മചെയ്തവർക്ക് ............ ലഭിക്കും
=> സ്വർഗം
20➤ തിന്മചെയ്തവർക്ക് ............ ലഭിക്കും
=> നരകം
21➤ എതാണ് നേരായ വഴി ?
=> അള്ളാഹു അനുഗ്രഹിച്ച നബിമാർ സ്വിദ്ധീ ഖുകൾ ശുഹദാക്കൾ സജ്ജനങ്ങൾ എന്നിവരുടെ വഴി
22➤ ഏതാണ് പിഴച്ച വഴി ?
=> അള്ളാഹു കോപിച്ചവരുടെയും പിഴച്ചവരുടെയും മാർഗമാണ് പിഴച്ച വഴി
പാഠം 17
عِيشَةٌ رَّاضِيَة
1➤ ഉദ്ദേശിക്കുന്നതെല്ലാം ലഭിക്കുന്ന ഇടം?
=> സ്വർഗം
2➤ സ്വർഗത്തിൽ .......... ഇല്ല, സന്തോഷം മാത്രം
=> ദുഃഖം
3➤ സ്വർഗത്തിൽ ഭയമില്ല, ......... മാത്രം
=> സമാധാനം
4➤ സ്വർഗത്തിൽ ............ ഇല്ല, ആരോഗ്യം മാത്രം
=> രോഗം
5➤ മരണമില്ല.......... ജീവിതം മാത്രം
=> ശാശ്വതമായ
6➤ സ്വർഗ്ഗത്തിലെ ഏറ്റവും വലിയ അനുഗ്രഹം?
=> അല്ലാഹു വിന്റെ ലിഖാഅ് (കാണൽ)
7➤ അള്ളാഹുവിനെ കാണുന്നതിനെ കുറിച്ച നബി (സ്വ ) എന്ത് പറഞ്ഞു
=> നിശ്ചയം നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ കാണും. പൗർണമി രാവിൽ പൂർണ ചന്ദ്രനെ കാണും പോലെ കാണാം
8➤ ആർക്കാണ് സ്വർഗം ലഭിക്കുക?
=> വിശ്വസിക്കുകയും സൽകർമങ്ങൾ ചെയ്യുകയും ചെയ്യുന്നവർക്ക്
9➤ സ്വർഗം .......... ക്ക് ഉള്ളതാണ്
=> സജ്ജനങ്ങൾക്ക്
10➤ അർത്ഥം എഴുതുക - وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ
=> നിങ്ങൾ ആശിക്കുന്നതെല്ലാം സ്വർഗത്തിലുണ്ട്
11➤ പൂരിപ്പിക്കുക - كَانَتْ لَهُمْ .... نُزُلًا
=> جَنَّاتُ الْفِرْدَوْسِ
പാഠം 18
مِرْأَةُ الْمُؤْمِنِ
1➤ പ്രകാശത്തിന്റെ മിമ്പറുകളുണ്ട് എവിടെ ?
=> അർശിന് ചുറ്റും
2➤ അർശിന് ചുറ്റുമുള്ള മിമ്പറിൽ ഇരിക്കുന്നവർ ആരാണ്?
=> അല്ലാഹുവിന്റെ മാർഗത്തിൽ പരസ്പരം സ്നേഹിക്കുന്നവരും കൂടി ഇരിക്കുന്നവരും സന്ദർശിക്കുന്നവരുമാണ്.
3➤ നന്മയിൽ പരസ്പരം സ്നേഹിക്കുകയും കൂട്ടുകൂടുകയും ചെയ്യുന്ന നല്ല സുഹൃത്തുക്കൾക്ക് ലഭിക്കുന്ന പ്രതിഫലം?
=> അവർ അർശിന് ചുറ്റുമുള്ള പ്രകാശിക്കുന്ന മിമ്പറുകളിലായിരിക്കും
4➤ നമ്മുടെ കൂട്ടുകാർ ............... ഉള്ളവരായിരിക്കണം
=> ഈമാനും തഖ്‌വയും
5➤ നാം .......... മായി കൂട്ടുകൂടരുത്
=> ചീത്ത ആളുകളു
6➤ കൂട്ടിന് തെരഞ്ഞെടുക്കുന്ന സ്നേഹിതൻ എങ്ങനെ ആയിരിക്കണമെന്നാണ് ഇമാം ഗസ്സാലി(റ) പറഞ്ഞത് ?
=> 1 -സാമ്പത്തിക സഹായം ചെയ്യുക, 2- ശാരീരിക സഹായം ചെയ്യുക, 3- അവനെ വേദനിപ്പിക്കുന്ന ഒരു കാര്യവും ചെയ്യാതിരിക്കുക, 4- സ്നേഹം അറിയിക്കുക നന്മകളെ പ്രശംസിക്കുക ഉപകാരത്തിന് നന്ദി പറയുക, 5- അനിഷ്ടകരമായ കാര്യങ്ങൾക്ക് മാപ്പ് നൽകുക, 6- ജീവിത കാലത്തും മരണാനന്തരവും അവന് വേണ്ടി പ്രാർത്ഥിക്കുക, 7- സ്നേഹ ബന്ധം നില നിർത്തുക മരണാനന്തരം അവന്റെ ബന്ധുക്കളോടും സ്നേഹിതന്മാരോടും സ്നേഹ ബന്ധം പുലർത്തുക, 8- അവന് വിഷമകരമായ ഒരു കാര്യവും ആവശ്യപ്പെടാതിരിക്കുക
9➤ ഏതൊരാളും അവന്റെ കൂട്ടുകാരന്റെ ........... അനുസരിച്ച് വിലയിരുത്തപ്പെടും
=> ചര്യ
10➤ അർത്ഥസഹിതം കാണാതെ പഠിക്കുക اَلْمَرْءُ عَلَی دِينِ خَلِيلِهِ
=> ഏതൊരാളും അവന്റെ കൂട്ടുകാരന്റെ ചര്യയനുസരിച്ച് വിലയിരുത്തപ്പെടും
പാഠം 19
اقْرَأْ
1➤ എന്നാണ് ബദർ യുദ്ധം നടന്നത്
=> റമദാൻ 17നു
2➤ എന്നെ പുതപ്പിട്ടു മൂടൂ എന്ന് പറഞ്ഞ് വീട്ടിലേക്ക് വന്നതാര്
=> നബി (സ)
3➤ നബി തങ്ങളെ പുതപ്പിച്ചതാര്
=> ഖദീജ ബീവി
4➤ നബിതങ്ങളെ എങ്ങനെയാണ് ഖദീജ ബീവി സാന്ത്വനപിച്ചത്
=> സ്വാന്തന വാക്കുകൾ പറഞ്ഞു, അങ്ങയെ അല്ലാഹു ഒരിക്കലും കൈവിടില്ല, അങ്ങ് പാവങ്ങളെ സഹായിക്കുന്നു, കുടുംബബന്ധം ചേർക്കുന്നു, ദുഃഖിതരെ ആശ്വസിപ്പിക്കുന്നു, പ്രയാസങ്ങൾ ഏറ്റെടുക്കുന്നു, അതിഥികളെ സൽക്കരിക്കുന്നു, വിപത്ത് ഉണ്ടാകുമ്പോൾ സഹായങ്ങളുമായി ഓടിയെത്തുന്നു.
5➤ നബി തങ്ങൾ എവിടെ നിന്നാണ് വീട്ടിലെത്തിയത്
=> ഹിറാ ഗുഹയിൽ നിന്ന്
6➤ നബി തങ്ങൾ ഹിറാ ഗുഹയിൽ ഒറ്റയ്ക്കിരുന്ന് .......... ചെയ്യുകയായിരുന്നു
Yg
ReplyDeleteVery good
ReplyDeleteOk àda. Girl
DeleteIt's so helpful 🥰🥰
ReplyDelete👍👍
DeletePost a Comment