CLASS 6 | THAZKIYA | SEM 2 CHAPTERS | വാർഷികപരീക്ഷാ പരിശീലനം

പാഠം 8
###
 


1➤ നബിതങ്ങളുടെയും സ്വഹാബത്തിന്റെയും അരികിലൂടെ ഒരാൾ നടന്നുപോയി. അപ്പോൾ അവർ എന്താണ് മനസ്സിലാക്കിയത്

=> അയാളുടെ ശക്തിയും ഉന്മേഷവും

2➤ ഒരാളുടെ അദ്വാനം അള്ളാഹുവിന്റെ മാർഗത്തിലാകുന്നത് എപ്പോൾ

=> കൊച്ചു കുട്ടികൾക്ക് വേണ്ടിയോ, പ്രായം ചെന്ന മാതാപിതാക്കൾക്ക് വേണ്ടിയോ, സ്വയം ജീവിതം സംശുദ്ധമാക്കാനോ അധ്വാനിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിലാണ്.

3➤ അവന്റെ അധ്വാനം പിശാചിന്റെ മാർഗ്ഗത്തിലാണ്, ആരുടെ?

=> ഭാഹ്യ പ്രകടനത്തിനും പൊങ്ങച്ചത്തിനും വേണ്ടി പ്രയത്നിക്കുമ്പോൾ

4➤ നബി (സ്വ) തങ്ങൾ .............................. വിന്റെ കൈ പിടിച്ചു അഞ്ച് കാര്യങ്ങൾ എണ്ണി

=> അബൂ ഹുറൈറ (റ)

5➤ ഏറ്റവും വലിയ ആരാധന ചെയ്യുന്നവനാകുന്നത് എപ്പോൾ

=> നിഷിദ്ധമായ കാര്യങ്ങളെ നീ സൂക്ഷിച്ചാൽ നീ ഏറ്റവും വലിയ ആരാധകനാവും

6➤ ജനങ്ങളിൽ ഏറ്റവും വലിയ ഐശ്വര്യവാൻ ആര്

=> അല്ലാഹു നൽകിയതുകൊണ്ട് തൃപ്തി പെടുന്നവൻ

7➤ അയൽവാസി കളിലേക്ക് ഗുണം ചെയ്യുക. എന്നാൽ നീ ..........................യാകും

=> പൂർണ്ണ വിശ്വാസി

8➤ ആരാണ് പൂർണ്ണ വിശ്വാസി

=> തനിക്ക് ഇഷ്ടപ്പെട്ടത് മറ്റുള്ളവർക്കും ഇഷ്ടപ്പെടുന്നവൻ

9➤ അത് ഹൃദയത്തെ നിർജീവമാക്കും. ഏത്

=> പൊട്ടിച്ചിരി

10➤ ആരാണ് എന്നിൽനിന്ന് ഈ വാക്കുകൾ സ്വീകരിക്കുന്നത്.? എന്നിട്ട് അത് പ്രകാരം പ്രവർത്തിക്കുന്നത് ആരാണ് എന്ന് നബി (സ്വ) ചോദിച്ച സമയ്ത്ത് ആരാണ് നബിയുടെ ചോദ്യത്തിന്ന ഉത്തരം നൽകിയത്?

=> അബൂ ഹുറൈറ (റ)

പാഠം 9
###
 


1➤ അദ്ധേഹത്തെ കൊന്ന്കൊണ്ട് 100 പൂർത്തിയാക്കി. ആരാണ് കൊലചെയ്യപ്പെട്ടത്? എന്തിനാണ് കൊന്നത്

=> പുരോഹിതനാണ് കൊലചെയ്യപ്പെട്ടത്. തൗബ സ്വീകരിക്കില്ല എന്ന് പുരോഹിതൻ മറുപടി പറഞ്ഞപ്പോഴാണ് പുരോഹിതനെയും കൊന്ന് 100 പൂർത്തിയാക്കിയത്

2➤ തൗബ സ്വീകരിക്കുമെന്ന് മറുപടി പറഞ്ഞതാര്

=> പണ്ഢിതൻ

3➤ നിങ്ങളുടയും തൗബ യുടെയും ഇടയിൽ ആരാണ് മറയിടുന്നതെന്ന്.................... ചോദിച്ചു.

=> പണ്ഡിതൽ

4➤ പശ്ചാത്തപിച്ചവനായി ഹൃദയത്തെ അല്ലാഹുവിലേക്ക് മുന്നിടീച്ചുകൊണ്ട് വന്നവനാണ് ഇദ്ദേഹം എന്ന്………….. പറഞ്ഞു

=> റഹ്മത്തിന്റെ മലക്കുകൾ

5➤ അദാബിന്റെ മലക്കുകൾ എന്താണ് പറഞ്ഞത്

=> ഇദ്ദേഹം നന്മയായി ഒരു കാര്യവും തീരെതന്നെ ചെയ്തിട്ടില്ല

6➤ മനുഷ്യന്റെ രൂപത്തിൽ അവരിലേ ക്ക് വന്ന മലക്ക് അവർക്കിടയിലെ പ്രശ്ന പരിഹാരത്തിനായി എന്താണ് പറഞ്ഞത്

=> രണ്ടു ഭൂമി കൾക്കിടയിലുള്ള ദൂരം നിങ്ങൾ അളക്കണം. അദ്ദേഹം വരുന്ന നാടിന്റെ ദൂരവും, അദ്ദേഹം പോകുന്ന നാടിന്റെ ദൂരവും. ഏതു നാട്ടിലേക്കാണോ അദ്ദേഹം കൂടുതൽ അടുത്തത് അതാണ് അദ്ദേഹത്തിനുള്ളത്

7➤ 100 പേരെ കൊന്ന ആ മനുഷ്യന്റെ ആത്മാവിനെ..................... മലക്കുകൾ കൊണ്ടുപോയി

=> റഹ്മത്തിന്റെ

8➤ അദ്ദേഹം ................................ഏറ്റവും അടുത്തതെന്ന് അവർ കണ്ടെത്തുകയും ചെയ്തു

=> പോവാൻ ഉദ്ദേശിച്ച നാട്ടിലേക്ക്

പാഠം 10
###
 


1➤ مَنْ قَرَضَ قَصِيدَةً يَا أَكْرَمَ യാ അക്റമ എന്ന പദ്യം രചിച്ചതാര്

=> ഇമാം ബൂസ്വൂരി (റ)

2➤ يَا أَكْرَمَ الْخَلْقِ مَا لِي مَنْ أَلُوذُ بِهِ. سِوَاكَ عِنْدَ حُلُولِ الْحَادِثِ الْعَمِمِ അർത്ഥം എഴുതുക

=> സൃഷ്ടി ജാലങ്ങളിൽ അത്യുത്തമരേ. സർവ്വ വ്യാപിയായ മഹാ വിപത്ത് വന്നണയുന്ന ദിവസം എനിക്ക് തുണയേകാൻ അങ്ങല്ലാതാരുണ്ട് ?

3➤ يَا نَفْسُ لَا تَقْنَطِي مِنْ زَلَّةٍ عَظُمَتْ .............كَاللَّمَمِ വിട്ട ഭാഗം പൂരിപ്പിക്കുക

=> إِنَّ الْكَبَائِرَ فِي الْغُفْرَانِ

4➤ നാഥാ, മുസ്ത്വഫാ(സ) യെക്കൊണ്ട് ഞങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കണേ. പരമോന്നതനായ അള്ളാഹുവേ ചെയ്തു പോയ പാപങ്ങൾ പൊറുത്തു തന്നാലും

=> ⁠ يَا رَبِّ بِالْمُصْطَفَى بَلِّغْ مَقَاصِدَنَا⁠. وَاغْفِرْ لَنَا مَا مَضَى يَا وَاسِعَ الْكَرَمِ

5➤ يَا رَبِّ وَاجْعَلْ رَجَائِي غَيْرَ مُنْعَكِسِ ⁠لَدَيْكَ وَاجْعَلْ حِسَابِي غَيْرَ مُنْخَرِمٍ

=> നാഥാ നിന്നിലുളള എൻ്റെ പ്രതീക്ഷകളെ നീ തകിടം മറിക്കരുതേ. എൻ്റെ വിചാരണ നിരാശപ്പെടുത്തുന്ന വിധത്തിൽ ആക്കുകയും ചെയ്യരുതേ

പാഠം 11
###
 


1➤ മോനെ എഴുന്നേറ്റ് നിസ്കരിക്കൂ - അറബിയിൽ എങ്ങനെ പറയും

=> يا بُنَيَّ قُمْ فَصَل

2➤ ആരോടാണ് അല്ലാഹു രാത്രി നിന്ന് നിസ്കരിക്കാൻ കൽപ്പിച്ചത് എന്ന കുട്ടിയുടെ ചോദ്യത്തിന് ഉപ്പ എന്ത് മറുപടി പറഞു?

=> നബി ﷺ തങ്ങളോട്

3➤ നബി (സ്വ) തങ്ങൾ ചെയ്തതുപോലെ നാം എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഉപ്പ എന്ത് മറുപടി പറഞു?

=> അത് നബി ﷺ തങ്ങൾക്ക് അല്ലാഹു നൽകിയ പവിത്രമായ ഒരു കാര്യമാണ്

4➤ നബി (സ്വ) യുടെ കൂടെ നിസ്കരിക്കുന്ന വിഭാഗം ആരാണ്

=> നബി ﷺ തങ്ങളുടെ സ്വഹാബത്ത്

5➤ അല്ലാഹു സന്മാർഗം നൽകിയ കുട്ടി. അവൻ കാരണത്താൽ അവൻറെ പിതാവിനും അല്ലാഹു സന്മാർഗം നൽകി. ആരാണ് ഈ കുട്ടി

=> അബൂ യസീദ് ബിസ്താമി ( ഖ.സി )

6➤ കുട്ടി തന്റെ ഖുർആൻ പഠനത്തിലേക്ക് മുന്നിട്ടു. സൂറത്തുൽ .................... 19 ആയത്തുകൾ കടന്നുപോയപ്പോയി

=> മുസമ്മിലിലെ

7➤ അന്ത്യനാളിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടിയാൽ സ്വർഗാവകാശികളോട് സ്വർഗംകൊണ്ട് കൽപ്പിക്കുകയും ചെയ്താൽ ഞാൻ പറയും " ഞാൻ രാത്രി നിസ്കരിക്കാൻ ആഗ്രഹിച്ചിരുന്നു എൻറെ പിതാവ് എന്നെ വിലക്കി. ആര് ആരോട് പറഞു

=> കുട്ടി ഉപ്പയോട്

8➤ ത്വയ്ഫൂറുബ്നു ഈസാ എന്നമഹാൻ ഏതു പേരിലാണ് അറിയപ്പെട്ടത്

=> അബൂയസീദിൽ ബിസ്താമി

9➤ സലാമോടെ സ്വർഗത്തിൽ കടക്കാൻ നബിതങ്ങൾ കൽപിച്ച കാര്യങ്ങൾ ഏതെല്ലാം

=> സലാമിനെ പരത്തുക, മറ്റുള്ളവരെ ഭക്ഷിപ്പിക്കുക, ആളുകൾ ഉറങ്ങുമ്പോൾ എഴുനേറ്റ് നിസ്കരിക്കുക,

പാഠം 12
###
 


1➤ സൂറതുൽ ഫാത്വിഹയിലൂടെ അളളാഹു നമ്മെ എന്താണ് പഠിപ്പിക്കുന്നത്?

=> നേരായ മാർഗത്തിലേക്കുള്ള ദർശനത്ത ചോദിക്കുവാനാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്

2➤ സൂറതുന്നാസിലൂടെ അളളാഹു നമ്മെ എന്താണ് പഠിപ്പിക്കുന്നത്?

=> സന്മാർഗ്ഗത്തെ തൊട്ട് തെറ്റുന്നതിൽ നിന്നെല്ലാം കാവലിനെ ചോദിക്കാൻ

3➤ സൂറതുൽ ഫാത്വിഹയുടെയും സൂറതുന്നാസിൻ്റെയും ഇടയിൽ അളളാഹു എന്താണ് വിശധീകരിക്കുന്നത്?

=> നേരായ മാർഗ്ഗത്തിന്റെ വിശദീകരണം.

4➤ സൂറത്തുൽ ഫലഖ്കൊണ്ടും സൂറത്തുന്നാസ് കൊണ്ടും കാവൽ ചോദിക്കുന്നത് തമ്മിലുള്ള വ്യത്യാസം എന്താണ് ?

=> സൂറത്തുൽ ഫലഖ് ശാരീരികമായ ഉപദ്രവങ്ങളിൽ നിന്ന് കാവലിനെ ചോദിക്കലാണ്. എന്നാൽ സൂറത്തുന്നാസ് മാനസികമായ ഉപദ്രവങ്ങളിൽ നിന്ന് കാവലിനെ ചോദിക്കാനുമാണ്

5➤ സൂറത്തുൽ ഫലഖിനെ സൂറതുന്നാസിനെക്കാൾ മുന്തിച്ചത് എന്ത് കൊണ്ട്. ?

=> ശാരീരിക രക്ഷ എന്നത് മാനസിക രക്ഷയ്ക്കുള്ള ഒരു മാർഗമായതുകൊണ്ടാണ് സൂറത്തുൽ ഫലഖിനെ സൂറതുന്നാസിനെക്കാൾ മുന്തിച്ചത്

6➤ أَعُوذُ بِرَبِّ النَّاسِ. അർത്ഥം എഴുതുക

=> മനുഷ്യരുടെ രക്ഷിദാവിനെ കൊണ്ട് ഞാൻ അഭയം പ്രാപിക്കുന്നു

7➤ مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ.

=> മറഞിരിക്കുന്നവനായ പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് ഞാൻ കാവലിനെ തേടുന്നു

8➤ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ

=> മനുഷ്യരുടെ ഹൃദയങ്ങളിൽ ഉപദ്രവം വിതക്കുന്നവനുമായ പിശാചിൽ നിന്ന് ഞാൻ കാവലിനെ തേടുന്നു

9➤ സൂറത്തുന്നാസ് ............ യിൽ പെട്ട ഒന്നാണ്

=> مُعَوِّذَتَيْنِ

10➤ രാവിലെയും വൈകുന്നേരവും, അഞ്ച് വഖ്ത് നിസ്കാരങ്ങളുടെ ഉടനെയും , വിരിപ്പിലേക്ക് ചായുമ്പോഴും (ഉറങ്ങാനൊരുങ്ങുമ്പോൾ) , മാരണം , വിഷം രോഗം , കണ്ണേറ് എന്നിവക്ക് മന്ത്രിക്കുമ്പോഴും പാരായണം ചെയ്യൽ സുന്നത്തുള്ള സൂറത്ത്?

=> സൂറതുൽ ഫലഖും നാസും

പാഠം 13
###
 


1➤ الْحُمَّى

=> പനി

2➤ الْوَاجِبَ المَنْزِلِي

=> ഹോം വർക്കുകൾ

3➤ رَنَّ الْجَرَسُ

=> ബെല്ലടിച്ചു

4➤ حِصَّةٍ

=> പിരീട്

5➤ حَضَرَ എന്ന പദത്തിന്റെ വിപരീത പഥം

=> غَابَ

പാഠം 14
###
 


1➤ إِنَّمَا الْأَعْمَالُ

=> بِالنَّيَّاتِ

2➤ തീർച്ചയായും അമലുകൾ സ്വീകരിക്കപ്പെടുന്നത്............... കൊണ്ട് മാത്രമാണ്.

=> നിയ്യത്തുകൾ

3➤ നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നിന്നെ കാണുന്നുണ്ട് എന്ന ഒരു ബോധത്തോടെ നീ അല്ലാഹുവിനെ ആരാധിക്കലാണ്...................

=> ഇഹ്സാൻ

4➤ അറിയുക.. ശരീരത്തിൽ ഒരു മാംസക്കഷണമുണ്ട്. ആ മാംസ കഷ്ണം നന്നായാൽ ശരീരം മുഴുവൻ നന്നായി. ആ മാംസം കഷണം കേടായാൽ ശരീരം മുഴുവൻ കേടായി. അറിയുക - അത് ..................ആണ്

=> ഹൃദയം

5➤ الدِّينُ النَّصِيحَة

=> ദീൻ എന്നാൽ " ഗുണകാംക്ഷയാണ്

6➤ സുനനു ന്നസാഇയുടെ രചയിതാവ്

=> അഹ്മദ് ബ്നു ശുഹൈബ്(റ)

7➤ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ്

=> മുഹമ്മദ് ബ്നു ഇസ്മാഈലുൽ ബുഖാരി

25 Comments

  1. Thank you very much(◍•ᴗ•◍)❤

    ReplyDelete
  2. Thanks❤️👍🏻

    ReplyDelete
  3. 👍 👍 👍 👍 👍 👍 👍 👍 👍 👍

    ReplyDelete
  4. ശബീബ് സുപ്പർ

    ReplyDelete
    Replies
    1. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

      Delete
  5. 👍🏻👍🏻👍🏻

    ReplyDelete
  6. Njane exam ezhuthane povaane
    Njane vannittu parayaam
    Supper🔥🔥🔥🔥🔥

    ReplyDelete

Post a Comment