CLASS 7 | AQAED | SEM 2 CHAPTERS | പൊതുപരീക്ഷാ പരിശീലനം
പാഠം 07
فَعَّالٌ لِمَا يُرِيدُ
1➤ ഉർവത് ബ്നു സുബൈറിന്റെ കാലിന്റെ രോഗം എന്തായിരുന്നു
=> കാലിന് പഴുപ്പ്
2➤ ഡോക്ടർ എന്ത് പറഞ്ഞു
=> കാൽമുറിച്ചു കളഞ്ഞില്ലെങ്കിൽ രോഗം മുകളിലേക്ക് വ്യാപിക്കും
3➤ രോഗികളെ മയക്കാൻ എന്താണ് അന്നത്തേരീതി
=> കള്ള് കുടിപ്പിക്കുക
4➤ കള്ള് കുടിക്കുന്നതിന് പകരം ഉർവത് എന്നവർ എന്ത് നിർദേശിച്ചു
=> താൻ ദിക്റ് ചൊല്ലുമ്പോൾ കാൽ മുറിക്കാൻ
5➤ കാൽ മുറിച്ചപ്പോൾ അദ്ധഹം എന്ത് പറഞ്ഞു
=> അല്ലാഹു എന്ക്ക് കൈ കാലുകളായി നാല് അവയവങ്ങൾ തന്നു, ഒന്ന് അവനെടുത്തു. മൂന്നെണ്ണം അവശേഷിപ്പിച്ചു അൽഹംദുലില്ലാഹ്
6➤ അദ്ധേഹത്തിന്റെ മകൻ അപകടത്തിൽ പെട്ടു മരിച്ചപ്പോൾ അദ്ധഹം എന്ത് പറഞ്ഞു
=> അല്ലാഹു എനിക്ക് ഏഴു മക്കളെ തന്നു. ഒരാളെ അവനെടുന്നു ആറെണ്ണം ബാക്കി വെച്ചു, അൽഹംദുലില്ലാഹ്
7➤ എന്ത് അനുസരിച്ച് ആണ് എല്ലാം നടക്കുന്നത്
=> അല്ലാഹുവിൻറെ ഖദ്റ് ഖളാഅ് അനുസരിച്ച്
8➤ അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് ...................
=> പ്രവർത്തിക്കുന്നു
9➤ ജനനവും മരണവും ആരോഗ്യവും രോഗവും ഐശ്വര്യവും ദാരിദ്ര്യവും എല്ലാം ..................വിന്റെ ഖദ്റ് അനുസരിച്ചാണ് സംഭവിക്കുന്നത്
=> അല്ലാഹു
10➤ ഖദ്റ് ഖളാഇന്റെ പിന്നിലെ .................... നമുക്ക് അറിയണമെന്നില്ല
=> രഹസ്യം
11➤ കുട്ടിക്ക് മരുന്ന് നൽകുന്ന രക്ഷിതാവ് ക്ഷേമമാണ് ഉദ്ദേശിക്കുന്നതെങ്കിലും കുട്ടിയുടെ ..................... ൽ അത് ഉപദ്രവമാണ്
=> ദൃഷ്ടിയി
12➤ വിശ്വാസിയുടെ കടമ എന്ത്
=> നല്ലത് സംഭവിക്കുമ്പോൾ നന്ദി ചെയ്യുക, വിഷമം ഉണ്ടാകുമ്പോൾ ക്ഷമിക്കുക, അല്ലാഹുവിന്റെ വിധിയിൽ സംതൃപ്തരാവുക
13➤ വിഷമം നേരിട്ടാൽ എന്തു ചെയ്യണം
=> ക്ഷമിക്കണം
14➤ മുസ്ലിമിന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തമാവും എന്ത്
=> മുസ്ലിമിനെ ബാധിക്കുന്ന എന്ത് പ്രയാസവും അവൻറെ പാപങ്ങൾക്ക് പ്രായശ്ചിത്തമാവും
15➤ പൂരിപ്പിച്ച് അർത്ഥം എഴുതുക ما يُصِيبُ .................................بهَا مِن خَطَايَاهُ
=> ما يُصِيبُ المُسْلِمَ مِن نَصَبٍ ولَا وصَبٍ ولَا هَمٍّ ولَا حُزْنٍ ولَا أذًى ولَا غَمٍّ حتَّى الشَّوْكَةِ يُشَاكُهَا إلَّا كَفَّرَ اللَّهُ بهَا مِن خَطَايَاهُ മുസ്ലിമിനെ ബാധിക്കുന്ന ക്ഷീണം രോഗം മനഃക്ലേശം ദുഃഖം ബുദ്ധിമുട്ട് മനപ്രയാസം എന്തിനധികം ഒരു മുള്ള് കുത്തുന്നത് പോലും നിശ്ചയം അല്ലാഹു അവൻറെ പാപങ്ങൾക്ക് പ്രായശ്ചിത്തമാക്കും
16➤ എപ്പോഴാണ് വലിയ പ്രതിഫലം ലഭിക്കുക
=> വലിയ പരീക്ഷണങ്ങൾ ഉണ്ടാവുകയും അതിൽ ക്ഷമിക്കുകയും ചെയ്യുമ്പോഴാൾ
17➤ അല്ലാഹു ഒരു ജനതയെ ഇഷ്ടപെട്ടാൽ...................
=> അവരെ പരീക്ഷിക്കും
18➤ അല്ലാഹുവിന്റെ പരീക്ഷണത്തിൽ സംതൃപ്തരാകുന്നവർക്ക് കൂലിയുണ്ട് .......................... ന് ശിക്ഷയുമുണ്ട്
=> കോപിക്കുന്നവ
19➤ പൂരിപ്പിച്ച് അർത്ഥം എഴുതുക إن عِظَمَ الجزاءِ............................ سَخِطَ فله السُّخْطُ
=> إن عِظَمَ الجزاءِ مع عِظَمِ البلاءِ. وإن اللهَ تعالى إذا أَحَبَّ قومًا ابتلاهم فمن رَضِيَ فله الرِّضَى ومن سَخِطَ فله السُّخْطُ വലിയ പരീക്ഷണങ്ങൾ ഉണ്ടാവുകയും അതിൽ ക്ഷമിക്കുകയും ചെയ്യുമ്പോഴാണ് വലിയ പ്രതിഫലം ലഭിക്കുക. നിശ്ചയം അല്ലാഹു ഒരു ജനതയെ ഇഷ്ടപെട്ടാൽ അവരെ പരീക്ഷിക്കും. അപ്പോൾ സംതൃപ്തരാകുന്നവർക്ക് കൂലിയുണ്ട് കോപിക്കുന്നവന് ശിക്ഷയുമുണ്ട്
20➤ ഈമാൻ കാര്യങ്ങളിൽ പെട്ടതാണ്
=> ഖദ്റിൽ വിശ്വസിക്കൽ
21➤ നന്മ ഉണ്ടാകുന്നത് എങ്ങിനെ
=> അല്ലാഹുതആലയുടെ നിശ്ചയവും തൃപ്തിയും അനുസരിച്ചാണ് ഉണ്ടാകുന്നത്
22➤ തിന്മ സംഭവിക്കുന്നത് വിശദീകരിക്കുക
=> അല്ലാഹുവിന്റെ ഖദ്റ് അനുസരിച്ചും തൃപ്തിയില്ലാതെയുമാണ് സംഭവിക്കുന്നത്
=> നന്മ തെരഞ്ഞെടുത്താൽ കൂലിയും തിന്മ തെരഞ്ഞെടുത്താൽ ശിക്ഷയും ലഭിക്കും
26➤ എന്താണ് നന്മക്ക് കൂലിയും തിന്മക്ക് ശിക്ഷയും ലഭിക്കാൻ കാരണം
=> അല്ലാഹുതആല നന്മയും തിന്മയും വിവരിച്ചു തന്നു, അതിൻറെ പ്രതിഫലവും വ്യക്തമാക്കി, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ മനുഷ്യന് സ്വാതന്ത്ര്യവും നൽകി. അതിനാൽ നന്മ തെരഞ്ഞെടുത്താൽ കൂലിയും തിന്മ തെരഞ്ഞെടുത്താൽ ശിക്ഷയും ലഭിക്കും
പാഠം 08
أَلَيْسَ اللَّهُ بِكَافٍ عَبْدَهُ
1➤ ഉഖ്ബത് ബ്നു ആമിരിൽ ജുഹനി എവിടുന്നാണ് വരുന്നത്, എവിടെക്കാണ് വരുന്നത്
=> ഡമസ്കസിൽ നിന്നും മദീനയിലേക്ക്
2➤ എന്ത് സന്ദേശവുമായാണ് വരുന്നത്
=> ശാം വിജയ സന്ദേഷവുമായി
3➤ ഉഖ്ബത് ബ്നു ആമിരിൽ ജുഹനി എത്ര ദിവസം യാത്ര ചെയ്തു
=> 7 ദിവസം
4➤ തിരിച്ച് പോകാൻ അദ്ധേഹം എന്ത് ചെയ്തു
=> ശാമിലേക്ക് തിരിക്കും മുമ്പ് അദ്ദേഹം നബിയുടെ ഖബർ ശരീഫിനരികിലെത്തി സിരിയായിലേക്കുള്ള യാത്ര സമയം കുറച്ചു തരാൻ നബിയോട് അഭ്യർത്ഥിച്ചു
5➤ തിരച്ച് എത്ര ദിവസം കൊണ്ട് എത്തി
=> രണ്ടര ദിവസം കൊണ്ട്
6➤ സ്വഹാബിയായ ഉഖ്ബത് ബ്നു ആമിർ(റ) ചെയ്തത് എന്തിന് തെളിവാണ്
=> വഫാതായ നബിയോട് സഹായം തേടാം എന്നതിന്
7➤ നമ്മുടെ സൃഷ്ടാവും സംരക്ഷകനും ആര്
=> അല്ലാഹുവാണ്
8➤ എന്താണ് ശിർക്ക്
=> ദിവ്യത്വത്തിലോ (ദൈവസംബന്ധമായ അവസ്ഥ) അതിൻറെ പ്രത്യേകതകളിലോ അല്ലാഹുതആലാക്ക് പങ്കുകാരുണ്ടെന്ന് വിശ്വസിക്കൽ ശിർക്കാണ്
9➤ എങ്ങനെയാണ് റബ്ബും ഇലാഹുമാക്കൽ
=> അല്ലാഹു തആല അല്ലാതെ മറ്റാരെങ്കിലും സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യുമെന്ന് വിശ്വസിക്കുകയോ ഇബാദത്തിന് അർഹതയുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്താൽ അവരെ റബ്ബും ഇലാഹുമാക്കലാണത്
10➤ സഹായം തേടുന്നത് ശിർക്ക് ആവുകയില്ല എപ്പോൾ
=> സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യുമെന്ന് വിശ്വസിക്കുകയോ ഇബാദത്തിന് അർഹതയുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്യാതെ സഹായം തേടുന്നത് ശിർക്കല്ല
11➤ അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചത് ആര്
=> ബഹുദൈവാരാധകർ
12➤ ബഹുദൈവാരാധകർ ദൈവങ്ങളെ എങ്ങനെ ആരാധിച്ചു
=> സ്വയം ഉപകാരവും ഉപദ്രവവും ചെയ്യുമെന്ന് വിശ്വസിച്ച്, ഭയപ്പെട്ടും പ്രതീക്ഷയർപ്പിച്ചും അവയെ ആരാധിച്ചു
13➤ അടിമക്ക് അല്ലാഹു പോരെ എന്നർത്ഥം വരുന്ന ആയത്ത്
=> أَلَيْسَ اللَّهُ بِكَافٍ عَبْدَهُ
14➤ നബി(സ)ക്ക് ഖിദ്മത് ചെയ്യാൻ അവസരം കാത്തിരുന്ന സഹാബി ആര്
=> റബീഅ(റ)
15➤ അദ്ദേഹം ചെയ്ത ത്യാഗം എന്ത്
=> തണുപ്പുള്ള ദിവസം അർദ്ധരാത്രിക്ക് ശേഷം നബി തങ്ങൾ വീടിന് പുറത്തേക്ക് വന്നപ്പോൾ വാതിൽ പടിക്കൽ അദ്ദേഹം നബി(സ) ഖിദ്മത് ചെയ്യാനായി കാത്തിരിക്കുന്നു
16➤ അതു കണ്ട് നബി തങ്ങൾ എന്തു പറഞ്ഞു
=> റബീഅ, നിനക്ക് ആവശ്യമുള്ളത് ചോദിച്ചോളൂ...
17➤ അദ്ദേഹം എന്ത് ചോദിച്ചു
=> നബിയോടൊപ്പം സ്വർഗ്ഗത്തിലുള്ള സഹവാസം എനിക്ക് വേണം.
18➤ നബി തങ്ങൾ എന്ത് മറുപടി പറഞ്ഞു
=> എങ്കിൽ കൂടുതൽ സുജൂദ് ചെയ്ത് എന്നെ സഹായിക്കുക
19➤ റബീഅ(റ) വിൻറെ സംഭവത്തിലെ പാഠം
=> അല്ലാഹു മാത്രമേ ഉപദ്രവവും ഉപകാരവും ചെയ്യൂ എന്ന വിശ്വാസത്തോടെ അവന് മാത്രമേ ആരാധ്യനുള്ളൂ എന്ന വിശ്വാസത്തോടെ, സൃഷ്ടികളോട് സഹായം തേടുന്നത് ശിർക്കല്ല
20➤ ബിൽക്കീസ് രാജ്ഞിയുടെ സിംഹാസനം എവിടെനിന്ന് എവിടെക്കാണ് എത്തിച്ചത്
=> സബഇൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്ക്
21➤ ബിൽക്കീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരാൻ ആരാണ് തയ്യാറായത്
=> ഔലിയാക്കളിൽ നിന്നുള്ള ആസഫ് ബിനു ബർഖിയ
22➤ ബിൽക്കീസ് രാജ്ഞിയുടെ സിംഹാസനം എത്തിച്ച സംഭവത്തിൽ നമുക്ക് പഠിക്കാനുള്ള പാഠം
=> സൃഷ്ടികളോട് ചെറുതോ വലുതോ ആയ കാര്യത്തിൽ സഹായം അപേക്ഷിക്കാം
23➤ കടുത്ത വരൾച്ച നേരിട്ടു ആരുടെ കാലത്ത്
=> ഉമർ ബിൻ ഖത്താബ്(റ)വിന്റെ കാലത്ത്
24➤ നബിയുടെ ഖബറിനടുത്ത് പോയി മഴ വേണമെന്ന് അപേക്ഷിച്ചത് ആര്
=> ബിലാൽ ബിനു ഹാരിസ് എന്ന സ്വഹാബി
25➤ ബിലാൽ ബിനു ഹാരിസ് എന്ന സ്വഹാബി മഴക്ക് അപേക്ഷിച്ചത് ആരുടെ കാലത്ത്
=> ഉമർ ബിൻ ഖത്താബ്(റ)വിന്റെ കാലത്ത്
26➤ സഹായം തേടുന്നതിനെക്കുറിച്ച് (ഇസ്തിഖാസ) സുബ്ക്കി ഇമാം എന്തു പറഞ്ഞു
=> നബി തങ്ങൾ മുഖേന അല്ലാഹുവിലേക്ക് തവസ്സുലും ഇസ്തിഹാസയും തശഫുഉം നടത്താം. അത് നല്ല കാര്യമാണ്. മതബോധമുള്ള എല്ലാവർക്കും ഇത് അറിയാം. അമ്പിയാക്കൾ, മുർസലുകൾ, സജ്ജനങ്ങൾ, പണ്ഡിതന്മാർ, സാധാരണക്കാർ എന്നിവരെല്ലാം ഇത് ചെയ്ത് പോരുന്നു
=> സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കുമെന്ന വിശ്വാസമോ ഇബാദത്തിന് അർഹതയുണ്ടെന്ന വിശ്വാസമോ ഇല്ലാതെ അല്ലാഹുവല്ലാത്ത വല്ലതിനും സുജൂദ് ചെയ്യൽ മഅ്സിയതാണ് (കുറ്റകരമാണ്)
10➤ ആദരിക്കൽ ശിർക്കും കുഫ്റുമാണ് – എപ്പോൾ
=> സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കുമെന്ന വിശ്വാസത്തോടെയോ ഇബാദത്തിന് അർഹതയുണ്ടെന്ന വിശ്വാസത്തോടെയോ അല്ലാഹു അല്ലാത്ത വല്ലതിനെയും ആദരിക്കൽ ശിർക്കും കുഫ്റുമാണ്
11➤ പാഠത്തിലെ ആയതും അർത്ഥവും പഠിക്കുക
=> إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا (8) لِّتُؤْمِنُوا بِاللَّهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا നിശ്ചയം; അങ്ങയെ നാം സത്യസാക്ഷിയും സുവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായി നിയോഗിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിക്കാനാണിത്. നിങ്ങളവനെ പിന്തുണക്കാനാണ്. അവനോട് ആദരവ് പ്രകടിപ്പിക്കാനും രാവിലെയും വൈകുന്നേരവും അവന്റെ മഹത്വം കീര്‍ത്തിക്കാനും.
12➤ അല്ലാഹുവിനെ വഴിപ്പെടലും അവനെ അനുസരിക്കലും വാജിബായ .................. ആണ്
=> ഇബാദത്താണ്
13➤ അനുസരണം എത്ര ഇനം, ഏതെല്ലാം
=> മൂന്ന് ഇനം, 1. അല്ലാഹുവിനെ അനുസരിക്കൽ, 2. അല്ലാഹുവിന്റെ നിർദ്ദേശങ്ങൾക്കെതിരായി സൃഷ്ടികളെ അനുസരിക്കൽ, 3. ശിർക്കും കുഫ്റും ആയ അനുസരണം
14➤ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കൽ ............
=> വാജിബാണ്
15➤ അല്ലാഹുവിന്റെ വിധിവിലക്കുകൾക്ക് എതിരെ പ്രവർത്തിക്കൽ...............
=> ഹറാമാണ്
16➤ മാതാപിതാക്കൾ ഉസ്താദുമാർ ഉലമാക്കൾ മുതലായവരെ അനുസരിക്കൽ അല്ലാഹുവിനുള്ള ................... ആണ്
=> ഇബാദത്താണ്
17➤ മാതാപിതാക്കൾ ഉസ്താദുമാർ ഉലമാക്കൾ മുതലായവരെ അനുസരിക്കന്നതിൽ ഖുർആന്റെ കൽപന എന്ത് (കാണാതെ പഠിക്കുക)
=> ശാശ്വത സുഖം ലഭിക്കുന്ന ഒരു ലോകത്തെ ആവശ്യപ്പെടുന്നു
8➤ എന്താണ് പരലോകം
=> സമ്പൂർണ്ണ നീതി നടപ്പാക്കുന്ന ലോകം, കുറ്റവാളി കുറ്റത്തിന് അനുസരിച്ച് ശിക്ഷിക്കപ്പെടുന്ന ലോകം, നന്മ ചെയ്തവന് നന്മയുടെ തോതനുസരിച്ച് പ്രതിഫലം ലഭിക്കുന്ന ലോകം, ആ ലോകമാണ് പരലോകം
9➤ സമ്പൂർണ്ണ നീതി നടപ്പാക്കുന്ന ഒരു ലോകം / പരലോകം വേണം കാരണം
=> കുറ്റവാളി കുറ്റത്തിന് അനുസരിച്ച് ശിക്ഷിക്കപ്പെടാനും, നന്മ ചെയ്തവന് നന്മയുടെ തോതനുസരിച്ച് പ്രതിഫലം ലഭിക്കാനും
10➤ പരലോകം തുടങ്ങുന്നത് എപ്പോഴാണ്
=> അന്ത്യദിനത്തോട അത് തുടങ്ങുന്നു
11➤ പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ത്
=> പ്രപഞ്ചം നിരന്തര മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നു, ഇവിടെയുള്ള വിഭവങ്ങൾ തീർന്നു കൊണ്ടിരിക്കുന്നു, കാലാവസ്ഥാ വ്യതിയാനം പല ജീവികളുടെയും നാശത്തിനും മനുഷ്യജീവിതം ക്ലേശകരമാകാനും ഇടയാക്കി
12➤ കാലാവസ്ഥാവതിയാനം ഇടയാക്കി എന്തിനെല്ലാം
=> പല ജീവികളുടെയും നാശത്തിനും മനുഷ്യജീവിതം ക്ലേശകരമാകാനും ഇടയാക്കി
13➤ ജീവികളുടെ നാശത്തിനും മനുഷ്യന്റെ ക്ലേശത്തിനും ഇടയാക്കി -എന്ത്
=> കാലാവസ്ഥാവതിയാനം
14➤ ഭൂമിയെ കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു എന്ത്
=> ഇവിടെ മനുഷ്യവാസം അവസാനിക്കാനും ലോകം ഇല്ലാതാക്കാനും കൂടുതൽ കാലം ഇല്ലെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു
15➤ അന്ത്യനാൾ ...................... മാണ്
=> യഥാർത്ഥ
16➤ മനുഷ്യന്റെ ജീവിതത്തിന് ഒരു ............ഉണ്ട്
=> ലക്ഷ്യം
17➤ മനുഷ്യ ജീവിതത്തിൻറെ ലക്ഷ്യം എന്ത്
=> ശാശ്വത സന്തോഷമാണ് മനുഷ്യ ജീവിതത്തിൻറെ ലക്ഷ്യം
18➤ നരകമോചനവും സ്വർഗ്ഗവാസവും മനുഷ്യനു ലഭിക്കുക ............... ആണ്
=> പരലോകത്ത്
19➤ അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുക – ഖുർആൻ എന്ത് പറയുന്നു
=> അല്ലാഹുവിന് മാത്രമേ അറിയൂ ഖുർആൻ പറയുന്നു إِنَّ ٱللّهَ عِندَهُۥ عِلْمُ ٱلسَّاعَةِ ( നിശ്ചയം, അന്ത്യനാളിനെ സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത് )
20➤ അന്ത്യനാളിന്റെ അടയാളങ്ങൾ എത്ര ഇനം, ഏതെല്ലാം
=> രണ്ട് ഇനം, ചെറിയ അടയാളങ്ങൾ, വലിയ അടയാളങ്ങൾ
21➤ ചെറിയ അടയാളങ്ങളിൽ പെട്ടകാര്യങ്ങൾ
=> സമയം ചുരുങ്ങുക, • വിശ്വസ്തത നഷ്ടപ്പെടുക, • വ്യഭിചാരം കൂടുക, • പലിശ വ്യാപിക്കുക, • കള്ളുകുടി വർദ്ധിക്കുക, • കൊലപാതകം അധികമാവുക, • മക്കൾ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കൂടുക, • സ്ത്രീകൾ നഗ്നത മറക്കാതെ പുറത്തിറങ്ങുക, • ദരിദ്രർ കെട്ടിട നിർമ്മാണത്തിൽ മത്സരിക്കുക, • സമുദായത്തിലെ പിൽക്കാലക്കാർ മുൻഗാമികളെ ശപിക്കുക
പാഠം 12
وَهُمْ مِنْ كُلِّ حَدَبٍ يَنْسِلُونَ
1➤ അന്ത്യനാൾ സംഭവിക്കുന്നതിന് നബിതങ്ങൾ പറഞ്ഞ 10 ദൃഷ്ടാന്തങ്ങൾ
=> ദുഖാൻ, ദജ്ജാൽ, ദാബ്ബതുൽ അർള്, സൂര്യൻ പടിഞ്ഞാറുദിക്കൽ, ഇസാ(അ) ഇറങ്ങിവരൽ, യഅ്ജൂജ് മഅ്ജൂജ് പുറപ്പെടൽ, മൂന്ന് ഖസ്ഫുകൾ സംഭവിക്കൽ ഒന്ന് കിഴക്കും ഒന്ന് പടിഞ്ഞാറും ഒന്ന് ജസീറത്തുൽ അറബിലും, അവസാനം യമനിൽ നിന്ന് ഒരു തീ പുറപ്പെടും അത് മനുഷ്യരെ മഹ്ശറിലേക്ക് ഓടിക്കും
2➤ മൂന്ന് ഖസ്ഫുകൾ സംഭവിക്കും എവിടെയെല്ലാം
=> ഒന്ന് കിഴക്കും ഒന്ന് പടിഞ്ഞാറും ഒന്ന് ജസീറത്തുൽ അറബിലും
3➤ എന്താണ് ഖസ്ഫ്
=> ഭൂമി താഴുക
4➤ അവസാനം ഒരു തീ പുറപ്പെടും എവിടെ നിന്ന്
=> യമനിൽ നിന്ന്
5➤ അന്ത്യനാളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഖലീഫ
=> ഇമാം മഹ്ദി(റ)
6➤ ഇമാം മഹ്ദി(റ) ആരുടെ സന്താന പരമ്പരയിലാണ് ജനിക്കുക
=> ഫാതിമ ബീവിയുടെ
7➤ ഇമാം മഹ്ദി(റവിന്റെ പേര് എന്തായിരിക്കും
=> മുഹമ്മദ് ബ്നു അബ്ദില്ല
8➤ എപ്പോഴാണ് ഇമാം മഹ്ദി ആഗതനാവുക
=> ഭൂമിയിൽ ആക്രമവും അനീതിയും വ്യാപിക്കുമ്പോൾ ആഗതനാകും
9➤ ഇമാം മഹ്ദി(റ) എങ്ങനെയാണ് ഭരണം നടത്തുക
=> നബിﷺ യുടെ ശരീഅത്ത് അനുസരിച്ച് ഭരണം നടത്തും
10➤ ഇമാം മഹ്ദി(റ) ഭൂമിയിൽ നിറക്കും എന്ത്
=> ഭൂമിയിൽ നീതി നിറക്കും
11➤ ഇമാം മഹ്ദി(റ) കണക്കില്ലാതെ ............. വിതരണം ചെയ്യും
=> രണ്ട് കളർ വസ്ത്രങ്ങൾ ധരിച്ച് രണ്ടു മലക്കുകളുടെ ചിറകിൽ കൈവെച്ച് മുത്തുമണികൾ പോലെ വിയർപ്പ് തുള്ളികൾ ഇറ്റി വീഴുന്ന നിലയിലാണ് ഇറങ്ങുക
18➤ ഈസാ (അ) ഭരണം നടത്തും എങ്ങിനെ
=> മുഹമ്മദ് നബിﷺ യുടെ ശരീരത്ത് അനുസരിച്ച് നീതിയോടെ ഭരണം നടത്തും
19➤ ഈസാ (അ) ദജ്ജാലിനെ വധിക്കുന്നത് എവിടെ വെച്ച്
=> ബാബുലുദ്ദിൽ വെച്ച്
20➤ ബാബുലുദ്ദ് എവിടെയാണ്
=> ഫലസ്തീനിൽ
21➤ ഈസാ (അ)നെ സമീപിക്കും ആര്
=> ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് അല്ലാഹു സംരക്ഷിച്ച ജനങ്ങൾ ഈസാ(അ) മിനെ സമീപിക്കും
22➤ ഈസാ (അ) മുഅ്മിനീങ്ങളോട് എന്ത് പറയും
=> അവരിൽ ഓരോരുത്തരുടെയും സ്വർഗ്ഗത്തിലെ സ്ഥാനത്തെ കുറിച്ച് ഈസാ(അ അവരോട് പറയും
23➤ ഈസാ (അ) കാലത്താണ് ഉണ്ടാവുന്ന പ്രധാന സംഭവം
=> യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാട്
24➤ ഈസാ (അ)നെ എവിടെ യാണ് മറമാടുക
=> ഹുജ്റതു ശരീഫിൽ (الحجرة الشريفة ) നബിയുടെ ചാരത്താണ് അവരെ മറമാടുക
25➤ ഈസാനബിക്ക് ശേഷം മുഅ്മിനീങ്ങളുടെയും റൂഹ് പിടിക്കും – എങ്ങിനെ
=> ഒരു നല്ല കാറ്റിലൂടെ അല്ലാഹു എല്ലാ മുഅ്മിനീങ്ങളുടെയും റൂഹ് പിടിക്കും
26➤ അന്ത്യനാൾ സംഭവിക്കുമ്പോൾ ആര് മാത്രമേ ഉണ്ടാവൂ
=> ദുർജനങ്ങൾ മാത്രം
27➤ അന്ത്യനാളുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങളെല്ലാം ........... വൃത്താന്തങ്ങളാണ്
=> അദൃശ്യ
28➤ അന്ത്യനാളിന്റെ വാർത്തകൾ നാം എങ്ങിനെ അറിഞ്ഞു
=> സത്യസന്ധമായ നബിﷺ യിലൂടെ വിവരം ലഭിച്ചു
29➤ യഅ്ജൂജ് മഅ്ജൂജ് ഏത് ഗോത്രക്കാരാണ്
=> യാഫിസു ബ്നു നൂഹിന്റെ സന്താന പരമ്പരയിൽ പെട്ട രണ്ടു ഗോത്രങ്ങളാണ് യഅ്ജൂജും മഅ്ജൂജും
30➤ യഅ്ജൂജ് മഅ്ജൂജ് എപ്പോഴാണ് വരിക
=> അന്ത്യനാൾ അടുക്കുമ്പോൾ
31➤ യഅ്ജൂജ് മഅ്ജൂജ് ഇവിടെ കുഴപ്പങ്ങൾ ഉണ്ടാക്കും എങ്ങിനെ
=> ഭൂമിയിൽ കൊള്ളയും കൊലയും നടത്തി കുഴപ്പങ്ങൾ ഉണ്ടാക്കും
32➤ യഅ്ജൂജ് മഅ്ജൂജിനെ അല്ലാഹു എങ്ങനെ നശിപ്പിക്കും
=> മിയാസിസിലൂടെ
33➤ എന്താണ് മിയാസിസ്
=> ഒരു ചർമ രോഗം
34➤ യഅ്ജൂജ് മഅ്ജൂജിനെ കുറിച്ച് ഖുർആൻ എന്ത് പറയുന്നു
=> حَتَّىٰٓ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍۢ يَنسِلُونَ യഅ്ജൂജ്- മഅ്ജൂജ് ജനവിഭാഗങ്ങള്‍ക്ക് ഒരു വഴി തുറന്നുകിട്ടുംവരെ; അങ്ങനെ അവര്‍ എല്ലാ കുന്നിന്‍പുറങ്ങളില്‍നിന്നും കുതിച്ചിറങ്ങി വരും വരെയും
35➤ എന്താണ് ദാബ്ബതുൽ അർള്
=> ഖിയാമത് നാൾ അടുക്കുമ്പോൾ പുറപ്പെടുന്ന അത്ഭുതമൃഗമാണ് ദാബ്ബതുൽ അർള്
36➤ ദാബ്ബതുൽ അർള് ജനങ്ങളോട് എന്താണ് സംസാരിക്കുക
=> ഇയാൾ മുഅ്മിനാണ് ഇയാൾ കാഫിറാണ് എന്നിങ്ങനെ വ്യക്തമായി അത് ജനങ്ങളോട് സംസാരിക്കും
37➤ ദജ്ജാലിനെ കുറിച്ച് നബിﷺ എന്ത് പറഞ്ഞു
=> ആദം നബി(അ)മിന്റെ സൃഷ്ടിപ്പിനും അന്ത്യനാളിനും ഇടയിൽ ദജ്ജാലിനെക്കാൾ അപകടകരമായ ഒരു സൃഷ്ടിയുമില്ല
38➤ ദജ്ജാലിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് – ആരൊക്കെ
=> എല്ലാ നബിമാരും
39➤ എന്താണ് ദജ്ജാലിന്റെ രൂപം
=> തടിമാടനും മുടി ജെട കെട്ടിയവനും ഒറ്റക്കണ്ണനുമായ ചുവപ്പ് നിറമുള്ള യുവാവാണ്
40➤ ദജ്ജാലിന്റെ മേൽ എന്താണ് എഴുതിയത്, എവിടെയാണ് എഴുതിയത്
=> കണ്ണുകൾക്കിടയിൽ കാഫിർ എന്ന് എഴുതിയിട്ടുണ്ടാകും
41➤ ദജ്ജാലിന്റെ മേൽ എഴുതിയത് ആർക്കാണ് വായിക്കാൻ കഴിയുക
=> എല്ലാ മുഅ്മിനിനും
42➤ ദജ്ജാൽ പ്രത്യക്ഷപ്പെടുക- എവിടെയാണ്
=> ഇറാഖിനും സിറിയക്കും ഇടയിലുള്ള ഒരു വഴിയിലാണ് അവൻ പ്രത്യക്ഷപ്പെടുക
43➤ ദജ്ജാൽ കുഴപ്പമുണ്ടാക്കുന്ന സ്ഥലങ്ങൾ, ഉണ്ടാക്കാത്ത സ്ഥലങ്ങൾ
=> എല്ലായിടത്തും അവൻ കുഴപ്പമുണ്ടാക്കും, മക്കയും മദീനയും ഒഴികെയുള്ള എല്ലാ നാട്ടിലും അവൻ പ്രവേശിക്കും
ലാസ്റ്റ് പാഠങ്ങൾ ഒന്ന് വിടുമോ
ReplyDeleteNo
DeleteVERY NICE 👍
Delete👍നല്ല manasilavunud 👍👍👍
Deleteലാസ്റ്റ് പാഠങ്ങൾ ഒന്ന് വിടുമോ
ReplyDelete👍👍👍👍👍
ReplyDeletehi
ReplyDeletehi
DeletePariksakk varaan sadyadaullachodyagal vedaamooochody
ReplyDelete🤲👍👍👍
ReplyDeleteLast chapters
ReplyDeleteLast 3 chapters pls
ReplyDeleteNo
DeleteLast chapter
ReplyDeleteHi
ReplyDeleteHi
DeleteHi
ReplyDeleteHllo
DeleteHi
ReplyDeleteLast chapter um koode vittal kollaam ayirinnu
ReplyDelete,😄😄😄😄😄😄😄😄😘😘😘
ReplyDelete😄😄😄😄😄😄
DeleteAlhamdu lillah. K Kure divasame illallo pareekshake. due cheyanam
ReplyDelete👍🏻👍🏻👍🏻😊😊😊😊😊😊😊😊🙂🙂😁😃😄
ReplyDeleteParikshak in Karachi devastham Mataram Athukond ellavarum padikuka eni paditham mathram kali venda😊😊😄😃🙂👍🏻
ReplyDeleteYes
DeleteAdipoli
ReplyDeletePost a Comment