CLASS 6 FIQH 5 | SKSVB | Madrasa Notes

مسائل في الصّلاة
നിസ്കാരത്തിലെ മസ്അലകൾ

قال تعالی :-إنّالصّلوٰة..............موقوتا
അല്ലാഹു പറഞ്ഞു:- നിസ്കാരം വിശ്വാസിക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിർബന്ധിത ബാധ്യതയാണ്.

وقال :- حٰفظوا...................قٰنتين
അല്ലാഹു പറഞ്ഞു:- നിങ്ങൾ നിസ്കാരത്തിൽ കണിഷത പുലർത്തുക സ്വലാത്തുൽ വുസ്ത്വയിൽ പ്രത്യേകിച്ചും. അല്ലാഹുവിനു മുന്നിൽ ഭക്തിയോടെ നിന്ന് നിസ്കരിക്കുകയും ചെയ്യുക.

قال رسول الله ﷺ :- العهد..........فقد كفر
നബി ﷺ തങ്ങൾ പറഞ്ഞു :- നമ്മുടെയും അവരുടെയും ഇടയിലുള്ള കരാർ നിസ്കാരമാണ്. അത് ഉപേക്ഷിക്കുന്നവൻ കാഫിറാണ്.

وقال ﷺ :- مثل الصّلوات.............مرّات
നബി ﷺ തങ്ങൾ പറഞ്ഞു :- അഞ്ചു വഖ്ത് നിസ്കാരത്തിന്റെ ഉപമ നിങ്ങളുടെ വീട്ടു വാതിലിനരികിലൂടെ ധാരാളം വെള്ളം ഒഴുകുന്ന പുഴപോലെയാണ് ആ പുഴയിൽ നിന്ന് എല്ലാ ദിവസവും അഞ്ചു നേരം അവൻ കുളിക്കുന്നു.

الأداء والقضاء

إنّما تجب.................................والنّفاس
ഹൈളിൽ നിന്നും നിഫാസിൽ നിന്നും ശുദ്ധിയുള്ള മുകല്ലഫായ എല്ലാ മുസ്‌ലിമിനുമാണ് അഞ്ച് വക്ത് നിസ്കാരം നിർബന്ധമുള്ളത്.

ويجب أداء.............................في وقتها
അഞ്ച് വക്ത് നിസ്കാരം സമയത്ത് നിർവഹിക്കൽ നിർബന്ധമാണ്.

ويحرم.....................................بلاعذر
കാരണം കൂടാതെ സമയത്തെ തൊട്ട് നിസ്കാരങ്ങൾ പിന്തിക്കൽ ഹറാമാണ്.

ومن العذر.................................تأخيرا
ഉറക്കം, മറവി. പിന്തിച്ച് ജംആക്കൽ മുതലായവ കാരണങ്ങളിൽ പെട്ടതാണ്.

ولو ادرك...............................قضاء
ഒരു റക്അത്ത് സമയത്തിനുള്ളിൽ എത്തിച്ചാൽ മുഴുവൻ അതാആയി പരിഗണിക്കും. ഇല്ലെങ്കിൽ നിസ്കാരം മുഴുവൻ ഖളാആകും.

ولٰكن يأثم..............................عن الوقت
എങ്കിലും നിസ്കാരത്തിൽ നിന്നും അല്പം സമയത്തിന് പുറത്തുകടന്നതിൽ അവൻ കുറ്റക്കാരനാകും.

ومن فاتته.............................قضاؤها
ഒരാൾക്ക് ഫർളാകപ്പെട്ട നിസ്കാരം നഷ്ടപ്പെട്ടാൽ അവളെ ഖളാഹ് വീട്ടിൽ അവൻക്ക് നിർബന്ധമാണ്.

ويجب علی...........................بتعدّ منه
ഇസ്ലാമിൽ നിന്ന് പുറത്തു പോയവനും പരുതി വിടൽ കൊണ്ട് ബുദ്ധി നീങ്ങിയവനും ഖളാഹ് വീട്ടൽ നിർബന്ധമാണ്.

ويبادر..................................إن فاتت بلاعذر
കാരണം കൂടാതെ നഷ്ടപ്പെട്ട നിസ്കാരങ്ങളെ ഖളാഹ് വീട്ടിൽ കൊണ്ട് ഉളരിക്കൽ നിർബന്ധമാണ്.

وندبا إن فاتت بعذر
കാരണതോടുകൂടി നഷ്ടപ്പെട്ടതാണെങ്കിൽ ഖളാഹ് വീട്ടിലിനെ ഉള്ളരിപ്പിക്കൽ സുന്നത്താണ്.

ويسنّ ترتيب الفواأئت عند القضاء
നഷ്ടപ്പെട്ട നിസ്കാരം ഖളാഹ് വീട്ടുമ്പോൾ ക്രമപ്രകാരം കൊണ്ടുവരൽ സുന്നത്താണ്

لكن يجب.........................علی مافات بعذر
എങ്കിലും കാരണം കൂടാതെ നഷ്ടപ്പെട്ടതിനെ കാരത്തോടുകൂടെ നഷ്ടപ്പെട്ടതിനേക്കാൾ മുന്തിക്കൽ നിർബന്ധമാണ്.

وعلی الحاضرة إن لم يخف فوتها
ഖളാആകുമെന്ന ഭയമില്ലെങ്കിൽ ആ സമയത്തുള്ള നിസ്കാരത്തേക്കാൾ കാരണമില്ലാതെ നഷ്ടപ്പെട്ട നിസ്കാരത്തെ മുന്തിക്കലും നിർബന്ധമാണ്.

ويحرم علی............................والنّفاس
സ്ത്രീകൾ ഹൈള് നിഫാസ് എന്നിവയുടെ സമയത്ത് നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഖളാഹ് വീട്ടൽ ഹറാമാണ്.

مبطلات الصّلاة

تبطل الصّلاة بأمور
ചില കാരണങ്ങളാൽ നിസ്കാരം ബാത്വിലാകും.

منها مايبطل...........................متوالية
അതിൽ പെട്ടതാണ് മനപ്പൂർവ്വം ചെയ്താലും മറന്നു ചെയ്താലും ബാത്വിലാകുന്നവ. തുടരെയുള്ള മൂന്ന് അനക്കം പോലെ

وظنّ فرض نفلا
ഫർളിനേ സുന്നത്താണെന്ന് ബാവിച്ചാലും നിസ്കാരം ബാത്വിലാകും.

وفعل شيء تلاعبا
തമാശയായി വല്ലതും ചെയ്താലും നിസ്കാരം ബാത്വിലാകും.

ونيّة قطع الصّلاة أو تردّدفيه
നിസ്കാരം മുറിക്കലിനേ കരുതുകയോ അല്ലെങ്കിൽ നിസ്കാരം മുറിക്കണോ വേണ്ടയോ എന്ന് സംശയിച്ചാലും നിസ്കാരം ബാത്വിലാകും.

ومنها مايبطل عمده ولايبطل سهوه
നിസ്കാരത്തെ ബാത്തിലാകുന്ന കാര്യങ്ങളിൽ മനപ്പൂർവ്വം ചെയ്താൽ ബാത്തിലാകുന്നതും മറന്നു ചെയ്താൽ ബാത്തിലാകാത്തതുമായ കാര്യങ്ങളുണ്ട്.

كزيادة ركن فعليّ كركوع أوسجود
പ്രവർത്തി പരമായ ഒരു ഫർളിനേ വർദ്ധിപ്പിക്കും പോലെ. റുകൂഅ് സുജൂദ് വർദ്ധിപ്പിക്കും പോലെ.

ومنها هذه................................تفصيل
താഴെപ്പറയുന്ന അഞ്ച് കാര്യങ്ങൾ നിസ്കാരം മുറിയുന്ന കാര്യങ്ങളിൽ പെടും അതിൽ അൽപം വിശദീകരണം.

١..ترك ركن من أركانها
1.നിസ്കാരത്തിന്റെ റുക്നുകൾ നിന്ന് ഒന്നിനേ ഒഴിവാക്കുക.

فلو ترك .............................صلاته
തക്ബീറത്തുൽ ഇഹ്റാമോ നിയ്യതോ ഒരാൾ മനഃപ്പൂർവ്വമോ മറന്നോ ഒഴിവാക്കിയാൽ അവന്റെ നിസ്കാരം ശരിയാവുകയില്ല.

وإن ترك..................................بطلت
ബാക്കിയുള്ള റുക്നുകൾ മനപ്പൂർവ്വം ഉപേക്ഷിച്ചാൽ നിസ്കാരം ബാത്വിലാകും.

اوتركه.....................................إن تداركه
ഒരാൾ ഒരു റുക്നിനെ മറന്നുകൊണ്ട് ഉപേക്ഷിച്ചാൽ അതിനേ വീണ്ടെടുക്കുകയും ചെയ്താൽ നിസ്ക്കാരം ബാത്തിലാവുകയില്ല.
فإن تذكّر....................................فورا
ഒരാൾ ഒരു റുക്നിന്നെ മറന്നു. അടുത്ത റക്അത്തിൽ ആ റുക്ന് വരുന്നതിനുമുമ്പ് ഓർമ വന്നാൽ ഉടനെ തന്നെ അതിനെ അവൻ കൊണ്ടുവരണം.

وإن لم يتذكّره.........................مابينهما
അടുത്ത റക്അത്തിലെ അതെ റുക്ന് അവൻ കൊണ്ടുവരുന്നത് വരെ ഓർമ വന്നില്ലെങ്കിൽ. മറന്ന തിനുപകരം ഇപ്പോൾ ചെയ്യുന്നത് മതിയാകും. അതിനിടയിൽ ചെയ്തത് വെറുതെയുമാകും.

ولوترك السّلام..........................الفصل
ഒരാൾ സലാം വീട്ടാൻ മറന്നാൽ നിസ്കാരം ബാതിലാകുന്ന കാര്യം ഇടയിൽ കൊണ്ടുവന്നിട്ടുമില്ല എങ്കിൽ സമയം ദീർഘമായിട്ടുണ്ടെങ്കിലും അവൻ സലാം വീട്ടണം.

٢..إخلال شرط من شروطها
2..നിസ്കാരത്തിന്റെ ശർത്തുകളിൽ നിന്ന് ഒന്നിനെ വീഴ്ച വരുത്തുക.

فلو أصاب............................لاتبطل
നിസ്കാരത്തിനിടയിൽ നിസ്കാരത്തിൽ മാപ്പ് നൽകപ്പെടാത്ത നജസ് വന്നു വീഴുകയും ഉടനെ തന്നെ അതിനെ തട്ടി മാറ്റുകയും ചെയ്താൽ നിസ്കാരം ബാത്തിലാവുകയില്ല.

ولو كشف......................صلاته
നിസ്കാരത്തിൽ കാറ്റ് കൊണ്ട് ഔറത്ത് വെളിവാകുകയും ഉടനെതന്നെ ഔറത്ത് മറക്കുകയും ചെയ്താൽ നിസ്ക്കാരം ബാത്തിലാവുകയില്ല.

٣..النّطق بحرفين أو بحرف مفهم
3..അർത്ഥമില്ലാത്ത രണ്ടക്ഷരമോ അർത്ഥമുള്ള ഒരക്ഷരമോ ഉച്ചരിക്കുക.

فلو سها أو..........................لاتبطل
ഒരു പദമോ അല്ലെങ്കിൽ രണ്ട് പദമോ മറന്നു പറയുകയോ നാവിൽ പെട്ടെന്ന് അറിയാതെ വരികയോ ചുമ പോലോത്തത് കാരണത്താൽ ഉണ്ടാവുകയോ ചെയ്താൽ നിസ്ക്കാരം ബാത്തിലാവുകയില്ല.

٤..وصول شيء إلی جوفه
4.. ഉള്ളിലേക്ക് വല്ലതും ചേരൽ.

فلو ابتلع...........................لم تبطل
മറന്ന് കുറഞ്ഞ വല്ലതും വിഴുങ്ങിയാൽ, അല്ലെങ്കിൽ നിയന്ത്രണം കിട്ടാതെ ഉള്ളിലേക്ക് പോവുകയോ ചെയ്താൽ നിസ്ക്കാരം ബാത്തിലാവുകയില്ല.

٥..الشّكّ في النّيّة أو تكبيرة التّحريم
5..നിയ്യത്തിലോ തക്ബീറത്തുൽ ഇഹ്റാമിലോ സംശയിക്കുക.

فلو شكّ فيها بطلت صلاته
ഇവയിൽ സംശയിച്ചാൽ നിസ്ക്കാരം ബാത്തിലാകും.

إلّاإذا تذكّر......................بركن
സമയം സമയം ദീർഘിക്കുന്നതിനു മുമ്പോ അടുത്ത റുക്നിലേക്ക് കടക്കുന്നതിനു മുമ്പോ ഓർമ വന്നാലോഴികെ.

سجود السهو
സഹ് വിന്റെ സുജൂദ്.

تسنّ سجدتا............................السّتّة الآتية
താഴെ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് സംഭവിച്ചാൽ സഹ് വിന്റെ സുജൂദ് സുന്നത്താണ്. സലാമിന്റെ തൊട്ടുമുമ്പാണ് സഹ് വിന്റെ സുജൂദ് ചെയ്യേണ്ടത്.

١..ترك بعض من أبعاض الصّلاة
1.. അബ്ആള് സുന്നത്തിൽ നിന്നും ഒന്നിനെ ഒഴിവാക്കുക.

٢..الشّكّ في ترك البعض
2.. അബ്ആള് സുന്നത്തിൽ നിന്നും ഒന്നിനെ ഒഴിവാക്കിയോ എന്ന് സംശയിക്കുക.

٣..سهو مايبطل عمده كيسير كلام
3.. മനപ്പൂർവ്വം ചെയ്താൽ ബാതിലാവുന്ന കാര്യം മറന്നു ചെയ്യുക. കുറഞ്ഞസംസാരം പോലെ.

٤..الشّكّ فيما صلّاه مع احتمل زيادة
4.. വർദ്ധനവിന് സാധ്യതയുള്ളതോടു കൂടെ നിസ്കാരത്തിൽ സംശയിക്കുക.

فلو شكّ.................................للسّهو
നിസ്കരിച്ചദ് മൂന്ന് റക്അതാണോ നാലു റക്അതാണോ എന്ന് സംശയിച്ചാൽ ഒരു റക്അത്ത് നിസ്കരിക്കുകയും സഹ് വിന്റെ സുജൂദ് ചെയ്യുകയും വേണം.

٥..نقل مطلوب.....................في الإعتدال
5.. ഖൗലിയ്യായ തേടപ്പെടുന്ന ഒന്നിനെ അതിന്റെ സ്ഥാനം അല്ലാത്ത മറ്റൊരു സ്ഥാനത്തേക്ക് നീക്കം ചെയ്യുക. അങ്ങനെ ചെയ്താൽ നിസ്കാരത്തെ അത് ബാത്തിലാകുകയുമില്ല. അത് റുക്നാകട്ടെ അല്ലെങ്കിൽ അബ്ആള് സുന്നതാകട്ടെ അല്ലെങ്കിൽ സൂറതാകട്ടെ. ഇഹ്തിദാലിൽ ഖുർആൻ ഓതുന്നത് പോലെ.

٦..وقوع شيء...................من إمامه
6..ഈ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഏതെങ്കിലുമൊന്ന് ഇമാമിൽ നിന്ന് സംഭവിക്കുക.

ولايسجد.........................الإمام
ഇമാമിന്റെ പിന്നിൽ നിൽക്കുമ്പോൾ മഹ്മൂമ് സ്വന്തം മറവിക്ക് വേണ്ടി സുജൂദ് ചെയ്യരുത്.

سجدة التّلاوة

تسنّ سجدة............................وداخلها
നിസ്കാരത്തിലും നിസ്കാരത്തിന് പുറത്തും സജതയുടെ ആയത്ത് ഓതിയാൽ ഓതിയവനും കേട്ടനും തിലാവത്തിന്റെ സുജൂദ് ചെയ്യൽ സുന്നത്താണ്.

ولايسجد...................نفسهما
ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമും അവരുടെ ഖിറാഅത്തിനു വേണ്ടി അല്ലാതെ സുജൂദ് ചെയ്യരുത്.

والمأموم إلّا لسجود إمامه
ഇമാമിന്റെ സുജൂദിന് വേണ്ടിയല്ലാതെ മൗഹ്മൂമ് സുജൂദ് ചെയ്യരുത്.

فإذا سجد يجب متابعته فيه
ഇമാം സുജൂദ് ചെയ്താൽ മഹ്മൂമ് ഇമാമിനെ പിന്തുടരൽ നിർബന്ധമാണ്.

فلو سجد............................صلاته
ഇമാം സുജൂദ് ചെയ്യാതെ മഹ്മൂമ് സുജൂദ് ചെയ്താലും ഇമാം സുജൂദ് ചെയ്തിട്ടും മഹ്മൂമ് സുജൂദ് ചെയ്യാതിരുന്നാലും നിസ്കാരം അസാധുവാകും.

وشروطها كشروط الصّلاة
തിലാവത്തിന്റെ സുജൂദിന്റെ ശർത്തുകൾ നിസ്കാരത്തിന്റെ ഷർതുകൾ പോലെ തന്നെയാണ്.
وفروضها في غير الصّلاة أربعة
ഫർദുകൾ നിസ്കാരത്തിൽ അല്ലാത്തപ്പോൾ നാലെണ്ണം ആകുന്നു.

النّيّة
1..നിയ്യത്ത്

وتكبيرة التّحرّم
2.. തക്ബീറത്തുൽ ഇഹ്റാം

وسجود كسجود الصّلاة
3..നിസ്കാരത്തിലേത് പോലോത്ത ഒരു സുജൂദ്.

والسلام
4..സലാം വീട്ടൽ.

وإذا سجد..............................والرّفع
തിലാവത്തിന്റെ സുജൂദ് നിസ്കാരത്തിൽ ആണെങ്കിൽ കുനിയലിനും ഉയരലിനും തക്ബീർ ചൊല്ലൽ സുന്നത്താണ്.

Post a Comment