لهم الدنيا ولنا الآخرة
دخل الصّابيّ.................رضي اللّه عنه
മഹാനായ ഉമർ (റ) നബി ﷺ തങ്ങളുടെ വീട്ടിൽ കടന്നു വന്നു
മഹാനായ ഉമർ (റ) നബി ﷺ തങ്ങളുടെ വീട്ടിൽ കടന്നു വന്നു
فرأی منظرا..........................ذرفت عيناه
അപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ അസ്വസ്ഥമാക്കുകയും ദുഃഖിപ്പിക്കുകയും കണ്ണീർ വാർക്കാൻ കാരണമാവുകയും ചെയ്തു.
فما كان هذا.........................فأبكاه...؟
അദ്ദേഹത്തെ അസ്വസ്ഥനാകുകയും ദുഃഖിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു ആ കാഴ്ച എന്തായിരുന്നു....?
ذلك أنّه رأی............................من خوص
ഈന്തപ്പനയോലയിൽ മെനഞ്ഞുണ്ടാക്കിയ പരുപരുത്തതായ ഒരു പായയിൽ നബി ﷺ തങ്ങൾ കിടക്കുന്നത് കണ്ടതായിരുന്നു അതിന് കാരണം.
كما رآه..............................حشوهاليف
അതുപോലെ ഈന്തപ്പന നാര് നിറച്ച തോൽ തലയിണയായി വെച്ചതായും അവിടുന്ന് തിരുദൂതരെ ﷺ കാണാനിടയായി.
فماكان هناك....................ولافراش
അവിടെ മെത്തയോ കട്ടിലോ വിരിപ്പോ ഉണ്ടായിരുന്നില്ല.
وماكان هناك..............................الخشين
ഈയൊരു പരുക്കൻ പായ അല്ലാതെ ലോക നേതാവിന് കിടക്കാൻ അവിടെ ഒന്നും ഉണ്ടായിരുന്നില്ല.
قدرأی عمر.............................هذا الحصير
അവിടത്തെ അനുഗ്രഹീതമായ ശരീരഭാഗങ്ങളിൽ ഈ പായയുടെ അടയാളങ്ങൾ ഉമർ (റ) തങ്ങൾ കാണാനിടയായി.
ونظرعمر رضي اللّه عنه حواليه
ഉമർ (റ) ചുറ്റുപാടും നോക്കി
فلم ير في............................عند رجله
കാലിനടുത്ത് അക്കേഷ്യ ചെടിയുടെ ഇലകളും തലക്കടുത്ത് കെട്ടിത്തൂക്കിയ മൂന്ന് ഊറക്കിടാത്ത തോലും പിന്നെ ഒരു പിടി ബാർലിയും അല്ലാതെ ഹബീബി ﷺ ന്റെ വീട്ടിൽ ഒന്നും കാണാനായില്ല.
جعل عمر............................ربّ العالمين
ഉമർ (റ) കരയാൻ തുടങ്ങി അദ്ദേഹത്തിന്റെ കണ്ണുകൾ കണ്ണുനീര് ഒഴിക്കാൻ തുടങ്ങി. എങ്ങനെ കരയാതിരിക്കും ഇത് പ്രവാചക നേതാവിന്റെ വീടാണ് ലോക രക്ഷിതാവിന്റെ ഹബീബിന്റെ വീടാണ്.
في غاية الفقر والعدم
ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും അങ്ങേയറ്റത്തിൽ.
حتي لم يجد............................يتوسّد بها
ഉറങ്ങാൻ ഒരു വിരിപ്പോ തല വെക്കാൻ മൃദുലമായ ഒരു തലയണയോ അവിടെയില്ല.
فقال رسول اللّه.........................الخطّاب...؟
അപ്പോൾ തിരു നബി ﷺ ചോദിച്ചു ഖത്താബിന്റെ മകനെ എന്താ നിങ്ങളെ കരയിപ്പിച്ചത്....?
قال :- يا نبيّ اللّه ، ومالی لا أبكي...؟
ഉമർ (റ) പറഞ്ഞു :- പ്രവാചകരെ ﷺ എനിക്കു കരയാതിരിക്കാൻ എന്തുണ്ട്...?
وهذا الحصير قد أثّر في جنبك
ഈ പായ അങ്ങയുടെ പാർശ്വങ്ങളിൽ അടയാളങ്ങൾ വരുത്തീട്ടുണ്ട്.
ولا أری في البيت إلّاما أری !
ഞാൻ കാണുന്ന ഈ സാധനങ്ങളല്ലാതെ മറ്റൊന്നും ഞാൻ ഈ വീട്ടിൽ കാണുന്നില്ല.
وفارس والرّم قد وسّع اللّه عليهم
അതേസമയം പേർഷ്യക്കാരിലും റോമക്കാരിലും അല്ലാഹു വിശാലത നൽകിയിട്ടുണ്ട്.
وكسری.....................والأنهار
പേർഷ്യൻ ചക്രവർത്തിയും റോമാ ചക്രവർത്തിയും നദികളിലും ഫലങ്ങളിലും സുഖലോലുപതയിലാണ് ജീവിതം.
وهم لايعبدون اللّه
അവരാണെങ്കിൽ അല്ലാഹുവിനെ ആരാധിക്കുന്നുമില്ല.
وأنت رسول اللّه...................علی أمّتك
ഓ തിരുദൂതരേ ﷺ അങ്ങ് അല്ലാഹുവിന്റെ ദൂതരും ഉത്തമ സൃഷ്ടിയുമാണ്. അല്ലാഹുവിനോട് പ്രാർത്ഥിക്കൂ.. അങ്ങയുടെ സമുദായത്തിന് അല്ലാഹു വിശാലത നൽകട്ടെ
لم يرض...............................عمر رضي اللّه عنه
ഉമർ (റ) പറഞ്ഞത് തിരുദൂതർ ﷺ ഇഷ്ടപ്പെട്ടില്ല
فقد كان.......................ولأمّته
ഐഹിക വിരക്തിയും ഉള്ളതിൽ തൃപ്തിപെടലുമാണ് അവിടുത്തേക്കും അവിടുത്തെ ഉമ്മത്തിനും ഇഷ്ടപ്പെടുന്നത്.
فجلس ﷺ ................ياابن الخطّاب
നബി ﷺ തങ്ങൾ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു ഇതാണോ കത്താബിന്റെ മകനെ നീ ചിന്തിക്കുന്നത്...?
أما ترضی أن تكون لهم الدّنيا ، ولنا الآخرة.....؟
ദുനിയാവ് അവർക്കും ആഹിറം നമുക്കുമാവൽ നീ തൃപ്തിപ്പെടുന്നില്ലേ...?
قال :- بلی يارسول اللّه استغفرلی
ഉമർ (റ) തങ്ങൾ പറഞ്ഞു :- അതേ തിരുദൂതരേ നിങ്ങൾ എനിക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കണേ.
كان رسول اللّه ﷺ ...........فی الدّنيا
ദുൻയാവിൽ ജനങ്ങളിൽ വച്ച് ഏറ്റവും ഐഹിക വിരക്തിയുള്ള വ്യക്തിയായിരുന്നു തിരുദൂതർ.
عاش في غاية............البذاذة
വളരെയധികം ലാളിത്യത്തോടെയും ആഡംബരങ്ങൾ ഒന്നും ഇല്ലാതെയും അവിടുന്ന് ജീവിച്ചു.
واختار الآخرة علی الدّنيا كما قال تعالی
ഇഹലോകത്തെക്കാൾ പരലോകത്തിന് പ്രാമുഖ്യം നൽകുകയും ചെയ്തു അല്ലാഹു പറഞ്ഞതുപോലെ.
وللاخرة خير لك من الأولی والأخرة خير وأبقیٰٓ
"തീർച്ചയായും പരലോകമാണ് നിങ്ങൾക്ക് ഇഹലോകത്തേക്കാൾ ഉത്തമമായിട്ടുള്ളത്" "പരലോകമാണ് ഏറ്റവും ഉത്തമവും ഏറെ ശാശ്വതവും"
ومن يبع...............................وفي سلم
ഐഹിക നേട്ടങ്ങൾക്ക് പകരം പാരത്രിക നേട്ടങ്ങൾ കച്ചവട പെടുത്തിയാൽ റൊക്കാം കച്ചവടമാകട്ടെ അവധിക്കച്ചവടമാകട്ടെ നഷ്ടം സംഭവിച്ചതായി ബോധ്യപ്പെടും
Post a Comment