CLASS 5 | DURUS 2 | 11 - 20 CHAPTERS | PART 2 | പൊതുപരീക്ഷാ പരിശീലനം

പാഠം 11
عَالِمُ قُرَيْشٍ
 

1➤ ഇമാം ശാഫിഈ (റ) വിനെ കുറിച്ച് ഹദീസിൽ വന്നതെന്ത് ?

=> നിങ്ങൾ ഖുറൈശികളെ ആക്ഷേപിക്കരുത്. അവരിൽ ലോകമാകെ അറിവ് നിറക്കുന്ന ഒരു പണ്ഡിതൻ വരാനുണ്ട്

2➤ ഇമാം ശാഫിഈ (റ) വിന്റെ ഗോത്രം ഏത്?

=> ഖുറൈശ്

3➤ ഇമാം ശാഫിഈ (റ) വിന്റെ കാര്യത്തിൽ ഗുരു അത്ഭുതപ്പെട്ടു. കാരണമെന്ത്?

=> ഉസ്താദ് ക്ലാസെടുക്കുമ്പോൾ വലതു കൈയിലെ വിരൽ കൊണ്ട് ഇടതു കൈയിൽ എഴുതി അദ്ദേഹം ഹദീസ് മനപ്പാഠമാക്കുമായിരുന്നു. ക്ലാസ്സിൽ കൈകൊണ്ട് കളിക്കുന്നത് കണ്ട് ഉസ്താദ് കുട്ടിയെ വിളിച്ചു കാര്യമന്വേഷിച്ചു. അപ്പോൾ ഉസ്താദ് അന്ന് പഠിപ്പിച്ച എല്ലാ ഹദീസുകളും ഉസ്താദിന് ചൊല്ലിക്കൊടുത്തു. കുട്ടിയുടെ അപാരമായ ബുദ്ധിശക്തി കൊണ്ട് ഉസ്താദ് അത്ഭുതപ്പെട്ടു

4➤ വലതു കൈയിലെ വിരൽ കൊണ്ട് ഇടതു കൈയിൽ എഴുതി ഹദീസ് മനപ്പാഠമാക്കിയ മഹാൻ ആര്?

=> ഇമാം ശാഫിഈ (റ

5➤ ആരുടെ ബുദ്ധി ശക്തി കണ്ടുകൊണ്ടാണ് ഉസ്താദ് അത്ഭുതപ്പെട്ടത്?

=> ഇമാം ശാഫിഈ (റ) വിന്റെ

6➤ ഖുറൈശികളെ ആക്ഷേപിക്കരുത്. കാരണമെന്ത്?

=> ഖുറൈശികളിൽ നിന്ന് ലോകമാകെ അറിവ് നിറക്കുന്ന ഒരു പണ്ഡിതൻ വരാനുണ്ട്. അതുകൊണ്ട് ഖുറൈശികളെ ആക്ഷേപിക്കരുത്

7➤ ഇമാം ശാഫിഈ (റ) ഭാഷയിൽ അവഗാഹം നേടിയത് എങ്ങനെ ?

=> മക്കയിൽ വെച്ച് അറബികളുടെ വിവിധ ഭാഷാപ്രയോഗങ്ങളും കവിതകളും പഠിച്ചു ഭാഷയിൽ വലിയ അവഗാഹം നേടി

8➤ ഇമാം ശാഫിഈ (റ) ഇമാം മാലിക്ക് (റ) വിന്റെ ശിഷ്യത്വം സ്വീകരിച്ചത് എപ്പോൾ?

=> പതിമൂന്നാംവയസ്സിലാണ് ഇമാം മാലിക് (റ) വിന്റെ ശിഷ്യത്വം സ്വീകരിച്ചത്

9➤ ഇമാം ശാഫിഈ (റ) അറിവ് പഠിക്കാൻ യാത്ര ചെയ്തു. ഇവിടെയെല്ലാം ?

=> മക്ക മദീന യമൻ ഇറാഖ് എന്നീ രാജ്യങ്ങളിൽ അറിവ് പഠിക്കാൻ യാത്ര ചെയ്തു

10➤ ഇമാം ശാഫിഈ (റ) ഏതെല്ലാം അറിവുകൾ കരസ്ഥമാക്കി ?

=> ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ഉസൂലുൽ ഹദീസ്, ഉസൂലുൽ ഫിഖ്ഹ്, വ്യാകരണം, കവിത, സാഹിത്യം, അബൈത്ത് തുടങ്ങിയ അറിവുകൾ കരസ്ഥമാക്കി.

11➤ അമ്പെയ്ത്തിൽ അവഗാഹം നേടിയ ഇമാം?

=> ഇമാം ശാഫിഈ (റ)

12➤ ഇമാം ശാഫിഈ (റ) വിന്റെ ശിഷ്യന്മാരിൽ പ്രമുഖരായ നാലാളുകളുടെ പേരെഴുതുക.

=> ഇമാം അഹ്മദുബ്നു ഹമ്പൽ (റ), ഇമാം റബീഉ ബ്നു സുലൈമാൻ (റ) ഇമാം യൂസുഫുൽ ബുവൈത്വി (റ), ഇമാം ഇസ്മാഈലുൽ മുസനി (റ)

13➤ ഇമാം ശാഫിഈ (റ) വിന്റെ വഫാത്തിന് കാരണമായ സംഭവമെന്ത്?

=> അസൂയ അടുക്കളുടെ അടിയേറ്റ് രോഗബാധിതനായതാണ് വഫാത്തിന് കാരണമായ സംഭവം

14➤ ഷാഫിഈ മദ്ഹബ് പിൻപറ്റി ജീവിക്കുന്നവർ കൂടുതലുള്ള എട്ട് രാജ്യങ്ങളുടെ പേരെഴുതുക.

=> ഹിജാസ്, ഈജിപ്ത് ഇന്തോനേഷ്യ, മലേഷ്യ, ജോർദാൻ, ഫലസ്തീൻ, ഫിലിപ്പീൻ, സോമാലിയ, യമൻ

15➤ ഫലസ്തീനിലെ ഗസ്സയിൽ ജനിച്ച ഇമാം ആര് ?

=> ഇമാം ശാഫിഈ (റ)

16➤ ഫലസ്തീനിലെ ഒരു സ്ഥലം

=> ഗസ്സ

17➤ സ്വൻആഅ്

=> യമനിന്റെ തലസ്ഥാനം.

18➤ ഫലസ്തീൻ

=> പശ്ചിമേശ്വയിലെ ഒരു രാജ്യം

19➤ ഇമാം ശാഫിഈ (റ) വിന്റെ പൂർണ നാമം

=> മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ

20➤ ഇമാം ശാഫിഈ (റ) വിന്റെ മാതാപിതാക്കൾ

=> മാതാവ് : ഫാത്വിമ, പിതാവ് : ഇദ് രീസ് (റ)

21➤ ഇമാം ശാഫിഈ (റ) വിന്റെ ജനനം

=> ഹിജ്റ 150 ൽ ഫലസ്ത്വീനിലെ ഖസ്സിയിൽ

22➤ ഇമാം ശാഫിഈ (റ) മക്കയിലെത്തിയത്

=> രണ്ടു വയസ്സുളളപ്പോൾ

23➤ ഇമാം ശാഫിഈ (റ) ഖുർആൻ മന:പാഠമാക്കി

=> ഏഴാം വയസ്സിൽ

24➤ ഇമാം ശാഫിഈ (റ) മാലികീ ഇമാമിന്റെ മുവത്വ മന:പാഠമാക്കി

=> പത്താം വയസ്സിൽ

25➤ മുവത്വ ആരുടെ ഹദീസ് ഗ്രന്ഥമാണ്?

=> ഇമാം മാലിക് (റ) വിന്റെ

26➤ ഇമാം ശാഫിഈ (റ)വിന് ഫത് വ കൊടുക്കാൻ അനുവാദം ലഭിച്ചു

=> 15- ആം വയസ്സിൽ

27➤ ഇമാം ശാഫിഈ (റ) രചിച്ച ഗ്രന്ഥങ്ങളുടെ എണ്ണം

=> ഇരുന്നൂറോളം ഗ്രന്ഥങ്ങൾ

28➤ ഇമാം ശാഫിഈ (റ) വഫാതായ സ്ഥലം (ഖബർ സ്ഥിതി ചെയ്യുന്നത്)

=> ഈജിപ്തിൽ

29➤ ഇമാം ശാഫിഈ (റ) വിൻ്റെ വയസ്സ്

=> 54

30➤ ഇമാം ശാഫിഈ (റ) വഫാത്തായ ഹിജ്റ വർഷം

=> ഹിജ്റ 204 ൽ

31➤ ഇമാം മാലിക് (റ) വിൻ്റെ ശിശ്വത്വം സ്വീകരിക്കാൻ ഇമാം ശാഫിഈ (റ) മദീനയിലേക്ക് പോയി

=> പതിമൂന്നാം വയസ്സിൽ

32➤ ഇമാം മാലിക് (റ) വിൻ്റെ ശിശ്വത്വം സ്വീകരിക്കാൻ ഇമാം ശാഫിഈ (റ) …………………….ലേക്ക് പോയി

=> മദീനയി

33➤ നിങ്ങൾ …………………ആക്ഷേപിക്കരുത്.

=> ഖുറൈശികളെ

34➤ ഹിജ്റ ………………നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ശാഫിഈ (റ) ആയിരുന്നു

=> രണ്ടാം

35➤ ഇമാം ശാഫിഈ (റ) ……………………വെച്ച് ഭാഷാപരിജ്ഞാനം നേടി.

=> മക്കയിൽ

36➤ ഇമാം ശാഫിഈ (റ) റമളാനിലെ എല്ലാ ദിവസവും ……………..പ്രാവശ്യം ഖുർആൻ ഖത്മ് ചെയ്തിരുന്നു.

=> രണ്ടു

37➤ ഹിജ്റ ……………………ൽ അസൂയാലുക്കളുടെ അടിയേറ്റ് അദ്ദേഹം രോഗബാധിതനായി.

=> 204

38➤ لَا تَسُبُّوا قُرَيْشًا فَإِنَّ عَالِمَهَا يَمْلَأُ الْأَرْضَ عِلْمًا

=> നിങ്ങൾ ഖുറൈശികളെ ആക്ഷേപിക്കരുത്. അവരിൽ ലോകമാകെ അറിവ് നിറക്കുന്ന ഒരു പണ്ഡിതൻ വരാനുണ്ട്

39➤ عَالِمُ قُرَيْشٍ يَمْلَأُ طِبَاقَ الْأَرْضِ عِلْمًا

=> ഒരു ഖുറൈശി പണ്ഡിതൻ ഭൂമിയുടെ വിവിധ ഭാഗങ്ങളെ വിജ്ഞാനം കൊണ്ട് നിറക്കും

40➤ മക്കയിൽ ടെന്റ് കെട്ടി തൻറെ കൈവശമുള്ള 16000 ദിർഹം സ്വദഖ ചെയ്ത മഹാൻ ആര്

=> ഇമാം ശാഫിഈ (റ)

41➤ ഒരിക്കൽ ..............ൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടപ്പോൾ അദ്ധേഹത്തിന്റെ കൈവശം പതിനാറായിരം ദിർഹമുണ്ടായിരുന്നു.

=> സ്വൻആഇൽ

42➤ ചില ആയത്തുകൾ ഓതുമ്പോൾ അദ്ദേഹത്തിന് ………..നഷ്ടപ്പെടാറുണ്ടായിരുന്നു.

=> ബോധം

43➤ ഇമാം ശാഫിഈ (റ) രാത്രിയെ മൂന്ന് ഭാഗമാക്കിയത് എന്തിനു വേണ്ടി?

=> ഒരു ഭാഗം അറിവ് പഠിക്കാനും, ഒരു ഭാഗം നിസ്കരിക്കാനും, ഒരു ഭാഗം ഉറങ്ങാനും

44➤ ഇമാം ശാഫിഈ (റ) രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിതാണെന്ന് ഇമാം………………പറഞ്ഞിട്ടുണ്ട്.

=> അഹ്മദ് ബ്നു ഹമ്പൽ (റ

45➤ ഇമാം ശാഫിഈ (റ) ഈജിപ്തിലേക്ക് പോയതെന്ന്

=> ഹിജ്റ 199 ൽ

46➤ ഇമാം ശാഫിഈ (റ) ക്രോഡീകരിച്ച മദ്ഹബ്

=> ശാഫിഈ മദ്ഹബ്

47➤ റബീഅ് ബ്നു സുലൈമാൻ (റ) ആരാണ്

=> ഇമാം ശാഫിഈ (റ) വിന്റെ ശിഷ്യൻ

48➤ എന്താണ് ശാഫിഈ മദ്ഹബ് ?

=> ഖുർആനിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ ഇമാം ശാഫിഈ (റ) ക്രോഡീകരിച്ച ഗവേഷണങ്ങളാണ് ശാഫിഈ മദ്ഹബ്

പാഠം 12
وَاعْفُ عَنَّا وَاغْفِرْ لَنَا
 

1➤ أَطَاعَ എന്ന പദത്തിന്റെ അർത്ഥം എന്ത്

=> അനുസരിച്ചു

2➤ مَوْلَى എന്ന പദത്തിന്റെ അർത്ഥം എന്ത്

=> രക്ഷിദാവ്

3➤ ഞങ്ങളെ നീ ശിക്ഷിക്കരുതേ

=> لَا تُؤَاخِذْنَا

4➤ നിന്നോട് ഞ്ഞങ്ങൾ പൊറുക്കലിനെ തേടുന്നു.

=> غُفْرَانَكَ

5➤ കാഫിരീങ്ങൾക്ക് എതിരെ ഞങ്ങളെ നീ സഹായിക്കേണമേ

=> انْصُرْنَا عَلَى الْقَوْمِ الْكَافِرِين

6➤ وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِه

=> ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ

7➤ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا

=> ഞങ്ങൾ മറന്നും പിഴവായും ചെയ്തത് കാരണം ഞങ്ങളെ നീ പിടിച്ച് ശിക്ഷിക്കരുതേ

8➤ لا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا

=> അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാത്തത് ചെയ്യാൻ നിർബന്ധിപ്പിക്കുന്നില്ല.

9➤ وَقَالُوا …………………ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ

=> سَمِعْنَا وَأَطَعْنَا

10➤ وَاغْفِرْ لَنَا

=> ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ

11➤ وَاعْفُ عَنَّا

=> ഞങ്ങൾക്ക് നീ മാപ്പുനൽകേണമേ

12➤ وَارْحَمْنَا

=> ഞങ്ങളോട് നീ കരുണ കാണിക്കുകയും ചെയ്യേണമേ

പാഠം 13
مَتَى السَّاعَة
 

1➤ വിശ്വസ്തത എന്നാണ് അർത്ഥം

=> أَمَانَة

2➤ സൃഷ്ടികളെല്ലാം നശിക്കുന്നത് എപ്പോൾ?

=> ഖിയാമത്ത് നാളിന്റെ വലിയ അടയാളങ്ങൾക്ക് ശേഷം ഇസ്റാഫീൽ (അ) സൂറിൽ ഊതുന്നതോടെ സൃഷ്ടികളെല്ലാം നശിക്കും.

3➤ ഖിയാമത്തിന്റെ ചെറിയ അടയാളങ്ങളിൽ മൂന്നെണ്ണം എഴുതുക.

=> മതപരമായ അറിവ് കുറയുക. മസ്ജിദിൽ ശബ്ദ കോലാഹലങ്ങളുണ്ടാവുക. സംഗീത മേളകളും നർത്തകിമാരും വർധിക്കുക.

4➤ ഖിയാമത്ത് നാളിന്റെ വലിയ അടയാളങ്ങളിൽ മൂന്നെണ്ണം എഴുതുക.

=> ഇമാം മഹ്ദി വരിക, ദജ്ജാൽ പ്രത്യക്ഷപ്പെടുക, ഈസാ നബി (അ) ഇറങ്ങുക

5➤ എപ്പോഴാണ് ഖിയാമത് നാളിനെ പ്രതീക്ഷിക്കാൻ നബി (സ്വ) പറഞ്ഞത് ?

=> അമാനത്ത് നഷ്ടപ്പെട്ടാൽ ഖിയാമത് നാളിനെ പ്രതീക്ഷിക്കാനാണ് എന്ന് നബി (സ്വ) പറഞ്ഞത്.

6➤ എങ്ങനെയാണ് അമാനത്ത് നഷ്ടപ്പോടുക?

=> അനർഹർക്ക് അധികാരം ലഭിക്കുമ്പോഴാണ് അമാനത്ത് നഷ്ടപ്പെടുക

7➤ ചേരും പടി ചേർക്കുക (ശരി ഉത്തരം ചെർത്തിരിക്കുന്നു)

=> ദാബ്ബതുൽ അർള് : പുറപ്പെടും
കഅബ : പൊളിക്കും
ദജ്ജാൽ : പ്രത്യക്ഷപ്പെടും
യമൻ : തീ ഉയരും
മഷ് രിഖ് : ഭൂമി പിളരും
സകാത്ത് : കൊടുക്കാതിരിക്കുക

8➤ اقْتَرَيَتِ السَّاعَةُ وَأَنشَقَّ الْقَمَر

=> അന്ത്യനാൾ അടുത്തു ചന്ദ്രൻ പിളരുകയും ചെയ്തു.

9➤ ഇസ്റാഫീൽ (അ) …………….ഊതുന്നതോടെ സൃഷ്ടികളെല്ലാം നശിക്കും

=> സൂറിൽ

10➤ ഖിയാമത്തിന്റെ ചെറിയ അടയാളങ്ങൾ എഴുതുക.

=> മതപരമായ അറിവ് കുറയുക. മസ്ജിദിൽ ശബ്ദ കോലാഹലങ്ങളുണ്ടാവുക. സംഗീത മേളകളും നർത്തകിമാരും വർധിക്കുക. കൊലപാതകം പരക്കുക. വെഭിചാരം കൂടുക. പലിൽശയിടപാട് അധികമാവുക. മധ്യപാനം വർധിക്കുക. സ്ത്രീകളുടെ എണ്ണം കൂടുക. സ്ത്രീകൾ പൊതു രംഗ പ്രവേശം ചെയ്യുക. അവർ ഔറത്ത് പ്രധർശിപ്പിക്കുന്നവരാവുക. അനർഹർ ഭരണം നടത്തുക. അറിവില്ലാത്തവർ നേതാക്കന്മാരാവുക. വിശ്വസ്തത നഷ്ടപ്പെടുക. മഹാമാരികൾ പെരുകുക. കുടുംബ ബന്ധങ്ങൾ തകരുക. അചേതന വസ്തുക്കൾ സംസാരിക്കുക. മുസ് ലിമീങ്ങൾക്കെതിരെ മറ്റു സമുദായങ്ങൾ എൈക്യപ്പെടുക

11➤ ഖിയാമത്തിന്റെ വലിയ അടയാളങ്ങൾ എഴുതുക.

=> ഇമാം മഹ്ദി വരിക
ദജ്ജാൽ പ്രത്യക്ഷപ്പെടുക
ഈസാ നബി (അ) ഇറങ്ങുക
യഅ്ജൂജ് മഅ്ജൂജ് പുറപ്പെടുക
കഅബ ശരീഫ പെളിക്കുക
ഹൃദയങ്ങളിൽ നിന്നും മുസ്ഹഫിൽ നിന്നും പരിശുദ്ധ ഖുർആൻ ഉയരുക
സൂര്യൻ പടിഞ്ഞാറുനിന്ന് ഉദിക്കുക
ദാബ്ബതുൽ അർള് പുറപ്പെടുക
മഷ് രിഖിലും മഖ് രിബിലും ജസീറയിലും ഭൂമി പിളരുക
യമനിൽ നിന്ന് വലിയ തീ ഉയരുക


പാഠം 14
لَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَة
 

1➤ വെട്ടു കിളിയെ അന്വേഷിക്കാൻ ഖലീഫ ഏതെല്ലാം നാടുകളിലേക്കാണ് അളെ അയച്ചത്.

=> ശാം, ഇറാഖ്, യമൻ

2➤ ഏതു നാട്ടിൽ നിന്നാണ് വെട്ടുക്കിളിയുമായി ആളുകൾ മടങ്ങി വന്നത് ?

=> യമനിലേക്ക് അയച്ചവർ വെട്ടുക്കിളിയുമായി മടങ്ങി വന്നു.

3➤ ആരുടെ ഭരണകാലത്താണ് വെട്ടുകിളികളുടെ എണ്ണം കുറഞത്

=> രണ്ടാം ഖലീഫ ഉമർ (റ)

4➤ ഭൂമിയിൽ ജീവജാലങ്ങളിൽ ആദ്യം നശിക്കുന്നത് ഏത് ജീവിയാണ് ?

=> വെട്ടു കിളി

5➤ നമ്മുടെ പരിസ്ഥിതി ഏതാണ് ?

=> നാം താമസിക്കുന്ന പരിസരമാണ് നമ്മുടെ പരിസ്ഥിതി.

6➤ പ്രകൃതിയിലെ അടിസ്ഥാന ഘടകങ്ങൾ ഏതെല്ലാം

=> മണ്ണ്, വെള്ളം, വായു

7➤ പ്രകൃതിയെ ഒരുക്കിയതും ജീവ ജാലങ്ങളെ സൃഷ്ടിച്ചതും ആര്

=> അള്ളാഹു

8➤ സത്യവിഷ്വാസിയുടെ കടമായാണ് എന്ത് ?

=> പ്രകൃതിയെ സംരക്ഷിക്കൽ സത്യവിഷ്വാസിയുടെ കടമയാണ്.

9➤ ജല സ്രോതസ്സുകളെ നശിപ്പിക്കും എന്ത്

=> കീടനാശിനികളുടെയും രാസ വസ്തുക്കളുടെയും അമിതമായ ഉപയോഗം.

10➤ മാലിന്യങ്ങൾ നിക്ഷേപിക്കരുത് എവിടെയെല്ലാം

=> പൊതു സ്ഥലങ്ങളിലും, വഴിയിലും, ജലാശയങ്ങളിലും.

11➤ പരിസ്ഥിതി സംരക്ഷണത്തിന് ഇസ് ലാം മുന്നോട്ടുവെക്കുന്ന മൂന്ന് മാർഗങ്ങൾ എഴുതുക

=> ജലാശയങ്ങളിലും ഫലവൃക്ഷങ്ങളുടെ ചുവട്ടിലും മാളത്തിലും ഭക്ഷ്യവസ്തുക്കളിലും വിസർജനം ചെയ്യലിനെ ഇസ്ലാം കർശനമായി നിരോധിക്കുന്നു. അനാവശ്യമായി മരങ്ങൾ മുറിക്കരുത്, കാട് നശിപ്പിക്കരുത്, കുന്നുകൾ ഇടിച്ചു നിരത്തരുത്, വയലുകളും പുഴകളും തോടുകളും മലിനമാക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്.

12➤ എന്തിനുവേണ്ടിയാണ് അല്ലാഹു പ്രകൃതിയും അതിനുള്ള ജീവജാലങ്ങളെയും പടച്ചത് ?

=> മനുഷ്യനുവേണ്ടിയാണ് അല്ലാഹു ഇതെല്ലാം പടച്ചത്.

13➤ എങ്ങനെയാണ് നാം പ്രകൃതിയെ സംരക്ഷിക്കേണ്ടത് ?

=> അനാവശ്യമായി മരങ്ങൾ മുറിക്കരുത്, കാട് നശിപ്പിക്കരുത്, കുന്നുകൾ ഇടിച്ചു നിരത്തരുത്, വയലുകളും പുഴകളും തോടുകളുമെല്ലാം മലിനമാക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്.

14➤ മണ്ണിനെയും ജലസ്രോതസ്സുകളെയും നശിപ്പിക്കുന്ന ഘടകമേത്?

=> കീഡ നാശിനികളുടെയും, രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം.

15➤ തണൽ മരങ്ങളും ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നതിന്റെ വിധി എന്ത് ?

=> സുന്നത്ത്

16➤ പരിസ്ഥിതി സംരക്ഷണത്തിന് നബി തങ്ങൾ നൽകിയ ഒരു നിർദ്ദേശം എഴുതുക.

=> വഴിയിൽ നിന്ന് തടസ്സങ്ങൾ നീക്കം ൽ ഈമാനിന്റെ ഭാഗമാണ്.

17➤ അതിശക്തമായ ജലക്ഷാമം നേരിടുമ്പോൾ എങ്ങനെയാണ് വെള്ളം സംരക്ഷിക്കേണ്ടത്.

=> വെള്ളം കൊണ്ടുള്ള ശുധീകരണം ഉപേക്ഷിച്ച് തയമ്മും ചെയ്തു കുടിവെള്ളം ലഭ്യമാക്കണം.

18➤ ജനങ്ങളുടെ പൊതു അവകാശമുള്ള വസ്തുക്കൾ ഏത് ?

=> വെള്ളം, പുല്ല്, തീ.

19➤ പരിസ്ഥിതിയുടെ നാശത്തിന് ഇടയാക്കുന്ന പ്രധാന കാരണമെന്ത്?

=> ധൂർത്ത്

20➤ ധൂർത്ത് എന്നാൽ എന്ത് ?

=> ആവശ്യത്തിലധികവും തൻറെ കഴിവിന്റെ പരിധിയിലക്കുറവും, ഹറാമായ കാര്യങ്ങളിലും, പൊങ്ങച്ചത്തിനു വേണ്ടിയും ചെലവഴിക്കുന്നതാണ് ധൂർത്ത്

21➤ അല്ലാഹുവും റസൂലും വെറുക്കുന്ന സ്വഭാവമേത്?

=> ധൂർത്ത്

22➤ സത്യവിശ്വാസിയുടെ ജീവിതരീതി ഏത് ?

=> മിതത്വമാണ് സത്യവിശ്വാസിയുടെ ജീവിതരീതി

23➤ സ്വന്തം ഉടമസ്ഥതയിലുള്ള …………………ഉപയോഗിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടയാൻ പാടില്ല.

=> വെള്ളം

24➤ فِي كُلِّ كَبِدٍ رُطْبَةٍ أَجْرٌ

=> എല്ലാ ജീവികളിലും പ്രതിഫലമുണ്ട്.

25➤ مَا مِنْ مُسْلِمٍ يَعْرِسُ غَرْسًا أوْ يَزْرَعُ زَرْعًا فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ إِلَّا كَانَ لَهُ صَدَقَةً

=> ഒരു മനുഷ്യൻ ചെടി നടുകയോ കൃഷി ഇറക്കുകയോ ചെയ്യുകയും അതിൽ നിന്ന് പക്ഷികളോ മനുഷ്യരോ മൃഗങ്ങളോ ഭക്ഷിക്കാൻ ഇടയാവുകയും ചെയ്താൽ അത് അവന് സ്വദഖയായി തീരും.

26➤ وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَيْرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم

=> ഭൂമിയിലെ ജീവജാലങ്ങളും ചിറകുകൾ ഉപയോഗിച്ച് പറക്കുന്ന പക്ഷികളും നിങ്ങളെ പോലെയുള്ള സമൂഹങ്ങൾ തന്നെയാണ്.

27➤ هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا

=> ഭൂമിയിലുള്ളവയെല്ലാം നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചത് അവനാണ്

28➤ إِمَاطَةُ الْأَذَى عَنِ الطَّرِيقِ مِنَ الْإِيمَانِ

=> വഴിയിൽ നിന്ന് തടസ്സങ്ങൾ നീക്കം ൽ ഈമാനിന്റെ ഭാഗമാണ്

29➤ وَلَا تُبَذِّرْ تَبْذِيرًا إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَٰطِينِ

=> നീ ധൂർത്തടിക്കരുത്. ധൂർത്തടിക്കുന്നവർ പിശാചുക്കളുടെ സഹോദരന്മാരാണ്.

30➤ വിസർജ്ജനം നടത്താൻ പാടില്ലാത്ത സ്ഥലങ്ങൾ

=> ജലാശയങ്ങളിലും ഫലവൃക്ഷങ്ങളുടെ ചുവട്ടിലും മാളത്തിലും ഭക്ഷ്യവസ്തുക്കളിലും വിസർജനം ചെയ്യലിനെ ഇസ്ലാം കർശനമായി നിരോധിക്കുന്നു.

31➤ പിശാച് എൻറെ നാഥനോട് നന്ദികേട് കാട്ടിയവനാണ് .

=> وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا

32➤ ധൂർത്തടിക്കുന്നവർ പിശാചുക്കളുടെ സഹോദരന്മാരാണ്.

=> إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَٰطِينِ

33➤ നിങ്ങൾ സ്വയം നാശത്തിലേക്ക് ചാടരുത്

=> لَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَة

34➤ പരിസ്ഥിതി

=> പരിസ്ഥിതി

പാഠം 15
إِمَامُ السُّنَّة
 

1➤ ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) വിന്റെ അപരനാമം

=> إِمَامُ السُّنَّة

2➤ ഇമാം അഹ്മദ് (റ) ….................……….എന്ന പേരിൽ അറിയപ്പെട്ടു.

=> ഇമാമു സ്റ്റുന്ന

3➤ ഇമാം അഹ്മദ് (റ) വിന്റെ ……………വയസ്സിൽ പിതാവ് മരണപ്പെട്ടു.

=> മൂന്നാം

4➤ ഭരണകൂടം നൽകുന്ന സമ്മാനം സ്വീകരിക്കാൻ പാടില്ല എന്നായിരുന്നു …………………………….വിന്റെ വീക്ഷണം.

=> ഇമാം അഹ്മദ് (റ)

5➤ ഇമാം അഹ്മദ് (റ) വിന്റെ ജനാസ നിസ്കാരത്തിൽ ……………………………….ആളുകൾ പങ്കെടുത്തു.

=> എട്ടു ലക്ഷത്തിലധികം

6➤ ഇമാം അഹ്മദ് (റ) ജനനം

=> ഹിജ്റ 164 - ബഗ്ദാദിൽ

7➤ ഇമാം അഹ്മദ് (റ) പിതാവിന്റെ പേര്

=> മുഹമ്മദുബ്നു ഹമ്പൽ

8➤ ഇമാം അഹ്മദ് (റ) വഫാത്ത്

=> ഹിജ്റ 241 റബീഉൽ

9➤ ഇമാം അഹ്മദ് (റ) വയസ്സ്

=> 77

10➤ ഇമാം അഹ്മദ് (റ) ഖബർ

=> ബഗ്ദാദ്

11➤ ഇമാം ശാഫിഈ (റ) ആരുടെ അടുത്താണ് ഇമാം അഹ്മദ് (റ)വിനുള്ള കത്ത് കൊടുത്തയച്ചത് ?

=> റബീഅ് (റ) വിന്റെ അടുത്ത്

12➤ നബി (സ്വ) സ്വപ്നത്തിൽ വന്ന് എന്ത് നിർദ്ദേശമാണ് നൽകിയത് ?

=> ഖുർആൻ സൃഷ്ടിയാണെന്ന പിഴച്ച വാദക്കാരുടെ ഫിത്ന കൊണ്ട് താങ്കൾ പരീക്ഷിക്കപ്പെടും. അല്ലാഹു നിങ്ങളെ സത്യത്തിൽ ഉറപ്പിച്ചു നിർത്തും.നിങ്ങളുടെ അറിവ് ലോകാവസാനം വരെ അല്ലാഹു നിലനിർത്തും.

13➤ ഇമാം അഹ്മദ് (റ) റബീഅ് (റ) വിന് എന്ത് സമ്മാനമാണ് നൽകിയത് ?

=> തന്റെ ഷർട്ട് റബീഅ് എന്നവർക്ക് സമ്മാനമായി നൽകി.

14➤ സമ്മാനമായി കിട്ടിയ ഷർട്ട് ഇമാം ശാഫിഈ (റ) വിനെ കാണിച്ചപ്പോൾ ഇമാം എന്താണ് പറഞ്ഞത് ?

=> താങ്കൾ ഭാഗ്യവാനാണ് അത് വെള്ളത്തിൽ മുക്കി എനിക്ക് തരൂ ഞാൻ അതുകൊണ്ട് ബർക്കത്ത് എടുക്കട്ടെ.

15➤ ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) എന്നാണ് ജനിച്ചത്?

=> ഹിജ്റ 164 ൽ ബഗ്ദാദിൽ ജനിച്ചു.

16➤ എത്രാമത്തെ വയസിലാണ് പിതാവ് മരണപ്പെടുന്നത് ?

=> മൂന്നാം വയസ്സിൽ

17➤ ഇമാം അഹ്മദ് (റ) വിന്റെ കുട്ടിക്കാലം എങ്ങനെയായിരുന്നു ?

=> വളരെ ദാരിദ്ര്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻറെ കുട്ടിക്കാലം.

18➤ ചെറുപ്പത്തിൽ എങ്ങനെയായിരുന്നു വിശപ്പകറ്റിയിരുന്നത് ?

=> കൂലി വേല ചെയ്തും, കർഷകർ ഉപേക്ഷിക്കുന്ന വിളകൾ ശേഖരിച്ചും അദ്ദേഹം വിശപ്പകറ്റി.

19➤ ഇമാം അഹ്മദ് (റ) വിന്റെ ഉസ്താദ് ആര് ?

=> ഇമാം ശാഫിഈ (റ)

20➤ എത്ര ഹദീസുകളാണ് ഇമാം അഹ്മദ് (റ) മന:പാഠമാക്കിയത് ?

=> പത്ത് ലക്ഷത്തിലധികം ഹദീസുകൾ മന:പാഠമാക്കി.

21➤ പത്ത് ലക്ഷത്തിലധികം ഹദീസുകൾ മന:പാഠമാക്കിയ ഇമാം ആര്

=> ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ)

22➤ ഇമാം അഹ്മദ് (റ) വിന്റെ ശിശ്യന്മാരിൽ പെട്ട പ്രധാന ഹദീസ് പണ്ഡിതർ ആരെല്ലാം ?

=> ഇമാം ബുഖാരി (റ), ഇമാം മുസ് ലിം (റ), ഇമാം അബൂ ദാവൂദ് (റ).

23➤ ഇമാം അഹ്മദ് (റ) വിന്റെ പ്രധാന ഗ്രന്ഥമേത്?

=> മുസ്നദ്

24➤ മുസ്നദ് എന്ന ഹദീസ് ഗ്രന്ഥത്തിന്റെ പ്രത്യേകതയെന്ത് ?

=> ഏഴു ലക്ഷം ഹദീസുകളിൽ നിന്ന് തെരഞ്ഞെടുത്ത ഹദീസുകളാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

25➤ ഇമാം അഹ്മദ് (റ) വിന്റെ കർമ്മ ശാസ്ത്ര വഴിയേത് ?

=> ഹമ്പലി മദ്ഹബ്

26➤ ഏതെല്ലാം നാടുകളിലാണ് ഹമ്പലി മദ്ഹബ് പിന്തുടരുന്നത് ?

=> സഊദി അറേബ്യ, സിറിയ.

27➤ ഇമാം അഹ്മദ് (റ) വിനെ കുറിച്ച് ഇമാം ശാഫിഈ (റ) എന്ത് പറഞ്ഞു.

=> അഹ്മദ് (റ) വിനെക്കാൾ ഫിഖ്ഹിലും തഖ് വയിലും ഉയർന്ന മറ്റൊരാളെ ബാഗ്ദാദിൽ ഞാൻ കണ്ടിട്ടില്ല.

28➤ ഇമാം അഹ്മദ് (റ) വിന്റെ വീക്ഷണം എന്തായിരുന്നു ?

=> ഭരണകൂടം നൽകുന്ന സമ്മാനം സ്വീകരിക്കാൻ പാടില്ല എന്നായിരുന്നു ഇമാം അഹ്മദ് (റ) വിന്റെ വീക്ഷണം.

29➤ യമനിൽ വെച്ച് വസ്ത്രം കളവ് പോയപ്പോൾ മഹാൻ എന്ത് നടപടിയാണ് സ്വീകരിച്ചത് ?

=> വസ്ത്രം ഓഫർ ചെയ്തതു നിരസിച്ചു, ശേഷം പകർത്തി എഴുതിയതിന് കിട്ടിയ കൂലി ക്കൊണ്ട് വസ്ത്രം വാങ്ങി.

30➤ ഇമാമുകളിൽ കൂടുതൽ പീഡനവും, ദീർഘകാല ജയിൽ മാസവും അനുഭവിച്ചത് ആര് ?

=> ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ)

31➤ എന്തിനായിരുന്നു ഭരണകൂടം അദ്ദേഹത്തെ കഠിനമായി ഉപദ്രവിച്ചത് ?

=> അഹ്ലു സുന്നയുടെ ആശയം തുറന്നു പറഞ്ഞതിന്.

32➤ എങ്ങനെയാണ് ബിദ്അത്തിൻറെ വാദങ്ങളെ അദ്ദേഹം ഘണ്ണിച്ചത് ?

=> ഖുർആനിൽ നിന്നും, ഹദീസിൽ നിന്നുമുള്ള തെളിവുകൾ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ഘണ്ണിച്ചു.

33➤ ഇമാം അഹ്മദ് (റ) വിന്റെ വഫാത്ത് എന്ന് ?

=> ഹിജ്റ 241 റബീഉൽ അവ്വൽ 12 ന് വെള്ളിയാഴ്ച രാവിലെ.

34➤ ജനാസ നിസ്കാരത്തിന് എത്ര ജനങ്ങൾ പങ്കെടുത്തു ?

=> എട്ടു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു.

35➤ نَصِلُ : ചേരും പടി ചേർക്കാം (ശരിയുത്തരം നൽകിയിരിക്കുന്നു)

=> ഇമാം ശാഫിഈ (റ) : അലിമു ഖുറൈഷ് റബീഅ് (റ) : ഇമാം ശാഫിഈ (റ)വിന്റെ ശിശ്യൻ അഹ്മദ് ബ്നു ഹമ്പൽ (റ) : ഇമാമു സ്സുന്ന ഇമാം ബുഖാരി (റ) : ഇമാം അഹ്മദ് (റ) വിന്റെ ശിശ്യൻ

36➤ ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) വിന്റെ സൂക്ഷമത

=> ഭക്ഷണം ലഭിക്കാതിരുന്ന ഇമാമിന് ഒരിക്കൽ മൂന്നുദിവസം വരെ പട്ടിണി കിടക്കേണ്ട അവസ്ഥ വന്നു. അതറിഞ്ഞ ഒരു പണ്ഡിതൻ റൊട്ടി ഉണ്ടാക്കി അദ്ദേഹത്തിന് നൽകി. ഭരണകൂടത്തിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്ന വ്യക്തി ആയതുകൊണ്ട് അദ്ദേഹം ഉണ്ടാക്കിക്കൊടുത്ത റൊട്ടി ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) കഴിച്ചില്ല. ഒരിക്കൽ യമനിൽ വച്ച് അദ്ദേഹത്തിൻറെ വസ്ത്രം കളവുപോയി. നല്ല വസ്ത്രമില്ലാത്തതിനാൽ പുറത്തിറങ്ങാൻ സാധിച്ചില്ല. പലരും വസ്ത്രം വാങ്ങിക്കൊടുക്കാൻ മുന്നോട്ടുവെങ്കിലും അതൊന്നും അദ്ദേഹം സ്വീകരിച്ചില്ല. പിന്നീട് പകർത്തി എഴുതി കിട്ടിയ കൂലി കൊണ്ടാണ് അദ്ദേഹം വസ്ത്രം വാങ്ങിയത്

37➤ صبَرَ الْإِمَامُ أَحْمَدُ عَلَى الْمُحَنِ كَثِيرًا

=> ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) വലിയ ക്ഷമ കൈകൊണ്ടു.

പാഠം 16
نَدْفَعُ الْحِسَابِ
 

1➤ ……………… هَذَا قِسْمُ الْمَوَادِّ الْغِذَائِيَّة وَذَلِكَ قِسْمُ

=> الْأَدَوَاتِ الْمَنْزِلِيَّة

2➤ അഞ്ചു കിലോ അരി എന്ന് അറബിയിൽ എങ്ങനെ പറയും

=> وَخَمْسَةَ كِيلُو غَرَامَاتٍ مِنَ الْأَرُزِّ

3➤ ഒരു പേക്ക് ഉപ്പ് എന്ന് അറബിയിൽ എങ്ങനെ പറയും

=> عُلْبَة مِلْحٍ

4➤ مُمْتَازَة وَرَخِيصَة

=> മുന്തിയതും വിലകുറഞ്ഞതും

5➤ الْمَوَادُّ الْغِذَائِيَّةِ

=> ഭക്ഷണ വസ്തുക്കൾ

6➤ رَخِيصَة

=> വിലകുറഞ്ഞത്

7➤ الْحِسَاب

=> ബില്ല്

8➤ تُفَّاح

=> ആപ്പിൾ

9➤ كُوب

=> കോപ്പ

10➤ طَمَاطِم

=> തക്കാളി

11➤ വെണ്ട

=> بَامِيَا

12➤ പഴങ്ങൾ

=> فَوَاكِهِ

13➤ ഉള്ളി

=> بَصَل

14➤ കൈതച്ചക്ക

=> أَنَانَاس

പാഠം 17
اشْفَعْ تُشَفَّع
 

1➤ خَلِيلُ الرَّحْمَنِ

=> ഇബ്റാഹീം നബി (അ)

2➤ كَلِيمُ الله

=> മൂസാ നബി (അ)

3➤ رُوحُ الله

=> ഈസാ നബി (അ

4➤ حَبِيبُ الله

=> മുഹമ്മദ് നബി (സ്വ)

5➤ أَبُ البَشَر (മനുഷ്യ പിതാവ്)

=> ആദം നബി (അ)

6➤ ശിപാർശ ചെയ്യാനാവശ്യപ്പെട്ടപ്പോൾ നബി(സ്വ) എന്തു പറയും ?

=> ഞാൻ അതിന് അർഹനാണ്

7➤ മഹ്ശറിൽ ആരെല്ലാം ശിപാർശ ചെയ്യും ?

=> നബി (സ്വ)യും, അമ്പിയാക്കളും ഔലിയാക്കളും പണ്ഡിതന്മാരും ശുഹദാക്കളും സ്വാലിഹീങ്ങളും

8➤ ശിപാർശക്കു വേണ്ടി അല്ലാഹു തആലയോട് അപേക്ഷിക്കാൻ നബി(സ്വ) എന്ത് ചെയ്യും ?

=> നബി(സ്വ) അർഷിന്റെ ചുവട്ടിൽ സുജൂദ് ചെയ്യും.

9➤ മുത്ത് നബിയുടെ ശഫാഅത്തിന് എന്താണ് പറയുക

=> الشَّفَاعَةُ الْعُظْمَى

10➤ الشَّفَاعَةُ الْعُظْمَى എന്ന വാക്കിൻ്റെ അർത്ഥം

=> ഏറ്റവും മഹത്തായ ശിപാർശ

11➤ മഹ്ശറിന്റെ ഭയാനകത വിവരിക്കുക.

=> ഒരു ദിവസത്തിന് ദുനിയാവിലെ അൻപതിനായിരം വർഷത്തിന്റെ ദൈർഘ്യം, തലയുടെ ഒരു മൈൽ അകലത്തിൽ സൂര്യൻ കത്തിജ്വലിച്ചു നിൽക്കുന്നു, അസഹ്യമായ ദാഹം,പലരും വിയർപ്പിൽ മുങ്ങുന്നു.

12➤ ശിപാർശക്കു വേണ്ടി ജനങ്ങൾ ആരെയെല്ലാം സമീപിക്കും?

=> ആദം നബി (അ), ഇബ്രാഹിം നബി (അ), മൂസാ നബി (അ), ഈസാ നബി (അ), മുഹമ്മദ് നബി (സ്വ).

13➤ ശിപാർശക്ക് സമീപ്പിക്കുമ്പോൾ അമ്പിയാക്കൾ എന്താണ് മറുപടി പറയുക ?

=> ഞാൻ അതിന് അർഹനല്ല, നിങ്ങൾ മറ്റു നബിമാരുടെ അടുത്ത് പോകൂ.

14➤ മഹ്ശറിൽ ആരെല്ലാം ശിപാർശ ചെയ്യും ?

=> നബി (സ്വ)യും, അമ്പിയാക്കളും ഔലിയാക്കളും പണ്ഡിതന്മാരും ശുഹദാക്കളും സ്വാലിഹീങ്ങളും മഹ്ശറിൽ ശിപാർശ ചെയ്യും.

15➤ ആദം നബിയുടെ അരികിൽ പോയി ജനങ്ങൾ എന്താണ് പറയുക

=> ഞങ്ങൾ കഷ്ടത്തിലാണ്. ഞങ്ങളെ രക്ഷിക്കാൻ അങ്ങ് അല്ലാഹു തആലയോട് ഷഫാഅത്ത് ചെയ്യണം. അങ്ങ് ഞങ്ങളുടെ പിതാവാണല്ലോ.

16➤ മഹ്ശറിലെ ഒരു ദിവസത്തിന് ദുൻയാവിലെ എത്ര ദിവസത്തിൻ്റെ ദൈർഘ്യമുണ്ടാകും

=> അൻപതിനായിരം ദിവസത്തെ ദൈർഘ്യം

17➤ ശഫാഅത്തുൽ ഉള് മ എന്നാൽ എന്ത്

=> നബി (സ്വ) യുടെ അർശിൻ്റെ ചുവട്ടിൽ സുജൂദ് ചെയ്തു ശഫാഅത്ത് ചെയ്യും. അങ്ങിനെ വിചാരണ ആരംഭിക്കും. സജ്ജനങ്ങളെ സ്വർഗത്തിലേക്കും ദുർ ജനങ്ങളെ നരകത്തിലേക്കും പോകും. ഇതാണ് ശഫാഅത്തുൽ ഉള് മ

18➤ നബി (സ്വ) അർശിൻ്റെ ചുവട്ടിൽ സുജൂദ് ചെയ്യുമ്പോൾ അള്ളാഹു എന്ത് പറയും

=> മുഹമ്മദ് നബിയേ തല ഉയർത്തൂ, ചോദിക്കൂ നൽകാം, ശഫാഅത്ത് നൽകൂ സ്വീകരിക്കാം

19➤ ഏതു വരെ മുത്തു നബി (സ്വ) ശഫാഅത്ത് ചെയ്തു കൊണ്ടിരിക്കും

=> ലാ ഇലാഹ ഇല്ലളളാ എന്നു പറഞ്ഞവരെയെല്ലാം നരകത്തിൽ നിന്ന് മോജിപ്പിക്കുന്നതു വരെ ശഫാഅത്ത് ചെയ്തുകൊണ്ടിരിക്കും

20➤ മുത്ത് നബിയുടെ ശഫാഅത്ത് ലഭിക്കാൻ നാം എന്തു ചെയ്യണം

=> മുത്ത് നബിയെ അളവറ്റ് സ്നേഹിക്കുകയും നബിയുടെ ചര്യ പിന്തുടരുകയും വേണം

പാഠം 18
هَاذِمُ اللَّذَّاتِ
 

1➤ ഖനാഅത്ത് എന്നാൽ എന്ത് ?

=> ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്നതിനാണ് ഖനാഅത്ത് എന്ന് പറയുന്നത്.

2➤ മരണ സ്മരണയുടെ വിധി എന്ത് ?

=> മരണ സ്മരണ സുന്നതാണ്.

3➤ മരണ സ്മരണ കൊണ്ടുള്ള നേട്ടമെന്ത്?

=> ജീവിതത്തെ നന്നാക്കുകയും തെറ്റുകളിൽ നിന്ന് പിന്തിരിപ്പിക്കുകയും നന്മ ചെയ്യാൻ ഉത്സഹമുണ്ടാക്കുകയും ചെയ്യും.

4➤ സന്തുഷ്ടരായി മരിക്കാൻ കഴിയുന്നത് ആർക്കാണ് ?

=> വിശ്വാസമുൾക്കൊള്ളുകയും അല്ലാഹുവിൻറെ പ്രീതി ആഗ്രഹിച്ച് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് സന്തുഷ്ടരായി മരിക്കാൻ കഴിയും.

5➤ മരണത്തെ പേടിക്കുകയാണോ വേണ്ടത് ?

=> മരണത്തെ പേടിക്കുകയല്ല ഓർക്കുകയാണ് വേണ്ടത്.

6➤ ഖബർ ജീവിതത്തെക്കുറിച്ചോർത്ത് എപ്പോഴും കരയാറുണ്ടായിരുന്നു ആര് ?

=> ഉസ്മാനു ബ്നു അഫ്ഫാൻ (റ)

7➤ കുളിച്ചു വൃത്തിയായി. വുളൂഅ് ചെയ്തു കഫം പുടവ വിരിച്ചു. അതിൽ ഖിബില ക്ക് അഭിമുഖമായി കിടന്നു വഫാതായ മഹാൽ ആര്?

=> ഇമാം ഖസ്സാലി (റ)

8➤ ഇമാം ഖസ്സാലി (റ) വഫാതാകുമ്പോൾ നെഞ്ചത്തുവെച്ച ഗ്രന്ഥം ഏത്?

=> സ്വഹീഹുൽ ബുഹാരി

9➤ മരണത്തെ ഓർക്കാതെയുള്ള അമലുകൾക്ക് പ്രയോജനമുണ്ടാവുകയില്ല. മരണത്തെ ഓർത്തു കൊണ്ടുള്ള അമൽ …………………………………….

=> പിക്കാസ് കൊണ്ട് വെട്ടുന്നതുപോലെയാണ്.

10➤ എപ്പോൾ മരിക്കുമെന്ന് ………………….ചിലർക്കല്ലാതെ ആർക്കും അറിവ് നൽകിയിട്ടില്ല.

=> മഹാന്മാരായ

11➤ മരണം നമ്മോട് എത്രത്തോളം അടുത്തിരിക്കുന്നു

=> ചെരുപ്പിന്റെ വാർ കാലിലേക്ക് എത്ര അടുത്തിരിക്കുന്നോ അതു പോലെ

12➤ അറ്റമില്ലാത്ത ജീവിതമേത്

=> പരലോക ജീവിതം

13➤ ബർസഖീ ജീവിതം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

=> ഖബർ ജീവിതം

14➤ പരലോകം അറ്റമില്ലാത്തതാണ്. അതുവരെ ………………………ലോകത്ത് ജീവിക്കേണ്ടി വരും

=> ബർസഖീ

15➤ ………………ൽ രക്ഷയും ശിക്ഷയുമുണ്ട്

=> ഖബറി

16➤ മരണത്തെ ഓർക്കുന്നതു കൊണ്ടുള്ള മൂന്ന് നേട്ടങ്ങൾ എഴുതുക

=> നിസ്കാരത്തിൽ ഖൂഷൂഅ് വർദ്ദിപ്പിക്കും, അസൂയയും അഹങ്കാരവും ഇല്ലാതാകും. ദുൻയാവിനോടുള്ള അമിതമായ ആഗ്രഹം നീങ്ങും

17➤ ആവശ്യമില്ലാത്തവ തേടി നടന്നാൽ ……………………….നഷ്ട പ്പെടുമെന്നതിൽ സംശയമില്ല

=> ആവശ്യമുള്ളവ

18➤ وَاقْنَعْ بِتَرْكِ الْمُشْتَهَى وَالْفَاخِرِ مِنْ مَطْعَمٍ وَمَلَابِسٍ وَمَنَازِلَا

=> വീട് വസ്ത്രം ഭക്ഷണം മുതലായവയിൽ മികച്ചതും കൊതിയുളവാക്കുന്നതും ഒഴിവാക്കി സംതൃപ്തനാവുക.

19➤ عَمَلٌ بِلَا ذِكْرِ الْمَنِيَّةِ لَا أَثَرْ وَبِذِكْرِهَا حَقًّا كَضَرْبٍ مَعَاوِلَا

=> മരണത്തെ ഓർക്കാതെയുള്ള അമലുകൾക്ക് പ്രയോജനമുണ്ടാവുകയില്ല. മരണത്തെ ഓർത്തു കൊണ്ടുള്ള അമൽ പിക്കാസ് കൊണ്ട് വെട്ടുന്നതുപോലെയാണ്.

20➤ كُلُّ امْرِئٍ مُصَبَّحٌ فِي أَهْلِهِ وَالْمَوْتُ أَدْنَى مِنْ شِرَاكِ نَعْلِهِ

=> ചെരുപ്പിന്റെ വാർ കാലിലേക്ക് എത്ര അടുത്തിരിക്കുന്നുവോ അതുപോലെ മരണം അടുത്തു നിൽക്കുന്ന വിധത്തിലാണ് ഓരോ മനുഷ്യനും തന്റെ കുടുംബത്തിൽ കഴിയുന്നത്.

21➤ أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ الْمَوْتِ

=> എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണത്തെ ഓർക്കുന്നത് നിങ്ങൾ വർധിപ്പിക്കുക.

22➤ هَاذِم

=> മുറിച്ചു കളയുന്നത്

പാഠം 19
خَيْرُ اللّٰه
 

1➤ ഹിദായതുൽ അദ്കിയാഅ് ആരുടെ ഗ്രന്ഥമാണ്

=> സൈനുദ്ദീൻ മഖ്ദൂം കബീർ

2➤ ഫത്ഹുൽ മുഈൻ ആരുടെ രചനയാണ്

=> സൈനുദ്ദീൻ മഖ്ദൂം സ്വഖ്വീർ

3➤ ഉമറുൽ ഖാളിയുടെ രചന

=> നഫാഇ സുദ്ദുറർ

4➤ ചേർത്തു പഠിക്കുക

=> യമൻ : ജസീറത്തുൽ അറബിലെ ഒരു രാജ്യം || ബുഖാറ : ഉസ്ബക്കിസ്ഥാനിലെ ഒരു പ്രദേശം|| ഷഹർ : ഒമാനിലെ ഒരു സ്ഥലം || കൊടുങ്ങല്ലൂർ : മലബാറിന്റെ പഴയ തലസ്ഥാനം || പൊന്നാനി : മലബാറിലെ മക്ക

5➤ ഇന്ത്യയിൽ ആദ്യം ഉണ്ടായ 10 പള്ളികൾ എവിടെയെല്ലാമാണ് നിർമ്മിക്കപ്പെട്ടത് ?

=> കൊടുങ്ങല്ലൂർ, കൊല്ലം, ഏഴിമല, ശ്രീകണ്ഠപുരം, ധർമ്മപട്ടണം, പന്തലായനി ചാലിയം, ബട്ക്കൽ, കാസർകോട്, മംഗലാപുരം.

6➤ ചേരമാൻ പെരുമാൾ ആരായിരുന്നു ?

=> മലബാറിലെ കൂടുതൽ ഭാഗവും ഭരിച്ചിരുന്ന രാജാവ്.

7➤ ചേരമാൻ പെരുമാൾ നബി (സ്വ) യെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത് എന്തുകൊണ്ട് ?

=> മുത്ത് നബി (സ്വ) ചന്ദ്രൻ പിളർത്തിയ സംഭവം കേട്ടപ്പോൾ രാജാവിന് നബി (സ്വ) യെ കാണാൻ ആഗ്രഹമുതിച്ചു. കാരണം രാജാവ് ഈ മുഅജിസത്ത് നാട്ടിൽ വച്ച് കണ്ടിരുന്നു.

8➤ ചേരമാൻ പെരുമാൾ മുസ്ലിം ആയപ്പോൾ സ്വീകരിച്ച പേരെന്ത് ?

=> താജുദ്ദീൻ

9➤ അമുസ്ലിമീങ്ങളെ ഇസ്ലാമിലേക്ക് ആകർഷിച്ചത് എന്ത് ?

=> ഇസ്ലാമിൻറെ സൗന്ദര്യവും . നീതിയും . തുല്യതയും .

10➤ ചേരമാൻ പെരുമാളിന്റെ കൂടെ അറേബ്യയിൽ നിന്ന് കേരളത്തിലേക്ക് മതപ്രബോധനത്തിന് പുറപ്പെട്ടത് ആരാണ് ?

=> മാലിക് ബ്നു ദീനാർ (റ) വും സംഘവും .

11➤ കേരളത്തിലെ മുസ്ലിമീങ്ങളുടെ പുരോഗതിക്ക് തടസ്സം നേരിട്ടത് എപ്പോൾ?

=> യൂറോപ്യൻ അധിനിവേശം ആരംഭിച്ചതോടെ മുസ്ലീമീങ്ങളുടെ പുരോഗതിക്ക് തടസ്സം നേരിട്ടു.

12➤ സ്വാതന്ത്ര്യലബ്ധിക്കുശേഷം വൈജ്ഞാനിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ആരാണ് ?

=> സാദാത്തീങ്ങളും, പണ്ഡിതന്മാരും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി.

13➤ കേരളത്തിലെ ആദ്യകാല മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെല്ലാം ?

=> മസ്ജിദുകളും ഓത്തു പള്ളികളും . പിന്നീട് മദ് റസ, ശരീഅ കോളേജ്, മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങളും നിലവിൽ വന്നു.

14➤ ചേരമാൻ പെരുമാൾ രാജാവ് ഇസ്ലാം മതം സ്വീകരിച്ച് മടങ്ങവെ ഒമാനിലെ ……………………..എന്ന സ്ഥലത്ത് വെച്ച് വഫാതായി.

=> ഷഹർ

15➤ കേരളത്തിൽ നിന്നുള്ള ആദ്യത്തെ രാജാവായ സ്വഹാബി

=> താജുദ്ദീൻ (ചേരമാൻ പെരുമാൾ രാജാവ്)

16➤ ചേരമാൻ പെരുമാൾ രാജാവ് മരണ സമയത്ത് എന്താണ് വസ്വിയ്യത്ത് ചെയ്തത്

=> യാത്ര തുടരണമെന്നും കേരളത്തിൽ ഇസ്ലാം പ്രചരിപ്പിക്കണമെന്നും വസ്വിയ്യത്ത് ചെയ്തു.

17➤ മാലിക് ബ്നു ദീനാർ (റ) വും സംഘവും കപ്പലിറങ്ങിയത് എവിടെ

=> കൊടുങ്ങല്ലൂരിൽ

18➤ മലബാറിന്റെ തലസ്ഥാനം എവിടെയായിരുന്നു

=> കൊടുങ്ങല്ലൂരിൽ

19➤ സയ്യിദന്മാരും സൂഫിയാക്കളും പ്രബോധനത്തിനായി കേരളത്തിലെത്തിയത് ഏതെല്ലാം നാട്ടിൽ നിന്നാണ്

=> യമൽ, ബുഖാറ തുടങ്ങിയ നാടുകളിൽ നിന്ന്

20➤ അറബി ഭാഷപഠിക്കുന്നതോടെ രൂപപ്പെട്ട പുതിയ ഭാഷ ഏത്

=> അറബി മലയാളം

21➤ എന്താണ് അറബി മലയാളം

=> മലയാളം അറബി ലിപിയിൽ എഴുതുന്ന സമ്പ്രദായം

22➤ മലബാറിലെ മക്ക എന്നറിയപ്പെട്ട സ്ഥലം

=> പൊന്നാനി

23➤ കേരളത്തിലെ പണ്ഡിതന്മാരുടെ കൃതികളിൽ നിന്ന് ഇന്ത്യക്കകത്തും പുറത്തും പ്രചരിച്ച ഗ്രന്ഥങ്ങൾ ഏതെല്ലാം

=> ഹിദായതുൽ അസ്കിയ, ഫത്ഹുൽ മുഈൻ, നഫാഇസു ദ്ദുറർ, ഖസ്വീദത്തു സ്വല്ലൽ ഇലാഹ്

24➤ കേരളത്തിലെ സാമ്പത്തിക പുരോഗതിക്ക് കാരണമാല ഘടകമേത്

=> ഗൾഫ് കുടിയേറ്റം സാമ്പത്തിക പുരോഗതി കൈവന്നു.

25➤ وِلَايَةُ كَيْرَالَا هَادِئَةٌ جَمِيلَة

=> കേരളം ശാന്തം സുന്ദരം

പാഠം 20
فَمَاعَمِلْتَ فِيهَا
 

1➤ مَاذَا يَقُولُ اللَّهُ تَعَالَى لِلشَّهِيدِ ؟ ശഹീദിനോട് അല്ലാഹു എന്താണ് പറയുക ?

=> وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ : جَرِيءٌ فقََدْ قِيلَ كَذَبْتَ നീ കളവ് പറഞ്ഞിരിക്കുന്നു.പക്ഷെ നീ യുദ്ധം ചെയ്തത് ജനങ്ങൾ നീ ധീരനാണ് എന്ന് പറയാൻ വേണ്ടിയാണ്... ജനങ്ങൾ അത് പറയുകയും ചെയ്തിട്ടുണ്ട്

2➤ مَاذَا يُجِيبُ الْعَالِمُ لِسُؤَالِ اللهِ تَعَالَى: مَاذَا عَلِمْتَ فِيهَا ؟ നീ അതിന്എന്തു ചെയ്തു എന്ന് പണ്ഡിതനോട് അല്ലാഹു ചോദിക്കുമ്പോൾ അദ്ദേഹം എന്ത് മറുപടി പറയും ?

=> قَالَ : تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ ഞാൻ അറിവ് പഠിച്ചു അത് പഠിപ്പിക്കുകയും ചെയ്തു...നിനക്ക് വേണ്ടി ഞാൻ ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു

3➤ مَاذَا يُجِيبُ الرَّجُلُ الْغَنِيُّ لِله تَعَالَى ؟ സമ്പന്നനായ മനുഷ്യന് അല്ലാഹുവിന് എന്താണ് മറുപടി നൽകുക ?

=> قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ അവൻ പറഞ്ഞു :- നീ ചെലവാക്കലിനെ ഇഷ്ടപ്പെടുന്ന എല്ലാ വഴിയും നിനക്ക് വേണ്ടി ഞാൻ ചെലവാക്കിയിട്ടല്ലാതെ ഞാൻ ഉപേക്ഷിച്ചിട്ടില്ല.

4➤ ഖിയാമത് നാളിൽ ജനങ്ങളിൽ വെച്ച് ആദ്യമായി പ്രതികൂലമായി വിധിക്കപ്പെടുന്നത് ആർക്കെതിരാണ്

=> ഷഹീദായ ഒരു മനുഷ്യനെതിരെ

5➤ ധീരൻ എന്നാണ് അർത്ഥം

=> جَرِييٌّ

6➤ ഖിയാമത് നാളിൽ ജനങ്ങളിൽ പ്രതികൂലമായ വിധിക്കപ്പെടുന്ന മൂന്നാളുകൾ ആരെല്ലാം

=> ശഹീദ്, പണ്ഡിൻ, ധർമിഷ്ടൻ

7➤ ……………………….. وَلَكِنَّكَ تَعَلَّمْتَ لِيُقَالَ

=> عَالِمٌ

8➤ ……………………. وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ

=> جَرِيءٌ

22 Comments

  1. Replies
    1. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

      Delete
  2. I like this exam paper ❤️😀😊

    ReplyDelete
  3. Very easy to study and get full marks 🤯

    ReplyDelete
  4. It was very usefull tips

    ReplyDelete
  5. 🤍l❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    ReplyDelete

Post a Comment