CLASS 3 | FIQH | SEM 2 CHAPTERS | വാർഷികപരീക്ഷാ പരിശീലനം

പാഠം 01
اللَّهُمَّ طَهِّرْ قَلْبِي
 


1➤ യാത്ര പോകുമ്പോൾ രണ്ട് ഖബ്റുകളെ ചൂണ്ടി നബി തങ്ങൾ എന്തു പറഞ്ഞു

=> ഈ ഖബറിലുള്ളവർ ശിക്ഷ അനുഭവിക്കുന്നു ഒരാൾ മൂത്രിച്ചാൽ ശരിയായ ശുദ്ധീകരിക്കാറുണ്ടായിരുന്നില്ല മറ്റേയാൾ നമീമത്ത് പറയുമായിരുന്നു

2➤ വിസർജനം കഴിഞ്ഞാൽ..........

=> ശരിയായി ശുദ്ധീകരിക്കണം

3➤ വിസർജനം നാം എന്തൊക്കെ ശ്രദ്ധിക്കണം

=> ശരിയായി ശുദ്ധീകരിക്കണം, അദബുകൾ പാലിക്കണം, പാൻസ് ഇടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം

4➤ വിസർജനത്തിന്റെ ആദബുകൾ

=> പാദരക്ഷ ധരിക്കുക, തല മറക്കുക, അല്ലാഹുവിൻറെ പേര് റസൂലിൻറെ പേര് തുടങ്ങിയ ആദരണീയ വസ്തുക്കൾ വിസർജന സ്ഥലത്തേക്ക് കൊണ്ടുപോകാതിരിക്കുക, വിസർജന സ്ഥലത്ത് പ്രവേശിക്കുമ്പോൾ ആദ്യം ഇടതുകാൽ വച്ച് بِسْمِ اللَّهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ എന്ന ദിക്റ് ചൊല്ലുക

5➤ വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഏതു കാൽ വെക്കണം

=> ഇടതുകാൽ

6➤ വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഉള്ള ദിക്റ്

=> بِسْمِ اللَّهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ

7➤ അർത്ഥം സഹിതം കാണാതെ പഠിക്കുക بِسْمِ اللَّهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ

=> അല്ലാഹുവിൻറെ നാമത്തിൽ ഞാൻ പ്രവേശിക്കുന്നു. അല്ലാഹുവേ ആൺ പെൺ പിശാചുകളിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു

8➤ ടോയ്‌ലറ്റിൽ വെച്ച് .......... പാടില്ല

=> സംസാരിക്കാൻ

9➤ വെള്ളമുപയോഗിച്ച് .......... കൈകൊണ്ട് ശൗചം ചെയ്യണം

=> ഇടത്

10➤ വെള്ളമില്ലെങ്കിൽ എങ്ങനെ ശൗചം ചെയ്യണം

=> വൃത്തിയാവുന്ന രീതിയിൽ നജസ് വലിച്ചെടുക്കുന്ന കല്ല്, ടിഷു പോലെ ഉള്ളതുകൊണ്ട് മൂന്നുതവണ നിബന്ധന പാലിച്ച ശൗചം ചെയ്യണം

11➤ വെള്ളമില്ലാതെ ശൗചം ചെയ്യുന്ന വസ്തുവിന് ഉണ്ടായിരിക്കേണ്ട പ്രത്യേകത എന്ത്

=> നജസ് വലിച്ചെടുക്കുന്നതായിരിക്കണം

12➤ വിസർജന സ്ഥലത്തു നിന്ന് പുറത്തു വരുമ്പോൾ ആദ്യം ഏതു കാലു വെക്കണം

=> വലത്

13➤ വിസർജന സ്ഥലത്തു നിന്ന് പുറത്തു വരുമ്പോൾ .......... ദിക്റ് ചൊല്ലണം

=> غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّيَ الْأَذَى وَعَافَانِي

14➤ അർത്ഥം സഹിതം കാണാതെ പഠിക്കുക غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّيَ الْأَذَى وَعَافَانِي

=> അല്ലാഹുവേ എന്നോട് പൊറുക്കേണമേ മാലിന്യം നീക്കി എനിക്ക് സുഖം നൽകിയ അല്ലാഹുവിനെ സർവ്വസ്തുതിയും

15➤ ശൗചം ചെയ്തതിനുശേഷം .......... എന്ന ദിക്ർ ചൊല്ലണം

=> اللَّهُمَّ طَهِّرْ قَلْبِي مِنَ النِّفَاقِ وَحَصِّنْ فَرْحِي مِنَ الْفَوَاحِشِ

16➤ അർത്ഥം സഹിതം കാണാതെ പഠിക്കുക اللَّهُمَّ طَهِّرْ قَلْبِي مِنَ النِّفَاقِ وَحَصِّنْ فَرْحِي مِنَ الْفَوَاحِشِ

=> അല്ലാഹുവേ കപട വിശ്വാസത്തിൽ നിന്ന് എൻറെ ഹൃദയത്തെ നീ ശുദ്ധീകരിക്കേണമേ. ദുഷ്പ്രവർത്തികളിൽ നിന്ന് എൻറെ കാക്കേണമേ

17➤ കാണാതെ പഠിക്കുക - അർത്ഥം എഴുതുക أَكْثَرُ عَذَابِ الْقَبْرِ مِنَ الْبَوْلِ

=> ഖബർ ശിക്ഷയിൽ അധികവും മൂത്രശുദ്ധീകരണം ശരിയാവാത്തത് കാരണമാണ്

പാഠം 02
خُذُوا زِينَتَكُمْ
 


1➤ ശരിയായി ഔറത്ത് ..........

=> മറക്കണം

2➤ പുരുഷൻറെ ഔറത്ത് ഏത്

=> മുട്ടു പൊക്കിളിന്റെ ഇടയിലുള്ള ഭാഗം

3➤ സ്ത്രീയുടെ ഔറത്ത് ഏത്

=> ശരീരം മുഴുവനും

4➤ നിസ്കാരത്തിലും .......... ഴും ഔറത്ത് മറക്കണം

=> അല്ലാത്തപ്പോഴും

5➤ നിസ്കാരത്തിൽ സ്ത്രീകളുടെ ഔറത്ത് ഏത്

=> മുഖവും മുൻകൈയും ഒഴികെയുള്ള ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ആണ്

6➤ ഒറ്റക്കാണെങ്കിലും ഔറത്ത് പുറത്ത് ..........

=> കാണിക്കരുത്

7➤ നല്ല സംസ്കാരമല്ല എന്ത്

=> ശരീരത്തിൻറെ ആകാരമോ വർണ്ണമോ കാണിക്കുന്ന വസ്ത്രം ധരിക്കലും ഇറുകിയേതോ ചില ഭാഗങ്ങളിൽ ദ്വാരം ഉള്ളതും ആയ പാൻറ് ധരിക്കുന്നതും

8➤ അല്ലാഹുവും റസൂലും ഇഷ്ടപ്പെടാത്ത വസ്ത്രധാരണം ഏത്

=> ശരീരത്തിൻറെ ആകാരമോ വർണ്ണമോ കാണിക്കുന്ന വസ്ത്രങ്ങൾ, ഇറുകിയതോ ചില ഭാഗങ്ങളിൽ ദ്വാരം ഉള്ളതും ആയ പാൻസ്

9➤ ഔറത്ത് വെളിവാകാൻ ഇടവരുന്ന പക്ഷം നിസ്കാരം ..........

=> ശരിയാവുകയില്ല

10➤ നബി(സ) ശപിച്ചിട്ടുണ്ട് ആരെ

=> സ്ത്രീകൾ പുരുഷവേഷം ധരിക്കുന്നതും, പുരുഷന്മാർ സ്ത്രീകളുടെ വേഷം ധരിക്കുന്നതും

11➤ ഏതുതരത്തിലുള്ള വസ്ത്രം ധരിക്കണം

=> നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കണം

12➤ പുരുഷന് അത്യുത്തമമാണ് ഏതു വസ്ത്രം

=> വെള്ള വസ്ത്രം

13➤ അർത്ഥസഹിതം കാണാതെ പഠിക്കുക - خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ

=> നിസ്കാര സമയത്ത് നിങ്ങൾ ഭംഗിയായി വസ്ത്രം ധരിക്കുക

പാഠം 03
أَفْضَلُ الْأَعْمَالِ
 


1➤ കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏത്

=> ആദ്യസമയത്ത് നിസ്കരിക്കലാണ്

2➤ എല്ലാ ജോലികളും മാറ്റിവെച്ച് നിസ്കാരത്തിന് ഒരുങ്ങണം എപ്പോൾ

=> അദാനിനു സമയമായാൽ

3➤ അഞ്ചുവക്ത് നിസ്കാരം നിർബന്ധമായി എന്ന്

=> നുബുവ്വത്തിന്റെ പതിനൊന്നാം വർഷം, റജബ് 27, മിഅ്റാജ് രാവിൽ

4➤ നബി(സ)ക്ക് നിസ്കാരത്തിൻറെ രൂപവും സമയവും കാണിച്ചുകൊടുത്തത് ആര്

=> ജിബ്രീൽ (അ)

5➤ നിസ്കാരം സമയത്തിൽ നിന്ന് തെറ്റിക്കൽ..........

=> കുറ്റകരമാണ്

6➤ കഠിനമായ ശിക്ഷയുണ്ട് ആർക്ക്

=> അശ്രദ്ധ മൂലം നിസ്കാരം പിന്തിക്കുന്നവർക്ക്

7➤ അർത്ഥസഹിതം കാണാതെ പഠിക്കുക - أَفْضَلُ الْأَعْمَالِ الصَّلَاةُ لِأَوَّلِ وَقْتِهَا

=> കർമ്മങ്ങളിൽ ഏറ്റവും ഉത്തമമായത് നിസ്കാരം ആദ്യ സമയം നിർവഹിക്കലാണ്

പാഠം 04
أَطْوَلُ النَّاسِ
 


1➤ അദാനിൻറെ വചനങ്ങൾ സ്വപ്നത്തിൽ കണ്ടു ആര്

=> അബ്ദുല്ലാഹി ബ്നു സൈദ്(റ) - عَبْدُ اللهِ بْنُ زَيْد

2➤ അത് യഥാർത്ഥ സ്വപ്നമാണ് എന്ന് പറഞ്ഞത് ആര്

=> നബി (സ)

3➤ സ്വപ്നത്തിൽ കണ്ട വാചകങ്ങൾ ആർക്ക് ചൊല്ലിക്കൊടുക്കാനാണ് നബി തങ്ങൾ പറഞ്ഞത്

=> ബിലാൽ (റ)

4➤ നല്ല ശബ്ദത്തിന്റെ ഉടമയാണ് ആര്

=> ബിലാൽ (റ)

5➤ ബാങ്ക് വിളിച്ചവന് അന്ത്യനാളിൽ സാക്ഷി നിൽക്കും ആരൊക്കെ

=> ബാങ്ക് കേൾക്കുന്ന ജിന്നുകളും മനുഷ്യരും മറ്റു വസ്തുക്കളും

6➤ അദാൻ കേൾക്കുമ്പോൾ എന്തു ചെയ്യണം

=> ഇജാബത്ത് ചെയ്യണം

7➤ എങ്ങനെയാണ് ഇജാബത്ത് ചെയ്യേണ്ടത്

=> അദാൻ വിളിക്കുന്നവൻ ഓരോ വാചകങ്ങളും പറഞ്ഞു തീർന്ന ശേഷം അതുപോലെ ചൊല്ലലാണ് ഇജാബത്ത്

8➤ അദാനിൽ حَيَّ عَلَى الصَّلَاةِ حَيَّ عَلَى الْفَلَاحِ കേൾക്കുമ്പോൾ എന്ത് ചൊല്ലണം

=> لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمُ

9➤ അദാനിൽ الصَّلَاةُ خَيْرٌ مِنَ النَّوْمِ കേൾക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്

=> صَدَقْتَ وَبَرِرْتَ

10➤ ഇഖാമത്തിനും ഇജാബത്ത് ചെയ്യണോ

=> അതെ

11➤ ഇഖാമതിൽ قَدْ قَامَتِ الصَّلَاةُ قَدْ قَامَتِ الصَّلاةُ എന്ന് കേൾക്കുമ്പോൾ എന്ത് ചൊല്ലണം

=> أَقَامَهَا اللهُ وَأَدَامَهَا وَجَعَلَنِي مِنْ صَالِحِي أَهْلِهَا

12➤ സ്ത്രീകൾക് നിസ്കാരത്തിന് ബാങ്ക് സുന്നത്തുണ്ടോ

=> ഇല്ല, ഇഖാമത്ത് മാത്രമാണ് സുന്നത്തുള്ളത്

13➤ അദാൻ കേൾക്കുമ്പോൾ .......... രുത്

=> സംസാരിക്കരുത്

14➤ അദാൻ കേൾക്കുമ്പോൾ നിർത്തിവെക്കണം എന്ത്

=> ഓത്തും പഠനവും മറ്റുള്ള എല്ലാ സംസാരങ്ങളും

15➤ മരണം മോശമാകും ആരുടെ

=> അദാൻ കേൾക്കുമ്പോൾ സംസാരിക്കുന്നവരുടെ

16➤ അന്ത്യനാളിൽ നബിയുടെ ശഫായത്ത് ലഭിക്കും ആർക്ക്

=> അദാനിനു ശേഷം ദുആ ചെയ്യുന്നവർക്ക്

17➤ അദാനിൻറെ ദുആ കാണാതെ പഠിക്കുക

=> اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلَاةِ الْقَائِمَةِ آتِ مُحَمَّدَ الْوَسِيلَةَ وَالْفَضِيلَةَ وَالدَّرَجَةَ الرَّفِيعَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادَ

18➤ അർത്ഥസഹിതം കാണാതെ പഠിക്കുക الْمُؤَذِّنُونَ أَطْوَلُ النَّاسِ أَعْنَاقًا يَوْمَ الْقِيَامَةِ

=> അന്ത്യനാളിൽ മുഅദ്ദിനുകൾ ഉന്നത ശീർഷരു കൂടുതൽ പ്രതിഫലം ലഭിക്കുന്ന വരുമാണ്

പാഠം 05
شَطْرَ الْمَسْجِدِ الْحَرَامِ
 


1➤ കഅ്ബ പുനർനിർമ്മിക്കാൻ കൽപ്പിച്ചു ആര്

=> അല്ലാഹു

2➤ കഅ്ബ പുനർനിമിക്കാൻ അല്ലാഹു ആരോടാണ് കൽപ്പിച്ചത്

=> ഇബ്രാഹിം നബിയോട്

3➤ ആരുടെ കാലത്താണ് കഅ്ബ പ്രളയത്തിൽ തകർന്നത്

=> നൂഹ് നബിയുടെ

4➤ ഇബ്രാഹിം നബി കഅ്ബ പുനർ നിർമ്മാണം തുടങ്ങിയപ്പോൾ കല്ലുകൾ എടുത്തു സഹായിച്ചു ആര്

=> ഇസ്മായിൽ നബി(അ)

5➤ .......... യഥാസ്ഥാനത്ത് വെച്ച് പണി പൂർത്തിയാക്കി

=> ഹജറുൽ അസ്‌വദ്

6➤ ഇബ്രാഹിം നബിയും ഇസ്മായിൽ നബിയും കഅ്ബ പണി പൂർത്തിയാക്കി ദുആ ചെയ്തു എന്ത്

=> رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ

7➤ ആരാണ് ആദ്യം കഅ്ബ നിർമ്മിച്ചത്

=> മലക്കുകൾ

8➤ ഭൂമിയിലെ ആദ്യത്തെ ആരാധനാലയമാണ് ഏത്

=> പരിശുദ്ധ കഅ്ബ

9➤ ആദം നബി(അ)ന് .......... വർഷം മുമ്പ് മലക്കുകൾ കഅബ ത്വവാഫ് ചെയ്തിരുന്നു

=> ഏഴായിരം

10➤ കഅ്ബ കാണുമ്പോഴുള്ള .......... സ്വീകരിക്കുമെന്ന് ഹദീസിൽ ഉണ്ട്

=> ദുആഅ്

11➤ നമ്മുടെ ഖിബിലയാണ്..........

=> കഅ്ബ

12➤ ഖിബിലക്ക് നേരെ തിരിയിൽ നിസ്കാരത്തിൻറെ..........

=> ശർത്താണ്

13➤ സാധിക്കുമെങ്കിൽ കിടന്നു നിസ്കരിക്കുന്നവനും .......... മുന്നിടണം

=> ഖിബിലക്ക്

14➤ ചെരിഞ്ഞു കിടക്കുമ്പോൾ എങ്ങനെയാണ് ഖിബിലക്ക് മുന്നിടേണ്ടത്

=> മുൻഭാഗം കൊണ്ട് മുന്നിടണം

15➤ മലർന്നു കിടന്നു നിസ്കരിക്കുമ്പോൾ എങ്ങനെയാണ് ഖിബിലക്ക് മുന്നിടേണ്ടത്

=> മുഖവും ഉള്ളൻ കാലുകളും ഖിബിലക്ക് നേരെ ആക്കണം

16➤ ഖിബിലക്ക് നേരെ തിരിയൽ നിർബന്ധമില്ലാത്ത നിസ്കാരം

=> ഹലാലായ യാത്രയിലെ സുന്നത്ത് നിസ്കാരങ്ങൾ

17➤ .......... നിസ്കാരത്തിൽ ഖിബില ഒഴിവാക്കാൻ പാടില്ല

=> ഫർള്

18➤ വീണ്ടും നിസ്കരിക്കണം ആര്

=> രോഗം കൊണ്ടോ, അറിയാത്തതുകൊണ്ടോ ഖിബില ഒഴിവായാൽ

19➤ അർത്ഥസഹിതം കാണാതെ പഠിക്കുക - فَلَنُوَلِّيَنَّكَ قِبْلَةً تَرْضَهَا

=> അങ്ങ് ഇഷ്ടപ്പെടുന്ന ഖിബിലയിലേക്ക് അങ്ങയെ നാം തിരിക്കും

പാഠം 06
تَكْبِيرَةُ الْإِحْرَامِ
 


1➤ എന്തിനാണ് നബി തങ്ങൾ വന്നയാളോട് ആവർത്തിച്ച് നിസ്കരിക്കാൻ പറഞ്ഞത്

=> അദ്ദേഹം ഫർളുകൾ ശരിയായി ചെയ്തിട്ടുണ്ടായിരുന്നില്ല

2➤ ഏതൊക്കെയാണ് നിസ്കാരത്തിന്റെ ഫർളുകൾ

=> നിയ്യത്ത്, തക്ക്ബീറതുൽ ഇഹ്റാം, ഫാത്തിഹ, റുകൂഅ്, സുജൂദ്, സുജൂദുകൾക്കിടയിലെ ഇരുത്തം, തുമഅ്നീനത്. അവസാനത്തെ അത്തഹിയാത്ത് അതിനുശേഷം ഉള്ള സ്വലാത്ത്, അത്തഹിയ്യാത്തിനും സ്വലാത്തിനും സലാമിനും വേണ്ടിയുള്ള ഇരുത്തം, സലാം, തർതീബ്

3➤ ഏതൊക്കെ ഫർളുകളിലാണ് തുമഅ്നീനത് വേണ്ടത്

=> റുക്കൂഅ്, സുജൂദ്, സുജൂദുകൾക്കിടയിലെ ഇരുത്തം എന്നിവയിൽ

4➤ എന്താണ് തുമഅ്നീനത്

=> ഒരു റുക്നിലേക്കുള്ള വരവും പോക്കും വേർതിരുന്ന രൂപത്തിൽ നിശ്ചലമാകുന്നതാണ് തുമഅനീനത്

5➤ നിസ്കാരത്തിൻറെ ഫർളുകളും .......... പൂർണ്ണമാവണം

=> സുന്നത്തുകളും

6➤ പൂർണ്ണമായ നിസ്കാരത്തിന് .......... പ്രതിഫലമുണ്ട്

=> വലിയ

7➤ അഞ്ചുനേരം നിസ്കരിക്കുന്നവന്റെ മുഴുവൻ പാപങ്ങളും പൊറുക്കപ്പെടും ഏതു പോലെ

=> വീടിനടുത്തുള്ള നദിയിൽ ദിവസവും അഞ്ചു തവണ കുളിച്ചാൽ ശരീരത്തിൽ ഒരു അഴുക്കും ശേഷിക്കാത്തത് പോലെ

8➤ അഞ്ചുനേരം നിസ്കരിക്കുന്നവന്റെ മുഴുവൻ പാപങ്ങളും പൊറുക്കപ്പെടും - ആരു പറഞ്ഞു

=> നബി (സ)

പാഠം 07
بَابُ الرَّيَّان
 


1➤ ലൈലതുൽ ഖദ്റ് ഉള്ള മാസം ഏത്

=> റമളാൻ

2➤ ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള രാവ് ഏത്

=> ലൈലതുൽ ഖദ്റ്

3➤ റമദാനിൽ ഒരു ഫർള് ചെയ്താൽ - എന്താണ് പ്രതിഫലം

=> മറ്റു മാസങ്ങളിൽ 70 ഫർള് ചെയ്തതിനു തുല്യമാണ്

4➤ റമദാനിൽ ഒരു സുന്നത്ത് ചെയ്താൽ - എന്താണ് പ്രതിഫലം

=> ഒരു ഫർള് ചെയ്തതിനു തുല്യമാണ്

5➤ റമദാൻ ക്ഷമയുടെയും .......... സഹായത്തിന്റെയും മാസമാണ്

=> പരസ്പര

6➤ ഖുർആൻ അവതരിച്ച മാസം ഏത്

=> റമദാൻ

7➤ റമദാനിലെ ആദ്യത്തെ പത്ത് നാളുകൾ എന്തിന്റേതാണ്

=> റഹ്മത്ത്

8➤ റമദാനിലെ നടുവിലെ പത്ത് നാളുകൾ എന്തിന്റേതാണ്

=> പാപമോചനം

9➤ റമദാനിലെ അവസാനത്തെ പത്ത് നാളുകൾ എന്തിന്റേതാണ്

=> നരക മോചനം

10➤ റമദാനിലെ മൂന്ന് പത്തുകളുടെ പ്രത്യേകതകൾ എന്ത്

=> ആദ്യത്തെ പത്ത് നാളുകൾ റഹ്മത്തിന്റെയും, നടുവിലത്തെ 10 നാളുകൾ പാപമോചനത്തിന്റെയും, അവസാനത്തെ 10 നാളുകൾ നരക മോചനത്തിന്റേതുമാണ്

11➤ റമദാനിലെ പ്രത്യേകതകളെ കുറിച്ച് നബി തങ്ങൾ സ്വഹാബികളോട് പ്രസംഗിച്ച മാസമേത്

=> ശഅ്ബാൻ

12➤ സ്വർഗ്ഗ കവാടങ്ങൾ തുറക്കുന്ന മാസം

=> റമദാൻ

13➤ റമദാനിൽ അടക്കപ്പെടും എന്ത്

=> നരക കവാടങ്ങൾ

14➤ റമദാനിൽ ബന്ധനസ്ഥരാവും - ആര്

=> പിശാചുക്കൾ

15➤ കഴിഞ്ഞകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും ആരുടെ

=> വിശ്വാസത്തോടെയും പൊരുത്തം കാംക്ഷിച്ചും നോമ്പനുഷ്ഠിച്ചാൽ

16➤ നോമ്പുകാർക്കുള്ള സ്വർഗ്ഗത്തിലെ പ്രത്യേക കവാടം ഏതാണ്

=> റയ്യാൻ

17➤ നോമ്പിൻറെ നിയ്യത്തിന്റെ വാചകങ്ങൾ എന്ത്

=> نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ لِلَّهِ

18➤ നിയ്യത്ത് പറഞ്ഞാൽ മതിയോ

=> പോരാ, മനസ്സിൽ കരുതുകയും വേണം

19➤ നിയ്യത്ത് പറയുന്നതിന്റെ വിധി എന്ത്

=> സുന്നത്ത്

20➤ നിയ്യത്ത് കരുതുന്നതിന്റെ വിധി എന്ത്

=> നിർബന്ധം

21➤ റമളാനിൽ നോമ്പ് മുറിയുന്ന കാര്യങ്ങൾ ഉണ്ടാവാൻ പാടില്ല എപ്പോൾ

=> പകൽസമയം

22➤ നോമ്പ് മുറിയുന്ന കാര്യങ്ങൾ ഏതൊക്കെയാണ്

=> ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, ഉണ്ടാക്കി ഛർദ്ദിക്കുക, കഫം ഇറക്കുക, ചെവി മൂക്ക് തുടങ്ങിയ ദ്വാരങ്ങളിലൂടെ വല്ലതും ഉള്ളിലേക്ക് കടക്കുക.

23➤ കുളിക്കുമ്പോഴും വായിൽ വെള്ളം കൊപ്ലിക്കുമ്പോഴും മൂക്കിൽ വെള്ളം കയറ്റി പിഴിയുമ്പോഴും എന്തു ശ്രദ്ധിക്കണം

=> വെള്ളം ഉള്ളിലേക്ക് പ്രവേശിക്കുന്നത്

24➤ അർത്ഥം സഹിതം കാണാതെ പഠിക്കുക الصَّوْمُ جُنَّةٌ

=> നോമ്പ് രക്ഷാകവചമാണ്

4 Comments

Post a Comment