CLASS 4 | FIQHUL ISLAM | SEM 2 CHAPTERS | വാർഷികപരീക്ഷാ പരിശീലനം

പാഠം 1
اَفْضَلُ الذِّكْر
 


1➤ പണക്കാർക്ക് ധാനധർമ്മങ്ങളിലൂടെ ലഭിക്കുന്ന പ്രതിഫലം കിട്ടാൻ പാവപ്പെട്ട സ്വഹാബികൾക്ക് നബി നൽകിയ നിർദേശം എന്ത്

=> നബിﷺ പറഞ്ഞു. അവരുടെ പ്രതിഫലം ലഭിക്കുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചുതരാം. എല്ലാ നിസ്‌ക്കാരശേഷവും സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹുഅക്ബര്‍ എന്നിവ ഓരോന്നും നിങ്ങള്‍ 33 തവണ ചൊല്ലുക. അതിനുശേഷം لا إلهَ إلاّ اللّهُ وحْـدَهُ لا شريكَ لهُ، لهُ المُلكُ ولهُ الحَمْد، وهُوَ على كُلّ شيءٍ قدير എന്ന് ഒരു പ്രാവശ്യം ചൊല്ലുക. എങ്കില്‍ സമുദ്രത്തിലെ നുരയോളം നിങ്ങള്‍ക്ക് പാപങ്ങളുണ്ടെങ്കിലും അവ പൊറുക്കപ്പെടും.

2➤ നിസ്ക്കാര ശേഷം ആയതുൽ കുർസി ഓതുന്നതിന്റെ പ്രതിഫലം

=> നിസ്‌ക്കാര ശേഷം ആയതുല്‍ കുര്‍സിയ്യ് ഓതുന്നവന് സ്വര്‍ഗപ്രവേശനത്തിന് മരണമല്ലാതെ മറ്റൊന്നും തടസ്സമാവില്ല. അലസതയുള്ളവരല്ലാതെ ഇതൊഴിവാക്കുകയില്ല.

3➤ ആയതുൽ കുർസി ഏത് സൂറത്തിലാണ്. ആയത് നമ്പർ എത്ര

=> സൂറതുൽ ബഖറ- 255

4➤ സുബ്ഹിനു ശേഷവും മഗ്രിബിന് ശേഷവും ചൊല്ലേണ്ട പ്രത്യേക ദിക്റുകൾ ഏവ

=> സുബ്ഹിക്കും മഗ്‌രിബിനും ശേഷം • لا إلهَ إلاّ اللّهُ وحْـدَهُ لا شريكَ لهُ، لهُ المُلكُ ولهُ الحَمْد، يُحيـي وَيُمـيتُ وهُوَ على كُلّ شيءٍ قدير - 10 തവണ • اللهم اجرني من النار - 7 തവണ

5➤ اَلْحَمْدُ لِلهِ تَمْلَأُ الْمِيزَان

=> اَلْحَمْدُ لِلهِ മീസാനിനെ നിറക്കും

6➤ നിസ്‌ക്കാരശേഷമുള്ള ദിക്‌റുകള്‍

=> • (أَسْـتَغْفِرُ الله . (ثَلاثاً .استغفر الله العظيم القديم الكريم الرحيم الذي لا اله الا هو الحي القيوم من كل ذنب و خطيئة و اتوب اليه و اساله التوبة .اللهم انت السلام و منك السلام و اليك يرجع السلام حينا ربنا بالسلام وادخلنا دار السلام تباركت ربنا و تعاليت يا ذا الجلال و الاكرام اللَّهمَّ لا مانعَ لما أعطيتَ ، ولا مُعطيَ لما منعتَ ، ولا رادَّ لما قضيتَ وَلاَ مُبَدِّلَ لما حَكَمْتَ ، ولا ينفعُ ذا الجَدِّ منك الجَدُّ اللهم اعني على ذكرك و شكرك و حسن عبادتك

7➤ آيَةُ الْكُرْسِى

=> • اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ

8➤ നിസ്‌ക്കാരശേഷമുള്ള ദിക്‌റുകള്‍

=> • سُـبْحانَ اللهِ- 33 الحَمْـدُ لله – 33 اللهُ أكْـبَر- 33 • لا إلهَ إلاّ اللّهُ وحْـدَهُ لا شريكَ لهُ، لهُ المُلكُ ولهُ الحَمْد، يُحيـي وَيُمـيتُ وهُوَ على كُلّ شيءٍ قدير لا إله إلا الله- 10

പാഠം 2
وَاسْجُدُوا لِلهِ
 


1➤ اَبْعَاضْ സുന്നത്തുകള്

=> 1. ഒന്നാമത്തെ അത്തഹിയ്യാത്ത് 2. ഒന്നാമത്തെ അത്തഹിയ്യാത്തിനു ശേഷമുള്ള സ്വലാത്ത് 3. ഒന്നാമത്തെ അത്തഹിയ്യാത്തിനും സ്വലാത്തിനും ഇരിക്കല്‍ 4. സുബ്ഹിലും റമളാന്‍ അവസാനപാതിയിലെ വിത്‌റിലുമുള്ള ഖുനൂത്. 5. ഖുനൂതിനു ശേഷമുള്ള സ്വലാത്ത് 6. ഖുനൂതിനും സ്വലാത്തിനും നില്‍ക്കല്‍ 7. അവസാന അത്തഹിയ്യാത്തില്‍ നബിﷺയുടെ കുടുംബത്തിനു വേണ്ടിയുള്ള സ്വലാത്ത്.

2➤ ഹൈആത് സുന്നത്തുകള്‍ മറന്നാല്‍

=> ഹൈആത് സുന്നത്തുകള്‍ മറന്നാല്‍ സഹ്‌വിന്റെ സുജൂദില്ല.

3➤ سُجُودُ السَّهْوِ قُبَيْلَ السَّلَامِ

=> സലാം വീട്ടുന്നതിന്റെ തൊട്ടുമുമ്പാണ് സുജൂദുസ്സഹ്‌വ്.

4➤ അബ്ആളും ഹൈആതും വ്യത്യാസം

=> അബ്ആള് സുന്നത്ത് മറന്നാൽ സഹ് വിൻ്റെ സുജൂദ് ചെയ്യൽ സുന്നത്താണ്. എന്നാൽ ഹൈആതിന് സുജൂദ് ഇല്ല

പാഠം 3
لَا تُبْطِلُوا أَعْمَالَكُمْ
 


1➤ നിസ്ക്കാരം ബാത്വിലാകുന്ന 3 കാര്യങ്ങൾ

=> • ശര്‍ത്വിനും ഫര്‍ളിനും ഭംഗം വന്നാല്‍ നിസ്‌ക്കാരം ബാത്വിലാകും.• തുടര്‍ച്ചയായ മൂന്ന് ചലനങ്ങളുണ്ടായാലും രണ്ടക്ഷരമോ അര്‍ത്ഥമുള്ള ഒരക്ഷരമോ മൊഴിഞ്ഞാലും നിസ്‌ക്കാരം ബാത്വിലാകും. • നിസ്‌ക്കാരം മുറിക്കാന്‍ ഉദ്ദേശിക്കുക, നിയ്യത്തില്‍ സംശയിക്കുക, തമാശയായി വല്ലതും ചെയ്യുക, നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ വല്ല കാര്യവും ഉണ്ടാവുക. ഫിഅ്‌ലിയ്യായ റുക്‌നിനെ മനപ്പൂര്‍വം വര്‍ധിപ്പിക്കുക. എന്നിവയും നിസ്‌ക്കാരത്തെ ബാത്വിലാക്കും.

2➤ لاَ تَصِحُّ الصَّلاةُ بِالنَّجَسِ

=> നജസോടുകൂടി നിസ്ക്കാരം ശരിയാവുകയില്ല

3➤ നിസ്ക്കാരത്തിൻ്റെ ഫർളുകൾ എത്ര വിധം, ഏവ

=> 3 വിധം. فِعْلِيّ, قَوْلِيّ, قَلْبِيّ

പാഠം 4
بَيْتٌ فِى الْجَنَّةِ
 


1➤ റമളാൻ മാസം

=> റമളാന്‍ പുണ്യങ്ങളുടെ പൂക്കാലമാണ്. ഒരു നന്മക്ക് എഴുനൂറിരട്ടിയും അതിലധികവും പ്രതിഫലം ലഭിക്കുന്ന മാസമാണ്.

2➤ ഇഅ്തികാഫിന്റെ നിയ്യത്ത്‌

=> نَوَيْتُ الْاِعْتِكَافَ فيِ هَذَا الْمَسْجِدِ لِلهِ تَعَالى ഈ പള്ളിയില് അല്ലാഹുവിന് ഇഅ്തികാഫ് ചെയ്യാന് ഞാന് കരുതി.

3➤ സുന്നത്തുകളില്‍ ഏറ്റവും പ്രതിഫലമുള്ളത് ............ക്കാണ്.

=> സുന്നത്ത് നിസ്‌ക്കാരങ്ങള്‍

4➤ സുന്നത്ത് നിസ്‌ക്കാരങ്ങള്‍ എത്രവിധം

=> രണ്ട് വിധമുണ്ട്. ജമാഅത്ത് സുന്നത്തുള്ളതും ഇല്ലാത്തവയും

5➤ ജമാഅത്ത് സുന്നത്തുള്ളവക്ക് ഉദാഹരണം

=> രണ്ട് പെരുന്നാള്‍ നിസ്‌ക്കാരം, ഗ്രഹണ നിസ്‌ക്കാരം, മഴക്കു വേണ്ടിയുള്ള നിസ്‌ക്കാരം, തറാവീഹ്, റമളാനിലെ വിത്‌റ് നിസ്‌ക്കാരം എന്നിവ ജമാഅത്ത് സുന്നത്തുള്ളവയാണ്

6➤ ജമാഅത്ത് സുന്നത്തില്ലാത്തവക്ക് ഉദാഹരണം

=> റവാതിബ് സുന്നത്തുകള്‍, ളുഹാ, തഹിയ്യത്ത്, തഹജ്ജുദ്, അവ്വാബീന്‍, തസ്ബീഹ് നിസ്‌ക്കാരം എന്നിവ ജമാഅത്ത് സുന്നത്തില്ലാത്തവയാണ്.

7➤ നാം പതിവാക്കേണ്ടതാണ്. എന്ത്

=> ഫര്‍ള് നിസ്‌ക്കാരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള റവാതിബ് നിസ്‌ക്കാരം നാം പതിവാക്കേണ്ട സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ പെട്ടതാണ്

8➤ റവാതിബ് സുന്നത്തുകള്‍

=> റവാതിബ് സുന്നത്തുകള്‍ 22. ളുഹ്‌റിന് മുമ്പ് 4, ശേഷം 4, അസ്വറിന് മുമ്പ് 4, മഗ്രിബിനു മുമ്പ് 2, ശേഷം 2, ഇശാഇനു മുമ്പ് 2, ശേഷം 2, സുബ്ഹിന്റെ മുമ്പ് 2

9➤ മുഅക്കദായ റക്അത്തുകള്‍ ഏവ

=> മുഅക്കദായ 10 റക്അത്തുകള്‍ ളുഹ്‌റിനു മുമ്പ് 2, ശേഷം 2, മഗ്രിബിനു ശേഷം 2, ഇശാഇനു ശേഷം 2, സുബ്ഹിക്കു മുമ്പ് 2

10➤ اَفَلَا اَكُونُ عَبْدًا شَكُورًا

=> ഞാന്‍ നന്ദിയുള്ള അടിമയാകേണ്ടയോ.

11➤ اَفَلَا اَكُونُ عَبْدًا شَكُورًا - സന്ദർഭം വിവരിക്കുക

=> • നബിﷺ സുന്നത്ത് നിസക്കാരം വര്‍ധിപ്പിക്കാറുണ്ടായിരുന്നു. കൂടുതല്‍ നിസ്‌ക്കരിച്ചതിനാല്‍ നബിﷺക്ക് കാലില്‍ നീരു വന്നിരുന്നു. ഇതുകണ്ട് ആഇശബീവി ചോദിച്ചു. എന്തിന് ഇങ്ങനെ കഷ്ടപ്പെടുന്നത്.? അങ്ങ് പാപ സുരക്ഷിതരല്ലേ. നബിﷺ പറഞ്ഞു. اَفَلَا اَكُونُ عَبْدًا شَكُورًا ഞാന്‍ നന്ദിയുള്ള അടിമയാകേണ്ടയോ.

പാഠം 5
وَكَبِّرْهُ تَكْبِيرًا
 


1➤ പെരുന്നാള്‍ നിസ്‌ക്കാരത്തിന്റെ രൂപം

=> വലിയ പെരുന്നാള്‍ സുന്നത്ത് നിസ്‌ക്കാരം ഇമാമോടുകൂടെ അദാആയി ഖിബ്‌ലയിലേക്ക് തിരിഞ്ഞ് അല്ലാഹുവിന് വേണ്ടി ഞാന്‍ നിസ്‌ക്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത് തക്ബീറതുല്‍ ഇഹ്‌റാം ചൊല്ലി കൈകെട്ടുക. ദുആഉല്‍ ഇഫ്തിതാഹിന് ശേഷം ഏഴു തവണ തക്ബീര്‍ ചൊല്ലുക. തക്ബീറുകള്‍ക്കിടയില്‍ سبحان الله والحمد لله ولا اله الا الله والله اكبر എന്ന ദിക്‌റ് ചൊല്ലുക. ശേഷം ഫാതിഹയും സൂറതും ഓതുക. രണ്ടാം റക്അത്തില്‍ ഫാതിഹക്ക് മുമ്പ് അഞ്ചുതവണ തക്ബീര്‍ ചൊല്ലുക. ശേഷം ഫാതിഹയും സൂറത്തും ഓതുക

2➤ പെരുന്നാള്‍ നിസ്‌ക്കാരത്തിനു........... മുമ്പ് വിളിച്ചുപറയണം.

=> الصلاةَ جامعة

3➤ പെരുന്നാൾ ഖുതുബ

=> പെരുന്നാള്‍ നിസ്‌ക്കാരത്തിന് രണ്ട് ഖുതുബകളുണ്ട്. ആദ്യ ഖുതുബ തുടങ്ങുമ്പോള്‍ 9 പ്രാവശ്യവും രണ്ടാം ഖുതുബ തുടങ്ങുമ്പോള്‍ ഏഴു പ്രാവശ്യവും തക്ബീര്‍ ചൊല്ലുക. ഖുതുബ അറബിയിലായിരിക്കണം. പെരുന്നാള്‍ നിസ്‌ക്കാരത്തിന്റെ സലാം വീട്ടിയതിന് ശേഷമാണ് ഖുതുബ നിര്‍വഹിക്കേണ്ടത്.

4➤ പെരുന്നാൾ നിസ്ക്കാരത്തിൻ്റെ സമയം

=> സൂര്യോദയം മുതല്‍ ളുഹ്‌റ് വരെ പെരുന്നാള്‍ നിസ്‌ക്കാരത്തിന്റെ സമയമാണ്

5➤ اللهُ اكبر وللهِ الْحَمْد

=> അല്ലാഹു വലിയവന്‍, അല്ലാഹുവിനാണ് സര്‍വസ്തുതിയും

6➤ തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ് .....

=> നിസ്‌ക്കാരത്തിന് ഇഹ്‌റാം ചെയ്യുന്നതോടെ നിരുബാധിക തക്ബീറിന്റെ സമയം കഴിയും. എന്നാല്‍ അറഫ ദിവസം സുബ്ഹി മുതല്‍ അയ്യാമുത്തശ്രീഖിന്റെ അവസാനത്തെ അസ്വര്‍ വരെ ഓരോ നിസ്‌ക്കാരത്തിന് ശേഷവും സലാം വീട്ടിയ ഉടനെ തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്

7➤ പെരുന്നാളിന് നാം ചെയ്യേണ്ട കാര്യങ്ങൾ

=> നല്ല ഭക്ഷണം കഴിച്ചും പുതുവസ്ത്രം ധരിച്ചും കുടുംബങ്ങളെ സന്ദര്‍ശിച്ചും സന്തോഷം പങ്കിടണം. ഖബര്‍ സിയാറത്ത് ചെയ്യണം. തിന്മകളില്‍ നിന്നകന്ന് നന്മ ചെയ്യണം. പാവങ്ങളെ സഹായിക്കണം

8➤ പെരുന്നാളിലെ പ്രധാന കർമ്മം

=> തക്ബീറും പെരുന്നാള്‍ നിസ്‌ക്കാരവും ബലികര്‍മ്മവുമാണ് ഈ ദിവസത്തിലെ പ്രധാന കര്‍മ്മങ്ങള്‍

പാഠം 6
أَبْوَابُ الْخَيْر
 


1➤ തറാവീഹ് എത്ര റക്അത്താണ്

=> 20 റക്അത്ത്

2➤ ആരുടെ കാലത്താണ് തറാവീഹ് ജമാഅത്തായി നിസ്ക്കരിച്ചത്

=> ഉമർ(റ)

3➤ ഉമർ(റ) ഇമാമായി നിശ്ചയിച്ചത്

=> ഉമര്‍(റ) ഉബയ്യുബ്‌നു കഅ്ബ്(റ)വിനെ ഇമാമായി നിശ്ചയിച്ച് ഒറ്റജമാഅത്താക്കി

4➤ مَنْ قام رمضان ايمانا واحتسابا غفر له ما تقدم من ذنبه

=> വിശ്വാസത്തോടെയും പൊരുത്തം പ്രതീക്ഷിച്ചും റമളാന്‍ രാത്രിയില്‍ ആരെങ്കിലും നിസ്‌ക്കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കും

5➤ എന്നാണ് വിത്റ് സുന്നത്തുള്ളത്

=> വിത്‌റ് എല്ലാ ദിവസവും സുന്നത്തുണ്ട്

6➤ വിത്റ് നിസ്ക്കാരം എത്ര റക്അത്താണ്. എപ്പോഴാണ് സമയം

=> അത് ചുരുങ്ങിയത് ഒരു റക്അത്തും കൂടിയത് പതിനൊന്ന് റക്അത്തുമാണ്. പൂര്‍ണതയില്‍ കുറഞ്ഞ രൂപം മൂന്ന് റക്അത്തുമാണ്. ഇശാഅ് നിസ്‌ക്കാരത്തിനു ശേഷം സുബ്ഹി വരെയാണ് തറാവീഹിന്റെയും വിത്‌റിന്റെയും സമയം.

7➤ വിത്റിൽ ഓതൽ സുന്നത്തുള്ള സൂറത്തുകൾ

=> വിത്‌റില്‍ ഒന്നാമത്തെ റക്അത്തില്‍ സൂറതുല്‍ അഅ്‌ലയും രണ്ടാം റക്അത്തില്‍ സൂറതുല്‍ കാഫിറൂനയും മൂന്നാം റക്അത്തില്‍ ഇഖ്‌ലാസും മുഅവിദതൈനിയും ഓതല്‍ സുന്നത്താണ്.

8➤ صَلَاةُ التَّرَاويحِ عِشْرُونَ رَكْعَةً

=> തറാവിഹ് നിസ്ക്കാരം ഇരുപത് റക്അത്താണ്

പാഠം 7
بَرَاءَةٌ مِّنَ النَّارِ
 


1➤ ജമാഅത്തിന്റെ ശര്‍ത്വുകള്‍

=> 1. ഇമാമിനെ തുടര്‍ന്ന് നിസ്‌ക്കരിക്കുന്നുവെന്ന് മഅ്മൂം നിയ്യത് ചെയ്യുക. 2. ഇമാമിനേക്കാള്‍ മടമ്പ് കൊണ്ട് മുന്താതിരിക്കുക. 3. റുകൂഅ്, സുജൂദ് പോലെയുള്ളതിലേക്ക് ഇമാമിന്റെ നീക്കങ്ങള്‍ അറിയുക

2➤ ജമാഅത്തിന്റെ അദബുകള്‍

=> ധൃതിയില്ലാതെ നടന്നുപോവുക, ഇഖാമതിനു ശേഷം എഴുന്നേല്‍ക്കുക, സ്വഫ് ശരിയാക്കുക, ആളുകള്‍ക്കിടയില്‍ വിടവില്ലാതിരിക്കുക, സ്വഫുകള്‍ക്കിടയില്‍ മൂന്ന് മുഴത്തിലധികം അകലം ഇല്ലാതിരിക്കുക, ഇമാമിന്റെ കൂടെ ഒരു മഅ്മൂം മാത്രമാണെങ്കില്‍ അല്‍പം പിറകിലായി വലതു ഭാഗത്ത് നില്‍ക്കുക, പിന്നീട് വന്നവന്‍ ഇടതുഭാഗത്ത് നില്‍ക്കുക, ശേഷം രണ്ടുപേരും ഒന്നിച്ച് ഇമാമിന്റെ നേരെ പിറകിലേക്ക് സ്വഫായി ഇറങ്ങി നില്‍ക്കുക.

3➤ ജമാഅത്ത് നിസ്ക്കരിക്കുന്നവർക്കുള്ള പ്രതിഫലം

=> നാല്‍പത് ദിവസം ഇമാമിന്റെ കൂടെ തക്ബീറതുല്‍ ഇഹ്‌റാം ലഭിക്കുന്നവന് നരകമോചനവും കാപഠ്യമോചനവും ലഭിക്കുമെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്

4➤ فَعَلَيْكُم بِالْجَمَاعة

=> ജമാഅതിനെ നിങ്ങള്‍ നിര്‍ബന്ധമാക്കുക

പാഠം 8
عِيدُ الْمُؤْمِنِين
 


1➤ ദിവസങ്ങളുടെ നേതാവ്

=> വെള്ളിയാഴ്ച

2➤ ജുമുഅ നിര്‍ബന്ധമാണ്. ആർക്ക്

=> പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രരും നാട്ടില്‍ സ്ഥിരതാമസക്കാരുമായ എല്ലാ പുരുഷന്മാര്‍ക്കും

3➤ ജുമുഅ ദിവസം പ്രത്യേകം ഓതൽ സുന്നത്തുള്ള സൂറത്ത്

=> അൽകഹ്ഫ്

4➤ ജുമുഅ ദിവസം യാത്രപോവൽ

=> ജുമുഅ നഷ്ടപ്പെടുമെന്ന് വന്നാല്‍ വെള്ളിയാഴ്ച സുബ്ഹിക്ക് ശേഷം യാത്രപോവല്‍ ഹറാമാണ്

5➤ ജുമുഅയുടെ ശര്‍ത്വുകള്‍

=> 1. ളുഹ്‌റിന്റെ സമയത്താവുക 2. ജുമുഅ നിര്‍ബന്ധമാവുന്ന നാല്‍പത് ആളുകളെ കൊണ്ടാവുക 3. രണ്ട് ഖുതുബക്ക് ശേഷമാവുക

6➤ ജുമുഅയുടെ അദബുകള്‍

=> വെള്ളിയാഴ്ച രാപ്പകലുകളില്‍ സൂറതുല്‍ കഹ്ഫും മുത്തുനബിയുടെ മേല്‍ സ്വലാത്തും കൂടുതലായി ചൊല്ലുക, സുബ്ഹിക്ക് ശേഷം കുളിക്കുക, നഖം മുറിച്ചും ശരീരത്തിലെ അഴുക്ക് നീക്കിയും വൃത്തിയാവുക, നല്ല വെളുത്ത വസ്ത്രം ധരിക്കുക, സുഗന്ധം പൂശുക, നടന്ന്‌പോവുക, ഖുതുബ ശ്രദ്ധിച്ചുകേള്‍ക്കുക, തലമറക്കുക

7➤ الْجُمُعَةُ حَجُّ الْفُقَرَاءِ وَالْمَسَاكين

=> ജുമുഅ പാവങ്ങളുടെ ഹജ്ജാണ്.

8➤ ജുമുഅക്ക് പള്ളിയിലെത്തുന്നവർക്കുള്ള പ്രതിഫലം

=> വെള്ളിയാഴ്ച ആദ്യസമയം പള്ളിയിലെത്തുന്നവര്‍ക്ക് ഒട്ടകത്തെ അറുത്ത് ദാനം ചെയ്ത പ്രതിഫലമുണ്ട്. പിന്നീട് വരുന്നവര്‍ക്ക് മാടിനെ അറുത്ത് ദാനം ചെയ്ത പ്രതിഫലവും ശേഷം വരുന്നവര്‍ക്ക് ആടിനെ അറുത്ത് ദാനം ചെയ്ത പ്രതിഫലവും തുടര്‍ന്ന് വരുന്നവര്‍ക്ക് കോഴിയെ അറുത്ത് ദാനം ചെയ്ത പ്രതിഫലവും അതിനു ശേഷം വരുന്നവര്‍ക്ക് കോഴിമുട്ട ദാനം ചെയ്ത പ്രതിഫലവും ലഭിക്കും.

പാഠം 9
الصَّوْمُ لِى
 


1➤ റമളാന്‍ നോമ്പിന്റെ പ്രതിഫലങ്ങള്‍

=> സല്‍ക്കര്‍മ്മങ്ങള്‍ക്ക് എഴുന്നൂറ് ഇരട്ടി പ്രതിഫലം ലഭിക്കും. നോമ്പ് പിടിച്ചവന് അന്ത്യനാളില്‍ റമളാന്‍ ശിപാര്‍ശ ചെയ്യും. ഒരു നോമ്പ് നോറ്റവനെ നരകത്തില്‍ നിന്ന് എഴുപത് വര്‍ഷത്തെ ദൂരത്തേക്ക് അല്ലാഹു അകറ്റും

2➤ നോമ്പ് മുറിയുന്ന കാര്യങ്ങള്‍

=> ഉള്ളിലേക്ക് വല്ലതും പ്രവേശിക്കുക. ഉണ്ടാക്കി ഛര്‍ദിക്കുക മുതലായവ നോമ്പ് മുറിയുന്ന കാര്യങ്ങളാണ്

3➤ നോമ്പിന്റെ ഫര്‍ളുകള്‍

=> എല്ലാ ദിവസവും രാത്രി നിയ്യത്ത് ചെയ്യല്‍, നോമ്പ് മുറിയുന്ന കാര്യങ്ങല്‍ ഉപേക്ഷിക്കല്‍

4➤ നോമ്പിന്റെ നിയ്യത്ത്

=> نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رمضانِ هَذِهِ السَّنَةِ لله تعالى ഈ വര്‍ഷത്തെ റമളാന്‍ മാസത്തിലെ ഫര്‍ളായ ആദാആയ നാളത്തെ നോമ്പ് അല്ലാഹുവിന് വേണ്ടി ഞാന്‍ നോല്‍ക്കാന്‍ കരുതി.

5➤ നോമ്പിന്റെ സുന്നത്തുകള്‍

=> അനാവശ്യ സംസാരങ്ങളും കളികളും ഒഴിവാക്കല്‍, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദാനധര്‍മം എന്നിവ വര്‍ധിപ്പിക്കല്‍, ഇഅ്തികാഫ് നിര്‍വഹിക്കല്‍, പകല്‍ സമയത്ത് സുഗന്ധം ഒഴിവാക്കല്‍, വികാരങ്ങളില്‍ നിന്നും ദുഷ്ചിന്തകളില്‍ നിന്നും മാറി നില്‍ക്കല്‍, അത്താഴം കഴിക്കല്‍, ഈത്തപ്പഴം ഉപയോഗിച്ച് നോമ്പ് തുറക്കല്‍, നോമ്പ് തുറന്ന ഉടനെ اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ എന്ന ദിക്ര്‍ ചൊല്ലല്‍.

6➤ صُومُوا تَصِحُّوا

=> നോമ്പെടുക്കുക, ആരോഗ്യവാന്മാരാവുക


12 Comments

Post a Comment