CLASS 6 AQAED 3 | SKSVB | Madrasa Notes

الملأ الأعلی
അത്യുന്നത സൃഷ്ടികൾ

الملا ئكة عباد اللّه المكرمون
മലക്കുകൾ അല്ലാഹുവിന്റെ ആദരണീയരായ അടിമകളാണ്

ويقال لهم الملأ الأعلی
അവർക്ക് مَلَأُ الْأَعْلَی എന്ന് പറയപ്പെടും

خلقوا من نور
പ്രകാശത്താലാണ് അവരെ സൃഷ്ടിക്കപ്പെട്ടത്

يتشكّلون...........................حسنة
നല്ല വ്യത്യസ്തമായ രൂപങ്ങൾ അവർ രൂപം സിദ്ദിക്കും

ولهم.............................ورباع
അവരിൽ ഈരണ്ടും മുമൂന്നും നന്നാലും ചിറകുകളുള്ള വരുണ്ട്

قال تعالی.. ﴿الحمد للّه..............شيء قدير
അല്ലാഹു പറയുന്നു:- സർവ്വ സ്തുതിയും അല്ലാഹുവിന്നാകുന്നു. ആകാശഭൂമികളെ സൃഷ്ടിച്ചവനാണവൻ. ഈരണ്ടും മുമൂന്നും നന്നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനു മാണവൻ അവൻ ഉദ്ദേശിക്കുന്ന സൃഷ്ടികളെ അവൻ വർദ്ധിപ്പിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്.

ليسو بذكور ولا إناث
അവർ സ്ത്രീകളോ പുരുഷന്മാരോ അല്ല

لا يأكلون ولايشربون ولا ينامون
അവർ തിന്നുകയോ കുടിക്കുകയോ ഉറങ്ങുകയോ ഇല്ല.

ولايبولـون ولايتغـوّطــون
അവർ മൂത്രക്കുകയോ കാഷ്ടിക്കുകയോ ഇല്ല.

ولا يتنــــاكــــحــــون
അവർ വിവാഹ ബന്ധത്തിലേർപ്പെടുകയും ഇല്ല.

وهم معصومون من كلّ المعاصي
അവർ എല്ലാ പാപങ്ങളേ തൊട്ടും പാപ സുരക്ഷിതരാണ്.

قال تعالی :- ايعصون اللّه..........مايؤمرون
അല്ലാഹു പറഞ്ഞു :- അവരോട് കൽപിച്ചതിന് അവർ എതിര് പ്രവർത്തിക്കുകയില്ല. അവരോട് കല്പിക്കപ്പെട്ടതിനെ അവർ പ്രവർത്തിക്കും.

ومسكنهم...........................بإذن ربّهم
അവരുടെ വാസസ്ഥലം ആകാശമാണ്. അവരിൽ ചിലർ അവരുടെ റബ്ബിന്റെ സമ്മതത്തോടുകൂടി ഭൂമിയിലേക്ക് ഇറങ്ങും.

ومنهم من يسكن...................التّسبيح
അവരുടെ കൂട്ടത്തിൽ ഭൂമിയിൽ താമസിക്കുന്നവരമുണ്ട്. അവർ സദാസമയവും അല്ലാഹുവിന് തസ്‌ബീഹ് ചൊല്ലുന്നു.

قال تعالی :- سبّحون الّيل والنّهار لايفترون
അല്ലാഹു പറയുന്നു:- രാപ്പകലുകളിൽ അവർ തസ്ബീഹ് ചൊല്ലുന്നു. അവർക്ക് യാതൊരു ക്ഷീണവും ഉണ്ടാവുകയില്ല.

وظائف الملئكة
മലക്കുകളുടെ ദൗത്യങ്ങൾ

وظائف الملئكة شتّی
മലക്കുകളുടെ ദൗത്യങ്ങൾ എണ്ണമറ്റതാണ്.

فيتصرّفون....................تعالی
അല്ലാഹുവിന്റെ അനുമതിപ്രകാരം അവർ പ്രപഞ്ചത്തിന്റെ കാര്യത്തിൽ ഇടപെടുന്നു.

ولهم صلة عميقة ببني آدم
അവർക്ക് ആദം സന്തതികളുമായി അഗാത ബന്ധമുണ്ട്.

فجبريل.....................بالوحي
ജിബിരീൽ അലൈസലാം അമ്പിയാ മുർസലുകൾക്ക് വഹിയ് എത്തിച്ചു കൊടുക്കുന്നു.

وميكائيل....................ومياهنا
മീക്കാഈൽ അലൈസലാം നമ്മുടെ ഭക്ഷണം വസ്ത്രം വെള്ളം എന്നീ കാര്യങ്ങൾ കൊണ്ട് ഏൽപ്പിക്കപ്പെട്ടരിക്കുന്നു.

وعزرائيل........................ارواحنا
അസ്റാഹീൽ അലൈഹിസ്സലാം നമ്മുടെ റൂഹിനെ പിടിക്കുന്നു.

وإسرافيل....................في الصّور
ഇസ്രാഫീൽ അലൈഹിസ്സലാം സൂറിൽ ഊതുന്നു.

ومنكر...........................في القبر
മുൻകർ നകീർ (അ) എന്നിവർ ഖബറിൽ ചോദ്യം ചെയ്യുന്നു.

ورقيب................................ونهارا

റകീബ് അതീദ് (അ) എന്നവർ രാവുംപകലും മനുഷ്യരുടെ പ്രവർത്തനങ്ങൾ എഴുതി വെക്കുന്നു.

ومالك عليه السلام يخزن النّار
മാലിക് അലൈസലാം നരകത്തെ കാക്കുന്ന.

ورضوان عليه السلام يخزن الجنّة
രിള്വാൻ അലൈസലാം സ്വർഗ്ഗത്തെ കാക്കുന്നു.

والملئكة..........................للمؤمنين
മലക്കുകൾ നബി ﷺ തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുകയും മുഅ്മിനീങ്ങൾക്ക് പൊറുക്കലിനെ തേടുകയും ചെയ്യുന്നു.

وهم يحفظوننا من الآفات
അവർ നമ്മെ ആപത്തുകളിൽ നിന്ന് സംരക്ഷിക്കുന്നു.

ويشهدون............................قتالنا
അവർ നമ്മുടെ നിസ്കാരത്തിനും ഖിറാഅതിനും ദിക്ർ സദസ്സുകൾക്കും യുദ്ധസ്ഥലത്തെ പ്രവർത്തനങ്ങൾക്കും സാക്ഷിയാവുന്നു.

ويضعون..............................يصنع
അവർ അറിവ് പഠിക്കുന്നവർക്ക് അവരുടെ ചെയ്തികൾ തൃപ്തിപ്പെട്ട കാരണത്താൽ ചിറകുകളെ താഴ്ത്തി കൊടുക്കുന്നു.

ويبشّرون.........................بالجنّة
സത്യവിശ്വാസികൾക്ക് മരണസമയത്ത് സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുന്നു.

خلق الملئكة
മലക്കുകളുടെ സൃഷ്ടിപ്പ്

قال ﷺ :- خلقت.....................وصف لكم
നബി തങ്ങൾ പറയുന്നു :- മലക്കുകളെ സൃഷ്ടിച്ചത് പ്രകാശത്താലും ജിന്നുകളെ സൃഷ്ടിച്ചത് തീജ്വാലകളാലും ആദ (അ) മിനെ നിങ്ങളെ വിശേഷണം ചെയ്യപ്പെട്ട വസ്തുവിൽ നിന്ന് സൃഷ്ടിച്ചു.

والملئكة.......................بني آدم
മലക്കുകൾ ആദം (അ) സന്തതികൾക്ക് മുമ്പുതന്നെ ഉള്ളവരാണ്.

فأخبرهم.........................في الأرض
ഭൂമിയിൽ ഒരു പ്രതിനിധിയെ സൃഷ്ടിക്കുന്ന വിവരം അല്ലാഹു മലക്കുകളെ അറിയിച്ചിരുന്നു.

وامرهم.........................خلقه
ആദം (അ) നേ സൃഷ്ടിച്ച ശേഷം അല്ലാഹു മലക്കുകളോട് ആദം നബി അലൈസലാമിന് സുജൂദ് ചെയ്യാൻ കൽപ്പിച്ചു.

قال تعالی  إذقال ربّك...............من طين
അല്ലാഹു പറഞ്ഞു :- നബിയേ ﷺതങ്ങളുടെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം :- തീർച്ചയായും ഞാൻ കളിമണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കും.

فإذا سوّيته....................سٰجدين
അങ്ങനെ ഞാൻ അവനെ സംവിധാനിക്കുകയും എന്റെ ആത്മാവിൽ നിന്ന് അതിലൂതുകയും ചെയ്താൽ നിങ്ങൾ അവന്റെ മുന്നിൽ സുജൂദ് ചെയ്യണം.

فسجد الملٰٓئكة كلّهم أجمعون
അപ്പോൾ മലക്കുകൾ എല്ലാവരും സുജൂദ് ചെയ്തു.

إلّا إبليس..................من الكٰفرين
ഇബ് ലീസ് ഒഴികെ അവൻ അഹങ്കരിച്ചു. അങ്ങനെ അവൻ സത്യനിഷേധി യായി

والملئكة أصحاب.................فوق ذلك
മലക്കുകൾ ചിറകുള്ളവരാണ്. ഈരണ്ട് ചിറകുള്ളവരും മുമൂന്ന് ചിറകുള്ളവരും നന്നാല് ചിറകുള്ളവരും അതിനേക്കാൾ കൂടുതൽ ചിറകുള്ളവരും മലക്കുകളിൽ ഉണ്ട്.

حتّ إنّ انّبِيّ ﷺ ............جناح
600 ചിറകുള്ളതായി മുത്ത് നബി ﷺ തങ്ങൾ ജിബ്രീല് (അ) കണ്ടു

1 Comments

Post a Comment