പാഠം 01, 02, 03 تَرْقِيقُ الرَّاء
1➤ റാഇനെ തർഖീഖാക്കുന്ന നാലു രൂപങ്ങൾ ഏവ?
👁 Show Answer => 1- റാഇന്റെ ഹർക്കത്ത് കസർ ആയിരിക്കുക 2- സാക്കിനായ റാഇനു മുമ്പ് കസ്റാവുകയും ശേഷം അതേ കലിമത്തിൽ ഇസ്തി തിഅ്ലാഇന്റെ ഹർഫ് ഇല്ലാതിരിക്കുകയും ചെയ്യുക. 3- സാകിനായ റാഇനു മുമ്പ് സുകൂനുള്ള ي വരിക. 4- സാകിനായ റാഇനു മുമ്പുള്ളത് സുകൂനുള്ള അക്ഷരമാവുകയും അതിനുമുമ്പുള്ളത് കസ്ർ ആവുകയും ചെയ്യുക.
2➤ أَبْصِرْ بِهِۦ وَأَسْمِعْ തർഖീഖിന്റെ കാണം കണ്ടെത്തുക
👁 Show Answer => സാക്കിനായ റാഇനു മുമ്പ് കസ്റാവുകയും ശേഷം അതേ കലിമത്തിൽ ഇസ്തി തിഅ്ലാഇന്റെ ഹർഫ് ഇല്ലാതിരിക്കുകയും ചെയ്യുക
3➤ قَالُواْ لَا ضَيْرَ തർഖീഖിന്റെ കാണം
👁 Show Answer => സാകിനായ റാഇനു മുമ്പ് സുകൂനുള്ള ي വരിക
4➤ مِن شَرِّ مَا خَلَقَ തർഖീഖിന്റെ കാണം
👁 Show Answer => റാഇന്റെ ഹർ കത്ത് കസ്റാവുക
5➤ سِحْرْ എന്നതിലെ തർഖീഖിന്റെ കാരണം വിശദീകരിക്കുക
👁 Show Answer => സാകിനായ റാഇനു മുമ്പുള്ളത് സുകൂനുള്ള അക്ഷരവും അതിനുമുമ്പുള്ളത് കസ്റും ആവുക
6➤ حِجْرْ- ذِكْرْ - بِكْرْ തർഖീഖിന്റെ കാരണം
👁 Show Answer => സാകിനായ റാഇനു മുമ്പുള്ളത് സുകൂനുള്ള അക്ഷരമാവുകയും അതിനുമുമ്പുള്ളത് കസ്ർ ആവുകയും ചെയ്യുക
7➤ غَيْرِ أُولِي الْإِرْبَةِ
👁 Show Answer => സാക്കിനായ റാഇനു മുമ്പ് കസ്റാവുകയും ശേഷം അതേ കലിമത്തിൽ ഇസ്തി തിഅ്ലാഇന്റെ ഹർഫ് ഇല്ലാതിരിക്കുകയും ചെയ്യുക
8➤ റാഇനെ …………………….സ്ഥലങ്ങളിൽ തർഖീഖ് ചെയ്യും
👁 Show Answer => 4
9➤ إِنَّ اللَّهَ سَمِيعٌ بَصِيرٌ തർഖീഖിന്റെ കാരണം
👁 Show Answer => സാകിനായ റാഇനു മുമ്പ് സുകൂനുള്ള ي വരിക
10➤ നാവിൻറെ മുരട് മേലെ അണ്ണാക്കിലേക്ക് ഉയർന്നിരിക്കൽ
👁 Show Answer => തഫ്ഖീം
11➤ കസ്റുള്ള എല്ലാ റാഇനെയും...............
👁 Show Answer => തർഖീഖ് ചെയ്യണം
12➤ സാകിനായ ر ന് മുമ്പ് …………… വന്നാൽ റാഇനെ തർഖീഖ് ചെയ്യണം
👁 Show Answer => സുകൂനുള്ള ي
13➤ സാക്കിനായ റാഇനു മുമ്പ് കസ്റാവുകയും ശേഷം അതേ കലിമത്തിൽ ………………………………….ഹർഫ് ഇല്ലാതിരിക്കുകയും ചെയ്യുക
👁 Show Answer => ഇസ്തി തിഅ്ലാഇന്റെ
14➤ خَيْرْ എന്നതിലെ തർഖീഖിന്റെ കാരണം വിശധീകരിക്കുക
👁 Show Answer => സാകിനായ റാഇനു മുമ്പ് സുകൂനുള്ള ي ഉണ്ടായിരിക്കുക
15➤ خَبِيرْ എന്നതിലെ തർഖീഖിന്റെ കാരണം വിശധീകരിക്കുക
👁 Show Answer => സാകിനായ റാഇനു മുമ്പുള്ളത് സുകൂനുള്ള അക്ഷരവും അതിനുമുമ്പുള്ളത് കസ്റും ആവുക
16➤ റാഇനെ എത്ര സന്ധർഭങ്ങളിൽ തഫ്ഖീം ചെയ്യും
👁 Show Answer => 5
പാഠം 04 تَفْخِيمُ الْأَلِفِ وَالْوَاوِ
1➤ ഇസ്തിഅ്ലാഇന്റെ ഹർഫുകളെ മുഴുവനും …………………………………..ചെയ്യണം
👁 Show Answer => തഫ്ഖീം ചെയ്യണം
2➤ ഇസ്തിഫാലിന്റെ ഹർഫുകളിൽ നിന്ന് ചിലപ്പോൾ തഫ്ഖീമും ചിലപ്പോൾ തർഖീഖും ചെയ്യേണ്ട അക്ഷരങ്ങൾ ഏതെല്ലാം ?
👁 Show Answer => ا و ر ل
3➤ അലിഫും വാവും ഇസ്തിഅ്ലാഇന്റെ ഹർഫിനെ നീട്ടാൻ വരുമ്പോൾ
👁 Show Answer => തഫ്ഖീം ചെയ്യണം
4➤ അലിഫും വാവും ഇസ്തിഫാലിന്റെ ഹർഫുകളെ നീട്ടാൻ വരുമ്പോൾ
👁 Show Answer => തർഖീഖ് ചെയ്യണം
5➤ قَالَ يَقُول എന്നതിലെ അലിഫും വാവും
👁 Show Answer => തഫ്ഖീമാണ്
6➤ كَانَ يَكُونُ എന്നതിലെ അലിഫും വാവും
👁 Show Answer => തർഖീഖാണ്
7➤ അലിഫിനെതഫ്ഖീം ആക്കിയതിന്റെ ഉദാഹരണം
👁 Show Answer => مِيقَاتًا
8➤ വാവിനെ തർഖീഖ് ആക്കിയതിന്റെ ഉദാഹരണം
👁 Show Answer => فَتَأْتُونَ
9➤ ഇസ്തിഫാലിന്റെ ഹർഫുകൾ
👁 Show Answer => ثبت عزّ من يجود حرفه إذ سلّ شكّا
10➤ ا و ل ر എന്നിവക്ക് ….…………… എന്നീ രണ്ടു അവസ്ഥകളുണ്ട്
👁 Show Answer => തഫ്ഖീം, തർഖീഖ്
11➤ ഇസ്തിഅ്ലാഇന്റെ ഹർഫിനെ നീട്ടാൻ വന്ന അലിഫിന് ഉദാഹരണം എഴുതുക.
👁 Show Answer => رُخَآءً حَيْثُ أَصَابَ
12➤ إِنَّهُم كَنُوا എന്നതിലെ വാവിനെ
👁 Show Answer => വാവിനെ തർഖീഖ് ചെയ്തു. കാരണം ഇസ്തിഫാലിന്റെ ഹർഫായ കാഫിനെ നീട്ടാനാണ് വാവ് വന്നത്
13➤ അലിഫിനെയും വാവിനെയും തർഖീഖ് ചെയ്യേണ്ടതെപ്പോൾ?
👁 Show Answer => അലിഫും വാവും ഇസ്തിഫാലിന്റെ ഹർഫുകളെ നീട്ടാൻ വരുമ്പോൾ തർഖീഖ് ചെയ്യുന്നു
14➤ അലിഫിനെയും വാവിനെയും തഫ്ഖീം ചെയ്യേണ്ടതെപ്പോൾ?
👁 Show Answer => അലിഫും വാവും ഇസ്തിഅ്ലാഇന്റെ ഹർഫിനെ നീട്ടാൻ വരുമ്പോൾ തഫ്ഖീം ചെയ്യണം
15➤ رُخَاءً എന്നതിലെ നീട്ടാൻ ഉപയോഗിച്ച അലിഫിനെ ...........
👁 Show Answer => തഫ്ഖീം ചെയ്യണം
16➤ ഇസ്തിഅ്ലാഇന്റെ ഹർഫുകളെ നീട്ടുന്നെല്ലാ അലിഫും വാവും..............................
👁 Show Answer => തഫ്ഖീമാണ്
17➤ ഇസ്തിഫാലിന്റെ ഹർഫുകളെ നീട്ടുന്നെല്ലാ അലിഫും വാവും..............................
👁 Show Answer => തർഖീഖാണ്
പാഠം 05 الْحُرُوفُ الشَّمْسِيَّة
1➤ ശംസിയായ അക്ഷരങ്ങളുടെ പ്രത്യേകത എന്ത് ?
👁 Show Answer => ശംസിയായ അക്ഷരങ്ങൾക്കു മുമ്പ് അലിഫ് ലാം വന്നാൽ ലാമിനെ ഇത് ഖാം ചെയ്താണ് ഓതുക. ലാമിനെ ഉച്ചരിക്കില്ല
2➤ ശംസിയായ അക്ഷരങ്ങൾ വന്നതിന്റെ ഉദാഹരണം
👁 Show Answer => وَالسَّمَاءِ وَالطَّارِقِ
3➤ ശംസിയായ അക്ഷരങ്ങൾ ഏതെല്ലാം ?
👁 Show Answer => ت ث د ذ ر ز س ش. ص. ض. ط. ظ. ل ن
4➤ وَالنَّشِطَاتِ نَشْطًا ഈ ഉദാഹരണം ശംസിയോ ഖമരിയ്യയോ?
👁 Show Answer => ശംസിയ അക്ഷരം വന്നതിന് ഉദാഹരണം
5➤ ശംസിയായ അക്ഷരങ്ങളുടെ എണ്ണം
👁 Show Answer => 14
6➤ ഖമരിയായ അക്ഷരങ്ങൾവന്നതിന്റെ ഉദാഹരണം
👁 Show Answer => الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
7➤ ശംസിയായ 5 അക്ഷരങ്ങൾ എഴുതുക
👁 Show Answer => ت ث ش. ص. ض
8➤ وَالشَّمْس എന്നതിൽ ഉച്ചരിക്കാൻ പാടില്ലാത്ത അക്ഷരം
👁 Show Answer => ا ل
പാഠം 06 الْحُرُوفُ الْقَمَرِيَّة
<
1➤ ഖമരിയായ അക്ഷരങ്ങൾ ഏതെല്ലാം ?
👁 Show Answer => أ ب ج ح خ ع غ ف ق ك م و ه ي
2➤ ഖമരിയായ അക്ഷരങ്ങളുടെ പ്രത്യേകത എന്ത്
👁 Show Answer => ഖമരിയായ അക്ഷരങ്ങൾക്ക് മുമ്പ് അലിഫ് ലാം വന്നാൽ ലാമിനെ വ്യക്തമായി ഉച്ചരിച്ചാണ് ഓതേണ്ടത്
3➤ فَالْمُغِيرَاتِ صُبْحًا എന്നത് ഏത് അക്ഷരം വന്നതിൻ്റെ ഉദാഹരണമാണ്
👁 Show Answer => ഖമരിയായ അക്ഷരം വന്നതിന് ഉദാഹരണം
4➤ الْوَسِيلَةَ എന്നത് ഏതു ഖമരിയായ അക്ഷരത്തിന്റെ ഉദാഹരണമാണിത്
👁 Show Answer => و (വാവ്)
5➤ تَعْرُجُ എന്നതിൽ ع നും ……………..ഖമരിയായ അക്ഷരങ്ങളാണ്
👁 Show Answer => ج
6➤ ظُهْرْ എന്നതിലെ ഖമരിയായ അക്ഷരം ഏത് ?
👁 Show Answer => ه
7➤ ഖമരിയായ അക്ഷരങ്ങളുടെ എണ്ണം
👁 Show Answer => 14
പാഠം 07, 08 هَاءُ الضَّمِير
1➤ ഹാഉ ളമീറിനെ നീട്ടി ഓതേണ്ടത് എപ്പോൾ?
👁 Show Answer => ഹാഉ ളമീറിന്റെ മുമ്പും ശേഷവും ഹറകതുകൾ ഉണ്ടെങ്കിൽ ഹാഉ ളമീറിനെ ഒരു അലിഫിന്റെ ഖദ്ർ നീട്ടി ഒതണം
2➤ ഹാഉ ളമീറിനെ ഒരു അലിഫിന്റെ ഖദ്ർ നീട്ടേണ്ടത് എപ്പോൾ ?
👁 Show Answer => മുമ്പും ശേഷവും ഹർകത്തു വരുമ്പോൾ
3➤ ഹാഉ ളമീറിന്റെ മുമ്പും ശേഷവും ഹർകത്ത് വരുമ്പോൾ എത്ര നീട്ടണം ?
👁 Show Answer => ഒരു അലിഫിന്റെ ഖദ്ർ നീട്ടി ഓതണം
4➤ ഹാഉ ളമീറിന് മദ്ദുൽ മുൻഫസിൽ വരുന്നത് എപ്പോൾ?
👁 Show Answer => ഹാഉ ളമീറിന് ശേഷമുള്ള അഷരം ഹംസ യാണെങ്കിൽ അവിടെ മദ്ദുൽ മുൻഫസിൽ വരുന്നതായിരിക്കും
5➤ ഹാഉ ളമീറിനെ എത്ര നീട്ടണം ?
👁 Show Answer => ഹാഉ ളമീറിന്റെ മുമ്പും ശേഷവും ഹറകതുകൾ ഉണ്ടെങ്കിൽ ഒരു അലിഫിന്റെ ഖദ്ർ നീട്ടി ഒതണം, ഹാഉ ളമീറിന് ശേഷമുള്ള അഷരം ഹംസ യാണെങ്കിൽ അവിടെ മൂന്നര അലിഫിന്റെ ഖദ്ർ നീട്ടാം
6➤ ഹാഉ ളമീറിന് ശേഷമുള്ള അക്ഷരം ഹംസയാണെങ്കിൽ …………. വരുന്നതാണ്
👁 Show Answer => മദ്ദുൽ മുൻഫസിൽ
7➤ ഹാഉ ളമീറിനെ നീട്ടേണ്ട സ്ഥലങ്ങളിൽ കാണുന്ന രണ്ടു ചിഹ്നങ്ങൾ ഏതെല്ലാം
👁 Show Answer => الْيَاءُ الصَّغِيرة (ۦ) . الْوَاوُ الصَّغِيرة (و)
8➤ മദ്ദുൽ മുൻഫസിൽ ………….. അലിഫിന്റെ ഖദ്ർ നീട്ടണം
👁 Show Answer => മൂന്നര
9➤ ഹാഉ ളമീറിനെ നീട്ടാതെ ഓതേണ്ട സന്ധർഭം ഏത്?
👁 Show Answer => ഹാഉ ളമീറിന് തൊട്ടു മുമ്പോ ശേഷമോ സുകൂൻ വന്നാൽ
10➤ الْمُلْكُ എന്ന ഉദാഹരണത്തിൽ ഹാഉ ളമീറിനെ നീട്ടാതെ ഓതാനുള്ള കാരണം
👁 Show Answer => കാരണം ഹാഉ ളമീറിന് ശേഷം സുകൂൻ വന്നു
11➤ ഹാഉ ളമീറിനെ നീട്ടി ഓതിയതിന് ഉദാഹരണം
👁 Show Answer => أَنَّ مَالَهُۥٓ أَخْلَدَهُۥ
12➤ أَسْرَىٰ بِعَبْدِهِۦ لَيْلًا എന്നതിൽ ഹാഉ ളമീറിനെ നീട്ടി ഓതണം കാരണമെന്ത്?
👁 Show Answer => ഹാഉ ളമീറിനു മുമ്പും ശേഷവും ഹർകത്തു വന്നു
13➤ وَلَآ أُشْرِكُ بِهِۦٓ أَحَدًا എന്നതിൽ ഹാഇനെ എത്ര നീട്ടണം
👁 Show Answer => മൂന്നര അലിഫിന്റെ ഖദ്ർ നീട്ടി ഓതണം
പാഠം 09 اَلْإِدْغَام
1➤ ഇത്ഖാം എന്നാൽ എന്ത് ?
👁 Show Answer => സാകിനായ ഒരക്ഷരത്തെ ശേഷം വന്ന ഹർകത്തുള്ള അക്ഷരത്തിൽ ചേർത്ത് ശദ്ദ് ചെയ്ത് ഒരക്ഷരമായി ഉച്ചരിക്കുന്നതിനെ ഇദ്ഖാം എന്ന് പറയുന്നു
2➤ ഇത്ഖാം ……….. വിധമാണ്
👁 Show Answer => മൂന്ന്
3➤ മഖ്റ ജിലും സ്വിഫത്തിലും ഒന്നായ അക്ഷരങ്ങൾക്ക് …..…………. എന്ന് പറയുന്നു.
👁 Show Answer => مُتَمَاثِلَان
4➤ മുതഖാരി ബാനിയായ അക്ഷരങ്ങളുടെ പ്രതേകത എന്ത് ?
👁 Show Answer => മഖ്റജിൽ അടുത്തിരിക്കുകയോ, കൂടുതൽ സ്വിഫത്തിൽ യോജിക്കുകയോ ചെയ്തതായിരിക്കും
5➤ മുതജാനിസാനിയായ അക്ഷരങ്ങൾ ഏതാണ് ?
👁 Show Answer => മഖ്റജിൽ യോജിക്കുകയും സ്വിഫത്തിൽ വ്യത്യാസമാവുകയും ചെയ്ത അക്ഷരങ്ങളാണ് മുതജാനിസാനി
6➤ മുത്തമാസിലാനി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
👁 Show Answer => മഖ്റജിലും സ്വിഫത്തിലും ഒന്നായ അക്ഷരങ്ങളാണ് മുത്തമാസിലാനി.
7➤ മഖ്റജിൽ യോജിക്കുകയും സ്വിഫത്തിൽ വ്യത്യാസപ്പെടുകയും ചെയ്ത അക്ഷരങ്ങളെ ………… എന്ന് പറയുന്നു
👁 Show Answer => مُتَجَانِسَانِ
8➤ മുതഖാരി ബാനി എന്നാൽ എന്ത് ?
👁 Show Answer => മഖ്റജിൽ അടുത്തിരിക്കുകയും കൂടുതൽ സ്വിഫത്തിൽ യോജിക്കുകയും ചെയ്തവയാണ് മുതഖാരിബാനി
9➤ إذ ظَّلَمْتُمْ എന്നതിൽ ഏതു അക്ഷരത്തെയാണ് ഇത്ഖാം ചെയ്തത്?
👁 Show Answer => നെ ذ
10➤ ഇത്ഖാം വാജിബുള്ളത് എവിടെ
👁 Show Answer => مُتَمَاثِلَان’ مُتَجَانِسَانِ യിലും ആദ്യാക്ഷരം സാകിനായാൽ ഇത്ഖാം ചെയ്യൽ വാജിബാണ്
11➤ നമ്മുടെ ഖിറാഅത്തിന്റെ ഇമാം ആര് ?
👁 Show Answer => عَاصِم رَحِمَهُ الله
12➤ മുതഖാരിബാനിയിൽ ആസ്വിം റഹിമഹുള്ള ഇത്ഖാം ചെയ്ത അക്ഷരങ്ങൾ ഏതെല്ലാം ?
👁 Show Answer => ق നെ ک ഇലും ل നെ ر ഇലും
13➤ أَلَمْ نَخْلُقكُّمْ ഏതു അക്ഷരത്തെ ഏതിലാണ് ഇത്ഖാം ചെയ്തത്
👁 Show Answer => ق നെ ک ൽ ഇത്ഖാം ചെയ്തു.
14➤ . بَل رَّبُّكُمْ എന്നതിൽ ഏതെല്ലാം അക്ഷരങ്ങളെയാണ് ഇത്ഖാം ചെയ്തത്
👁 Show Answer => ل നെ ر ൽ ഇത്ഖാം ചെയ്തു
15➤ ബാഇനെ മീമിൽ ഇത്ഖാം ചെയ്തതിന് ഉദാഹരണം
👁 Show Answer => إِرْكَب مَّعَنَا
പാഠം 10 جَمْعُ الْقُرْآن
1➤ പരിശുദ്ധ ഖുർആൻ ഹിജ്റ ………....... ൽ മുസ്ഹഫ് രൂപത്തിലാക്കി
👁 Show Answer => 12
2➤ പരിശുദ്ധ ഖുർആൻ………………ന്റെ നിർദേശ പ്രകാരം ക്രോഡീകരിക്കപ്പെട്ടു
👁 Show Answer => അബൂബക്കർ (റ)
3➤ പരിശുദ്ധ ഖുർആനിന്റെ കോപ്പികളെടുത്ത് ……………. ന്റെ കാലത്ത് വിധരണം ചെയ്തു
👁 Show Answer => ഉസ്മാൻ (റ)
4➤ ഹിജ്റ …………. വർഷം മുസ്ഹഫിന്റെ വിവിധ കോപ്പികൾ വിവിധ നാടുകളിൽ വിതരണം ചെയ്തു
👁 Show Answer => 25 ആം
5➤ അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുർആൻ ജിബ്‌രീൽ (അ) ന്റെ സാന്നിധ്യത്തിൽ ………....….യുടെ നിർദ്ദേശപ്രകാരം എഴുതപ്പെട്ടു
👁 Show Answer => നബി (സ്വ)
6➤ അല്ലാഹു തആലയുടെ ..............................പരിശുദ്ധ ഖുർആൻ
👁 Show Answer => കലാമാണ്
7➤ അബൂബക്കർ (റ) വിനോട് ഖുർആൻ ക്രോഡീകരിക്കേണ്ട ആവശ്യകത ഉണർത്തിയത് സ്വഹാബി ആര്
👁 Show Answer => ഉമർ (റ)
8➤ ഉസ്മാൻ (റ) മുസ്ഹഫിന്റെ കോപ്പികൾ പകർത്തി വിതരണം ചെയ്യാൻ ഉണ്ടായ സാഹചര്യം?
👁 Show Answer => മുസ്ലിമീങ്ങളുടെ എണ്ണം വർദ്ധിക്കുകയും ഇസ്ലാം വിവിധ നാടുകളിൽ വ്യാപിക്കുകയും ചെയ്തപ്പോൾ
9➤ ഖുർആൻ ഒരു മുസ്ഹഫിൽ ക്രോഡീകരിക്കണമെന്ന് ഉമർ (റ) അബൂബക്കർ (റ)വിനേട് പറയാനുണ്ടായ സാഹചര്യമെന്ത്
👁 Show Answer => ഖുർആൻ മനപ്പാഠമാക്കിയ നിരവധി സ്വഹാബികൾ ശഹീദായപ്പോൾ വിശുദ്ധ ഖുർആനിൽ നിന്ന് യാതൊന്നും നഷ്ടപ്പെടാതിരിക്കാൻ വേണ്ടി
10➤ ജംഉൽ ഖുർആൻ നടന്നത് ഹിജ്റ……………. വർഷത്തിലാണ്
👁 Show Answer => 12 ആം
പാഠം 11 الرَّسْمُ الْعُثْمَانِي
1➤ { الرَّحْمَـٰنِ } റസ്മുൽ ഉസ്മാനിയിലെ ഏതു നിയമമാണിവിടെ വന്നത്?
👁 Show Answer => الْحَذْف (അക്ഷരത്തെ ഒഴിവാക്കൽ)
2➤ 90. لَأَذْبَحَنَّهُ. (القِيَاسي) لَأَاذْبَحَنَّهُ (الْعُثْمَانِي) നിയമം എഴുതുക
👁 Show Answer => الزِّيَادة (അക്ഷരങ്ങൾ കൂടുതലാക്കൽ)
3➤ صَلَوٰة (الْعُثْمَانِي) (القِيَاسي) صَلَاة
👁 Show Answer => الْبَدَل (ഒരക്ഷരത്തിനു പകരം മറ്റൊന്ന് കൊണ്ട വരൽ )
4➤ لِكَيْلَا. (الْعُثْمَانِي) لِكَىْ لَا. (القِيَاسي)
👁 Show Answer => الْوَصْلُ (പിരിച്ചെഴുതേണ്ട കലിമത്തിനെ ചേർത്ത് എഴുതൽ)
5➤ റസ്മുൽ ഉസ്മാനിയിലെ പ്രധാന നിയമങ്ങൾ എത്ര
👁 Show Answer => 6
6➤ എന്താണ് റസ്മുൽ ഉസ്മാനി
👁 Show Answer => സാധാരണ അറബി എഴുത്തിന്റെ പൊതു നിയമത്തിൽ നിന്ന് വ്യത്യസ്തമായാണ് ഖുർആനിന്റെ പല പദങ്ങളും എഴുതുക. ഈ എഴുത്ത് രീതിയെ റസ്മുൽ ഉസ്മാനി എന്ന് വിളിക്കുന്നു.
👍🏻
ReplyDeleteGood
DeleteDvffgv
Delete🇮🇳 i love this class too
DeleteIt's good
DeleteIt's good 👍🏻
ReplyDeleteGood
DeleteThis is a good model questions
ReplyDeleteThank you
ReplyDelete👍👍👍Good
ReplyDeleteGood❤️❤️
ReplyDeleteI LIKE THIS QUESTION PEPAR❤️❤️❤️😊
ReplyDeleteThis Is Very Usefull
ReplyDeleteThanks 😊😊
Very nice
ReplyDeleteIR fA N🙏🙏❤️🙏🙏🙏😅😂😘👩🦰👩🦰😂:❤️❤️
DeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteThank you
ReplyDeleteഎനിക്ക് ഇഷ്ടപ്പെട്ടു👍👍
ReplyDeletehoiyuuu
ReplyDeletehoiyuuu
ReplyDelete🙋🥇🥇🥇🥇🏆🏆🏆🏆💯💯💯💯💯🏅🏅🏅🏅🏅🦁🦁
ReplyDeleteRAYAN padipean 👑
ReplyDeletePadipe
DeleteKiladi
DeleteHello
DeletePadip¥
Delete😍👍
ReplyDeleteHello
ReplyDeletePost a Comment