CLASS 9 FIQH 10 | SKSVB | Madrasa Notes

حُقُوقُ الْمَيِّتِ
മയ്യിത്തിനോടുള്ള ബാധ്യതകൾ

قَالَ: رَسُولُ اللَّهِ ﷺ
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:

:مَنْ شَهِدَ الْجَنَازَةَ حَتَّي يُصَلِّيَ عَلَيْهَافَلَهُ قِيرَاطٌ
മയ്യിത്തിന്റെ മേൽ നിസ്ക്കരിക്കുന്നത് വരേ ആരെങ്കിലും മയ്യിത്തുമായി ബന്ധപ്പെട്ട കർമ്മങ്ങളിൽ പങ്കെടുത്താൽ അവന് ഒരു ഖീറാത്വ് ഉണ്ട്

وَمَنْ شَهِدَهَاحَتَّی تُدْفَنَ فَلَهُ قِيرَاطَانِ
മയ്യിത്തിനെ മറമാടുന്നത് വരെ ആരെങ്കിലും മയ്യിത്തുമായി ബന്ധപ്പെട്ട കർമ്മങ്ങളിൽ പങ്കെടുത്താൽഅവന് രണ്ട് ഖീറാത്വ് ഉണ്ട്

قِيلَ وَمَا الْقِيرَاطُ؟
ചോദിക്കപ്പെട്ടു എന്താണ് ഖീറാത്വ്

قَالَ : مِثْلُ الْجَبَلَيْنِ الْعَظِيمَيْنِ
നബി പറഞ്ഞു: വലിയ രണ്ട് പർവ്വതം പോലോത്തത്

حُكْمُ التَّجْهِيزِ
മയ്യിത്ത് സംസ്ക്കരിക്കുന്നതിന്റെ വിധികൾ

غَسْلُ الْمَيِّتِ الْمُسْلِمِ غَيْرِ الشَّهِيدِ وَتَكْفِينُهُ وَالصَّلَاةُ عَلَيْهِ وَحَمْلُهُ ودَفَنُهُ مِنْ فُرُوضِ الْكِفَايَةِ
ശഹീദ് അല്ലാത്ത മുസ്ലിമായ മയ്യിത്തിനെ കുളിപ്പിക്കലും കഫൻ ചെയ്യലും അതിന്റെ മേൽ നിസ്ക്കരിക്കലും അതിനെ ചുമക്കലും അതിനെ മറമാടലും സാമൂഹ്യ ബാധ്യതയിൽ പെട്ടതാണ്

أَمَّا الشَّهِيدُ فَإِنَّمَا يَجِبُ تَكْفِينُهُ وَدَفْنُهُ
അപ്പോൾ ശഹീദിനെ കഫൻ ചെയ്യലും മറമാടലും നിർബന്ധമാണ്

وَيَحْرُمُ غَسْلُهُ وَالصَّلَاةُ عَلَيْهِ
ശഹീദിനെ കുളിപ്പിക്കലും അതിന്റെ മേൽ നിസ്ക്കരിക്കലും ഹറാമാണ്

وَالسِّقْطُ إِنْ ظَهَرَتْ عَلَيْهِ أَمَارَةُ الْحَيَاتِ وَجَبَ كُلُّ مَا ذُكِرَ
മാസം തികയാതെ പ്രസവിച്ച കുഞ്ഞ് അതിന് ജീവന്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ മേൽപറയപ്പെട്ട(കുളിപ്പിക്കൽ, കഫൻ ചെയ്യൽ, നിസ്ക്കരിക്കൽ, മറമാടൽ) എല്ലാകാര്യങ്ങളും നിർബന്ധമാണ്

وَإِلَّا فَإِنْ ظَهَرَ خَلْقُهُ وَجَبَ مَا عَدَا الصَّلَاةِ
ജീവന്റെ അടയാളം പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാൽ ശരീരത്തിന്റെ രൂപഘടന വ്യക്തമായിട്ടുണ്ടെങ്കിൽ നിസ്ക്കാരമല്ലാത്തത് നിർബന്ധമാണ്

وَإِنْ لَمْ يَظْهَرْ سُنَّ سَتْرُهُ وَدَفْنُهُ بِلَا غَسْلٍ
ഇനി ശരീരത്തിന്റെ രൂപഘടന വ്യക്തമായിട്ടില്ലെങ്കിൽ അതിനെ കുളിപ്പിക്കാതെ തുണിയിൽ പൊതിഞ്ഞ് മറമാടൽ സുന്നത്താണ്

وَإِنْ كَانَتْ عَلَقَةً أَوْ مُضْغَةً نُدِبَ دَفْنُهَا بِلَا سَتْرٍ
ഇനി അത് രക്തക്കട്ടയോ അല്ലെങ്കിൽ മാംസക്കട്ടയോ ആണെങ്കിൽ അതിനെതുണിയിൽ പൊതിയാതെ മറമാടൽ സുന്നത്താണ്

وَلَوْ وُجِدَ جُزْءُ مُسْلِمٍ عُلِمَ مَوْتُهُ جُهِّزَ وُجُوبًا
മരണം അറിയപ്പെട്ട ഒരു മുസ്ലിമിന്റെ അവയവം ലഭിച്ചാൽ അതിനെ നിർബന്ധമായും സംസ്ക്കരിക്കണം (കുളിപ്പിക്കണം, കഫൻ ചെയ്യണം, നിസ്ക്കരിക്കണം, മറമാടണം)

وَتَجِبُ إِعَادَةُ الصَّلَاةِ إِذَا ظُفِرَ بِصَاحِبِ الْجُزْءِ
ആ അവയവത്തിന്റെ ആളെ കണ്ടെത്തിയാൽ നിസ്ക്കാരം മടക്കണം

وَسُنَّ سَتْرُ وَدَفْنُ مَاانْفَصَلَ مِنْ حَيٍّ أوْمِمَّنْ جُهِلَ مَوْتُهُ إِنْ كَانَ نَحْوَ يَدٍ وَدَفْنُهُ فَقَطْ إِنْ كَانَ نَحْوَ ظُفْرٍ
ജീവനുള്ളവനിൽ നിന്നോ മരണം അറിയപ്പെടാത്തവനിൽ നിന്നോ കൈ പോലുള്ളവേർപ്പെട്ട അവയവത്തെ തുണി കൊണ്ട് പൊതിയലും മറമാടലും സുന്നത്താണ് നഖം പോലോത്തത് ആണെങ്കിൽ അതിനെ മറമാടൽ മാത്രം സുന്നത്താണ്

وَمُؤَنُ تَجْهِيزِ الزَّوْجَةِ عَلَی الزَّوْجِ الْغَنِيِّ
ഭാര്യയുടെ സംസ്ക്കരണത്തിന്റെ ചിലവ് ധനികനായ ഭർത്താവിന്റെ മേലാണ്

وَمُؤَنُ غَيْرِهَا مِنْ تَرِكَتِهِ فَعَلَی مَنْ عَلَيْهِ نَفَقَتُهُ فَبَيْتِ الْمَالِ فَمَيَاسِيرِ الْمُسْلِمِينَ
ഭാര്യ അല്ലാത്തവരുടെ ചിലവ് ആ മയ്യിത്തിന്റെ അനന്തരസ്വത്തിൽ നിന്നും പിന്നെ അവന് ചെലവ് കൊടുക്കൽ നിർബന്ധമായവരുടെ മേലും പിന്നെ ബൈത്തുൽ മാലിന്റെ മേലും പിന്നെ ധനികരായ മുസ്ലിംകളുടെ മേലുമാണ്

اَلدُّعَاءُ لِلْمَيِّتِ
മയ്യിത്തിന് വേണ്ടിയുള്ള ദുആ

أَقَلُّ الدُّعَاءِ الْوَاجِبِ فِي صَلَاتِ الْجَنَازَةِ : اَللَّهُمَّ اغْفِرْلَهُ
മയ്യിത്ത് നിസ്ക്കാരത്തിൽ നിർബന്ധമായ ദുആ ഇൽ ഏറ്റവും കുറഞ്ഞത് ُاَللَّهُمَّ اغْفِرْلَه (അല്ലാഹുവേ നീ ഇദ്ദേഹത്തിന് പൊറുത്തു കൊടുക്കണേ)എന്നാണ്

وَمَأْثُورُهُ أَفْضَلُ
ഹദീസിൽ വന്നതാണ് ഏറ്റവും സ്രേഷ്ടം

وَأَوْلَاهُ
അതിൽ ഏറ്റവും നല്ലത്
اَللَّهُمَّ اغْفِرْلَهُ وَارْحَمْهُ وَاعْفُ عَنْهُ وَعَافِهِ وَأَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا يُنَقَّي الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلًاخَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَ دْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذَابِ النَّارِ
എന്ന ദുആയാണ്

وَيَزِيدُ نَدْبًا
സുന്നത്തായി വർദ്ധിപ്പിക്കണം
اَللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا وَشَاهِدِنَا وَغَائِبِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا اَللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَی الْإِسْلَامِ وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَی الْإِيمَانِ എന്ന ദുആ

وَيَزِيدُ أَيْضًا فِي الصَّلَاةِ عَلَی الطِّفْلِ
കുട്ടിയുടെ മേലുള്ള മയ്യിത്ത് നിസ്ക്കാരത്തിൽ വർദ്ധിപ്പിക്കണം اَللَّهُمَّ اجْعَلْهُ فَرَطًا لِأَبَوَيْهِ وَسَلَفًا وَدُخْرًا وَعِظَةً وَاعْتِبَارًا وَشَفِيعًا وَثَقِّلْ بِهِ مَوَازِينَهُمَا وَأَفْرِغِ الصَّبْرَعَلَی قُلُوبِهِمَا وَلَا تَفْتِنْهُمَا بَعْدَهُ وَلَا تَحْرِمْهُمَا أَجْرَهُ എന്ന ദുആ

حَمْلُ الْجَنَازَةِ
ജനാസയെ കൊണ്ട് പോകൽ

يُحْمَلُ الْمَيِّتُ عَلَی نَحْوِ نَعْشٍ.
മയ്യിത്ത്കട്ടിൽ പോലുള്ളതിൽ മയ്യിത്തിനെ കൊണ്ടുപോകണം

وَيَحْرُمُ حَمْلُهَا عَلَی هَيْئَةٍ مُزْرِيَةٍ كَحَمْلِهَا فِي غِرَارَةٍ وَعَلَی يَدٍ وَكَتِفٍ مَا لَمْ يُخْشَ تَغَيُّرُهُ قَبْلَ حُضُورِ نَعْشٍ
മയ്യിത്ത്കട്ടിൽ എത്തുന്നതിന് മുമ്പ് പകർച്ചയാകൽ പേടിക്കാതിരിക്കുമ്പോൾ മയ്യിത്തിനെ അവഹേളിക്കുന്ന രൂപത്തിൽ മയ്യിത്തിനെ ചാക്കിലോ കൈകളി ലോ പിരടിയിലോ കൊണ്ടുപോകൽഹറാമാണ്

فَلَا بَأْسَ بِحَمْلِهِ عَلی الْأَيْدِی وَالرِّقَابِ كَمَا لَا بَأْس بِذَلِكَ فِي الطِّفْلِ مُطْلَقًا
അപ്പോൾ നിരുപാധികം കുട്ടിയുടെ മയ്യിത്ത് കൈകളിലും പിരടിയിലും കൊണ്ട് പോകൽ കുറ്റമില്ലാത്ത പോലെ പകർച്ച പേടിക്കുമ്പോൾ കൈകളിലും പിരടികളിലും കൊണ്ട് പോകൽകുറ്റമില്ല

وَيُنْدَبُ فِي حَالِ السَّيْرِ جَعْلُ رَأْسِهِ إِلَي جِهَةِ الطَّرِيقِ
നടക്കുന്ന സമയത്ത് മയ്യിത്തിന്റെ തല വഴിയുടെ ഭാഗത്തേക്ക് ആക്കൽ സുന്നത്താണ്

وَالْإِسْرَاعُ بِهِ بِلَا عَدْوٍ
ഓടാതെ വേഗത്തിൽ പോകലും സുന്നത്താണ്

وَسَتْرُ نَعْشِ الْمَرْأَةِ بِنَحْوِ تَابُوتٍ
പെട്ടി പോലുള്ളത് കൊണ്ട് സ്ത്രീയുടെ മയ്യിത്ത് കട്ടിൽ മറക്കൽ സുന്നത്താണ്

وَتَشْيِيعُ الْجَنَازَةِ سُنَّةٌ مُؤَكَّدَةٌ لِلرِّجَالِ
ജനാസയുടെ കൂടെ പോകൽ പുരുഷന്മാർക്ക് ശക്തിയായ സുന്നത്താണ്

أَمَّا النِّسَاءُ فَلَا تَشْيِيعَ لَهُنَّ
അപ്പോൾ സ്ത്രീകൾക്ക് മയ്യിത്തിന്റെ കൂടെ പോകൽ സുന്നത്ത് ഇല്ല

وَالْمَشْيُ أَمَامَهَا بِقُرْبِهَا أَفْضَلُ
ജനാസയുടെ മുന്നിൽ അതിനോട് അടുത്ത് നടക്കലാണ് ഏറ്റവും സ്രേഷ്ടം

وَيُكْرَهُ الرُّكُوبُ بِلَا عُذْرٍ
കാരണമില്ലാതെ വാഹനത്തിൽപോകൽ കറാഹത്താണ്

وَيُسَنُّ الْمَشْيُ مُتَفَكِّرًا بِقَلْبِهِ فِي الْمَوْتِ ذَاكِرًا بِلِسَانِهِ بِلَا لَغَطٍ
ശബ്ധമില്ലാതെ ദിക്റ് ചൊല്ലി മരണത്തിൽ ചിന്തിച്ച് നടക്കൽ സുന്നത്താണ്

وَيُسْتَحَبُّ لِمَنْ مَرَّتْ بِهِ جَنَازَةٌ أَنْ يَدْعُوَلَهَا إِنْ كَانَ مُسْلِمًا
മുസ്ലിമായ മയ്യിത്തിനെ ഒരാളുടെ അരികിലൂടെ കൊണ്ട് പോയാൽ അവൻ അതിന് വേണ്ടി ദുആ ചെയ്യൽ സുന്നത്താണ്

وَأَنْ يَقُولَ: سُبْحَانَ الْحَيِّ الَّذِي لَا يَمُوتُ اَللَّهُ أَكْبَرُ صَدَقَ اللَّهُ وَرَسُولُهُ هَذَا مَا وَعَدَنَا اللَّهُ وَرَسُولُهُ اَللَّهُمَّ زِدْنَا إِيمَانًا وَتَسْلِيمًا
(ഒരിക്കലുംമരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവിനെ ഞാൻ പരിശുദ്ധനാക്കുന്നു അല്ലാഹു മഹാനാണ് അല്ലാഹുവും റസൂലും സത്യം പറഞ്ഞിരിക്കുന്നു ഇത് അല്ലാഹുവും റസൂലും നമ്മളോട് കരാർ ചെയ്തതാണ് അല്ലാഹുവേ നീ ഞങ്ങൾക്ക് ഈമാനും ഇസ്ലാമും വർദ്ധിപ്പിക്കണേ) ഇങ്ങനെ പറയലും സുന്നത്താണ്

2 Comments

  1. മാഷാ അല്ലാഹ് ഉപകാരപ്പെട്ടു

    ReplyDelete

Post a Comment