CLASS 6 FIQH 8 | SKSVB | Madrasa Notes

صلاة النّفل

الصّلاة .....................البدنيّة
ശാരീരികമായ ഇബാദത്തുകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായത് നമസ്കാരമാണ്.

ففرضها أفضل الفروض.
ഫർളുകളിൽ ഏറ്റവും ശ്രേഷ്ഠമായത് ഫർള് നിസ്കാരമാണ്.

ونفلها أفضل النّوافل.
സുന്നത്തുകളിൽ ഏറ്റവും ശ്രേഷ്ഠമായത് സുന്നത്ത് നിസ്കാരമാണ്.

والفرض..............................درجة
പ്രതിഫലത്തിൽ സുന്നത്തിനേക്കാൾ 70 ദറജ്ജ മുകളിലാണ് ഫർള്.

شرع النّفل.......................الفرائض
ഫർളുകളിലേ പോരായ്മകളെ പരിഹരിക്കാൻ വേണ്ടിയാണ് സുന്നത്തിനെ നിയമമാക്കപ്പെട്ടത്.

بل وليقوم...........................بعذر
എന്നല്ല പരലോകത്ത് ഫർളിൽ നിന്ന് അനുവദനീയമായ കാരണതോടെ നഷ്ടപ്പെട്ടവക്ക് പകരം സുന്നത്ത് നിൽക്കുന്നതിന് വേണ്ടിയും.

ومن النّفل الرّواتب
സുന്നത്ത് നിസ്കാരങ്ങളിൽ പെട്ടതാണ് റവാത്തിബ് സുന്നത്ത്.

وهي
റവാത്തിബ് സുന്നത്തുകൾ

أربع قبل ظهر وبعده
ളുഹറിന്റെ മുമ്പും ശേഷവും നാല് റക്അത്ത്.

وقبل عصر
അസറിന് മുമ്പ് നാല് റക്അത്ത്.

وركعتان قبل مغرب وعشاء وبعدهما
മഗ്രിബിന്റെയും ഇഷാഇന്റെയും മുമ്പും ശേഷവും രണ്ട് റക്അത്ത്.

وقبل صبح
സുബഹിയുടെ മുമ്പ് രണ്ട് റക്അത്ത്.

والمؤكّد منها عشر
റവാത്തിബ് സുന്നത്തിൽ നിന്നും മുഅക്കദായത് 10 റക്അത്താണ്.

وهي
മുഅക്കതായ റവാത്തിബ് സുന്നത്തുകൾ.

ركعتان قبل صبح
സുബഹിയുടെ മുമ്പ് രണ്ട് റക്അത്ത്.

وظهر وبعده
ളുഹറിന്റെ മുമ്പും ശേഷവും രണ്ട് റക്അത്ത്.

وبعد مغرب وعشاء.
മഗ്രിബിനും ഇശാഇന്റെയും ശേഷം രണ്ട് റക്അത്ത്.

فضائل النوافل
സുന്നത്ത് നിസ്കാരങ്ങളുടെ ശ്രേഷ്ടതകൾ

قال رسول الله ﷺ :- من حافظ ........ حرمه الله على النار
നബി ﷺ പറഞ്ഞു: ളുഹ്റിന്റെ മുമ്പും ശേഷവും നാല് റക്അത്ത് ഒരാൾ പതിവാക്കിയാൽ നരകത്തിന്റെ മേൽ അല്ലാഹു അവനെ ഹറാമാക്കുന്നതാണ്.

وعن ابن عمر ............. قبل العصر أربعا
അബ്ദുല്ലാഹിബ്നു ഉമർ (റ) നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു. അദ്ധേഹം പറഞ്ഞു. നബി ﷺ പറഞ്ഞിരിക്കുന്നു : അസ്റിന് മുമ്പ് നാല് റക്അത്ത് നിസ്കരിച്ചവന് അല്ലാഹു കരുണ ചെയ്യട്ടെ...

عن عبد اللّه........................لمن شاء.
നബിതങ്ങളെ തൊട്ട് മുസ്നീ (റ) റിപ്പോർട്ട് ചെയ്യുന്നു.. നബി ﷺ തങ്ങൾ പറഞ്ഞു :- മഗ്‌രിബ് നിസ്കാരത്തിന് മുമ്പ് നിങ്ങൾ നിസ്കരിക്കുവീൻ... മൂന്നാം തവണ നബിതങ്ങൾ പറഞ്ഞു :- ഉദ്ദേശിച്ചവർക്ക്.

عن عبد اللّه بن عمر...............بعد العشاء
അബ്ദുല്ലാഹിബ്നു ഉമർ (റ) റിപ്പോർട്ട് ചെയ്യുന്നു.... അദ്ദേഹം പറഞ്ഞു :- നബി ﷺ തങ്ങളോടൊപ്പം ഞാൻ നിസ്കരിച്ചു. ളുഹറിന്റെ മുമ്പ് രണ്ട് റക്അത്ത്, ളുഹ്റിന്റെ ശേഷം രണ്ട് റക്അത്ത്, ജുമുഅക്ക് ശേഷം രണ്ട് റക്അത്തും, മഗ്രിബിന് ശേഷം രണ്ട് റക്അത്തും, ഇശാഇനു ശേഷം രണ്ട് റക്അത്തും.

وعن عبد اللّه بن........................لمن شاء
അബ്ദുല്ലാഹിബിനു മുഗഫ്‌ൽ (റ) വിനെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു, അദ്ദേഹം പറഞ്ഞു :- നബി ﷺ തങ്ങൾ പറഞ്ഞു :- എല്ലാ രണ്ട് ബാങ്കുകൾക്കിടയിലും നിസ്കാരമുണ്ട്, എല്ലാ രണ്ട് ബാങ്കുകൾക്കിടയിലും നിസ്കാരമുണ്ട്. പിന്നെ മൂന്നാം തവണ നബിതങ്ങൾ പറഞ്ഞു.. ഉദ്ദേശിക്കുന്നവർക്ക്.

وقال :- ركعتا.....................وما فيها
നബി ﷺ തങ്ങൾ പറഞ്ഞു :- സുബഹി നിസ്കാരത്തിന് മുമ്പുള്ള രണ്ട് റക്അത്ത് ഈ ലോകവും അതിലുള്ള മുഴുവനും ലഭിക്കുന്നതിനേക്കാൾ മൂല്യമുള്ളതാണ്.

ومن النّوافل......................والتّراويح
വിത്ർ, തഹിയ്യത്ത്, തഹജ്ജുദ്, തറാവീഹ് എന്നിവ സുന്നത് നിസ്കാരങ്ങളിൽ പെട്ടതാണ്.

قال رسول اللّه.....................يا أهل القرآن.
നബി ﷺ തങ്ങൾ പറഞ്ഞു :- അള്ളാഹു ഒരുവനും ഒറ്റയേ ഇഷ്ടപ്പെടുന്നവനാണ്. അതിനാൽ ഖുർആനിന്റെ അഹ്‌ലുകാരെ നിങ്ങൾ വിത്റ് നിസ്കാരത്തെ ഒറ്റയാക്കുക

يصبح علی........................صدقة
നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കെണുപ്പുകളുടെ എണ്ണം കണ്ട് സ്വദഖ ചെയ്യണം.

فكلّ تسبيحة صدقة
എല്ലാ തസ്ബീഹും സ്വദഖയാണ്.

وكلّ تحميدة صدقة
എല്ലാ തഹ്മീദും സ്വദഖയാണ്.

وكلّ تهليلة صدقة
എല്ലാത്തിലും തഹ്ലീലും സ്വദഖയാണ്.

وكلّ تكبيرة صدقة
എല്ലാ തക്ബീറും സ്വദഖയാണ്.

وأمر بالمعروف صدقة
നല്ല കാര്യം കൊണ്ടുള്ള കൽപ്പനയും സ്വദഖയാണ്.

ونهي عن المنكر صدقة
ചീത്ത കാര്യങ്ങളെ വിരോധിക്കലും സ്വദഖയാണ്.

ويجزئ من......................من الضّحی
ളുഹാ നിസ്കാരത്തിൽ നിന്നുള്ള രണ്ട് റക്അത് ഇവയെ തൊട്ടെല്ലാം മതിയാകുന്നതാണ്.

إذادخل............................ركعتين
നിങ്ങളിലാരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ രണ്ട് റക്അത് നിസ്കരിക്കാതെ ഇരിക്കരുത്.

وعن أبي هريرة......................صلاة اللّيل.
അബൂഹുറൈറ (റ) വിനെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു.. അദ്ദേഹം പറഞ്ഞു.. നബി ﷺ തങ്ങൾ പറഞ്ഞു :- റമദാൻ കഴിഞ്ഞാൽ ശ്രേഷ്ഠമായ നോമ്പ് മുഹറം മാസത്തിലാണ്. ഫർള് നിസ്കാരം കഴിഞ്ഞാൽ ശ്രേഷ്ഠമായ നിസ്കാരം രാത്രിയിലെ നിസ്കാരമാണ്.

من قام رمضان.....................من ذنبه
ആരെങ്കിലും വിശ്വസിച്ചു കൊണ്ടും കൂലി പ്രതീക്ഷിച്ചു കൊണ്ടും റമളാനിൽ നിസ്കാരം നിലനിർത്തിയാൽ (തറാവീഹ് നിസ്കരിച്ചാൽ) അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.

صلاة العيدين
രണ്ട് പെരുന്നാൾ നിസ്കാരം

أفضل النّوافل عيد أكبر فأصغر
ഏറ്റവും ശ്രേഷ്ഠമായ സുന്നത്ത് നിസ്കാരം വലിയ പെരുന്നാളിന്റെയും പിന്നെ ചെറിയ പെരുന്നാളിന്റെയും നിസ്കാരമാണ്.

أقلّها ركعتان كسنّة الوضوء
അതിന്റെ ചുരുങ്ങിയ രൂപം വുളൂഇന്റെ സുന്നത്ത് പോലെ രണ്ട് റക്അത് നിസ്കാരമാണ്.

وأكملها أن............................تعوّذ فيهما
പരിപൂർണ രൂപം: ഒന്നാമത്തെ റക്അത്തിൽ ദുആഉൽ ഇഫ്തിതാഹിന് ശേഷം അഊദുവിനു മുമ്പ് 7 തക്ബീറും രണ്ടാമത്തെ റക്അത്തിൽ അഊദുവിന് മുമ്പ് 5 തക്ബീറും ചൊല്ലുകയും

رافعا يديه مع كلّ تكبيرة
എല്ലാം തക്ബീറുകളുടെകൂടെയും കൈ ഉയർത്തുകയും

ويقول بين......................واللّه إكبر.
രണ്ട് തക്ബീറുകൾക്കിടയിൽ سبحان الله والحمد للّه ولا اله الّا الله واللّه اكبر എന്നത് ചൊല്ലുകയും വേണം.

وقتها بين طلوع يوم العيد وزواله
പെരുന്നാൾ നിസ്കാര സമയം: പെരുന്നാൾ ദിവസം സൂര്യൻ ഉദിച്ചത് മുതൽ ഉച്ചവരെയാകുന്നു.

والأفضل بعد ارتفاع الشّمس قدر رمح.
അഫ്ളലായ സമയം സൂര്യൻ ഒരു കുന്തത്തിന്റെ അത്രെയും ഉയർന്ന ശേഷമാണ്.

ويسنّ تعجيل...........................التّضحية
വലിയ പെരുന്നാൾ നിസ്കാരം ഉളുഹിയ്യത്തിന് സമയം വിശാലമാകുന്നതിന് വേണ്ടി വലിയ പെരുന്നാൾ നിസ്കാരം ഉളരിക്കൽ സുന്നത്തുണ്ട്.

وتأخير الفطر ليتّسع وقت زكاته
ഫിത്വർ സകാത്ത് നൽകുന്നതിനുള്ള സമയ വിശാലതക്ക് വേണ്ടി ചെറിയ പെരുന്നാൾ നിസ്കാരം പിന്തിക്കലും സുന്നത്തുണ്ട്.

ويسنّ بعد.........................الجمعة
നിസ്കാര ശേഷം ജുമുഅയുടെ ഖുതുബ പോലെ രണ്ട് ഖുതുബയും സുന്നതാണ്.

يفتتح الأولی.....................والثّانية بسبع
ഒന്നാം ഖുതുബ 9 തക്ബീർ കൊണ്ടും രണ്ടാമത്തേത് 7 തക്ബീർ കൊണ്ടും തുടങ്ങൽ സുന്നത്താണ്.

ويكثر التّكبير في فصول الخطبة
ഖുതുബക്കിടയിൽ ഓരോ ഘട്ടത്തിലും തക്ബീറിനെ വർധിപ്പിക്കലും സുന്നത്താണ്. *പെരുന്നാൾ ദിവസത്തിലെ തക്ബീർ*

يسنّ التّكبير يوم العيدين
രണ്ടു പെരുന്നാൾ ദിവസങ്ങളിൽ തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്.

من الغروب......................في جماعة
ജമാഅത്തായി നിസ്കരിക്കുന്നവന് സൂര്യനസ്‌തമിച്ചത് മുതൽ ഇമാമിന്റെ തക്ബീറത്തുൽ ഇഹ്റാം വരെയും,

وألی إحرامه إن صلّی منفردا
ഒറ്റക്ക് നിസ്കരിക്കുന്നവന് അവന്റെ തക്ബീറത്തുൽ ഇഹ്റാം വരെയും,

وإلی الزّوال إن لم يصلّ
നിസ്കരിക്കാത്തവർക്ക് ഉച്ചവരെയുമാണ് തക്ബീറിന്റെ സമയം.

وعقب كلّ............................أيّام التّشريق
അറഫാ ദിവസം സുബ്ഹി മുതൽ അയ്യാമുത്തശ്രീഖിന്റെ അവസാന ദിവസം അസർ വരെ എല്ലാ നിസ്കാരത്തിന്റെ ഉടനെയും അത് മയ്യത്ത് നിസ്കാരമാണെങ്കിലും ശരി തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്.

وفي عشر............................صوتها
ദുൽഹിജ്ജ ആദ്യപത്തു ദിവസങ്ങളിൽ ആട് മാട് ഒട്ടകം എന്നിവയെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്താൽ തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്.

صلاة الكسوف
ഗ്രഹണ നിസ്കാരം

أقلّها ركعتان كركعتي الفجر
ഏറ്റവും ചുരുങ്ങിയത് സുബ്ഹിയുടെ സുന്നത്ത് പോലെ സാധാരണ രണ്ടു റക്അത് നിസ്കാരമാണ്.

وأدنی كمالها........................في كلّ ركعة
പരിപൂർണതയോട് അടുത്ത രൂപം എല്ലാ റക്അത്തിലും ഓരോ ഖിയാമും ഖിറാഅതും റൂകൂഉം അധികമാക്കലാണ്.

ويسنّ بعدها خطبتين
ശേഷം രണ്ട് ഖുതുബയും സുന്നത്തുണ്ട്.

ووقتها من الإنكساف إلی الإنجلاء
ഗ്രഹണം ബാധിച്ചത് മുതൽ ഗ്രഹണം തീരുന്നത് വരെയാണ് ഈ നിസ്കാരത്തിന്റെ സമയം.

Post a Comment