പാഠം 01 قِنْوَانٌ دَانِيَةٌ
1➤ സുകൂനുള്ള നൂനിന് ശേഷം യാ വന്നാൽ എന്താണ് ചെയ്യേണ്ടത്?
👁 Show Answer => ഇദ്ഗാം ബിഗുന്ന ചെയ്യണം
2➤ സുകൂനുള്ള നൂനിന് ശേഷം യാഓ ,വാവോ , വന്നാൽ ഇള്ഹാർ ചെയ്യൽ നിർബന്ധം എപ്പോൾ ?
👁 Show Answer => സുകൂനുള്ള നൂനും ഇവയും ഒരേ പദത്തിൽ ചേർന്ന് വന്നാൽ
3➤ ഇള്ഹാർ മുത്വലഖ് എന്നാൽ എന്ത് ?
👁 Show Answer => നൂനും ഇദ്ഗാം ബി ഗുന്ന യുടെ അക്ഷരവും ഒരേ പദത്തിൽ ചേർന്ന് വന്നാൽ ഇള്ഹാർ ചെയ്യൽ നിർബന്ധമാണ് ഇതിന് ഇള്ഹാർ മുത്വലഖ് എന്ന് പറയുന്നു
4➤ ഖുർആനിലെ قِنْوَانٌ എന്നതിൽ ഇദ്ഗാം ചെയ്യാതിരിക്കാൻ കാരണം
👁 Show Answer => സാകിനായ നൂനും വാവും വന്നത് ഒരേ പദത്തിൽ ആയതിനാൽ
5➤ ഖുർആനിലെ بُنْيٰنٌ എന്നതിൽ ഇദ്ഗാം ചെയ്യാതിരിക്കാൻ കാരണം
👁 Show Answer => സാകിനായ നൂനും യാഉം വന്നത് ഒരേ പദത്തിൽ ആയതിനാൽ
6➤ ഖുർആനിൽ വന്ന ഇള്ഹാർ മുത്വലഖിന്റെ പദങ്ങൾ ഏതെല്ലാം?
👁 Show Answer => قِنْوَانٌ - صِنْوَانٌ - بُنْيٰنٌ - دُنْيَا
പാഠം 02 الْإِدْغَامُ بِلَا غُنَّة
1➤ ഇദ്ഗാം ബിലാ ഗുന്ന എന്നാൽ എന്ത്?
👁 Show Answer => സാകിനായ നൂനിനോ തൻവീനിനോ ശേഷം ل ، ر എന്നീ അക്ഷരങ്ങളിൽ ഒന്ന് വന്നാൽ നൂനിനെയും തൻവീനിനെയും ഗുന്നത്ത് (മണിക്കൽ) കൂടാതെ ل ، ر എന്നിവയിൽ ഇദ്ഗാം ചെയ്ത് ഓതണം. ഇതാണ് ഇദ്ഗാം ബിലാ ഗുന്ന
2➤ ഇദ്ഗാം ബിലാ ഗുന്നയുടെ അക്ഷരങ്ങൾ എത്ര?, ഏതെല്ലാം?
👁 Show Answer => രണ്ട് - ل، ر
3➤ ഇദ്ഗാം ബിലാ ഗുന്നയുടെ പാട്ട്- കാണാതെ പഠിക്കുക
👁 Show Answer => ഇദ്ഗാമുണ്ട് ബിലാ ഗുന്ന - ഇതിനായ് രണ്ട് ഹുറൂഫെന്നാ - നൂനും തൻവീനിൻ പിറകിൽ ലാം - റാ വന്നാലീ വിധിയെന്നാ -
4➤ ഇദ്ഗാം ബിലാ ഗുന്നയുടെ ل വന്നതിന്റ അഞ്ച് ഉദാഹരണം ?
👁 Show Answer => لَتَذْكِرَةٌ لِّلْمُتَّقِينَ - نَزَّاعَةً لِّلشَّوَی - فِي ظُلُمٰتٍ لَّا يُبْصِرُونَ - أَن لَّن - مِن لَّدُنْ
5➤ ഇദ്ഗാം ബിലാ ഗുന്ന യുടെ ر വന്നതിന്റ അഞ്ച് ഉദാഹരണങ്ങൾ ?
👁 Show Answer => مِن رَّبِّ - أن رَّءَاهُ - رَءُوفٌ رَّحِيمٌ – شِهَابًا رَّصَدًا - فِي عِيشَةٍ رَّاضِيَةٍ
പാഠം 03 الْإِقْلَاب
1➤ ഇഖ്ലാബ് എന്നാൽ എന്ത്?
👁 Show Answer => സാകിനായ നൂനിനോ തൻവീനിനോ ശേഷം ب വന്നാൽ നൂനിനെയും തൻവീനിനെയും മീമാക്കി ഗുന്നത്ത് ചെയ്യണം ഇതാണ് ഇഖ്ലാബ്
2➤ ഇഖ്ലാബിന്റെ അക്ഷരം?
👁 Show Answer => ب
3➤ ഇഖ്ലാബിനെ സൂചിപ്പിക്കാൻ മുസ്വഹഫിൽ കൊടുക്കുന്ന അടയാളം
👁 Show Answer => താഴോട്ട് വാലുള്ള ചെറിയ മീമ് ( ۢ )
4➤ ഇഖ്ലാബിന്റെ പാട്ട് കാണാതെ പഠിക്കുക
👁 Show Answer => ഇഖ്ലാബെന്തെ ന്നറിയില്ലേ - ഇതിനുള്ളത് ബാ എന്നല്ലേ - നൂനും തൻവീനിൻ പിറകിൽ ബാ - വന്നാലിവ മീമാവില്ലേ
5➤ ഇഖ്ലാബിന്റെ അഞ്ച് ഉദാഹരണങ്ങൾ?
👁 Show Answer => مِنۢ بَعْضٍ - أَنۢبِيَآءَ ٱلله – حِكْمَةُۢ بَالِغَةٌ - ذُرِّيَةَۢ بَعْضُهَا - يَوْمَئِذِۢ بَاسِرَةٌ
പാഠം 04, 05, 06 الْإِخْفَاء
1➤ ഇഖ്ഫാഅ് ചെയ്യണം എപ്പോൾ
👁 Show Answer => സാക്കിനായ നൂനിന്റെയോ തൻവീനിന്റെയോ ശേഷം ഇഖ്ഫാഇൻ്റെ 15 അക്ഷരങ്ങളിൽ ഏതെങ്കിലും ഒന്ന് വന്നാൽ ഇഖ്ഫാഅ് ചെയ്യണം
2➤ ഇഖ്ഫാഇൻ്റെ അക്ഷരങ്ങൾ ഏതെല്ലാം
👁 Show Answer => ഇള്ഹാർ, ഇദ്ഗാം ബിഗുന്ന, ഇദ്ഗാം ബിലാഗുന്ന, ഇഖ്ലാബ് എന്നിവയുടെ അക്ഷരങ്ങൾ അല്ലാത്ത ബാക്കി 15 ഹർഫുകൾ
3➤ ഇഖ്ഫാഇൻ്റെ പാട്ട് കാണാതെ പഠിക്കുക
👁 Show Answer => ഇഖ്ഫാഅ് എന്തെന്നറിയണം - ഇവിടെ മറച്ചു മണിക്കേണം - ന്യൂനും തൻവീനിൻ പിറകെ പതിന - ഞ്ചക്ഷര മതിനെ ന്നോർക്കേണം
4➤ ഇഖ്ഫാഇൻ്റെ 15 അക്ഷങ്ങൾ ഏതെല്ലാം
👁 Show Answer => ص، ذ، ث، ك، ج، ش، ق، س، د، ط، ز، ف، ت، ض، ظ
5➤ ഇഖ്ഫാളൻ്റെ 5 ഉദാഹരണങ്ങൾ
👁 Show Answer => وَكُنتُمْ - مَّنثُورًا - حَيَّةٌ تَسْعَى - مَن ثَقُلَتْ - فَمَن كَانَ
പാഠം 07 أَحْكَامُ الْمِيمِ السَّاكِنَة
1➤ സാക്കിനായ മീമിന് എത്ര വിധികൾ ഉണ്ട്, എന്തൊക്കെ
👁 Show Answer => 3 - إِدْغَام – إِخْفَاء - إِظْهَارِ
2➤ സാകിനായ മീമിനെ ഇദ്ഗാം ചെയ്യണം എപ്പോൾ
👁 Show Answer => സാകിനായ മീമിനു ശേഷം മീമ് (م) വന്നാൽ
3➤ സാകിനായ മീമിനെ ഇഖ്ഫാഅ് ചെയ്യണം എപ്പോൾ
👁 Show Answer => സാകിനായ മീമിനു ശേഷം ബാഅ് (ب) വന്നാൽ
4➤ സാകിനായ മീമിൻ്റെ ഇദ്ഗാമിനു ഉദാഹരണങ്ങൾ
👁 Show Answer => أَرْجُلُهُم بِمَا - قَبْلَهُم مِّن - شُهَدَاءَكُم مِّن - أَطْعَمَهُم مِّن جُوعِ
5➤ സാകിനായ മീമിൻ്റെ ഇഖ്ഫാഇന്നു ഉദാഹരണങ്ങൾ
👁 Show Answer => مِنْهُم بَطْشًا - عَلَيْهِم بِمُصَيْطِرٍ - صَاحِبُكُم بِمَجْنُونِ - احْكُمُ بِالْحَقِّ
പാഠം 08 إِظْهَارُ الْمِيمِ السَّاكِنَة
1➤ സാകിനായ മീമിനെ ഇള്ഹാർ ചെയ്യേണ്ടത് എപ്പോൾ
👁 Show Answer => സാകിനായ മീമിനു ശേഷം മീമ് (م), ബാഅ് (ب) അല്ലാത്ത് ഏതക്ഷരം വന്നാലും
2➤ ഇള്ഹാറിന്റെ ഹർഫുകളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട അക്ഷരങ്ങൾ ഏതൊക്കെ
👁 Show Answer => ഫാഉം(ف), വാവും(و)
3➤ സാകിനായ മീമിനെ ഇള്ഹാർ ചെയ്യേണ്ടതിന് ഉദാഹരണങ്ങൾ
👁 Show Answer => هُمْ خَيْر - لَهُمْ طَعَام - أَيْمَانَهُمْ جُنَّة - كَيْدَهُمْ فِي تَضْلِيل - أَتْمِمْ لَنَا نُورَنَا
പാഠം 09 الْهَمْزَةُ بَعْدَ السُّكُون
1➤ ഹംസകളെ ശ്രദ്ധിച്ചു പാരായണം ചെയ്യണം എപ്പോൾ
👁 Show Answer => സുകൂനുള്ള അക്ഷരങ്ങൾക്ക് ശേഷം വന്നാൽ
2➤ സുക്കൂർ ഉള്ള അക്ഷരങ്ങൾക്ക് ശേഷമുള്ള ഹംസയെ ശ്രദ്ധിച്ചു ഓതിയില്ലെങ്കിൽ എന്താണ് ഉണ്ടാവുക
👁 Show Answer => ഹംസ നഷ്ടപ്പെടുകയും അക്ഷരത്തിന് ശദ്ദ് വരികയും ചെയ്യും
3➤ സുക്കൂനുള്ള അക്ഷരങ്ങൾക്ക് ശേഷം ഹംസ വന്നതിന് ഉദാഹരണങ്ങൾ
👁 Show Answer => إِلَى الْإِبِلِ - وَفِي الْآخِرَةِ - الْبَلَدِ الْأَمِينِ - أَيُّكُمْ أَحْسَنُ عَمَلًا
പാഠം 10 عَلَامَاتُ الْوَقْف
1➤ ഖുർആൻ .......... പാരായണം ചെയ്യണം
👁 Show Answer => ശ്രദ്ധയോടെ
2➤ ഒത്ത് തുടങ്ങുന്നതിനും .......... പ്രത്യേക നിയമങ്ങളുണ്ട്
👁 Show Answer => നിർത്തുന്നതിനും
3➤ എല്ലാ ആയത്തിന്റെയും അവസാനം .......... ചെയ്യാവുന്നതാണ്
👁 Show Answer => വഖ്ഫ്
4➤ ആയത്തുകൾക്കിടയിൽ നിർത്തുന്നത് എങ്ങനെയായിരിക്കണം
👁 Show Answer => വഖ്ഫിന്റെ ചിഹ്നങ്ങൾ ശ്രദ്ധിച്ചു കൊണ്ടായിരിക്കണം
5➤
👁 Show Answer => ആയത്ത് അവസാനിച്ചു
6➤ مـ
👁 Show Answer => നിർത്തൽ അത്യാവശ്യമാണ്
7➤ قلى
👁 Show Answer => നിർത്തൽ ഏറ്റവും നല്ലത്
8➤ ج
👁 Show Answer => നിർത്താം
9➤ صلى
👁 Show Answer => ചേർത്തി ഓതലാണ് നല്ലത്
10➤ لا
👁 Show Answer => നിർത്തരുത്
11➤ ∴ ∴
👁 Show Answer => രണ്ടിൽ ഒരിടത്ത് നിർത്താം
12➤ س
👁 Show Answer => ശ്വാസം വിടാതെ അല്പം അടങ്ങണം
13➤ അർത്ഥം എന്ത് - عَلَامَةُ
👁 Show Answer => അടയാളം
14➤ അർത്ഥം എന്ത് - وَقْف
👁 Show Answer => നിർത്തൽ
Godd
ReplyDeletePost a Comment