CLASS 6 AQAED 6 | SKSVB | Madrasa Notes

اليوم الآخر

خلق اللّه ....................تقويم
അള്ളാഹു മനുഷ്യരെ നല്ല ഘടനയിലാണ് സൃഷ്ടിച്ചത്.

وخلق له......................جميعا
ഭൂമിയിലുള്ള എല്ലാ വസ്തുക്കളെയും ആ മനുഷ്യർക്ക് വേണ്ടിയാണ് സൃഷ്ടിച്ചത്.

وسخّر.............................والنّجوم
സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും മനുഷ്യർക്ക് കീഴ്പ്പെടുത്തി കൊടുത്തു.

وأسبغ عليه.......................وباطنة
പ്രത്യക്ഷമായതും പരോക്ഷമായതുമായ അല്ലാഹു അനുഗ്രഹങ്ങൾ മനുഷ്യർക്ക് ചൊരിഞ്ഞു നൽകി.

ما فعل شيئا من ذلك عبثا
അതൊന്നും തന്നെ വെറുതെ ചെയ്തതല്ല.

بل كلّ ذلك............................في الآخرة
എല്ലാം ഈ ലോകത്ത് അവനെ പരീക്ഷിക്കാനും പരലോകത്ത് അവനെ വിചാരണ ചെയ്യാൻ വേണ്ടിയുമാണ്.

قال تعالی :- أفحسبتم..........لاترجعون
അല്ലാഹു പറഞ്ഞു :- നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങളെ നമ്മുടെ അടുത്തേക്ക് മടക്കപ്പെടുകയുമില്ലെന്നുണോ നിങ്ങൾ ബാവിക്കുന്നത്.

فللمحسن الثّواب وللمسيء العقاب
നന്മ ചെയ്തവന് കൂലിയും തിന്മ ചെയ്തവന് ശിക്ഷയുമുണ്ട്.

فمن يعمل....................شرّا يرةۥ
അല്ലാഹു പറഞ്ഞു :- ഒരു അണുമണിത്തൂക്കം നന്മ ചെയ്തവൻ അതു കാണും. ഒരു അണുമണിത്തൂക്കം തിന്മ ചെയ്തവൻ അത് കാണൂ.

أحوال الآخرة
അന്ത്യനാളിന്റെ അവസ്ഥകൾ

يقوم اليوم الآخر بالنّفختين
രണ്ട് ഊതലിനാലാണ് അവസാന നാൾ സംഭവിക്കുക.

نفخة للموت ونفخة للبعث
ഒന്ന് മരണത്തിനും രണ്ട് പുനർജന്മത്തിനും.

قال تعالی :- ونفخ..............ينظرون
അല്ലാഹു പറഞ്ഞു :- അന്ന് കാഹളത്തിൽ ഊതപ്പെടും, ആകാശ ഭൂമിയിലുള്ളതൊക്കെ മരിച്ചുവീഴും, അല്ലാഹു ഉദ്ദേശിച്ചവരൊഴികെ, പിന്നീട് വീണ്ടും ഊതപ്പെടും അപ്പോൾ എല്ലാവരും എഴുന്നേറ്റ് നോക്കാൻ തുടങ്ങും.

ويكون بعد................................والّلقاء
രണ്ടാമത്തെ ഊതലിന് ശേഷമാണ് പുനർജന്മം, മഹ്ഷറയിൽ ഒരുമിച്ചു കൂടൽ, മഹ്ശറയിൽ നിൽക്കൽ, ശഫാഅത്ത്, കിതാബ് വിതരണം, തുലാസ്സ്, ഹവ്ളുൽ കൗസർ, വിചാരണ, സിറാത്ത് പാലം, സ്വർഗ്ഗം, നരകം, കൂലി നൽകൽ, ശിക്ഷ നൽകൽ, അല്ലാഹുവിനെ കാണൽ മുതലായവയെല്ലാം.

ويجب علينا..........................كلّها
ഈ കാര്യങ്ങളെല്ലാം വിശ്വസിക്കൽ നമ്മുടെ മേൽ നിർബന്ധമാണ്.

سبعة يظلّهم اللّه
അല്ലാഹു തണൽ നൽകുന്ന 7 വിഭാഗം ആളുകൾ

يطول الوقوف...................بمقدار ميل
സൂര്യൻ തലയ്ക്കു മുകളിൽ ഒരു ചാൺ അടുത്തുള്ള മഹശറയിലെ നിൽപ്പ് വളരെ ദൈർഘ്യമുള്ളതാണ്.

فيغرغ النّاس...................أعمالهم
ഓരോരുത്തരും കർമ്മങ്ങൾക്കനുസരിച്ച് വിയർപ്പിൽ മുങ്ങും.

ولكن يظلّ اللّه لسبعة.
എന്നാൽ ഏഴ് വിഭാഗം ആളുകൾക്ക് അല്ലാഹു അവിടെ തണൽ നൽകും.

قال رسول اللّه ﷺ :- سبعة........إلّا ظلّه
നബി ﷺ തങ്ങൾ പറയുന്നു :- ഏഴ് ആളുകൾക്ക് ഒരു തണലും ഇല്ലാത്ത ദിവസത്തിൽ അള്ളാഹു തണൽ നൽകും.

الإمام العادل
നീതിമാനായ ഭരണാധികാരി.

وشابّ نشأ في عبادة ربّه
തന്റെ റബ്ബിന് ആരാധിച്ചു വളർന്ന യുവാക്കൾ.

ورجل قلبه معلّق في المساجد
പള്ളികളുമായി സദാ ഹൃദയം ബന്ധിച്ചിരിക്കുന്ന മനുഷ്യൻ.

ورجلان تحابّا في اللّه اجتمعا عليه وتفرّقا عليه
അല്ലാഹുവിനു വേണ്ടി പരസ്പരം സ്നേഹിക്കുന്ന രണ്ട് സുഹൃത്തുക്കൾ. അതിന്റെ പേരിലാണ് അവർ രണ്ടുപേരും ഒരുമിച്ചു കൂടുന്നതും പിരിയുന്നതും.

ورجل طلبته امرأة ذات منصب وجمال فقال إنّي أخاف اللّه
സുന്ദരിയും തറവാടിയുമായ ഒരു സ്ത്രീ നീചവൃത്തിക്ക് ക്ഷണിച്ചിട്ടു. ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് പിന്മാറുന്ന മനുഷ്യൻ.

ورجل تصدّق.....................يمينه
വലതുകൈ കൊണ്ട് നൽകുന്നത് ഇടതുകൈ പോലുമറിയാതെ ദാനത്തെ രഹസ്യമാക്കി വെച്ച വ്യക്തി.

ورجل ذكر اللّه خاليا ففاضت عيناه
ഏകനായ അല്ലാഹുവിനെ സ്മരിച്ചതിനാൽ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്ന വ്യക്തി.

الجنّة
സ്വാർഗം

الجنّة..........................المؤمنين
സത്യവിശ്വാസികളായ അടിമകൾക്ക് അള്ളാഹു തയ്യാർ ചെയ്ത വീടാണ് സ്വർഗ്ഗം.

فيها مالا..........................علی قلب بشر
അവിടെ ഒരു കണ്ണും കണ്ടിട്ടില്ലാത്ത ഒരു ചെവിയും കേട്ടിട്ടില്ലാത്ത ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണുള്ളത്.

وأهل الجنّة...........................آدم عليه السّلام
സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർ ആദം നബി (അ) ന്റെ നീളത്തിൽ സുറുമയിട്ട യുവാക്കളായിരിക്കും.

وهو ستّون ذراعا
ആദം നബി (അ) ന്റെ നീളം 60 മുഴമാണ്.

ثمّ لا يسقمون.........................خالدون
പിന്നെ അവിടെ അവർക്ക് രോഗം ബാധിക്കലോ പ്രായമാവലോ, ഉറങ്ങലോ, മൂത്രിക്കലോ, കാഷ്ടിക്കലോ, മൂകൊലിപ്പോ, മരണമോ ഇല്ല. എന്നല്ല അവർ ആ സ്വർഗ്ഗത്തിൽ ശാശ്വതരാണ്.

ولهم فيها ما يشتهون
സ്വർഗ്ഗത്തിൽ അവർ ആഗ്രഹിക്കുന്നതെന്തും അവർക്ക് ലഭിക്കും.

وأعظم نعمها لقاء اللّه
സ്വർഗ്ഗത്തിലെ ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിനെ കാണലാണ്.

وجوه يومئذ ناضرة  إلی ربّها ناظرة
അന്ന് മുഖങ്ങൾ പ്രസന്നങ്ങളായിരിക്കും. തന്റെ രക്ഷിതാവിനെ നോക്കിക്കൊണ്ടിരിക്കും.

النّار
നരകം

النّار دار أعدّها اللّه للكافرين
സത്യനിഷേധികൾക്ക് അല്ലാഹു ഒരുക്കിവെച്ച വീടാണ് നരകം.

قال ﷺ :- ناركم.................جهنّم
നബി ﷺ തങ്ങൾ പറയുന്നു :- നിങ്ങളുടെ തീ നരകത്തിലെ തീയുടെ എഴുപതിൽ ഒരുഭാഗമാണ്.

قال تعالی :-عليها...........مايؤمرون
അല്ലാഹു പറയുന്നു :- അതിന്റെ മേൽനോട്ടത്തിനു പരുഷ പ്രകൃതവും ശക്തരുമായ മലക്കുകളാണ് ഉണ്ടാവുക. അല്ലാഹുവിന്റെ കല്പനക്കവർ എതിര് പ്രവർത്തിക്കുകയില്ല. അവരോട് കൽപ്പിക്കപ്പെട്ടതിനെ അവർ പ്രവർത്തിക്കും.

وطعام أهل....................الحميم
നരകവാസികളുടെ ഭക്ഷണം زَقُّومْ മാണ്. പാനിയം حَمِيمْ മാണ്.

لايموتون..........................خالدون
അവിടെ മരിക്കലും ജീവിക്കലുമില്ല യെങ്കിലും അവർ ശാശ്വതമായ നരകശിക്ഷയിലായിരിക്കും.

قال تعالی :- إنّ الّذين..................العذاب
അല്ലാഹു പറയുന്നു :- നമ്മുടെ പ്രമാണങ്ങളെ തള്ളിക്കളഞ്ഞവരെ നാം നരകത്തിലെറിയും അവരുടെ തൊലി വെന്തുരുകും തോറും പുതിയ തൊലി മാറ്റി കൊടുക്കും. തുടർന്നും അവർ ശിക്ഷ അനുഭവിക്കാൻ വേണ്ടി.

وعصاة المؤمنين...................عذابهم
മുഅമീങ്ങളായ പാപികൾ നരകത്തിൽ നിന്ന് രക്ഷപ്പെടും അവരുടെ ശിക്ഷ പൂർത്തിയായതിനു ശേഷം.

جعلنا اللّه ووالدينا من أهل الجنّة
നമ്മെയും നമ്മുടെ മാതാപിതാക്കളെയും അല്ലാഹു സ്വർഗ്ഗത്തിലെ ആളുകളിൽ ഉൾപെടുത്തട്ടെ.

وأعاذنا وإيّاهم من عذاب الجحيم..آمين
നമ്മെയും അവരെയും നരകശിക്ഷയിൽ നിന്ന് അള്ളാഹു കാക്കുമാറാകട്ടെ.

Post a Comment