CLASS 5 | FIQH PART 2 CHAPTERS | പൊതുപരീക്ഷാ പരിശീലനം
പാഠം 01
هَاذِمُ اللَّذَّات
1➤ ഈ കാര്യങ്ങളെല്ലാം മേളിച്ചവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും, ഏതെല്ലാം കാര്യങ്ങൾ?
=> നോമ്പ് അനുഷ്ഠിക്കുക, ജനാസയെ അനുഗമിക്കുക, പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക, രോഗിയെ സന്ദർശിക്കുക എന്നീ കാര്യങ്ങൾ മേളിച്ചവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും
2➤ മരിച്ച ആൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ വഴിക്കു വഴി എഴുതുക
=> بِسْمِ الله وَعَلَى مِلَّةِ رَسُولِ الله صَلَّى الله عَلَيْهِ وَسَلَّم എന്ന ദിക്റ് ചൊല്ലി മയ്യിത്തിന്റെ രണ്ടു കണ്ണുകളും അടക്കുക. ഒരു ശീല കൊണ്ട് താടിയുടെ താഴ്ഭാഗത്തിലൂടെ മൂർദ്ധാവിലേക്ക് കെട്ടുക, ധരിച്ച വസ്ത്രം മാറ്റി നേരിയ തുണികൊണ്ട് മയ്യത്തിനെ പുതക്കുക, അവയവങ്ങളെല്ലാം മടക്കി നിവർത്തി മയപ്പെടുത്തുക, സൂറത്ത് യാസീൻ പാരായണം ചെയ്യുക.
3➤ ഉസ്താദ് ഖാലിദിന്റെ മൂത്താപ്പയോട് എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞത്
=> മരണത്തെ കൊതിക്കാൻ പാടില്ലെന്ന് നബി (സ്വ)പറഞ്ഞിട്ടുണ്ട്. ജീവിതം ഗുണകരമാകുന്ന കാലത്തോളം എന്നെ ജീവിപ്പിക്കേണമേ മരണം ഖൈർ ആകുമ്പോൾ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിച്ചോളൂ. നിങ്ങൾ ക്ഷമിക്കൂ രോഗം അല്ലാഹു നൽകുന്നതാണ് ക്ഷമിച്ചാൽ അളവറ്റ പ്രതിഫലമുണ്ട്
4➤ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ അർത്ഥം എഴുതുക
=> തീർച്ചയായും, ഞങ്ങൾ അല്ലാഹുവിന്റേതാണ്, തീർച്ചയായും ഞങ്ങൾ അവനിലേക്ക് തന്നെ മടങ്ങുന്നു
5➤ أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ الْمَوْت
=> എല്ലാ അനുഭൂതികളും അവസാനിപ്പിക്കുന്ന മരണത്തെ സ്മരിക്കൽ നിങ്ങൾ വർദ്ധിപ്പിക്കൂ
13➤ മരണത്തെ കൊതിക്കാൻ പാടില്ല, പകരം എന്താണ് ചെയ്യേണ്ടത്?
=> മരണത്തെ കൊതിക്കാൻ പാടില്ലെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്, പകരം ജീവിതം ഗുണകരമാകുന്ന കാലത്തോളം എന്നെ ജീവിപ്പിക്കേണമേ, മരണം ഖൈറാകുമ്പോൾ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുകയാണ് വേണ്ടത്
14➤ ................അളവറ്റ പ്രതിഫലം ലഭിക്കും
=> ക്ഷമിച്ചാൽ
15➤ മരണമാസന്നമായാൽ പാരായണം ചെയ്യേണ്ട സൂറത്ത് ഏത് ?
=> സൂറത്തു യാസീൻ
പാഠം 02
أَوَّلُ مَنْزِل
1➤ മയ്യിത്ത് നിസ്കാരത്തിലെ നാലാം തക്ബീറിന് ശേഷമുള്ള ദുആ
4➤ മരിച്ചവർക്ക് വേണ്ടി എന്തെല്ലാം ചെയ്യൽ നിർബന്ധമാണ് ?
=> മയ്യത്ത് കുളിപ്പിക്കുക, കഫൻ ചെയ്യുക, മയ്യത്ത് നിസ്കരിക്കുക, മറമാടുക
5➤ മയ്യത്ത് സംസ്കരണത്തിൽ ആദ്യാവസാനം പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം എന്ത്
=> മയ്യത്ത് സംസ്കരണത്തിൽ ആദ്യാവസാനം പങ്കെടുക്കുന്നവർക്ക് രണ്ട് ഖീറാത്വ് പ്രതിഫലം ലഭിക്കും
6➤ ഖീറാത്വ് എന്നാൽ എന്ത് ?
=> ഉഹ്ദ് മലയോളമുള്ള പ്രതിഫലമാണ് ഒരു ഖീറാത്വ്
7➤ മയ്യത്തിന് പൊരുത്തപ്പെട്ട് കൊടുക്കാൻ ഖാളി ജനങ്ങളോട് പറഞ്ഞു.ഇതിന്റെ ഉദ്ദേശമെന്ത്?
=> ജനങ്ങളുമായിട്ടുള്ള സാമ്പത്തികവും, മറ്റു ബാധ്യതകളും തീർന്നാൽ മാത്രമേ പരലോക ജീവിതം ലളിതമാകൂ. അതുകൊണ്ടാണ് ഖാളി മയ്യത്തിന് പൊറുത്തുകൊടുക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടത്.
8➤ മയ്യത്തിന് വേണ്ടി യാസീൻ ഓതാൻ നിർദ്ദേശിക്കുന്ന ഹദീസ് എഴുതുക
=> ഒരു സ്വാഅ് 4 മുദ്ദാണ്. ഒരു മുദ്ദ് 800 മില്ലി ലിറ്ററുമാണ് . (3. 200 ലിറ്റർ)
7➤ ഫിത്ർ സക്കാത്ത് നിർബന്ധമാകുന്നത് ആർക്കാണ് ?
=> പെരുന്നാളിന്റെ പകലിലെയും രാത്രിയിലെയും ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവക്കുള്ള പണം കഴിച്ച് മിച്ചമുള്ളവൻ തന്റെയും ആശ്രിതരുടെയും ഫിത്വർ സക്കാത്ത് നൽകണം
8➤ ഫിത്ർ സക്കാത്ത് നിർബന്ധമാക്കിയത് എന്തിന്?
=> നോമ്പിലുള്ള തെറ്റുകളെയും അനാവശ്യങ്ങളെയും ഫിത്ർ സക്കാത്ത് ശുദ്ധീകരിക്കും. അത് പാവങ്ങളുടെ ഭക്ഷണവുമാണ്
9➤ ഫിത്ർ സക്കാത്ത് കൊടുക്കേണ്ടത് എപ്പോൾ?
=> ശവ്വാൽ മാസപ്പിറവി കാണുന്നതു മുതൽ പെരുന്നാൾ നിസ്കാരത്തിനു മുമ്പായി ഫിത്ർ സക്കാത്ത് നൽകണം
10➤ ഫിത്ർ സക്കാത്ത് നൽകുമ്പോൾ എന്താണ് നിയ്യത്ത് ചെയ്യേണ്ടത് ?
=> ഇത് എൻറെ നിർബന്ധമായ ഫിത്തർ സക്കാത്താകുന്നു.
11➤ അഞ്ച് അംഗങ്ങൾ ഉള്ള കുടുംബത്തിൻറെ ഫിത്വർ സകാത്ത് എത്ര
=> ഒരാൾക്ക് ഒരു സ്വാഅ്, അഞ്ചുപേർക്ക് 5 സ്വാഅ്
12➤ രണ്ട് ലക്ഷം രൂപക്ക് എത്ര സകാത്ത് നൽകണം
=> സ്വർണത്തിന്റെയും വെള്ളിയുടെയും സ്ഥാനത്താണ് കറൻസി. അപ്പോൾ രണ്ടര ശതമാന് നൽകേണ്ടത്. ഒരു ലക്ഷത്തിന്റെ രണ്ടര ശതമാനം = 2500 അപ്പോൾ രണ്ടു ലക്ഷത്തിന് 2500 x 2 = 5000
13➤ 100 ഗ്രാം സ്വർണത്തിന്
=> സ്വർണത്തിന് രണ്ടര ശതമാനമാണ് സകാത്ത് കൊടുക്കേണ്ടത്. 100 ഗ്രാമിന്റെ രണ്ടര ശതമാനം 2.5 ഗ്രാം
14➤ ഒരു കിലോ വെള്ളിക്ക്
=> വെള്ളിക്ക് രണ്ടര ശതമാനമാണ് സകാത്ത് കൊടുക്കേണ്ടത് ഒരു കിലോ വെള്ളി = 1000 ഗ്രാം അതിന്റെ രണ്ടര ശതമാനം = 25 ഗ്രാം
15➤ ഒരു ലക്ഷം രൂപയുടെ ആസ്തിയുള്ള കച്ചവടത്തിന് എത്ര സകാത്ത് നൽകണം
=> വെള്ളിയുടെ നിസ്വാബാണ് കച്ചവടത്തിന്റെ നിസ്വാബ്. അപ്പോൾ ഒരു ലക്ഷം രൂപയുടെ ആസ്തിയുള്ള കച്ചവടത്തിന് രണ്ടര ശതമാനം നൽകണം. ഒരു ലക്ഷത്തിന്റെ രണ്ടര ശതമാനം = 2500. 2500 രൂപയാണ് നൽകേണ്ടത്
=> എല്ലാ ചന്ദ്ര മാസത്തിലും 13, 14, 15 ദിവസങ്ങളാണ് അയ്യാമുൽ ബീള്
4➤ അയ്യാമു സ്സൂദ് (കറുത്ത വാവ്)എന്നാൽ എന്ത് ?
=> എല്ലാ ചന്ദ്ര മാസത്തിലും 28, 29, 30 ദിവസങ്ങളാണ് അയ്യാമു സ്സൂദ്
5➤ അറഫാ നോമ്പിന്റെ പ്രാധാന്യമെന്ത്?
=> അറഫാ നോമ്പ് അനുഷ്ഠിച്ചാൽ മുമ്പും ശേഷവുമുള്ള ഒരു വർഷത്തെ ദോഷങ്ങൾ പൊറുക്കും
6➤ ആഷൂറാഅ് നോമ്പിൻറെ പ്രാധാന്യമെന്ത്?
=> ആഷൂറാഅ് നോമ്പ് അനുഷ്ഠിച്ചാൽ മുമ്പുള്ള ഒരു വർഷത്തെ ദോശങ്ങൾ പൊറുക്കും
7➤ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു സുന്നത്ത് നോമ്പ് അനുഷ്ഠിച്ചാൽ ലഭിക്കുന്ന പ്രതിഫലമെന്ത്?
=> അവനെ 70 വർഷത്തെ വഴിദൂരം നരകത്തിൽ നിന്ന് അല്ലാഹു തആല അകറ്റും
8➤ ആഴ്ച തോറുമുള്ള രണ്ട് സുന്നത്ത് നോമ്പുകൾ ഏതെല്ലാം ദിവസങ്ങളിലാണ് ?
=> വ്യാഴം, തിങ്കൾ ദിവസങ്ങളിൽ
9➤ يَوْمُ عَرَفَة (അറഫാ ദിനം)
=> ദുൽഹജ്ജ് 9
10➤ عاشوراء
=> മുഹറം 10
11➤ تاسوعاء
=> മുഹറം 9
12➤ يَوْمُ الْبَرَاءَة
=> ശഅബാൻ 15
13➤ يَوْمُ الْمِعْرَاجِ
=> റജബ് 27
14➤ ഏതൊക്കെയാണ് സുന്നത്ത് നോമ്പുകൾ
=> അറഫ നോമ്പ്, ആശൂറാഅ് നോമ്പ്, താസൂആഅ്, ശവ്വാലിലെ ആറു നോമ്പ്, ഓരോ മാസവുമുള്ള വെളുത്തവാവ്, കറുത്ത വാവ്, ബറാഅത്ത് നോമ്പ്, തിങ്കൾ വ്യാഴം ദിവസങ്ങളിൽ, മിഅ്റാജ് നോമ്പ്
15➤ നോമ്പെടുത്താൽ ......................കൂടുമെന്ന് മുത്ത് നബി പറഞിട്ടുണ്ട്
=> ആരോഗ്യം
16➤ 70 വർഷത്തെ വഴിദൂരം നരകത്തിൽ നിന്ന് അല്ലാഹു തആല അകറ്റും ആരെ?
=> അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ഒരു സുന്നത്ത് നോമ്പ് അനുഷ്ഠിച്ചവരെ
17➤ ദുൽ ഹിജ്ജ ഒമ്പതിന് നോൽകുന്ന നോമ്പേത്?
=> അറഫാ നോമ്പ്
18➤ ആഷൂറാഅ് നോമ്പ് എന്നാണ് നോൽകേണ്ടത്?
=> മുഹർറം 10 ന്
19➤ മുഹർറം 9 ന് നോൽകുന്ന നോമ്പേത് ?
=> താസൂആഅ്
20➤ ബറാഅത്ത് നോമ്പ് എന്നാണ് ?
=> ശഅ്ബാൻ 15 ന്
21➤ റജബ് 27 ന് നോൽകുന്ന നോമ്പേത് ?
=> മിഅ്റാജ് നോമ്പ്
22➤ നോമ്പിന്റെ മഹത്വം (കുറിപ്പെഴുതുക)
=> • നബി (സ്വ) പറഞ്ഞു. നോമ്പെടുക്കുക, നിങ്ങൾ ആരോഗ്യവാന്മാരാവുക. • ആരെങ്കിലും അള്ളാഹുവിന്റെ മാർഗത്തിൽ സുന്നത്ത് നോമ്പ് അനുഷ്ടിച്ചാൽ അവനെ 70 വർഷത്തെ വഴിദൂരം അളളാഹു നരകത്തിൽ നിന്ന് അഅകറ്റും. • നോമ്പുകാരനിക്ക് രണ്ട് സന്തോഷമുണ്ട്. ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ കണ്ടു മുട്ടുന്ന സമയത്തും. • അറഫാ നോമ്പ് അനുഷ്ഠിച്ചാൽ മുമ്പും ശേഷവുമുള്ള ഒരു വർഷത്തെ ദോഷവും ആഷൂറാഅ് നോമ്പ് അനുഷ്ഠിച്ചാൽ മുമ്പുള്ള ഒരു വർഷത്തെ ദോശങ്ങളും അളഅള്ളാഹു പൊറുക്കും. • നോമ്പ് തെറ്റുകളിൽ നിന്നുള്ള പരിചയുമാണ്
=> ഒരു ഉംറ മുതൽ അടുത്ത ഉംറ വരെയുള്ള എല്ലാ ദോഷങ്ങളും അള്ളാഹു പൊറുക്കും
3➤ കുറ്റമറ്റ ഹജ്ജിന്റെ പ്രതിഫലമെന്താണ് ?
=> കുറ്റമറ്റ ഹജ്ജിന് സ്വർഗ്ഗമാണ് പ്രതിഫലം
4➤ ഇഹ്റാം ചെയ്തവർക്ക് എന്തെല്ലാം ഹറാമാകും?
=> തുന്ന പ്പെട്ട വസ്ത്രം ധരിക്കുക. തല മറക്കുക, സ്ത്രീ മുഖവും മുൻകൈയും മറക്കൽ,സുഗന്ധം ഉപയോഗിക്കൽ , താടിയിലും തലയിലും എണ്ണ തേക്കൽ, ശരീരത്തിലെ മുടി നഖം എന്നിവ നീക്കൽ, വിവാഹബന്ധം, സ്ത്രീപുരുഷ സംസർഗം, മൃഗങ്ങളെ വേട്ടയാടൽ
5➤ . ഒരു ത്വവാഫിൽ കഅബ ശരീഫ് എത്ര തവണ ചുറ്റണം?
=> ഒരു ത്വവാഫിൽ കഅബ ശരീഫ് ഏഴു തവണ ചുറ്റണം
6➤ എവിടെനിന്നാണ് ത്വവാഫ് തുടങ്ങേണ്ടത് ?
=> ഹജറുൽ അസ്‌വദിന് നേരേ നിന്നാണ് ത്വവാഫ് തുടങ്ങേണ്ടത്
7➤ ത്വവാഫ് ചെയ്യുന്നവന്റെ ഏതു ഭാഗത്താണ് കഅബ ശരീഫ് ഉണ്ടാക്കേണ്ടത് ?
=> ത്വവാഫ് ചെയ്യുന്നവന്റെ ഇടതു ഭാഗത്താണ് കഅബ ശരീഫ് ഉണ്ടാക്കേണ്ടത്.
8➤ അല്ലാഹു തആലാക്ക് ഇബാദത്ത് ചെയ്യാൻ ഭൂമിയിൽ നിർമ്മിച്ച ആദ്യ ഭവനമേത്?
=> കഅബാ ശരീഫ്
9➤ യാത്ര പുറപ്പെടുമ്പോൾ എന്താണ് പ്രാർത്ഥിക്കേണ്ടത് ?
15➤ അവിടെ വെച്ചുള്ള ദുആ അള്ളാഹു സ്വീകരിക്കും , നബി (സ്വ) അവിടെ വെച്ച് ദുആ ചെയ്തിട്ടുണ്ട്. എവിടെ വെച്ച്
=> അറഫയിലെ ജബലു റഹ്മയിൽ വെച്ച്
16➤ ജംറതുൽ അഖബയെ എറിയേണ്ടത്
=> ദുൽഹിജ്ജ പത്തിന്
17➤ മിനായിലാണ് …………………………. സ്ഥിതി ചെയ്യുന്നത്
=> ജംറത്തുൽ അഖബ
18➤ സൗർ ഗുഹ സ്ഥിതി ചെയ്യുന്ന പർവതം
=> ജബലു സൗർ
19➤ ഹിജ്റ യാത്രയിൽ നബിയും അബൂബക്കർ സ്വിദ്ദീഖ് (റ) വും ശത്രുക്കളെ കാണാതെ ഒളിച്ചിരുന്ന ഗുഹ ഏത്
=> ജബലു സൗറിലെ സൗർ ഗുഹയിൽ
20➤ ഓരോ ജംറകളിലേക്കും എത്ര കല്ലു വീതമാണ് എറിയേണ്ടത്
=> ഏഴു കല്ലുകൾ വീതം
21➤ കുറ്റമറ്റ ഹജ്ജ് ചെയ്താൽ …………………………
=> നവജാത ശിഷുവിനെ പോലെ പാപ രഹിതനാകും
22➤ കഅബയോട് വിട പറയുന്ന നേരം ചെയ്യുന്ന ത്വവാഫ് ഏത്
=> ത്വവാഫുൽ വിദാഅ്
23➤ وَلَا جِدَالَ فِي الْحَجِّ
=> ഹജ്ജ് വേളയിൽ തർക്കം പാടില്ല
24➤ ഹജ്ജ് കർമങ്ങൾ നടക്കുന്ന ദിവസങ്ങൾ ഏതെല്ലാം
=> ദുൽ ഹിജ്ജ 8, 9, 10, 11,12,13 ദിവസങ്ങളിൽ
25➤ പരിശുദ്ധ മക്കയിൽ നിന്നും അഞ്ച് km അകലെ വടക്കു കിഴക്ക് സ്ഥിതിചെയ്യുന്ന ജബലുന്നൂരിന് ഏകദേശം .................മീറ്റർ ഉയരമുണ്ട്
=> 642
26➤ വിശുദ്ധ ഖുർആൻ ആദ്യമായി അവതരിച്ചത് ................. ഗുഹ യിലായിരിക്കുമ്പോഴാണ്
=> ഹിറാ ഗുഹ
27➤ സൗർ മലക്ക് ഏകദേശം ..............മീറ്റർ ഉയരമുണ്ട്
=> 759
28➤ തൻഈമിലാണ് മസ്ജിദു ............സ്ഥിതി ചെയ്യുന്നത്
=> ആയിശ
29➤ ഉംറയുടെ മീഖാത്തുകൾ എഴുതുക
=> മസ്ജിദു ആയിശ, ജിഇർറാന, ഹുദൈബിയ
30➤ ജംറകളെ എറിയാനുളള കല്ലുകൾ ശേഖരിക്കേണ്ടത് എവിടെ വെച്ച്?
=> മുസ്തലിഫയിൽ നിന്ന്
31➤ ദുൽ ഹിജ്ജ ..............വീണ്ടും മിനായിലേക്ക് മടങ്ങി
=> പത്തിന്
32➤ ബലി കർമ്മം ആരുടെ സ്മരണകൾ പുതുക്കാനാണ്
=> ഇബ്റാഹീം നബി (അ) ന്റെയും മകൻ ഇസ്മാഈൽ (അ) ന്റെയും
33➤ ...................കൊണ്ടാണ് ഇഹ്റാമിൽ നിന്ന് തഹല്ലുലാകേണ്ടത്
=> മുടി കളഞ്ഞു കൊണ്ടാണ്
34➤ നവജാത ശിഷുവിനെ പോലെ പാപ രഹിതനാകും ആര് ?
=> കുറ്റമറ്റ ഹജ്ജ് ചെയ്തവൻ
35➤ അയ്യാമു തഷ് രീഖിന്റെ ദിവസങ്ങളിൽ .............രാപാർത്തു
=> മിനായിൽ
പാഠം 08
وَجَبَتْ لَهُ شَفَاعَتِي
1➤ ഖുബാഅ് മസ്ജിദിലെ നിസ്കാരത്തിൻറെ ശ്രേഷ്ഠത എന്ത് ?
=> അവിടെ വെച്ചുള്ള രണ്ട് റക്അത്ത് നിസ്കാരം ഒരു ഉംറക്ക് തുല്യമാണ്
2➤ ബറകത്തുള്ള നഗരം
=> മദീന
3➤ അവിടെ ബറകത്തുണ്ടാവാൻ നബി (സ്വ) പ്രാർത്ഥിച്ചിട്ടുണ്ട്, അവിടെയുള്ള മരങ്ങളും ചെടികളും ബറകത്തുളളതാണ്, അവ പറിക്കാൻ പാടില്ല. ഏതാണീ നാട്
=> മദീന
4➤ ബറകത്തുണ്ടാകാൻ നബി (സ്വ) പ്രാർത്ഥിച്ച നഗരം
=> മദീന
5➤ മസ്ജിദുന്നബവിയിലെ നിസ്കാരത്തിൻറെ മഹത്വം എഴുതുക
=> മറ്റു മസ്ജിദുകളിലെ നിസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠമാണ് മസ്ജിദുന്നബവിയിലെ നിസ്കാരം
6➤ ജന്നത്തുൽ ബഖീഇന്റെ പ്രത്യേകത എന്ത് ?
=> ആയിരക്കണക്കിന് സഹാബികൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. ഉസ്മാൻ (റ) , ഫാത്വിമ ബീവി (റ) എന്നിവരും, ഉമ്മഹാതു മുഅ്മിനീനിൽ പെട്ട ഖദീജ ബീവി (റ) മൈമൂന ബീവി (റ) ഒഴിച്ച് മറ്റെല്ലാവരും ഇവിടെയാണുള്ളത്
7➤ ഉസ്മാൻ (റ) അന്ത്യവിശ്രമം കൊള്ളുന്നത് എവിടെ
=> ജന്നത്തുൽ ബഖീഇൽ
8➤ ഫാത്വിമാ ബീവി (റ) യുടെ ഖബർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്
=> ജന്നത്തുൽ ബഖീഇൽ
9➤ ആയിരക്കണക്കിന് സ്വഹാബികൾ അന്ത്യവിശ്രമം കൊളളുന്ന സ്ഥലം?
=> ജന്നത്തുൽ ബഖീഅ്
10➤ ജന്നത്തുൽ ബഖീഅ് മക്കയിലോ മദീനയിലോ ?
=> മദീനയിൽ
11➤ മസ്ജിദുന്നബവിയിലെ സ്വർഗത്തോപ്പ് എവിടെയാണ് ?
=> നബി (സ്വ) യുടെ ഖബറിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം
12➤ ഭൂമിയിലെ സ്വർഗത്തോപ്പ് എവിടെയാണ് ?
=> നബി (സ്വ) യുടെ ഖബറിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം
13➤ പരിശുദ്ധ മദീനയിലെ സ്രേഷ്ടമായ സുന്നത്ത് ഏത്
=> മുത്ത് നബി (സ്വ) യെ സിയാറത്ത് ചെയ്യൽ
14➤ ഹംസ (റ) വിന്റെ ഖബർ സ്ഥിതിചെയ്യുന്നത് എവിടെ ?
=> ഉഹ്ദിൽ
15➤ ഖബർ സിയാറത്ത് പ്രധാനപ്പെട്ട സുന്നത്താണ് ആരുടെ ?
=> അമ്പിയാക്കളുടെയും, ഔലിയാക്കളുടെയും പണ്ഡിതന്മാരുടെയും ഖബർ സിയാറത്ത് പ്രധാനപ്പെട്ട സുന്നത്താണ്
16➤ വെള്ളിയാഴ്ചകളിൽ മാതാപിതാക്കളുടെ ഖബർ സിയാറത്ത് ചെയ്യുന്നതിന്റെ മഹത്വമെന്ത്?
=> എല്ലാ വെള്ളിയാഴ്ചകളിലും മാതാപിതാക്കളുടെ ഖബർ സിയാറത്ത് ചെയ്താൽ ദോഷങ്ങൾ പൊറുക്കുകയും നല്ലവനായി രേഖപ്പെടുത്തുകയും ചെയ്യും
=> വരൻ, വധു, രക്ഷിതാവ്, രണ്ടു സാക്ഷികൾ, ഈജാബ്, ഖബൂൽ
6➤ നികാഹിലെ ഈജാബിന് ഒരു ഉദാഹരണം എഴുതുക
=> എൻറെ സാജിദ എന്ന മകളെ ഈ സ്വർണ്ണമാല മഹറിനു ഞാൻ നിനക്ക് നിക്കാഹ് ചെയ്തു തന്നു
7➤ നികാഹിലെ ഖബൂലിന് ഒരു ഉദാഹരണം എഴുതുക
=> അവളെ നിങ്ങൾ എനിക്ക് നികാഹ് ചെയ്തു തന്നത് ഞാൻ സ്വീകരിച്ചു
8➤ നികാഹിൽ ആരാണ് ഈജാബ് പറയേണ്ടത്
=> രക്ഷിതാവ്
9➤ നികാഹിൽ ആരാണ് ഖബൂൽ പറയേണ്ടത്
=> വരൻ
10➤ ഈജാബും ഖബൂലും …………………….നിർവഹിക്കാം
=> മാതൃഭാഷയിലും
11➤ ആരാണ് രക്ഷിദാവ്
=> പിതാവ് ഉപ്പയുടെ ഉപ്പ സഹോദരൻ ഏറ്റവും അടുത്ത ബന്ധു എന്നിവരാണ് രക്ഷിതാവ്
12➤ നിക്കാഹിന്റെ പ്രധാന സുന്നത്തുകൾ
=> പരസ്പരം കണ്ട് ഇഷ്ടപ്പെടുക. ദീനും സൽ സ്വഭാവവുമുള്ള ഇണയെ തിരഞ്ഞെടുക്കുക. മസ്ജിദിൽ വെച്ച് വെള്ളിയാഴ്ച രാവിലെ നിക്കാഹ് നടത്തുക. ഖുതുബ ദുആ എന്നിവ നിർവഹിക്കുക. സ്വാലിഹീങ്ങളുടെ സാന്നിധ്യത്തിലാവുക. വലീമത്ത് (സദ്യ) നൽകുക.
13➤ ധൂർത്ത് എന്നാൽ എന്ത്
=> പൊങ്ങച്ചത്തിന് വേണ്ടി പണം ചെലവഴിക്കുന്നതും, ഓരോരുത്തരുടെയും സാമ്പത്തിക പരിധിക്ക് മുകളിൽ ചെലവഴിക്കുന്നതുമാണ് ധൂർത്ത്
14➤ വിവാഹ ജീവിതത്തിൽ പുരുഷന്റെ ബാധ്യതകൾ എന്ത്
=> തന്റെ സാമ്പത്തിക നിലക്കനുസരിച്ച് വധുവിന് ഭക്ഷണം വസ്ത്രം താമസസൗകര്യം എന്നിവ നൽകൽ പുരുഷന്റെ ബാധ്യതയാണ്
15➤ ഭർത്താവിനെ അനുസരിക്കൽ ഭാര്യക്ക് …………………….
=> നിർബന്ധമാണ്
16➤ ഭാര്യ ഭർത്താക്കന്മാർ പരസ്പരം ബാധ്യസ്ഥരാണ് എന്തിന്
=> പരസ്പര സ്നേഹത്തോടെ സഹകരിച്ചും പരസ്പരം വിട്ടുവീഴ്ച ചെയ്തും ജീവിക്കാൻ ഭാര്യ ഭർത്താക്കന്മാർ ബാധ്യസ്ഥരാണ്. ഇസ്ലാം കൽപ്പിച്ച കടമകൾ പരസ്പരം പാലിച്ചു ജീവിക്കണം. വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ രണ്ടുപേരും ചെയ്യരുത്. സംതൃപ്തിയോടെ മുഖപ്രസന്നതയോടെ സഹവസിക്കണം
17➤ നികാഹ് ………… വെച്ചാവൽ സുന്നത്താണ്
=> പള്ളിയിൽ
18➤ നികാഹ് ………… രാവിലെയാകൽ നികാഹിന്റെ സുന്നത്താണ്
=> വെള്ളിയാഴ്ച്ച
19➤ വധൂവരന്മാർക്ക് വേണ്ടി എന്താണ് പ്രാർത്ഥിക്കേണ്ടത്?
👍
ReplyDelete👍👍Good
DeleteTHIS IS VERY GOD ONE.. 👍👍👍
DeleteTHIS IS VERY GOD ONE.. 👍👍👍
DeleteGood👍
ReplyDelete😄👍
ReplyDelete😄👍
ReplyDeleteA+ orape
ReplyDeleteGood
DeleteNoora
ReplyDeleteGood👍🏻
ReplyDeleteGood❤️❤️
ReplyDeleteRaffe
DeleteByfyg
Hi Jg n
R
👍
ReplyDelete👍
ReplyDeleteഎനിക്ക് ഇഷ്ടപ്പെട്ടു മദ്രസ ഗൈഡ് 🥳🌹😊👍👍👍👍👍👍👍
ReplyDelete👍👍
ReplyDelete👍👍
ReplyDelete👍
ReplyDelete❤️👍
ReplyDeletewonderfull
ReplyDeleteSuper🥰
ReplyDeletePost a Comment