=> അറിയുക അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ഭയമോ ദുഃഖമോ ഇല്ല
9➤ ആരാണ് ബിൽഖീസ് ?
=> സബഇലെ രാജ്ഞി
10➤ ആരാണ് വലിയ്യ് ?
=> യഥാർത്ഥ വിശ്വാസികളും അല്ലാഹുതആലയുടെ വിധിവിലക്കുകൾ പൂർണ്ണമായി അനുസരിച്ച് ജീവിക്കുന്നവരും കൂടുതൽ ഇബാദത്ത് ചെയ്യുന്നവരും സൂക്ഷ്മതയുള്ളവരും ഭൗതികവിരക്തിയുള്ളവരുമാണ് വലിയ്യ്.
=> സുലൈമാൻ നബി (അ) ന്റെ സദസ്സിലെ വേദം പഠിപ്പിച്ച പണ്ഡിതൻ
13➤ സുലൈമാൻ നബി (അ) ആരായിരുന്നു ?
=> ലോകം അടക്കി ഭരിച്ച പ്രവാചകനായിരുന്നു.
14➤ ബിൽഖീസ് രാജ്ഞി ഭരണം നടത്തിയത് എവിടെ ?
=> സബഇൽ
15➤ മറിയം ബീവി (റ) യും സകരിയാ നബി (അ) മും തമ്മിലുള്ള ബന്ധമെന്ത്?
=> മറിയം ബീവി (റ)യുടെ മാതൃ സഹോദരിയുടെ ഭർത്താവാണ് സകരിയാ നബി (അ).
16➤ കറാമത്തിന് ഒരു ഉദാഹരണമെഴുതുക
=> ഫലസ്തീനിൽ നിന്ന് ബിൽഖീസ് രാജ്ഞിയുടെ കൊട്ടാരത്തിലേക്ക് 2050 ഓളം കിലോമീറ്റർ ദൂരമുണ്ട്. കൊട്ടാരത്തിൽ ധാരാളം പാറാവുകാരുമുണ്ട് .ആ കൊട്ടാരത്തിന്റെ ഉള്ളിലുള്ള സിംഹാസനം ആസഫു ബ്നു ബർഖിയ (റ) എന്ന മഹാൻ നിമിഷനേരം കൊണ്ട് ഫലസ്തീനിലുള്ള സുലൈമാൻ നബി (അ) ന്റെ കൊട്ടാരത്തിൽ എത്തിച്ചു
17➤ കറാമത്തും മാജിക്കും തമ്മിലുള്ള വ്യത്യാസം എന്ത്
=> കറാമത്ത് അഭൗതികമാണ്. തഖ് വ യുള്ളവർക്കു മാത്രമേ അത് സാധിക്കുകയുള്ളൂ. മാജിക് ഒരു കലയാണ് പരിശീലനത്തിലൂടെ ആർക്കും അത് നേടിയെടുക്കാം
18➤ നീ പുറത്തിറങ്ങുമ്പോൾ ഭർത്താവോ………… വിശ്വസ്തരായ സ്ത്രീകളോ കൂടെ വേണം
=> മഹ്റമായ പുരുഷനോ
19➤ പർദ്ദയുടെ അറബി പദം എഴുതുക
=> جِلْبَاب
പാഠം 03
الْإِمَامُ الْأَعْظَم
1➤ കൂഫയിൽ ഒരു ആട് കളവുപോയ കാരണത്താൽ എത്ര വർഷം ഇമാം അബൂഹനീഫ (റ)ആട്ടിറച്ചി ഉപേക്ഷിച്ചു ?
=> ഏഴുവർഷം
2➤ ഇമാമുൽ അഅ്ളം എന്ന സ്ഥാനപ്പേരുള്ള ഇമാം ആര് ?
=> ഇമാം അബൂഹനീഫ (റ)
3➤ ഇസ്ലാമിൻറെ അടിസ്ഥാന പ്രമാണം ഏത് ?
=> വിശുദ്ധ ഖുർആൻ
4➤ നബി (സ്വ) എങ്ങനെയാണ് വിശുദ്ധ ഖുർആനിന് വിശദീകരണം നൽകിയത് ?
=> നബി(സ്വ) യുടെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും മൗനാനുവാദങ്ങളിലൂടെയും ഖുർആനിന് വിശദീകരണം നൽകി.
5➤ ആരാണ് മദ്ഹബിന്റെ ഇമാമുകൾ ?
=> നബി (സ്വ) ഖുർആൻ സ്വഹാബത്തിന് വിശദീകരിച്ചു നൽകി. സ്വഹാബികൾ താബിഉകൾക്കും , താബിഉകൾ ശേഷമുള്ളവർക്കും പകർന്നു നൽകിയ അറിവുകൾ മുഴുവനും ക്രോഡീകരിച്ച് ഇസ്ലാമിക ഫിഖ്ഹ് രേഖപ്പെടുത്തിയവരാണ് മദ്ഹബിന്റെ ഇമാമുകൾ
6➤ ഖുർആനിലോ ഹദീസിലോ ഖണ്ഡിത മല്ലാത്ത വിഷയങ്ങളിൽ ഇമാമുകൾ എങ്ങിനെ കൈകാര്യം ചെയ്തു?
=> ഗവേഷണം നടത്തി വിധി പറഞ്ഞു
7➤ ലോകാടിസ്ഥാനത്തിൽ ഏറ്റവും അനുയായികളുള്ള മദ്ഹബ് ഏത് ?
=> ഹനഫീ മദ്ഹബ്
8➤ അബൂഹനീഫ ഇമാമിന്റെ യഥാർത്ഥ നാമമെന്ത്?
=> നുഅ്മാൻ
9➤ അബൂഹനീഫ ഇമാമിന്റെ ജനനം എപ്പോൾ എവിടെ ?
=> ഹിജ്റ 80 ൽ കൂഫയിൽ ജനിച്ചു
10➤ കൂഫയിൽ ജനിച്ച ഇമാം ആര്?
=> ഇമാം അബൂഹനീഫ (റ)
11➤ അബൂഹനീഫ ഇമാമിന്റെ പിതാവ് സാബിത് എന്നവരുടെ വംശം ?
=> പേർഷ്യൻ വംശജൻ
12➤ അബൂഹനീഫ ഇമാമിന്റെ പിതാവിൻറെ ജോലി എന്തായിരുന്നു ?
=> വസ്ത്ര വ്യാപാരം
13➤ ആരുടെ നിർദ്ദേശപ്രകാരമാണ് ഇമാം അബു ഹനീഫ വിജ്ഞാന സംവാദനത്തിന് ഇറങ്ങിയത് ?
=> ഉസ്താദിന്റെ നിർദ്ദേശപ്രകാരം
14➤ എത്ര ഉസ്താദുമാരിൽ നിന്ന് ഇമാം അബു ഹനീഫ (റ) അറിവ് പഠിച്ചു ?
=> നാലായിരത്തിൽ പരം
15➤ എത്ര ശിഷ്യന്മാർക്ക് ഇമാം അബു ഹനീഫ (റ)അറിവ് പകർന്നു നൽകി ?
=> ആയിരത്തിൽ പരം
16➤ ഇമാം അബു ഹനീഫ (റ) എത്ര സഹാബത്തിനെ കണ്ടിട്ടുണ്ട് ?
=> ഇരുപതിലധികം
17➤ ഇരുപതിലധികം സ്വഹാബത്തിനെ കാണാൻ ഭാഗ്യം ലഭിച്ച ഇമാം ആര് ?
=> ഇമാം അബു ഹനീഫ (റ)
18➤ ഇമാം അബു ഹനീഫ(റ) ഏതെല്ലാം മേഖലകളിൽ പ്രസിദ്ധിയാർജിച്ചു.
=> അപാര ബുദ്ധി വൈഭവ്യം, പാണ്ഡിത്യം, ധർമ്മിഷ്ഠൻ, വാഗ്മി, വലിയ ഭക്തൻ എന്നീ നിലകളിൽ
19➤ ഇമാം അബു ഹനീഫ (റ) ഉസ്താദുമാരെ എത്രത്തോളം ബഹുമാനിച്ചു ?
=> ഉസ്താദ് മരണപ്പെട്ട ശേഷം ഉസ്താദിന് വേണ്ടി പ്രാർത്ഥിക്കാത്ത ഒരു നിസ്കാരവും ഉണ്ടായിരുന്നില്ല / അബു ഹനീഫ ഇമാമിന്റെയും ഉസ്താദിന്റെയും വീടികൾക്കിടയിൽ 7 തെരുവുകളുടെ അകലമുണ്ട്. എന്നിട്ടും ഉസ്താദിന്റെ വീടിന്റെ ഭാഗത്തേക്ക് കാൽ നീട്ടാറില്ല
20➤ ഉസ്താദിന്റെ വീടിന്റെ ഭാഗത്തേക്ക് കാൽ നീട്ടാറില്ല ആര് ?
=> ഇമാം അബു ഹനീഫ (റ)
21➤ ഇമാം അബു ഹനീഫ (റ) വിനെ കുറിച്ച് ഇമാം ശാഫിഈ (റ) എന്ത് പറഞ്ഞു ?
=> എനിക്ക് വല്ല ആവശ്യവും വന്നാൽ രണ്ട് റക്അത്ത് നിസ്കരിച്ചു ഞാൻ ഇമാം അബു ഹനീഫ (റ) ന്റെ ഖബറിന്നരികിൽ ചെന്ന് ഇമാമിനെ തവസ്സുലാക്കി ദുആ ചെയ്യും
22➤ ഇമാം അബു ഹനീഫ (റ) വിന്റെ വഫാത്ത്?
=> ഹിജ്റ 150 ൽ
23➤ നാലു ഇമാമുമാരിൽ പ്രഥമൻ ആര്
=> ഇമാം അബു ഹനീഫ (റ)
24➤ അർത്ഥം എഴുതുക. أَبُو حَنِيفَةَ (ر) أوَّلُ الْأَئِمَّةِ الْأَرْبَعَةِ
=> നാലു ഇമാമുമാരിൽ പ്രഥമനാണ് ഇമാം അബു ഹനീഫ (റ)
25➤ പരിശുദ്ധ ഖുർആൻ ……………..വർഷങ്ങളിലായി അവതരിച്ചു
=> 23
26➤ ഇമാം അബു ഹനീഫ (റ) ………………..ഗുരുക്കന്മാരിൽ നിന്ന് അറിവ് നുകർന്നു.
=> 4000 ൽ പരം
27➤ ഇമാം അബു ഹനീഫ (റ) 7 കൊല്ലമായി ആട്ടിറച്ചി കഴിച്ചില്ല കാരണമെന്ത്?
=> കൂഫയിൽ ഒരാട് കളവുപോയി. നഷ്ടപെട്ട ആടിനെ കണ്ടെത്താനായില്ല. കളവുപോയ ആടിന്റെ മാംസം തന്റെ വയറ്റിലെത്തുമേ എന്ന് ഭയന്നതാണ് ഇമാം 7 കൊല്ലം ആട്ടിറച്ചി കഴിക്കാത്തതിനു കാരണം
28➤ എന്താണ് മദ്ഹബുകൾ ?
=> ഇസ്ലാമിലെ കർമ്മശാസ്ത്രസരണികളാണ് മദ്‌ഹബുകൾ. ഇസ്‌ലാമിക ശരീഅത്തിനെ (പരിശുദ്ധഖുർആനും സുന്നത്തും) വിശദീകരിക്കാനും അതിൽനിന്ന് വിധികൾ കണ്ടെത്താനുമുള്ള ഒരു മാർഗമാണ് മദ്ഹബ്
29➤ ഇമാം അബു ഹനീഫ (റ) കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമെന്ത്?
=> പേർഷ്യൻ വംശജനായിരുന്ന തന്റെ പിതാവ് വസ്ത്ര കച്ചവടക്കാരനായിരുന്നു. ചെറുപ്പത്തിൻ തന്നെ പിതാവ് മരണപെട്ടതുകാരണം ഇമാം അബു ഹനീഫ (റ) കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
30➤ ഇമാം അബു ഹനീഫ (റ) വിനെ ജയിലിൽ അടക്കാൻ കാരണമെന്ത്?
=> അധികാരികളുടെ ഇംഗിതത്തിന് വയങ്ങാത്തതിന്റെ പേരിൽ ഇമാം അബു ഹനീഫ (റ) വിനെ ജയിലിലടച്ചു.
31➤ ലോകത്ത് ഹനഫി മദ്ഹബ് കൂടുതലുള്ള രാജ്യങ്ങൾ ഏതെല്ലാം
=> മധ്യേഷ്യ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, ഇറാക്ക് തുർക്കി എന്നീരാജ്യങ്ങളിൽ
=> പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരു മുസ്‌ലിം വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ മനസ്സുകൊണ്ടോ കാഫിറായി പോകുന്നതിനാണ് `രിദ്ദത്ത്' (മതഭൃഷ്ട്) എന്നു പറയുന്നത്
2➤ രിദ്ദത്ത് എത്ര ഇനമുണ്ട് ? അവ ഏതെല്ലാം ?
=> രിദ്ദത്ത് മൂന്ന് ഇനമുണ്ട്. മനസ്സുകൊണ്ടുള്ള രിദ്ദത്ത്, വാക്കു കൊണ്ടുള്ള രിദ്ദത്ത്, പ്രവർത്തി കൊണ്ടുള്ള രിദ്ദത്ത്
3➤ വാക്കു കൊണ്ടുള്ള രിദ്ദത്തിന് ഒരു ഉദാഹരണം എഴുതുക
=> നിസ്കാരം കൊണ്ടും നോമ്പ് കൊണ്ടും ഫലമില്ലെന്ന് പറയുക
4➤ മനസ്സുകൊണ്ടുള്ള രിദ്ദത്തിന് ഒരു ഉദാഹരണം എഴുതുക
=> ഇസ്ലാം ഉപേക്ഷിക്കാൻ തീരുമാനിക്കുക. ഇസ്ലാം ഉപേക്ഷിക്കാൻ ആഗ്രഹിക്കുക
5➤ പ്രവർത്തി കൊണ്ടുള്ള രിദ്ദത്തിന് ഒരു ഉദാഹരണം എഴുതുക
=> വിഗ്രഹത്തിന് സുജൂദ് ചെയ്യുക
6➤ മുർത്തദ്ദിന് ലഭിക്കുന്ന ശിക്ഷ എന്താണ് ?
=> മുർത്തദ്ദിന് ശാശ്വതമായ നരകവാസമാണ് ശിക്ഷ
7➤ ഇബ്നുസ്സഖാ മുർത്തദ്ദായി പോകാൻ കാരണമെന്ത്?
=> ബാഗ്ദാദിലെ മഹാനെ കാണാൻ പോയപ്പോൾ ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹത്തെ ഉത്തരം മുട്ടിക്കണം എന്ന ദുരുദ്ദേശമാണ് ഇബ്നുസ്സഖാ മുർത്തദ്ദായി പോകാൻ കാരണം
8➤ അബ്ദുൽ ഖാദർ ജീലാനി (റ) മഹാനാകാൻ എന്താണ് കാരണം ?
=> : ബാഗ്ദാദിലെ മഹാനെ കാണാൻ പോയപ്പോൾ അദ്ദേഹത്തെ സന്ദർശിച്ച് അനുഗ്രഹം തേടുക എന്ന സദുദ്ദേശമാണ് അബ്ദുൽ ഖാദർ ജീലാനി (റ) മഹാനാക്കാൻ കാരണം
9➤ ബാഗ്ദാദിലെ മഹാനെ കാണാൻ പോയത് ആരെല്ലാം ?
=> അബ്ദുൽ ഖാദർ ജീലാനി (റ), ഇബ്നുസ്സഖാ, അബൂ സഈദ്
10➤ യാത്രാമധ്യേ ഇബ്നുസ്സഖാ എന്താണ് പറഞ്ഞത് ?
=> ഞാൻ അയാളെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുമെന്ന് യാത്രാമധ്യേ ഇബ്നുസ്സഖാ പറഞ്ഞു
11➤ مُرتَد എന്ന വാക്കിന്റെ അർത്ഥം
=> ഇസ്ലാമിൽ നിന്ന് പുറത്തുപോയവൻ
12➤ اللَّهُمَّ ثَبِّتْ قُلُوبَنَا عَلَى دِينِكَ അർത്ഥം എഴുതുക
=> അല്ലാഹുവേ ഞങ്ങളുടെ ഖൽബിനെ നിൻറെ ദീനിൽ ഉറപ്പിച്ചു നിർത്തേണമേ
13➤ അബ്ദുൽ ഖാദർ ജീലാനി (റ) ഏതു പേരിലാണ് പ്രസിദ്ധനായത് ?
=> الْغَوْثُ الْأَعْظَمْ
14➤ അദ്ദേഹത്തെ സന്ദർശിച്ച് അനുഗ്രഹം നേടാനാണ് ഞാനുദ്ദേശിച്ചത് ……………………………..പറഞ്ഞു
=> അബ്ദുൽ ഖാദർ ജീലാനി (റ)
15➤ രാജാവിൻറെ മകളെ വിവാഹം ചെയ്യാൻ ഇബ്നുസ്സഖാ ……………………സ്വീകരിച്ചു
=> ക്രിസ്തുമതം
16➤ രിദ്ദത്ത് എല്ലാ …………………………നശിപ്പിച്ചു കളയും
=> സൽകർമ്മങ്ങളെയും
17➤ മഹാൻ ……………………….വിനെ ആശീർവദിച്ചു.
=> അബ്ദുൽ ഖാദർ ജീലാനി (റ)
18➤ നിനക്ക് നാശം വരാനുണ്ട് മഹാൻ ……………………..പറഞ്ഞു
=> ഇബ്നുസ്സഖായോട്
19➤ ഇബ്നുസ്സഖയുടെ അന്ത്യം എങ്ങനെ?
=> മാരകമായ രോഗം പിടിപെട്ടു. രാജകൊട്ടാരത്തിൽ നിന്ന് പുറത്താക്കി. ഭക്ഷണവും വെള്ളവും ലഭിക്കാതെ ഉപേക്ഷിക്കപ്പെട്ടു. അവസാനം മുർത്തദ്ദായി മരണപ്പെട്ടു.
20➤ മനസ്സുകൊണ്ടുള്ള രിദ്ദത്തിന്റെ ഉദാഹരണം എഴുതുക
=> ഇസ്ലാം ഉപേക്ഷിക്കാൻ തീരുമാനിക്കുക, ഉപേക്ഷിക്കാൻ ആഗ്രഹിക്കുക, വ്യഭിചാരം പലിശ മദ്യപാനം പോലെയുള്ളവ അനുവദനീയമാകാൻ കൊതിക്കുക തുടങ്ങിയവ മനസ്സുകൊണ്ടുള്ള രിദ്ദത്തിന്റെ കാര്യങ്ങളാണ്
21➤ എല്ലാ സൽകർമങ്ങളെയും പൊളിച്ചു കളയും ?
=> രിദ്ദത്ത്
പാഠം 06
نُورُ اللَّهِ تَعَالَى
1➤ ഇമാം അബൂ ഹനീഫ (റ) മകൻ ഹമ്മാദിന്റെ ഉസ്താദിന് ………. പാരിതോഷികമായി നൽകി
=> 500
2➤ അറിവ് …………...പ്രകാശമാണ്
=> അല്ലാഹുവിൻറെ
3➤ അറിവ് തേടി പുറപ്പെടുന്നവർക്ക് ………….…വഴി അള്ളാഹു എളുപ്പമാക്കും
=> സ്വർഗ്ഗത്തിലേക്കുള്ള
4➤ പണ്ഡിതനുവേണ്ടി …………………... പൊറുക്കലിനെ തേടും
=> ആകാശഭൂമികളിലുള്ളവരെല്ലാം
5➤ തെറ്റ് ചെയ്യുന്നവർക്ക് ………………….….. പ്രകാശം ലഭിക്കുകയില്ല
=> അള്ളാഹുവിന്റെ
6➤ അറിവ് പഠിക്കുന്നതിന് മുമ്പ് വിദ്യാർത്ഥി ……………..…..ശുദ്ധമാക്കണം
=> മനസ്സ്
7➤ അറിവ് പഠിക്കുന്നത് കൊണ്ട് എന്താണ് ആഗ്രഹിക്കേണ്ടത് ?
=> അറിവ് പഠിക്കുന്നത് കൊണ്ട് അല്ലാഹുവിൻറെ തൃപ്തി മാത്രമേ ആഗ്രഹിക്കാവൂ
8➤ ദുനിയാവിലെ നേട്ടം ആഗ്രഹിച്ച അറിവ് പഠിക്കുന്നവർക്ക് ലഭിക്കുകയില്ല എന്ത് ?
=> സ്വർഗ്ഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല.
9➤ പഠനം തുടങ്ങുമ്പോൾ ആർക്കൊക്കെ വേണ്ടി ദുആ ചെയ്യണം ?
=> പഠനം തുടങ്ങുമ്പോൾ മാതാപിതാക്കൾക്കും ഉസ്താദുമാർക്കും ദുആ ചെയ്യണം
10➤ പഠനം തുടങ്ങുമ്പോൾ എന്ത് ചൊല്ലണം
=> പഠനം തുടങ്ങുമ്പോൾ ബിസ്മി, ഹംദ്, സ്വലാത്ത് എന്നിവ ചൊല്ലണം
11➤ അറിവ് പഠിക്കണം ഏതുവരെ
=> മരണംവരെ അറിവ് പഠിച്ചുകൊണ്ടിരിക്കണം
12➤ ചെറുപ്പകാലത്ത് പഠിക്കുന്നത് ഏതു പോലെയാണ് ?
=> ചെറുപ്പകാലത്ത് പഠിക്കുന്നത് കല്ലിൽ കൊത്തിവെക്കുന്നതുപോലെയാണ്
13➤ ഉസ്താദിനോടുള്ള ബഹുമാനത്തിന് ഇമാം ശാഫിഈ (റ) വിന്റെ ജീവിതത്തിലെ ഒരു ഉദാഹരണം എഴുതുക
=> ഉസ്താദായ ഇമാം മാലിക് (റ) വിന്റെ അടുത്തുവെച്ച് ഇമാം ശാഫിഈ (റ) പതുക്കെ മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ
14➤ ഉലമാക്കളെ കുറ്റം പറയരുത് കാരണം ?
=> അവരുടെ മാംസത്തിൽ വിഷമുണ്ട്. അത് സർവ്വനാശത്തിന് കാരണമാകും.
15➤ അർത്ഥം എഴുതുക الْعُلَمَاءُ وَرَثَةُ الْأَنْبِيَاءِ
=> നബിമാരുടെ അനന്തരാവകാശികളാണ് പണ്ഡിതർ
16➤ മനുഷ്യൻ തേടുന്ന സമ്പാധ്യങ്ങളിൽ ഏറ്റവും മഹത്തായത് എന്ത്
3➤ ഇമാം മാലിക് (റ) വിനെ കുറിച്ച് സുഫിയാനു ബ്നു ഉയെയ്ന പറഞ്ഞതെന്ത്?
=> അറിവ് പഠിക്കാൻ ഒട്ടകപ്പുറത്തേറി ആളുകൾ സഞ്ചരിക്കും. അന്ന് മദീനയിലുള്ള പണ്ഡിതനേക്കാൾ അറിവുള്ള ഒരാളെയും അവർ കണ്ടെത്തുകയില്ല. എന്ന ഹദീസിലെ പണ്ഡിതൻ ഇമാം മാലിക് (റ)ആണെന്ന് സുഫിയാനു ബ്നു ഉയെയ്ന (റ) പറഞ്ഞു.
4➤ മാലിക് (റ) വിന്റെ ഹദീസിനോടുള്ള ബഹുമാനത്തിന് ഒരു ഉദാഹരണം എഴുതുക
=> ഒരിക്കൽ ഹദീസ് ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ ഒരു തേൾ അദ്ദേഹത്തെ 16 തവണ കുത്തി. വിഷം ചിരകളിൽ കയറി. മുഖം വിവർണമായി. പക്ഷേ ഹദീസിനോട് അനാധരവാകുമോ എന്ന ഭയം കാരണം അദ്ദേഹം ക്ലാസ് നിർത്തിയില്ല.
5➤ മാലിക് (റ) ഹദീസ് ഉദ്ധരിച്ചത് എങ്ങനെയായിരുന്നു?
=> കുളിച്ച് വൃത്തിയായി മുന്തിയ വസ്ത്രം ധരിച്ച് സുഗന്ധം പൂശിയതിനുശേഷം മാത്രമേ അദ്ദേഹം ഹദീസ് ഉദ്ധരിക്കാറുണ്ടായിരുന്നുള്ളൂ.
6➤ 16 തവണ തേൾ കുത്തിയിട്ടും ഇമാം മാലിക് (റ) ക്ലാസ് നിർത്തിയില്ല കാരണം ?
=> ഹദീസിനോട് അനാധരവാകുമോ എന്ന ഭയം കാരണ മാറ് അദ്ദേഹം ക്ലാസ് നിർത്താതിരുന്നത്
7➤ ഇമാം മാലിക് (റ) വിനെ കുറിച്ച് ഹദീസിൽ വന്നതെന്ത്?
=> അറിവ് പഠിക്കാൻ ഒട്ടകപ്പുറത്തേറി ആളുകൾ സഞ്ചരിക്കും. അന്ന് മദീനയിലുള്ള പണ്ഡിതനേക്കാൾ അറിവുള്ള ഒരാളെയും അവർ കണ്ടെത്തുകയില്ല
=> പരിശുദ്ധ മദീനയിലെ പ്രവചിത പണ്ഡിതൻ ഇമാം മാലിക് (റ) ആണ്.
9➤ ഇമാം ശാഫിഈ (റ)വിൻ്റെ ഉസ്താദ് ആര്
=> ഇമാം മാലിക് (റ)
10➤ ഇമാം മാലിക് (റ) വിന്റെ ജനനം
=> ഹിജ്റ 93 ൽ മദീനയിൽ
11➤ മദീനയിൽ ജനിച്ച ഇമാം
=> ഇമാം മാലിക് (റ)
12➤ ഇമാം മാലിക് (റ) വിന്റെ കർമ്മ ശാസ്ത്ര വഴി ഏത്
=> മാലീകീ മദ്ഹബ്
13➤ ഇമാമു ദാരിൽ ഹിജ്റ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഇമാം ആര്
=> ഇമാം മാലിക് (റ)
14➤ ഇമാമു ദാരിൽ ഹിജ്റ എന്ന സ്ഥാനപ്പേര് ലഭിക്കാനുള്ള കാരണം
=> ധീർഘ കാലം മദീനയിൽ ദർസ് നടത്തിയതുകൊണ്ട്
15➤ ഇമാം മാലിക് (റ) വിന്റെ അപര നാമം എന്ത്
=> ഇമാമു ദാരിൽ ഹിജ്റ
16➤ നടന്നു കൊണ്ട് ഹദീസ് ഉദ്ധരിക്കാറില്ല
=> ഇമാം മാലിക് (റ)
17➤ ചെറുപ്പത്തിൽ തന്നെ ഉസ്താദിന്റെ അംഗീകാരം ലഭിച്ച മഹാൻ ആര് ?
=> ഇമാം മാലിക് (റ)
18➤ ഹദീസിൽ വിരജിതമായ ആദ്യത്തെ ഗ്രന്ഥം ഏത്
=> മുവത്വഅ്
19➤ 156. അറിവ് പഠിക്കാൻ ഒട്ടകപ്പുറത്തേറി ആളുകൾ സഞ്ചരിക്കും. അന്ന് മദീനയിലുള്ള പണ്ഡിതനേക്കാൾ അറിവുള്ള ഒരാളെയും അവർ കണ്ടെത്തുകയില്ല. എന്ന ഹദീസിലെ പണ്ഡിതൻ ആര്
=> ഇമാം മാലിക് (റ)
20➤ ഇമാം മാലിക് (റ) അന്ത്യ വിശ്രമം കൊള്ളുന്നത് എവിടെ
=> ജന്നതുൽ ബഖീഇൽ
21➤ ദാറുൽ ഹിജ്റ എന്നത് ഏതു നാടിനെയാണ് സൂചിപ്പിക്കുന്നത്
=> മദീന
22➤ ഇമാം മാലിക് (റ) വിന്റെ ശിശ്യന്മാരിൽ പ്രധാനികളുടെ പേര് എഴുതുക
=> ഇമാം അബൂ യൂസുഫ് (റ), ഇമാം മുഹമ്മദു ശൈബാനി (റ) , ഇമാം ശാഫിഈ (റ)
23➤ ഇമാം മാലിക് (റ) വഫാതായത് എന്ന്
=> ഹിജ്റ 179 റബീഉൽ അവ്വൽ മാസത്തിൽ
24➤ ഇമാം മാലിക് (റ) വിന്റെ ഹദീസ് ഗ്രന്ഥം
=> മുവത്വഅ്
25➤ ഇമാം മാലിക് (റ) വിന്റെ ഉസ്താദ്
=> ഇമാം സുഹ് രീ (റ)
26➤ ഹദീസുകളെ അങ്ങേ അറ്റം ബഹുമാനിച്ച മഹാൻ ?
=> ഇമാം മാലിക് (റ
27➤ മസ്ജിദുന്നബവിക്ക് സമീപം ധാരാളം സ്വഹാബികൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം
=> ജന്നത്തുൽ ബഖീഅ്
പാഠം 08
أُمِّي وَصَلَاتِي
1➤ مَنْ كَانَ جُرَيْجٍ ؟ ജുറൈജ് ആരാണ് ?
=> كَانَ جُرَيْجٍ رَجُلًا عَابِدًا ജുറൈജ് എന്നവർ ധാരാളം ഇബാദത്ത് ചെയ്യുന്ന മനുഷ്യനായിരുന്നു.
2➤ مَاذَا اتَّخَذَ جُرَيْجٍ ؟ ജുറൈജ് എന്താണ് നിർമ്മിച്ചത് ?
=> اتَّخَذَ جُرَيْجٌ صَوْمَعَةً ജുറൈജ് മഠം നിർമിച്ചു
4➤ ഇമാം അശ്അരി (റ) വിന്റെ മുൻപിൽ …...................പണ്ഡിതർ മുട്ടുമടക്കി
=> മുഅ്തസില
5➤ നാലിൽ ഒരു മദ്ഹബ് സ്വീകരിക്കൽ …….
=> നിർബന്ധമാണ്
6➤ ഇമാം അബൂ ഹനീഫ (റ) വിന്റെ മദ്ഹബ്
=> ഹനഫി മദ്ഹബ്
7➤ മാലികീ മദ്ഹബിന്റെ ഉപജ്ഞാദാവ് ആര്
=> ഇമാം മാലിക് ബ്നു അനസ് (റ)
8➤ ശാഫിഈ മദ്ഹബിന്റെ ഇമാം ആര് ?
=> ഇമാം മുഹമ്മദ് ബ്നു ഇദ് രീസു ശാഫിഈ
9➤ അഹ് മദ് ബ്നു ഹമ്പൽ (റ)
=> ഹമ്പലി മദ്ഹബ്
10➤ അഷ്അരി മദ്ഹബിന്റെ ഇമാം ആര്?
=> ഇമാം അബുൽ ഹസൻ (റ)
11➤ ഇമാം അബൂ മൻസൂർ (റ) ഏതു മദ്ഹബിന്റെ ‘ഇമാമാണ്
=> മാ തുരീദീ മദ്ഹബ്
12➤ സന്ധർഭം വിവരിക്കുക: ഞ്ഞങ്ങൾക്ക് കൂടുതൽ ഉപദേശം തന്നാലും
=> നബി (സ്വ) ഉപദേശം നൽകി അതുകേട്ട സഹാബികളുടെ ഹൃദയങ്ങൾ പിടഞ്ഞു കണ്ണുകൾ നിറഞ്ഞു ഇത് വിട പറയുന്നവരുടെ ഉപദേശം പോലെയുണ്ടല്ലോ ഞങ്ങൾക്ക് കൂടുതൽ ഉപദേശം തന്നാലും സഹാബികൾ പറഞ്ഞു
13➤ അഹ്‌ലുസ്സുന്നത്തി വൽ ജമാഅ ആരാണ്?
=> നബി (സ്വ)യുടെയും സ്വഹാബികളുടെയും ചര്യ അനുധാവനം ചെയ്യുന്നവരാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ
=> ഇമാം അബൂഹനീഫ (റ) ഇമാം മാലിക് ബിനു അനസ് (റ) ഇമാം മുഹമ്മദ് ബ്നു ഇദ് രീസു ഷാഫി ഈ (റ), ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ)
16➤ ഖുലഫാഉർറാശിദുകളുടെ ചര്യക്ക് രണ്ടു ഉദാഹരണമെഴുതുക
=> • ഖുർആൻ ഒരു മുസ്ഹഫ് രൂപത്തിൽ ക്രോഡീകരിച്ചു. • ജുമുഅക്ക് രണ്ട് ബാങ്ക് നടപ്പിലാക്കി • തറാവീഹ് ഒരു ഇമാമിന് കീഴിൽ ജമാഅത്തായി സംഘടിപ്പിച്ചു.
17➤ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയുടെ ഇമാമുകൾ ചെയ്ത സേവനമെന്ത്?
=> പുത്തനാശയക്കാർക്കെതിരെ ധീരമായി പോരാടി. അവരുടെ ഓരോ വാദങ്ങളെയും ഖുർആനിന്റെയും തിരുസുന്നത്തിന്റെയും ബലത്തിൽ ഖണ്ഡിച്ചു.അതുകാരണമായി മുഅ രസിലയുടെ വലിയ നേതാക്കൾ പോലും അഹ്ലുസ്സുന്നയുടെ പാതയിലേക്ക് മടങ്ങി വന്നു
18➤ ശിയാക്കളെ മുസ് ലിം ലോകം അംഗീകരിക്കുന്നില്ല. കാരണമെന്ത്?
=> നബി (സ്വ)ക്ക് ശേഷം ഭരണം ഏറ്റെടുക്കേണ്ടിയിരുന്നത് അലി (റ) വാണെന്നും മുമ്പ് വന്ന മൂന്ന് ഖലീഫമാരും ഭരണം തട്ടിയെടുത്തതാണെന്നും വിശ്വസിക്കുന്നവരാണ് ശിയാക്കൾ. മറ്റു ഹലീഫമാരെ അധിക്ഷേപിക്കുകയും ചീത്ത വിളിക്കുകയും കാഫിറാക്കുകയും ചെയ്യുന്നവരാണിവർ. വിചിത്രമായ പല ആചാരങ്ങളും നടപ്പിലാക്കുന്നവരുമാണവർ. അതുകൊണ്ടുതന്നെ ശിയാക്കളെ മുസ്ലിം ലോകം അംഗീകരിക്കുന്നില്ല
19➤ മുഅ്തസിലത്തിന്റെ തെറ്റായ വിശ്വാസത്തിന് ഒരു ഉദാഹരണമെഴുതുക
=> ഖുർആൻ സൃഷ്ടിയാണ്. കറാമത്തുകൾ ഇല്ല
20➤ ആരാണ് സ്വഹാബികൾ
=> നബി (സ്വ) യോടൊത്ത് അല്പസമയം എങ്കിലും മുഅ്മിനായി ഒരുമിച്ചു കൂടിയ ആൾ
21➤ വിടവാങ്ങൾ പ്രസംഗത്തിലെ നബിയുടെ രണ്ട് ഉപദേശങ്ങൾ എഴുതുക
=> • നിങ്ങൾ തഖ് വ ചെയ്തു ജീവിക്കുക. • നേതാകൾ അടിമകളാണെങ്കിൽ പോലും അനുസരിക്കുക
22➤ ധാരാളം പുത്തനാശയങ്ങൾ വരുമ്പോൾ എന്തു മാർഗം സ്വീകരിക്കാനാണ് മുത്ത് നബി നിർദേശിച്ചത്?
=> എന്റെ ഖുലഫാഉ ർറാഷിദുകളുടെയും ചര്യ മുറുകെ പിടിക്കുക
23➤ എൻറെ സമുദായം ……വിഭാഗങ്ങളാകും
=> 73
24➤ ഒരു വിഭാഗം ഒഴികെ മറ്റെല്ലാവരും നരകത്തിലാണ്. ആ വിഭാഗം ആര് ?
=> നബിയുടെയും സഹാബത്തിന്റെയും ചര്യ പിന്തുടരുന്നവർ
25➤ 199. പുത്തനാശയങ്ങൾക്കെതിരെ ശക്തമായി പോരാടിയ അഖീദയുടെ രണ്ടു ഇമാമുകൾ ആരെല്ലാം
=> ഇമാം അശ്അരി (റ) ഇമാം മാതുരീതീ (റ)
26➤ ആരാണ് അശ്അരി ഇമാമും മാതുരീതീ ഇമാമും
=> അഖീദയുടെ ഇമാമുകളാണവർ
27➤ കർമ്മപരമായി നാലിൽ ഒരു മദ്ഹബ് സ്വീകരിക്കുന്നവരാണ്……….
=> അഹ് ലു സ്സുന്നത്തി വൽ ജമാഅ
28➤ ആരാണ് താബിഉകൾ
=> സ്വഹാബികളോട് സഹവസിച്ച സത്യവിശ്വാസികൾ
29➤ ഖുലഫാഉ ർറാശിദുകൾ എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
=> ജനങ്ങളുമായുള്ള ബാധ്യതകളിൽ നിന്ന് ഒഴിവാകുക ഈ നിബന്ധനകൾ പാലിച്ചു കൊണ്ട് നീ തൗബ ചെയ്യുക
4➤ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ്?
=> അള്ളാഹുവിന് ആരാധന ചെയ്യാൻ വേണ്ടി
5➤ അഞ്ചു വഖ്ത്ത് നിസ്കാരങ്ങളും ജുമുഅകളും ………………………..പൊറുപ്പിക്കും
=> അവയ്ക്കിടയിലെ പാപങ്ങളെ
6➤ മനുഷ്യരായ നമ്മുടെ കടമ എന്താണ്?
=> അല്ലാഹുവിൻറെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കലാണ് നമ്മുടെ കടമ
7➤ മനുഷ്യനിൽനിന്ന് എങ്ങനെയാണ് തെറ്റുകൾ സംഭവിക്കുന്നത്?
=> പിശാചിന്റെ പ്രേരണ മൂലമാണ് മനുഷ്യനിൽ നിന്ന് തെറ്റുകൾ സംഭവിക്കുന്നത്
8➤ ചെറു ദോഷങ്ങൾ എന്തുകൊണ്ടെല്ലാ മാണ് പൊറുക്കപ്പെടുക?
=> നിസ്കാരം നോമ്പ് പോലേയുള്ള ഇബാദത്തുകൾ കൊണ്ട് ചെറുദോഷങ്ങൾ പൊറുക്കപ്പെടും
9➤ പാപങ്ങൾ പൊറുക്കാൻ ആവശ്യമാണ് എന്ത് ?
=> പാപങ്ങൾ പൊറുക്കാൻ തൗബ ആവശ്യമാണ്
10➤ തൗബയുടെ ശർത്തുകൾ എത്ര ?ഏതെല്ലാം ?
=> 4. ദോഷങ്ങളിൽ നിന്ന് വിരമിക്കുക. തെറ്റ് ചെയ്തു പോയതിൽ ഖേദിക്കുക. ഇനി തെറ്റ് ചെയ്യില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. മനുഷ്യരുടെ ഇടപാടുകളിൽ നിന്ന് മോചനം നേടുക
11➤ സാമ്പത്തിക ഇടപാട് നടത്തിയ ആൾ മരിച്ചു പോയാൽ എന്ത് ചെയ്യണം ?
=> സാമ്പത്തിക മാണെങ്കിൽ അയാളുടെ അനന്തരാവകാശികൾക്ക് കൊടുക്കണം അനിഷ്ടകരമായ കാര്യമാണെങ്കിൽ അയാൾക്ക് വേണ്ടി പ്രാർത്ഥിക്കണം
12➤ ഇസ്ലാമിലേക്ക് വരുന്നതിന്റെ മുമ്പ് ഫുളൈൽ (റ) ആരായിരുന്നു ?
Thanks Madrasa guide
ReplyDelete🫶🏻👍🏻
DeleteFvgg
DeleteGoodmark👍
DeleteYes
DeletePls add what's groupx
DeleteHi
DeleteThanks, it was helpful
ReplyDeleteyes.
DeleteI like it
DeleteYess👍🏻
ReplyDeleteVery good
ReplyDeleteഎസ്
DeleteVery good 👍👍👍
ReplyDeleteYou is very brilliant
DeleteVeri good 👍👍
ReplyDeleteTng madhrasa guid 👍👍👍👍
ReplyDeleteSupper എല്ലാം മനസ്സില്ലായി
ReplyDeleteAlhamdu lillah
ReplyDeleteAre pole an
ReplyDeleteETe polean
Deleteഎനിക്ക് ഇഷ്ടപ്പെട്ടു
ReplyDeleteതാങ്ക്സ് മദ്രസംഗൈഡ്.ഓൺലൈൻ ക്ലാസ് എനിക്ക് പൊതു പരീക്ഷയിൽ ഫുൾ കിട്ടും ഉറപ്പിച്ചു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല താങ്ക്യൂ സോ മച്ച് മദ്രസ ഗൈഡ്
ReplyDelete🩷🩷
DeleteHello
ReplyDelete👍🏻👍🏻super👍🏻👍🏻
ReplyDeleteഇത് വളരെ ഉദയൊകയാണ് 😀😀
ReplyDeleteYes
ReplyDeleteVery nice
ReplyDeleteyes madras guide it is very help full thanks
ReplyDeleteഎനിക്ക് ഇഷ്ടപ്പെട്ടു
ReplyDeleteഎനിക്ക് ഇഷ്ട്ടപ്പെട്ടു
ReplyDeletePoda mayrale
ReplyDeleteSuper 👌
ReplyDeleteOkay
ReplyDeleteSuper
ReplyDeleteVery good
എനിക്ക് ഇഷ്‌ടം ആയി 💕💞
Very good questins
ReplyDeleteHi
ReplyDeleteThis pege is very brilliant
ReplyDeleteMashallah
ReplyDeleteI Like this link
ReplyDeletePost a Comment