CLASS 6 FIQH 1 | SKSVB | Madrasa Notes

ذكرالله
അള്ളാഹുവിനു ദിക്റ് ചൊല്ലൽ

 ...قال تعالى يأيها الذين ءامنوا 
അള്ളാഹു പറയുന്നു സത്യവിശ്വാസികളേ നിങ്ങൾ അല്ലാഹുവിനു ധാരാളമായി ദിക്റ് ചൊല്ലുക, പ്രഭാതത്തിലും പ്രദോഷത്തിലും അവനെ പ്രകീർത്തിക്കുകയും ചെയ്യുവിൻ

...قال تعالى "والذاكرين الله
അള്ളാഹുവിന് ധാരാളമായി ദിക്റ് ചൊല്ലുന്ന സ്ത്രീ പുരുഷന്മാർക്ക് അവൻ മഹത്തായ പ്രതിഫലവും പാപമോചനവും ഒരുക്കി വെച്ചിട്ടുണ്ട്

...قال رسول الله صلى الله عليه وسلم"مثل الذي
അല്ലാഹുവിനു ദിക്റ് ചൊല്ലുന്നവരുടെയും ചൊല്ലാത്തവരുടെയും ഉദാഹരണം ജീവനുള്ളതിൻ്റെയും ജീവനില്ലാത്തിൻ്റെയും ഉദാഹരണം പോലെയാണ്
"അള്ളാഹുവിനു ദിക്റ് ചൊല്ലൽ കൊണ്ട് തുടങ്ങ പെടാത്ത എല്ലാ സംസാരവും മറ്റു നല്ല കാര്യങ്ങളും ബർക്കത്ത് മുറിഞ്ഞതാണ്

اَحْكَامُ البَسْمَلَة

▪️ഏറ്റവും ഉന്നതമായ ദിക്റ് بسم യാക്കുന്നു
▪️ ബിസ്മിയിൽ നിന്ന് ചുരുങ്ങിയ രൂപം بسم الله എന്നും പരിപൂർണ്ണമായ രൂപം بسم الله الرحمن الرحيم എന്നു മാകുന്നു
എല്ലാ നല്ലതായ കാര്യങ്ങൾക്കും ബിസ്മി ചൊല്ലൽ സുന്നതാണ്
▪️അതിനാൽ തന്നെ ഖുർആൻ ഓതുമ്പോൾ അത് സൂറത്തുകൾക്ക് ഇടയിൽ നിന്നാണെങ്കിലും ശരി ബിസ്മി ചൊല്ലൽ സുന്നത്തുണ്ട്. ബറാഅത്ത് സൂറത്തിൽ ഒഴികെ.
▪️ ബറാഅത്ത് സൂറത്തിൽ ആദ്യത്തിൽ ബിസ്മി ചൊല്ലൽ ഹറാമും 'ഇടയിൽ ബിസ്മി ചൊല്ലൽ കറാഅത്തുമാണ്
▪️ വുളൂ എടുക്കുന്നതിനും കുളിക്കുന്നതിന്നും തയമ്മും ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും രചന നടത്തുന്നതിനും വായിക്കുന്നതിനും സുറുമ ഇടുന്നതിനും വാതിലുകൾ അടക്കുന്ന സമയത്തും പാത്രങ്ങൾ മൂടിവെക്കുന്ന സമയത്തും അറവ് നടത്തുന്നതിനും വസ്ത്രം അഴിക്കുന്നതിനും മറ്റു നല്ല കാര്യങ്ങൾക്കും ബിസ്മി സുനതാണ് ലൈഗിക വേഴ്ച്ച അല്ലാത്ത മറ്റു കാര്യങ്ങളിൽ തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നു പോയാൽ ഇടയിൽ

بسم الله أوله وآخره എന്ന് പറയണം

الأَذْكَار
ചില ദിക്റുകൾ

▪️ ഉറങ്ങുമ്പോൾ
بإسمك... وأموت
ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന അള്ളാഹു വിൻ്റെ നാമത്തിൽ

▪️ ഉറങ്ങി എണീക്കുമ്പോൾ
الحمد لله......النشور
ഞങ്ങളെ മരിപ്പിച്ചതിനു (ഉറക്കം) ശേഷം ഞങ്ങൾക്ക് ജീവൻ തിരിച്ച് നൽകിയ അല്ലാഹുവിന്നാകുന്നു സർവ സ്തുതിയും അവനിലേക്കാകുന്നു നമ്മുടെ മടക്കം

▪️ ലൈഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ

بسم الله.......مارزقتنا
നാഥാ 'ഞങ്ങളിൽ നിന്നു പിശാചിനെ നീ ദൂരീകരിക്കേണമേ ഞങ്ങൾക്ക് നീ നൽകുന്ന സന്താനങ്ങളിൽ നിന്നും പിശാചിനെ നീ അകറ്റേണമേ

▪️ വിട്ടിൽ പ്രവേശിക്കുമ്പോൾ

بسم الله.........توكلنا
അല്ലാഹു വിൻ്റെ നാമത്തിൽ നാം വീട്ടിൽ പ്രവേശിക്കുകയും അവൻ്റെ നാമത്തിൽ നാം വീട്ടിൽ നിന്ന് പുറത്ത് പോവുകയും ' അല്ലാഹു വിൻ്റെ മേൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നു

▪️ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ 
بسمالله.........إﻻبالله
അല്ലാഹവിൻ്റെ നാമത്തിൻ അവൻ്റെ മേൽ ഞാൻ ഭരമേൽപിക്കുന്നു തിന്മ വർജിക്കുന്നതിനും നന്മ ചെയ്യുന്നതിനും അല്ലാഹുവിനെ കൊണ്ടല്ലാതെ സാധ്യമല്ല

▪️ വസ്ത്രം ദരിക്കുമ്പോൾ
الحمد لله...........ولاقوة
എൻ്റെ കഴിവോ ശക്തിയോ കൂടാതെ എനിക്ക് വസ്ത്രം നൽകുകയും എന്നെ ധരിപ്പിക്കുകയും ചെയ്യിച്ച അല്ലാഹു വിനാകുന്നു സർവ്വ സ്തുതിയും

▪️ ബാത്ത്റൂമിൽ പ്രവേശിക്കുമ്പോൾ
بسم الله أللهم.......والخبائث
അള്ളാഹു വിൻ്റെ നാമത്തിൽ ആൺ, പെൺ പിശാചുക്കളിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു

▪️ ബാത്ത് റൂമിൽ നിന്ന് പുറത്ത് കടക്കുമ്പോൾ
غفرانك.......وعافان
നിന്നോട് ഞാൻ മാപ്പപേ'ക്ഷിക്കുന്നു എനിൽ നിന്ന് എല്ലാ ബുദ്ധിമുട്ടുകളും അകറ്റി എന്നെ സുഖപ്പെടുത്തിയ അല്ലാഹു വിനാണ് സർവ്വ സ്തുതിയും

▪️ ശൗചം ചൈതതിനു ശേഷം
أللهم طهر.......الفواحش
അല്ലാഹുവേ എൻ്റെ ഹൃദയത്തെ കാപട്യത്തിൽ നിന്നും ശുദ്ധിയാക്കേണമേ എൻ്റെ ഗുഹ്യ സ്ഥാനത്തെ മോശം പ്രവർത്തനങ്ങളിൽ നിന്നും നീ സംരക്ഷിക്കേണമേ

▪️ പള്ളിയിൽ പ്രവേശിക്കുമ്പോൾ
بسم الله........ رحمتك
അല്ലാഹു വിൻ്റെ നാമത്തിൽ അല്ലാഹു വിൻ്റെ അനുഗ്രഹവും രക്ഷയും നബി തിരുമേനിയുടെ മേൽ സതാ വ ർ ഷിക്കുമാറാവട്ടെ അല്ലാഹുവേ നിൻ്റെ അനുഗ്രഹത്തിൻ്റെ കവാടങ്ങൾ എനിക്കു തുറന്നു തരണേ

▪️ പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ
بسم الله ......من فضلك
അല്ലാഹു വിൻ്റെ നാമത്തിൽ നിൻ്റെ അനുഗ്രഹവും രക്ഷയും റസൂൽ തിരുമേനിയുടെ മേൽ ഉണ്ടാകുമാറാകട്ടെ അല്ലാഹുവേ നിൻ്റെ ഔദാര്യത്തിൽ നിന്ന് ഞാൻ ചോദിക്കുന്നു

1 Comments

  1. വളരെ ഉപകാരപ്രദം

    ReplyDelete

Post a Comment