CLASS 6 | FIQH | SEM 2 CHAPTERS | വാർഷികപരീക്ഷാ പരിശീലനം

പാഠം 9
هَذَا وَقْتُ الْأَنْبِيَاءِ مِنْ قَبْلِكَ
 


1➤ ജമാഅത്ത് ലഭിക്കാൻ നിസ്കാരം പിന്തിക്കൽ

=> സുന്നത്ത്

2➤ പൂർണമായി വഖ് തിൽ നിസ്കരിക്കാൻ കഴിയാത്ത വിധം നിസ്കാരം പിന്തിക്കൽ

=> ഹറാം

3➤ അപകടത്തിൽ പെട്ടവനെ രക്ഷിക്കാൻ വേണ്ടി നിസ്കാരം പിന്തിക്കൽ

=> വാജിബ്

4➤ ഉണരുമെന്ന് ഉറപ്പുളളവൻ സമയമായ ശേഷം നിസ്കരിക്കാതെ ഉറങ്ങൽ

=> കറാഹത്ത്

5➤ നിസ്കാര സമയം അറിയാൻ വഴിയില്ലെങ്കിൽ...................... സമയം മനസ്സിലാക്കി നിസ്കരിക്കണം

=> ഗവേഷണം നടത്തി

6➤ ളുഹർ നിസ്കാരത്തിന്റെ സമയം: സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയതുമുതൽ ................. നിഴലിനു പുറമെ ഒരു വസ്തുവിന്റെ നിഴൽ അതിനോളമാകുന്നതു വരെയാണ്

=> മധ്യാഹന

7➤ ളുഹ്റിന്റെ അവസാന സമയം മുതൽ സൂര്യൻ അസ്തമിക്കുന്നതു വരെയാണ്

=> അസറിന്റെ സമയം

8➤ മേഘത്തിലെ കടും ചുവപ്പ് മാഞ്ഞതുമുതൽ അൽ ഫജ്റു സ്വാദിഖ് വെളിവാകുന്നതു വരെ.

=> ഇശാഅ്

9➤ അൽ ഫജ്റു സ്വാദിഖ് വെളിവായതു മുതൽ സൂര്യൻ ഉദിക്കുന്നതു വരെ

=> സുബ്ഹ്

10➤ അല്ലാഹു തആലാക്ക് ഏറ്റവും ഇഷ്ടമുള്ള കർമമേത് ?

=> നിസ്കാരം ആദ്യ സമയത്ത് നിസ്കരിക്കൽ

11➤ .......................... യല്ലാത്ത ദിവസങ്ങളിൽ മധ്യാഹ്ന സമയത്ത് കാരണമില്ലാതെ സുന്നത് നിസ്കാരവും, കാരണം പിന്തിയ സുന്നത്ത് നിസ്കാരവും നിർവഹിക്കൽ കുറ്റകരമാണ്

=> വെള്ളിയാഴ്ച്ച

12➤ ഗവേഷണം നടത്താൻ സാധിച്ചില്ലെങ്കിൽ വഖ്ത്തിന്റെ പവിത്രതക്കു വേണ്ടി നിസ്കരിക്കുകയും പിന്നീട് ............................

=> ഖളാഅ് വീട്ടുകയും വേണം

13➤ നിസ്കരിക്കാതെ, നിസ്കാര സമയമായതിനു ശേഷം ഉറങ്ങുന്നതിന്റെ വിധി എന്ത് ?

=> കറാഹത്ത്

പാഠം 10
بَرَاءَةٌ مِّنَ النَّارِ
 


1➤ تَرْجِيع എന്താണ്

=> രണ്ട് ശഹാദത്തുകൾ ഉറക്കെ പറയും മുമ്പ് പതുക്കെ പറയുക.

2➤ تَثْوِيب എന്താണ്

=> الصَّلَاةُ خَيْرٌ مِنَ النَّوْم

3➤ ബാങ്ക് സാവധാനത്തിലും ഇഖാമത്ത് ..................... ആവൽ സുന്നത്താണ്

=> വേഗത്തിലും

4➤ അദാനിനും ഇഖാമത്തിലും വാചകങ്ങൾക്കിടയിൽ തർത്തീബും മുവാലാത്തും ഉണ്ടാവൽ ..................

=> ശർത്വാണ്

5➤ അദാനിനും ഇഖാമത്തിനും ഇടയിൽ ..................... ഓതുക.

=> ആയതുൽ കുർസി

6➤ സുബ്ഹിന്റെ അദാനിൽ ഹയ്യഅലകളിൽ

=> തസ് വീബ് പറയുക

7➤ ഏഴു വർഷം അദാൻ വിളിച്ചാൽ ലഭിക്കുന്ന പ്രതിഫലമെന്ത്?

=> നരകമോചനം എഴുതപ്പെടും

8➤ അദാൻ വിളിക്കുന്നവർക്ക് ഖിയാമത്ത് നാളിൽ സാക്ഷി പറയും ആര് ?

=> മുഅസ്സിനിനെ കേൾക്കുന്ന മനുശ്യരും ജിന്നുകളും മറ്റു വസ്തുക്കളും

9➤ നിസ്കാരത്തിനല്ലാതെ അദാനും ഇഖാമത്തും സുന്നത്തുളള സന്ധർഭങ്ങൾ ഏതെല്ലാം ?

=> പ്രസവിച്ചയുടനെ കുഞ്ഞിന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുക്കൽ സുന്നത്താണ്. യാത്രക്കാരന്റെ പിറകിലും

10➤ നിസ്കാരത്തിനല്ലാതെ അദാൻമാത്രം സുന്നത്തുള്ള സന്ധർഭങ്ങൾ ഏതെല്ലാം ?

=> ദു:ഖിതന്റെയും കോപമുള്ളവന്റെയും സ്വഭാവം മോശമായ വ്യക്തിയുടെയും ചെവിയിൽ

11➤ അദാനിന്റെയും ഇഖാമത്തിന്റെയും ശേഷം ചൊല്ലണം എന്ത്?

=> സ്വലാത്തും സലാമും ദുആഉം ചൊല്ലുക

12➤ ഒരേ സമയം ഒന്നിലധികം അദാൻകേൾക്കുകയാണെങ്കിൽ .................... ഇജാബത്ത് ചെയ്യണം

=> എല്ലാ അദാനിനും

13➤ ആദ്യത്തെ അദാനിന്റെ ഇജാബത്ത് ഒഴിവാക്കൽ....................

=> കറാഹത്താണ്

14➤ ബാങ്ക് അറബി ഭാഷയിലാവുക എന്നത് ബാങ്കിന്റെ .......................

=> ശർത്വാണ്

പാഠം 11
أَحَبُّ الْبِلَادِ إِلَى اللَّه
 


1➤ അള്ളാഹുവിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏത്

=> മസ്ജിദുകൾ

2➤ നാടുകളിൽ അള്ളാഹുവിന് ഏറ്റവും മോശമായ സ്ഥലം ഏത്

=> അങ്ങാടികൾ

3➤ ഏതാണ് അളളാഹുവിന്റെ ഭവനങ്ങൾ

=> മസ്ജിദുകൾ

4➤ നബി (സ്വ) മദീനയിലെത്തി ആദ്യമായി നിർമിച്ച മസ്ജിദ് ഏത്

=> മസ്ജിദു ഖുബാഅ്

5➤ മസ്ജിദ് നിർമിക്കുന്നവന് ലഭിക്കുന്ന പ്രതിഫലമെന്ത്

=> അതുപോലുള്ളൊരു ഭവനം അള്ളാഹു അവന് നിർമിച്ചു നൽകും

6➤ ഏറ്റവും സ്രേഷ്ടമായ മസ്ജിദുകൾ ശരിയായ ക്രമം തിരഞെടുക്കുക

=> മസ്ജിദുൽ ഹറാം, മസ്ജിദു ന്നബവി, മസ്ജിദു അഖ്സ

7➤ ഒരു ലക്ഷം നിസ്കരിക്കുന്നതിനെക്കാൾ സ്രേഷ്ടമാണ്

=> മസ്ജിദുൽ ഹറാമിലെ നിസ്കാരം

8➤ ആയിരം നിസ്കരിക്കുന്നതിനെക്കാൾ സ്രേഷ്ടം

=> മസ്ജിദു ന്നബവി

9➤ അഞ്ചൂറ് നിസ്കരിക്കുന്നതിനെക്കാൾ സ്രേഷ്ടം

=> മസ്ജിദുൽ അഖ്സ

10➤ നബി (സ്വ) പറഞു: അവർക്ക് ഈമാനുണ്ടെന്ന് സാക്ഷ്യം വഹിക്കൂ - ആർക്ക്

=> മസ്ജിദിലേക്ക് പതിവായി പോകുന്നവർക്ക്

11➤ ആരാണ് അള്ളാഹുവിന്റെ അയൽവാസികൾ

=> മസ്ജിദ് പരിപാലിക്കുന്നവർ

12➤ മസ്ജിദിൽ വെച്ച് മാത്രം ചെയ്യാൻ പറ്റുന്ന ഒരു ഇബാദത്ത് ഏത്

=> ഇഅ്തികാഫ്

13➤ അത് ആരാധനകളെ പ്രേരിപ്പിക്കുകയും ചീത്ത കാര്യങ്ങളിൽ നിന്ന് തടഞ്ഞു നിർത്തുകയും ചെയ്യുന്നു, ഏത്?

=> ഇഅ്തികാഫ് ഇരിക്കൽ

പാഠം 12
تَنْهَى عَنِ الْفَحْشَاءِ وَالْمُنكَرِ
 


1➤ ബോധക്ഷയമുണ്ടായ സമയത്തെ നിസ്കാരം ഖളാഅ് വീട്ടൽ

=> സുന്നത്ത്

2➤ ഹൈള് സമയത്തെ നിസ്കാരം ഖളാഅ് വീട്ടൽ

=> ഹറാം

3➤ ഉറക്കം കാരണം ഖളാആയ നിസ്കാരം ഖളാഅ് വീട്ടൽ

=> വാജിബ്

4➤ നിസ്കാരത്തിൽ അറിയാതെ ഭക്ഷണം കഴിച്ചാൽ

=> നിസ്കാരം ബാത്വിലാകും

5➤ നിസ്കാരത്തിൽ ഒരു തവണ വിരൽ അനക്കിയാൽ

=> നിസ്കാരം ബാത്വിലാവുകയില്ല

6➤ നിസ്കാരം നിർബന്ധമാണ് ആർക്ക്

=> മുസ്ലിമും, മുകല്ലഫും, ഹൈള് നിഫാസ് എന്നിവയിൽ നിന്ന് ശുദ്ധിയുള്ള എല്ലാവർക്കും

7➤ നിസ്കാരം മനസ്സിന് എന്ത് നൽകുന്നു

=> സന്തോഷവും സമാധാനവും നൽകുന്നു. തെറ്റുകളിൽ നിന്ന് തടഞു നിർത്തുന്നു.

8➤ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് അല്ലാഹു കരാർ ചെയ്ത വിഭാഗം ആര്

=> അഞ്ച് വഖ്ത് നിസ്കാരം പൂർണമായി രീതിയിൽ നിസ്കരിക്കുന്നവർ

9➤ നിസ്കാരം നിർബന്ധമാക്കിയത് എപ്പോൾ

=> റജബ് 27 ന്

10➤ ................നിസ്കരിച്ചു കൊണ്ടിരിക്കേ പളളിയുടെ ഒരു ഭാഗം അടർന്നു വീണു.

=> മുസ് ലിമു ബ്നു യസാർ

11➤ അല്ലാഹുവായിട്ടുളള മുനാജാത്താണ് ..............

=> നിസ്കാരം

12➤ തെറ്റുകുറ്റങ്ങളിൽ നിന്ന് അതു മനുഷ്യനെ തടഞു നിർത്തുന്നു.

=> നിസ്കാരം

13➤ ഇടയിൽ വെച്ച് നിസ്കാരം അവസാനിപ്പിക്കണമെന്ന് ഉദ്ധേശിക്കുകയോ, അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് ശങ്കിക്കുകയോ ചെയ്താൽ

=> നിസ്കാരം ബാത്വിലാകും

14➤ അറിവില്ലാതെയോ അശ്രദ്ധമായോ ചെയ്താൽ പോലും നിസ്കാരം ബാത്വിലാകുന്ന കാര്യങ്ങൾ.

=> തമാശ രൂപത്തിൽ വല്ലതും ചെയ്യുക., ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക.

15➤ നിയ്യത്തോ തക്ബീറതുൽ ഇഹ്റാമോ അല്ലാത്ത ഫർളിനെ ഒഴിവാക്കുക, സ്ഥാനം മാറ്റി നിർവഹിക്കുക, നിസ്കാരത്തിൻ്റെ ശർത്വുകളിൽ ഒന്നിനെ ഒഴിവാക്കുക, അർത്ഥമുള്ള ഒരു ഹർഫോ, അർത്ഥമില്ലാത്ത രണ്ട് ഹർഫോ മൊഴിയുക, തുടങ്ങിയ കാര്യങ്ങൾ മന:പ്പൂർവ്വം ചെയ്താൽ നിസ്കാരം.................

=> ബാത്വലാകും

പാഠം 13
مَا بَالُ أَقْوَامٍ يَرْفَعُونَ أَبْصَارَهُمْ إِلَى السَّمَاءِ
 


1➤ ഉറക്കം തൂങ്ങുന്ന സമയത്ത് നിസ്കരിക്കൽ

=> കറാഹത്ത്

2➤ നിസ്കരിക്കൽ നബി (സ്വ) നിരോധിച്ച സ്ഥലം

=> വഴി

3➤ നിർത്തത്തിലെ കറാഹത്തുകൾ

=> ചാരി നിൽക്കുക, ഒരുകാലിൽ നിൽക്കുക. രണ്ടുകാലുകൾ ചേർത്തു നിൽക്കുക.കൈ ഊരയിൽ വെക്കുക

4➤ പാരായണത്തിലെ കറാഹത്തുകൾ

=> ഉറങ്ങുന്നവർക്കോ നിസ്കരിക്കുന്നവർക്കോ ശല്യമുണ്ടാകുന്ന തരത്തിൽ ഉച്ചത്തിൽ ഓതുക

5➤ ഇമാം തസ്ബീഹുകൾ മൂന്നിൽ കൂടുതലാക്കുക.

=> കറാഹത്ത്

6➤ പുരുഷൻ തലയും ചുമലും മറക്കാതിരിക്കുക.

=> നിസ്കാരത്തിൽ പൊതുവേ വരുന്ന കറാഹത്തുകൾ

7➤ നബി (സ്വ) നിസ്കാരം നിരോധിച്ച സ്ഥലങ്ങൾ

=> മാലിന്യം ഒഴിവാക്കുന്ന സ്ഥലം, അറവ് നടത്തുന്ന സ്ഥലം, ശ്മശാനം, വഴി , ടോയ് ലറ്റ് , ഒട്ടകത്തെ കെട്ടിയിടുന്ന സ്ഥലം, കഅബയുടെ മുകൾ ഭാഗം

പാഠം 14
أَقْصِرَتِ الصَّلَاةُ أَمْ نَسِيتَ يَا رَسُولَ اللَّه
 


1➤ അങ്ങ് മറന്നതോ അതോ നിസ്കാരം ചുരുക്കപ്പെട്ടതോ? എന്ന് നബി (സ്വ)യോട് ചോദിച്ച സ്വഹാബി ആര് ?

=> ദുൽ യദൈനി (റ)

2➤ സഹ് വിന്റെ സുജൂദ് ചെയ്യാൻ തുടങ്ങുമ്പോൾ സുജൂദിനെ കരുതണം - ആര്

=> ഒറ്റക്കു നിസ്കരിക്കുന്നവൻ

3➤ സജദയുടെ ആയത്ത് പൂർണ്ണമായി കേൾക്കുകയോ ഓതുകയോ ചെയ്താൽ സുന്നത്താണ് ............

=> തിലാവത്തിന്റെ സുജൂദ്

4➤ ആദ്യത്തെ അത്തഹിയ്യാത്ത് ഒഴിവാക്കിയാൽ............ സുന്നത്താണ്

=> സഹ് വിന്റെ സുജൂദ് ചെയ്യൽ

5➤ നിസ്കാരത്തിനു പുറത്ത് തിലാവത്തിന്റെ സുജൂദിന്റെ ഫർളുകൾ

=> 4

6➤ നിസ്കാര്ത്തിൽ ചെയ്താൽ നിസ്കാരം ബാത്വിലാകുന്ന സുജൂദ്

=> ശുക്റിന്റെ സുജൂദ്

7➤ സലാം ചൊല്ലുന്നതിന് അൽപം മുമ്പാണ് ................ന്റെ സുജൂദിന്റെ സമയം.

=> സഹ് വിന്റെ

8➤ ശുക്റിൻ്റെ സുജൂദ് സുന്നത്താണ് എപ്പോൾ

=> അപ്രതീക്ഷിതമായ അനുഗ്രഹമുണ്ടാകുമ്പോഴും, അപകടത്തിൽ നിന്ന് രക്ഷപ്പെടുമ്പോഴും, മുസ്വീബത്തിലകപ്പെട്ടവനെ കാണുമ്പോഴും, ഫാസിഖുകളെ (തെമ്മാടികൾ) കാണുമ്പോഴും

9➤ തിലാവത്തിന്റെ സുജൂദിൽ ചൊല്ലേണ്ടത്

=> سَجَدَ وَجْهِيَ لِلَّذِى خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ

10➤ റെക്കോർഡ് ചെയ്ത ഖിറാഅത്തിൽ സജദയുടെ ആയത്ത് കേട്ടാൽ സുജൂദ് ...............

=> ചെയ്യേണ്ടതില്ല

11➤ നിസ്കാരത്തിൽ സജദത്തുത്തിലാവയുടെ ഒറ്റ ഫർള് ഏത്

=> ഒരു സുജൂദ്

12➤ നിസ്കാരത്തിനു പുറത്തെ തിലാവത്തിന്റെ സുജൂദിന്റെ ഫർളുകൾ എത്ര, ഏതെല്ലാം

=> 4, നിയ്യത്ത്, തക്ബീറതുൽ ഇഹ്റാ, ഒരു സുജൂദ്, സലാം എന്നിവ

പാഠം 15
ذَاكَ شَيْطَانٌ يُقَالُ لَهُ: خِنْزِب
 


1➤ ശൈത്വാൻ എൻ്റെ നിസ്കാരത്തിന് തടസ്സം വരുത്തുന്നു. എൻ്റെ ഖിറാഅത്തിൽ വസ് വാസുണ്ടാക്കുന്നു. നബി (സ്വ) യോട് .........................പരാതി പറഞ്ഞു.

=> ഉസ്മാനു ബ്നു അബ്ദിൽ ആസ്വി (റ)

2➤ നിസ്കാരത്തിൽ വസ് വാസുണ്ടാക്കുന്ന പിശാചിന്റെ പേര് എന്ത്

=> خِنْزِبْ

3➤ വസ് വാസ് അകറ്റാൻ നബി (സ്വ) നിർദേശിച്ച മാർഗം എന്ത്

=> അഊദു ചൊല്ലുകയും ഇടതുഭാഗത്തേക്ക് മൂന്നുതവണ തുപ്പുകയും ചെയ്യുക.

4➤ ഫാത്വിഹ ഓതിയോ എന്ന് ഖിയാമിൽ സംശയിച്ചാൽ എന്ത് ചെയ്യണം?

=> ഫാത്വിഹ ഓതിയതിനു ശേഷം മാത്രമേ റുകൂഇലേക്ക് പോകാവൂ.

5➤ റുകൂഇലോ മറ്റു റുക്നുകളിലോ എത്തിയതിന് ശേഷം ഫാത്വിഹ ഓതിയോ എന്ന് സംശയിച്ചാൽ ഇമാമും ഒറ്റക്കു നിസ്കരിക്കുന്നവനും എന്തു ചെയ്യണം?

=> ഖിയാമിലേക്ക് തിരിച്ചു വരികയും ഫാത്വിഹ ഓതുകയും വേണം.

6➤ അടുത്ത റക്അത്തിൽ ഖിയാമിലോ മറ്റു റുക്നുകളിലോ എത്തിയതിന് ശേഷം ഫാത്വിഹ ഓതിയോ എന്ന് സംശയിച്ചാൽ ഇമാമും ഒറ്റക്കു നിസ്കരിക്കുന്നവനും എന്തു ചെയ്യണം?

=> കഴിഞ്ഞുപോയ റക്അത്ത് പരിഗണിക്കുകയില്ല. അതിനാൽ ഒരു റക്അത്ത് കൂടുതൽ നിസ്കരിക്കണം.

7➤ ഫാത്വിഹ കഴിഞ്ഞതിന് ശേഷം അതിലെ ഏതെങ്കിലും ആയത്ത് ഓതിയോ എന്ന് സംശയിച്ചാൽ എന്ത് ചെയ്യണം?

=> ആ സംശയത്തിന് കുഴപ്പമില്ല.

8➤ ഫാത്വഹ ഓതികൊണ്ടിരിക്കുമ്പോഴാണ് ഏതെങ്കിലും ആയത്തിൽ സംശയം വന്നാൽ എന്ത് ചെയ്യണം.

=> സംശയിച്ച ആയത്ത് ഓതുകയും തുടർന്ന തർത്തീബനുസരിച്ച് ഫാത്വിഹ ഓതിത്തീർക്കുകയും വേണം.

9➤ നിയ്യത്ത്, തക്ബീറതുൽ ഇഹ്റാം എന്നീ റുക്നുകൾ ചെയ്തോ എന്ന് സംശയിക്കുകയും ഓർമവരാതിരിക്കുകയും ചെയ്താൽ നിസ്കാരം ...........................

=> ബാത്വിലാകും

10➤ നിയ്യത്ത്, തക്ബീറതുൽ ഇഹ്റാം എന്നിവയിൽ സംശയിച്ചുകൊണ്ട് ഏതെങ്കിലും റുക്ന് ചെയ്താലും അവ ചെയ്തോ എന്ന് സലാം ചൊല്ലിയതിന് ശേഷം സംശയിച്ചാലും ..................................

=> നിസ്കാരം ബാത്വിലാകും

11➤ സലാം ചൊല്ലിയ ഉടനെ ഫാത്വിഹ ഓതിയിട്ടില്ലെന്ന് ഓർമ വന്നു. എന്നാൽ നിസ്കാരം ശരിയാകുമോ?

=> ശരിയാകില്ല

12➤ ഇമാമോ ഒറ്റക്കു നിസ്കരിക്കുന്നവനോ അബ്ആള് സുന്നത്ത് ഒഴുവാക്കുയും മനപ്പൂർവ്വം അതിലേക്ക് തിരിച്ചു പോവുകയും ചെയ്താൽ നിസ്കാരം.......................

=> ബാത്വിലാകും

13➤ മഅ്മൂം അബ്ആള് സുന്നത്ത് ചെയ്യാൻ മറന്നതാണെങ്കിൽ ഇമാമിനോട് ചേരാൻ തിരിച്ചുപോകൽ.

=> നിർബന്ധമാണ്

പാഠം 16
أَفَلَا أُحِبُّ أَنْ أَكُونَ عَبْدًا شَكُورًا
 


1➤ ഫർള് നിസ്കാരത്തിൽ വരുന്ന ന്യൂനതകൾ പരിഹരിക്കും. ഏത് ?

=> സുന്നത്ത് നിസ്കാരങ്ങൾ

2➤ സുന്നത്ത് നിസ്കാരം എത്രവിധം?

=> രണ്ടു വിധം

3➤ മുത് ലഖായ സുന്നത്ത് നിസ്കാരം ചുരുങ്ങിയത് എത്ര റക്അത്ത്?

=> ഒരു റക്അത്ത്

4➤ പെരുന്നാൾ നിസ്കാരം എത്ര റക്അത്ത്?

=> 2

5➤ ഒരു റക്അത്തിൽ രണ്ട് റുകൂഉള്ള നിസ്കാരമേത്?

=> ഗ്രഹണ നിസ്കാരം

6➤ തറാവീഹ് നിസ്കാരം എത്ര റക്അത്ത്?

=> 20

7➤ വിത്ർ നിസ്കാരത്തിന്റെ പരിപൂർണമായ രൂപം....................... റക്അത്താണ്

=> പതിനൊന്ന്

8➤ മുഅക്കദായ റവാത്തിബ് സുന്നത്തുകൾ................... റക്അത്താണ്.

=> 10

9➤ അത്താഴ സമയമാണ്................... നിസ്കാരത്തിന് ഏറ്റവും ഉത്തമം.

=> തഹജ്ജുദ്

10➤ സുന്നത്ത് നിസ്കാരങ്ങൾ വർധിപ്പിക്കണമെന്ന് പറയാൻ കാരണമെന്ത്?

=> സുന്നത്ത് നിസ്കാരങ്ങൾ ഫർള് നിസ്കാരത്തിൽ വരുന്ന ന്യൂനതകളെ നികത്തും.

11➤ مُطْلَق , مُقَيَّد എന്നിവ വിവരിക്കുക

=> രണ്ടു വിധം സുന്നത്തു നിസ്കാരങ്ങളാണ് مُطْلَق , مُقَيَّد ഉം

12➤ സമയവുമായോ കാരണവുമായോ ബന്ധമില്ലാത്ത നിസ്കാരമാണ് ........

=> مُطْلَق

13➤ മുത്ലഖായ സുന്നത്ത് നിസ്കാരം എപ്പോഴൊക്കേ നിർവഹിക്കാം ?

=> നിസ്കാരം കറാഹത്തില്ലാത്ത ഏതുസമയത്തും

14➤ മുത്ലഖായ സുന്നത്ത് നിസ്കാരം ഏതു രീതിയിൽ നിസ്കരിക്കലാണ് സ്രേഷ്ടം?

=> ഓരോ രണ്ട് റക്അത്തിലും സലാം ചൊല്ലി നിസ്കരിക്കുകയാണ് ഏറ്റവും സ്രേഷ്ടം.

15➤ مُقَيَّد രണ്ട് വിധമുണ്ട് ഏതെല്ലാം?

=> ജമാഅത്ത് സുന്നത്തുളളതും സുന്നത്തില്ലാത്തതും.

16➤ ജമാഅത്ത് സുന്നത്തുളള മുഖയ്യദായ സുന്നത്ത് നിസ്കാരങ്ങൾ എഴുതുക

=> പെരുന്നാൾ നിസ്കാരം, ഗ്രഹണ നിസ്കരം, മഴയെ തേടിയുളള നിസ്കാരം,തറാവീഹ്, റമളാനിലെ വിത്ർ നസ്കാരം.

17➤ എപ്പോഴാണ് ഇസ്തിസ്ഖാഅ് നിസ്കാരം നിസ്കരിക്കേണ്ടത്

=> വെള്ളത്തിന് പ്രയാസപ്പെടുന്ന സമയത്ത്

18➤ റമളാനിലെ രാത്രികളിൽ പത്തു സലാമോടെ നിർവഹിക്കേണ്ട ഇരുപത് റക്അത്ത് നിസ്കാരമാണ് ..............

=> തറാവീഹ് നിസ്കാരം

19➤ തറാവീഹ് നിസ്കാരത്തിന്റെ സമയം എപ്പോൾ ?

=> ഇശാഅ് നിസ്കരിച്ചതു മുതൽ ഫജ്ർ വരെയാണ്

20➤ വിത്റ് നിസ്കാരം ചുരുങ്ങിയത് ഒരു റക്അത്തും പൂർണതയുടെ ചെറിയ രൂപം........................ റക്അത്തുകളുമാണ്.

=> മൂന്ന്

21➤ വിത്റ് നിസ്കാരത്തിന്റെ പരിപൂർണമായ രൂപം ............... റക്അത്തുകളാണ്പ.

=> പതിനൊന്ന്

22➤ ളുഹാ നിസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണം ?

=> ചുരുങ്ങിയത് രണ്ടു റകഅതും ഏറ്റവും ശ്രേഷ്ഠം ഏട്ടുമാണ്.

23➤ വിത്റിന് ശേഷം ………………………. എന്ന് മൂന്ന് പ്രാവശ്യം പറയൽ സുന്നത്താണ്.

=> سُبْحَانَ الْمَلِكِ الْقُدُّوس

13 Comments

Post a Comment