CLASS 6 AQAED 7 | SKSVB | Madrasa Notes

القدر والقضاء

الإيمان..............................الإيمان
ഖദർ കൊണ്ട് വിശ്വസിക്കൽ ഈമാൻ കാര്യങ്ങളിൽ പെട്ടതാണ്.

لايوجد..............................خلق اللّه
അല്ലാഹു പടച്ചതല്ലാതെ ഒന്നും തന്നെ ഈ ലോകത്ത് ഉണ്ടാവുകയില്ല.

وخلق...........................تقديرا
അല്ലാഹു പറയുന്നു : - അവൻ സകല വസ്തുക്കളെയും സൃഷ്ടിച്ചു കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.

ولايخلق..............................لما يريد
അല്ലാഹു തആല താനിച്ഛിക്കുന്നത് നടപ്പാക്കുന്നവനാണ് , അവൻ ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ അവൻ പടക്കുകയില്ല.

تتعلّق..............................أو شرّا
നല്ല കാര്യമായാലും ചീത്ത കാര്യമായാലും എല്ലാ കാര്യങ്ങളെ കൊണ്ടും അവൻറെ ഉദ്ദേശം ബന്ധിക്കും.

لكن الخير..............................لابرضائه
എങ്കിലും നല്ല കാര്യം അവൻറെ ഖദർ കൊണ്ടും തൃപ്തി കൊണ്ടുമാണ്. ചീത്ത കാര്യം ഖദ്ർ കൊണ്ടാണെങ്കിലും തൃപ്തി ഉണ്ടാവില്ല.

يعطي...............................لمن يشاء
അവൻ ഉദ്ദേശിച്ചവർക്ക് നന്മയേയും തിന്മയേയും അവൻ നൽകും.

وهو علی كلّ شيئ قدير
അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്.

لايسأل..............................وهم يسألون
അവൻറെ ചെയ്തികൾ ചോദ്യം ചെയ്യപ്പെടുകയില്ല എന്നാൽ അവർ ഉറപ്പായും ചോദ്യം ചെയ്യപ്പെടും.

ويجوز..............................تركه
സാധ്യമായ എന്തും ചെയ്യലും ചെയ്യാതിരിക്കും അവനു ജാഇസാണ്.

ولايجب عليه شيء
അവൻറെ മേൽ ഒന്നും നിർബന്ധമാവുകയില്ല.

فإذا عفا..............................فبعدله
അവൻ മാപ്പു നൽകുന്നെങ്കിൽ അത് അവൻറെ ഔദാര്യവും ശിക്ഷ നൽകുന്നെങ്കിൽ അവൻറെ നീതിയുമാണ്.

الثّواب والعقاب

إنّ اللّه...............................جزاءهما
നന്മയും തിന്മയും അല്ലാഹു വ്യക്തമാക്കിയതുപോലെ അവയുടെ പ്രതിഫലവും വിശദീകരിച്ചിട്ടുണ്ട്.

وأعطی..............................وكسبا
സ്വയം തിരഞ്ഞെടുക്കാനുള്ള അധികാരവും പ്രവർത്തിക്കാനുള്ള അനുമതിയും അല്ലാഹു അവൻറെ അടിമകൾക്ക് നൽകുകയും ചെയ്തു.

فالفعل..............................العبد
അതിനാൽ തന്ന അടിമയുടെ പ്രവർത്തനം അവൻറെ സ്വയം ഇഷ്ടപ്രകാരം ഉള്ളതാണ് അതോടൊപ്പം അല്ലാഹുവിൻറെ ഉദ്ദേശ്യം കൊണ്ടുമാണ്.
وإذا فعل..............................هو الكسب
അപ്പോൾ അടിമ സ്വയം ഇഷ്ടപ്രകാരം ഒരു കാര്യം ചെയ്താൽ അതാണ് കസ്ബ്.

وعلی الكسب..............................العقاب
ഈ പ്രവൃത്തിയുടെ മേലിലാണ് കൂലിയും ശിക്ഷയും തുടർന്ന് വരുന്നത്

فذاشتم..............................بختياره
ഉറങ്ങുന്ന ഒരാൾ മറ്റൊരാളെ ചീത്ത പറയുകയാണെങ്കിൽ അത് അവരുടെ ഇഷ്ടപ്രകാരം അല്ല എന്നാൽ ഉണർന്നിരിക്കുന്നവൻ മറ്റൊരാളെ ചീത്ത പറഞ്ഞാൽ അത് അവന്റെ ഇഷ്ടപ്രകാരമാണ്

فعليه الحساب دون الأوّل
അത് അയാളോട് നാളെ ചോദിക്കപ്പെടും. ഒന്നാമത്തെ ആളെ കൂടാതെ.

ولكن لا..............................اللّه تعالی
അല്ലാഹുവിൻറെ ഉദ്ദേശം കൂടാതെ ഒരു വസ്തുവും സ്വമേധയോ നിർബന്ധമായോ അനങ്ങുകയോ അടങ്ങുകയായില്ല.

الرّضا بقضاء اللّه

لايكون.....................................تعالی
പ്രപഞ്ചത്തിൽ അല്ലാഹുവിൻറെ തീരുമാനപ്രകാരമല്ലാതെ ഒന്നും ഉണ്ടാവുകയില്ല.

فالحياة....................................بقدره
ജീവിതവും മരണവും രോഗവും ആരോഗ്യവും ദാരിദ്ര്യവും ഐശ്വര്യവും എല്ലാം അല്ലാഹുവിന്റെ കണക്കു പ്രകാരമാണ്.

وللّه في قضائه................................عليم
അല്ലാഹുവിൻറെ വിധികളിൽ അവനു ചില തന്ത്രങ്ങളുണ്ടാകും കാരണം അവൻ യുക്തിമാനും എല്ലാം അറിയുന്നവനുമാണ്.

والإنسان...............................فيسيء به الظّنّ
എന്നാൽ മനുഷ്യന് അവൻറെ അറിവിൻറെ പരിമിതി കാരണത്താൽ ആ യുക്തി മനസ്സിലായില്ലെന്നു വരാം ഡോക്ടർ രോഗിയെ ഓപ്പറേഷൻ ചെയ്യുന്നത് കണ്ട് ഡോക്ടറെ തെറ്റിദ്ധരിക്കുന്ന വിവരമില്ലാത്തവനെ പോലെ.

أو كا لطّفل....................................عند تطعيمه
ഇൻചക്ഷൻ ചെയ്യുന്ന ഡോക്ടർ തന്നെ ശിക്ഷിക്കുകയാണെന്ന് കരുതുന്ന കുട്ടിയെപോലെ.

فعلی المؤمن..................................ليثاب عليه
അതിനാൽതന്നെ വിശ്വാസി അല്ലാഹുവിൻറെ ഖളാഇന്റെ മേൽപ്രതിഫലം ലഭിക്കാൻ വേണ്ടി ക്ഷമിക്കേണ്ടതാണ്.

قال ﷺ :- .............................من خطاياه
നബി ﷺ തങ്ങൾ പറയുന്നു :- ഒരു മുസ്ലിമിനും രോഗം, പ്രയാസം, ദു :ഖം, ബുദ്ധിമുട്ട്, ടെൻഷൻ, മുള്ളുകുത്തുന്നത് വരെ എത്തുകയില്ല അവന്റെ ദോഷങ്ങൾ മായ്ച്ചുകളഞ്ഞിട്ടല്ലാതെ.

وعليه أن يرضی بابتلائه لينال رضی اللّه تعالی
മുഅമിൻ അല്ലാഹുവിൻറെ തൃപ്തി ലഭിക്കാൻ അവന്റെ പരീക്ഷണങ്ങളെ തൃപ്തിപ്പെടേണ്ടതാണ്.

قال ﷺ :-................فله السّخط
നബി ﷺ തങ്ങൾ പറയുന്നു :- മഹത്തായ പ്രതിഫലം കഠിനമായ പരീക്ഷണത്തോടൊപ്പമാണ്. അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കും. അവന്റെ പരീക്ഷണത്തെ തൃപ്തിപ്പെടുന്നവന് അല്ലാഹുവിന്റെ തൃപ്തിയും കോപിക്കുന്നവന് അല്ലാഹുവിന്റെ കോപവുമുണ്ടാവും .

1 Comments

Post a Comment