CLASS 6 TAZKIYA 11 | SKSVB | Madrasa Notes

يابنيّ قم ، فصلّ بالّليل

بدأ الغلام...........................في مدرسته
കുട്ടി തന്റെ മദ്രസയിൽ ഖുർആൻ പഠനം ആരംഭിച്ചു.

حتّی وصل إلی سورة المزمّل
അങ്ങനെ മുസമ്മിൽ സൂറത്ത് എത്തി.

فلمّا قرأ :- ياأيّها....................إلّا قليلا
അങ്ങനെ ياأيّها.......إلّا قليلا എന്ന രണ്ട് ആയത്ത് ഓതിയപ്പോ
സാരം:-
(ഓ വസ്ത്രം കൊണ്ട് മൂടിയവനെ. രാത്രി അൽപസമയം ഒഴികെ നീ നിന്ന് നിസ്കരിക്കുക)

قال لأبيه :- من...................بقيام اللّيل.....؟
കുട്ടി ഉപ്പയോട് ചോദിച്ചു :- ആരോടാണ് അള്ളാഹു രാത്രി നിസ്കരിക്കാൻ കൽപ്പിച്ചത്.......?

فقال :- يابنيّ ، محمّد رّسول اللّه ﷺ
ഉപ്പ പറഞ്ഞു :- പൊന്നു മോനെ നബി ﷺ തങ്ങളോടാണ്.

قال :- فلم لا تفعل...................ﷺ.......؟
കുട്ടി ചോദിച്ചു :- നബി ﷺ തങ്ങൾ ചെയ്യുന്നതുപോലെ നിങ്ങൾ എന്താ ചെയ്യാത്തത്......?

قال :- ذاك أمر..............................ﷺ
ഉപ്പ പറഞ്ഞു :- അത് നബി ﷺ തങ്ങൾക്ക് അല്ലാഹു നൽകിയ പവിത്രമായ ഒരു കാര്യമാണ്.

تقدّم الغلام بتعلّمه القرآن
കുട്ടി തന്റെ ഖുർആൻ പഠനത്തിലേക്ക് മുന്നിട്ടു.

ومضی في ....................عشرة آية
സൂറത്തുൽ മുസമ്മിലിലെ 19 ആയത്തുകൾ കടന്നുപോയപ്പോയി

حتّی وصل إلی قوله تعالی :- إنّ ربّك..................من الّذين معك അങ്ങനെ إنّ ربّك.......من الّذين معك എന്ന ആയത്തുകൾ എത്തിയപ്പോൾ
(താങ്കളും താങ്കളുടെ കൂടെയുള്ളവരിൽ ഒരു വിഭാഗവും രാത്രിയുടെ മൂന്നിൽരണ്ട് സമയവും ചിലപ്പോൾ പകുതിയും ചിലപ്പോൾ മൂന്നിലൊന്നും നിസ്കരിക്കുന്നുണ്ടെന്ന് തീർച്ചയായും താങ്കളുടെ രക്ഷിതാവ് അറിയുന്നുണ്ട്)

فقال لأبيه :- يا أبت...................ﷺ.......؟
കുട്ടി ചോദിച്ചു :- ഉപ്പ.. നബി ﷺ തങ്ങളുടെ കൂടെ നിസ്കരിക്കുന്ന ഇക്കൂട്ടർ ആരാണ്.....?

قال :- أصحاب محمّد رسول اللّه ﷺ.
ഉപ്പ പറഞ്ഞു :- നബി ﷺ തങ്ങളുടെ സ്വഹാബത്ത്.

قال الغلام :- فلم لاتفعل كما فعلوا.....؟
കുട്ടി ചോദിച്ചു :- അവർ ചെയ്യുന്നതുപോലെ എന്തുകൊണ്ട് നിങ്ങൾ ചെയ്യുന്നില്ല.....?

قال :- يابنيّ............................قيام للّيل
ഉപ്പ പറഞ്ഞു :- പൊന്നുമോനെ അവർക്ക് അല്ലാഹു രാത്രി നിസ്കാരത്തിന് ശക്തി നൽകിയതാണ്.

فقال :- يا أبت...........................وأصحابه
കുട്ടി പറഞ്ഞു :- ഓ.. ഉപ്പ.. നബി ﷺ യെയും സ്വഹാബത്തിനെയും അനുകരിക്കാത്തവരിൽ ഒരു ഗുണവുമില്ല.

فصار أبوه يصلّي باللّيل.
അങ്ങനെ ഉപ്പ് രാത്രി നിസ്കരിക്കുന്നവരായി.

فقال الغلام :- ياأبت علّمني صلاة اللّيل.
അപ്പോൾ കുട്ടി പറഞ്ഞു :- എന്നെയും പഠിപ്പിക്കൂ....രാത്രി നിസ്കാരം

وأراد أن يصلّي مع أبيه
അവനും പിതാവിന്റെ കൂടെ നിസ്കരിക്കാൻ ഉദ്ദേശിച്ചു.

فمنعه من ذٰلك
ഉപ്പ കുട്ടിയെ അതിൽ നിന്നും തടഞ്ഞു.

وقال :- يابنيّ إنّك صغير
ഉപ്പ പറഞ്ഞു :- ഓ.. പൊന്നു മോനെ നീ കുട്ടിയാണ്.

فقال الغلام لأبيه :- ..........فمنعني أبي
കുട്ടി പിതാവിനോട് : - അന്ത്യനാളിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടിയാൽ സ്വർഗാവകാശികളോട് സ്വർഗംകൊണ്ട് കൽപ്പിക്കുകയും ചെയ്താൽ ഞാൻ പറയും " ഞാൻ രാത്രി നിസ്കരിക്കാൻ ആഗ്രഹിച്ചിരുന്നു എൻറെ പിതാവ് എന്നെ വിലക്കി.

فقال :- يابنيّ قم فصلّ باللّيل
പിതാവ് :- ഓ.. പൊന്നുമോനേ രാത്രി എഴുന്നേറ്റ് നിസ്കരിക്കൂ.

غلام هداه اللّه ، فهدی به أباه
അല്ലാഹു സന്മാർഗം നൽകിയ കുട്ടി. അവൻ കാരണത്താൽ അവൻറെ പിതാവിനും അല്ലാഹു സന്മാർഗം നൽകി.

فعمل بما......................الكرام
ഖുർആൻ പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ മറ്റുള്ളവർ ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റ് നിസ്കരിക്കുന്നവനായി തീർന്നു. അവൻറെ പിതാവിനെയും രാത്രി പതിവായി നിസ്കരിക്കുന്നവരും നബി ﷺ തങ്ങളെയും അവിടുത്തെ ആദരണീയരായ സ്വഹാബത്തിനെയും അനുകരിക്കുന്നവരുമാക്കി.

أتعرف............................البسطاميّ قدّ س اللّه سرّه العزيز
ഈ കുട്ടിയെ നിങ്ങൾ അറിയുമോ....? ഈ കുട്ടിയാണ് പ്രസിദ്ധനായ പ്രപഞ്ച ത്യാഗിയായ അല്ലാഹുവിന്റെ വലിയ്യുമായ അല്ലാഹുവിനെ നന്നായി മനസ്സിലാക്കിയ അബു യസീദ് ബിസ്താമി (ഖ.സി ) (തയ്ഫൂറു ബ്നു ഈസാ)

قال رسول اللّه ﷺ :- ...........بسلام
നബിതങ്ങൾ പറയുന്നു :- നിങ്ങൾ സലാമിനെ വ്യാപിപ്പിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ആളുകൾ ഉറങ്ങുമ്പോൾ എഴുന്നേറ്റ് നിസ്കരിക്കുകയും ചെയ്യുക എങ്കിൽ നിങ്ങൾക്ക് സുരക്ഷിതമായി സ്വർഗ്ഗം പുൽകാം.

Post a Comment