CLASS 7 | FIQH | SEM 2 CHAPTERS | പൊതുപരീക്ഷാ പരിശീലനം
പാഠം 09
فَبَشِّرْهُمْ بِعَذَابٍ أَلِيمٍ
1➤ ഉമർ ബിൻ അബ്ദുൽ അസീസ്(റ) ഇറാഖിലെ ഗവർണർക്ക് കത്ത് എഴുതി – എന്ത്
=> ജനങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ എല്ലാം കൊടുത്തു വീട്ടുക
2➤ സക്കാത്ത് ശരിയായ രീതിയിൽ വിതരണം ചെയ്താൽ എന്താണു ഗുണം
=> ലോകത്ത് ദാരിദ്ര്യമോ, സാമ്പത്തിക മാന്ദ്യമോ ഉണ്ടാവുകയില്ല
3➤ സക്കാതിന്റെ ഭാഷാർത്ഥം
=> ശുദ്ധീകരണം
4➤ സകാതിന്റെ മറ്റു ഗുണങ്ങൾ
=> • സമ്പത്തിനെയും മനസ്സിനെയും പ്രവർത്തനങ്ങളെയും അത് ശുദ്ധീകരിക്കുന്നു • സമൂഹത്തിൽ സ്നേഹവും കെട്ടുറപ്പും ഉണ്ടാക്കുന്നു • സാമ്പത്തിക കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നു • സാമ്പത്തിക സുരക്ഷാ വർദ്ധിപ്പിക്കുന്നു • യാചന പോലത്തെ കാര്യങ്ങൾ അത് ഇല്ലാതാക്കുന്നു
5➤ കഠിനമായ ശിക്ഷയുണ്ട് – ആർക്ക്
=> സക്കാത്ത് നൽകാത്തവർക്ക്
6➤ സക്കാത്ത് നൽകാത്തവർക്ക് ലഭിക്കുന്ന് ശിക്ഷ?, ഖുർആന്റെ മുന്നറീപ്പ് എന്ത്
=> സ്വർണ്ണവും വെള്ളിയും സൂക്ഷിച്ചു വയ്ക്കുകയും അല്ലാഹുതആലയുടെ മാർഗത്തിൽ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുക
7➤ സക്കാത്ത് നൽകാത്തവർക്ക് ലഭിക്കുന്ന് ശിക്ഷ
=> നരകത്തിലെ അഗ്നിയിൽ അത് ചുട്ടുപഴുപ്പിക്കും. അതുകൊണ്ട് അവരുടെ നെറ്റികളും പാർശ്വവശങ്ങളും മുതുകുകളും പൊള്ളൽ ഏൽപ്പിക്കും
8➤ സക്കാത്ത് നൽകാത്തവരോട് നരഗത്തിൽ പറയപ്പെടും എന്ത്
=> നിങ്ങൾക്ക് വേണ്ടി സൂക്ഷിച്ചു വച്ചതാണിത്. നിങ്ങൾ തന്നെ ആസ്വദിച്ചു കൊള്ളുക എന്ന് അവരോട് പറയും
9➤ സക്കാത്ത് എത്ര വിധം, ഏതൊക്കെ
=> 2 വിധം, ശരീരത്തിൻറെ സക്കാത്ത് (ഫിത്തർ സക്കാത്ത്), സമ്പത്തിന്റെ സക്കാത്ത് (കച്ചവടത്തിന്റെ സക്കാത്ത് ഇതിൻറെ ഭാഗമാണ്
10➤ ആർക്കാണ് സക്കാത്ത് നിർബന്ധമുള്ളത്
=> നിസാബ് കൈവശമുള്ള എല്ലാ മുസ്ലിമിനും സക്കാത്ത് നിർബന്ധമാണ്
11➤ സകാതില്ലാത്ത സ്വത്ത്
=> പൊതുമുതലിന് സക്കാത്തില്ല
12➤ ആരുടെ സക്കാത്താണ് രക്ഷിതാവാണ് കൊടുക്കേണ്ടത്
=> കുട്ടിയുടെയും ഭ്രാന്തന്റെയും
13➤ ഏതൊക്കെ വിഭാഗം സ്വത്തുക്കളിലാണ് സക്കാത്ത് നിർബന്ധമുള്ളത്
=> ആട്, മാട്, ഒട്ടകം, ധാന്യം, ഈത്തപ്പഴം, മുന്തിരി, സ്വർണം, വെള്ളി
14➤ പച്ചക്കറി, ഈത്തപ്പഴം മുന്തിരി അല്ലാത്ത പഴങ്ങൾ മുതലായവയിൽ സകാത്ത് ഉണ്ടാവും എപ്പോൾ
=> കച്ചവട ചരക്ക് ആണെങ്കിൽ കച്ചവടത്തിന്റെ സക്കാത്ത് ഉണ്ടാവും
15➤ കച്ചവടത്തിന് സകാത് നിർബന്ധമാകുന്നത് എപ്പോൾ
=> മാർക്കറ്റ് നിലവാരമനുസരിച്ച് 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായതോ അതിൽ കൂടുതലോ വിൽപ്പന വസ്തുക്കൾ ഉള്ള കച്ചവടത്തിന് ഹിജ്റ വർഷ പ്രകാരം ഒരു വർഷം തികയുമ്പോൾ രണ്ടര ശതമാനം സക്കാത്ത് നൽകണം
16➤ കച്ചവടത്തിന്റെ നിസാബ് എത്ര
=> മാർക്കറ്റ് നിലവാരമനുസരിച്ച് 595 ഗ്രാം വെള്ളിയുടെ മുല്യം
17➤ കച്ചവടത്തിന്റെ സകാത് എന്താണ് നൽകേണ്ടത്
=> കച്ചവടത്തിന്റെ സക്കാത്ത് പണമായാണ് നൽകേണ്ടത്
18➤ കച്ചവടത്തിന്റെ സകാത് നിർബന്ധമായ സമയം വിട്ടുപിന്തിക്കുന്നതിന്റെ വിധി
=> ഹറാമാണ്
19➤ ഈത്തപ്പഴം, മുന്തിരി, ധാന്യങ്ങൾ എന്നിവയിൽ സകാത് നിർബന്ധമാവും എപ്പോൾ
=> ഈത്തപ്പഴം, മുന്തിരി, തൊലി ഇല്ലാത്ത ധാന്യങ്ങൾ എന്നിവ 960 ലിറ്ററോ അതിൽ കൂടുതലോ ഉണ്ടെങ്കിലും തൊലി ഉള്ള ധാന്യങ്ങൾ 1920 ലിറ്ററോ അതിൽ കൂടുതലോ ഉണ്ടെങ്കിലും അതിൽ സക്കാത്ത് നിർബന്ധമാണ്
20➤ ഈത്തപ്പഴം, മുന്തിരി, ധാന്യങ്ങൾ എന്നിവയിൽ എത്രയാണ് സകാത് നൽകേണ്ടത്
=> നനക്കാൻ ചിലവില്ലെങ്കിൽ 10 ശതമാനവും, ഉണ്ടെങ്കിൽ അഞ്ച് ശതമാനവും ആണ് നൽകേണ്ടത്
21➤ സ്വർണ്ണം, വെള്ളി എന്നിവയിൽ സകാത് നിർബന്ധമാവുന്നത് എപ്പോൾ
=> സ്വർണ്ണം 85 ഗ്രാമോ അതിൽ കൂടുതലോ വെള്ളി 595 ഗ്രാമോ അതിൽ കൂടുതലോ ഒരു വർഷം സൂക്ഷിച്ചുവെച്ചാൽ
22➤ സ്വർണ്ണം, വെള്ളി എന്നിവയിൽ എത്രയാണ് സകാത് കൊടുക്കേണ്ടത്
=> രണ്ടര ശതമാനം സക്കാത്ത് നൽകണം
23➤ ആഭരണത്തിന് സകാതുണ്ടോ
=> അനുവദനീയമായ ആഭരണത്തിന് സക്കാത്തില്ല
24➤ ണത്തിന് സകാത് നിർബന്ധമാവുന്നത് എപ്പോൾ, എത്ര കൊടുക്കണം
=> 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ തുക ഒരു വർഷം പൂർണ്ണമായി സൂക്ഷിച്ചാൽ സകാത് നിർബന്ധമാവും, അതിൻറെ രണ്ടര ശതമാനം സക്കാത്ത് നൽകണം
25➤ സക്കാത്ത് വിതരണത്തിന്റെ ശർതുകൾ എത്ര, ഏതെല്ലാം
=> നിയ്യത്ത്, അവകാശികൾക്ക് നൽകുക
26➤ സക്കാത്തിന്റെ അവകാശികൾ ആരെല്ലാം
=> ഫഖീർ, മിസ്കീൻ, ഇസ്ലാമിക ഭരണമുള്ളിടത്ത് സകാതിന്റെ ഉദ്യോഗസ്ഥർ, പുതു മുസ്ലിം, ഉടമയുമായി മോചന കരാറിൽ ഏർപ്പെട്ട അടിമ, വീട്ടാൻ മാർഗ്ഗമില്ലാത്ത കടം ഉള്ളവൻ, ശമ്പളം പറ്റാത്ത യോദ്ധാക്കൾ, യാത്രക്കാർ
27➤ സകാത് നൽകാൻ പടില്ല ആർക്ക്
=> നബിയുടെ കുടുംബത്തിൽ പെട്ടവർക്ക് സക്കാത്ത് നൽകാൻ പാടില്ല
28➤ ഫിത്റ് സകാത് ആരാണ് നൽകേണ്ടത്
=> അനുയോജ്യമായ വീട് ആവശ്യമായ പരിചാരകർ കടം ഉണ്ടെങ്കിൽ വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളിൽ തനിക്കും താൻ ചെലവ് കൊടുക്കാൻ നിർബന്ധമുള്ളവർക്കും ആവശ്യമായ ഭക്ഷണം വസ്ത്രം എന്നിവയ്ക്ക് ആവശ്യമായതിൽ അധികം ധനം ഉള്ളവർ തന്റെയും ആശ്രിതരുടെയും ഫിത്തർ സക്കാത്ത് നൽകണം
29➤ ഫിത്റ് സകാത് എന്താണ് നൽകേണ്ടത്
=> നാട്ടിലെ മുഖ്യ ആഹാരം ആണ് നൽകേണ്ടത്
30➤ ഫിത്റ് സകാത് എത്ര നൽകണം
=> ഒരാൾക്ക് വേണ്ടി ഒരു സ്വാഹ് വീതം നൽകണം
31➤ ഫിത്റ് സകാത് നൽകേണ്ട സമയം
=> പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് നൽകലാണ് എറെ ഉത്തമം പെരുന്നാൾ നിസ്കാരത്തെക്കാൾ പിന്തിക്കൽ കറാഹത്താണ് അവകാശികളെ പ്രതീക്ഷിച്ച് നിസ്കാരം കഴിയുന്നതുവരെ താമസിപ്പിക്കുന്നത് കറാഹത്തില്ല പെരുന്നാൾ ദിവസം കഴിഞ്ഞ് പിന്തിക്കൽ ഹറാമാണ് ഖളാഅ് വീട്ടിൽ നിർബന്ധവുമാണ്
പാഠം 10
سَيِّدُ الشُّهُور
1➤ നോമ്പും ഖുർആനും അന്ത്യദിനത്തിൽ അടിമക്ക് വേണ്ടി ശുപാർശ ചെയ്യുന്നതാണ്, നോമ്പ് എന്ത് പറയും, ഖുർആൻ എന്ത് പറയും
=> നോമ്പ് പറയും അല്ലാഹുവേ ഞാൻ അവനെ പകൽ ആഹാരത്തിൽ നിന്നും കാമ വികാരത്തിൽ നിന്നും തടയുകയുണ്ടായി അതിനാൽ അവന്റെ കാര്യത്തിൽ എന്റെ ശുപാർശ സ്വീകരിക്കണം ഖുർആൻ പറയും ഞാൻ അവനെ രാത്രി നിദ്രയിൽ നിന്ന് തടഞ്ഞിരുന്നു അതുകൊണ്ട് അവൻറെ കാര്യത്തിൽ എൻറെ ശുപാർശ സ്വീകരിക്കണം
2➤ നോമ്പ് എത്ര ഇനം, ഏതൊക്കെ
=> നോമ്പ് രണ്ടിനമാണ്, നിർബന്ധവും, സുന്നത്തും
3➤ നിർബന്ധമായ നോമ്പുകൾ എതൊക്കെ
=> റമളാൻ നോമ്പ്, നേർച്ച നോമ്പ്, കഫാറത് നോമ്പ്
4➤ റമദാൻ നോമ്പ് നിർബന്ധമാകുന്നത് ആർക്ക്
=> പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും റമളാൻ നോമ്പ് നിർബന്ധമാണ്
5➤ റമദാൻ നോമ്പ് നിർബന്ധമില്ലാത്തവർ
=> കുട്ടിക്കും ഭ്രാന്തനും നിർബന്ധമില്ല
6➤ പകൽ കുറച്ച് സമയം ബോധം നഷ്ടപ്പെട്ടാൽ നോമ്പ് ബാത്തിലാവുമോ
9➤ നോമ്പ് ഉപേക്ഷിച്ച് ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം സാധുക്കൾക്ക് കൊടുത്താൽ മതി ആര്
=> വാർദ്ധക്യം, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം പോലെയുള്ള കാരണത്താൽ നോമ്പ് എടുക്കാൻ പ്രയാസമുള്ളവർക്ക്
10➤ നോമ്പിന് എത്ര ഫർളുകൾ ഉണ്ട്, ഏതൊക്കെ
=> രണ്ട് ഫർളുകൾ, 1. നിയ്യത്ത് 2. നോമ്പ് മുറിയുന്ന കാര്യങ്ങൾ ഉപേക്ഷിക്കുക
11➤ നിയ്യത്ത് എന്തൊക്കെ ശ്രദ്ധിക്കണം
=> ഓരോ ദിവസത്തിനും നിയ്യത്ത് ചെയ്യണം, നോമ്പ് ഏതാണെന്ന് നിർണയിക്കലും രാത്രി നിയ്യത്ത് ചെയ്യലും ഫർള് നോമ്പുകാർക്ക് നിർബന്ധമാണ്
12➤ ഉച്ചയ്ക്ക് മുമ്പ് നിയ്യത്ത് ചെയ്താൽ മതിയാകുന്നതാണ് - ആര്
=> സുന്നത്ത് നോമ്പുകാർക്ക്, അതുവരെ നോമ്പ് മുറിയുന്ന കാര്യങ്ങൾ അവനിൽ നിന്നും ഉണ്ടാവാൻ പാടില്ല
13➤ നോമ്പ് മുറിയുന്ന കാര്യങ്ങൾ എന്തൊക്കെ
=> തുറന്നു ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക് തടിയുള്ള ഒരു വസ്തു പ്രവേശിക്കുക ചെവിയിലും മൂക്കിലും മരുന്ന് ഉറ്റിക്കുക മുങ്ങിക്കുളിക്കുന്നതിനിടക്ക് അറിയാതെയാണെങ്കിലും വെള്ളം ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് മുറിയും
14➤ ഉമിനീരിറക്കിയാൽ നോമ്പ് മുറിയുമോ
=> മുറിയുന്നതല്ല
15➤ സുന്നത്തോ നിർബന്ധമോ ആയ കുളി, വെള്ളം ഒഴിച്ച് നിർവഹിക്കുമ്പോൾ ഉള്ളിലേക്ക് അറിയാതെ വെള്ളം പ്രവേശിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ
=> ഇല്ല
16➤ നോമ്പിന്റെ സുന്നത്തുകൾ - ഏതെല്ലാം
=> രാത്രി പകുതി ആയതിനുശേഷം അത്താഴം കഴിക്കുക തുടർന്ന് വായയും പല്ലും വൃത്തിയാക്കുക ഫജ്റിന് മുമ്പ് ശരീരത്തിൽ സുഗന്ധം ഉപയോഗിക്കുക വലിയ അശുദ്ധിയുള്ളവർ കുളിക്കുക ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ ഇഅ്തികാഫ് എന്നിവ വർദ്ധിപ്പിക്കുക നോമ്പ് തുറപ്പിക്കുക സമയമായാൽ ഉടനെ നോമ്പ് തുറക്കുക ഈത്തപ്പഴം അല്ലെങ്കിൽ കാരക്ക അതും അല്ലെങ്കിൽ വെള്ളം എന്നിവ കൊണ്ട് നോമ്പുതുറക്കുക നോമ്പ് തുറന്നാൽ اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفَطَرْتُ ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ الله എന്ന് ചൊല്ലുക റമദാനിലെ എല്ലാ രാത്രിയിലും കുളിക്കുക
=> ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യുക ആവശ്യമില്ലാതെ ഭക്ഷണം രുചിച്ചു നോക്കുക സുഗന്ധം ശ്വസിക്കുകയും പുരട്ടുകയും ചെയ്യുക വെള്ളത്തിൽ മുങ്ങുക വായിൽ വെള്ളം കൊപ്ലിക്കുമ്പോഴും മൂക്കിൽ വെള്ളം കയറ്റി പിഴിയുമ്പോഴും അമിതമാക്കുക
19➤ നോമ്പോ ആർക്കൊക്കെ ഒഴിവാക്കാം
=> ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ബുദ്ധിമുട്ടുണ്ടെങ്കിൽ നോമ്പ് ഒഴിവാക്കാവുന്നതാണ്, ശേഷം ഖളാഅ് വീട്ടേണ്ടതുമാണ്
20➤ നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഫിദിയ കൊടുക്കലും നിർബന്ധമാണ് ആര്
=> ഗർഭിണിയും മുലയൂട്ടുന്നവളും കുട്ടിക്ക് മാത്രം വല്ല പ്രയാസവും നേരിടും എന്ന് ഭയന്ന് നോമ്പ് ഉപേക്ഷിച്ചാൽ
22➤ റമളാനിൽ നഷ്ടപ്പെട്ട നോമ്പു അടുത്ത റമദാനിന് മുമ്പ് ഒരു കാരണവുമില്ലാതെ വീണ്ടെടുക്കാത്തവർക്ക് നർബന്ധമാണ് എന്ത്
=> ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം സാധുക്കൾക്ക് ദാനം ചെയ്യൽ
23➤ നോമ്പുകാരനെ പോലെ കഴിഞ്ഞു കൂടുതലും പിന്നീട് ഖളാഅ് വീട്ടലും നിർബന്ധമാണ് – ആർക്ക്
=> നിയ്യത്ത് ഒഴിവാക്കിയവർ, മറന്നവർ, കാരണം കൂടാതെ നോമ്പ് ഉപേക്ഷിച്ചവർ, മാസം കണ്ട വിവരം പകലിൽ അറിഞ്ഞവർ, അത്താഴമോ നോമ്പ് തുറക്കലോ പകലിൽ ആയിപ്പോയി എന്നറിഞ്ഞവർ തുടങ്ങിയവരെല്ലാം
പാഠം 11
أَفْضَلُ الْجِهَاد
1➤ ഏറ്റവും ശ്രേഷ്ഠമായ ധർമ്മസമരം – ഏത്
=> ഹജ്ജ്
2➤ ഹജ്ജിനെ കുറിച്ച നബി(സ) എന്ത് പറഞ്ഞു
=> ഏറ്റവും ശ്രേഷ്ഠമായ ധർമ്മസമരമാണ് ഹജ്ജ്
3➤ ഹജ്ജും ഉംറയും നിർബന്ധമാണ് ആർക്ക്
=> ആരോഗ്യവും ആവശ്യമായ സാമ്പത്തികശേഷിയും യാത്രാസൗകര്യവും ഉള്ള എല്ലാ മുക്കല്ലഫിനും ജീവിതത്തിൽ ഒരുതവണ ഹജ്ജും ഉംറയും നിർബന്ധമാണ്
4➤ തനിക്ക് വേണ്ടി ഹജ്ജും ഉംറയും ചെയ്യുന്നവരെ കണ്ടെത്തണം – ആര്
=> തളർവാദം വാർദ്ധക്യം തുടങ്ങിയ കാരണങ്ങളാൽ ഹജ്ജും ഉംറയും ചെയ്യാൻ കഴിയാത്തവർ സൗജന്യമായോ പ്രതിഫലത്തിനു പകരമായോ തനിക്ക് വേണ്ടി ഹജ്ജും ഉംറയും ചെയ്യുന്നവരെ കണ്ടെത്തണം
5➤ മരണപ്പെട്ടവരുടെ സ്വത്ത് ഉപയോഗിച്ച് ചെയ്യേണ്ട കർമം
=> ഹജ്ജ് (ഹജ്ജ് ചെയ്യാതെ മരണപ്പെട്ടവരുടെ സ്വത്ത് ഉപയോഗിച്ച് അവർക്കുവേണ്ടി ഹജ്ജ് ചെയ്യണം)
37➤ ഇഹ്റാം ചെയ്തവക്ക് നിഷിദ്ധമായ കാര്യങ്ങൾ ഏതെല്ലാം
=> 1. പുരുഷൻ ചുറ്റിത്തുന്നിയ വസ്ത്രം ധരിക്കുകയോ തല മറക്കുകയോ ചെയ്യുക 2. സ്ത്രീ മുഖം മറക്കുകയോ കയ്യിൽ ഗ്ലൌസ് ധരിക്കുകയോ ചെയ്യുക എന്നാൽ മുഖത്ത് തട്ടാത്ത വിധം ഹിജാബ് താഴ്ത്തി ഇടാം 3. ജിമാഅ് 4. ഇസ്തിംനാഅ് 5. വികാരത്തോടെയുള്ള നോട്ടവും സ്പർശനവും 6. ചുംബനം 7. നിക്കാഹ് ചെയ്യുക 8. നിക്കാഹ് ചെയ്തുകൊടുക്കുക 9. നഖമോ മുടിയോ നീക്കം ചെയ്യുക 10. തലയിലോ താടിയിലോ എണ്ണ പുരട്ടുക 11. ശരീരത്തിലെ വസ്ത്രത്തിലോ സുഗന്ധം പൂഷുക 12. ഭക്ഷ്യയോഗ്യമായ കാട്ടു ജീവികളെ വേട്ടയാടുക
പാഠം 12
مَنْ غَشَّ فَلَيْسَ مِنَّا
1➤ നബി തങ്ങൾ ധാന്യം വിൽക്കുന്നയോളെട് പറഞ്ഞത് എന്ത്
=> വഞ്ചന നടത്തുന്നവർ എന്റെ മർഗം സ്വീകരിച്ചവനല്ല
2➤ കച്ചവടം ചെയ്യുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം
=> വിശ്വസ്തതയും സത്യസന്ധതയും പാലിക്കണം, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്, ചരക്കുകൾക്ക് ഇല്ലാത്ത ഗുണങ്ങൾ പറയരുത്, പലിശയിടപാട് നടത്തരുത്
3➤ പലിശ ഇടപാട് നടത്തുന്നവരെ പറ്റി നബി(സ) എന്ത് പറഞ്ഞു
=> പലിശ തിന്നുന്നവനെയും നൽകുന്നവനേയും എഴുതുന്ന വനെയും അതിന് സാക്ഷി നിൽക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു
4➤ കച്ചവടം ചെയ്യുമ്പോഴുള്ള അദബുകൾ ഏതെല്ലാം
=> വിട്ടുവീഴ്ച ചെയ്യലും, വാക്കു പാലിക്കലും, കടം വീട്ടാൻ പ്രയാസപ്പെടുന്നവർക്ക് സാവകാശം നൽകലും, ഹറാം വരാതെ സൂക്ഷിക്കലും,
5➤ അനർഹമായത് കൈ പറ്റുന്നതിനെ കുറിച്ച് നബിതങ്ങൾ എന്ത് പറഞ്ഞു
=> മറ്റൊരാളുടെ സാധനങ്ങൾ തമാശയായിട്ടോ അല്ലാതെയോ നിങ്ങൾ സ്വന്തമാക്കരുത്
6➤ ഏതൊക്കെ ഇടപാടുകൾ നടത്താം
=>നിഷിദ്ധമല്ലാത്ത എല്ലാ ഇടപാടുകളും നടത്താവുന്നതാണ്
7➤ എങ്ങനെയാണ് ഇടപാടുകൾ നടതത്തേണ്ടത്
=> ഈജാബും ഖബൂലും പറഞ്ഞാണ് ഇടപാടുകൾ നടത്തേണ്ടത്
8➤ വിൽകാനും വാങ്ങാനും പടില്ലാത്ത വസ്തുക്കൾ ഏതൊക്കെ
=> ഹറാമായതോ ശറഹ് അംഗീകരിക്കുന്ന ഉപകാരം ഇല്ലാത്തതോ ആയ വസ്തുക്കൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യരുത്, അജ്ഞാത വസ്തുക്കൾക്കളും, നജസും, ഏൽപ്പിച്ചു കൊടുക്കാൻ കഴിയാത്ത വസ്തുവും വിൽക്കുകയോ വാങ്ങുകയോ ചെയ്യരുത്
9➤ പലിശ വരുന്ന സാധനങ്ങൾ ഏതൊക്കെ
=> സ്വർണ്ണം, വെള്ളി, ഭക്ഷണപദാർത്ഥങ്ങൾ
10➤ പലിശ വരുന്ന സാധനങ്ങളിൽ ഒരേ ഗണത്തിലുള്ളവ പരസ്പരം കൈമാറുമ്പോൾ വരുന്ന മൂന്ന് നിബന്ധനകൾ ഏതൊക്കെ
=> അളവിൽ തുല്യമാവുക, റൊക്കമാവുക, വേർപിരിയുന്നതിനു മുമ്പ് കൈമാറുക
11➤ സ്വർണം വെള്ളിക്ക് പകരമോ, അരി ഗോതമ്പിന് പകരമോ വിൽപ്പന നടത്തുമ്പോൾ തുല്യത ശർത്തുണ്ടോ
=> നായ, പന്നി, ചെന്നായ, സിംഹം, പുലി, ആന, കുറുക്കൻ, പൂച്ച, കുരങ്ങ്, പല്ലി, ഓന്ത്, പാമ്പ്, തേള്, എലി, മുതല, തവള, ആമ, പരുന്ത്, ചെമ്പോത്ത്, കഴുകൻ മഴയിൽ, മൂങ്ങ, തത്ത, വവ്വാല് മരംകൊത്തി, തേനീച്ച, ഈച്ച
4➤ ഹലാലാകാൻ, അറുക്കേണ്ടാത്ത ജീവികൾ ഏതൊക്കെ
=> മത്സ്യവും വെട്ടുകിളിയും
5➤ ഹലാലാകാൻ, അറുക്കേണ്ട ജീവികൾ
=> മത്സ്യവും വെട്ടുകിളിയും അല്ലാത്ത എല്ലാ ഭക്ഷ്യയോഗ ജീവികളെയും അറുക്കണം. എന്നാൽ മാത്രമേ ഹലാലാകൂ
6➤ അറവിന്റെ നിബന്ധനകൾ എന്തെല്ലാം
=> അറവു നടത്തുന്നവർ മുസ്ലിമാവുക, അറിവിന്റെ സമയം യഥേഷ്ടം ചലിക്കാനുള്ള ജീവൻ ഉണ്ടാവുക, അറക്കാൻ ഉപയോഗിക്കുന്ന ആയുധം മൂർച്ചയുള്ളതാവുക, ശ്വാസനാളവും അന്നനാളവും മുഴുവൻ മുറിയുക,
7➤ പിടിക്കാൻ കഴിയാത്ത ജീവികളെ എങ്ങനെ പിടിക്കാം – പിടിച്ചാൽ അറവു നടത്തണോ വേണ്ടെയോ
=> പിടിക്കാൻ കഴിയാത്ത ജീവികളെ മൂർച്ചയുള്ള ആയുധം കൊണ്ട് എറിഞ്ഞോ പരിശീലനം ലഭിച്ച വേട്ട നായയെ അയച്ചോ പിടിക്കാവുന്നതാണ് പിടിക്കുന്ന സമയത്ത് യഥേഷ്ടം ചലിക്കാനുള്ള ജീവൻ ഉണ്ടെങ്കിൽ അറവു നടത്തണം
8➤ അറവിന്റെ സുന്നത്തുകൾ ഏതെല്ലാം
=> അറവ് നടത്തുന്നവർ പുരുഷനാവുക, ജീവി കാണാത്ത വിധം ആയുധം മൂർച്ച കൂട്ടുക, അതിനു വെള്ളം കൊടുക്കുക, അറക്കാൻ മൃദുവായ വിധത്തിൽ കൊണ്ടുപോവുക, ഖിബ്ലക്ക് മുന്നിട്ടു അറവു നടത്തുക, بِسْمِ اللهِ الرَّحْمَنِ الرَّحِيمِ اَللَّهُمَّ صَلِّ وَسَلَّمْ عَلَى سَيِّدِنَا مُحَمَّدٍ എന്ന് പറയുക, അറവ് വേഗം പൂർത്തിയാക്കുക
9➤ ഉള്ഹിയത് ആർക്കാണ് സുന്നത്തുള്ളത്
=> കഴിവുള്ള എല്ലാ മുകല്ലഫിനും മുഅക്കതായ സുന്നത്താണ് ഉള്ഹിയത്
10➤ ഉള്ഹിയത്ത് നിർബന്ധമാകുന്നത് എപ്പോൾ
=> നേർച്ചയാക്കിയാൽ ഉള്ഹിയത് നിർബന്ധമാകും
11➤ ഉള്ഹിയത്തിനെ കുറിച്ച് നബിതങ്ങൾ എന്ത് പറഞ്ഞു
=> നബിﷺ പറഞ്ഞു: ബലിപെരുന്നാൾ ദിനത്തിൽ ഉള്ഹിയത് അറവിനേക്കാൾ പ്രതിഫലമായ മറ്റൊരു പ്രത്യേക കർമ്മവും മനുഷ്യന് ചെയ്യാനില്ല
12➤ ഉള്ഹിയത്തിന് പറ്റുന്ന മൃഗങ്ങളും വയസ്സും എഴുതുക
=> വയസ്സുള്ള നെയ്യാട്, 2 വയസ്സുള്ള കോലാട്, 2 വയസ്സുള്ള മാട്, 5 വയസ്സുള്ള ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്തിന് പറ്റുന്ന മൃഗങ്ങൾ
13➤ ഉള്ഹിയത്തിന് പറ്റാത്ത മൃഗങ്ങൾ
=> ബലി മൃഗത്തിന് മാംസത്തെ കുറവ് വരുത്തുന്ന ന്യൂനതകൾ ഉണ്ടാവാൻ പാടില്ല, ചെവി അകിട് നാവ് പോലുള്ളവ മുറിച്ചു മാറ്റിയത് ഉള്ഹിയതിന് പറ്റില്ല, ഭ്രാന്ത് മുടന്ത് അന്ധത തീവ്ര രോഗം ചൊറി എന്നിവയുള്ളതും, പല്ലുകൾ മുഴുവൻ കൊഴിഞ്ഞതും ഗർഭം ഉള്ള മൃഗവും ഉള്ഹിയതിന് യോഗ്യമല്ല
14➤ ഉള്ഹിയതിന്റെ സമയം ഏത്
=> ദുൽഹിജ്ജ പത്തിന്റെ സൂര്യനുദിച്ച ശേഷം രണ്ട് റക്അത്ത് നിസ്കാരത്തിനും രണ്ട് ഖുതുബക്കും ആവശ്യമായ സമയം കഴിഞ്ഞത് മുതൽ അയ്യാമുത്തശ് രീഖിന്റെ അവസാനം വരെയാണ് സമയം
15➤ ഉള്ഹിയത്തിന് നിയ്യത്ത് ചെയ്യേണ്ടത് എപ്പോൾ
=> അറവ് നടത്തുന്ന സമയത്തോ ഉള്ഹിയതിന് വേണ്ടി നിർണയിക്കുമ്പോഴോ നിയ്യത്ത് ചെയ്യണം
16➤ എന്താണ് സുന്നത്തായ ഉള്ഹിയ്യത്തിന്റെ നിയ്യത്ത്
=> സുന്നത്തായ ഉള്ഹിയതിനെ ഞാൻ കരുതി എന്നാണ് നിയ്യത്
17➤ ഉള്ഹിയ്യത്തിന്റെ നിയ്യത്ത് ചെയ്യാൻ മറ്റൊരാളെ ഏൽപ്പകക്കാമോ
=> ഉളുഹിയത്ത് അറവ് നടത്താനും നിയ്യത്ത് ചെയ്യാനും മുസ്ലിമായ ഒരാളെ ഏൽപ്പിക്കാവുന്നതാണ്
18➤ ഉള്ഹിയ്യതിൽ ഒരു ആടിൽ എത്ര പേർക്ക് പങ്കുചേരാം
=> ആടിൽ പങ്കുചേരാൻ പറ്റില്ല, ഒന്നിലധികം ആളുകൾ പങ്കുചേർന്ന് ഒരു ആടിനെ ഉള്ഹിയ്യത് അറുക്കാൻ പറ്റില്ല
19➤ മാടിലും ഒട്ടകത്തിലും ഏത്ര ആളുകൾക്ക് വരെ പങ്കു ചേരാം
=> 7 ആളുകൾക്ക് വരെ പങ്കുചേരാവുന്നതാണ്
20➤ ഉള്ഹിയ്യത് മൃഗത്തിലെ സുന്നത്തുകൾ
=> തടിച്ചു കൊഴുത്തതാവുക, ആൺമൃഗം ആവുക, കൊമ്പുള്ളത് ആവുക തുടങ്ങിയവ സുന്നത്താണ്
21➤ ആരാണ് ഉള്ഹിയ്യതിന്റെ അവകാശികൾ
=> പാവപ്പെട്ട മുസ്ലീങ്ങളാണ് അതിൻറെ അവകാശികൾ
22➤ ഉള്ഹിയത്ത് മൃഗത്തിന്റെ തോൽ വിൽക്കാമോ
=> ഉള്ഹിയത് മൃഗത്തിന്റെ ഒന്നും വിൽക്കാനോ നശിപ്പിക്കാനോ കൂലിയായി നൽകാനോ പാടില്ല
23➤ ഉള്ഹിയ്യത്ത് അറുക്കുന്നവർ അതിന്റെ ഇറച്ചി മുഴുവൻ എടുക്കാമോ
=> ബറക്കത്തിന് വേണ്ടി കുറച്ചെടുത്ത് ബാക്കിയെല്ലാം സ്വദക്ക ചെയ്യലാണ് ഉത്തമം
24➤ ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവന് കറാഹത്താണ് എന്ത്
=> ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ ദുൽഹജ്ജ് ആദ്യപത്ത് ദിവസങ്ങളിൽ നഖം, മുടി തുടങ്ങിയവ നീക്കൽ കറാഹത്താണ്
25➤ ഉള്ഹിയതിന്റെ സുന്നത്തുകൾ എന്തെല്ലാം
=> പുരുഷൻ സ്വന്തമായി അറവു നടത്തുക, അറവിന് മറ്റൊരാളെ ഏൽപ്പിക്കുന്നവൻ അറവ് നടത്തുന്ന സ്ഥലത്ത് ഹാജർ ആവുക, ബിസ്മി ചൊല്ലുന്നതിന് മുമ്പ് മൂന്ന് തക്ബീറും ബിസ്മിക്ക് ശേഷം മൂന്ന് തക്ബീറും ചൊല്ലുക, اَللهمَّ هذِهِ مِنْكَ وَإِلَيْكَ فَتَقَبَّلْ مِنِّيഎന്ന് പറയുക
26➤ എന്താണ് അഖീഖത്
=> കുട്ടി ജനിച്ചതിൽ അല്ലാഹുവിന് ശുക്റായി നടത്തുന്ന അറവാണ് അഖീഖത്
27➤ രക്ഷിതാവിന് ഹഖീഖത് സുന്നത്താണ് എപ്പോൾ
=> ജനിച്ചത് മുതൽ 60 ദിവസത്തിനു മുമ്പ് രക്ഷിതാവ് കഴിവുള്ളവൻ ആണെങ്കിൽ
28➤ പ്രസവം മുതൽ പ്രായപൂർത്തിയാകുന്നത് വരെയാണ് ..................ന്റെ സമയം
=> അഖീഖയുടെ
29➤ അവനവനു അഖീഖ അറുക്കാവുന്നതാണ് എപ്പോൾ
=> പ്രായപൂർത്തിയാകുന്നതുവരെ അറവു നടന്നില്ലെങ്കിൽ അവനു തന്നെ അഖീഖത് അറുക്കാവുന്നതാണ്
30➤ അഖീഖ എപ്പോൾ അറുക്കലാണ് സുന്നത്
=> ഏഴാം ദിവസം അറുക്കൽ സുന്നത്താണ്. ഏഴാം ദിവസം നടന്നില്ലെങ്കിൽ 14, 21, 28 എന്നിങ്ങനെ ഏഴുകൾ ആവർത്തിച്ചു വരുന്ന ദിവസങ്ങളിൽ ആണ് അറവ് നടത്തേണ്ടത്
31➤ അഖീഖയുടെ മൃഗം എങ്ങനെയുള്ളതാവണം
=> ഉള്ഹിയ്യതിന് യോഗ്യമായ മൃഗം ആവണം
32➤ അഖീഖ ഏതു മൃഗത്തേ അറുക്കലാണ് ഉത്തമം
=> ആടിനെ, ആണിന് രണ്ടാടും പെണ്ണിന് ഒരാടും അറുക്കുക
33➤ അഖീഖ മൃഗത്തേ അറുക്കേണ്ട സമയം എപ്പോൾ
=> സൂര്യോദയ സമയത്ത്, പേര് വിളിച്ചതിനു ശേഷം മുടി കളയുന്നതിന് മുമ്പ് ആവുക
=> ഇദ്ദ കഴിഞ്ഞവളെയും, മൂന്നു തലാക്ക് ചൊല്ലിയവളെയും
23➤ 2 തലാഖ്ചൊല്ലി ഇദ്ദ കഴിഞ്ഞവളെ തിരിച്ചെടുക്കാൻ എന്ത് ചെയ്യണം
=> പുതിയ നിക്കാഹ് ചെയ്യണം
24➤ മൂന്ന് തലാഖ് ചൊലിലയവളെ തിരിച്ചെടുക്കാൻ എന്ത് ചെയ്യണം
=> മറ്റൊരാളുടെ നിക്കാഹ് കഴിഞ്ഞ് സംസർഗ ശേഷം അയാൾ തലാഖ് ചൊല്ലി, ഇദ്ദ കഴിഞ്ഞാൽ മാത്രമേ മൂന്ന് തലാഖ് ചൊല്ലിയവളെ ആദ്യ ഭർത്താവിന് വീണ്ടും നിക്കാഹ് ചെയ്യാൻ പറ്റുകയുള്ളൂ
25➤ എന്താണ് ഖുൽഅ്
=> പ്രതിഫലം നൽകി തലാക്ക് വാങ്ങുന്നതാണ് ഖുൽഅ്
26➤ എന്താണ് ഫസ്ഖ്
=> വിവാഹമോചനത്തിന്റെ ഒരു മാർഗം
27➤ ആർകാണ് ഫസ്ഖ് ചെയ്യാൻ കഴിയുക
=> ചിലവ് കൊടുക്കാൻ കഴിയാത്ത വിധം പാപ്പരായ ഭർത്താവിനെ ഭാര്യയ്ക്ക് ഫസ്ഖ് ചെയ്യാവുന്നതാണ്, വിവാഹസമയത്ത് നിബന്ധന വെച്ച സൗന്ദര്യം, പ്രായം പോലുള്ള കാര്യങ്ങളിൽ നിബന്ധനകൾക്ക് എതിരു സംഭവിച്ചാലും ഫസ്ഖ് ചെയ്യാം, ഭ്രാന്ത്, വെള്ളപ്പാണ്ട്, കുഷ്ടം തുടങ്ങിയ രോഗങ്ങൾ വിവാഹസമയത്ത് തന്നെയുള്ള ആളാവുക തുടങ്ങിയവയും ഫസ്ഖിന്റെ കാരണങ്ങളാണ്
28➤ വിവാഹമോചനത്തിന്റെ മാർഗങ്ങൾ ഏതൊക്കെ
=> തലാഖ്, ഖുൽഅ്, ഫസ്ഖ്
29➤ ആരാണ് ഇദ്ദ ആചരിക്കേണ്ടത്
=> ഭർത്താവുമായി പിരിഞ്ഞ സ്ത്രീ
30➤ ഇദ്ദയുടെ കാലം എത്ര
=> ഹൈള് ഉള്ളവളാണെങ്കിൽ മൂന്ന് ശുദ്ധികാലവും ഇല്ലാത്തവൾ ആണെങ്കിൽ മൂന്നുമാസവുമാണ് ഇദ്ദയുടെ കാലം
31➤ ഗർഭിണിയുടെ ഇദ്ദയുടെ കാലം എത്ര
=> പ്രസവം വരെ
32➤ ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദ എത്ര കാലം
=> നാലുമാസവും 10 ദിവസവും ആണ്, അവൾ ഗർഭിണിയാണെങ്കിൽ പ്രസവത്തോടെ ഇദ്ദ കഴിയും
33➤ ഇദ്ദയിൽ നിഷിദ്ധമായ കാര്യങ്ങൾ ഏതെല്ലാം
=> 1. സുഗന്ധം പൂശുക, 2. ഭംഗിയുള്ള വസ്ത്രം അണിയുക, 3. ആഭരണം ധരിക്കുക, 4. തലയിൽ എണ്ണ തേക്കുക
പാഠം 15
وَلْتَكُنْ مِّنْكُمْ أُمَّةٌ
1➤ അല്ലാഹു നിശ്ചയിച്ച പരിധികൾ പാലിക്കുന്നവന്റെയും ലംഘിക്കുന്നവന്റെയും ഉപമ എന്തിനോടാണ് നബിതങ്ങൾ ഉപമിച്ചത്
=> കപ്പൽ യാത്രക്കാരോട്
2➤ തെറ്റ് ചെയ്യുന്നവരെ ഉപദേശിക്കലും അതിൽ നിന്ന് മാറിനിൽക്കാൻ ആജ്ഞാപിക്കലും – വിധി എന്ത്
=> ഫർള് കിഫായയാണ്
3➤ എന്താണ് ഫർള് കിഫായ
=> ചിലർ ചെയ്താൽ എല്ലാവരും കുറ്റമുക്തരാകുന്നതും ആരും ചെയ്തില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകുന്നതുമായ കാര്യമാണ് ഫർള് കിഫായ
4➤ ഫർള് കിഫായയുടെ പ്രതിഫലം ലഭിക്കുന്നത് ആർക്കാണ്
=> അത് ചെയ്തവർക്ക് മാത്രം
5➤ സാന്ത്വന പ്രവർത്തനങ്ങൾ നടത്തുന്നത് എങ്ങിനെ
=> ഭക്ഷണം, വസ്ത്രം, പാർപ്പിടം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭിക്കാതെ പ്രയാസമനുഭവപ്പെടുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക
6➤ ജനാസ സംസ്കരണം – എന്തെല്ലാം കാര്യങ്ങൾ ചെയ്യണം
=> മയ്യിത്ത് കുളിപ്പിക്കുക, കഫൻ ചെയ്യുക, നിസ്കരിക്കുക, മറമാടുക തുടങ്ങിയ കാര്യങ്ങൾ ജനാസ സംസ്കരണത്തിന്റെ ഭാഗമാണ്
Hai
ReplyDeleteAssalamu alaikum ❤️
WA ALAIKUMUSSALAM
DeleteValaykumussalam 🥰
DeleteHi
ReplyDeleteWalaikum Salam
ReplyDeleteHloo
ReplyDeleteമനസ്സിലായി
ReplyDeleteEnd
ReplyDeleteTngs
ReplyDeleteChapter 12 evide
ReplyDeleteGood 👍
DeleteNo
DeleteNo
DeleteIngane ulla questions thanneyaano varunnath
ReplyDeleteManassilaila
ReplyDeleteMe
ReplyDeleteSana
ReplyDeleteI wanted to be good as good
ReplyDeleteI wanted to be good as good
ReplyDeleteSallu
ReplyDeletePost a Comment